തൂമഞ്ഞ്: ഭാഗം 31

thoomanj

രചന: തുമ്പി

can you Find Me ....?????? SAM ......😍 അവളാ പേപ്പർ തിരിച്ചും മറിച്ചും നോക്കി ...അതല്ലാതെ മറ്റൊന്നുമില്ല.....!! ബുക്കുകളെടുത്ത് പേജുകൾ മറിച്ച് നോക്കി...... ഇളക്കി നോക്കി ..... നാലിലും ഒന്ന് കണ്ണോടിച്ചു ..... ഇല്ല .....!!! ഒന്നിലും ഒന്നും തന്നെയില്ല ..... കമലയുടെ വെപ്രാളം കണ്ട് അമ്മ തിരക്കി കൊണ്ടിരുന്നു ...... " എന്താടി ..... എന്താ തെരയ്ണെ ..." അതുകേട്ട് ഒരു നിമിഷം നിശ്ചലമായി നിന്നെങ്കിലും പിന്നെ തിരിഞ്ഞ് നിന്നോണ്ട് പറഞ്ഞു,,,,

" ഈ നാലു ബുക്ക്കൾടെ കൂടെ ഒരു സമ്മാനകൂപ്പൺ കൂടി ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു..... അത് നോക്കിയതാ അമ്മാ .....😉 " സമ്മാന കൂപ്പണിൽ 5 രൂപടെ മിഠായി ആണേലും ഓസിന് കിട്ടുന്നതല്ലേന്നോർക്കുമ്പോ ഒരാവേശമാണല്ലെ ....??? അമ്മ തിരയലോട് തിരയൽ ..... കമല വലിച്ച് കീറിയ പേക്കിങ് കവറിൽ കണ്ണോടിച്ചു ... തപാലാപ്പീസിലെ സീൽ കണ്ണിലുടക്കി ..... calicut ...... എന്ന് കണ്ടതും നെറ്റിൽ സെർച്ച് ചെയ്ത നമ്പർ തപ്പിയെടുത്തു ..... പക്ഷെ ,,, തനിക്കനുകൂലമായൊരു മറുപടി മാത്രമല്ല ... മര്യാദക്കൊന്ന് സംസാരിക്കാൻ പോലും അവർ കൂട്ടാക്കിയില്ല ...... കയ്യിൽ കിട്ടിയ ബുക്കുകൾ മറിച്ചങ്ങനെ കമല ഇരുന്നു.... ഇത് വല്ലാത്ത ചതിയായിപ്പോയി സാം .....

നീ എന്നോട് പറഞ്ഞത് നിന്നെ കോണ്ടാക്ട ചെയ്യാനുള്ള എല്ലാ വഴികളും ഇതിലുണ്ടാകുമെന്നല്ലെ .... എനിക്കിപ്പോ ഒരു ബുക്കും വേണ്ട ആരും വേണ്ട നിന്നെ ഒന്ന് കണ്ടാ മതി ..... കമല ചിന്തയിലാണ്ടങ്ങനെ കിടന്നു .....😞 തൻ്റെ മുന്നിലിരിക്കുന്ന ബുക്കുകളെ നോക്കി .... ദി സീക്രട്ട് ദി ആൽക്കെമിസ്റ്റ് മെൻ്റലിസം ദി മാജിക്ക് ഓഫ് തിങ്കിങ് ബിഗ് അവളാ പേരുകൾ ചേർത്ത് വച്ച് നോക്കി .... സീക്രട്ടിൻ്റെ S ഉം ആൽക്കെമിടെ A യും മെൻറലിസത്തിൻ്റെ M ഉം ചേർത്ത് SAM എന്ന് കണ്ടെത്തി ......

അതിന് അത് തനിക്കും അറിയുന്നതല്ലെ ...??? ബാക്കി എന്താ ......??? നിരാശയോടെ കമല തലക്കിടിച്ചു .... ഓരോ ബുക്കെടുക്കും രണ്ട് പേജ് വായിക്കും താഴെ വെക്കും ..... ഇതെന്തോന്നെടേയ് ഇത് .....???? എനിക്കൊന്നും വയ്യ ....😞 കമല ചിന്താമഗ്നയായി കിടന്നു ...... എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല .... സത്യത്തിൽ പോകും നേരം സാമിൻ്റെ നമ്പർ വാങ്ങാമെന്ന് വിചാരിച്ചതാ ..... ആ സമയം വച്ച് ആവശ്യമില്ലാത്തൊരുടക്കും .... അവൾ സങ്കടത്തോടെ ഇരുന്നു .... തലങ്ങും വിലങ്ങും ചിന്തിച്ച് കൂട്ടുന്നതിനിടക്കാണ് പെട്ടെന്നൊരു ബൾബ് കത്തിയത് ..... അന്ന് താമസിച്ച ഹോട്ടലിൽ റൂമെടുത്തത് സാമിൻ്റെ ഐഡി വച്ചോണ്ടാണ് ....

തീർച്ചയായും അവിടെ അന്വേഷിച്ചാ അഡ്രസ്സ് കിട്ടാണ്ടിരിക്കില്ല .....💃.... കമല ചാടി എണീറ്റു ..... ഫോൺ എടുത്തു ഗൂഗിളിൽ സെർച്ചി .... ഹോട്ടൽ സാഗർ .................. സ്ക്രീനിൽ ഹോട്ടലിൻ്റെ നമ്പറടക്കമുള്ള മുഴുവൻ വിവരങ്ങൾ തെളിഞ്ഞതും വിജയ ഭാവത്തിൽ തുള്ളി ചാടി..... സാം നീ ഇപ്പോ എന്നിൽ നിന്നും വെറും ഒരു ഫോൺ കോളിനപ്പുറത്താണ് ... ഒരു വിളിപാടകലെ ..... നീ വിചാരിച്ചതിനേക്കാളും വേഗതയിൽ ഞാൻ നിന്നെ കീഴടക്കിയിരിക്കുന്നു ...

. ഈ നേരമൊന്ന് ഇരുട്ടി വെളുത്താൽ ഞാൻ നിൻ്റെ അരികിലെത്തും ..... യ്യേ.......💪 കമല ആവേഷത്തോടെ ആ നമ്പറിലേക്ക് വിളിച്ചു ... " ഹലോ .... ഞാൻ കഴിഞ്ഞ ദിവസം അവിടെ സ്റ്റേ ചെയ്തിരുന്നു..... പേര് കമല ദേവി .... അന്ന് എനിക്കുള്ള റൂമു കൂടി ബുക്ക് ചെയ്തത് ഒരു സാമുവൽ ആയിരുന്നു... എൻ്റെ കുറച്ചത്യാവശ്യ സാധനങ്ങൾ അവരുടെ കയ്യിൽ പെട്ടു പ്പോയി ....അത് കൊണ്ട് എനിക്കവരെ കോണ്ടാക്ട ചെയ്യാനുള്ള നമ്പ റോ അഡ്രസ്സോ ഒന്ന് തരാവോ ..... പ്ലീസ് ....."

" Kk .... മാം നൽകിയ വിവരങ്ങളെല്ലാം ശരിയാണ് .... But ,,,, അദ്ദേഹത്തിൻ്റെ പെർമിഷനില്ലാതെ ഞങ്ങൾക്കത് കൈമാറാൻ പാടില്ല ..... നിർബന്ധമാണേ ,, ഞങ്ങളവരെ ഒന്ന് കോൺടാക്ട് ചെയ്ത പെർമിഷൻ വാങ്ങിയിട്ട് പറയാം .... മാം ഒന്ന് ഹോൾഡ് ചെയ്യാമോ ....??" " തീർച്ചയായും ....." കമല ക്ഷമയോടെ കാത്തിരുന്നു ..... വെറും രണ്ടു ദിവസം കൊണ്ട് അവനെങ്ങനെ എന്നിലേക്ക് ഇത്രമേൽ ആഴ്ന്നിറങ്ങിയത് ..... അല്ലെങ്കിലും ഒരാളെ എത്ര കാലമായി അറിയാം എന്നതാണോ കാര്യം ..... അവരെന്തുമാത്രം നമ്മിലേക്കടുത്തു എന്നതല്ലെ നോക്കേണ്ടത് ..... എന്നാലും ഒരു ടു ഡെയ്സ് കൊണ്ട് .... ഒരാളെ നമ്മൾക്ക് മുഴുവനായി മനസ്സിലാക്കാൻ പറ്റുവോ ...???

അയാളെ വിശ്വസിക്കാമോ ....??? അറിയില്ല .... !! ഇതൊന്നുമറിയാതെ ഞാനെന്തു ഭാവിച്ചാ .... ഇനി എനിക്ക് വട്ട് പിടിച്ചതാണോ .....??? കമലയിൽ കുഴയ്ക്കുന്ന ചിന്തകൾ വട്ടമിട്ടതും സാമിനെ കണ്ടെത്താനുള്ള ആവേശം ചോർന്നു പോകുന്നപ്പോലെ ...... എന്നാ അതേ നിമിഷം ,,,, തൻ്റെ മുന്നിലുള്ള ബുക്കിൻ്റെ പേജുകൾ കാറ്റിന് തുരുതുരാ മറിഞ്ഞു ..... യാത്രകളാണ് പലപ്പോഴും ഒരുവൻ്റെ വിധി നിശ്ചയിക്കുന്നത് ...... ആൽക്കെമിസ്റ്റിലെ ആ വാചകം തന്നെ നോക്കി കണ്ണിറുക്കുന്ന പോലെ അവൾക്ക് തോന്നി ...... ആ വരിയിലൂടെ ഒരു നേർത്ത ചിരിയാലെയവൾ വിരലോടിച്ചു ..... സാം നീയാണോ എൻ്റെ ജീവിതത്തിൻ്റെ വിധി നിശ്ചയിക്കാൻ പോണത് ....???

ആണോ ....?? എനിക്കറിയില്ല ...😞 ശരിക്കും എനിക്ക് സാമിനോട് തോന്നുന്ന വികാരമെന്താ ...?? പ്രണയമോ ....?? അപ്പോ അഭിയോടോ....??? ഈ പ്രണയം ജീവിതത്തിൽ ഒരിക്കൽ ഒരാളോട് മാത്രം തോന്നുന്ന വികാരമല്ലെ....??? അതോ അതിനി ഏത് വഴിയിലൂടെയും ഒഴുകാൻ കെൽപ്പുള്ളൊരു ജലപ്രവാഹമാണോ ....??? ഉത്തരമറിയാത്ത ഒരു നൂറു ചോദ്യം മനസ്സിൽ തെളിഞ്ഞതും അവൾ തലയിണയിൽ മുഖമമർത്തി കിടന്നു.... അവിടെ തളം കെട്ടിയ നിശബ്ദതയെ കീറി മുറിച്ചോണ്ട് ഫോൺ ശബ്ദിച്ചു .... താൻ കാത്തിരുന്ന കോൾ .....!! എന്തോ വല്ലാത്ത ടെൻഷൻ .... പേനയും പേപ്പറും കയ്യിലെടുത്ത് അവൾ ഫോൺ ചെവിയോടടുപ്പിച്ചു ......

" ഹലോ .... ഇനി പറയാമോ ....???😉" " സോറി മാം .... അദ്ദേഹം തൻ്റെ പേഴ്സണൽ ഡീറ്റയ്ൽസ് ആർക്കും നൽകരുതെന്ന് പറഞ്ഞു..... " അത് കേട്ട് കമല ഞെട്ടിപ്പോയി ...!! സാം ..... യൂ ......😞 കോൾ കട്ടായതും അവൾടെ കണ്ണ് എന്തിനോ വേണ്ടി നിറഞ്ഞു ..... നിന്നിലേക്ക് എത്താനുള്ള എല്ലാ വാതിലും നീ അടക്കയാണോ ...?? ഞാൻ നിന്നിലേക്കു വന്നു ചേരേണ്ടന്നാണോ ...?? അങ്ങനെയെങ്കിൽ എന്തിനാണ് നിന്നെ കണ്ടുപിടിക്കാൻ പറഞ്ഞത് ....😓 കാലിക്കറ്റിലെ നഗരവീഥിയിലേക്കൂളിയിട്ട അവനെ എവിടെ പോയി ഞാൻ തപ്പും .... മനസ്സ് നിറയെ സങ്കടത്തോടെ അവൾ കിടന്നു ....... ഊരിപ്പോരാനാവാത്ത പ്രശ്നപേടകത്തിൽ അകപ്പെട്ടപ്പോലെ ..... ➖➖➖➖➖ ➖➖➖➖➖➖

ദിവസങ്ങളങ്ങനെ പൊഴിഞ്ഞു ..... കമല തീർത്തും ഒരു ഏകാകിയെപ്പോലെ വെറും ചിന്തയിലാണ്ട് നടന്നു .... ജോലിക്ക് പോകുന്നു ... വരുന്നു.... ആ പുസ്തക കൂട്ടങ്ങളെ മാറോടണച്ച് കിടന്ന് ഉറങ്ങുന്നു .... ആരോടും പരാതിയില്ലാതെ ... പരിഭവമില്ലാതെ .... സന്തോഷമില്ലാതെ .... മുഴു ചിന്തയിലാണ്ട് ...... അതിനിടക്കവൾ ഓരോ പുസ്തകമായി വായിച്ചു തീർത്തോണ്ടിരുന്നു..... അതൊക്കെ വായിക്കുമ്പോഴും അവൾടെ മനസ്സ് മന്ത്രിക്കും എന്നിലേക്കവൻ വന്ന് ചേരും ...

Sure ... അല്ലെങ്കിൽ ,,,ഈ പ്രപഞ്ചത്തിൽ നീ ഇട്ട ആ രഹസ്യ പൂട്ട് പൊട്ടിച്ച് ,,,, തള്ളി തുറന്ന് ഞാൻ വന്നിരിക്കും .....!! എങ്ങനെ കണ്ടെത്തുമെന്നതിനെ കുറിച്ചൊരു രൂപവുമില്ലാത്തോണ്ട്,,, ശപഥം ചെയ്യുന്ന വീര്യം അൽപ്പം കഴിയുമ്പഴേക്കും അലിഞ്ഞില്ലാതാവും .... ചിന്തിച്ച് ചിന്തിച്ച് ,,,അവസാനം തലയിലാ ബുദ്ധി ഉതിച്ചത് facebook ......💃 സിസ്റ്റം ഓണാക്കി ഫേസ് ബുക്കിൽ ഇരുന്ന് നിരങ്ങിയത് ഒരു രാത്രി മുഴുവനാണ് ... ബംഗാളി സാമിനെ വരെ കണ്ടു ....

പക്ഷെ നമ്മളെ അലവലാതി സാമതിലില്ല ....😞 ഓരോ പ്രതീക്ഷയും അസ്തമിക്കുമ്പോ മുഖത്ത് കരിനിഴൽ പടർന്നോണ്ടിരുന്നു ... അവൾടെ ഈ വിഷാദ ഭാവം കണ്ട് ഒരിക്കൽ അഭി ചോദിച്ചു ,,, " എന്ത് പറ്റിയെടി നിനക്ക് ...??? " കമലക്ക് അവനെ രണ്ട് തെറി വിളിക്കാനാ തോന്നിയത് .... നിന്നെ കുഴിച്ചുമൂടാൻ കാട്ടി പോയപ്പോ എൻ്റെ കൂടെ ഒരു ബാധ കൂടിയെടാ.... നീ കാരണമല്ലെ തെണ്ടി എല്ലാം ..... എന്നൊക്കെ പറയാൻ മനസ്സ് വെമ്പിയെങ്കിലും അവൾ ചിരിച്ചോണ്ട് കണ്ണിറുക്കി കാണിച്ച് ഒന്നുമില്ലെന്ന് പറഞ്ഞു ..... ശരിക്കും മനുഷ്യ മനസ്സൊരു ശ്മശാനമാണ് .... ദുഃഖങ്ങളും വേദനകളും കുഴിച്ച് മൂടിയ ശ്മശാനം .... അന്നെന്തോ കമലയുടെ മനസ്സിന് വല്ലാത്ത വിങ്ങൽ ...

. വേദന കൊണ്ടൊരു നീറ്റൽ ..... രാത്രി ഉറങ്ങാൻ നേരം അവളുടെ കണ്ണ് നിലക്കാതെ പെയ്തു .... തേങ്ങലോടെ പുലമ്പിയവൾ,,,, " സാം ഞാൻ തോറ്റു😢 .... തോറ്റു തൊപ്പിയിട്ടു...... 😢ഇനിയെങ്കിലും ആ മറ നീക്കി ഒന്ന് വാ ..... ഒരു പക്ഷെ നീ ഇനിയും വന്നില്ലേ എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടെന്ന് വരും ..........😞 എടാ എനിക്കിപ്പോ ജീവനുണ്ടെന്ന് മാത്രമേയുള്ളു ..... ഞാൻ ജീവിക്കുന്നില്ല ....സത്യം.. " കമലയുടെ കണ്ണുനീര് ആ പുസ്തകത്തിലേക്ക് പടർന്നു ......

രണ്ടായി കാണുന്ന അക്ഷരങ്ങളെ അവൾ പെറുക്കിയെടുത്തു .... Every person has a Iittle magnetism already inside him .... നമ്മുടെ മനസ്സെന്ന കാന്തത്തിന് ഈ പ്രപഞ്ചത്തിലുള്ളത് മുഴുവൻ ആകർഷിച്ചെടുക്കാൻ കഴിയും .... ഒരു കാന്തത്തിന് അതിനേക്കാൾ ഭാരമുള്ള ഇരുമ്പിനെ ആകർഷിക്കാൻ കഴിയുന്നപ്പോലെ ..... അവളത് പിന്നെയും പിന്നെയും വായിച്ചു .... എന്നിട്ട് കണ്ണും മിഴിച്ച് കിടന്നു...... എന്ത് കൊണ്ട് എനിക്ക് സാമിനെ ആകർഷിക്കാൻ കഴിയുന്നില്ല ....??? എന്തുകൊണ്ട് അവനെ എന്നിലേക്കടുപ്പിക്കാൻ കഴിയുന്നില്ല ..??? ആ ചിന്തകളുടെ ചൂടേറ്റിട്ടാവണം കണ്ണുനീർ രണ്ടു വശത്തേക്കും ഒഴുകി ..... അവളെഴുന്നേറ്റിരുന്നു ... കണ്ണു തുടച്ചു ....

ഒരു ദീർഘശ്വാസോഛ്വോസം നടത്തി ..... ബുക്കുകളെടുത്തു മേശക്ക് പുറത്ത് അടുക്കി വച്ചു .... വിരി നീക്കി ജനാല തുറന്നു ..... രാത്രിയുടെ മൂകതയിലേക്ക് കണ്ണും നീട്ടിയിരുന്നു .... ഒരു നേർത്ത തെന്നൽ ആശ്വസിപ്പിക്കാനെന്നോണം അവളെ തഴുകി കടന്നു പോയി ...... അതിനു പുറകെ അതിലും ശക്തിയിലൊരു കാറ്റ് വീശി ..... നല്ല തണുത്ത കാറ്റ് .... അതവൾടെ മുടികളെ പറത്തി,,,, വിരിയെ പറത്തി..... ജനാലയെ ചുമരിലിടിപ്പിച്ചു ......

ആകെ കൂടെ വികൃതി ഒപ്പിക്കുന്നപ്പോലെ .... കമല വിരി നീക്കി തിരിഞ്ഞ മാത്രയിൽ മേശയിലെ ബുക്കിൽ കണ്ണുടക്കി .... മുകളിലിരിക്കുന്ന പുസ്തകത്തിൻ്റെ രണ്ട് മൂന്ന് താളുകൾ മറിഞ്ഞിരിക്കുന്നു .... അതിൽ ഒരു പേജിൽ ഓതറിൻ്റെ കുറിപ്പിന് താഴെയുള്ള പേരും വിലാസവും ഒപ്പും കണ്ട് അവൾ ശ്വാസമയക്കാതെ നിന്നു .... സാമുവൽ ജോർജ് ... xxxx xxxx xxxxx. xxx xxxx xxxx നെഞ്ചിടിപ്പിൻ്റെ താളം മാറി ..... കണ്ണുകൾ നിറഞ്ഞു .... നെഞ്ച് വിങ്ങി....... അവളാ പുസ്തകമെടുത്ത് നെഞ്ചോട് ചേർത്തു .... സാം ...........കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story