തൂമഞ്ഞ്: ഭാഗം 6

thoomanj

രചന: തുമ്പി

" ഹാ..... ഒരാൾടെ മൈൻ്റ് റീഡ് ചെയ്യണേ ,, അയാൾടെ മെൻ്റ് കൺട്രോൾ ചെയ്യാനാവണം .... ഒരാൾടെ മൈൻ്റ് കൺട്രോൾ ചെയ്യണേ ,, ആദ്യം സ്വന്തം മൈൻ്റ്  കൺട്രോൾ ചെയ്യാനാവണം .... ഇതൊക്കെ നടക്കണേ
കുറെ  വർഷത്തെ കഠിന പരിശ്രമം വേണം.. അല്ലാതെ പെട്ടെന്നൊരു സുപ്രഭാതത്തിൽ നടക്കില്ല.... കേട്ടോ കമലാ ദേവി മേഡം ... "

" യൂ ........ സത്യം പറ ... എങ്ങനെ കിട്ടി എൻ്റെ പേര് ....."

" ഹ ... ഹ ... ഹാ ...😂........"  

വിസ്തരിച്ചുള്ള ഈ ചിരി കണ്ടിട്ട് ,,, എനിക്കിങ്ങനെ ദേഷ്യം വരാ...... ഇങ്ങേര്  മുഴോം കള്ളത്തരാ ..... ഒരാൾടെ പേരൊക്കെ എങ്ങനെ കിട്ടാനാ ....???
ഒന്നുകിൽ മനുഷ്യനാവില്ല ... അല്ലേ എന്തോ ഉടായിപ്പാണ് .... ചിരിച്ചോണ്ട് അങ്ങനെ തള്ളി കളയാന്നാണ് മോൻ്റെ പ്ലാനെങ്കി ,,,,എനിക്കതിലും വലിയ പ്ലാനുണ്ട് ....😉...

" എങ്ങനെ കിട്ടി എൻ്റെ പേര് ...?? എനിക്കിപ്പോ അറിയണം ...." 😠..

കുറെ നേരായി എന്നെ പറ്റിക്കുന്നു .... ഞാനൊന്ന് തറപ്പിച്ച് നോക്കി ... നമ്മക്കെന്താ നോക്കാനറിയില്ലാന്ന് ധരിച്ചു വച്ചിരിക്കുന്നോ ആവോ ...???
ശരിയാക്കിത്തരാം ....

" പറയ് ...."  അറിയാനുള്ള ആകാംഷ കയറി എൻ്റെ വാക്കുകൾ ദയനീയതയിലേക്ക് മാറിയിരിക്കുന്നു .....😞...

അന്നേരം സാം ബ്രേക്ക് ചവിട്ടി എന്നെ തന്നെ നോക്കി കൊണ്ടിരിക്കുവാ .... എന്നിട്ടൊരു പുഞ്ചിരിയും ...

ഇനിയും പറഞ്ഞ് തരാതെ പറ്റിച്ചു കളയാനുള്ള ഭാവമാണെന്നോർത്ത് എനിക്ക് സങ്കടം വരാൻ തുടങ്ങി .... 

" ഇതെന്താണ് ......??? തൻ്റെ ലൈസൻസല്ലെ  ....😁 ... ഇതിൽ നിൻ്റെ
പേരല്ലാതെ ആര്ടെ പേരുണ്ടാവാനാ ..."

ലാമിനേറ്റ് ചെയ്ത ൻ്റെ ലൈസൻസ് പ്രദർശനത്തിനിരിക്കുന്നത് കണ്ട് അറിയാതെ നാവ് കടിച്ചു പോയി ......

Hmmm .... എൻ്റെ ദീർഘ നിശ്വാസം കേട്ടതും വണ്ടി സ്റ്റാർട്ടായി ,, അപ്പഴും എൻ്റെ മനസ്സിൽ ദുരുഹ ചിന്തകൾ വട്ടമിട്ടു കൊണ്ടിരിക്കയാ ....

ഞാൻ പിന്നെയും സാമിനെ നോക്കി .... ഇത്തവണ ഞാൻ നോക്കുന്നത്  അവനറിയുന്നില്ലാന്ന് തോന്നുന്നു .... ദിവ്യ ശക്തിയൊക്കെ നഷ്ടപ്പെട്ടോ ....??

ഞാനൊന്ന് തൊണ്ടയനക്കി .... മറുപടിയായി അവനൊന്ന് മൂളിയതും ഒരു നിശ്വാസത്തിൻ്റെ അകമ്പടിയോടെ ഞാൻ ചോദിച്ചു തുടങ്ങി .....

" അപ്പോ ,,,ABI ന്ന് എങ്ങനെ കണ്ടു പിടിച്ചു ....?????  "


" അതോ .... നീ അവിടെയിരുന്ന് ചുമ്മാ നിലവിളിക്കയായിരുന്നില്ലേ  അബീ ... അബീന്ന് പറഞ്ഞ് ..... എനിക്കൊന്ന് സ്വസ്ഥതയിൽ ഇരിക്കാൻ പോലും പറ്റിയില്ല .... "😏

" ഞാനോ .... കള്ളം പറയാ ......"

" ആ .... ന്നാ ഞാൻ കള്ളം പറയാ .... "

" ശരി .... അപ്പോ ൻ്റെ കയ്യിലെങ്ങനെ  ആ പേര് വന്നു .... "

" അതിപ്പോ ൻ്റെ കുട്ടി തൽക്കാലം അറിയണ്ട .....😁 ... 

നീയെ മനസ്സിനെ  റിലാക്സാക്കി നല്ലോണം ഒന്ന് ഉറങ്ങിക്കേ .... ഉണരുമ്പഴേക്കും ഞാൻ നല്ലൊരു സ്ഥലത്തെത്തിക്കാം ...."


അവൻ്റെ വാക്കുകളോട് വല്ലാത്തൊരു വാത്സല്യം തോന്നി.... ഉറങ്ങാനായി  ശ്രമം നടത്തിയെങ്കിലും അതൊരു വിഫല ശ്രമമായി അവസാനിച്ചു ....

" ഉറങ്ങുന്നില്ലേ ....."

" ഉറങ്ങാൻ പറ്റുന്നില്ല ....😞 "

" മം ....."

" എനിക്കെ .... സാമിനെ കുറിച്ചറിയാൻ വല്ലാത്ത മോഹം ..... താനീ കാണിച്ച് കൂട്ടുന്നതൊക്കെ കണ്ടിട്ട് എനിക്കെന്തോ വട്ടായപ്പോലെ തോന്നുന്നു .... "

നിഷ്കളങ്ക ഭാവത്തോടെ ഞാനവനോട് കൊഞ്ചി കൊണ്ടിരിക്കുമ്പഴും ,, ഉള്ളിൻ്റെയുള്ളിൽ  എനിക്ക് എന്നെ കുറിച്ച് തന്നെ അത്ഭുതം തോന്നുക .....
എനിക്കൊരു പരിചയവുമില്ലാത്ത ആളെ ഞാനെന്തിനാ വണ്ടിയിൽ കയറ്റിയെ ...???
ഞാനെന്തിനാ ഇങ്ങേരോടിങ്ങനെ കൊഞ്ചുന്നെ ....??? എനിക്കറിയില്ല .....!

എനിക്കെന്നെ കുറിച്ച് തന്നെ അറിയില്ലാന്നോ ...?? ഞാനിനി ഇതെല്ലാം സ്വപ്നം കാണുന്നതാണോ .....???
ചിന്തക്കൊടുവിൽ തലയൊന്ന് കുലുക്കിയതും ,,,, സാം എൻ്റെ തലക്കിട്ടൊന്ന്  കൊട്ടി ...!

" നീ ..... വൂൾഫ്  മെസ്സിങ്ങെന്ന പര ഹൃദയജ്ഞാനിയെ  കുറിച്ച് കേട്ടിട്ടുണ്ടോ ..."

" ഇല്ല .... " താഴ്ന്ന സ്വരത്തിൽ ഞാൻ പറഞ്ഞു ....

" മം ... അദ്ദേഹം ഈ ലോകത്തെ തന്നെ മൈൻ്റ് കൺട്രോളിങ്ങിലൂടെ  കീഴടിക്കിയിരുന്നു.......... ഫ്രോയിഡ് ,ഐൻസ്റ്റീൻ .... അങ്ങനെയുള്ളവരെ പ്പോലും ഞെട്ടിച്ച ഒരു വല്യ മനുഷ്യൻ ....! .... ഒറ്റവാക്കിൽ പറഞ്ഞാ പര ഹൃദയജ്ഞാനി .....! "

" മം .... ന്നിട്ട് ...?? "

" എന്നിട്ടോ ... എന്നിട്ടൊന്നുല്ലാ ....😂... ബാക്കി പിന്നീടൊരിക്കൽ പറഞ്ഞ് തരണ്ട് ...."

" അതിന് ... പിന്നീട് നമ്മൾ കണ്ടിട്ട് വേണ്ടേ ...."

" കാണും .... കണ്ടിരിക്കും ... സംശയണ്ടോ തനിക്ക് ...."

" മം ...... "


" ഞാനെന്താ നിന്നോട് പറഞ്ഞ് തരാ .... ഞാൻ കുറച്ച് കാര്യങ്ങൾ ചോദിക്കട്ടെ ....???

താൻ സാധാരണ അപരിചിതനായ ഒരാൾക്ക് ഇങ്ങനെ തൻ്റെ ഡ്രൈവിങ് സീറ്റ് വിട്ടു കൊടുത്തിട്ടുണ്ടോ ...?? "

" ഇല്ല ... "   എൻ്റെ മനസ്സിപ്പോ ശാന്തമായ ഒരു തീരത്ത് നിലയുറപ്പിച്ചപ്പോലെ ....ഒരു നേർത്ത ചിരി മാത്രം എൻ്റെ മുഖത്ത് ....

" ഒരു പരിചയോം ഇല്ലാത്ത ഒരാൾടെ കൂടെ ,,, എവിടേക്കാണെന്ന് പോലും അറിയാതെ ഇങ്ങനെ യാത്ര തിരിച്ചിട്ടുണ്ടോ ....??? "

" ഇല്ല ......"

ഇപ്പോ സാമിൻ്റെ മുഖത്ത് നിന്നും ഞാൻ കണ്ണെടുത്തു .... സീറ്റിലേക്ക് തലയിടിച്ച് വച്ചു ......സാമിനെ പോലെ പുറം കാഴ്ച്ചയിലേക്ക് കണ്ണയച്ചു ..... എനിക്കെന്നെ കുറിച്ച്  തന്നെ ഒരു കൗതുകം ഊറി വന്ന പോലെ ....

" ഒട്ടും അറിയാത്തൊരാളോട്  ,,, എന്തൊക്കെയോ വിളിച്ച് പറഞ്ഞ് ഇങ്ങനെ കരഞ്ഞിട്ടുണ്ടോ .....??? "

Hmmmm ..... ഇല്ലെന്ന് പറയാൻ എനിക്ക് തോന്നിയില്ല ... ഒരു തരം ജാള്യത കാരണം ഇല്ലെന്ന് തലയാട്ടി അറിച്ചു.....

" K ..... എന്നാ ഒട്ടും അറിയാത്തൊരാൾടെ നെഞ്ചത്ത് ചാഞ്ഞ് കിടന്ന് തേങ്ങി  കരഞ്ഞിട്ടുണ്ടോ ...."

അയ്യേ ....എനിക്കപ്പോ എന്താ തോന്നിയേ ......🤦.... നഖം കടിച്ച് രണ്ട് സെക്കൻ്റിരുന്നു .... എനിക്കെന്നെ തന്നെ രണ്ട് കുത്ത് കൊടുക്കാൻ തോന്നിയ നിമിഷം ....😞

"  ഇല്ല ..... എന്നിട്ടിപ്പോ എന്താ ....??? എന്ത് കുന്തത്തിനാ ഇത്രേം ചോദ്യം ചോദിച്ചേ .... ഞാൻ ചോദിക്കുമ്പോ ഒന്നിനും ഉത്തരമില്ലല്ലേ ....??? എന്നാ പിന്നെ എന്നോടും ചോദിക്കണ്ട .... ഇതെന്താ ഒരു മാതിരി വൈവേപ്പോലെ .....??? "


"  ഉത്തരം മുട്ടിയാ കൊഞ്ഞനം കുത്താന്ന് കേട്ടിട്ടുണ്ട് ... ശരിക്കും ഇപ്പോ കണ്ടു .....

നീയല്ലെ പറഞ്ഞേ ,,, സാമീ കാണിക്കുന്നത് കണ്ട് എനിക്ക് വട്ടായപ്പോലെന്ന് ... അതിന് നിനക്ക് ഉത്തരം വേണ്ടെ ?? "

ആ ചോദ്യം കേട്ടതും ചുമ്മാ തട്ടി കയറിയ ഞാൻ റിലാക്സ് മോഡിലേക്ക് മാറി ....

" മം ....."


" അതിൻ്റെ ഉത്തരം പറയാം .... മൈൻ്റ് ഡ്രൈവിങ് ..... അറിയോ കൊച്ചിന് ....

ഞാനെ ,,, ഈ കാടിൻ്റെ വശ്യ ചാരുത എൻ്റെ ക്യാമറയിൽ പകർത്താൻ  പകൽ തുടങ്ങിയതാ ...
നേരം ഇരുട്ടുന്നൂന്നും കോട ഇറങ്ങുമെന്നും എല്ലാം അറിഞ്ഞിട്ടും ഞാനങ്ങനെ അതിൽ മുഴുകി ..... ഞാനുദ്ദേശിച്ചിടത്തൊക്കെ ഉദ്ദേശിച്ച സമയത്ത് എത്താൻ പറ്റുമെന്ന്  എൻ്റെ മനസ്സിങ്ങനെ എന്നോട് പറഞ്ഞോണ്ടിരുന്നു ...... അവിടെന്ന് ഒരു മൂന്നാൽ കാപ്പി തട്ടി കഴിഞ്ഞ നേരത്താ താൻ വന്നത് ....

ഈ ലോകത്തുള്ള ഓരോ മനുഷ്യനും ഓരോ എനർജി ലെവലുണ്ട് .... എനർജി ലെവൽ ഹൈ ആയൊരാൾക്ക് എനർജി ലെവൽ താഴ്ന്ന ഒരാൾടെ മൈൻ്റ് ഡ്രൈവ് ചെയ്യാം ....
നമ്മളുദ്ദേശിച്ച വഴിക്ക് അയാളെ മനസ്സിനെ കൊണ്ട് പോകാമെന്ന് ....
വിശദമായി പറഞ്ഞാ , അയാൾടെ ബോധ മനസ്സിനെ മന്ദീഭവിപ്പിക്കും എന്നിട്ടേ ,,,  അബോധ മനസ്സിനെ തട്ടിയുണർത്തീ വിചാരിക്കുന്ന രീതിയിലേക്ക്  ട്യൂൺ ചെയ്യും  ....അത് തന്നെ ഞാനിവിടെം ചെയ്തത് ... അല്ലാതെ തനിക്ക് വട്ടായതൊന്നുമല്ല .....😃... 
അതിൻ്റെ ഭാഗമായൊരു പ്രതിപ്രവർത്തനാ ഇപ്പോ ഈ നടന്നതെല്ലാം .... എന്നുവച്ച്  നീ പേടിക്കൊന്നും വേണ്ട .... നിന്നെ ഞാനൊന്നും ചെയ്യില്ല .....

വേറൊരു കാര്യം ഞാൻ പറയട്ടെ ,,,
Extra Sensory perception ഉള്ളൊരാൾക്കേ മറ്റൊരാൾടേ  ദുഃഖത്തിനെ കുറക്കാനാവും .... സത്യം ... 

നീ മനസ്സിനെ ആശ്വസിപ്പിക്കാൻ വേണ്ടി ഇറങ്ങി തിരിച്ചതല്ലേ .... ഒരു പക്ഷെ ദൈവം നമ്മളെ കണ്ടു മുട്ടിപ്പിച്ചതാവാം .... ഈ ദൈവമെന്നൊക്കെ പറഞ്ഞാ നമ്മളൊക്കെ ചിന്തിക്കുന്നതിലും എത്രയോ ഉയരത്തിൽ നിൽക്കുന്ന ഒന്നാണ് ....

ദേ നോക്ക് ..... ഇതാണ് ഞാൻ പറഞ്ഞിടം ....
ഈ കുന്നിൻ മുകളിൽ നിന്ന് സൂര്യോദയം കാണാൻ വല്ലാത്ത രസാ ..... 

കോടയുടെ മറനീക്കി   സൂര്യൻ്റെ പൊൻകിരണങ്ങൾ ഓരോ പുൽനാമ്പിനെയും  മുത്തമിട്ടു തുടങ്ങുന്ന കാഴ്ച്ചയുണ്ടല്ലോ എത്ര മനോഹരമാണെന്നോ ....
മനസിന് കുളിര് തരുന്നൊരു കാഴ്ച്ച ...!
വാ ഇറങ്ങ് ....."

സാം ഇറങ്ങി  നടന്ന് അകലുന്നതും നോക്കി ഞാനങ്ങനെ നിശ്ചലമായിരുന്നു ..... എന്താ പറയേണ്ടതന്നറിയാത്ത എന്താ ചെയ്യേണ്ടതെന്നറിയാത്തൊരവസ്ഥ .....

പിന്നെ ഞാനും ഇറങ്ങി .... അവൻ പോയ വഴിയേ ..... അങ്ങേ അറ്റത്തെ മുനമ്പിൽ സാം ഇരിക്കുന്നത് കണ്ടതും അരികിലായി ഞാനും ഇരുന്നു.....

" നിന്നിലെ  തീവ്രവികാരം പോലും  മനസ്സിലാക്കാത്ത ഒരാളെ ഓർത്താണോ നീ ഇങ്ങനെ ഡിപ്രസ്സ്ഡ് ആയിരിക്കുന്നേ ..... അതിനേക്കാളും നല്ലതെന്തോ നിന്നെ കാത്തിരിപ്പുണ്ട് ... നോക്കിക്കോ ....."

സാമിനെ നോക്കി പുഞ്ചിരിച്ചപ്പോ കണ്ണിൽ നിന്നൊരു ചുടുകണം പൊഴിഞ്ഞു ....😓


പിരിയുന്നു രേണുകേ നാം രണ്ടു
പുഴകളായ് -
ഒഴുകിയകലുന്നു നാം പ്രേമശൂന്യം...
ജലമുറഞ്ഞൊരു ദീർഘശിലപ്പോലെ
നീ ...
വറ്റി വറുതിയായ് ജീർണമായ്
മൃതമായി ഞാൻ ..... (കടപ്പാട് )


കണ്ണിൽ നിന്നും ഇടതടവില്ലാതെ  കണ്ണീർ ഒഴുകാൻ തുടങ്ങിയതും ചുറ്റുമുള്ള കാഴ്ച്ചകൾക്ക് മങ്ങലേറ്റു തുടങ്ങി ......
അന്നേരം മനസ്സിലിങ്ങനെ ആ മുഖം തെളിഞ്ഞ് വന്നു .....

" നിനക്കെന്നാണോ അപ്പോയിമെൻ്റ് ഓർഡർ വരുന്നേ ... അന്ന് വരെ ഞാൻ നിന്നെ ഉറക്കില്ല മോളെ 😍 ....."....കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story