തൂമഞ്ഞ്: ഭാഗം 25

thoomanj

രചന: തുമ്പി

സാം എഴുന്നേറ്റോണ്ട് കമലയുടെ അരക്കെട്ടിലേക്ക് കൈകൾ ചേർത്ത് തന്നിലേക്കടുപ്പിച്ച് നിറുത്തി കൊണ്ട് പറഞ്ഞു ,,,,. " അപഹരിച്ചോന്ന് ചോദിച്ചാ ,,,,, അപഹരിച്ചോടി ......???? "😍 അത് കേട്ട് കമല അവനെ ഒന്ന് നോക്കി .... ആ നിമിഷം അവൾടെ മനസ്സിൽ അതിനുള്ള ഉത്തരമായിരുന്നില്ല തെളിഞ്ഞ് വന്നത് ........ മറ്റൊന്നായിരുന്നു .... സാം ...... ഇതൊക്കെ സത്യമായിരുന്നെങ്കിലെന്ന് എനിക്കിപ്പോ തോന്നി പോവുകയാണ് .... ശരിക്കും ഞാനും നീയും പ്രണയിക്കുകയാണെന്ന് വിശ്വസിക്കാൻ തോന്നുന്നു .....അഭിയെ കാണിക്കാൻ മാത്രമല്ല ... എൻ്റെ മനസ്സിനൊരാശ്വാസം പകരാനുള്ള എന്തോ മാന്ത്രിക വിദ്യ നിൻ്റെ കയ്യിലുണ്ടെന്നൊരു തോന്നൽ .....

തന്നിലേക്ക് ചേർന്ന് നിൽക്കുന്ന കമലേടെ ഹൃദയം വല്ലാത്തൊരു ഇൻ്റൻസിറ്റിയിൽ വിങ്ങുന്നത് സാമറിയുന്നുണ്ട് ..... എന്നിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ അഭിടെ ചിരിച്ചോണ്ടുള്ള മറുപടിക്ക് കാതോർത്തു ,,,,, " ശരിയാ ..... നിങ്ങടെ സ്വകാര്യ നിമിഷം ഞങ്ങളാ അപഹരിച്ചത് ..... ഞങ്ങൾടേത് ആർക്കും അപഹരിക്കാനൊക്കില്ല ....... എവിടെ....?? രാത്രി ബെഡ് റൂമിൽ ......😂 അല്ല ...,,,ഒരുമിച്ചാണോ റൂമെടുത്തേക്കുന്നേ.... " " ഏയ് ........,, " രണ്ടു പേരും ഒരുമിച്ച് പറഞ്ഞതും അഭി അവരെ ഒന്ന് സൂക്ഷിച്ച് നോക്കി ....... എന്നിട്ട് സാമിൻ്റെ തോളിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ച് അങ്ങ് മാറ്റി നിറുത്തി ... " പിന്നെ ..... എൻ്റെ കമല കുട്ടീനെ വഞ്ചിച്ചാലുണ്ടല്ലോ ,,,, ഒരു എ.കെ 47 ഞാൻ സങ്കടിപ്പിക്കും .......😉 "

അത് കേട്ടതും സാമൊന്ന് പുഞ്ചിരിച്ചു .... പറയാനും ചോദിക്കാനും ഒരുപാട് കാര്യമുണ്ടായിട്ടും ഒന്നും ചോദിക്കാതെം പറയാതെം എല്ലാം മൗനം കൊണ്ടിട്ട് മൂടി ..... " നമുക്ക് അവിടെം വരെ പോയാലോ ..." ഐഷുവിൻ്റെ ചോദ്യത്തിന് സാമാണ് മറുപടി നൽകിയത് ,, " ആ പോവാം ..... " ഓരോന്ന് പറഞ്ഞോണ്ട് അവരാ നടപ്പാതയിലൂടെ നീങ്ങി ....... അതിൻ്റെ അറ്റത്തായി വാട്ടർ ഡാൻസും അതിന് നിറം പകരാനായി ലൈറ്റുകൾ ,, കൂടെ നല്ല യുഗ്മഗാനവും പരന്നൊഴുകുന്നുണ്ട് ......

. നല്ല തണുപ്പും കാറ്റും നിലാവും ...... എന്ത് കൊണ്ടും നല്ലൊരു പ്രണയാന്തരീക്ഷം ..... അഭിയിലേക്ക് തല ചായ്ച്ച് ഐഷു ഇരുന്നതും അവനവളെ വരിഞ്ഞ് മുറുക്കി തന്നിലേക്ക് ചേർത്ത് പിടിച്ചു .... അതു കണ്ട കമലയുടെ ഉള്ളു നീറാൻ തുടങ്ങി ...... എന്തിനെന്നില്ലാതെ .... തൻ്റെ സ്വന്തമെന്ന് കരുതിയുന്ന ,,,, എനിക്കായ് മാത്രമെന്ന് കരുതിയിരുന്ന അഭി ഇന്ന് മറ്റൊരാൾക്ക് സ്വന്തം ... ചിന്തയിലേക്ക് കൊണ്ടു വരാൻ പോലും കഴിയാത്ത കാര്യം കണ്ണിന് മുന്നിൽ കാണുമ്പോ ഉള്ള് പിടയാൻ തുടങ്ങി .... ആരോ കാറ മുള്ള് വച്ച് ഹൃദയത്തെ കൊളുത്തി വലിക്കുന്നപ്പോലെ ...... സാം കമലയെ തട്ടി വിളിച്ചപ്പോ ഒരു ഞെട്ടലോടെ അവളവനെ നോക്കി .....

പേപ്പർ കുമ്പിൾ നിറയെ പോപ്പ് കോൺ നീട്ടിയതും അവളത് കൈപറ്റി സാമി നരികിലായിരുന്നു..... കണ്ണുകൾ കൊട്ടിയടച്ചെങ്കിലും പ്രകാശരശ്മികൾ പ്രതി പതിച്ച് കാണാൻ ആഗ്രഹിക്കാത്ത പ്രതിബിംബം തന്നെ മുന്നിൽ കൊണ്ടിട്ടേക്കുകയാണ് ..... അഭി ഐഷുവിൻ്റെ വായിലേക്കും ഐഷു അഭിടെ വായിലേക്കും പോപ്പ് കോൺ പകരുകയാണ് ..... സ്നേഹാർദ്രമായി .......!!! അതത്രയും കണ്ടോണ്ടിരിക്കാൻ തനിക്കാവില്ലെന്ന് തോന്നിയതും കമല മുഖം താഴ്ത്തി ...... കണ്ണുനീർ തുള്ളികൾ അച്ചടക്ക ലംഘനം നടത്തി മുഖമാകെ പടർന്നു പിടിച്ചു......ഇടക്കൊരു തേങ്ങലും കൂടി ഉയർന്നപ്പോ ,,,, സാമവളെ താടി പിടിച്ചുയർത്തി ......

മഴ നനഞ്ഞ് കൂമ്പിയ റോസാപൂ പോലെ കണ്ണീരിൽ കുതിർന്ന ആ മുഖം അവനെ സങ്കടപ്പെടുത്തി ..... " സാരമില്ലടി .... പോട്ടെ .......ഇടക്കൊക്കെ നഷ്ടങ്ങൾ വേണം ... അപ്പഴേ പിന്നെ ലഭിക്കുന്നത് നഷ്ടപ്പെടുത്താതിരിക്കാൻ ഒരു ത്വരയുണ്ടാവൂ ...." സാം മെല്ലെ പറഞ്ഞോണ്ട് ആ കണ്ണുകൾ തുടച്ചു കൊടുത്തു ..... നേർത്ത തേങ്ങലോടെ അവളവനിലേക്ക് ചാഞ്ഞു ....ആശ്വാസം പകരാനെന്ന വണ്ണം സാമവളെ ചേർത്ത് പിടിച്ചു .... ഇടക്ക് ഐഷുവും അഭിയും തിരിഞ്ഞ് നോക്കി ..... പറ്റിച്ചേർന്നിരിക്കുന്ന സാമിനെയും കമലയേയും കണ്ട് എന്തൊരു ഹാപ്പിയായിരിക്കും അവരല്ലെ എന്നാലോചിച്ചോണ്ട് മുഖം തിരിച്ച് അവരുടെ ലോകത്തേക്ക് മടങ്ങി ....

എരിയുന്ന കനലും പേറി ഇരിക്കുമ്പോ ,കമല അവളോട് തന്നെ പറഞ്ഞോണ്ടിരുന്നു .... ഒരിക്കലും എന്നിലേക്ക് വന്ന് ചേരില്ല ..... വന്ന് ചേരാൻ അവൻ കഴിയില്ല ... പിന്നെയും നീ എന്തിനാണിങ്ങനെ കരഞ്ഞു കൂട്ടുന്നത് .... എത്രയോ പൂമൊട്ടുകൾ വിരിയാതെ പൊലിഞ്ഞിട്ടുണ്ട് ..... അതുപോലെ രചിക്കപ്പെടാത്ത മനോഹരമായ കാവ്യമായി നില നിൽക്കട്ടെ ഈ ഒറ്റയാൾ പ്രണയം .... എന്നിൽ തുടങ്ങി,,, എന്നിൽ തന്നെ അവസാനിക്കട്ടെ .....ആദരാജ്ഞലികൾ .......☺️..... കരയലും ചിരിക്കലുമെല്ലാം ഒരേ സമയം ചെയ്തോണ്ടിരിക്കുമ്പോ ,,, സാം അവനിൽ നിന്നും കമലയെ വേർപ്പെടുത്തി കൊണ്ട് ചോദിച്ചു ...... " പോകാം .... നമുക്ക് ...." " ആ......മടുത്തു ....😪 ... " 😂

മൂക്ക് ചീറ്റി എറിഞ്ഞോണ്ടവൾ ചിരിച്ചപ്പോ സാമും ചിരിച്ചു ..... അവരുടെ ചിരി കേട്ട് അഭി തിരിഞ്ഞോണ്ട് ചോദിച്ചു ,,, " എന്താണ് ഇതിനു മാത്രം നിങ്ങൾക്ക് പറഞ്ഞ് ചിരിക്കാനുള്ളത് ...." അതുകേട്ട് ശ്വാസം വലിച്ച് വിട്ടോണ്ട് കമല പറഞ്ഞു ,,,, " ചുമ്മാ......😉 അതൊന്നും പറഞ്ഞാ പോലും എൻ്റെ കുട്ടിക്ക് മനസിലാവില്ല ..." ഷെയർ ചെയ്യാൻ പറ്റാത്ത വല്ല രഹസ്യമാണെന്നോർത്ത് അഭി ചിരിച്ചോണ്ട് മുഖം തിരിച്ചതും,,, കമല നെടുവീർപ്പയച്ചു ...... ഓരോ ജീവിതവും മറ്റുള്ളവർക്ക് കാണുമ്പോ ,,, രസകരമായി തോന്നും .... എന്നാ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി ചെല്ലാൻ പാകത്തിൽ ഒരു സുതാര്യ പേപ്പർ ഘടിപ്പിച്ചാലറിയാം വളരെ വേദനാജനകമാണെന്ന് .....

നഷ്ടസ്വപ്നങ്ങളുടെ കൂമ്പാരം ,,, പരിഹാസമേറ്റ് ഉണങ്ങാത്ത മുറിവുകൾ ,,, പരിശ്രമിച്ചിട്ടും തോറ്റു പോയ കാലടിപ്പാടുകൾ ... ആരോടും പറയാത്ത നൊമ്പരങ്ങൾ ... കുന്നോളം സ്നേഹിച്ചിട്ടും തിരിച്ചറിയാതെ പോയ വേദനകൾ ... അങ്ങനെ യങ്ങനെ യങ്ങനെയല്ലെ .....??? " നിങ്ങളെ ഒരു കാര്യം ചെയ്യ്,,,, ഈ കാണുന്ന നക്ഷത്രങ്ങളൊക്കെ എണ്ണി തീർക്ക് ... കണക്ക് നമ്മളെ ISRO യിൽ ഏൽപ്പിച്ചാ മതി .......... എന്നാ ഞങ്ങളങ്ങോട്ട് വിട്ടാലോ ....😁 " സാം പറയുന്നത് കേട്ട് അഭി ചിരിച്ചോണ്ട് പറഞ്ഞു ,,,, " എന്താടാ ഇത്ര തിരക്ക് .....??? നോക്കിയേ എന്ത് രസമാണിങ്ങനെ ഇരിക്കാൻ ..... നല്ല കാറ്റ് ...... പ്രഭ ചൊരിയുന്ന നിലാവ് ...... നിലാവിൽ മുങ്ങി കുളിച്ച ഓളങ്ങൾ .....

രാത്രിയുടെ മൂകത.... അതിനെ ഓമനിക്കുന്ന ഗാന ശകലങ്ങൾ .....കണ്ണിറുക്കുന്ന നക്ഷത്രങ്ങൾ ....... ഇത്രയും മനോഹരമായൊരു കാഴ്ച്ച വിട്ട് എങ്ങനെ പോകാൻ തോന്നുന്നു ....." ആകാശത്തേക്ക് കണ്ണും നട്ട് അഭി പറയുന്നത് കേട്ട് സാം ചിരിച്ചോണ്ട് പറഞ്ഞു ,,,, " നിങ്ങടെ മുന്നിൽ ഒരു പാട് രാത്രികളുണ്ട് നീണ്ട് നിവർന്ന് കിടക്കുന്നു ... പയ്യെ എല്ലാം ആസ്വദിച്ചിട്ട് വന്നാ മതി ...... ഞങ്ങൾ പോകട്ടെ ,,,, പുലർച്ചെ തിരിക്കണം ..... ഇനി നാട്ടിൽ വച്ച് എപ്പോഴെങ്കിലും കാണാം .....കാണാം ഐഷു .... "

സാമിൻ്റെ യാത്ര പറച്ചിൽ കേട്ട് കമല കഷ്ടപ്പെട്ട് പറഞ്ഞൊപ്പിച്ചു " Enjoy your Honey Moon ... " 😍 ഹൃദയം പകുത്തു നൽകാൻ ഒരുങ്ങിയൊരാൾക്ക് ഹണിമൂൺ വിഷസ് നൽകേണ്ടി വരുന്നത് എത്ര ദയനീയമാണല്ലെ ..... മൂകമായൊരു സങ്കീർത്തനത്തിൻ്റെ പിൻ നിലാവിൽ വന്ന വഴിയെ മുഴുവൻ പിന്നിട്ടവർ നടന്നു...... ഏതൊന്നും ആസ്വാദകരമാവുന്നത് എപ്പോഴാണ്....???? പ്രിയപ്പെട്ടവർ കൂടെയുള്ളപ്പോഴല്ലെ ....??? തനിച്ചായെന്ന് തോന്നിയാൽ പിന്നെന്തിനാണ് ഈ ലോകത്ത് സൗന്ദര്യം തോന്നുന്നത് ......??? ഏതൊന്നിൽ ലയിച്ചിരിക്കാനാണ് നമ്മെ കൊണ്ടാവുക .....??? കമല മിഴികൾ തുടച്ചോണ്ടിരിക്കുന്നത് കണ്ട് സാമിൻ്റെ ഹൃദയം നോവാൻ തുടങ്ങി .....

എന്ത് പകരം നൽകിയാ എൻ്റെ കുട്ടി ചിരിച്ചു കാണിക്കുമെന്ന് ചോദിക്കാൻ തോന്നി ..... ഒരു തരം നിസ്സഹായതയോടെ വീർപ്പ് മുട്ടി സാമും ,,,, ഞാനിനി എന്ത് ചെയ്യുമെന്നോർത്ത് കമലയും നടന്നു .... ആ നടത്തം ചെന്നവസാനിച്ചത് സാമിൻ്റെ മുറിയുടെ കതകിന് മുന്നിലാണ് ..... സാമത് തുറന്ന് അകത്ത് കടന്നതും ഏതോ ചിന്തയിൽ കമലയും കടന്നു ..... സാമിൻ്റെ കൈ ലോക്കിലമർന്ന നിമിഷത്തിൽ രണ്ടു പേരും ഒരു ഞെട്ടലോടെ മുഖത്തോട് മുഖം നോക്കി .... പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു...... " യ്യോ .... ഇത് സാമിൻ്റെ മുറിയല്ലെ ... "😂 " S...... ഞാനത് മറന്നു...... ട്വിൻ റൂമാണെന്ന ഓർമ്മയിൽ ..... ശ്ശോ .....🙆 " അടച്ച കതക് വലിച്ച് തുറന്നോണ്ട് അക്കിടി പറ്റിയതോർത്ത് സാം ഇളിഭ്യനായി നിന്നു .....😁 "

അത് സാരല്യ ..... കുറച്ച് കഴിഞ്ഞ് ഞാൻ പൊയ്ക്കോളാം ....."😉 കരഞ്ഞ് കലങ്ങിയ കണ്ണും ചുവന്ന മൂക്കും കവിളും കാണിച്ചോണ്ടുള്ള അവൾടെ റിക്വസ്റ്റ് നിരസിക്കാൻ സാമിന് തോന്നിയില്ല ..... അവനിപ്പോ അത്രക്ക് സഹതാപം തോന്നുന്നുണ്ടവളോട് ...... കമലക്കരികിലായി സാം വന്നിരുന്നതും അവൾ ചോദിച്ചു അവനോട് ,,, " നീ റീഡിയോ അവൻ്റെ മൈൻ്റ് .... മം ...."

ആകാംഷ നിറഞ്ഞ ആ ചോദ്യത്തിന് സാം ഇല്ലെന്ന് തലയാട്ടി കാണിച്ചതും അവൾടെ മുഖം മങ്ങി..... " എന്തേ .....??? " കമലേടെ ചോദ്യം കേട്ട് സാം തല ഉയർത്തി അവളെ തന്നെ നോക്കി ..... " അതെ ..... അതില്ലെ ....." സാമിൽ ലയിച്ച് കൊണ്ടവൾ മൂളിയതും അവൻ പറഞ്ഞു ,,, " എനിക്കത്രക്ക് ഇഷ്ടപ്പെട്ടവരെ മൈൻ്റ് മാത്രേ ഞാൻ റീഡാറുള്ളു ....😉 " ' സാം ബെഡിലേക്ക് കമഴ്ന്നടിച്ച് വീണതും കമല ഒരു നേർത്ത ചിരിയോടെ ഇരുന്നു ....🙈 ....കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story