തൂമഞ്ഞ്: ഭാഗം 9

രചന: തുമ്പി

പുലർച്ചെ നാലുമണിയോ ...😨... ഇവനിതു എന്തു ഭാവിച്ചാ... ഈ കണ്ട കാലം ജീവിച്ചിട്ട് ഇങ്ങനൊരു ഗതികേട് എനിക്കുണ്ടായിട്ടില്ല .....😞
അതിന് ആ സമയത്ത് നീ വിളിക്കുമ്പോ എൻ്റെ ഫോൺ ഓണായിട്ടു വേണ്ടേ ...??
എന്നോടാ നിൻ്റെ കളി ...😎


" എഴുതിയെടുത്തോ .......
ജനസംഖ്യ കൂടിയ ജില്ല - മലപ്പുറം ....
ദേ നോക്ക് ഒരു കാര്യം പഠിക്കുമ്പോ ,,, അതിനോട് റിലേറ്റഡായ കാര്യങ്ങൾ കൂടി പഠിക്കണം ....

അപ്പോ ജനസംഖ്യ കൂടിയ ജില്ലകൾ .... ഫസ്റ്റ് വൺ മലപ്പുറം ,,, ദെൻ തിരുവനന്തപുരം ,,,,,& തേർഡ് വൺ എറണാകുളം ....

ഇതെങ്ങനെ ഓർത്തിരിക്കാമെന്നറിയോ .... എല്ലാത്തിൻ്റെം ആദ്യത്തെ അക്ഷരമിങ്ങെടുത്തോ .....

മ തി ഏ......... എന്തോന്ന് മതിഏന്നാ ... ജനസംഖ്യ കൂടുതലാ ... ഇനി നിറുത്തിക്കോന്ന് ......😆

K ......"

" 😂........ mmmm ... K ... ഡബിൾ K ...."


" ഇനിയോ ....ജനസംഖ്യ കുറഞ്ഞ ജില്ലകൾ ക്രമം .... ദാ പിടിച്ചോ .... WIK...... means .... wayanad ,, Idukki ,,,,......

................"


അവനിങ്ങനെ പറഞ്ഞോണ്ടിരിക്കുമ്പോ ,,, ചുണ്ടിലൊരു ചിരി ഊറി വന്നു......
പഠനം രസകരമായി തോന്നുന്നേ ജീവിതത്തിലാദ്യമായാ .....!
കഴിക്കാൻ ഉരുള ഉരുട്ടി വായേ വച്ചു തരുന്ന ഫീൽ ...😍


" എഴുതുന്നില്ലേ നീ ...."

" മം...."


" ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ സംസ്ഥാനം മേഘാലയ ......
എങ്ങനെ ഓർത്തിരിക്കാം .... മഴ കൂടുതലല്ലെ  അവിടെ .... അവർക്കങ്ങനെ എപ്പഴും  പുറത്തിറങ്ങാൻ പറ്റില്ല ... അപ്പോ ഫുൾ ടൈം അകത്തല്ലെ ... നല്ല കാലാവസ്ഥേം .... സ്വഭാവികമായും ജനസംഖ്യാ വളർച്ചാ നിരക്ക് കൂടാൻ സാധ്യതയില്ലേ ....😉.... ഒന്ന് കൂട്ടി വായിച്ചാ ഒരു കണക്ഷൻ കണ്ടു പിടിക്കാം ...🙈... കിട്ടുന്നുണ്ടോ ... "

" ആ .... കിട്ടുന്നുണ്ട് .... കിട്ടുന്നുണ്ട് ....🙈 "


" എന്നാ ജനസംഖ്യ കൂടിയതും ജനസാന്ദ്രത കൂടിയതും  അതല്ല .... അതിനുമുണ്ട് ഓർത്തിരിക്കാൻ ട്രിക്ക്സ്.........
................"

ടീച്ചിംഗ് എന്നൊക്കെ പറഞ്ഞാ അതൊരു കലയാണെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്......!
അഭി പഠിപ്പിക്കും പോലെ പണ്ടേ എന്നെ ആരേലും പഠിപ്പിക്കയായിരുന്നേ ഞാനാരായിരുന്നു ....???

ആരായിരുന്നു ....🤔

ആ .......🤷

എൻ്റെ ഈ അന്തം വിട്ട പഠിപ്പ് കണ്ട് ,,, അമ്മ പാതി ബോധത്തിൽ ഇരുപ്പാണ് ...😂....

ഞാൻ വീണ്ടും അഭിയിലേക്ക് മുഴുകി ...

" ചെവികളെ കുറിച്ചുള്ള പഠനശാഖ ... ഓട്ടോളജി....

ദേ നോക്കു ചോട്ടു ... ചെവിക്ക് രണ്ട് ഓട്ടയില്ലേ .... അപ്പോ ഓട്ടോളജി ...😉....കത്തിയോ......???"

" ആ ... കത്തി ...... കത്തി ...😅"

" ചെവിയെ 3 ആയി തിരിക്കാം ... ബാഹ്യ കർണ്ണം ,മധ്യ കർണ്ണം ,,, ആന്തരിക കർണ്ണം .......


...........        ............    ..........

മധ്യ കർണ്ണത്തിലാ 3 അസ്ഥികൾ വരുന്നേ .....
അറിയില്ലേ നിനക്ക് ,,,, മ്മളെ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയും ചെറിയ പേശിയും ചെവിക്കകത്താന്ന് ..... പേര് പറഞ്ഞേ ??... ചെറിയ ക്ലാസി പഠിച്ചതല്ലേ ......"


" ആ .... പഠിച്ച് കാണും .... ഞാനന്ന് പോയിട്ടില്ലാന്ന് തോന്ന്ണു ...🙈 "

" ഡീ.... ചോട്ടു .... വേണ്ട നിൻ്റെ കളി എന്നോട് ....."....കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story