തൂമഞ്ഞ്: ഭാഗം 8

thoomanj

രചന: തുമ്പി

വിദൂരതയിലേക്ക് കണ്ണും നട്ട്  കമല പറയുന്നത് കേട്ട് ,,,,മറുപടി നൽകാനില്ലാത്തത് കൊണ്ടോ ,,, മൗനമാണ് നല്ലതെന്ന് തോന്നിയതു കൊണ്ടോ ,,,, സാം ഉത്തരമില്ലാതെ മലർന്ന് കിടന്ന്  ആകാശ ചിത്രങ്ങൾ ഒപ്പിയെടുത്തോണ്ടിരുന്നു ....

കമല വീണ്ടും അഭിടെ  ഓർമ്മകളിലങ്ങനെ ..... യങ്ങനെ ...യങ്ങനെ ....💕


പഠിക്കായെന്നൊക്കെ പറഞ്ഞാ അത് പോലെ അലർജിയുള്ളൊന്നെനിക്കില്ല ....
എങ്ങനെ പിന്നെ ഈ ബിരുധമൊക്കെ നേടീന്ന് ചോദിച്ചാ ,,, ഒരുത്തരമേയുള്ളു ... അമ്മേടെ പ്രാർത്ഥന ....!

ഉള്ളു നൊന്തുള്ള ആ പ്രാർത്ഥന കേൾക്കാണ്ടിരിക്കാൻ  ജഗദീശ്വരനാവുന്നില്ലായിരിക്കാം ... 

ഒരു വർഷം തികച്ച് ഒരു സ്കൂളി എന്നെ സഹിക്കാൻ അമ്മ പിടിച്ച കാലുകൾക്ക് കണക്കുണ്ടാവില്ല ....
ഓരോ തവണയും ഞാൻ കാരണം അമ്മ കരഞ്ഞ് തല കുനിച്ച് പോകുന്നത് കാണുമ്പോ  ,, പ്രതിജ്ഞ എടുക്കും .... ഇനി ഒരിക്കലും ഞാൻ കാരണം ആ കണ്ണ് നിറക്കില്ലാന്ന് ..... ആഴ്ച്ച ഒന്ന് മറയുമ്പഴേക്കും ഞാനതൊക്കെ മറന്ന് പോവുന്നതെന്താന്ന് എനിക്കറിയില്ലായിരുന്നു .....

ആ ചോദ്യം ഉത്തരമില്ലാതെ എന്നിലങ്ങനെ പടർന്ന് പിടിച്ച് നിൽക്കുന്ന നേരത്താ അമ്മ എന്നെ പിടിച്ച് കോച്ചിംഗ് സെൻററിൽ കൊണ്ടാക്കുന്നേ .....

എന്തുദ്ദേശമായിരുന്നു അതിൻ്റെ പിന്നിലെന്ന് എനിക്കിപ്പഴും അറിയില്ല .... ഞാൻ പഠിച്ച് ജോലി വാങ്ങുമെന്ന് അമ്മ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ലെന്നെനിക്കുറപ്പുണ്ട്......!

എന്ത് അസ്വാരസ്യത്തിൻ്റെ പേരിലാണ് അച്ഛനും അമ്മയും വേർപിരിഞ്ഞതെന്നെനിക്കറിയില്ല ... ഒരിക്കലെങ്കിലും അച്ഛൻ  കൈ നിറയെ ചോക്ലേറ്റുമായി  ന്നെ കാണാൻ വരുമെന്നത്  ,,എൻ്റെ   സ്വപ്നം മാത്രമാണെന്ന് തിരിച്ചറിഞ്ഞതു മുതലാണ് ഞാനൊരു അമ്മക്കുട്ടിയായത് ....

എത്രയോ വേദനകൾ തിന്നു ജീവിക്കുന്നെൻ്റെ അമ്മയെ ഓരോ കുസൃതി കാട്ടി  ഞാനും വേദനിപ്പിക്കുമ്പോ  എന്നെ തുരു തുരെ അങ്ങടിക്കും ...😞
അവസാനം  കെട്ടിപിടിച്ചൊരൊറ്റ കരച്ചിലാ .... പിന്നെ  സോറി പറച്ചിലും ... അന്നേരം ആ താടി പിടിച്ച് കുലുക്കി തേങ്ങലോടെ ഞാനും പറയും സോറി ....  
അപ്പോ അമ്മക്കുണ്ടൊരു ചിരി .... ആ മാത്രയിലാണെൻ്റെ അമ്മ ഏറ്റവും സുന്ദരി ... 😍

അന്ന് ,, അഭി എന്നെ നന്നാക്കാൻ പോണുന്നുള്ള വാർത്ത ഞാനമ്മക്ക് പകർന്നതും  ഞാൻ പ്രതീക്ഷിച്ചപ്പോലെ തന്നെയായിരുന്നു അമ്മേടെ മറുപടി ...

" യ്യോ .... നിന്നെയോ .... എന്നാ എനിക്കവനെ ഒന്ന് കാണണം ...."

" അമ്മ കാണണമെന്നു പറഞ്ഞാ അവൻ  വരാമെന്ന് പറഞ്ഞിട്ടുണ്ട് ....
കൊച്ചു കുട്ടിയൊന്നുമല്ലട്ടോ വല്യ ഏട്ടനാ .... കാണാൻ നല്ല ലുക്കുള്ള പഠിപ്പിയായൊരേട്ടൻ ....."😍

പുറം തിരിഞ്ഞ് നിൽക്കുന്ന അമ്മേടെ തോളിൽ തല ചായ്ച്ചോണ്ട് ഞാനത് പറഞ്ഞ് നിറുത്തിയതും അമ്മ ഒന്നമർത്തി മൂളി കൊണ്ട് എന്നെ ഒരു നോട്ടം ...🙈....

എന്തിന് ....???..... ആ .....🤷

ഞാനെൻ്റെ ബാഗിനെ ചുഴറ്റി സോഫയിലേക്കെറിഞ്ഞോണ്ട്  സ്റ്റെയർ ഓടി ക്കയറുമ്പഴാ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടത് ..... വീണ്ടും വന്ന വഴിയേ ഓടി ഇറങ്ങി ഫോൺ തപ്പി എടുത്തതും  അൺക്നോൺ നമ്പറാണ് ...

അവസാനത്തെ ത്രിബിൾ നയൻ കണ്ടതും  .... അഭി ആണെന്ന് മനസിലായി ....

" എന്തേ മാഷേ ......"

" ഞാനെ  പത്ത് മിനിറ്റ് കഴിഞ്ഞാ കുറച്ച് കുഷ്റ്റൻസ് അയക്കുന്നുണ്ട് ... അതിൻ്റെ ആൻസേഴ്സ് എനിക്കപ്പോ തന്നെ അയച്ച് തരണം ...."

😨.... " എൻ്റെ പൊന്നൂ,,, എനിക്കൊന്നുമറിയില്ല .... സത്യം ... "

" അറിയാത്തത് ഞാൻ പറഞ്ഞ് തരും .. "

" അങ്ങനെയാണേ എല്ലാം പറഞ്ഞു തരേണ്ടി വരും ....😁.... "

ഞാനാരോഞ്ഞ മട്ടിൽ പറഞ്ഞു നിറുത്തിയതും ,,, അപ്പുറത്ത് നിന്നും കനത്തൊരു മറുപടി ... ശരിക്കും ഞാൻ ചൂളിപ്പോയി ....

" തമാശയല്ലിത്😠 ..... അറിയാവുന്നത് മാർക്ക് ചെയ്യ് .... എന്നിട്ടെന്നെ വിളിക്ക് .... "

" ഓ ... ശരി ...."

തല ചൊറിഞ്ഞോണ്ട് സോഫയിലിരുന്ന് ഓരോന്ന് ചിന്തിച്ച് കൂട്ടി ...

ശ്ശോ ... എനിക്ക് നന്നാവേണ്ടായിരുന്നു .... ആരും നിയന്ത്രിക്കാനില്ലാത്ത  തുള്ളി ചാടി നടന്നാ മതി എനിക്ക്😞 ... എങ്ങനെ ഞാനിവനിൽ നിന്ന് തലയൂരും.....🤔

ജീവിതത്തിലാദ്യമായാ ഇത്രയും ഗഹനമായൊരു ചിന്ത എന്നിൽ ആളി കത്തുന്നത് ....
വീണ്ടും അവൻ്റെ കോൾ ഒരു പിൻ വിളിയായി വന്നതും ഞാൻ സോഫക്ക് രണ്ട് ചവിട്ടു കൊടുത്തോണ്ട് കോൾ അറ്റൻറ് ചെയ്തത്  ....

" ഞാൻ കുഷ്റ്റൻ ഇട്ടിട്ട് നീ എന്താ നോക്കാത്തത് ...."

" ആണോ ... സോറി ... നോക്കട്ടെട്ടോ... "

" മം ...... " 

കുഷ്റ്റനോ .....??? 😃...ക്വസ്റ്റനല്ലേ .... ഓരോ പൊട്ടന്മാർ ....😆


അവനയച്ച ചോദ്യങ്ങൾ കണ്ട് ൻ്റെ കിളികൾ ഭരതനാട്ട്യോ മോഹിനിയാട്ടോണോ കളിക്കേണ്ടതെന്നറിയാതെ വിചനംഭിച്ച് നിൽക്കയാണ് ....

തലയൊന്നു കുലുക്കി അമ്മയെ അങ്ങട് നീട്ടി വിളിച്ചു ....
പുള്ളിക്കാരി എന്നെ  പോലെയല്ലട്ടോ,,, ആൾ നല്ല ബുജിയാണ് .... എനിക്കെപ്പഴും തോന്നും ഞാനമ്മക്ക് ജനിക്കേണ്ട മോളായിരുന്നില്ല ..... അച്ഛന് ജനിക്കേണ്ടതായിരുന്നൂന്ന് ....😉.....

അതായത് സോമാ .... ഞാനാ തലതിരിഞ്ഞ അച്ഛൻ്റെ കൂടെ ജീവിക്കണമായിരുന്നു ... എന്നിട്ട് കഷ്ടപ്പെടണം ... ന്നിട്ട് ഞാൻ നന്നാവണം .... അല്ലെ ... ആരോട് പറയാൻ ...🤷‍♂️

" അമ്മ ാ ാ ാ ാ ....... ഒന്നിവിടെ വരെ വരോ..... ഈ കുഷ്റ്റൻസിൻ്റെ ആൻസർ ഒന്ന് പറഞ്ഞു തരോ ......"😉

" നീ വേണേ എഴുതിയാമതി........"

ഹോ .... എന്തൊരു ജാഡക്കാരി .... ഗവൺമെൻ്റ് ജോലി ഉണ്ടെന്നുള്ള അഹങ്കാരം ... അല്ലാണ്ടെന്താ ....😏

അവനയച്ച പി.ഡി.എഫ് തുറന്ന് നോക്കി ... ഒരു ക്വസ്റ്റൻറ്റൻ പോലും അറിയില്ലല്ലോ ൻ്റെ കൃഷ്ണാ .....😞

അഭിക്ക്  നീട്ടിയടിച്ചു ....📞.... അറിയാത്തത് അറിയില്ലാന്ന് പറയുന്നതിന് ആരെ പേടിക്കണം ..... അവൻ്റെയൊരു പഠിപ്പിക്കൽ ...😏

" എന്താടി ചോട്ടു .....??? ഏതെങ്കിലും അറിയാമോ .....??? "

ഹാ .... ചോട്ടുവോ .... ഞാനോ ...😌.... അതെനിക്കിഷ്ടപ്പെട്ടു ....😍

" എനിക്കൊന്നും അറിയില്ല അഭീ .... നീ പറഞ്ഞ് താ ... ഞാൻ പഠിച്ചോളാം ... "

"   മം ..... ഞാൻ പറഞ്ഞ്  തന്നേക്കാം ... എല്ലാം എഴുതിയെടുത്ത് പഠിച്ചിട്ട് ഉറങ്ങിയാ മതി ഇന്ന് .... പുലർച്ചെ 4 മണിക്ക് ഞാൻ വിളിച്ച് ചോദിക്കും ... കേട്ടല്ലോ .......
മം ... നമ്പറിട്ടെഴുതിക്കോ ....."

പുലർച്ചെ നാലുമണിയോ .....😨....
ഇവനിത് എന്ത് ഭാവിച്ചാ ..... ഇകണ്ട കാലം ജീവിച്ചിട്ട് ,,, ഇങ്ങനൊരു ഗതികേട് എനിക്കുണ്ടായിട്ടില്ല ....😞
അതിന് ആ സമയത്ത് നീ വിളിക്കുമ്പോ എൻ്റെ ഫോൺ ഓണായിട്ട് വേണ്ടേ ...?... എന്നോടാ നിൻ്റെ കളി ...😎......കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story