തൂമഞ്ഞ്: ഭാഗം 27

രചന: തുമ്പി

അവൾടെയാ കിലുക്കാപ്പെട്ടി കിലുക്കിയപ്പോലുള്ള ആ ചിരി ഉണ്ടല്ലോ ,,, അതവനെ വല്ലാതെയങ്ങ് ചൂട് പിടിപ്പിച്ചു .....😠 ചിരിച്ചോണ്ട് നിൽക്കുന്ന കമലയെ പിടിച്ചൊരൊറ്റ വലിയായിരുന്നു സാം ... " ഒറ്റക്ക് കുളിച്ചു മടുത്തു ...... കമ്പനിക്കൊന്ന് കൂടി തായെടി...... "😉 സാം ഡോർ ലോക്ക് ചെയ്തതും പെണ്ണാകെ അമ്പരന്ന് നിൽപ്പാണ് .....🙄 " തെണ്ടീ...... അത് തുറന്നേ ..... ഇങ്ങടൊരു തമാശ കാണിച്ചപ്പോ ,,,അതേ ത്രില്ലിൽ അങ്ങടും ചെയ്തു അത്രേ ഉള്ളു ......😞.....

ഡോർ തുറന്ന് താ സാം ........" ഡോറിൽ അമർന്ന് നിന്നോണ്ട് ഷെർട്ടിൻ്റെ ബട്ടൺ അഴിച്ചോണ്ടിരുന്ന സാമിനോടവൾ കെഞ്ചി ... " നീ എന്തിനാ പേടിക്കുന്നേ മുത്തെ....😉 അയ്യേ.... ഇത്രേ ഉള്ളു നിൻ്റെ ധൈര്യം🙊 ....." സാം കളിയാക്കി ചിരിച്ച് അവൾടെ കണ്ണിലേക്കു മാത്രം നോട്ടം പതിപ്പിച്ചോണ്ട് കമലേടെ അടുത്തേക്കായി ഒരടി വച്ചു ..... ഉമിനീരിറക്കി അവൾ ഒരടി പുറകോട്ട് വച്ചു ..... വീണ്ടും അവൻ അടുത്ത കാൽ മുന്നോട്ട് വച്ചതും അവൾ ഒരടി പുറകോട്ടു വച്ചു .....

അങ്ങനെ രണ്ടു മൂന്നാലടി പുറകോട്ട് പോയപ്പഴേക്കും അവൾ ചുമരിൽ ഇടിച്ചു നിന്നു ...😞 അല്ലെങ്കിലും പുരുഷന്മാരോട് കളിക്കാക്കിറങ്ങുമ്പോ ഞാനൊന്ന് സൂക്ഷിക്കണമായിരുന്നു ..... കമല മനസ്സിൽ പിറുപിറുത്തോണ്ട് മുഖമുയർത്തി നോക്കി ..... സാമിൻ്റെ മുഖം വശീകരണ ഭാവത്തോടെ തന്നിലേക്കടുക്കുയാണെന്ന് കണ്ടതും അവൾടെ മിഴികൾ മെല്ലെ കൂമ്പിയടഞ്ഞു ...... ഏറിയാൽ അവനൊന്ന് ചുംബിക്കും,,,, അതിലുപരി സാമൊന്നും എന്നെ ചെയ്യില്ല .... ചെയ്യാൻ അവൻ കഴിയില്ല .... എങ്ങനെ അവൻ തന്നിലിത്ര വിശ്വാസം പടർത്തി ... അറിയില്ല ....!!! അവൻ്റെ ചുടുനിശ്വാസം അവളിങ്ങനെ പതിക്കുമ്പോ ,,,, അവനിലേക്ക് ആളിപടരാനായി

അവൾടെ ഹൃദയം തിടുക്കം കൂട്ടുന്നപ്പോലെ ...... " പനി പിടിക്കും പെണ്ണെ എനിക്ക് .... ആ ബാത്ത് ടവ്വലിങ്ങ് താ ......" കമലേടെ തലയിൽ കെട്ടിവെച്ച ബാത്ത് ടവ്വൽ വലിച്ചൂരി സാം തല തോർത്തി കൊണ്ട് തിരിഞ്ഞ് നിന്നതും അവളറിയാതെ ചിരിച്ച് പോയി .... അയ്യേ ......🙈..... കൊതിപ്പിച്ചു കളഞ്ഞു മാന്യൻ ....😜 " എന്തേലും പറഞ്ഞോ നീ .....😉 " സാം തിരിഞ്ഞ് നിന്നോണ്ട് ചോദിച്ചതും അവൾടെ നെഞ്ച് പടപടാമിടിച്ചു...🙄... " ഇല്ല..... നിനക്ക് തോന്നിയതാവും ....😁 " "ഏയ്.... എനിക്ക് വേണ്ടാത്ത ഒന്നും തോന്നലില്ല .....

നിനക്കല്ലെ അതൊക്കെയുള്ളെ...😁 '' ചിരിച്ചോണ്ട് സാം കതക് തുറന്നതും കമലക്കുട്ടി പുറത്തേക്ക് ചാടി ,, അവൾ തലക്ക് ഒരിടി കൊടുത്തു ...🤦 ശ്ശോ ..... 😞.... സത്യത്തിൽ അവനെന്നെ ചുംബിക്കാൻ വന്നത് തന്നെയാ .... എന്നിട്ടിപ്പോ വാക്ക് മാറ്റിയതാ ... തെണ്ടീ....😏... ശരിയാക്കിത്തരാം .... ഒരു ഗോളടിക്കാനെങ്കിലും ദൈവം എനിക്ക് അവസരം തരാതിരിക്കില്ല ..... ബാത്ത് റൂമിൽ നിന്നിറങ്ങിയ സാം,,, അവളെ ഒന്നിരുത്തി നോക്കി കൊണ്ട് നനഞ്ഞൊട്ടിയ വേഷത്താലെ ബാഗും എടുത്തോണ്ട് പുറത്തേക്ക് കടന്നതും കമല ശടേ പടേന്നൊരുങ്ങി ....

ഇനിയും ലേറ്റായ അവൻ അന്തപുരത്തിലേക്കയക്കുമെന്ന് ഉറപ്പായോണ്ട് വേഗം വെളിയിലേക്ക് ചാടി... നേരെ നോക്കിയത് സാമിൻ്റെ മുഖത്തേക്കാണ്.... യാതൊരു വിധ ദേഷ്യവുമില്ലാതെ രണ്ടു പേരും ഊഷ്മളമായ ചിരി കൈമാറി താഴെക്കിറങ്ങി റൂം വെക്കേറ്റ് ചെയ്ത യാത്ര തുടർന്നു .... സൂര്യ കിരണങ്ങൾ ഇരുട്ടിൻ്റെ കണികയെ കീഴടക്കി തുടങ്ങുന്നതേയുള്ളു .... നിരത്തിൽ വാഹനങ്ങൾ നന്നേ കുറവാണ് .....

നീണ്ടു നിവർന്ന് കിടക്കുന്ന റോഡിനെ അതിവേഗത്തിൽ പിന്നിട്ടോണ്ടിരുന്നു..... എന്തിനാണ് സാം ഇത്ര വേഗത്തിൽ പോവുന്നത് ..... ഈ യാത്ര അവസാനിക്കാൻ നിനക്കെന്താ ഇത്ര ധൃതി ..... പുറം കാഴ്ച്ചയിലേക്ക് വേദനയോടെ കണ്ണും നീട്ടി അവളിരുന്നു .... ഇപ്പോ രണ്ടു പേരിലും മൗനം മാത്രം ബാക്കിയുള്ളു .... ഈ യാത്ര ചെന്നവസാനിക്കുന്നത് നീറുന്ന ഓർമ്മകളുറങ്ങുന്ന നാട്ടിലാണല്ലോന്നോർത്ത് അവൾടെ നെഞ്ചം കിടന്ന് വിങ്ങാൻ തുടങ്ങി .... തനിക്ക് പോസിറ്റീവ് എനർജി തന്നോണ്ടിരിക്കുന്ന സാം എന്ന അദ്ധ്യായവും അടയുകയാണല്ലോന്നോർത്തപ്പോ ആ വിങ്ങലിൻ്റെ തോത് രണ്ടിരട്ടിയായി വർദ്ധിച്ചു ....

യാത്ര ഇനിയും അവസാനിപ്പിച്ചില്ലേൽ നാളെ ജോയിൻ ചെയ്യാൻ പറ്റില്ലെന്നോർത്തപ്പോ അതും ഒരു സങ്കടം ..... കൂട്ടിയാലും കുറച്ചാലും ഉത്തരം ഒന്നു തന്നെ എന്നു പറയുമ്പോലെ എങ്ങനെ നോക്കിയാലും സങ്കടം തന്നെയാണല്ലോ .... അവളൊരു നെടുവീർപ്പോടെ നിവർന്നിരുന്നു ..... എത്ര നാൾ മറ്റുള്ളവരിൽ നിന്നും ഇങ്ങനെ ഒളിച്ച് കഴിയാനാവും .... അതിനൊക്കെ പരിധിയില്ലെ .....??? ഉണ്ട് ....... അല്ലെങ്കിലും ഞാനെന്തിന് ഒളിച്ച് കഴിയണം .... എൻ്റെ ദുഃഖം എൻ്റേ ലോകത്തെ എൻ്റെ വിരാജികൾക്ക് മാത്രമറിയുന്നതല്ലെ ..... ആർക്കുമറിയാത്ത ആ വേദനയെ ഓർത്ത് ഞാനെന്തിന് മറ്റുള്ളവർക്ക് മുഖം നൽകാതിരിക്കണം ...

. ഞാനും പിന്നെ ഞാനും മാത്രമുള്ള ആ ലോകത്ത് കെട്ടഴിച്ച് വിട്ട് ഒന്ന് പൊട്ടിക്കരഞ്ഞ് തീർക്കണം .... അങ്ങനെ കരഞ്ഞ്,,, കരഞ്ഞ് അവസാനം കണ്ണുനീര് വറ്റും ,,, വറ്റിയാ പിന്നെ വരണ്ട ഭൂമി പോലെ ഒരു മുറിവ് ബാക്കിയാക്കി അവനും അവൻ്റെ ഓർമ്മകളും പോകുമായിരിക്കും ..... ചിന്തയിലാണ്ടിരിക്കുന്ന കമലയെ സാം തട്ടി വിളിച്ചതും ഒരു ഞെട്ടലോടെ അവളവനെ നോക്കി .... " എന്തേലും കഴിക്കാം ....." " മം ...." ഒരു തട്ടുകടയുടെ മുന്നിൽ വണ്ടി ഒതുക്കി,,, രണ്ടു പേരും ഇറങ്ങി .... ഒട്ടും ഉത്സാഹമില്ലാതെ രണ്ടു പേരും വിശപ്പടക്കാനായി ഒരൽപ്പം കഴിച്ച് തിരികെ വണ്ടിയിൽ കയറി .... കമല സാമിനെ നോക്കി .... ഇവനിതെന്തു പറ്റി ....

ആകെ കൂടെ ഒരു ശ്മശാന മൂകത ..... തലയിലൂടെ വെള്ളമൊഴിച്ചതിനോ ....??? അവൾ സാമിനെ ഒന്ന് നുള്ളി ..... ചിരിച്ചോണ്ടവൻ അവളെ നോക്കിയതും എന്തു പറ്റി എന്ന ഭാവത്തിൽ പെണ്ണ് പുരികമുയർത്തി ...... ??? അതു കണ്ടതും സാം പറഞ്ഞ് തുടങ്ങി ,,, " എനിക്കെ മനസ്സിന് ഭയങ്കര സന്തോഷം ... പിന്നെ ഭയങ്കര സമാധാനം ...☺ " അവൻ പറയുന്നത് കേട്ട് കമല ഞെട്ടലോടെ ചോദിച്ചു ,,, " എന്തിന് ...??🙄 " " നിൻ്റെ ശല്യം തീർന്നല്ലോന്നോർത്ത് ...😁 " അവൾ ചുണ്ട് കോട്ടി മുഖം തിരിച്ചിരുന്നു....

അല്ലെങ്കിലും സാമിനോട് മിണ്ടാതിരിക്കുന്നതാ നല്ലത് .... ദുഷ്ടത്തരം മാത്രേ ആ നാവിൽ നിന്ന് വരൂ.... ദുഷ്ടൻ .....😏 നിറഞ്ഞു വന്ന കണ്ണ് തുടച്ചോണ്ടവൾ പുറത്തേക്ക് തന്നെ നോക്കിയിരുന്നതും സാമവളെ കൈ തണ്ടയിൽ നുള്ളി വിളിച്ചു .... " ഡീ ...... ഞാനെ ഒരു ടൂ ഹവർ കഴിഞ്ഞാ ഇറങ്ങും ...... പിന്നെ നമ്മൾ കാണോന്ന് പോലും അറിയില്ല ..... " അവനാ പറഞ്ഞത് കേട്ട് കമലേടെ ഹൃദയത്തിൽ വല്ലാത്ത നോവനുഭവപ്പെട്ടു .... കണ്ണും മൂക്കും ചുവന്നും .....😓 പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ് - ഒഴുകിയകലുന്നു നാം പ്രേമശൂന്യം... ജലമുറഞ്ഞൊരു ദീർഘശിലപ്പോലെ നീ ... വറ്റി വറുതിയായ് ജീർണമായ് മൃതമായി ഞാൻ ..... (കടപ്പാട് ) ....കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story