🍂തൊട്ടാവാടി🥀: ഭാഗം 15

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"പാവയ്ക്കാ ജ്യൂസോ..?!!" ഇഷാനി മുഖം ചുളിച്ചു കൊണ്ട് റയാൻഷിനോട് ചോദിച്ചു.. "അതേന്നേ... പാവയ്ക്കാ ജ്യൂസ്... കാന്താരി കഷായം... മുളകു പൊടി പുഡ്ഡിംഗ്...ഇതൊക്കെയാണ് ചേട്ടൻ്റെ favourite items..." "ശരിക്കും..?" ഇഷാനി അത്ഭുതത്തോടെ ചോദിച്ചു... "അതെ ഏട്ടത്തീ... ഇവിടെ പാവയ്ക്ക എങ്ങാനും മേടിച്ചാൽ പിന്നെ വേറാർക്കും ഒന്ന് ഉപ്പ് നോക്കാൻ പോലും കിട്ടില്ലെന്നേ.. അത്രയ്ക്ക് ആക്രാന്തമാ... പാത്രം ബാക്കി വെച്ചാൽ ഭാഗ്യം..." "ആണോ..? അത്രയ്ക്ക് ആക്രാന്തമാണോ ആദിക്ക്..?" "ആണോന്നോ എൻ്റെ പൊന്നേട്ടത്തീ... ഏട്ടത്തി ഒന്ന് കൊടുത്ത് നോക്കെന്നേ.. ചേട്ടൻ മൂക്കും കുത്തി വീഴും ഏട്ടത്തീടെ മുൻപിൽ... പിന്നെ... പിന്നെ..." റയാൻഷ് ഒരു ചിരിയോടെ കുറച്ച് നാണം അഭിനയിച്ച് പറഞ്ഞ് നിർത്തി... "പിന്നെ... പിന്നെയെന്താ..?" ഇഷാനി ഉത്സാഹത്തോടെ ചാടിക്കയറി ചോദിച്ചു.. "ഒന്ന് പോ ഏട്ടത്തീ... എനിക്ക് നാണം വരുന്നു..." "അയ്യോ.. പറ റയാനേ... പ്ലീസ്... പ്ലീസ് പ്ലീസ്..." "അത് പിന്നെ പാവയ്ക്ക strengthനു ബെസ്റ്റ് ആണെന്നേ... ഒരു മാസം കഴിഞ്ഞ് റിസൾട്ട് അറിയാം..." റയാൻഷ് ചിരിയോടെ പറഞ്ഞു... "ങേ... ശരിക്കും..?"

ഇഷാനി അത്ഭുതത്തോടെ ചോദിച്ചു.. "ആണോന്നോ... ഹോ.. പറയാതിരിക്കുന്നതാ ഭേദം... പിന്നെ നിദ്രാദേവി നിങ്ങളെ രണ്ട് പേരേയും ഒന്ന് തിരിഞ്ഞ് പോലും നോക്കില്ലെന്നേ..." ഹോ...!! ഇഷാനി ചുണ്ടിൽ വിരൽ ചേർത്ത് നാണത്തോടെ എന്തോ ആലോചിച്ചു... "ശൊ!... ഞാനിതറിയാൻ അന്നാലും വൈകി പോയല്ലോ... അറിഞ്ഞിരുന്നെങ്കിൽ ഇന്നലെ പുറത്ത് പോയപ്പോൾ ഒരു പത്തിരുപത് കിലോ പാവയ്ക്ക വാങ്ങിയേനേം..." ഇഷാനി നിരാശയോടെ പറഞ്ഞു... "അയ്യോ ഏട്ടത്തി വിഷമിക്കണ്ട... ഈ റയാൻ ഇവിടെ ഉള്ളപ്പോൾ ഏട്ടത്തി ഏതേലും ഒരു കാര്യത്തിൽ ടെൻഷൻ അടിക്കാൻ ഞാൻ സമ്മതിക്കുമോ...? പത്തല്ല ഇന്നൊരു പതിനഞ്ച് കിലോ പാവയ്ക്ക ഞാൻ വാങ്ങി വരാം... മുഴുവനും ഏട്ടന് തന്നെ കൊടുക്കണേ.." "എൻ്റെ പൊന്ന് റയാനേ നിന്നെ പോലൊരു അനിയനെ കിട്ടിയത് എൻ്റെ ഭാഗ്യമാടാ..." "Thank you so much ഏട്ടത്തീ..."

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഇഷാനി ഒരു ഏഴെട്ട് പാവയ്ക്ക മിക്സിയിൽ ഇട്ട് ജ്യൂസാക്കി.... "വെള്ളം ചേർക്കാതെ എടുക്കണേ ഏട്ടത്തീ... എങ്കിലേ ഫലം കൂടൂ..." "അത് പിന്നെ പറയണോ... ഞാൻ പിന്നെ ഒരു കിലോ കാന്താരിയും കൂടെ ചേർത്തു.. ഇനീം കാന്താരി കഷായം വേറെ ഉണ്ടാക്കെണ്ടാല്ലോ... " "ഓഹ് ഈ ഏട്ടത്തീടെ ഒരു ബുദ്ധി..." റയാൻഷ് അതും പറഞ്ഞ് ചിരിയോടെ പുറത്തേക്ക് നടന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀 റയാൻഷ് ധാനിയെ തപ്പി മുറിയിൽ ചെന്നതും അവൾ കുഞ്ഞിന് പാൽ കൊടുക്കുകയാണ്... "ഹാ... എത്ര മനോഹരമായ കാഴ്ച...!!" അവൻ കരങ്ങൾ മാറിൽ പിണച്ച് വെച്ച് ഒരു ചിരിയോടെ അതും നോക്കി നിന്നു... "വാവേ... മതിയോ..." ധാനി കുഞ്ഞിനെ ചുംബിച്ചു കൊണ്ട് ചോദിച്ചു... "പോരല്ലോ മോളെ... കുറച്ചൂടെ ആവട്ടെ..." അതും പറഞ്ഞ് അകത്തേക്ക് കടന്ന് വരുന്ന റയാൻഷിനെ കണ്ടതും ധാനി ഞെട്ടി... അവൾ വെപ്രാളത്തോടെ സാരിത്തലപ്പ് എടുത്ത് പാല് കുടിക്കുന്ന കുഞ്ഞിൻ്റെ മേലെ ഇട്ടു... കുഞ്ഞിനത് അസ്വസ്ഥമായി തോന്നിയതും കുഞ്ഞ് ചിണുങ്ങിക്കൊണ്ട് സാരിത്തലപ്പ് മാറ്റാൻ ശ്രമിച്ചു... ധാനി വല്ലാത്ത ജാള്യതയാൽ എന്ത് ചെയ്യണമെന്നറിയാതെ എങ്ങോട്ടോ നോക്കി... "ശൊ!...

ഞാൻ കാണുമെന്ന് കരുതി നീയെൻ്റെ കൊച്ചിനെ പട്ടിണിക്കിടുമോടീ..." റയാൻഷ് ചോദിച്ചു... "ഞാനൊന്ന് കണ്ടോട്ടടീ.. പാവമല്ലേ ഞാൻ... നീയല്ലാതെ വേറെ ആരാ എനിക്കുള്ളത്..." "സർ എന്താ ഇത്...??" ധാനി അസ്വസ്ഥതയോടെ ചോദിച്ചു.. "എന്ത്..? എന്താ നീയെന്നോട് മാത്രം ഇങ്ങനെ..?" "സാറും എന്താ എന്നോട് മാത്രം ഇങ്ങനെ..?" "നീയെൻ്റെ ഭാര്യ അല്ലേടീ..." റയാൻഷ് അതും പറഞ്ഞ് ധാനിയുടെ മടിയിലേക്ക് കിടന്നു.... "കുഞ്ഞിനെ ഒന്നുയർത്തി പിടിക്കൂ ധാനീ.. എനിക്ക് സ്ഥലമില്ല..." "സർ... ഞാൻ... ഞാനൊന്ന് പാല് കൊടുത്ത് തീർത്തോട്ടെ..." "നീ കൊടുത്തോ... ഞാൻ ഒരു ശല്ല്യത്തിനും വരില്ലെന്നേ..." "അത്... സർ ഇവിടെ ഇരിക്കുമ്പോൾ ഞാനെങ്ങനെയാ..." "ങേ... അതിനിപ്പോൾ എന്താ..? എനിക്കൂടെ തരാൻ ഒന്നും ഞാൻ പറഞ്ഞില്ലല്ലോ..ഉവ്വോ..??" റയാൻഷ് പുരികം പൊക്കി ചോദിച്ചു... "സർ... പ്ലീസ്.. എനിക്ക്..." "നിനക്ക്..?? " "എനിക്ക് പറ്റുന്നില്ല സർ... സാറിനെ ഉൾക്കൊള്ളാൻ... ഇതേ വീട്ടിൽ തന്നെ സാറിൻ്റെ ചേട്ടൻ്റെ കൂടെ കഴിഞ്ഞിട്ട് പിന്നെ അനിയൻ്റെ കൂടെയും... എനിക്ക് വയ്യ... എന്തിനാ എല്ലാവരും എൻ്റെ ജീവിതം വെച്ചിങ്ങനെ...."

അതും പറഞ്ഞ് ധാനി പൊട്ടിക്കരഞ്ഞു..... "ഇതേ വീട്ടിൽ തന്നെ നിൻ്റെ കൂടെ കഴിഞ്ഞിട്ട് മറ്റൊരു വിവാഹം കഴിച്ച് എൻ്റെ ചേട്ടന് താമസിക്കാമെങ്കിൽ പിന്നെ നിനക്ക് എന്ത് കൊണ്ടായിക്കൂടാ..." "ഞാനതെങ്ങനെയാ പറഞ്ഞ് മനസ്സിലാക്കുക... ഞാനൊരു കുഞ്ഞിൻ്റെ അമ്മ കൂടി ആയിട്ട്... എങ്ങനെയാ സാറിൻ്റെ ഒപ്പം..." "സ്വന്തം കുഞ്ഞിനെ പോലും വേണ്ടെന്ന് വെച്ചിട്ട് ഒരു ഉളുപ്പും ഇല്ലാതെ മറ്റൊരു പെണ്ണിനേം കെട്ടി എൻ്റെ ചേട്ടൻ ഒരു കുറ്റബോധോം ഇല്ലാതെ ജീവിക്കുന്നത് നിൻ്റെ മുൻപിൽ തന്നെയല്ലേടീ... ആ ചേട്ടന് ജീവിക്കാമെങ്കിൽ പ്രാണൻ പോകുന്ന വേദനയും സഹിച്ച് ഈ കുഞ്ഞിന് ജന്മം നൽകിയ നിനക്കാണോ കഴിയാത്തത്..? നിൻ്റെ ഭാഗത്ത് എന്ത് തെറ്റാ ധാനീ ഉള്ളത്..? നീയിങ്ങനെ സ്വയമുരുകാനും മാത്രം... നിൻ്റെ സ്നേഹം മനസ്സിലാക്കാൻ എൻ്റെ ചേട്ടന് കഴിഞ്ഞില്ല... അതവൻ്റെ തെറ്റ്... ഈ കുഞ്ഞിനെ തള്ളിപ്പറഞ്ഞതും അവൻ്റെ തെറ്റ്... അങ്ങനെ തെറ്റുകൾ മുഴുവൻ അവൻ്റെ ഭാഗത്ത് ആണ്... അപ്പോൾ പിന്നെ നിനക്ക് എന്ത് കൊണ്ടാ ധാനി എൻ്റെ കൂടെ ജീവിക്കാൻ കഴിയാത്തെ..

അതോ നിനക്ക് എന്നെ ഇഷ്ടപ്പെടാൻ കഴിയില്ലെ... അതാണോ..?" അത് പറയുമ്പോൾ അവൻ്റെ സ്വരം ചെറുതായി ഇടറി... "സർ ഞാൻ..." ധാനി നിറമിഴികളോടെ വിളിച്ചു... "എൻ്റെ പൊന്ന് മോളെ... ഞാനീ കുഞ്ഞിനെ ഒരു bonus ആയിട്ടാടീ കാണുന്നെ... എനിക്ക് അത്രേം ജോലി കുറഞ്ഞ് കിട്ടിയില്ലേടീ..." റയാൻഷ് അവളുടെ മിഴിനീർ തുടച്ചു കൊണ്ട് പറഞ്ഞു... ജനൽ വഴി നോക്കിയപ്പോൾ ഇഷാനി ഒരു മമ്മട്ടിയും എടുത്ത് അയ്യത്തോട്ട് നടക്കുന്നത് റയാൻഷ് കണ്ടു... ങേ... ഇതെന്ത് വട്ട്... അവൻ ചിന്തിച്ചു... "അപ്പോൾ എൻ്റെ തൊട്ടാവാടി നീ കുഞ്ഞിന് സമാധാനമായി പാല് കൊടുക്ക്.. ചേട്ടനിപ്പോൾ വരാം..." 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "ഇത് തന്നെ പറ്റിയ സ്ഥലം..." ഇട്ടിരിക്കുന്ന ഗൗൺ കുറച്ച് പൊക്കി എളിയിൽ കുത്തി വെച്ചിട്ട് ഇഷാനി മമ്മട്ടി എടുത്ത് കിളയ്ക്കാൻ തുടങ്ങി... "അല്ല ഏട്ടത്തീ.. എന്താ ഇത്..? ഏട്ടത്തി ഇവിടം മുഴുവൻ കിളയ്ക്കാൻ പോവാണോ..?" റയാൻഷ് അവിടേക്ക് എത്തി ചോദിച്ചു... "അയ്യോ അതൊന്നും അല്ല... ഈ പാവയ്ക്കേടെ അരി ഞാൻ വീടിന് നാല് ചുറ്റും ഒന്ന് പാകാമെന്ന് കരുതി... അതാവുമ്പോൾ പാവയ്ക്കയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലല്ലോ...

ദിവസവും ആദിക്ക് ജ്യൂസ് അടിച്ച് കൊടുക്കാമല്ലോ.. വീട്ടിൽ ഉണ്ടായത് ആവുമ്പോൾ ടേസ്റ്റും കൂടും... പിന്നെ നമ്മൾ എന്തിനാ വെറുതെ കണ്ട മരുന്നടിച്ചതൊക്കെ വാങ്ങി health problems ഉണ്ടാക്കുന്നത്..?" ഇഷാനി പറഞ്ഞത് കേട്ടതും റയാൻഷ് അന്തം വിട്ടു... "ഈശ്വരാ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല... ഭാഗ്യം ചേട്ടന് കഞ്ചാവൊന്നും ഇഷ്ടമാണെന്ന് പറയാൻ എനിക്ക് തോന്നാഞ്ഞത്... അല്ലെങ്കിൽ ആറ് മാസം കഴിയുമ്പോഴേക്കും വീടിന് നാല് ചുറ്റും കഞ്ചാവ് ചെടി വളർന്ന് നിന്നേനേം.." റയാൻഷ് ഓർത്തു... "എന്താ റയാൻ ചിന്തിക്കുന്നെ..?" "അത്..." "ഞാൻ പറയട്ടെ.. എൻ്റെ ബുദ്ധിയെപ്പറ്റി അല്ലേ...?? അതാണ് ഈ ഇഷാനി...!! പാവയ്ക്ക മാത്രമല്ല... കുറേ മുളകിൻ്റെ തൈയ്യും നട്ടു... ആദി ഇതൊക്കെ കണ്ട് അന്തം വിടും..." ഇഷാനി സ്വയം പുകഴ്ത്തിക്കൊണ്ട് വല്ല്യ കാര്യം പോലെ പറഞ്ഞു... "അത് ശരിയാ... അന്തം വിട്ട് ചേട്ടൻ്റെ ബോധം പോയില്ലെങ്കിലേ അത്ഭുതം ഉള്ളൂ... എന്തായാലും ഏട്ടത്തി ചേട്ടൻ്റെ ഭാഗ്യം ആണ്...പിന്നെ ഈ നാലരി പാകാൻ ആണോ ഇത്രേം വല്ല്യ മമ്മട്ടി...? ഞാൻ കരുതി ഈ അയ്യം മൊത്തം കിളയ്ക്കാൻ പോവാണെന്ന്.."

"അത് പിന്നെ...അങ്ങ് എടുത്തെന്നേ ഉള്ളൂ... ഇതായിട്ട് കുറയ്ക്കണ്ടാന്ന് കരുതി..." ഇഷാനി ഇളിച്ചു കൊണ്ട് പറഞ്ഞു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 രാത്രി ആയതും ഇഷാനി നേരത്തെ ഉണ്ടാക്കി വെച്ച പാവയ്ക്കാ ജ്യൂസും ആയി മുറിയിലേക്ക് ചെന്നു... "എൻ്റെ ആദീ നീയിന്ന് ഞെട്ടി ഒരു വഴി ആകും..." ആദർശ് ഫോൺ നോക്കി ഇരിക്കുകയായിരുന്നു... "ആദീ..." ഇഷാനി അവനെ സ്നേഹപൂർവ്വം വിളിച്ചു... ആദർശ് അവളെ നോക്കി പുഞ്ചിരിച്ചു... "വാ... ഇഷാനി..." ആദർശ് പറഞ്ഞു... "ആദിയൊന്ന് കണ്ണടച്ചേ..." "ങേ... അതെന്തിനാ..?" "അടയ്ക്ക് ആദീ..." "ങും ശരി..." അതും പറഞ്ഞ് ആദർശ് കണ്ണടച്ചു... "ഇനീം ആദിയൊന്ന് വാ തുറന്നേ.." "എന്താ ഇഷാനീ കാര്യം..?" ആദർശ് മുഷിച്ചിലോടെ ചോദിച്ചു... "ഈ ആദി എപ്പോഴും ഇങ്ങനാ... ഞാൻ പറയുന്നതൊന്നും കേൾക്കില്ല..." "ഓ ശരി... ദാ വാ തുറന്നു.." ആദർശ് വാ തുറന്നതും ഇഷാനി കൈയ്യിലുള്ള ഗ്ലാസ്സ് ആദർശിൻ്റെ വായിലേക്ക് കമഴ്ത്തി.... ആദർശ് ഞെട്ടലോടെ മിഴികൾ തുറന്നിട്ടും ഇഷാനി നിർത്തിയില്ല... അവനെക്കൊണ്ട് മുഴുവനും അവൾ കുടിപ്പിച്ചു...

ശേഷം കാലിയായ ഗ്ലാസ്സും കൈയ്യിൽ പിടിച്ചവൾ പുഞ്ചിരിയോടെ ആദർശിനെ നോക്കി... എരിവ് കാരണം ആദർശിൻ്റെ മിഴികൾ ചുവന്നു... നാവും വയറും എല്ലാം എരിയുന്നു... ഒപ്പം പാവയ്ക്കായുടെ കയ്പ്പും... ആദർശ് ഒന്നുരിയാടാൻ പോലും സാധിക്കാതെ ഇഷാനിയെ നോക്കി... "എങ്ങനെയുണ്ട് ആദീ...?? ഇനീം ദിവസവും തരാട്ടോ..." "വെ... വെള്ള... വെള്ളം..." ആദർശ് ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു... അവൻ്റെ മിഴികൾ എരിവ് മൂലം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... "വെള്ളമോ... അത് തരാൻ പറ്റില്ല...... effect കുറയും..." ഇഷാനി നിലത്തേക്ക് നോക്കി നാണത്തോടെ പറഞ്ഞു... ആദർശ് ഒന്നും മിണ്ടാതെ മുറിയിലിരുന്ന ജഗ്ഗ് അതേപടി വായിലേക്ക് കമഴ്ത്തി... ശേഷം ബാത്ത് റൂമിലേക്ക് ഓടി... കുറച്ച് കഴിഞ്ഞതും ആദർശ് പുറത്തേക്ക് വന്നു... രൂക്ഷമായി ഇഷാനിയെ നോക്കിയിട്ടവൻ കാലിയായ ജഗ്ഗും എടുത്ത് അടുക്കളയിലേക്ക് നടന്നു... "അമ്മേ അയ്യോ എന്താ ഇത്.." അടുക്കളയിൽ എത്തിയതും ആദർശ് വയറും പൊത്തിപ്പിടിച്ച് കരഞ്ഞു... അവൻ വെള്ളം കലത്തോടെ എടുത്ത് വായിലേക്ക് കമഴ്ത്തി..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 റയാൻഷ് നിലാവിനെയും നോക്കി ജനലരികത്ത് നിൽക്കുകയാണ്... കൺചിമ്മുന്ന നക്ഷത്രക്കുഞ്ഞുങ്ങൾ മിഴികൾക്കായ് അതിമനോഹര ദൃശ്യമൊരുക്കിയപ്പോൾ ഹൃദയമിടിപ്പുകൾ ധാനിക്കായ് പ്രണയകാവ്യം രചിച്ചു.... മുറ്റത്തെ മാവിൽ പടർന്നു പന്തലിച്ച് കിടക്കുന്ന മുല്ലവള്ളികൾ ഇളം കാറ്റിൽ തൻ്റെ ശിരസ്സനക്കിയപ്പോൾ മുല്ല പൂത്തതിൻ്റെ സുഗന്ധം അവൻ്റെ നാസികയ്ക്ക് കുളിർമയേകി... പ്രണയം അതിൻ്റെ അതിർവരമ്പുകളെ ഭേദിച്ച് പുറത്തേക്ക് ചെയ്യാൻ വെമ്പുന്നതവൻ അറിഞ്ഞു.. വാക്കുകളാൽ അനിർവ്വചനീയമായ ഹൃദയത്തിൽ ആരവങ്ങളൊക്കെയും ശ്വാസനിശ്വാസങ്ങളിൽ അലിയുന്നതവൻ അറിഞ്ഞു... അധരങ്ങൾ അവളിലെ ഓരോ അണുവിനെയും പുൽകാൻ വെമ്പുന്നതായും ഉള്ളിൽ അലയടിക്കുന്ന പ്രണയത്തിൻ്റെ തിരമാലകൾ അവളാകുന്ന സാഗരത്തിൽ മുഴുകിയമരാൻ കൊതിക്കുന്നതായും അവന് തോന്നി.. കുഞ്ഞിൻ്റെ അരികത്തായി ഇരിക്കുന്ന ധാനിയെ അവൻ പ്രണയപൂർവ്വം നോക്കി... ഉള്ളിൽ ഉരുണ്ടു കൂടുന്ന വികാരങ്ങളെ ഒരുവേള അവൻ മിഴികൾ ഇറുക്കിയടച്ച് നിയന്ത്രണാതീതമാക്കാൻ ശ്രമിച്ചു... റയാൻഷ് പതിയെ ധാനിക്കരികിലേക്ക് നടന്നു.... അവൻ അവളുടെ മടിയിലേക്ക് കിടന്നു കൊണ്ട് മിഴികൾ അടച്ചു...

എന്തു കൊണ്ടോ യാന്ത്രികമായി ധാനിയുടെ വിരലുകൾ അവൻ്റെ മുടിയിഴകളെ തലോടി... റയാൻഷിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... "നല്ല സുഖമുണ്ട്..." മിഴികൾ തുറക്കാതെ തന്നെ അവളുടെ കരങ്ങളെ ചേർത്ത് പിടിച്ച് റയാൻഷ് പറഞ്ഞു.... എന്തിനാ എന്നെ ഇത്ര മാത്രം സ്നേഹിക്കുന്നത്..? പുറകെ നടന്നപ്പോഴൊക്കെ ഈ സ്നേഹം അർഹിക്കുന്നില്ലെന്ന് കരുതി ഞാൻ അവഗണിച്ചിട്ടേയുള്ളൂ.... പക്ഷേ എന്തൊക്കെയാ എനിക്ക് വേണ്ടി ചെയ്യുന്നത്... സ്വന്തം അച്ഛന് പോലെ വേണ്ടാത്ത എൻ്റെ മോനേയും ജീവന് തുല്ല്യം സ്നേഹിക്കുന്നു.. തൻ്റെ മടിയിൽ കിടന്ന് നിദ്രയിലാണ്ട റയാൻഷിനെ നോക്കി ധാനി ഓർത്തു... പതിയെ അവൾ അവൻ്റെ ശിരസ്സ് തൻ്റെ മടിയിൽ നിന്ന് മാറ്റി... റയാൻഷിൻ്റെ അധരങ്ങളിലെ പുഞ്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല.. ഒരു കൊച്ച് കുഞ്ഞിൻ്റെ നിഷ്കളങ്കമായ മുഖമാണ് അപ്പോൾ റയാൻഷിനെന്ന് ധാനി ഓർത്തു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 അല്പ നേരം കൂടി കഴിഞ്ഞതും ആദർശ് ഒരു വിധത്തിൽ മുറിയിലേക്ക് വന്നു... ഇഷാനി അവനെയും പ്രതീക്ഷിച്ച് ബെഡിൽ തന്നെ ഇരിപ്പുണ്ടായിരുന്നു...

ആദർശ് ദേഷ്യത്തിൽ ഇഷാനിയെ നോക്കി.... "ഇഷാനീ... നീ കുറച്ച് മുൻപ് എന്താ എനിക്ക് തന്നത്..?" അവൻ ശബ്ദം ഉയർത്തി ചോദിച്ചു... "അത്... ആദീടെ favourite item..." "Favorite item ഓ..? ഇഷാനി നിനക്കെന്താ ഭ്രാന്താണോടീ കണ്ട പാവയ്ക്കായും മുളകും അരച്ച് എനിക്ക് കൊണ്ടുത്തരാൻ..? ങേ..??" "അത് ആദിക്ക് ഇഷ്ടമായോണ്ട് അല്ലേ..?" "നിന്നോട് ഞാൻ പറഞ്ഞോ എനിക്കത് ഇഷ്ടമാണെന്ന്..?" "അല്ല..strength... കൂടാൻ..." ഇഷാനി വിക്കി വിക്കി പറഞ്ഞു... "എന്തോന്ന്..?" ആദർശ് പല്ല് ഞെരിച്ചു കൊണ്ട് ചോദിച്ചു... "അയ്യോ എന്നെ അടിക്കല്ലെ ആദീ... ഞാൻ ഉണ്ടാക്കിയത് കുളമായി പോയോ?അതാണോ ആദിക്ക് ഇഷ്ടമാകാഞ്ഞത്..? പക്ഷേ ഞാൻ റയാൻ പറഞ്ഞ പോലെ തന്നെയാണല്ലോ ഉണ്ടാക്കിയത്..." ഇഷാനി പറഞ്ഞു... "റയാൻ പറഞ്ഞെന്നോ..?" ആദർശ് സംശയത്തോടെ ചോദിച്ചു.. "അതെ... റയാൻ പറഞ്ഞു.." "എന്ത് പറഞ്ഞു..?" "അത് പാവയ്ക്കാ ജ്യൂസും കാന്താരി കഷായവും പിന്നെ മുളകു പൊടി പുഡ്ഡിംഗ് ഉം ഒക്കെ ആദിയുടെ favourite items ആണെന്നും ഇവിടെ പാവയ്ക്കാ വാങ്ങിയാൽ ആദി ആർക്കും കൊടുക്കാതെ മുഴുവനും കഴിക്കുമെന്ന് ഒക്കെ... അതാ ഞാൻ ഉണ്ടാക്കിക്കോണ്ട് വന്നത്... ആദിക്ക് ഇഷ്ടമായില്ലേ..??" ഇഷാനി സങ്കടത്തോടെ ചോദിച്ചു.. ഡാ റയാൻഷേ... ആദർശ് കോപത്തോടെ ഓർത്തു.................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story