തൂമഞ്ഞ്: ഭാഗം 24

thoomanj

രചന: തുമ്പി

അഭിടെ കൂടെ ഒരു പെൺകുട്ടി നിൽക്കുന്നത് സങ്കൽപ്പിക്കാനേ വയ്യ ....!!എന്നാ ഇപ്പോ അവൻ്റെ കൂടെ നിൽക്കുന്നത് വെറുമൊരു പെൺകുട്ടിയാണോ .....???? സഹധർമ്മിണിയല്ലെ ......??? അവൻ്റെ ജീവൻ്റെ പാതി ......!!! സീമന്തരേഖയിലെ അഭിടെ വിരലടയാളത്തോടെ നീട്ടി വരച്ച ആ സിന്ദൂരം അവൾടെ ഉള്ള് നീറിപ്പിച്ചു .... അഭി ചാർത്തിയ ആ ആലിലത്താലി അവളുടെ മാറോട് ചേർന്ന് ചൂട് പിടിച്ച് കിടക്കുന്നത് കണ്ടതും കമലേടെ കണ്ണുകൾ നിറഞ്ഞ് തൂവുമോന്നവൾ ഭയന്നു..... എന്നാ ആ നിമിഷം സാമിൻ്റെ കൈകളവളെ ചേർത്ത് പിടിച്ചതും ഉള്ളിലൊരു ചിരി വിടർന്നു ..... സാം നീ ഇല്ലായിരുന്നെങ്കി ,,, എനിക്കിത്ര ചങ്കൂറ്റത്തോടെ അഭിടെ മുന്നിലിരിക്കാൻ പറ്റുമായിരുന്നോ ....???

അവൻ മുഖം കൊടുക്കാൻ പറ്റുമായിരുന്നോ ..... ഒരിക്കലുമില്ല ....!!! നീ എനിക്ക് പകർന്ന് തന്നത് ധൈര്യമായിരുന്നോ .... അതോ സ്നേഹമായിരുന്നോ ... അതോ മറ്റു വല്ലതുമായിരുന്നോന്നെനിക്കറിയില്ല ....!! ഒരു തരം വീർപ്പ് മുട്ടലോടെയാണ് കമല ഇരിക്കുന്നതെങ്കിലും പാട്പ്പെട്ടവൾ ചിരിച്ചു .....🙂 " ഇതാണെൻ്റെ ചോട്ടു....... " കമലയെ ഒരൊറ്റ വലിക്ക് എഴുന്നേൽപ്പിച്ചോണ്ട് അഭി പരിചയപ്പെടുത്തിയതും ഒന്നും പറയാനില്ലാതെ എല്ലാ വ്യഥകളും മറന്ന് അവൾ ചിരിക്കാൻ ശ്രമിച്ചോണ്ടിരുന്നു ... " കൊടുത്തേ ഐഷുനൊരു കൈ ......" ശരിക്കും താൻ നിശ്ചലമായി നിൽപ്പാണെന്നവളപ്പഴാ ഓർത്തെ ......

വേഗമവൾ ഐഷൂന് കൈ കൊടുത്തു ....കണ്ണീർ തടങ്ങൾ വരണ്ട് പോവണേന്ന് മനസ്സിൽ പ്രാർത്ഥിച്ചോണ്ടഭിയെ നോക്കിയതും അവൻ പറഞ്ഞു,,, " ഞാനെ നിന്നോട് സംസാരിക്കുന്നതിന് ,,, നിൻ്റെ കൂടെ നടക്കുന്നതിന് .... അങ്ങനെ എല്ലാത്തിനും കുശുമ്പ് കാട്ടിയിരുന്ന കക്ഷിയാ .....കൊടുത്തേ അവൾക്കിട്ടൊരിടി...... നിൻ്റെ പേരും പറഞ്ഞ് അവളത്രക്ക് അടി കൂടിയിട്ടുണ്ട് ...... കൊടുക്കെടി നല്ലോം ഒന്ന് വെറുതെ തെറ്റിദ്ധരിച്ചതിന് ...."😂

കമലയോട് അഭി പറയുന്നത് കേട്ട്,,, അവൾ ചിരിക്കണോ കരയണോന്നറിയാത്ത അവസ്ഥയിൽ നിൽക്കയാണ് .... അഭി നീ കാട്ടിക്കൂട്ടുന്നത് കണ്ടാൽ ആരും തെറ്റിദ്ധരിച്ചു പോകും ..... അതോ നീ ഇനി തെറ്റിദ്ധരിച്ച് വെച്ചിരുന്നോ ,,, കാമുകിയും കൂട്ടുകാരിയും ഒരു പോലെയാണെന്ന്......??? എന്നാ ഐഷു അവളെ തൻ്റെ അരികിലേക്ക് പിടിച്ചോണ്ട് പറഞ്ഞു ,,,, " ഈ കുശുമ്പ് പോലോത്ത സംഭവ വികാസങ്ങളെ ഞങ്ങൾക്ക് പെണ്ണുങ്ങൾക്ക് മാത്രമായി തീറെഴുതി തന്നതാ ......

അത് വിനിയോഗിക്കുക തന്നെ ചെയ്യും ....അല്ലെടി.....😉 നിൻ്റെ സാമിൻ്റെ കൂടെ വാലായി ഞാൻ നടന്നാ എങ്ങനെ ഇരിക്കും ...."😂 അവൾടെ ചിരിച്ചോണ്ടുള്ള ചോദ്യത്തിന് കമല ഒളിക്കണ്ണിട്ട് സാമിനെ നോക്കി ബ്ലേ എന്ന് കാണിച്ചതും ,,, ചെക്കൻ നീ പോടി തെണ്ടീ എന്ന് പറയാതെ പറഞ്ഞൊന്ന് നോക്കിയതും അവൾ പൊട്ടി ചിരിച്ചു ...😂 ഇപ്പോ ശരിയാക്കിത്തരാം നിൻ്റെ ചിരി എന്ന മട്ടിൽ സാം ഐഷൂനെ വിളിച്ചു ,,, " ഐഷു..... തൻ്റെ പേരെനിക്കൊത്തിരി ഇഷ്ടായി ....

എന്താ മുഴുവൻ പേര് ....."😍 " ഐശ്വര്യ ......" " ഓ ..... കാണുന്ന പോലെ തന്നെ പേരും ....😍 ഈ കമലാ ദേവിക്കാരാണ് പേരിട്ടത് ......😅.... പണ്ട് അക്ഷരം പഠിച്ചതാ എനിക്ക് ഓർമ്മ വരുന്നത് കമല ....വിമല ...."😅 സാമിൻ്റെ പൊട്ടിച്ചിരിയും ബാക്കി വന്നവരുടെ കൂട്ടച്ചിരിയും കൂടി ആയപ്പോ അവൾടെ മനസ്സങ്ങ് വാശിയിൽ എവറസ്റ്റ് കയറി തുടങ്ങിയിരുന്നു..... ശരിയാക്കിത്തരാം ....... അവൾടെ മുഖഭാവത്തിന് ആ അർത്ഥം മാത്രേ ഇപ്പോ ഉള്ളുന്ന് സാമിന് വായിച്ചെടുക്കാൻ കഴിയുന്നുണ്ട് .....

അതിന് സാമിൽ നിന്ന് നല്ല വോൾട്ടുള്ള ഒരു വശീകരണ ചിരി പ്രസരിച്ചതും പെണ്ണ് ചുണ്ട് കോട്ടി മുഖം തിരിച്ച് കളഞ്ഞു..... രണ്ടാളെം മാറി മാറി നോക്കി കൊണ്ട് അഭി ചോദിച്ചു ,,, " എങ്ങനെ പരിചയപ്പെട്ടു നിങ്ങൾ ....?? " പെട്ടു .......!!! കമല ഒരു നടുക്കത്തോടെ നിന്നു .... ഒരു കള്ളം മെനയാൻ വേണ്ടി നോക്കുമ്പോ മനസ്സ് മരുഭൂമി പോലെ വിചനംഭിച്ച് കിടക്കയാണ് ..... എന്നാ സാമവളെ പിന്നെം ഞെട്ടിച്ചു ,,, " ഞങ്ങൾ എഫ് .ബി യിലൂടെ പരിചയപ്പെട്ടതാ ....."

കമല മൂക്ക് വലിച്ച് കള്ള ചിരിയാലെ ദൂരേക്ക് നോക്കി നിന്നു ...😋 " ഓഹോ .... നീ എന്താ ചെയ്യുന്നേ .... " അഭി സാമിനെ ഇൻ്റർവ്യൂ ചെയ്തോണ്ടിരിക്കുന്നത് കേട്ട് ബാക്കി രണ്ടു പേരുമിരുന്നു ... സാം പറയുന്നതെല്ലാം അവൾക്കും പുതിയ അറിവുകളായിരുന്നു ..... അല്ലെങ്കിലും തനിക്കവനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നല്ലോ ....???? കമല ചിന്തയിലാണ്ട് നിൽക്കുകയാണ് ... സാമിനാണേ അവനെ കുറിച്ച് പറയാൻ ഒരു താൽപ്പര്യവുമില്ല .... വിഷയം മാറ്റൽ അനിവാര്യമാണെന്ന് തോന്നിയതും അവൻ പറഞ്ഞു ,,, " ഡാ .... അഭി ..... ഇതിനെ അങ്ങേതല വരെ പോയോ നീ ....നല്ല രസാ .... നിൻ്റെ ഐഷൂനാണേ ,,, ഞങ്ങളെ കണ്ടുമുട്ടിയതിൽ നല്ല സങ്കടമുണ്ട്ട്ടോ...... അവളെ നിൽപ്പ് കണ്ടില്ലെ .....😝...

സ്വകാര്യ നിമിഷങ്ങൾ ഞങ്ങൾ അപഹരിച്ചൂന്നുള്ള സങ്കടം ..... നീയെ വിട്ടോ ....."😂 സാം പറയുന്നത് കേട്ട് കമലയും അഭിയും ഐഷൂൻ്റെ മുഖത്തേക്കെത്തി നോക്കി .....👀 എന്നാ അവരൊന്നും പ്രതീക്ഷിക്കാത്ത സംഭവാ നടന്നത് ,,,, ഐഷു വന്ന് സാമിൻ്റെ ചെവിക്ക് പിടിച്ച് തിരിച്ചു ,,, " അയ്യട മോനെ .... അങ്ങനെ എൻ്റെ തലയിലേക്കിടണ്ട ..... നിങ്ങളെ സ്വകാര്യ നിമിഷം ഞങ്ങൾ അപഹരിച്ചൂന്നൊരു തോന്നലുണ്ടോ .... ഞങ്ങൾ പോയേക്കാമേ ...."

🙊 സാമും അഭിയും ഒരേ ചിരിയാലെ അത് കേട്ടത് ...... എന്നാ ഇവിടെ കമലേടെ രക്തത്തിലെ മർദ്ദത്തിനൊരു വ്യത്യാസം ....!! സാമിന് നാണമില്ലെ ഒരു പെൺകുട്ടിടെ മുന്നിലിങ്ങനെ ഇരുന്നു കൊടുക്കാൻ .... ഒരു പുച്ഛത്താലെ അവൾ മുഖം തിരിച്ചു .... അത് കണ്ടതും സാം എഴുന്നേറ്റോണ്ട് കമലയുടെ അരക്കെട്ടിലേക്ക് കൈകൾ ചേർത്ത് തന്നിലേക്കടുപ്പിച്ച് നിറുത്തി കൊണ്ട് പറഞ്ഞു ,,,,. " അപഹരിച്ചോന്ന് ചോദിച്ചാ ,,,,, അപഹരിച്ചോടി ......"😍.....കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story