തൂമഞ്ഞ്: ഭാഗം 30

രചന: തുമ്പി

കണ്ണീരു തോരാനായി നടത്തിയ യാത്ര ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നല്ലോന്നോർത്ത് കുറ്റബോധവുമായാണവൾ വീട്ടിലേക്ക് കയറിയത് ..... അമ്മയെ കണ്ടതും ഓടിച്ചെന്ന് കുറെ സമയം കെട്ടിപ്പിടിച്ചു നിന്നു .... നമ്മൾ സമാധാനം തേടി ഈ ലോകം മുഴുവൻ അലയും .... ശരിക്കും അത് ഒളിഞ്ഞിരിക്കുന്നത് അമ്മയുടെ ചൂടിലാണ് ...... ഒന്നും പറയാതെ അമ്മയുടെ തോളിൽ മുഖമമർത്തി നിൽക്കുന്ന കമലയെ അവർ അത്ഭുതത്തോടെയാണ് തന്നിലേക്ക് ചേർത്ത് പിടിച്ചു ....

ഈ പെണ്ണിനിതെന്തു പറ്റി .... വല്ല തീർത്ഥാടനവും കഴിഞ്ഞാണോ വരുന്നത് ......തലയിലുദിച്ച ചിന്തകളുടെ ബഹിർഗമനമായി അവരുടെ ചുണ്ടിലൊരു ഇളം പുഞ്ചിരി വിടർന്നു ... കുറച്ച് കഴിഞ്ഞതും കമല വേർപ്പെട്ടോണ്ട് ,,, ആ മുഖം പിടിച്ചുയർത്തി ..... " പിന്നെ ,,,,, ഞാൻ വിസ്തരിച്ചൊന്നുറങ്ങാൻ പോവാ ... വെറുതെ വിളിച്ചെന്നെ ശല്യം ചെയ്യരുത് ...."😁 ശ്രമകരമായി ഒരു ചിരി വരുത്തിയവളത് പറഞ്ഞതും അമ്മച്ചി തലയാട്ടി കൊടുത്തു ......

അമ്മയിൽ നിന്നുള്ള ഒരായിരം ചോദ്യങ്ങളെ ഒരാലിംഗനം കൊണ്ട് അലിയിച്ചില്ലാതാക്കി കള്ളി .....!! വിശപ്പിനൊന്നും കഴിച്ചില്ല .... എന്നിട്ടും വിശപ്പില്ല .... ആവോളം ക്ഷീണമുണ്ട് എന്നിട്ടും ഉറക്കമില്ല ...... കമല കണ്ണുംമിഴിച്ചങ്ങനെ കിടന്നു ......!! തലക്കകം ശൂന്യമാണ് ..... കണ്ണീരു പോലും അകലം പാലിച്ചപ്പോലെ.... മൊത്തത്തിലൊരു മൂകത .....!! കണ്ണുനീരൊപ്പാൻ ആരെങ്കിലുമുണ്ടാവുമ്പഴല്ലെ കരയാനൊരു ത്രില്ലൊള്ളു ......😉.... അവളിൽ നേർത്തൊരു ചിരി പടർന്നു ....

സാം പറഞ്ഞത് മനസിലേക്ക് മടിച്ച് മടിച്ച് കടന്നു വന്നപ്പോലെ ... " ജീവിതത്തിൽ വലിയൊരു സന്തോഷം നിന്നെ കാത്തിരിപ്പുണ്ടെന്ന് എൻ്റെ മനസ്സ് പറയുന്നു .... ഹാപ്പിയായിരിക്ക് ..."😍 ഒരു നേർത്ത ചിരിയാലെ അവൾ തലയിണയെ പുൽകി കൊണ്ട് കിടന്നു .... സാം നീ എന്നെ തേടി വരുമെന്ന് എൻ്റെ മനസ്സ് പറയുന്നു ....😍 സുഖമുള്ളൊരു ചിന്തയും പേറി അവളെപ്പോഴോ ഉറങ്ങി പോയി .... പലവട്ടം അമ്മ വന്ന് വിളിച്ചെങ്കിലും എഴുന്നേക്കാൻ കൂട്ടാക്കാതെ ഗാഢനിദ്രയിലേക്കൂളിയിട്ടു ......

അവസാനം താനൊരു പകലന്തി മുഴുവൻ ഉറങ്ങി തീർത്തെന്നറിയുന്നത് അഭിടെ കോൾ വന്നപ്പഴാണ് .... മനപ്പൂർവ്വം എടുക്കാതിരുന്നപ്പോ അങ്ങേ തലയ്ക്കൽ അമ്മയുടെ ഫോൺ ശബ്ദിച്ചു .... തന്നെ തേടിയുള്ള കോളാണെന്നുറപ്പുള്ളോണ്ട് ,, തന്നെ പുണർന്ന് കിടക്കുന്ന പുതപ്പിനെ ഒരു ദയാദാക്ഷണ്യവും കാണിക്കാതെ അടർത്തി മാറ്റി കൊണ്ട് ബാത്ത് റൂമിലേക്കോടി .... പ്രതീക്ഷ തെറ്റാതെ അമ്മ അന്വേഷിച്ച് വന്നതും താൻ അവനിൽ നിന്ന് രക്ഷപ്പെട്ടല്ലോന്നോർത്ത് ആശ്വസിച്ചു ....

ഒരിക്കൽ അവനോടൊപ്പം ചിലവഴിക്കാൻ അവസരങ്ങൾ കണ്ടെത്തിയിരുന്ന ആളാ ,,, ഇപ്പോ എങ്ങനെ ഒഴിവാകാമെന്ന് നോക്കുന്നു .... എങ്ങനെ എനിക്കതിന് കഴിഞ്ഞു ..... അറിയില്ല ....!!! ഒരുപക്ഷെ,,,, ഇനിയും നീ എന്നെ നിൻ്റെ സാന്നിദ്ധ്യം കൊണ്ട് തെറ്റിദ്ധരിപ്പിക്കുമെന്ന പേടിയോണ്ടാവാം .....!! വേണ്ട അഭീ .... ഒരിക്കൽ ആഴ്ന്നിറങ്ങിപ്പോയ വേരുകൾ പിഴുതുമാറ്റി കൊണ്ടിരിക്കുന്ന തിരക്കിലാണ് ഞാനിപ്പോ .... ഇനി ഒരു ഇലനാമ്പ് പോലും കിളിർക്കാൻ അനുവദിക്കില്ല ഞാൻ .....

കമല സ്വയം വിചാരണ നടത്തി ഒരുങ്ങിയിറങ്ങി ..... " ആദ്യമായി പോവല്ലെ മോളെ .... ആ അമ്പലത്തിലൊന്ന് കയറി തൊഴുതിട്ട് പോവാം ... ഇങ്ങനൊരു പോസ്റ്റ് തന്നതിന് ഭഗവാനൊടൊരു നന്ദി വാക്ക് പറഞ്ഞിട്ട് പോ ...... " " ഭഗവാനോടോ.... അതാരാ അമ്മേ....😉...... ഈ പോസ്റ്റ് കിട്ടിയത് കഷ്ടപ്പെട്ടോണ്ടാ .. അല്ലാതെ ...." കമലയെ പറഞ്ഞ് മുഴുവനാക്കാൻ സമ്മതിക്കാതെ അമ്മ അവൾടെ വായ പൊത്തിപ്പിടിച്ചു .... " നീ ഇങ്ങോട്ടൊന്നും പറയേണ്ട ....

.തൊഴുതിട്ട് പോയാ മതി...... " അമ്മയെ പിണക്കാനെന്തോ മനസ്സനുവദിക്കാതെ വന്നപ്പോ ,,,, രണ്ടാളും കൂടെ അമ്പല ദർശനം നടത്തി അപ്പോയിമെൻ്റ് മെമ്മോയുമായി നേരെ വിട്ടു ...... അഭിയും അവളുമടക്കം ആർ പേര് പുതുതായി ജോയിൻ ചെയ്തിട്ടുണ്ട് ...... എല്ലാര്ടെ മുഖത്തും സ്വപ്ന സാക്ഷാത്ക്കാരം നടന്നതിൻ്റെ നിർവൃതി അലതല്ലുമ്പോ കമലേടെ മനസ്സിൽ ചിന്തകൾ വിപ്ലവം സൃഷ്ടിക്കുകയായിരുന്നു ...... ' ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാൻ ' എന്ന ലാലേട്ടൻ്റെ ഡയലോഗ് മനസ്സിൽ തേരോട്ടം നടത്തുകയാണ് ..... എങ്ങനെ ഇവിടന്ന് പുറത്തുചാടാമെന്ന ഒറ്റ ചിന്തയായി മനസ്സിൽ .... ആ ആലോചനയുമായി മൂന്നാൽ മണിക്കൂറവൾ തള്ളി നീക്കി ....

അവസാനം അഭീടെ അടുത്തു പോയവൾ ചിണുങ്ങി ,,, " എനിക്ക് പോണം ...... ഹാഫ് ഡേ ലീവ് കിട്ടോ ..... നല്ല തലവേദന ....."😞 അവൾടെ ദയനീയ ഭാവം കണ്ട് അഭിക്കെന്തോ സങ്കടം തോന്നിക്കാണണം .... വന്നതുമുതൽ അവനും ശ്രദ്ധിക്കയാണ് കമലയിലെ വിഷാദഭാവം.... എങ്ങനെയാണ് അവനാ ലീവ് സംഘടിപ്പിച്ച് തന്നതെന്നെനിക്കറിയില്ല ... പൊയ്ക്കോളാൻ പറഞ്ഞെന്ന് കേട്ടതും അഭിയോടൊരു താങ്ക്സും പറഞ്ഞ് പുറത്തേക്ക് ചാടി ..... വീട്ടിലെത്തിയപ്പോ അമ്മേടെ ചോദ്യങ്ങൾക്ക് നല്ല ഉടായിപ്പൻ മറുപടി നൽകി ചോറെടുത്തു കഴിച്ചോണ്ടിരിക്കുമ്പോ അവൾ ചോദിച്ചു ,,,, " ഞാനെ ഈ ജോബ് റിസൈൻ ചെയ്താലോ അമ്മാ ...😜 "

അമ്മ ഒരു ദഹിപ്പിക്കുന്ന നോട്ടം നോക്കിയതും പെണ്ണ് ചിരിച്ച് കൊടുത്തു .... " അമ്മാാാാാ .... എന്നെ തിരക്കി പോസ്റ്റ്മാനോ .... അങ്ങനെ ആരെങ്കിലും വന്നോ ഇവിടെ ......" ആ ചോദ്യത്തിൽ കുന്നോളം പ്രതീക്ഷകൾ ഉറങ്ങി കിടക്കുന്നുണ്ടായിരുന്നു .... സത്യത്തിൽ ഈ ഒരു ചിന്തയാണ് തന്നെ അവിടന്ന് ഇവിടെ എത്തിച്ചത് തന്നെ ..... അല്ലാതെ അഭിയെ കാണുന്നത് കൊണ്ടോ അവനെ ഓർത്തോ ഒന്നുമായിരുന്നില്ല വിഷമം .... എത്ര പെട്ടെന്നാ മനസ്സ് മാറിയത് ....

ശരിക്കും മനസ്സൊരു ചപലമായൊരു പുൽച്ചാടിയാണെന്നത് എത്ര ശരിയാണ് .......!!! " ഇല്ല .... വന്നില്ലല്ലോ .... എന്തേ ...?? " " ഒന്നുല്ല ....." അമ്മേടെ ഉത്തരം വന്നതും എല്ലാ മൂഡും പോയി ..... സാം നീയല്ലെ പറഞ്ഞത് ഒന്ന് ഉറങ്ങിണീക്കുമ്പഴേക്കും കുറെ ബുക്ക്സ് എൻ്റെ അടുത്തെത്തുമെന്ന് ..... എന്നിട്ടെന്തു പറ്റി ......???? എന്നോട് പിണക്കമാണോ .....????? സോറി സാം ...... !!! നിന്നെ തിരക്കി വരാൻ എൻ്റെ അടുത്ത് നിൻ്റെ പേരല്ലാതെ മറ്റൊന്നുമില്ല ....😞 പ്രോപ്പർ സ്ഥലം പോലും എനിക്കറിയില്ല ...... 😞 എന്നാ ,,, നിനക്കെന്നിലേക്ക് വന്നു ചേരാനുള്ള എല്ലാ വഴികളും തുറന്ന് കിടക്കയല്ലെ ......??? എന്നിട്ടും വന്നില്ലല്ലോ - എന്റെ കണ്ണു തുടച്ചില്ലല്ലോ ......????

🎵 നിന്നെയും കാത്തു നീറുമീയെന്റെ തേങ്ങൽ നീ കേട്ടില്ലല്ലോ.....🎼 എന്നുള്ളിൽ പൊൻകൂടു കൂട്ടിയ തോഴാ നീ എന്നെ മറന്നിടുമോ - പാവമാം എന്നെ മറന്നിടുമോ എന്നിട്ടും വന്നില്ലല്ലോ - എന്റെ കണ്ണു തുടച്ചില്ലല്ലോ എന്നിട്ടും വന്നില്ലല്ലോ......🎼 കഴിക്കാനെടുത്ത ചോർ അതേ പടി മാറ്റി വച്ച് കമല സെറ്റിയിൽ തല ചായ്ച്ചു കിടന്നു ..... പെട്ടെന്ന് ,,,കോളിംഗ് ബെൽ ശബ്ദിച്ചതും ഒരൊറ്റ ചാട്ടത്തിന് കമല പുറത്തേക്കെത്തി .... " കമലാ ദേവി .....????" " S.....☺ "

" ഇതിലൊന്നു സൈൻ ചെയ്തോളു .... " സൈൻ ചെയ്ത ആ പൊതി കൈപറ്റുമ്പോ വല്ലാത്തൊരു നിർവൃതി ..... പുറകിൽ നിന്ന് അമ്മ എന്തൊക്കെയോ ചോദിക്കുന്നെങ്കിലും അതിനൊന്നും ഉത്തരം നൽകാതെ അവളത് തുറന്നു ..... ജീവിതത്തിൽ താനിത്രക്ക് സന്തോഷിച്ചത് പോസ്റ്റിങ് ഓർഡർ കൈയ്യിൽ കിട്ടിയപ്പഴാ .... എന്നാ ആ സന്തോഷത്തിന് നൈമിഷികമായ ആയുസ്സേ ഉണ്ടായിരുന്നുള്ളു ....... ഒരു നിശ്വാസത്തോടെ അതിലകത്തെ ബുക്ക്സ് കയ്യിലെടുത്തു .... 4 എണ്ണം ...... ആദ്യത്തേതിൻ്റെ പുറം ചട്ടയിൽ ഒരു കഷ്ണം വെള്ള പേപ്പർ പിൻ ചെയ്ത വച്ചിരിക്കുന്നു .... അതിലെഴുതിയത് കണ്ട് കമല നെറ്റി ചുളിച്ചു ..... can you Find Me ....?????? SAM ......😍 ....കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story