തൂമഞ്ഞ്: ഭാഗം 29

രചന: തുമ്പി

"ഈ സങ്കടമെല്ലാം മാറും .... ഇന്നല്ലെങ്കിൽ നാളെ .....! നീ ഒരു കാര്യം ചെയ്യ് ... ഒരു പേപ്പറിൽ നിൻ്റെ അഡ്രസ്സെഴുതി താ .... നീ അവിടെ വീട്ടിലെത്തി ഒന്ന് ഉറങ്ങി ണീക്കുമ്പഴേക്കും കുറച്ച് ബുക്സ് അവിടെ എത്തും ... അതിലെ എന്നെ കോണ്ടാക്ട ചെയ്യാനുള്ള സകല വഴികളുമുണ്ടാകും .... പിന്നെ ആ ബുക്കെന്തിനാന്ന് ചോദിച്ചാൽ ,, നിനക്കെപ്പഴെല്ലാം സങ്കടം വരുന്നോ അപ്പഴെല്ലാം വായിക്കാനുള്ളതാണ് ... അതിന് നിന്നെ ആശ്വസിപ്പിക്കാൻ കഴിയുമെന്നെനിക്കുറപ്പുണ്ട് ....ഒരു പക്ഷെ,,, എന്നേക്കാളും .... കേട്ടല്ലോ ....?? ജീവിതത്തിൽ വലിയൊരു സന്തോഷം നിന്നെ കാത്തിരിപ്പുണ്ടെന്ന് എൻ്റെ മനസ്സ് പറയുന്നു .... ഹാപ്പിയായിരിക്ക് ..."😍

" mmm..... ഈ ബുക്ക്സെല്ലാം വായിക്കുന്നതേ എനിക്കൊരു സങ്കടാ ..... ആഹ് .... ന്നാലും വായിക്കാം ...... "😕 ഒട്ടും ഉത്സാഹമില്ലാതെ മറുപടി പറഞ്ഞോണ്ടവൾ നോട്ട് പാഡിൽ അഡ്രസ്സെഴുതി സാമിന് നൽകി ..... അവനതിലൊന്ന് കണ്ണോടിച്ചോണ്ട് പോക്കറ്റിൽ തിരുകിയതും അവളവനോടായി പിന്നെയും ചോദിച്ചു ,,, " അപ്പോ ശരിക്കും അഭിക്കറിയായിരുന്നല്ലെ ..... എല്ലാം ... " 😞 സാമിന് രണ്ട് തെറി വിളിക്കാനാ തോന്നിയത് .... ഇവളോടല്ലെ ഈ കണ്ട നേരമൊക്കെ പറഞ്ഞത് .... ഇതിങ്ങനെ പിന്നെം പിന്നെം കേൾക്കുമ്പോ എന്ത് സുഖാണാവോ കിട്ടുന്നത് ...😏 ഉത്തരമില്ലാതെ വണ്ടി പറപ്പിച്ച് വിട്ടതും സാമിനെയവളൊന്ന് നുള്ളി ... എന്നിട്ടൊന്ന് തുറിച്ച് നോക്കി .... നിനക്കെന്താ ഒന്ന് പറഞ്ഞാ .....😠.....

അതായിരുന്നു ആ നോട്ടത്തിൻ്റെ അർത്ഥം ... അത് കണ്ടതും സാം മനസ്സിൽ പറഞ്ഞു ,,,, ഡീ പെണ്ണെ വല്ലാതെ കളിച്ചാ ,,, വഴികാണുന്ന ഏതേലും പള്ളി കയറ്റി കഴുത്തിലൊരു ചരട് മുറുക്കി ലോക്കാക്കി കളയും .... എന്നിട്ടേ ,,,, ആ അഭിടെ മുന്നി കൊണ്ടോയിരിത്തി ........ വേണ്ട .... ബാക്കി ഞാൻ പറയുന്നില്ല ...... സാം മിണ്ടാതെ മസിലു പിടിച്ചിരിക്കുന്നത് കണ്ട് അവൾ പിന്നെയും നുള്ളി ..... " നീ .... പറയുന്നുണ്ടോ .....😡 " " ഇല്ലെങ്കി ....😡 " " ഇല്ലെങ്കി ,,, ഞാൻ കാലു പിടിക്കും ...😞 "

😂.... തൻ്റെ മുന്നിൽ തോറ്റാലും വേണ്ടില്ല ... അഭിയെ കുറിച്ചറിഞ്ഞാ മതി ....!!! അല്ലെങ്കിലും ,,,ഈ പെൺകുട്ടികൾ മഹാ സംഭവങ്ങളാണ് ..... ഒന്നുകിൽ തന്നെ വേണ്ടാത്തവൻ്റെ പുറകെ മൂക്കൊലിപ്പിച്ച് നടക്കും ,,,, അതല്ലെ ഏതേലും ഒരുത്തൻ പുറകെ നടന്ന് ചെരുപ്പ് തേഞ്ഞു കാണും ന്നാലും അവനെ കണ്ണു കാണത്തില്ല.... ഇവൾന്മാരെയൊക്കെ സോപ്പുപൊടിയിൽ 4 ദിവസം മുക്കി വച്ചാ മതി .... അപ്പോ നന്നാവും എന്നാ എൻ്റെ ഒരിത് .......😉 Hmmmm .....

ഒരു ദീർഘനിശ്വാസമെടുത്തോണ്ടവളോടു പറഞ്ഞു ,,, " 😀..... നിൻ്റെ ആ കോപ്പിലെ അഭിയെ കുറിച്ചല്ലെ അറിയണ്ടെ ....😉 ആ തെണ്ടിടെ കണ്ണിൽ ഒരു പ്രണയവും ഞാൻ കണ്ടില്ല .... പിന്നെ ,,, നീ ഇങ്ങനെ അലമുറയിടുമ്പോ തോന്നും ഇത്രയൊക്കെ ഇഷ്ടമുണ്ടായിട്ടു അവനറിയാതിരിക്കോന്ന് ....??? കൂടുതലറിയാൻ ഞാനപ്പോ നിൻ്റെ കൂടെ ഇല്ലല്ലോ ...... ??? ഇനി അറിയണമെന്ന് നിർബന്ധമാണെങ്കി ,,,,,അവനെ കിടത്തി ഹിപ്നോട്ടിസം ചെയ്യേണ്ടി വരും ....😃 " സാം ചിരിച്ചോണ്ട് പറഞ്ഞ് നിറുത്തിയതും പെണ്ണതിൽ പിടിച്ച് കയറി ,,, " ഹിപ്നോട്ടിസം ചെയ്താലോ ....." " ആരെ ......??? "😒 " അഭിയെ......." " അതേ ..... ഈ ഗിയർ വലിച്ചൂരി തലക്കൊന്ന് തന്നാലോ ??? .....😠 "

" എന്തിന് ....??? " " ഏത് നേരത്താണ് കർത്താവേ ,,, ഈ ചുമടെടുത്ത് തലയിൽ വെക്കാൻ തോന്നിയത് ......." 🙆 " അതിനാരും ക്ഷണിച്ചില്ലല്ലോ ... സ്വയം എടുത്ത് വച്ചതല്ലെ ....😏 " " ആ .... പണ്ടേ ഞാനിങ്ങനാ ....വേണ്ടാത്തതിലെല്ലാം പോയി തലയിടും ..... Hmmmmm .... എങ്ങനെ ഞാനിതിൽ നിന്നും രക്ഷപ്പെടും കർത്താവേ ...."☹️ സാമിൻ്റെ പതം പറച്ചിൽ കേട്ട് കമല ആവി കയറി ഇരിക്കയാ ..... അവളവനെ തറപ്പിച്ച് നോക്കി .......

ഒരാൾക്കെ ,,, സങ്കടം പീക്ക് പോയിൻ്റിലെത്തി നിൽക്ക്ണ നേരത്ത് പോയി അടി കൂടി നോക്കൂ ....നല്ല രോമാഞ്ചിഫിക്കേഷനാവും ..... കിടിലൻ പ്രതികരണമാവും മറുവശത്തു നിന്ന് .... അത് ഏറ്റുവാങ്ങാനുള്ള ത്രാണി ഉണ്ടെങ്കി മാത്രമേ അങ്ങട് കയറി ചൊറിയാവൂ ..... ഇവിടെ നമ്മുടെ കമല കുട്ടി നൂർ ഡിഗ്രി സെൽഷ്യസ് സങ്കട ഭാരവും ഏറ്റി ഇരിക്കുമ്പഴാ സാമിൻ്റെ കൊഞ്ചൽ ...... അവൾക്കപ്പോ എന്താ പറയേണ്ടതെന്ന് പോലും ഒരു രൂപവുമില്ല ...

ഈ അവസാന വേളയിൽ എന്തിനാണവനിങ്ങനെ തന്നെ വേദനിപ്പിക്കുന്നതോർത്ത് കണ്ണ് നിറഞ്ഞെങ്കിലും ഒട്ടും കുറവ് വരുത്താതെ നല്ല മറുപടിയങ്ങ് നൽകി .... " രക്ഷപ്പെടാൻ ഞാൻ നിന്നെ കെട്ടിയിട്ടിട്ടൊന്നുമില്ലല്ലോ ..... പൊയ്ക്കോ ..... ഈ നിമിഷം തന്നെ ....!!! എനിക്ക് സന്തോഷെ ഉള്ളു ....😏 ദുരുദ്ധ്വേഷം വച്ച് വലിഞ്ഞ് കയറിതല്ലെ .... ഞാനാ ടൈപ്പല്ലെന്ന് കണ്ടപ്പോ ഡയലോഗ് മാറ്റിയതല്ലെ ..... 😏 " അവളത് പറയുമ്പോ മുഖത്തൊരു പുച്ഛ ഭാവമായിരുന്നു ....

എന്നാ സാമിൻ്റെ മറുപടി അവളെ ഞെട്ടിച്ചു ... " ഏതായാലും വലിഞ്ഞ് കയറി ..... ഇനി ഇറങ്ങേണ്ട സ്ഥലം എത്തിയാ തന്നെ ഇറങ്ങൂ ..... ബട്ട് ഒരു റിക്വസ്റ്റ് ഉണ്ട് .... എന്നെ തിരക്കി വന്നേക്കരുത് ..... ഞാനത് ഒരിക്കലും ആഗ്രഹിക്കുന്നില്ല ..... കാരണം .... നീ പുണ്യാളത്തിയല്ലെ .... ഞാനോ സ്ത്രീ ലംബണൻ.... അതല്ലെ നീ ഉദ്ദേശിച്ചത് ....😏 അപ്രതീക്ഷിതമായി പോലും എവിടെം വച്ച് കണ്ടു മുട്ടാതിരിക്കട്ടെ ....... അത്രക്ക് വെറുക്കുന്നു ഞാനിപ്പോ നിന്നെ ......😏" സാം പറയുന്നത് കേട്ട് കമലേടെ കണ്ണ് നിറഞ്ഞു .... അവനാ വെറുക്കുന്നൂന്ന് പറഞ്ഞത് നെഞ്ചിൽ വന്ന് തറച്ച് നിൽക്കയാ .... അല്ലെങ്കിലും ഞാൻ പറഞ്ഞത് തെറ്റല്ലേ .... ആരോടു പറഞ്ഞാലും അവനോടത് പറയാൻ പാടില്ലായിരുന്നു ....

ഇരു കണ്ണും നിറഞ്ഞൊഴുകാൻ തുടങ്ങി... നീ ശരിക്കും പറയാണോ ,,,, നമ്മൾ തമ്മിൽ ഇനി ഒരിക്കലും കാണേണ്ടെന്ന് .... കമലക്കങ്ങനെ ചോദിക്കണമെന്നുണ്ടെങ്കിലും തൊണ്ടയിൽ എന്തോ വന്ന് കുരുങ്ങിയപ്പോലെ ശബ്ദം അടഞ്ഞു .... അവൾ നിറ കണ്ണോടെ സാമിനെ തന്നെ നോക്കി ..... അവൻ്റെ ഒരു മൂളലും പ്രതീക്ഷിച്ച് ..... എന്നാ താനിത്രയും നേരം കണ്ട സാമേ അല്ല തനിക്കരികിലെന്ന് തോന്നി .... അത്രക്ക് കനപ്പിച്ച മുഖത്തോടെ ..... പേടിപ്പെടുത്തുന്ന സ്പീഡോടെ ......

സാം .... നീ എന്നെ കൊല്ലാൻ പോവാണോന്ന് ചോദിക്കാൻ തോന്നി .... പക്ഷെ സ്വനപേടകങ്ങൾ പണി മുടക്കിയിരിക്കുന്നു ...... വായ വരണ്ടുണങ്ങി ..... വല്ലാത്തൊരവസ്ഥ..... സാമിൻ്റെയടുത്ത് ക്ഷമ ചോദിണമെന്നുണ്ടേലും അതിനും ഒരു ധൈര്യം കിട്ടാത്ത പ്പോലെ...... ഒരു പക്ഷെ അവനെൻ്റെ മുഖമടക്കി ഒന്നു തരാനും മടിക്കില്ല ..... ഒരാവശ്യവുമില്ലാതെ ഈ നേരത്തവനെ പിണക്കണ്ടായിരുന്നു .....😔..... എനിക്ക് തണലേകിയവൻ .... ഞാൻ ചിരിച്ച് കാണണമെന്ന് ഏറെ ആഗ്രഹിച്ചവൻ ..... എൻ്റെ ദു:ഖങ്ങളെ ആവോളം ആറി തണുപ്പിച്ചവൻ ...... ഛെ .... എന്നിട്ടും ഞാൻ .....!!! വണ്ടിക്ക് ബ്രേക്ക് വീണതും കമല കണ്ണ് തുടച്ചോണ്ട് മുഖമുയർത്തി നോക്കി ....

സൂര്യൻ ഉച്ചിയിൽ നിന്ന് ജ്വലിക്കുന്നോണ്ടാവാം കാഴ്ച്ചകളൊക്കെ ആവിയിൽ പൊതിഞ്ഞപ്പോലെ ...... നാലുഭാഗത്തേക്കും പാഞ്ഞോണ്ടിരിക്കുന്ന വണ്ടി കൂട്ടങ്ങളോടെയുള്ള ഈ തിരക്കും പിടിച്ച നഗരം കാലിക്കറ്റ് ആണെന്നറിഞ്ഞതും അവൾ സാമിലേക്ക് കൺ നീട്ടി ....... സീറ്റ് ബെൽറ്റഴിച്ച് ബാഗും എടുത്തോണ്ടിറങ്ങുന്ന അവനെ ഒരു നീറ്റലോടെ നോക്കി ..... ഒരു യാത്ര പോലും പറയാതെ പോവാണോ സാം ......😥 ഉള്ളം നീറി പുകഞ്ഞതും ആ കണ്ണ് ഈറനണിഞ്ഞു .... " വണ്ടി കൂലി തന്നില്ലെന്ന് പറയരുത് .... ദാ പിടിച്ചോ .....😏 " തൻ്റെ മുഖത്തേക്കെറിഞ്ഞ നോട്ടുകളെ അവൾ നിർജീവമായി നോക്കിയിരുന്നു ...

സാം തിരക്കുകളിലേക്ക് ഊളിയിട്ട് എങ്ങോ മാഞ്ഞ് പോകുകയാണെന്ന് കണ്ടതും അവൾക്ക് പൊട്ടിക്കരയാൻ തോന്നി .... ജീവിതത്തിൽ തനിക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ലൊരു സൗഹൃദം നഷ്ടപ്പെട്ടിരിക്കുന്നു .....!! അല്ലെങ്കിലും എൻ്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിനിത്തിരി കനം കൂടുതലാണ് .... ഇത്തവണ നാവു പിഴച്ചു പോയി .... മുന്നെ നാവനങ്ങാഞ്ഞിട്ടും .... അല്ലെങ്കിലും ഞാനാ പറഞ്ഞതിനൽപ്പം കടുപ്പം കൂടുതൽ തന്നെയാ .... എനിക്ക് കാവലിരുന്ന അവനെ അത്രക്ക് മനോഹരമായി കരിവാരി തേച്ചില്ലെ ഞാൻ ..... ഗ്ലാസിലാരോ വന്ന് തട്ടിയതും കണ്ണു തുടച്ച് ഗ്ലാസ് താഴ്ത്തികൊണ്ട് പുറത്തേക്ക് തലയിട്ടു .... "

ഇവിടെ പാർക്കിംഗ് നിരോധിത മേഖലയാ .... " അപ്പഴാണ് സൈഡിലുള്ള ബോർഡ് ശ്രദ്ധിച്ചത് ...... നേരെ ഡ്രൈവിംഗ് സീറ്റിലേക്ക് നീങ്ങി .... കാർ സ്റ്റാർട്ട് ചെയ്തു ..... ചക്രങ്ങൾ ചലിക്കാത്തപ്പോലെ ..... പ്രിയപ്പെട്ട എന്തിനെയോ ഉപേക്ഷിച്ച് പോരുന്നപ്പോലെ ...... കരയകലും കപ്പല് പോലെ പിരിയുകയാണീ ഇരു ഹൃദയം.... തിരയൊഴിയും തീരം പോലെ വിങ്ങുകയാണീ ഇരു ഹൃദയം.....🎼 ദിക്കറിയാതങ്ങനെ കപ്പലും മനമുരുകിയ തീരവും അങ്ങനെ വിരഹത്തിൻ വിശറി പോലെ വീശിയതാണെ കടലിനു മീതെ.... മഞ്ഞു ചാറണ മലയുടെ ചരുവിൽ ചുംബനത്തിൻ ചുരം നെറുകയിൽ കിനാവ് കൂട്ടിയ കൂടിന്നന്ന് തീ പടർന്നത് നീയറിഞ്ഞോ..... ചിറകറ്റൊരു പൂമ്പാറ്റ പോൽ തേൻ വറ്റിയ പൂവ് പോൽ മിഴി വറ്റിയതെന്തിനു മലരേ ഞാൻ കരഞ്ഞതു നീയറിഞ്ഞോ......🎵 തോരാത്ത കണ്ണീരുമായി തീരാത്ത യാത്ര തുടരുകയാണ് ......😞 ....കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story