🍂തൊട്ടാവാടി🥀: ഭാഗം 13

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

റയാൻഷ് മുഖമുയർത്തി ഇഷാനിയെ നോക്കി... ത്രെഡ് ചെയ്ത പുരികങ്ങളും.. ബ്ലൂ കളർ ലെൻസ് വെച്ച വിടർന്ന മിഴികളും... അവയെ ആവരണം ചെയ്തിരിക്കുന്ന കട്ടിയുള്ള കൺപീലികൾ മസ്കാര വെച്ച് ഒന്നും കൂടെ കറുപ്പിച്ചിട്ടുണ്ട്... അഴിച്ചിട്ടിരിക്കുന്ന മുടിയുടെ അറ്റം ചുരുട്ടിയിട്ടിട്ടുണ്ട്... ആരെയും ആകർഷിക്കും തരത്തിലുള്ള ഒരു ബ്ലാക്ക് കളർ ഗൗൺ ആണ് വേഷം... കൈയ്യിൽ നേർത്ത ഒരു ഡയമണ്ട് bracelet... കാതിൽ വല്ല്യ ജിമിക്കി... ഒപ്പം ലൈറ്റ് റെഡ് ഷേഡ് ലിപ്സ്റ്റിക്ക് ഇട്ട ചുണ്ടുകൾ... നീണ്ട മുഖം... "ഹലോ...ആദിയുടെ brother അല്ലേ...? Am I right...??" ഇഷാനി റയാൻഷിനോട് ചോദിച്ചു... റയാൻഷ് അതേയെന്ന് തലയനക്കി... "I am Ishani..." റയാൻഷിന് നേരെ കൈ നീട്ടിക്കൊണ്ടവൾ പറഞ്ഞു... "Rayansh...!!" അവൾക്ക് shake hand കൊടുത്തു കൊണ്ട് റയാൻഷ് പറഞ്ഞു.. "Then I will call you rayan..is it ok..?" "ങും..." റയാൻഷ് ഒന്ന് മൂളി.. "അല്ല റയാന് എന്നെ മനസ്സിലായോ..?" ഇഷാനി ചോദിച്ചു... "ങാ..." "എങ്കിൽ പറയൂ... ഞാനാരാണെന്ന്..." "അത്... എൻ്റെ ഏട്ടത്തി അല്ലേ..?" "അതേ തൻ്റെ ഏട്ടത്തി ആണ്...Ishani Ravishankar....MD of Ravishankar group of companies..." "Ok.." "റയാൻ ഡോക്ടർ ആണല്ലേ.." "ആഹ്..." കുഞ്ഞിനെ കളിപ്പിച്ചു കൊണ്ട് റയാൻഷ് പറഞ്ഞു... "നല്ല cute വാവയാണ്...chubby baby.. എന്താ മോൻ്റെ പേര്..?" "ആദർവ്വ്..." "Oh...that's nice..." "ഞങ്ങൾ ആദിയെന്ന് വിളിക്കും..." റയാൻഷ് ഒന്ന് ആക്കി പറഞ്ഞു.. "Wow...!! അത് കൊള്ളാലോ... ഒരു വീട്ടിൽ തന്നെ ഒരേ വിളിപ്പേരുള്ള രണ്ട് ആളുകൾ... interesting..."

"വൈകാതെ ഇതിലും interesting ആവും ഇഷാനീ......സോറി..... ഏട്ടത്തി...യമ്മേ...!!" "എന്ന് വെച്ചാ..?" "ഏയ് nothing...I was just joking..." "അത് കൊള്ളാം... റയാൻ എന്തായാലും തൻ്റെ ഏട്ടനെ പോലെ അല്ലെന്ന് മനസ്സിലായി.. ആദിക്ക് jokes ഒന്നും ഇഷ്ടമല്ല... എപ്പോഴും സീരിയസ് ആണ്..he seems to be perfect... !!" "No.....he pretends to be perfect...!!" റയാൻഷ് പുരികം പൊക്കി കൊണ്ട് ഇഷാനിയോട് പറഞ്ഞു... "I guess you are again joking..." കാലിൻ മേൽ കാൽ കയറ്റി വെച്ച് കൊണ്ട് ഇഷാനി പറഞ്ഞു.. "Offcourse ഏട്ടത്തിയമ്മേ..." ങും സുന്ദരിയാണ്...വെറുതെയല്ല ചേട്ടന് പിടിച്ചത്.. റയാൻഷ് അവളെ അടിമുടി നോക്കിക്കൊണ്ട് ഓർത്തു... "എനിക്കും തമാശകൾ വളരെ ഇഷ്ടമാണ്.. തമാശ പറയുന്നവരെയും.." ഇഷാനി പറഞ്ഞു.. "But....എനിക്ക് തമാശ കാണിക്കുന്നവരെയാണ് ഇഷ്ടം.. എൻ്റെ ഏട്ടനെ പോലെ..!!" റയാൻഷ് കുഞ്ഞിനെ നോക്കിക്കൊണ്ട് പറഞ്ഞു... ഇഷാനി അർത്ഥം മനസ്സിലാവാതെ റയാൻഷിനെ നോക്കി.. "If you don't mind... ബേബിയെ ഞാൻ ഒന്ന് എടുത്തോട്ടേ..?" ഇഷാനി ചോദിച്ചു.. "Why not..?!.." കുഞ്ഞിനെ നീട്ടിക്കൊണ്ട് റയാൻഷ് പറഞ്ഞു.. ഇഷാനി സന്തോഷത്തോടെ കുഞ്ഞിനെ വാങ്ങി... റായാൻഷിൻ്റെ കരങ്ങളിൽ നിന്നകന്നതും കുഞ്ഞ് ചിണുങ്ങിക്കൊണ്ട് അതിൻ്റെ അനിഷ്ടം പ്രകടിപ്പിച്ചു... "ഇവൻ അങ്ങിനെയാണ്.. എല്ലാവരുമായും ഒന്നും അടുക്കില്ല...so... if you don't mind...... കുഞ്ഞിനെ തിരികെ തരുമോ..?" റയാൻഷ് ചോദിച്ചു..

"Oh..it's ok... ദാ..." അതും പറഞ്ഞ് ഇഷാനി കുഞ്ഞിനെ റയാൻഷിൻ്റെ കരങ്ങളിലേക്ക് തന്നെ കൊടുത്തു.. അവൾക്ക് ഉള്ളിൽ ചെറിയൊരു വേദന തോന്നി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ആദർശ് മുറിയിൽ തന്നെ ഇരിക്കുകയാണ്... വെറുതെ അവൻ ഓരോ files എടുത്ത് താളുകൾ മറിച്ചു കൊണ്ടിരുന്നു... "തൻ്റെ അനിയൻ നല്ല സുന്ദരനാണല്ലോ.. I mean തന്നേക്കാൾ handsome...!!" മുറിയിലേക്ക് കയറിയതും ഇഷാനി പറഞ്ഞു... ആദർശ് അത് ഗൗനിക്കാതെ ഇരുന്നു.. "ഹും... അപ്പോൾ അനിയത്തിയും സുന്ദരി ആയിരിക്കും.. അല്ലേ ആദീ..?" "ആ... എനിക്കറിയില്ല..." ആദർശ് ഒഴുക്കൻ മട്ടിൽ പറഞ്ഞു.. "ങേ... അതെന്താ ആദീ താൻ അങ്ങനെ പറഞ്ഞെ..? തൻ്റെ അനിയൻ്റെ ഭാര്യയെ താനപ്പോൾ ഇതുവരെ കണ്ടിട്ടില്ലേ..?" "ആ.. ഞാൻ ശ്രദ്ധിച്ചിട്ടില്ല..." "ങേ..?? സ്വന്തം അനിയൻ്റെ കുഞ്ഞിനെ അറിയില്ല... ഭാര്യയെ അറിയില്ല... ഇനീം കുറച്ച് നാൾ കൂടി കഴിഞ്ഞാൽ താൻ എന്നെയും അറിയില്ലെന്ന് പറയുമോ..?" ഇഷാനി ചിരിച്ചു കൊണ്ട് ചോദിച്ചു... "ഒരു കാര്യം പറയാതെ വയ്യ...കുഞ്ഞിനെ കണ്ടാൽ അത് അനിയൻ്റെ കുഞ്ഞാണെന്നേ പറയില്ല... തൻ്റെ കുഞ്ഞാണെന്നേ പറയുള്ളൂ... തൻ്റെ അതേ ഛായ... മാത്രമല്ല തന്നോട് അനിയന് ഭയങ്കര സ്നേഹം ആണെന്ന് തോന്നുന്നു... കുഞ്ഞിൻ്റെ പേരും ആദിയെന്ന് തന്നെ..." ചുണ്ടിലെ ലിപ്സ്റ്റിക്ക് ഒന്നും കൂടെ ചുവപ്പിച്ചു കൊണ്ട് കണ്ണാടിയിൽ നോക്കി ഇഷാനി പറഞ്ഞു... അത് കേട്ടതും ആദർശിൻ്റെ ഉള്ളിൽ കൂടി ഒരു മിന്നൽ കടന്ന് പോയി.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

സന്ധ്യ ആയതും ധാനി അടുക്കളയിലേക്ക് ചെന്നു... പത്മിനി അവളെ കണ്ട ഭാവം നടിച്ചില്ല... ധാനി വല്ല ജോലിയും ഉണ്ടോന്ന് അറിയാൻ ചുറ്റിനും ഒന്ന് നോക്കി നിന്നു.. ഇതേ സമയം ice cubes എടുക്കാനായി ഒരു മൂളിപ്പാട്ടും പാടി ഇഷാനി അങ്ങോട്ടേക്ക് വന്നു.. ഒരു മഞ്ഞ കളർ ചുരിദാറും ഇട്ട് വാതിലിൻ്റെ ഓരത്തായി നിൽക്കുന്ന ധാനിയെ അവൾ കണ്ടു.. കൈയ്യിൽ ഇട്ട nail polish നു മേൽ ഒന്ന് ഊതിക്കൊണ്ട് ഇഷാനി അകത്തേക്ക് കയറി... നിർവികാരയായി നിൽക്കുന്ന ധാനിയെ നോക്കി ഇഷാനി മുഖം ചുളിച്ചു... ങേ... ഇതെന്തൊരു ജീവി...ഇഷാനി ഓർത്തു... അവൾ കുറച്ച് നേരം ധാനിയെ തന്നെ വീക്ഷിച്ചു... ധാനി ഇത്തിരി നേരം കൂടി ചുറ്റിനും നോക്കിയിട്ട് ഒന്നും മിണ്ടാതെ പോയി.. "ഓ ജാഡ ആയിരിക്കും.. ബാംഗ്ലൂര്കാരല്ലേ..." മുഖം കോട്ടിക്കൊണ്ട് ഇഷാനി സ്വയം പറഞ്ഞു.. "She is Rayan's wife..is that so..??" സ്ലാബിന് മേലെ കയറി ഇരുന്നു കൊണ്ട് ഇഷാനി പത്മിനിയോട് ചോദിച്ചു.. ഉം.. പത്മിനി ഒന്ന് മൂളി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "തൻ്റെ വീട്ടിലെ ആളുകൾ ഒക്കെ എന്താ ഇങ്ങനെ..? ആരും ആരോടും മിണ്ടുന്നില്ല... ചേട്ടന് അനിയൻ്റെ കുഞ്ഞിനെ അറിയില്ല.. അമ്മായി അമ്മയും ഇളയ മരുമകളും കണ്ട ഭാവം നടിക്കുന്നില്ല.. അച്ഛൻ തന്നോടധികം സംസാരിക്കുന്നില്ല.... quite strange.... എന്തായാലും ഇവിടുത്തെ കാര്യങ്ങൾ പോലെ ഇവിടുത്തെ ആളുകളും വളരെ വിചിത്രമാണ്... അനിയൻ്റെ സംസാരം വിചിത്രം... എന്തോ അർത്ഥം വെച്ചുള്ള പോലെ...I think he is so smart...no..oversmart...!!

അനിയത്തിയോ ഒരു വികാരോം ഇല്ലാത്ത ടൈപ്പ്... താനാണെങ്കിലോ തൻ്റേതായ ലോകത്ത് മാത്രം ഇരിക്കുന്ന ഒരു സ്വപ്ന ജീവിയും... എല്ലാവരും ഒരേ കുടുംബത്തിന് പറ്റിയത് തന്നെ... പിന്നെ നാത്തൂൻ്റെ കാര്യം ഞാൻ പറയുന്നില്ല...I just hate her... പിന്നെ അനിയത്തി സുന്ദരി ആണല്ലോ... ഇത്തിരി നിറം കുറവാന്നേ ഉള്ളൂ.. വെറുതെയല്ല തൻ്റെ അനിയൻ ഇഷ്ടപ്പെട്ടത്..." ഇഷാനി ആദർശിനോട് പറഞ്ഞു... "സുന്ദരിയോ... അവളോ..?" ആദർശ് പുച്ഛത്തിൽ പറഞ്ഞു... "ങേ... അതെന്താ താൻ അങ്ങനെ പറഞ്ഞത് ആദീ... താനവളെ ശ്രദ്ധിക്കാറ് പോലും ഇല്ലെന്നല്ലേ പറഞ്ഞേ...? ഹാ പിന്നെ ഓരോരുത്തരുടെയും കണ്ണിലല്ലേ ഓരോരുത്തർ സുന്ദരന്മാരും സുന്ദരികളും ആകുന്നത്..In my opinion she is beautiful...I mean she is just made for your brother..." "Ishani...will you stop this...!! കുറേ നേരമായില്ലേ... ഒരനിയൻ... അനിയത്തി.. പിന്നെ കുഞ്ഞും... നിനക്ക് വേറൊന്നും സംസാരിക്കാനില്ലേ..?" "ങേ... താനെന്തിനാ ഈ കിടന്ന് ചൂടാവുന്നെ ആദീ.. ഞാൻ തൻ്റെ അനിയനെയും വൈഫിനെയും പറ്റി തന്നെയല്ലേ സംസാരിച്ചത്... അല്ലാതെ എൻ്റെ വീട്ടുകാരെയൊന്നും പ്രശംസിച്ചല്ലല്ലോ..." "Ishani.. please leave this... എനിക്ക് വല്ലാതെ തലവേദന എടുക്കുന്നു..." ആദർശ് അസ്വസ്ഥതയോടെ പറഞ്ഞതും ഇഷാനി പിന്നെ ഒന്നും മിണ്ടിയില്ല... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 എല്ലാവരും രാത്രിയിലെ ഭക്ഷണം കഴിക്കാനായി ഇരുന്നു... ഇഷാനി മുഖത്തിട്ടിരുന്ന പപ്പായ ഫേഷ്യൽ കഴുകി കളഞ്ഞിട്ട് ഒരു ടവ്വൽ ഇട്ട് മുഖം തുടച്ചു...

അവൾ കണ്ണാടിയിലേക്ക് നോക്കി.. "യാ... perfect...!!" അവൾ സംതൃപ്തിയോടെ പറഞ്ഞു... "അല്ല റയാനും വൈഫും കുഞ്ഞും എവിടെ...?" ആദർശിൻ്റെ അടുക്കലായി ഇരുന്നു കൊണ്ട് ഇഷാനി ചോദിച്ചു... "അവർ ഇപ്പോൾ വരുമായിരിക്കും..." പത്മിനി പറഞ്ഞു.. "ഞങ്ങൾ വന്നു ഏട്ടത്തീ..." അതും പറഞ്ഞ് റയാൻഷ് ധാനിയെയും കൂട്ടി അങ്ങോട്ടേക്ക് ചെന്നു... റയാൻഷ് ആദർശിന് opposite ആയി ഇരുന്നു... ആരെയും നോക്കാതെ മടിച്ച് നിന്ന ധാനിയെ അവൻ തൊട്ടരികിൽ പിടിച്ചിരുത്തി.... ആദർശ് മുഖമുയർത്തി നോക്കാതെ പ്ലേറ്റിൽ മാത്രം ശ്രദ്ധിച്ച് കഴിച്ചു കൊണ്ടിരുന്നു... "അല്ല.. ആദി മോൻ എവിടെ..?" ഇഷാനി റയാൻഷിനോട് ചോദിച്ചു.. "കുഞ്ഞുറങ്ങി പോയല്ലോ ഏട്ടത്തീ... ഇത്തിരി കഴിഞ്ഞ് ഉണരും..." "ഹാ... അല്ല വൈഫ് എന്താ ഒന്നും മിണ്ടാത്തെ..?" ഇഷാനി റയാൻഷിനോട് ചോദിച്ചു... "അവൾ ഇടയ്ക്ക് ഇങ്ങനെയാണ്.. മൗനവ്രതം എടുക്കും..." റയാൻഷ് തന്നെ ആക്കിയതാണെന്ന് ഇഷാനിക്ക് മനസ്സിലായി... "റയാന് ഭയങ്കര humour sense ആണല്ലോ.." ഇഷാനി പറഞ്ഞു.. "അത് പിന്നെ അങ്ങനെ വേണ്ടെ ഏട്ടത്തീ... അല്ലാതെ ചിലരെ പോലെ എപ്പോഴും മുഖം വീർപ്പിച്ചിരിക്കാൻ പറ്റുമോ..?" "അത് റയാൻ പറഞ്ഞത് ശരിയാ... ഇവിടെ ചിലര് ഇരിക്കുന്നത് കണ്ടാൽ ഇന്ത്യൻ അതിർത്തിയിൽ പട്ടാളക്കാർ തോക്കും പിടിച്ച് ഇരിക്കുന്ന പോലെയാ.. അത്രേം ടെൻഷനിൽ.. ഹ....ഹ.ഹ..." അതും പറഞ്ഞ് ഇഷാനി പൊട്ടിച്ചിരിച്ചു... "അത് ശരിയാ ഏട്ടത്തി... തല പോലും പൊക്കില്ലെന്നേ...

ഒരു മാതിരി അവരുടെ ഭക്ഷണം ആരോ അടിച്ചോണ്ട് പോവെന്ന മട്ടിൽ ഫുഡ് കഴിക്കില്ലേ... അത് പോലെ.. ഹ..ഹ..ഹ..." അതും പറഞ്ഞ് റയാൻഷും പൊട്ടിച്ചിരിച്ചു... ആദർശ് ദേഷ്യം വന്നെങ്കിലും മുഖമുയർത്തിയില്ല... " അല്ല വൈഫിൻ്റെ name എന്താ..? അത് പറഞ്ഞില്ലല്ലോ.." "ധാനി..ധാനീ റയാൻഷ്..." "ആഹ്.. അത് കൊള്ളാം.. പിന്നെ കുഞ്ഞിനിപ്പോൾ എത്ര months ആയി..?" ഇഷാനി ചോദിച്ചു... "ഇപ്പം ഏകദേശം പത്ത് മാസം ആയി... എൻ്റെ ആദി മോന്..." "ഓഹ്... നിങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ട് എത്ര നാളായി...? ആദി first ആരെയോ marry ചെയ്ത് ഡിവോഴ്സ് ആയിരുന്നല്ലോ... ആ മാര്യേജ്നേക്കാൾ ഒരു പാട് നേരത്തെ റയാൻ marriage ചെയ്തോ..?" "ഓഹ്... അധിക നാൾ ഒന്നും ആയില്ല ഏട്ടത്തീ... ഞങ്ങളുടെ കല്ല്യാണം ദേ ഇന്ന് കഴിഞ്ഞതേയുള്ളൂ... എന്ത് ചെയ്യാൻ ഇത്തിരി ലേറ്റ് ആയി പോയി..." അത് കേട്ടതും ഇഷാനി വായും പൊളിച്ച് റയാൻഷിനെ നോക്കി... "ഓ തമാശ..... ഭയങ്കര തമാശക്കാരൻ ആണല്ലോ..." ഇഷാനി പോയ കിളികളെ ഒക്കെ തിരിച്ചു വിളിച്ചു കൊണ്ട് പറഞ്ഞു.. പത്മിനിയും ആദർശും ഇതിനൊന്നും ചെവി നൽകാതെ ഫുഡിൽ തന്നെ concentrate ചെയ്തു... "അന്നാലും റയാനേ..you are so smart.... പറയാതിരിക്കാൻ വയ്യ... ഹോ... എന്തൊരു തമാശയാ... കണ്ട് പഠിക്ക് ആദീ.." ആദർശിൻ്റെ തോളിൽ തട്ടിക്കൊണ്ട് ഇഷാനി അത് പറഞ്ഞതും കുടിച്ചു കൊണ്ടിരുന്ന വെള്ളം അവൻ്റെ തൊണ്ടയിൽ കുടുങ്ങി... "അയ്യോ ആദീ...are you ok...??" ഇഷാനി ചോദിച്ചു.. "ഒരു പഴം അങ്ങോട്ട് ചേട്ടൻ്റെ വായിലേക്ക് കുത്തി കയറ്റൂ ഏട്ടത്തി... എല്ലാം ശരിയാവും..."

റയാൻഷ് ചിരിയോടെ പറഞ്ഞു... "ഹോ... വീണ്ടും തമാശ..." "Thank you so much ഏട്ടത്തീ..." ഇഷാനി ഒരു പഴം കൈയ്യിൽ എടുത്തതും ഇനിയും ഒന്നും തൻ്റെ തൊണ്ടയിൽ നിന്നും ഇറങ്ങില്ലെന്ന് മനസ്സിലായ ആദർശ് പകുതിക്ക് വെച്ച് ഭക്ഷണം മതിയാക്കി എഴുന്നേറ്റു... "അല്ല ആദി ഇതെവിടെ പോവാ..?" ആദർശ് പോവുന്നതും നോക്കി ഇഷാനി ആരോടെന്നില്ലാതെ പറഞ്ഞു... "ചേട്ടൻ്റെ വയറ് നിറഞ്ഞെന്ന് തോന്നുന്നു ഏട്ടത്തി... ഏട്ടത്തി അത് ശ്രദ്ധിക്കണ്ട... ഏട്ടത്തി വിളമ്പിയത് മുഴുവൻ കഴിച്ചോ.. ഇനിയും വരാൻ പോകുന്ന ദിവസങ്ങളിൽ ചേട്ടൻ മിക്കവാറും ഒന്ന് മെലിയാൻ ചാൻസ് ഉണ്ടേ... വെറുതെ ഏട്ടത്തിയും കൂടി മെലിയാൻ നിൽക്കണ്ട..." ഒരു കഷ്ണം ചപ്പാത്തി കൂടി വായിലേക്ക് തിരുകി കയറ്റിക്കൊണ്ട് റയാൻഷ് പറഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കുഞ്ഞിനെയും എടുത്ത് റയാൻഷ് വരാന്തയിലൂടെ നടക്കുകയായിരുന്നു... മുറ്റത്ത് വട്ടമിട്ട് പറക്കുന്ന മിന്നാമിന്നിക്കൂട്ടങ്ങളെ റയാൻഷ് കുഞ്ഞിന് കാട്ടി കൊടുത്തു കൊണ്ടിരുന്നു... സ്റ്റെയർ ഇറങ്ങി വരുന്ന ആദർശിനെ കണ്ടതും റയാൻഷ് പെട്ടെന്ന് കുഞ്ഞുമായി അകത്തേക്ക് കയറി.. "നോക്ക് മോനേ... ആരാ ആ വരുന്നെ..? വല്ല്യച്ഛൻ...!!

അച്ഛൻ്റെ മോനേ... അച്ഛൻ്റെ മോൻ വല്ല്യച്ഛനെ കണ്ടോ..? മോൻ്റെ വല്ല്യച്ഛനെ കണ്ടോ..? വല്ല്യച്ഛൻ വന്നല്ലോ..." റയാൻഷ് കുഞ്ഞിനോട് പറഞ്ഞു... ആദർശ് അത് ശ്രദ്ധിക്കാതെ ധൃതിയിൽ മുകളിലേക്ക് തന്നെ കയറിപ്പോയി... "വാലിന് തീ പിടിച്ച പോലെയുള്ള ഈ ഓട്ടം നല്ല ഭംഗിയുണ്ടല്ലോ... കളി തുടങ്ങിയിട്ടല്ലേ ഉള്ളൂ മോനേ ഏട്ടാ.. നീ കുറേ ഓടേണ്ടി വരും" റയാൻഷ് ഒരു ചിരിയോടെ പറഞ്ഞു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀 കുഞ്ഞുറങ്ങിയതും റയാൻഷ് കുഞ്ഞുമായി മുറിയിലേക്ക് ചെന്നു... കുഞ്ഞിനെ കിടത്തിയിട്ടവൻ തിരിഞ്ഞതും നഖവും കടിച്ച് ടെൻഷനിൽ നിൽക്കുന്ന ധാനിയെ കണ്ടു.... ഒരു കുസൃതി ചിരിയോടെ അവൻ അവൾക്കരികിലേക്ക് നടന്നു... ധാനിയെ റയാൻഷ് പുറകിൽ നിന്നും പുണർന്നതും അവൾ ഞെട്ടലോടെ തിരിഞ്ഞു... പിടയ്ക്കുന്ന മിഴികളോടെ അവൾ റയാൻഷിനെ നോക്കി... "എന്താ ധാനിക്കുട്ടീ... നീയിവിടെ വന്നിങ്ങനെ നഖവും കടിച്ച് നിൽക്കുവാണോ..? പോയി ചേട്ടന് ഒരു ഗ്ലാസ്സ് പാൽ എടുത്തിട്ട് വാ..." "പാ.. പാലോ..?" ധാനി വിറയലോടെ ചോദിച്ചു.. "അതേ പാൽ തന്നെ... ഇംഗ്ലീഷിൽ milk എന്ന് പറയും...." "സ... സ..സർ... എന്താ ഇതൊക്കെ..?" അവൾ അത് ചോദിച്ചതും റയാൻഷ് പെട്ടെന്ന് തന്നെ തൻ്റെ ചൂണ്ടുവിരൽ ധാനിയുടെ ചുണ്ടിലേക്ക് ചേർത്ത് വെച്ചു.. വലം കൈയ്യാൽ അവളുടെ ഇടുപ്പിൽ പിടിച്ചവളെ തന്നിലേക്കടുപ്പിച്ചു...........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story