തൂമഞ്ഞ്: ഭാഗം 26

thoomanj

രചന: തുമ്പി

 " നീ റീഡിയോ അവൻ്റെ മൈൻ്റ് .... മം ...." ആകാംഷ നിറഞ്ഞ ആ ചോദ്യത്തിന് സാം ഇല്ലെന്ന് തലയാട്ടി കാണിച്ചതും അവൾടെ മുഖം മങ്ങി..... " എന്തേ .....??? " കമലേടെ ചോദ്യം കേട്ട് സാം തല ഉയർത്തി അവളെ തന്നെ നോക്കി ..... " അതെ ..... അതില്ലെ ....." സാമിൽ ലയിച്ച് കൊണ്ടവൾ മൂളിയതും അവൻ പറഞ്ഞു ,,, " എനിക്കത്രക്ക് ഇഷ്ടപ്പെട്ടവരെ മൈൻ്റ് മാത്രേ ഞാൻ റീഡാറുള്ളു ....😉 " സാം ബെഡിലേക്ക് കമഴ്ന്നടിച്ച് വീണതും കമല ഒരു നേർത്ത ചിരിയോടെ ഇരുന്നു ....🙈 ഇഷ്ടപ്പെട്ടവരുടെ മൈൻ്റ് മാത്രേ റീഡാറുള്ളുന്ന് വച്ചാ ,,,, എന്നെ ഇഷ്ടമാണെന്നാണോ .....???? ചുണ്ടിൽ ഒരു തെളിഞ്ഞ ചിരി വിടർന്ന നിമിഷം പുരികം പൊക്കി അവളവനെ തിരിഞ്ഞ് നോക്കി ....

അവനതേ കിടപ്പിലാണ് ..... അല്ല ..... അഭിയെ ഇനി അവൻ ഒട്ടും ഇഷ്ടായില്ലാന്നാണോ ഉദ്ദേശിച്ചത് ...??? 😩.... എന്താണീ തെണ്ടി പറയുന്നേ ..... അവൾ മനസ്സിൽ ചിണുങ്ങി കൊണ്ട് സാമിനെ തട്ടി വിളിച്ചു .... തിരിഞ്ഞ് കിടന്നോണ്ടവൻ മൂളിയതും കമല ചോദിച്ചു ,,, " ഞാൻ പറഞ്ഞതല്ലായിരുന്നോ എനിക്കഭീടെ മനസ്സിലെന്താന്ന് പറഞ്ഞ് തരണമെന്ന് ...."😩 ചിണുക്കത്തോടെയുള്ള അവൾടെ ചോദ്യം കേട്ട് അവൻ ചിരിയാ വന്നത് ... ഈ പെണ്ണിന് ഇതെന്തിൻ്റെ ഭ്രാന്താ ....?? അവൻ ഭയങ്കര ചിരി ....😂 അത് കണ്ട് കമലേടെ മുഖത്തിൻ്റെ കനം രണ്ടിരട്ടിയായി .... അവൾ പൊട്ടിത്തെറിച്ചാ നാഗസാക്കിടെ പുനർ സൃഷ്ടിയാവുമെന്ന് സാമിന് തോന്നി ....

അവനാ ചിരിയത്രയും കടിഞ്ഞാണിട്ട് പിടിച്ച് നിർത്തി കൊണ്ട് പറഞ്ഞു ,,, " നിനക്കെ ഒരു പോമറേനിയൻ പട്ടിക്കുഞ്ഞിനെ കണ്ട് വല്ലാതെയങ്ങിഷ്ടായി ..... എന്നാ സ്വന്തമാക്കാൻ കയ്യിൽ ചില്ലി കാശില്ല ... അങ്ങനെ നീ അതിനെം മനസ്സിലിട്ടോണ്ട് കുറെ ദിവസം വല്ലാതെ കഷ്ടപ്പെട്ട് പണിയെടുക്കുകയാണ് .... നിൻ്റെ ഏക ലക്ഷ്യം കാശൊപ്പിച്ചിട്ട് അതിനെ സ്വന്തമാക്കുക എന്നത് മാത്രമായിരുന്നു ... അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം കാശ് റെഡിയായപ്പോ നീ വളരെ സന്തോഷത്തോടെ അതിനെ സ്വന്തമാക്കാനായി പുറപ്പെടുകയാണ് ... നിർഭാഗ്യകരമെന്ന് പറയട്ടെ ,,,, നീ എത്തിയപ്പഴേക്കും അതിനെ മറ്റാരോ കൊണ്ടു പോയിരിക്കുന്നു ...

ഊരും പേരും നാടും ഒന്നും അറിയാത്ത ആരോ ഒരാൾ .... എന്നാ നീയോ... സങ്കടം സഹിക്കവയ്യാതെ ആ മനുഷ്യനെം തേടി അലയുകയാണ് ....എങ്ങോട്ടെന്നില്ലാതെ ..... നിൻ്റെ കണ്ണിനപ്പോ തിമിരം ബാധിച്ചിരിക്കുന്നു .... ബുദ്ധിക്കോ,, സ്ഥിരത നഷ്ടപ്പെട്ടിരിക്കുന്നു .... അതു കൊണ്ട് തന്നെ ,,,നീ കണ്ടു വച്ചിരുന്നതിനേക്കാൾ മികച്ച ഇനം പട്ടിക്കുഞ്ഞുങ്ങൾ അവിടെ ഉണ്ടായിട്ടു പോലും നിനക്ക് കാണാൻ കഴിഞ്ഞില്ല ..... അതൊക്കെ തിരിച്ചറിയുന്നത് ,,, അലച്ചിലിനൊടുവിൽ കാശും ആരോഗ്യവും എല്ലാം നഷ്ടപ്പെട്ടിട്ടാണ് ..... കഴിഞ്ഞു കഥ .... വല്ലോം തിരിഞ്ഞോ നിനക്ക് .... വല്ല പാഠ ഗുണവും 😉 ..........??? "

കമലേടെ മുഖം തനിക്ക് നേരെ തിരിച്ചോണ്ടവൻ ചോദിച്ച് നിറുത്തിയതും പെണ്ണവൻ്റെ കൈക്കൊരു തട്ട് കൊടുത്തോണ്ട് ബെഡിലേക്ക് തല ചായ്ച്ചു ,,,, എന്നിട്ട് കുറച്ച് നേരം മിണ്ടാതിരുന്നു..... പിന്നെ സാമിനെ നോക്കി കൊണ്ട് ചോദിച്ചു .... " നീയാണോ ആ നല്ല പോമറേനിയൻ പട്ടി കുഞ്ഞ് ....🙊 " യ്യോ ....... കഥ സൊള്ളണ്ടായിരുന്നു ...😬 ഇവളോടൊക്കെ കഥ പറയാൻ പോയ എന്നെ തല്ലാൻ ആളില്ലാത്തോണ്ടാ ...🙆 അവൾടെ പൊട്ടിച്ചിരിക്കു മുന്നിൽ സാം കീഴടങ്ങേണ്ടി വന്നു ... തലക്കടിയിൽ നിന്ന് തലയിണ വലിച്ചെടുത്ത് കാലുകൊണ്ടൊരൊറ്റ തട്ട് കൊടുത്തതും അതങ്ങ് റൂഫിൽ ഇടിച്ചോണ്ട് സാമിൻ്റെ കയ്യിൽ തന്നെ പതിച്ചു ....

.. " ദാ ഇത് പോലെ ഒരു തട്ട് മതി ..... പിന്നെ ഒരു ഇലക്കീറിൽ ബലിച്ചോറുമിട്ട് ,,, കാക്കയെ കൈ കൊട്ടി വിളിക്കാം നിൻ്റെ അമ്മക്ക് ......😏 നീ പോയേ എഴുന്നേറ്റിട്ട് ..... കാലത്ത് 5 ന് ഇറങ്ങിക്കോണം ...." " ഞാൻ പോവില്ല .... " കമല കുറുമ്പോടെ പറഞ്ഞതും സാമിൻ്റെ തലയിൽ ഓളം വെട്ടി .... അതും രണ്ട് തവണ .......!! " എങ്ങട് പോവില്ലാന്ന് .... നാട്ടിലേക്കോ ...????" " അല്ല ....... ഇവിടന്ന് ....." 😲...... സാമിൻ്റെ തലക്കകത്ത് തിരമാല ആഞ്ഞ് വീശുന്നതായി തോന്നി .... " അയ്യട ..... ആ മോഹം അങ്ങ് ആറ്റിൽ കളഞ്ഞേക്കൂ ..... എൻ്റെ ചാരിത്ര്യം നശിപ്പിക്കാൻ ...." 😉 " നിൻ്റെ ചരിത്രോ ....😉 ...." 😠...... സാമിൻ്റെ കലിപ്പൻ മുഖഭാവം കണ്ട് അവൾ ചിരിച്ചോണ്ട് ചോദിച്ചു ,,,

" നിനക്ക് നിന്നെ ഇത്ര വിശ്വാസമില്ലെ .....രണ്ടാൾ ഒരു മുറിയിൽ കിടന്നാ എന്താ സംഭവിക്കാൻ പോണത് ... എനിക്കതൊന്നറിയണം ....😉 " " ഒന്നും സംഭവിക്കാൻ പോണില്ല ... നീയെ ആ റൂമിൻ്റെ കീ താ ......" സാം എഴുന്നേറ്റോണ്ട് ചോദിച്ചതും അവൾ കണ്ണ് കൊണ്ട് തൻ്റെ പാൻ്റിൻ്റെ പോക്കറ്റ് കാണിച്ചു കൊടുത്തു..... " ദാ .... ഇതിലുണ്ട് വേണേ എടുത്തോ ...."😜 അത് കണ്ട് സാം ചിരിച്ച് മീശ പിരിച്ച് സൈറ്റടിച്ചോണ്ട് പറഞ്ഞു ,,, " നിനക്കെ സാമിനെ ശരിക്കറിയില്ല ....വേണ്ടാ ...വേണ്ടാന്ന് വെക്കുമ്പോ പെണ്ണിന് ഇളക്കമിത്തിരി കൂടുതലാ ...." യ്യോ ..... അവൻ്റെയാ ഓഞ്ഞ മുഖലക്ഷണം പന്തിയല്ലെന്ന് തോന്നിയതും അവൾ ചാടി എണീറ്റോടി .... കതകിനരികിലെത്തിയതും തിരിഞ്ഞു നിന്നു ..

.. " അപ്പോ ഓക്കെ Gdn8 ....Swt drms ... "☺ മര്യാദ രാമനായി പോണ കമലയെ കണ്ട് അവൻ ചിരിച്ചോണ്ട് കതകടക്കാനായി പോയി ..... പുറത്തേക്ക് കടന്ന അവൾ അകത്തേക്ക് തന്നെ തലയിട്ടോണ്ടൊരു ചോദ്യം ... " എന്നെ പുറത്താക്കിയിട്ട് രണ്ടെണ്ണം വീശാനല്ലെ കള്ള ജവാനെ ...... mmmmm .... നടക്കട്ടെ ,,, നടക്കട്ടെ .....😉 " അത് കേട്ടിട്ട് സാമിന് ചിരിയടക്കാനായില്ല .... അവൻ കതക് തുറന്നോണ്ട് വിളിച്ചു പറഞ്ഞു ,,, " എൻ്റെ കൂടെ നടന്ന് നീയും റീഡി തുടങ്ങിയോഡി.....😂 കമ്പനിക്കൊന്ന് കൂടി തായെടി....."😉 " നിർബന്ധിക്കല്ലെ മുത്തെ.... വല്ലാതെയങ്ങ് നിർബന്ധിച്ചാ ഞാനതും ചെയ്തെന്ന് വരും ...... എനിക്കെന്നെ തന്നെ പിടികിട്ടാത്ത കാലാ ..... കലികാലം ....." 😁

രണ്ടു പേരും ചിരിച്ച മുഖവുമായി പിരിഞ്ഞു ...... രണ്ടു കതകും അടഞ്ഞു ... കണ്ണീരിൻ്റെ ഉപ്പു നുണഞ്ഞോണ്ട് കമല ഏതോ യാമത്തിൽ മയങ്ങി ..... അങ്ങേ തലക്കൽ സാമും .....😴 കതകിലെ ശക്തമായ തട്ട് കേട്ട് കമല കണ്ണ് വലിച്ചു തുറന്നു ..... തലക്ക് വെളിവ് വരാതെ അവളങ്ങനെ കിടന്നു .... ഞാനിപ്പോ എവിടെയാണ് ...?? എന്താണാ കേൾക്കുന്ന ശബ്ദം....???😇 കണ്ണ് തുറന്ന് കുറച്ച് നിമിഷം കിടന്നതും അവൾടെ തലക്കകത്ത് കഴിഞ്ഞ ഓരോ ചിത്രങ്ങൾ തെളിഞ്ഞ് വന്നു .... ഹോ .... സാമാവും കതകിൽ തട്ടുന്നത് ....😇.... ബെഡിൽ നിന്ന് ചാടിയിറങ്ങി .... ഓടി പോയി കതക് തുറന്നു .... എന്നാ സാമിനെ കണ്ട് അവളൊന്ന് ഞെട്ടി ....

കുളിച്ചു ഫ്രഷായി ബാഗും തൂക്കി നിൽക്കുന്ന സാം .....!! താനോ .... അൻ്റാർട്ടിക്കയിൽ നിന്നു വന്ന അപൂർവ്വ ജീവിയെ പോലുള്ള കോലം ..... ഡിംഗോ ഡാൻസ് കളിക്കുന്ന മുടിയും ......ഷോർട്സും ടീ ഷർട്ടും .... സാമിനെ നോക്കിയിട്ട് അവൾ അവളെ തന്നെയൊന്ന് നോക്കി ...... പിന്നെ ഒരവിഞ്ഞ ചിരിയാലെ സാമിനെ നോക്കി ....😁 " പോയി കുളിച്ചിട്ട് വാടീ ......"😡....... അവിടം മുഴുവൻ കുലുങ്ങുന്ന തരത്തിൽ സാം ഘർജിച്ചതും വിറയലോടെ അവൾ കതകിൽ നിന്ന് പിടി വിട്ടു ..... ബാഗും വലിച്ചോണ്ട് ബാത്ത് റൂമിലേക്കോടി ..... ഡോർ ലോക്ക് ചെയ്ത ബാഗിൽ നിന്നും വാച്ചെടുത്തു സമയം നോക്കി .... 5 മണി ....😞 Hmmm .... ഒരു ദീർഘ നിശ്വാസത്തോടെ പൈപ്പ് തുറന്നു .....

ഐസ് ഉരുകിയ പോലോത്ത വെള്ളം .... അത്രയും തണുപ്പ് ....!!! വെള്ളം തൊട്ടതും ആകെ കൂടെ മരവിച്ചു ..... ശരീരത്തിൽ നിന്ന് ഡ്രസ്സ് അഴിച്ചുമാറ്റാൻ തോന്നിയില്ല .... ഈ കൊടും തണുപ്പിൽ എങ്ങനെ താൻ കുളിക്കും ....😞 സങ്കടപ്പെട്ട് നിൽക്കുമ്പോ ,,, തൊട്ടടുത്ത പൈപ്പ് ശ്രദ്ധിച്ചത് ... ഹോ ചൂടുവെള്ളം ...☺ സന്തോഷത്തോടെ അത് പിടിച്ച് തിരിച്ചെങ്കിലും ഒരിറ്റ് വെള്ളം വന്നില്ല .... കാശ് എണ്ണി കൊടുക്കുന്നുണ്ടല്ലോ .... ന്നിട്ട് ചൂടുവെള്ളമില്ലന്നോ ....😵 അവൾ പുറത്തേക്കതേ സ്പീഡിലിറങ്ങി .... തന്നെയും കാത്തിരിക്കുന്ന സാമിനെ കണ്ടതും ഒന്നു ചിരിച്ചു കൊടുത്തു .....☺ " നീ പോയിട്ടൊന്ന് പറ ... ഈ റൂമിൽ ചൂടുവെള്ളം വരുന്നില്ലെന്ന് ...."😞

ചിണുങ്ങി കൊണ്ടവൾ പറഞ്ഞതും സാം ആശ്ചര്യത്തോടെ ചോദിച്ചു ,,, " ഹേ .....വരുന്നില്ലേ ......." " ഇല്ലാ ....😞 " അവൾടെ സങ്കടം കണ്ട് അവൻ ചെക്ക് ചെയ്യാനായി ബാത്ത് റൂമിലേക്ക് കയറി .... " ഈ തണുത്ത വെള്ളം കുറച്ചെടുക്കണം ,,, എന്നാലേ അതിൽ വെള്ളം വരൂ ....." " അങ്ങനെ ഉണ്ടോ ...." തനിക്കതൊരു പുതിയ അറിവാണല്ലോ .... സാം തിരിച്ചിട്ട പൈപ്പിലേക്കും ബക്കറ്റിലേക്കുമായവൾ നോക്കി നിന്നു ..... പെട്ടെന്ന് സാമാ തണുത്ത വെള്ളമെടുത്ത് അവൾടെ തലയിലൂടെ ഒരൊറ്റ ഒഴിക്കലായിരുന്നു .... ന്നിട്ട് ഒരൊറ്റ ഓട്ടവും ...🏃 " ഇനിയെ വേഗം കുളിക്കാൻ നോക്ക് ...."😉 സാം ഡോർ പുറത്തു നിന്നും ലോക്ക് ചെയ്ത ബെഡിൽ പോയി കിടന്നു ,

, കമലയേയും കാത്ത് ......😍 കുറച്ച് കഴിഞ്ഞതും കതകിൽ ഭയങ്കര മേളം ....... കമലേടെ കുളി കഴിഞ്ഞ സിഗ്നൽ വന്നതും സാം ചിരിച്ചോണ്ട് ണീറ്റു പോയി കതക് തുറന്നതും ,,, ദേ കിടക്ക്ണു തലയിൽ ഒരു ബക്കറ്റ് വെള്ളം .....🙄 ഒന്നും വേണ്ടായിരുന്നു എന്ന ചിന്തയിൽ തലയും താഴ്ത്തി വെള്ളത്തി മുങ്ങി നിൽക്ക്ണ സാമിനെ കണ്ടതും കമല ചിരിയോട് ചിരി .....😂 " എന്നോട് കളിച്ചാ ഇങ്ങനെ ഇരിക്കും ....."🙊 അവൾ ചിരിച്ചോണ്ട് ബാത്ത് റൂമിൽ നിന്ന് കയറി സാമിനെ ബാത്ത് റൂമിലേക്ക് തള്ളിയിറക്കി ...... " ഒന്നൂടെ കുളിച്ചോ ....... നല്ലതാ ....😉 "😂 അവൾടെയാ കിലുക്കാപ്പെട്ടി കിലുക്കിയപ്പോലുള്ള ആ ചിരി ഉണ്ടല്ലോ ,,, അതവനെ വല്ലാതെയങ്ങ് ചൂട് പിടിപ്പിച്ചു .....😠 ചിരിച്ചോണ്ട് നിൽക്കുന്ന കമലയെ പിടിച്ചൊരൊറ്റ വലിയായിരുന്നു സാം ... ....കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story