തൂമഞ്ഞ്: ഭാഗം 3

രചന: തുമ്പി

മീ ധനുമാസ 


" ഡീ ..... കാൽ മാറ്റെടി ...."

ഹോ ... അത്രേ ഉള്ളോ ..?.. അത് പറഞ്ഞാപോരെ ഇങ്ങേർക്ക് ... അതിനാണോ ഇങ്ങനെ നോക്കി പേടിപ്പിച്ചേ ....? എന്നെപ്പോലെ നല്ലൊരു കുട്ടിയെ ഇങ്ങേരി ജന്മത്തി കണ്ടിട്ടുണ്ടാവില്ല ...

" കാൽ മാറ്റാനോ ...?? നിങ്ങൾ വേണേ എൻ്റെ കാലിന് മുകളിൽ കാലു വച്ചോ ... സെറ്റല്ലേ ...."

ഒരു കള്ള ലക്ഷണം കാച്ചികുറുക്കി,, ഇരു കണ്ണും ഇറുക്കി കാണിച്ചോണ്ടാ,, ഞാനത്  പറഞ്ഞു നിറുത്തിയത് ..... 

അങ്ങേര്  മഹാ പെശകാന്നല്ലേ  പറഞ്ഞെ ...... ചരിത്രത്തിൽ ഒരു പെശകനും താൻ പെശകനാന്ന് പറഞ്ഞിട്ടില്ല ...... ആ  ധൈര്യത്തിന് പുറത്ത് കാച്ചിയ ഡയലോഗാ ...... എന്നാ എൻ്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ച് ,, സഹ്യപർവ്വതം പോലുള്ള അങ്ങേരുടെ കാലിതാ ഉയർന്നു വരുന്നു.....

ഒരു ആംബുലൻസിനോട് നിലവിളി ശബ്ദമിട്ട് വരാൻ പറയൂന്ന് ,ഉച്ചത്തിൽ  പറയാൻ തോന്നിയേലും ,,, എൻ്റെ സെറിബ്രത്തിൽ നിന്ന് ആവേഗങ്ങൾ പര പരാ വന്നെന്നെ ഇക്കിളി കൂട്ടി ....

ഡീ ... വേഗം കാൽ മാറ്റിക്കോ ,,, അങ്ങേരുടെ പരുക്കൻ കാലിനടിയിൽപ്പെട്ടാ ,പാണ്ടി ലോറിക്കടിയിൽ ചതഞ്ഞരഞ്ഞ തവളേടെ ഗതി ആവും ... 

സെറിബ്രമേ .... നീയാണെൻ്റെ കടവുൾ .... ഞാനെൻ്റെ കാൽ വലിച്ച് താഴെക്കിട്ട നിമിഷം  അങ്ങേരുടെ കാലുകൾ അവിടെ പ്രതിഷ്ഠിച്ചു .....

സങ്കടവും ദേഷ്യവും വാശിയും .... പിന്നെ ഏതാണ്ടൊക്കെയോ വികാരങ്ങൾടെ സമ്മിശ്ര ഫലങ്ങളും കൂട്ടിക്കുഴഞ്ഞ് ,,, ഏതാണ്ടോ ഒരു ഭാവം എൻ്റെ മുഖത്ത് വിരിഞ്ഞതും ,,, ലവൻ മീശ പിരിച്ചൊരു സൈറ്റടി........

ദുഷ്ഠൻ ...! സ്ത്രീകളോട് അനുതാപമില്ലാത്തവൻ .... വേണ്ട ,,, നല്ല മൊഞ്ചുള്ളൊരു കുട്ടിയാണെന്നോർത്ത് അൽപ്പം സ്ഥലം തന്നൂടെ...... കാടത്വമാണ് തലക്കകത്ത് ..... അവനെന്ത് മൊഞ്ച് ..... മനസ്സിൽ വിരിഞ്ഞത് പുച്ഛവും അമർഷവുമാണേലും ചുണ്ടിൽ ഒരു കൃത്രിമ ചിരി വരുത്തി ,അങ്ങേരെ നോക്കി .....

" നല്ല ചെളിയിൽ വീണ മാങ്ങേടെ ലുക്ക് ..."

എന്നെ ഉദ്ദേശിച്ചാണോ പറഞ്ഞത് ... അതിനെൻ്റെ മേലിലെവിടെ ചെളി .. ഞാനെന്നെ തന്നെ ഒന്നുഴിഞ്ഞ് നോക്കി .... മുഖത്തേക്ക് പാറി വന്ന മുടി ചെവിക്കിടയിലേക്ക് തിരുകി കൊണ്ട് ചോദിച്ചു ,,,,

" എന്നതാ ....."

" ഒന്നുല്ല ,,,കൊച്ചേ ..... പിള്ളേരായാൽ ഇങ്ങനെ അനുസരണ വേണമെന്ന് പറഞ്ഞതാ ...."

" ഓ ... എനിക്കത്ര അനുസരണയൊന്നുമില്ല .... നിങ്ങടെ പെരുങ്കാൽ കണ്ടിട്ട് പേടിച്ചിട്ടാ ..... ഹാ ... ഹ ..." 😂

കിട്ടിയ അവസരത്തിൽ തട്ടിക്കോണം ,, എന്നാണല്ലോ മഹത് വചനം ..... എൻ്റെ ഡയലോഗും ചിരിയും അങ്ങേരുടെ അന്തരാത്മാവിൽ നല്ലോം കൊണ്ടുന്ന് തോന്നിയതും വല്ലാത്ത ആത്മസംതൃപ്തി ......

എന്നാ ആൾ മാന്യൻ സ്ക്വയറാണ് .... കാലൊന്നൊതുക്കി വച്ച് എനിക്കൽപ്പം സ്ഥലം തന്നതും ,,, ശരിക്കും ഞാനാകെ ഇല്ലാണ്ടായൊരവസ്ഥ ......

" നന്ദി സഹോ ....." ഹൃദയത്തിൽ നിന്നും പറിച്ചെടുത്ത ആ വാക്കുകൾ പുള്ളിക്കാരൻ നല്ല അന്തസായങ് നിരസിച്ചതും ഞാൻ പിന്നേം ഇല്ലാണ്ടായി ..... 

" നന്ദി നിൻ്റെ മറ്റവൻ കൊടുക്ക് ..... നിന്നെയൊക്കെ സഹിക്കുന്നതിന് ....."

" എനിക്കതിന് മറ്റവനില്ല ... i'm still si ......."

പറഞ്ഞത് മുഴുവനാക്കാൻ അയക്കാതെ ,, അയാൾ ചൂണ്ടു വിരൽ ചുണ്ടിലമർത്തി ശൂ ...... എന്ന് കാണിച്ചതിന്  പുറമെ,, കൈ കൂടി കൂപ്പി തല കുനിച്ചതും ഞാൻ പിന്നേം ഇല്ലാണ്ടായപ്പോലെ .....😓.... ഇക്കണക്കിന് പോയാ നേരം വെളുക്കുമ്പഴേക്കും ഞാൻ ശരിക്കും ഇല്ലാണ്ടാവും .....


മൗനം വിദ്ധ്വാൻ ഭൂഷണം എന്നാണല്ലോ ... മിണ്ടാതെ ഇരിക്കുന്നതിനോളം നല്ലൊരു സൽപ്രവർത്തി ഇല്ലെന്ന് അഭി എപ്പോഴും പറയാറുണ്ട് .....

അഭി ....!  ഈശ്വരാ ഈ തെണ്ടിനെ മറക്കാനല്ലെ ഞാൻ പുറപ്പെട്ടത് .... എനിക്ക് വല്ല അൽഷിമേഴ്സും തന്നാലും സാരല്യ .... എനിക്കവനെ മറക്കണം ... അല്ലേ ഞാൻ മരിക്കണം ... അപ്പോ ൻ്റെ അമ്മ തനിച്ചാവില്ലെ .... മരിക്കണ്ട... മറന്നാ മതി .....
ഇരു കണ്ണും നിറഞ്ഞൊഴുകി ..... ഇവനെൻ്റെ കണ്ണീർ ഗ്രന്ഥിയിലാണോ ഒളിഞ്ഞിരിക്കുന്നേ .... അഭിന്നോർത്താ വാലേ കണ്ണീർ വരാൻ ..... കണ്ണുകൾ മത്സരിച്ച് തുടച്ചോണ്ടിരുന്നപ്പഴാ എന്നെ തന്നെ മിഴിച്ച് നോക്ക്ണ ലവനെ കണ്ടത് .... എൻ്റെ സ്വകാര്യ ദു:ഖത്തിൽ ഒരീച്ച പോലും വന്ന് എത്തി നോക്ക്ണത് എനിക്കിഷ്ടല്ല ......

നേരെ മുഖത്ത് നോക്കി രണ്ട് തെറി വിളിക്കാൻ തോന്നിയേലും ഞാൻ സംയമനം പാലിച്ചു ....
ഒറ്റക്കാവുമ്പോ ശത്രുവിനോടു പോലും നയത്തിൽ നിൽക്കുന്നതാണ് ബുദ്ധി എന്നല്ലെ ....?? അല്ലേ...?? ആണ് ....
So keep quiet ......😔

 കണ്ണുകൾ പതുക്കെ അടച്ചു ..... നല്ല തണുത്ത കാറ്റെന്നെ തഴുകി തലോടിയതും കുഞ്ഞിളം മുടികൾ എൻ്റെ കണ്ണുനീരിൽ അലിഞ്ഞു ചേരാനെന്നവണ്ണം ചെന്നികളിലൂടെ വന്ന്  കവിൾത്തടത്തിൽ പറ്റി പിടിച്ചു നിന്നു...

ആ മുടികളെ നനച്ചോണ്ട് വീണ്ടും കണ്ണുനീർ ഊർന്ന് താഴേക്ക് വീണതും ,, അവ എൻ്റെ ചുണ്ടിൽ പടർന്ന് കയറി ..... കണ്ണുനീരിൻ ഉപ്പുരസം വായിലേക്ക് പടർന്നു .....

അന്നൊരു ദിവസം താനിങ്ങനെ കരയുമ്പഴല്ലെ ,,,, അഭി എന്നോടാദ്യമായി സംസാരിച്ചത് ..... yes .....!

                   
" കമലാ ദേവി ...... താനെന്തിനാടോ ഇങ്ങനെ കരയ്ണത് .... സാറിൻ്റെ കയ്യീന്ന് വഴക്ക് കേട്ടതിനോ ..... അയ്യേ ..... നീ ഇത്രക്കുള്ളായിരുന്നോ ....."

എല്ലാ കുട്ടികൾടെ മുന്നിൽ വച്ച് സർ അവളെ എന്തൊക്കെയാ പറഞ്ഞത് .... മറ്റുള്ളവർക്കു കൂടി അവൾ ക്ലാസിലുള്ളത് ബുദ്ധിമുട്ടാണെന്നല്ലേ ..... അതൊക്കെ കേട്ടാ ആർക്കാ സങ്കടം വരാതിരിക്ക്യ .....

ആൾ ജഗജില്ലിയാണേലും ,അഭിക്കന്നെന്തോ അവളോടൊരു സഹതാപം ... അവനോരോന്ന് പറയ്ണത് കേട്ട്  അവൾ കരച്ചിൽ നിറുത്തി പയ്യെ അവനെ നോക്കി .....

" ഞാൻ നിങ്ങൾക്കെല്ലാർക്കും ശല്യമാണല്ലേ ....സോറി ... സർ പറഞ്ഞപ്പഴാ ഞാനതോർത്തെ .... നിങ്ങളാരും എന്നെപ്പോലെ വെറുതെ വരുന്നതല്ലെന്നും ... ഒരു ഗവൺമെൻ്റ് ജോലി എന്നത് വല്യ ഒരു സ്വപ്നമായി നെഞ്ചേറ്റി നടക്കുന്നവരാണെന്നും ... അതിനിടക്ക് ഞാൻ ...... sorry 4 all ....."

" അയ്യേ ..... കൂട്ടത്തിൽ ഞങ്ങളെ ചോട്ടുവായെ നിന്നെ കണ്ടിട്ടുള്ളു .... നിൻ്റെ കുസൃതിയും തമാശയുമെല്ലാം ....ഇത്രേം  വഴക്കു കേട്ട സ്ഥിതിക്ക് ഇനി നല്ല കുട്ടിയായി പഠിക്കാൻ നോക്ക് ... ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ ഓരോ പുൽനാമ്പിനോടും പോലും വാശി തീർക്കണം .... ഫസ്റ്റ് റാങ്ക് വാങ്ങി .... "

ഹാ .... നടന്നതു തന്നെ ..... !!!! ..അവൾ ആത്മഗതം പറഞ്ഞു ... എന്നാ അപ്പോ അഭിയെ പോക്കറ്റിലാക്കാൻ ഇപ്പോ അവൻ സമ്മതം നൽകിയേ  പറ്റൂന്ന് തോന്നിയതും ,, അവൾ സമ്മതം നൽകി ...

" ശരി ... അഭി പറയുന്നതെല്ലാം കേൾക്കുന്ന നല്ല കുട്ടിയാവാം ഞാൻ ... എന്നാ .. എനിക്കൊരു ഉപകാരം ചെയ്തു തരണം ...."

" എന്തുപകാരം ...."

" അതോ ...."

" മം ....."

" സാറിനോട് പറയണം .... എൻ്റെ അമ്മയെ ഇവിടെ നടന്നതൊന്നും അറിയിക്കരുതെന്ന് .... നീ നോക്കിക്കോളാം എന്നെയെന്ന് ... പ്ലീസ് .... അമ്മച്ചിക്ക് കേട്ടാ സങ്കടം വരും അതാ ....നല്ല കുട്ടിയല്ലെ ... പറയാവോ ..."

" പറയാം .... പിന്നെ കേസുണ്ടാക്കരുത് ... സത്യല്ലെ .... "

" സത്യം .... അഭിടെ തലയാണേ സ ...."

" അയ്യോ ... എൻ്റെ തലയെ വെറുതെ വിട്ടേക്ക് ..... വാ ... ഓഫിസിക്ക് ...."


അഭി ഓഫിസിൽ കയറി ജാമ്യം വാങ്ങി വരുമ്പോ ,,, അവൾടെ മനസ്സിൽ മെത്താ പൂത്തിരി കത്തായിരുന്നു .....
ചെറിയ കേസാണോ അവൻ ഒതുക്കി തീർത്തത് .... അതെ ... നിസ്സാരം ... വളരെ നിസ്സാരം .... എന്നൊക്കെ വേണേ കമലാ ദേവി മാഡത്തിൻ്റെ ഭാഷേ പറയാം .....😁....കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story