തൂമഞ്ഞ്: ഭാഗം 4

രചന: തുമ്പി

അഭി ഓഫിസിൽ കയറി ജാമ്യം വാങ്ങി വരുമ്പോ ,, അവൾടെ മനസ്സിൽ മെത്താപ്പൂ കത്തായിരുന്നു ... ചെറിയ കേസാണോ അവൻ ഒതുക്കി തീർത്തത് ... ?? അതെ ..... നിസ്സാരം ....! വളരെ നിസ്സാരം ...! എന്നൊക്കെ വേണേ കമലാ ദേവി മാഡത്തിൻ്റെ ഭാഷേ പറയാം ...😁

എന്നാ  സ്ഥിര ബുദ്ധിയുള്ളയാരും അതിനെ നിസ്സാരവത്ക്കരിക്കില്ല ...

ചിരിച്ചോണ്ട് വരുന്ന അഭിക്ക്  പുറകെ   നടക്കുമ്പോ  ,, കമല തൻ്റെ ചുമന്ന ഷോൾ കൈ തുമ്പാലെ    വിടർത്തി പിടിച്ചു ....  എങ്ങോട്ടേക്കോ ധൃതിയിലോടുന്ന കാറ്റിനെ  തടഞ്ഞ് വച്ച് ചുമ്മാ  ഇങ്ങനെ വട്ടം കറക്കി .... ഏതൊന്നിനെം വട്ടകറക്കൽ അവൾക്കൊരു  ഹരമാണല്ലോ ....

കാറ്റ് കിടന്ന് പിടയുന്നത് കണ്ട് രസിച്ചോണ്ട് അഭിക്ക് പുറകെ ക്ലാസി കയറിയതും ,,, അവനവളെ തടഞ്ഞ് നിറുത്തി ...

"നിക്ക് .... ഞാനൊന്ന് പറയട്ടെ ...."

എന്ത്...???? അവളവനെ മിഴിച്ച് നോക്കിയതും ,,, അഭി പറഞ്ഞു തുടങ്ങി...

 " അതോ ,,, ക്ലാസിൽ  എല്ലാ പിള്ളേർക്കും നിന്നോട്   കട്ട കലിപ്പാവും.... കഷ്ടപ്പെട്ട് ഉറക്കമിളച്ചിരുന്ന് പഠിച്ച്  പകർത്തിയ ഒ എം ആർ ഷീറ്റാ നീ  കീറി തുണ്ടം തുണ്ടം ആക്കിയെന്നറിയാലോ ... അതോണ്ട് ,എല്ലാ കുട്ടികളോടും ക്ഷമ ചോദിക്കാൻ .....അവരൊക്കെ ക്ഷമിച്ചു തന്നെങ്കി ക്ലാസിലിരിക്കാമെന്നാ സർ പറഞ്ഞെ..."

"എന്ത് ......??? ... ക്ഷമയോ ....??"  അഭി പറഞ്ഞത് കേട്ട് കമല ഒരു ഞെട്ടലോടെ ചോദിച്ചതും ,, ചെക്കനും കട്ട കലിപ്പിലായി .....

" എന്തേ ... ക്ഷമ ചോദിക്കാൻ വയ്യെന്നുണ്ടോ ..... വയ്യെങ്കി ,, കുട്ടി ഓഫിസ് ചെന്ന് പറഞ്ഞേക്ക് ... അല്ലേ വേണ്ട ... ഞാൻ പറഞ്ഞോളാം ...."

അഭി വന്ന വഴിയേ ,,,തിരിഞ്ഞ് നടക്കാനൊരുങ്ങിയതും അവളവൻ്റെ കൈക്ക് കയറി പിടിച്ചു ....

" വേണ്ട ... ക്ഷമയല്ലെ ഞാൻ പറഞ്ഞോളാം ...."

" ന്നാ ... തുടങ്ങിക്കോ ...."   
  
കൈകെട്ടി കൊണ്ട് അഭി  ടേബിളും ചാരി നിന്നു ....
കമലയാണേ ,, ഒരു സദസ്സിനോടാദ്യമായി  ക്ഷമ ചോദിക്കുന്ന പങ്കപ്പാടിൽ അവനെ തന്നെ നോക്കി നിൽപ്പാ ..

" ഹാ ... തുടങ്ങിക്കോന്നെ ... 
 ഇനി ഞാൻ തുടക്കമിട്ടു തരണോ ....??"

" മം ...."  തലകുലുക്കിയുള്ള അവൾടെ മൂളൽ കേട്ടാ തോന്നും ,,, ലോകത്ത് ഇത്രേം നല്ല പെൺകുട്ടി വേറെ ഇല്ലെന്ന് ....

അതോർത്ത് അഭിക്ക് ചിരി വന്നേലും ,,, അവനത് ഒരു തൊണ്ടയനക്കലിലൂടെ ലയിപ്പിച്ച് കളഞ്ഞു ...

" സഹൃദരേ ............"

" Hey ... Pls take ur Seat... "

സാറിൻ്റെ ശബ്ദം കേട്ടതും അഭിയും കമലയും സീറ്റിലിടം പിടിച്ചു ....

ജോൺ മാഷാണ് ... കാര്യമായെന്തെങ്കിലും പറയാനുണ്ടെങ്കിലേ സാർ ഇതുവഴി വരൂ ... എല്ലാവരും ആകാംഷയോടെ സാറിനെ നോക്കി ....

" ഞാനിപ്പോ വന്നത് കുറച്ചധികം കാര്യങ്ങൾ അറിയാനാണ് ......എല്ലാവരും ശ്രദ്ധയോടെ എന്നെ കേൾക്കുക ..... ഞാൻ അറിഞ്ഞതെല്ലാം സത്യമാണോന്നെനിക്കറിയണം ....

എൻ്റെ ചോദ്യം ,കമലാ ദേവിയോടാണ് ... 
എന്തിനാണ് ഒ.എം .ആർ ഷീറ്റ് കീറി കളഞ്ഞത് ..... ???
എന്തിനാണെന്ന് ....??
ചോദിക്കുന്നത് കേൾക്കുന്നില്ലാന്നുണ്ടോ ...???"

സാറിൻ്റെ ചോദ്യം കനക്കുന്നതിനനുസരിച്ച് ,, എല്ലാവര്ടെ കണ്ണുകളും അവളെ ഉറ്റു നോക്കി .... എന്നാ നിന്ന നിൽപ്പിൽ നിന്ന് ഒന്ന് തല പൊക്കാനോ ,,, ഒരു മറുപടി നൽകാനോ മുതിരാതെ പ്രതിമയായങ്ങനെ നിന്നു .....

" എനിക്കറിയണം കുട്ടി.... നീ ഇവിടെ എല്ലാ കുട്ടികളും പഠിച്ചോണ്ടിരിക്കുമ്പോ ,, ഉച്ചത്തിൽ പാട്ടിടാറുണ്ടോ ...????
ഉണ്ടോന്ന് ....???"

കമലയല്ലാത്ത എല്ലാവരും അതിന് തല  കുലുക്കി കാണിച്ചതും ,,, സാർ ഒരു പുച്ഛത്താലെ അവൾക്കരികിൽ വന്നു നിന്നു .... കൈയ്യിലുള്ള സ്കെയിലുകൊണ്ട് അവൾടെ താടിയിൽ കുത്തി പിടിച്ചോണ്ട് മുഖം ഉയർത്തി ....

" കഴിഞ്ഞ യൂസഫ് സാറിൻ്റെ ക്ലാസിൽ തനിക്ക് ഭയങ്കരമായ ഡൗട്ടുണ്ടായെന്ന് കേട്ടു ......
അങ്ങേര്  പരിണാമ സിദ്ധാന്തം പഠിപ്പിച്ചോണ്ടിരിക്കുമ്പോ ,,, തനിക്ക് അപാരമായ ഡൗട്ടെന്ന്...... ആണോ ന്ന് ...... ആണോന്ന് .....????"

" ആ .... സർ ....കുരങ്ങന്മാരിൽ നിന്ന് പരിണാമം സംഭവിച്ചല്ലെ മനുഷ്യനുണ്ടായത്...?? "

" അതെ ......"  കരഞ്ഞോണ്ടുള്ള കമലേടെ സംശയത്തിന് സാർ വാത്സല്യത്തോടെ മറുപടി നൽകിയതും ,,, അവൾ തുടർന്നു ....

" അങ്ങനെയാണേ ,, എല്ലാ കുരങ്ങന്മാരെന്തേ മനുഷ്യരാവേഞ്ഞേന്ന് ചോദിച്ചതാ ....."

😁......... സാർ അറിയാതെ ചിരിച്ചപ്പോയി ......

" പിന്നെ ......."


" ആ .... പിന്നെ ...... പറയൂ ..."

" അതിൻ്റെ മുന്നത്തെ ക്ലാസി സർ പറഞ്ഞു ,,, ഒത്തിരി വെള്ളം കുടിച്ചാ വെളുക്കൂന്ന് ..... കരീനാ കപൂറിൻ്റെ നിറത്തിൻ്റെ രഹസ്യമതാണെന്ന് .... അന്നേരം ഞാൻ ചോദിച്ചു ,,,, വെള്ളം കുടിക്കാത്തവരാണോ കറുത്തിട്ടെന്ന് ....😁..... അത്രേം ചോദിച്ചതിന് സാറെന്നെ ഗെറ്റൗട്ട് അടിച്ചു ....😥 "

" ഓ ..... അങ്ങനെയൊക്കെയാണ് കാര്യങ്ങൾ ....."


" മം ... സർ ... അങ്ങനെയൊക്കെയാണ് ... അതിൻ്റെ മുന്നത്തെ ദിവസം ,,,കരളിനെ കുറിച്ചറിയാവുന്ന കാര്യം പറയാൻ പറഞ്ഞപ്പോ,,, എനിക്കാ മറ്റേ പാട്ടാണ് ഓർമ്മ വന്നത് .....

കരളേ ....എൻ കരളിൻ്റെ കരളേ .....🎼
ശുരു .... ശുരു ..... ശുരു .... ശുരു ...🎵

അതില്ലെ അത് .....! അത് പാടിയതിന് അന്നെന്നെ ഗെറ്റൗട്ടടിച്ചു ....😞

ഇങ്ങനെ ഗെറ്റൗട്ടടിച്ചാ ഞാനെങ്ങനെ പഠിക്കും .... ഞാനെങ്ങനെ സർക്കാരുദ്യോഗം വാങ്ങും ....അതോണ്ട് എനിക്കൊറ്റ മാർക്കും ഉണ്ടാവില്ല ഇന്ന് ... അതാ ഞാൻ കീറി കളഞ്ഞേ എല്ലാര്തും ....😓 ... ഞാനും തരണത് കാശല്ലെ സർ ...???? "

" താൻ തരണത് കാശാണ് .... എന്നാ നീ ഉണ്ണുന്നത് ചോറല്ലേന്ന് എനിക്ക് ഡൗട്ടുണ്ട് ...
നാരായണൻ സാർ മാത് സ് എടുക്കുമ്പോ നിനക്കൊന്നും മനസിലാകാറില്ലെന്ന് പറഞ്ഞുത്രേ നീ ..... ആണോ കൂട്ട്യോളെ ,,, നിങ്ങൾക്കൊന്നും മനസിലാകാറില്ലെ ???? "

" നല്ലോം മനസിലാവുന്നുണ്ട് സർ ...." എല്ലാ കുട്ടികളും ഒരേ സ്വരത്തിൽ പറഞ്ഞതും അങ്ങേര് കണ്ണട  താഴേക്ക് വലിച്ച്  തുറിച്ച് നോക്കിയവളെ.....😱

" താനിവിടെ തുടർന്ന് പഠിക്കണമെന്ന് ഇവിടത്തെ അദ്ധ്യാപകർക്കോ  സ്റ്റുഡൻസിനോ യാതൊരു നിർബദ്ധവുമില്ല......
ഇവിടെ വരുന്ന ഓരോ കുട്ടിയും എത്രയും വേഗം ഒരു ജോലി വാങ്ങണം ... ഒരു നിമിഷം പോലും കളയാതെ പഠിക്കണം ....എന്നെല്ലാമാണ് അവര്ടെ മനസ്സിൽ ....
പട്ടിണി കിടന്നവൻ .... വിശപ്പിൻ്റെ വിലയറിഞ്ഞവൻ ..... തൊഴിലില്ലാത്തതിൻ്റെ പേരിൽ പരിഹസിക്കപ്പെട്ടവൻ ... ഒരു രൂപ നാണയ തുട്ടിൻ്റെ വിലയറിഞ്ഞവൻ .... അങ്ങനെ ആത്മാവി തൊട്ട നൂറു വേദനകളുള്ളവരാ എൻ്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയും ... ആണോന്ന് ചോദിച്ച് നോക്ക് നീ ......

അവരെത്ര നാളായി മര്യാദക്കുറങ്ങിയിട്ടെന്ന് ചോദിച്ച് നോക്ക് .... അവരുടെ കണ്ണിനും ചുറ്റും നോക്കിയാ കാണാം ഉറക്കമിളച്ച പ്പാടുകൾ ..... അവർക്ക് ആർക്കേലും വല്ല ഹോബിയുണ്ടോന്ന് ചോദിച്ച് നോക്ക് .... വല്ല ഫങ്ഷനും കൂടാറുണ്ടോന്ന് ചോദിച്ച് നോക്ക് .......

ഒരു തരം സന്യാസമാണ് കുട്ടീ ,,,, PSC പഠനം എന്നൊക്കെ പറഞ്ഞാ ...ലൗകികമായ  എല്ലാ സുഖങ്ങളും വിട്ട് കളഞ്ഞുള്ള ഏകാന്ത വാസം .... പുസ്തകങ്ങളോടും അക്ഷരങ്ങളോടുമുള്ള അടങ്ങാത്ത പ്രണയമാണ് .....
അതിൻ്റെ പേരിൽ ഈ കൂട്ടത്തിലിരിക്കുന്ന എത്ര പേർ പരിഹസിക്കപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് ചോദിച്ച് നോക്ക് ....??


നിനക്കൊന്നും അറിയാത്ത അറിയാനാവാത്ത ഒരു നൂറു വേദനകൾ പേറിയാണ് എൻ്റെ മക്കളോരോന്നും ഇരിക്കുന്നത് ....അവര്ടെ സ്വപ്നങ്ങൾ പൂവണിയാൻ ഞാനുണ്ടാകും  കൂടെ എന്നുറപ്പിന്മേ വരുന്നവരാ .... അവരെ ഒരു ചെറിയ കാരണം കൊണ്ട് പോലും നിരാശപ്പെടുത്താൻ ഞാൻ അനുവദിക്കില്ല .....

തനിക്ക് ഇവരിലൊരാളായി തുടരണേ തുടരാം ... അല്ലെങ്കിൽ ഇറങ്ങി പോകാം ....."

 സാറത്രയും പറഞ്ഞ് നിറുത്തി,, കണ്ണുകളടച്ച് നിന്നതും ,,, ചുറ്റും മൗനമായിരുന്നു .... എല്ലാ മുഖങ്ങളും താഴ്ന്നിരിക്കയാണ് ......

എന്നാ കമലാദേവി  തൻ്റെ ഇരിപ്പിടത്തിൽ ബാഗെടുത്തിറങ്ങിയതും എല്ലാവരും ഒരു നടുക്കത്തോടെ അവളെ നോക്കി .....

ഒത്ത നടുക്കെത്തിയതും ബാഗവൾ ടേബിളിൽ വച്ചു ,,, 

"  സാറി പറയുന്ന വേദനകളത്രയും അനുഭവിച്ചറിഞ്ഞ ഒരാളുണ്ടെൻ്റെ വീട്ടി .... ൻ്റെ അമ്മ ....!😓
ൻ്റെ അമ്മയെ ഓർത്ത് നിക്ക് എല്ലാരും പൊറുത്ത് തരണം ....😞
വിവരക്കേടൊന്നു കൊണ്ടു മാത്രം കാണിച്ച അഹംഭാവമാണെല്ലാം .....😞.... എല്ലാവരും നിക്ക് ക്ഷമിച്ചൂ തരികയാണേ ,എനിക്കിവിടെ തുടർന്ന് പഠിക്കണമെന്നുണ്ട് ....."

കണ്ണിൽ നിന്നൊലിച്ചിറങ്ങുന്ന ഓരോ കണ്ണു നീരിനെം തട്ടി തെറിപ്പിച്ചോണ്ടവളങ്ങനെ പറഞ്ഞു നിറുത്തിയതും ,,,
അഭി സീറ്റിൽ നിന്നെഴുന്നേറ്റു ....

കണ്ണടച്ച് നിൽക്കുന്ന സാറിനെ തട്ടി വിളിച്ചതും ,,, ഒരു ഞെട്ടലോടെ അദ്ദേഹം കണ്ണ് തുറന്നു...
അഭിക്കെന്തോ പറയാനുണ്ടെന്ന് മനസിലായതും തുടങ്ങിക്കോളാൻ സർ അനുമതി നൽകി ....

" അതെ ,, കമല സോറി പറഞ്ഞ സ്ഥിതിക്ക് അവളെ മ്മളെ കൂടെ കൂട്ടാല്ലെ...???
ഇനിയും അലമ്പാണേ അങ്ങ് തൂക്കി എടുത്തെറിയാം .... അതല്ലെ നല്ലത് ..... കൂട്ടത്തിലെ ഏറ്റവും ഇളയത് എന്ന പരിഗണന നൽകി ക്ഷമിച്ചുടെ എല്ലാർക്കും ..... "

അഭി കൂട്ടത്തിലെ ഹീറോയോ സംഭവബഹുലനായ കഥാപാത്രമോ ഒന്നുമല്ല .... എങ്കിലും കൂട്ടത്തിലൊരുവൻ പറഞ്ഞ സ്ഥിതിക്ക് ക്ഷമിച്ചേക്കാമെന്നവർക്ക് തോന്നി കാണണം ...
എല്ലാരും ഒരു പുഞ്ചിരിയാലെ അവനെ കേട്ടോണ്ടിരിക്കയാണ് ...

" എല്ലാം തികഞ്ഞവരായി ആരുണ്ടുണ്ണീയീ ഉലകിൽ ...
തെറ്റുകൾ ക്ഷമിക്കാനുള്ളതല്ലെ ...??

വിവരമില്ലായ്മ ഒരു കുറ്റമല്ല .....
വിവരമേതു മെനിക്കില്ലെന്ന അറിവു പോലുമില്ലാത്തതല്ലെ ശരിക്കുകുറ്റം....

കുറ്റമതേറ്റു ചൊല്ലിയ നിലക്ക് നുമ്മക്കതങ്ങു സ്വീകരിച്ചേക്കാം ...."

" ശ്രീ അഭി പൊയ്ക്കടവിൻ്റെ കവിതയിൽ നിന്നടർത്തി മാറ്റിയ ഏതാനും വരികളോടെ ഞാനെൻ്റെ വാക്കുകൾ ഉപസംഹരിക്കുന്നു ... നന്ദി ... നന്ദി ... നന്ദി ..🙏 "

അഭിടെ  പൊട്ടൻ കവിത കേട്ട്  എല്ലാരും ചിരിച്ചതും ,,, കമല അവൾടെ ഷോളു കൊണ്ട് അവനെ തല്ലി കൊണ്ടിരുന്നു ....

അന്നേരം  അവൻ ചിരിച്ചോണ്ടവൾടെ ഷോളു ചുഴറ്റി പിടിച്ചതും ,,, രണ്ടു ചിരിച്ച മുഖങ്ങൾ മുഖാമുഖം വന്നു ... അവനിലേക്ക് നോക്കുന്ന നിമിഷം  അവളിലെ ചലനങ്ങൾ  താളാത്മകമായി നിശ്ചലതയിലേക്ക് മാറുന്നപ്പോലെയവൾക്കു തോന്നി ..... കണ്ണുകളിങ്ങനെ വിടർന്ന് വിരിയുന്നപ്പോലെ..... അവൻ്റെയാ കണ്ണുകൾ  തന്നെ ആവാഹിച്ചെടുക്കുന്നപ്പോലെ ..... അത്രക്ക് തീക്ഷ്ണമായതെന്തോ അവനാ കൺകോണിൽ ഒളിപ്പിച്ച് വച്ച പ്പോലെ ....
താനിന്ന് വരെ ഒരുവൻ്റെ നോട്ടത്തിലും ഇങ്ങനെ വലഞ്ഞിട്ടില്ല ... 

ഇങ്ങനെ ഒരാളെ നോക്കി കൊല്ലാമോന്ന്  ... ചോദിക്കാതെ ചോദിച്ചോണ്ട് അവളാ ഷോൾ അവൻ്റെ കയ്യിൽ നിന്നടർത്തി മാറ്റുമ്പോ ,,,, സാറിൻ്റെ ശബ്ദം ഒരു കമാൻ്റ് പോലെ കാതിൽ അലയടിക്കുന്നുണ്ടായിരുന്നു ...

 
" pls take ur Seat... "

ആ നിമിഷം തന്നെ ,ശരീരത്തിലേക്കെന്തോ തുളഞ്ഞ് കയറുന്നപ്പോലെ ..... എന്താണെന്ന് തിരിച്ചറിയുന്നതിന് മുമ്പ് കണ്ണുകൾ വലിച്ച് തുറന്നു .....

ഇത്രയും നേരം ഞാൻ ഉറങ്ങായിരുന്നോ ..?? അതോ ചിന്തകൾക്കൊപ്പം  അലയുകയായിരുന്നോ...??? 

കോട നീങ്ങി ആലിപ്പഴം പൊഴിക്കയാണ് ...... മഞ്ഞുതുള്ളികളോടൊപ്പം ആലിപ്പഴം മേലിലേക്ക് വന്ന് പതിക്കുമ്പോ നല്ല നോവ് ..... ചായക്കടയിലെ ചെറിയ കൂരക്കടിയിലേക്ക് ഓടിക്കയറിയതും ആദ്യം കണ്ട മുഖം ,,, നേരത്തെ മൽപ്പിടുത്തം നടത്തിയ സഹൃദയൻ്റേതാണ് .... ചെറിയൊരു ചിരിയോടെ അങ്ങേരെ നോക്കിയതും ,,,

" നല്ല സുന്ദരമായ ചിന്തകളിലായിരുന്നില്ലെ .... വിളിച്ച് ശല്യം ചെയ്യേണ്ടന്ന് തോന്നി ....
മനസ്സിൻ്റെ ഭാരം  കുറക്കണേ ,, ആദ്യം ഓർമ്മയുടെ ഭാണ്ഡക്കെട്ട്  ഉപേക്ഷിക്കണം ...."

നിഗൂഢമായ ചിരിയാലെയുള്ള അങ്ങേരുടെ പിച്ചും പേയും കേട്ട് ഞാനിങ്ങനെ സൂക്ഷിച്ച് നോക്കി ....

" താനിപ്പോ ആരെയാ ഓർത്തേന്ന് ഞാൻ പറയട്ടെ ...."

ആഹാ ... എൻ്റെ പേരു പോലും അറിയാത്ത ഇയാളാണോ  ഞാൻ ഓർത്ത ആളെ പറയാൻ പോണെ ...

ചുണ്ട് കടിച്ച് പിടിച്ച് ആക്കിയ ഒരു ചിരിയാലെ ഞാൻ തലയാട്ടിയതും ... അങ്ങേരെന്നെ ആകെ ഒന്നുഴിഞ്ഞെടുത്തു ....

കയ്യിലുണ്ടായിരുന്ന ന്യൂസ് പേപ്പർ  റാന്തലിനകത്തേക്ക് നീട്ടി കത്തിച്ചു കളഞ്ഞു ..... താഴെ വീണ ചാരമെടുത്തു എൻ്റെ കൈ തണ്ടയിൽ ഉരച്ചതും ഞാനൽപ്പം ബലം പിടിച്ചു ... അന്നേരം അയാളെൻ്റെ കൈക്കിട്ട് ഊതിയതും ഞാനെൻ്റെ വെളുത്ത കയ്യിലേക്ക് സൂക്ഷിച്ചു നോക്കി .... എൻ്റെ കയ്യിൽ തെളിഞ്ഞ് വന്ന അക്ഷരം കണ്ട് ഒരു ഞെട്ടലോടെ ഞാനങ്ങേരെയും എൻ്റെ കയ്യിലേക്കും മാറി മാറി  നോക്കി ..!

ABI ....♥️


ഇതെങ്ങനെ ...???????........കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story