തൂമഞ്ഞ്: ഭാഗം 28

thoomanj

രചന: തുമ്പി

" ഡീ ...... ഞാനെ ഒരു ടൂ ഹവർ കഴിഞ്ഞാ ഇറങ്ങും ...... പിന്നെ നമ്മൾ കാണോന്ന് പോലും അറിയില്ല ..... " അവനാ പറഞ്ഞത് കേട്ട് കമലേടെ ഹൃദയത്തിൽ വല്ലാത്ത നോവനുഭവപ്പെട്ടു .... കണ്ണും മൂക്കും ചുവന്നും ....😓 " അതെന്താ കാണോന്ന് പോലും അറിയാത്തത് ..... കാണാതെ പിന്നെ ...😏 " സങ്കടം എല്ലാം ഉരുണ്ട് കൂടിയതുകൊണ്ടാവാം അവൾടെ മറുപടിക്കത്രയും കനം വന്നത് .... അതുകേട്ട് ചിരിച്ചോണ്ട് സാം ചോദിച്ചു ,,, " കാണണോ ൻ്റെ കുട്ടിക്ക് ......."☺ " മം ....."

സങ്കടം കാരണം അവൾടെയാ മൂളലിന് തീരെ ശക്തി പോരാ ..... ദുർബ്ബലപ്പെട്ട ആ മൂളൽ കേട്ട് സാമിൻ്റെ വീര്യമൊക്കെ എങ്ങോ ചോർന്ന് പോയപ്പോലെ .... വണ്ടിടെ വേഗത പോലും കുറഞ്ഞു ... ഒന്നും മിണ്ടാതെ ഇരിക്കുന്ന സാമിനോടവൾ പറഞ്ഞു ,,, " എനിക്കറിയില്ല സാം ..... നീ കൂടെ ഇല്ലാതെ ഞാനെങ്ങനെ അഭിയെ ഫേസ് ചെയ്യുമെന്ന് .... എങ്ങനെ കരയാതെ പിടിച്ചു നിൽക്കുമെന്ന് ...... നാട്ടിലേക്ക് പോവാണെന്ന് ഓർക്കുമ്പോ തന്നെ വല്ലാത്ത വേദന ....." 😢

വിതുമ്പി കരഞ്ഞോണ്ടവൾ സാമിൻ്റെ കൈ പിടിച്ച് കുലുക്കിയതും അവൻ മരവിച്ചിരുന്നു പോയി ...... " എനിക്കെ നാട്ടി പോവണ്ട സാം .... എനിക്കാരെം കാണണ്ട ...... അല്ലെങ്കി നീ എൻ്റെ കൂടെ വാ .....😢 " കമല കരഞ്ഞോണ്ട് പറയുന്നത് കേട്ട് സാം എന്ത് പറയണമെന്നറിയാതെ ഇരുന്നു ..... ഒരാൾ അത്രയും സങ്കടത്തോടെ വിതുമ്പി കരയുന്നത് എങ്ങനെ കണ്ടില്ലെന്ന് നടിക്കും ..... അവൻ വണ്ടി ഒതുക്കി നിർത്തി കൊണ്ടവളെ നോക്കി..... ഇരു കവിളും കണ്ണീരിൽ കുതിർന്നിരിക്കയാണ് ....

. സാം നോക്കുന്നത് കണ്ടതും അവൾ പിന്നെയും പറഞ്ഞോണ്ടിരുന്നു ,,, " നിനക്കറിയില്ല സാം ഞാനവനെ എത്ര സ്നേഹിച്ചിരുന്നെന്ന് .... അവനുമറിയില്ല ... ആർക്കുമറിയില്ല ....!!! ജീവിതത്തിൽ എന്നെയാരും സ്നേഹിക്കാത്തോണ്ടാവാം അല്ലേൽ ഞാനാരെം സ്നേഹിക്കാത്തോണ്ടാവും സ്നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്നെനിക്കറിയാതെ പോയത് .....😥 അല്ലെങ്കിലും ഇതൊക്കെ വായ കൊണ്ട് പറഞ്ഞാ മാത്രേ തിരിച്ചറിയാൻ കഴിയൂ .... അല്ലല്ലോ .....???

എനിക്കറിയാം അവനറിയാമായിരുന്നെന്ന് .... എന്നിട്ടും ....??😢 ഒരാൾ ദേഷ്യത്തിലാണോ സങ്കടത്തിലാണോ സന്തോഷത്തിലാണോന്നൊക്കെ കണ്ടാലറിയില്ലെ ....??? അതിനേക്കാൾ തീവ്ര വികാരമല്ലെ ഈ സ്നേഹം .... അത് മാത്രമെങ്ങനെയാ തിരിച്ചറിയാതെ പോകുന്നത് ....?? "😢 അഭിടെ ഓർമ്മകളെ അത്രയധികം പ്രണയിക്കുന്നോണ്ടാവാം അവളത്രക്ക് വികാരഭരിതയായത് .... " എനിക്കെ നാട്ടി പോവണ്ട സാം ....😓 സത്യായിട്ടും പോവണ്ട ..... എൻ്റെ മനസിൻ്റെ വേദനകൾ നിനക്കറിയാത്തോണ്ടാ ..... ഞാനില്ല സാം ... " 😢 മറക്കാൻ ശ്രമിച്ചിരുന്നതെല്ലാം ഒരു കാർമേഘം പ്പോലെ അവളുടെ ഉള്ളിൽ നിറഞ്ഞ് നിന്നിട്ടുണ്ടാവാം ....

അതെല്ലാമിപ്പോ ഒരു പേമാരിയായി തകർത്ത് പെയ്യുകയാണ് ..... സാമോ ആ പേമാരിയിൽ കുതിർന്നും നിൽപ്പാണ് ..... " ഈ പ്രണയവും വിശപ്പും ഒരു പോലെയാ ..... ഒന്ന് ശരീരത്തിൻ്റെ ആവശ്യമാണേൽ മറ്റൊന്ന് മനസ്സിൻ്റെ യാ .... അതൊന്നും പറഞ്ഞാ നിനക്ക് മനസ്സിലാവില്ല ...... " 😥 താനിത്രയൊക്കെ കരഞ്ഞ് പറഞ്ഞിട്ടും സാമിന് പോലും,,, തന്നെ മനസ്സിലാകുന്നില്ലാന്ന് തോന്നിയതും അവൾടെ കരച്ചിൽ കൂടി ....😥 " എനിക്കറിയാമെടി പെണ്ണെ.... ഇതൊക്കെ ആ അഭിക്കുമറിയാം .... എല്ലാം കൂടി സ്വന്തമാക്കാൻ അവനെ കൊണ്ടുമാവില്ലല്ലോ ..... അതിലും ഭേദം ഒന്നും അറിഞ്ഞില്ലെന്ന് നടിക്കുന്നതാവും നല്ലതെന്ന് തോന്നി കാണും ....

നീ ഇങ്ങനെ കരഞ്ഞ് എന്നെ കൂടി വേദനിപ്പിക്കുന്നതെന്തിനാ ....😞 " സാം അത് പറയുമ്പോ അവൻ്റെ ചങ്കിടറുന്നുണ്ടായിരുന്നു .... ആ വായിൽ നിന്നും അത്രയെങ്കിലും പൊഴിഞ്ഞല്ലോന്നോർത്ത് അവൾ കണ്ണ് തുടച്ചോണ്ടവനെ നോക്കി .... എന്നിട്ട് പറഞ്ഞു ,,, " വേദനിപ്പിക്കും ..... നല്ലോം വേദനിപ്പിക്കും ....."😅 മഴ തോർന്നാ മാനത്ത് വിരിയുന്ന മഴവില്ലിനോളം അഴകുണ്ടാ മുഖത്തിനിപ്പോ ...😍 അതു കേട്ടതും ,,, ചിരിച്ചോണ്ട് സാമവളെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു .....

അന്നേരം അവളാ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വെച്ചോണ്ട് പൊട്ടിക്കരഞ്ഞു ..... എല്ലാ ആശ്വാസവാക്കുകളും ചേർത്ത് ആ നെറുകയിൽ ഒന്നും ചുംബിക്കാനാഞ്ഞതും ഒരു പിൻവിളി എന്നോണം അവൻ മുഖമുയർത്തി ... എൻ്റെ വികാരങ്ങൾ തീവ്രമായി ആലേപനം ചെയ്ത വെക്കാൻ ഞാനവൾക്കാരുമല്ലല്ലോയെന്ന ചിന്ത അവനെ പിൻവിളിച്ചു .... എന്നാ കമല ദേവി അവനിൽ നിന്നെന്തോ പ്രതീക്ഷിച്ചപ്പോലെ മുഖമുയർത്തി ......

ആ ചുണ്ടുകളും അവനിൽ നിന്നെന്തോ കൊതിക്കുന്നുണ്ടെന്നവൻ തോന്നി ... എന്നിട്ടും ,,,, സാം അറിഞ്ഞില്ലെന്ന ഭാവത്തിൽ കണ്ണുകൾ കൊട്ടിയടച്ചു ..... ഇല്ല കുട്ടീ..... ഞാനും കൂടി നാളെ നിനക്കൊരു വേദനയായാൽ .....😞 ഒരു പുരുഷനിൽ വികാരങ്ങൾ ഉണരാനല്ല പണി ..... ഉറക്കാനാണ് പണി ....!!! ഒരാളെ കീഴ്പ്പെടുത്താനെളുപ്പമാണ് ....കീഴ്പ്പെടാണ്ടിരിക്കാനാണ് പാട് .....!!! അവനവളെ തന്നിൽ നിന്നടർത്തി മാറ്റി കൊണ്ട് പറഞ്ഞു,,, "ഈ സങ്കടമെല്ലാം മാറും ....

ഇന്നല്ലെങ്കിൽ നാളെ .....! നീ ഒരു കാര്യം ചെയ്യ് ... ഒരു പേപ്പറിൽ നിൻ്റെ അഡ്രസ്സെഴുതി താ .... നീ അവിടെ വീട്ടിലെത്തി ഒന്ന് ഉറങ്ങി ണീക്കുമ്പഴേക്കും കുറച്ച് ബുക്സ് അവിടെ എത്തും ... അതിലെ എന്നെ കോണ്ടാക്ട ചെയ്യാനുള്ള സകല വഴികളുമുണ്ടാകും .... പിന്നെ ആ ബുക്കെന്തിനാന്ന് ചോദിച്ചാൽ ,, നിനക്കെപ്പഴെല്ലാം സങ്കടം വരുന്നോ അപ്പഴെല്ലാം വായിക്കാനുള്ളതാണ് ... അതിന് നിന്നെ ആശ്വസിപ്പിക്കാൻ കഴിയുമെന്നെനിക്കുറപ്പുണ്ട് ....ഒരു പക്ഷെ,,, എന്നേക്കാളും .... കേട്ടല്ലോ ....?? ജീവിതത്തിൽ വലിയൊരു സന്തോഷം നിന്നെ കാത്തിരിപ്പുണ്ടെന്ന് എൻ്റെ മനസ്സ് പറയുന്നു .... ഹാപ്പിയായിരിക്ക് ..."😍 ....കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story