തൂമഞ്ഞ്: ഭാഗം 7

thoomanj

രചന: തുമ്പി

കണ്ണിൽ നിന്നും ഇടതടവില്ലാതെ മിഴിനീർ  ഒഴുകാൻ തുടങ്ങിയതും ചുറ്റുമുള്ള കാഴ്ച്ചകൾക്ക് മങ്ങലേറ്റു തുടങ്ങി ...
അന്നേരം മനസിലിങ്ങനെ ആ മുഖം തെളിഞ്ഞ് വന്നു ....

" നിനക്കെന്നാണോ അപ്പോയിമെൻ്റ് ഓർഡർ വരുന്നേ ... അന്ന് വരെ ഞാൻ നിന്നെ ഉറക്കില്ല മോളെ ....

 നിന്നെ നന്നാക്കാൻ പറ്റോന്ന് ഞാനൊന്ന് നോക്കട്ടെ .. "

ജോൺ മാഷ്  സംസാരിച്ചോണ്ടിരിക്കുന്നതിനിടയിൽ  അബി അവളോട് പതുക്കെ പറഞ്ഞതും ,,, കമല ഒന്നൂറി ചിരിച്ചു ....

എന്നിട്ടവളവൻ്റെ കാതോട്  മുഖമടുപ്പിച്ചു പറഞ്ഞു ....

" എന്നെ നന്നാക്കാമെന്ന നിൻ്റെ മോഹം പാതി വഴിയിൽ പൊലിയാതിരിക്കട്ടെ ....

എനിക്കുമുണ്ട്  നന്നാവാൻ വല്ലാത്ത മോഹം .. 

എന്നാ എൻ്റെ ഉറക്കത്തി തൊട്ടു കളിച്ചാ ൻ്റെ സ്വഭാവം മാറുട്ടോ ... "


" മാറണം നിൻ്റെ സ്വഭാവം .....അതാണെൻ്റെ ആവശ്യവും ......"

അഭി പറയുന്നത് കേട്ട് ഇരുകൈയ്യും താടിക്ക് കുത്തി കണ്ണും മിഴിച്ച് അവളവൻ്റെ മുഖത്തേക്ക് എത്തി നോക്കി ......

ഞാൻ നന്നായിട്ട് നിനക്കെന്ത് ഗുണമാടാ .... 

അവൾടെ കണ്ണിൽ വിരിഞ്ഞ ചോദ്യം വായിച്ചെടുക്കാൻ ഇത് മ്മളെ സാമൊന്നുമല്ലല്ലോ .....😉

എല്ലാര്ടെ മുന്നിൽ വച്ച് ഒരു കുട്ടി അപമാനിക്കപ്പെട്ടപ്പോ തോന്നിയ സഹതാപം ..... അതിനപ്പുറം അഭിടെ മനസ്സിൽ ഒരു ചിന്തയുമില്ലെന്നറിയാൻ നിഷ്കളങ്കമായ കമലാ ദേവിക്കും വിവരമില്ലാതെ പോയി .....

ഇവനെന്താ എൻ്റെ കാര്യത്തിലിത്ര താൽപ്പര്യം ....
ഞാനീ ചെറ്റത്തരമൊക്കെ ചെയ്തിട്ടും ഇവനെന്തിനാ എൻ്റെ കൂടെ നിക്കുന്നെ ....
മാത്രവുമല്ല ,,, ഈ തല തിരിഞ്ഞെന്നെ നന്നാക്കാൻ പോവാണത്രേ ...🤦
അമ്മ  അറിയണ്ട,,, വല്ല ഭാരതരത്നവും കൊടുത്ത് വീട്ടി കയറ്റിയിരുത്തും ...😂


സാർ ക്ലാസിലുണ്ടെന്ന് പോലും മറന്ന് അവളഭിടെ മുഖത്തേക്ക് നോക്കിയിരുന്നതും പെണ്ണിൻ്റെ കൈക്കിട്ടവനൊരു നുള്ള് കൊടുത്തു ....

" അങ്ങോട്ട് നോക്ക് ....."   പല്ല് കടിച്ച് പിടിച്ച് ഒരു മുരൾച്ചയോടെ  പറഞ്ഞതും അവൾ ജോൺ മാഷിലേക്ക് തിരിഞ്ഞു .....

സർ പറയുന്ന കാര്യങ്ങളൊന്നും അവൾടെ ചെവിയിലേക്ക് കയറുന്നില്ലേലും വെറുതെ തലയാട്ടി കൊണ്ടിരുന്നു ...

അവസാനം സാറങ്ങ് പുറത്തേക്കിറങ്ങിയതും അവൾ അഭിക്ക് നേരെ തിരിഞ്ഞു ...


" നിനക്ക് തോന്നുന്നുണ്ടോ ഞാൻ നന്നാവുന്ന് ...."


" ആ .... എന്തേ നിനക്ക് സംശയണ്ടോ ..."

" ആ .... ചെറുതായിട്ട് ..... എൻ്റെ അമ്മ ഇക്കണ്ട 20 വർഷമായിട്ടെന്നെ  നന്നാക്കാൻ നോക്കീട്ട് തോറ്റിരിക്കയാ  ....
ഞാനിത് അമ്മയോട് പറഞ്ഞാ നിന്നെ കാണണമെന്ന് പറയും ...."

" അപ്പോ ഞാൻ കാണാൻ വരും ... "

" ശരിക്കും വരോ ...."

" പിന്നെ വരാതെ ...."

കമലാ ദേവി അവനെ ഇമ വെട്ടാതെ നോക്കി നിന്നു.....
അവൾക്ക് അവനൊരു കൗതുകമായിരുന്നു ....

മർക്കടമുഷ്ടി പിടിച്ച അവൾടെ മനസ്സ് ആ നിമിഷം മുതൽ താളാത്മകമാവുകയായിരുന്നു.... 

മുടിക്കിഴയിലൂടെ എന്തോ അരിച്ചിറങ്ങുന്നുണ്ടെന്ന്  തോന്നിയ അതേ നിമിഷം നെറുതലയിൽ ആരോ ഇക്കിളിപ്പെടുത്തുന്നുണ്ടെന്നറിഞ്ഞതും  തലയൊന്ന്  കുടഞ്ഞവൾ കണ്ണ് തുറന്ന് നോക്കി ... 
അവളെ തന്നെ നോക്കിയിരിക്കുന്ന സാമിൻ്റെ മുഖം കണ്ടതും അവൾ എല്ലാ വേദനയും മറന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു ..... എന്നാ അപ്പഴും അവൾടെ കണ്ണിൽ നിന്ന് ചുടുകണം അടർന്ന് വീണോണ്ടിരുന്നു ....

അതു കണ്ടതും സാം മുഷ്ടി ചുരുട്ടി അവൾടെ തല ഉഴിഞ്ഞെടുത്തു ,,,,

" നിൻ്റെ അഭിടെ ഓർമ്മകൾ എല്ലാം പൊയ്പ്പോവട്ടെ .... ഈ താഴ്വരയുടെ അഗാധങ്ങളിൽ പോയ് മറയട്ടെ .... ഹൃദയത്തിൽ നിന്നും എല്ലാ വേദനകളും നീങ്ങട്ടെ ....."

ചുരുട്ടിയ മുഷ്ടി താഴ് വരയിലേക്ക് തൂത്തെറിയാനാഞ്ഞതും അവളാ കൈ ചേർത്ത് പിടിച്ചു ...

" വേണ്ട .... ൻ്റെ അഭിടെ ഓർമ്മകൾ എനിക്ക് വേണം .... നീറുന്നൊരോർമ്മയായി അവനെന്നിൽ എന്നും നിറഞ്ഞ് നിൽക്കണം .....
ഒന്നിനും പകരം വെയ്ക്കാനാവാത്ത നഷ്ടമായി അവനങ്ങനെ എൻ്റെ ഹൃദയത്തിൽ വേണം....
അതോർത്തിങ്ങനെ കരഞ്ഞ് വേണം എനിക്കെന്നും  നിദ്രയെ പുൽകാൻ .....😓

നഷ്ട പ്രണയത്തിനുമുണ്ട് ഒരു മധുരം ... വർണനക്കൾക്കതീതമായൊരു സുഖം .... അതിങ്ങനെ നുണഞ്ഞ് ജീവിക്കുന്നതും ഒരു രസമാണ് ..... ഭ്രാന്തമായൊരു സുഖം ....."


വിദൂരതയിലേക്ക് കണ്ണും നട്ട് കമല പറയുമ്പോ ,,,മറുപടികൾ നൽകാനില്ലാത്തത് കൊണ്ടോ ,,, മൗനമാണ് നല്ലതെന്ന് തോന്നിയത് കൊണ്ടോ സാം ഉത്തരമില്ലാതെ മലർന്ന് കിടന്ന്  ആകാശ ചിത്രങ്ങൾ ഒപ്പിയെടുത്തോണ്ടിരുന്നു ........കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story