തൂമഞ്ഞ്: ഭാഗം 5

thoomanj

രചന: തുമ്പി

ABI...♥️


ഇതെങ്ങനെ .....???


" ഹാ .... ഹാ .... ഹാ ...." അങ്ങേരുടെ പൊട്ടിച്ചിരി  കണ്ട്  ,,, എന്നിലൂറി വന്ന അത്ഭുതം ഒരിറ്റ് ചോരാതെ കൗതുകത്തോടെ ഞാനങ്ങനെ നോക്കി നിന്നു .....

" ഇതെങ്ങനെ വന്നു ....."  കൈ തണ്ടയിലൂടെ വിരലുകളോട്ടി കൊണ്ട് ഞാൻ പിന്നെയും ചോദിച്ചു ....

" അപ്പം തിന്നാ പോരെ .... കുഴി എന്തിനാ എണ്ണുന്നെ ....." 

നിഗൂഢമായ ചിരിയാലെ  അയാളതു പറഞ്ഞു നിറുത്തിയതും എനിക്ക് അങ്ങേരെ ഇട്ട് ഒന്നു കൊടുക്കാൻ തോന്നി ...

തോന്നുന്നതെന്തും ചെയ്യുന്നതൊരു ശീലമായോണ്ടാവാം രണ്ടാമതൊരു ചിന്തക്ക്  കാക്കാതെ  ഞാനയാൾടെ പുറത്തേക്ക് രണ്ടിടി വച്ച് കൊടുത്തു ,,, ചിണുങ്ങി കൊണ്ട് ചോദിച്ചു ...

" സത്യം പറ ... ഇതെങ്ങനെ വന്നൂ...???."

 
" അതോ .. ഒരു മായാജാലക്കാരനും കാണിക്കൾക്കതിൻ്റെ രഹസ്യം പറഞ്ഞു കൊടുക്കാറില്ല .... അത് പറഞ്ഞു കൊടുത്താ പിന്നെന്താണതിലൊരു രസം .... മറ്റുള്ളവര്ടെ മനസ്സിൽ കൗതുകം നിലനിർത്തി തൻ്റെ ഉദ്യമം അവസാനിപ്പിക്കുക .....! അവിടെയാണതിൻ്റെ വിജയം ...... അതോണ്ട് തൽക്കാലം താനിപ്പോ അതറിയണ്ട ....."😉

 എൻ്റെ ചോദ്യത്തിന് വ്യക്തമായൊരുത്തരം നൽകാതെ ,,, ആ തണുപ്പിൽ നിന്നും   ചുടു കാപ്പിയിലേക്കങ്ങേര് അഭയം പ്രാപിച്ചതും ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ നോട്ടം പിൻവലിച്ചു .....

വീണ്ടും കൈ തണ്ടയിലൂടെ വിരലോടിച്ചു ..... ABI ...... ഭഗവാനെ .... ഇനിയിത് മാഞ്ഞ് പോവില്ലെ ....???
അങ്ങേരോടത് ചോദിക്കാനായി തല പൊക്കിയ മാത്രയിൽ  ആൾ  പറയാ ....

" അത് പോവും ..... വെള്ളം തട്ടിയാ പോവും ....."  


അത് കേട്ടതും ഞാൻ നെറ്റി ചുളിച്ചോണ്ട്  നിശ്ചലമായങ്ങേരെ   നോക്കി നിന്നു .... 

 ഞാനതിനൊന്നും ചോദിച്ചില്ലല്ലോ ....???
ചോദിക്കാൻ വന്നല്ലേയുള്ളു ....???
കിളി പോയി ... കിളി പോയീന്ന് കേട്ടിട്ടുണ്ട് .... ഇപ്പോ ശരിക്കും  ദാ ൻ്റെ കിളി പോയിരിക്ക്ണു ...🐥
feel the BGM എന്ന് പറയ്ണപ്പോലെ ,,, feel the കിളിപ്പോവൽ...👼

അങ്ങേര് വീണ്ടുമൊരു ചിരി .....
ഈ ചിരി  കണ്ടിട്ട് ആകെ കൂടെ ഒരപ ലക്ഷണം ......
ഞാനാളെ ആകെ  ഒന്ന് നോക്കി .....

" ഞാനൊന്നും  ചോദിച്ചില്ലല്ലോ  .... അതല്ലെ ചോദിക്കാൻ വന്നേ ....."😁

അല്ലെന്ന് പറയണോ ... ആണെന്ന് പറയണോന്നോർത്ത് ആളെ മിഴിച്ച് നോക്കിയതും  ദേ വരണു അടുത്ത മറുപടി ....

"  Mind reading ... കേട്ടിട്ടിട്ടുണ്ടോ  നീ അതിനെ കുറിച്ച് ....."


" ചും........" ചുമലുകൂച്ചി  കണ്ണു ചിമ്മി കാണിച്ചതും  അയാളിലൊരു പുഞ്ചിരി വിടർന്നു ....

" കോട നീങ്ങിയല്ലോ .... യാത്ര തുടരുന്നില്ലെ .... "

ആ  ചോദ്യം കേട്ടതും ബോധ മണ്ഡലത്തിലേക്ക് വന്നപ്പോലെ ....  ഞാൻ ചുറ്റും നോക്കി .... ശരിയാ .... കോട നീങ്ങി.... 

" എവിടേക്കാ യാത്ര .....???"

എതിരാളിയിൽന്നുള്ള ചോദ്യം കേട്ട്  എനിക്ക് ചെറുതായി ചിരി വന്നു.....

" അതറിയാനുള്ള മായാജാലമൊന്നുമില്ലെ ....?? "😂

മൗനത്തിൽ കലർന്നൊരു പുഞ്ചിരിയല്ലാതെ മറുപടി ഒന്നും വന്നില്ല .... എന്നാലും എനിക്കിപ്പോ അയാളെ കുറിച്ചറിയാൻ വല്ലാത്ത ആകാംഷ ....

" പേരെന്താ ...."

" സാമുവൽ ..... സാം എന്നെല്ലാവരും വിളിക്കും ...."

" എൻ്റ പേര് പറയേണ്ടല്ലോ .....ഇയാൾക്ക് എല്ലാം അറിയാലോല്ലെ..... 
എന്തായാലും ഭയങ്കര കൗതുകമായിരിക്കുന്നു .....!
ഇത് പഠിപ്പിക്കുന്ന വല്ല സ്ഥലവുമുണ്ടോ .... എനിക്കിത് പഠിച്ചാ കൊള്ളാമെന്നുണ്ട് .... മനുഷ്യൻ ചിന്തിക്കുന്നതെല്ലാം അറിയാൻ പറ്റാന്ന് പറയുന്നത് .... Amazing ....!
അങ്ങനെയെങ്കി തെറ്റുകൾ പറ്റാതെ ജീവിക്കാലോ ....???
ചപല മോഹങ്ങൾക്കടിമപ്പെടാതെ ജീവിക്കാലോ ...???

ചില മനുഷ്യർ ന്മളെ വല്ലാതെയങ്ങ് പറ്റിക്കും ..... അതൊന്നും മനസ്സിലാക്കാനാവാതെ നമ്മൾ അവരെയങ്ങ് ഹൃദയത്തിലേറ്റും  .... അവസാനം അവരങ്ങ് പടിയിറങ്ങി പോവുമ്പോ ,,, മുറിഞ്ഞ് പോവുന്നത് മ്മളെ ഹൃദയമായിരിക്കും .... നിലച്ചു പോകുന്നത്  ശ്വാസമായിരിക്കും .... താളം തെറ്റുന്നത് മ്മളെ ജീവിതമായിരിക്കും ....

നമ്മൾ നെഞ്ചേറ്റി കൊണ്ടു നടക്കുന്നവരുടെ  ഹൃദയത്തിൽ മ്മൾക്കൊരു സ്ഥാനവുമില്ലാന്ന്  അറിയുമ്പോ ഉള്ളൊരു അവസ്ഥ ഉണ്ടല്ലോ .... അതൊന്നും പറഞ്ഞറിക്കാനാവാത്തതാണ് ....😢....."

ഇരു കണ്ണും മാറി മാറി തുടച്ചോണ്ടി രിക്കുമ്പോ ,,, അങ്ങേരുടെ മുഖത്ത് വേദനാജനകമായൊരു പുഞ്ചിരി  ബാക്കിയായി നിന്നു ....
എനിക്കാണേ ,,, പറഞ്ഞു തുടങ്ങിയപ്പോ നിറുത്താനേ തോന്നിയില്ല .... എൻ്റെ മനസ്സിലുള്ള വേദന അത്രക്കുണ്ട് ... അത് കാണാൻ ആർക്കും കഴിയുന്നില്ലല്ലോന്നോർത്തുള്ള സങ്കടം ഇപ്പോ എങ്ങോ നീങ്ങിയിരിക്കുന്നു ..... മനുഷ്യ മനസ്സിൻ്റെ നിഗൂഢ താഴ്വരകളിൽ ഇറങ്ങി ചെല്ലാൻ കഴിവുള്ളൊരുത്തൻ എൻ്റെ മുന്നിൽ നിൽക്കുകയല്ലെ ....

ഒരാൾ നമ്മളെ കേൾക്കാനുണ്ടെന്നതിൽ പരം ഭാഗ്യമെന്താ വേണ്ടത് ...
അതും ഞാൻ പറയുന്നത്രയും ഇൻ്റൻസിറ്റിയിൽ മനസ്സിലാക്കാൻ കഴിവു ള്ളൊരാൾ .....!

ഞാൻ പിന്നെയും കരഞ്ഞോണ്ട്  പിറു പിറുത്തു....😢

തളർന്ന്  വീഴുമെന്ന് തോന്നിയ നേരത്ത് ആ കൈകളെന്നെ ചേർത്ത് പിടിച്ചു ....

നിങ്ങളാരാണെന്നെനിക്കറിയില്ല .... നിങ്ങളെനിക്കാരാണെന്നെനിക്കറിയില്ല ... പക്ഷെ ,,,,, എൻ്റെ വേദനകൾ മനസിലാക്കൂന്നൂന്നൊരു തോന്നൽ .....😓

ആർക്കും പിടികൊടുക്കാതെ നടന്ന എന്നെയാ അബി കൂട്ടിലാക്കിയെ ???
അവസാനം എന്നെ അവൻ തനിച്ചാക്കി ,,, ഒന്നുമറിയാത്തവനെപ്പോലെയങ്ങ് പടി ഇറങ്ങിപ്പോയെ ...
അല്ല .... അവൻ്റെ സൗഹൃദത്തെ ഞാനല്ലെ തെറ്റിദ്ധരിച്ചേ .... തെറ്റിദ്ധരിച്ചതാണോ .... ???? ശരിക്കും ഞങ്ങൾ അന്യോന്യം പ്രണയിക്കുകയായിരുന്നില്ലെ ????😢

സാം ,,, ആ നേർത്ത മഴ തുള്ളികളെ കൈക്കലാക്കാൻ ഇറയത്തേക്ക് കൈ നീട്ടി ,,, ആ വെള്ളം കൊണ്ട് എൻ്റെ കൈ തണ്ടയിലെ പേര് മായ്ച്ചു കളയുമ്പോ ഒരു തേങ്ങലോടെ ഞാനത് നോക്കി നിന്നു .....

" പോയാലോ നമുക്ക് ....."

സാമിൻ്റെ ചോദ്യം കേട്ടതും കൗതുകത്തോടെ എങ്ങോട്ട് എന്നൊരു മറു ചോദ്യം മനസ്സിലുയർന്നു .... ആ മാത്രയിൽ ഞാനോർത്തു ,ഭഗവാനെ എൻ്റെ മനസ്സിലെന്താണെന്ന്  അവനൂഹിച്ചു കാണും ....

" എങ്ങോട്ടെന്നോ ....??? നിനക്കതിന് ലക്ഷ്യ ബോധമുണ്ടോ ...."

ഇല്ലെന്ന്  തലയാട്ടി കൊണ്ട് ,,, ഞാനെൻ്റെ കാറിൻ്റെ കീ നീട്ടിയതും അവനത് കൈപറ്റി .... 

അപ്പോ ,,, സാം വന്ന വണ്ടിയോ ...??? എങ്ങനെ വന്നു ???? എവിടേക്ക് പോണു ...??? ഒരായിരം ചോദ്യങ്ങൾ മനസ്സിൽ കിളിർത്തെങ്കിലും ഞാനതിനെയെല്ലാം നുള്ളി കളഞ്ഞു .... പഹയൻ എല്ലാം റീഡി കളയും..... ഇതിപ്പോ തുണിയില്ലാതെ നിക്കുന്നൊരവസ്ഥ പോലെയായല്ലോ ....???

എന്നാലും എന്തോ ഒരു സുരക്ഷിതത്വം ഫീലുന്നു ... അതുമല്ലെങ്കി വേറെ എന്തോ ഒന്ന് ....!

ഡ്രൈവിങ് സീറ്റിലേക്ക് സാം കയറിയതും തൊട്ടടുത്തായി ഞാനും ഇരുപ്പുറപ്പിച്ചു ....
വണ്ടി സ്റ്റാർട്ട് ചെയ്തോണ്ട് ,,, ആളെന്നെ തന്നെ നോക്കിയതും എൻ്റെ ഉള്ളൊന്ന് കാളി ....
എന്ത് ചോർത്താനാ ഈ നോക്കുന്നെ ,, എന്തിരൻ ...😂

പുരികം ഉയർത്തി എന്താന്ന് ചോദിച്ചതും ,,, ആളൊരു ചിരി ....😁
ഈ ചിരിയാണെനിക്ക് പേടി .....

" തനിക്ക് പേടിയില്ലെ .....????"

" എന്തിന് ....??? "  

" ഞാൻ റേപ്പ് ചെയ്യുന്ന്... അങ്ങനെയൊക്കെ ...?? "

" ഏയ് .... എന്തേ റേപ്പണോ ..???  ഞാൻ 
സമ്മതം നൽകും ...😂 "

😂.......

രണ്ടപരിചിതർ സൗഹൃദം സ്ഥാപിക്കുന്നതിൻ്റെ താളാത്മമായ ചിരി ...

വണ്ടി നീങ്ങിയതും,,, ഞാൻ സാമിലേക്ക് നോട്ടമയച്ചു ....

എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ,, എന്താ എന്ന ഭാവത്തിൽ ആളൊന്ന് മൂളിയതും ഞാൻ പറഞ്ഞ് തുടങ്ങി ....

" എനിക്കെ മൈൻ്റ് റീഡിംഗ് പഠിക്കണം ... "

" ഹാ ..... ഒരാൾടെ മൈൻ്റ് റീഡ് ചെയ്യണേ ,അയാൾടെ മൈൻറ് കൺട്രോൾ ചെയ്യാനാവണം .....
ഒരാൾടെ മൈൻറ് കൺട്രോൾ ചെയ്യണേ ,,, ആദ്യം സ്വന്തം മൈൻ്റ് കൺട്രോൾ ചെയ്യാനാവണം..... ഇതൊക്കെ ചെയ്യണേ കുറെ വർഷത്തെ  ശ്രമങ്ങൾ വേണം ....
അല്ലാതെ പെട്ടന്നൊരു സുപ്രഭാതത്തി നടക്കൂല ... കേട്ടല്ലോ  കമലാ ദേവി മേഡം ...."


" യൂ ....... സത്യം പറ എങ്ങനെ കിട്ടി എൻ്റെ പേര് ...."......കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story