🍂തൊട്ടാവാടി🥀: ഭാഗം 16

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

ഡാ റയാൻഷേ... നീ എനിക്കിട്ട് പണിഞ്ഞതാണല്ലേ... ആദർശ് കോപത്തോടെ ഓർത്തു... "ആ... ആദീ..." ഇഷാനി ആദർശിൻ്റെ ചുമലിലേക്ക് പതിയെ കൈവെച്ച് വിളിച്ചു... "മു... മുളകുപൊടി പുഡ്ഡിംഗ് നാളെ ഉണ്ടാക്കാം... അത് പോരേ...?" "അവടെ ഒരു മുളക് പൊടി പുഡ്ഡിംഗ്..!! ഇനീം അതിൻ്റെ ഒരു കുറവും കൂടിയേ ഉള്ളൂ... നിൻ്റെ അച്ഛന് കൊണ്ട് കൊടുക്കെടീ..." ദേഷ്യത്തിൽ അതും പറഞ്ഞ് ആദർശ് കയറി കിടന്നു... "അയ്യോ ആദി ഉറങ്ങാൻ പോവാണോ..?" ഇഷാനി നിഷ്കളങ്കമായി ചോദിച്ചു... "അല്ല... ഈ പാതിരാത്രീ ഇനീം ഞാൻ തലേം കുത്തി നിൽക്കാം..." "ഞാൻ ഉദ്ദേശിച്ചത് അതല്ല... ജ്യൂസ് കുടിച്ചിട്ട് ഉന്മേഷം ഒന്നും വന്നില്ലിയോന്ന്..." "ദേ... ഉന്മേഷത്തിൻ്റെ എൻ്റെ കൈയ്യീന്ന് കീട്ടെണ്ടാങ്കീ മര്യാദയ്ക്ക് ഉറങ്ങാൻ നോക്ക്..." ദേഷ്യത്തിൽ അതും പറഞ്ഞ് ആദർശ് തല വഴി പുതപ്പ് മൂടി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാവിലെ ഇഷാനി തകൃതിയായി പണിയിൽ ആണ്... ജാനിചേച്ചി കുറച്ച് ദിവസമായി അവധിയിൽ ആയതു കൊണ്ട് തന്നെ പത്മിനിക്കും ഇടയ്ക്ക് അടുക്കളയിൽ കയറണ്ടി വരും.. ഇഷാനി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത് ധാനി കണ്ടു... ഒരു കൈയ്യിൽ youtube ലെ പാചക ക്ലാസ്സ് ഓൺ ആക്കി വെച്ച മൊബൈൽ ഫോണും മറു കൈയ്യിൽ ചട്ടുകവും ആണ്..അപ്പോഴാണ് പത്മിനി അങ്ങോട്ടേക്ക് വന്നത്.. "എന്താ മോളെ ഇതൊക്കെ???" പാത്രം പൊക്കി നോക്കിക്കൊണ്ട് പത്മിനി ചോദിച്ചു... "അത് പാവയ്ക്കാ തീയലാ അമ്മേ.." ഇഷാനി പറഞ്ഞു.. "അപ്പോൾ അതോ..?" "അത് പാവയ്ക്കാ തോരൻ.." "നീ ഉണ്ടാക്കുന്നതോ..?" "പാവയ്ക്കാ മെഴുക്കുപുരട്ടി..." "ഓഹ്... അപ്പോൾ ആ അടച്ച് വെച്ചേക്കുന്നതോ..?" "അത് കാന്താരി ഉടച്ചതാ..." "പിന്നെ ഈ മാവ് കലക്കി വെച്ചേക്കുന്നതോ...?" "അത് മുളകു ബജി ഉണ്ടാക്കാൻ..." "ങും..." കുഞ്ഞിൻ്റെ കരച്ചിൽ കേട്ടതും ധാനി പിന്നെ അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കാതെ വേഗം മുറിയിലേക്ക് ചെന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കുഞ്ഞിനെ തോളത്തിട്ട് അവൾ കുറച്ച് നേരം മുറിയിലൂടെ നടന്നു... "ധാനീ...ധാനീ.." റയാൻഷ് ബാത്ത് റൂമിൽ നിന്ന് വിളിച്ചു.. "എ.. എന്താ സർ..?" ധാനി ചോദിച്ചു. "ഞാൻ ഡ്രസ്സ് എടുക്കാൻ മറന്നു... ആ ഷർട്ടും മുണ്ടും ഒന്നെടുത്ത് ഇങ്ങോട്ട് തന്നേ..." ബാത്ത് റൂമിൻ്റെ ഡോർ തുറന്ന് തല വെളിയിലേക്കിട്ട് റയാൻഷ് പറഞ്ഞു.. ധാനി കട്ടിലിൻ്റെ ഓരത്തായി ഇരിക്കുന്ന ബ്ലൂ കളർ ഷർട്ടിലേക്കും സ്വർണ്ണക്കരയുള്ള മുണ്ടിലേക്കും നോക്കി... കുഞ്ഞിനെ ബെഡിലേക്ക് കിടത്തിയിട്ടവൾ ഷർട്ടും മുണ്ടും കൈയ്യിലെടുത്തു.... അവൾ ബാത്ത് റൂമിൻ്റെ ഡോറിൻ്റെ അടുത്തേക്ക് നടന്ന് ദൂരെ നിന്നും റയാൻഷിന് നേരെ ഷർട്ടും മുണ്ടും നീട്ടി... "എത്തുന്നില്ലല്ലോ തൊട്ടാവാടീ... കുറച്ചൂടെ അടുത്തേക്ക് നീങ്ങി നിൽക്ക്..." ധാനി കുറച്ചൂടെ മുൻപോട്ട് നീങ്ങി അവനെ നോക്കാതെ തന്നെ ഷർട്ടും മുണ്ടും നീട്ടി... "എടീ എനിക്ക് മാറാ രോഗം ഒന്നുമില്ല... കുറച്ചൂടെ നീങ്ങ് എനിക്ക് എത്തുന്നില്ല..." ധാനി കുറച്ചൂടെ മുൻപോട്ട് നീങ്ങിയതും റയാൻഷ് അവളുടെ കരങ്ങളിൽ പിടിച്ചവളെ അകത്തേക്ക് വലിച്ചു... ധാനി റയാൻഷിൻ്റെ നെഞ്ചിലേക്ക് ചെന്ന് വീണു...

അവളെ ഭിത്തിയോട് ചേർത്ത് നിർത്തിയവൻ ഷവർ ഓൺ ചെയ്തു... ഇരുവരെയും നനയിച്ച് ജലത്തുള്ളികൾ നിലത്തേക്ക് ഒഴുകി... രോമാവൃതമായ അവൻ്റെ നെഞ്ച് കണ്ടതും ധാനിയുടെ മിഴികൾ പിടിഞ്ഞു.. അവൾ കുതറി മാറാൻ നോക്കിയതും അവൻ്റെ കരങ്ങളുടെ വലയം അവളുടെ ഇടുപ്പിൽ ഒന്നും കൂടെ മുറുകി... അവൻ്റെ ശരീരത്തിലെ കുളിര് പതിയെ അവളിലേക്കും വ്യാപിച്ചു... സീമന്തരേഖയിലെ സിന്ദൂരം പടർന്ന് ജലത്തുള്ളികളുടെ ഒപ്പം ആ ചുവപ്പ് രാശി അവളുടെ വദനത്തെ ചുംബിച്ച് താഴേക്ക് ഒഴുകുന്നതവൻ പ്രണയത്തോടെ നോക്കി... വിറയ്ക്കുന്ന അവളുടെ അധരങ്ങളിലൂടെ അവൻ വിരലുകളോടിച്ചു.... ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു താഴുന്നതവൾ അറിഞ്ഞു... വായൂ കടക്കാൻ പോലുമുള്ള സ്ഥലം നൽകാതെ റയാൻഷ് ധാനിയോട് ചേർന്ന് നിന്നു....ധാനി വല്ലാത്ത പരവേശത്താൽ മിഴികളടച്ചു....

നനഞ്ഞൊട്ടിയ സാരിക്കിടയിലൂടെ അവൻ്റെ കരങ്ങൾ അവളുടെ അണി വയറിനെ തലോടി.... അധരങ്ങൾ അവളുടെ കഴുത്തിനെ പുൽകി... കെട്ടി വെച്ചിരുന്ന അവളുടെ മുടിയിഴകൾ അവൻ അഴിച്ചു വിടർത്തിയിട്ടു... ആ മുടിയിഴകളെ ചുംബിച്ച നീർത്തുള്ളികൾ നിലത്തേക്ക് ഇറ്റിറ്റ് വീണു.. അവളുടെ മൂർദ്ധാവിനെ ചുംബിച്ചവൻ തൻ്റെ അധരങ്ങൾ അവളുടെ ഇരു മിഴികളിലേക്കും ചലിപ്പിച്ചു.... അവളുടെ നാസികത്തുമ്പിൽ സ്ഥാനമുറപ്പിച്ച അവൻ്റെ അധരങ്ങൾ അതിൻ്റെ ഇണയോട് ചേരാൻ എന്നോണം കൊതിച്ചു... ഹൃദയം എന്തിനൊക്കെയോ തുടിക്കുന്നതവൻ അറിഞ്ഞു.... റയാൻഷ് അല്പം പോലും ചിന്തിക്കാതെ അവൻ്റെ അധരങ്ങൾ അവളുടെ അധരങ്ങളിലേക്ക് ചേർത്തു.. അവൻ്റെ പ്രവർത്തിയിൽ ധാനി ഒരു വേള സ്തംഭിച്ചു പോയി... മൃദുവായ അവൻ്റെ ചുംബനം തന്നിലെ ഓരോ അണുവിനെയും ബലഹീനമാക്കുന്നത് പോലെ ധാനിക്ക് തോന്നി... അവൻ്റെ പാദത്തിന് മേൽ അവളൊന്ന് ഉയർന്ന് താണു..ഹൃദയം പതിവിലും ഇരട്ടിയായി മിടിക്കുന്നതും ശ്വാസം വിലങ്ങുന്നതുമവൾ അറിഞ്ഞു...

റയാൻഷ് തൻ്റെ അധരങ്ങൾ അവളിൽ നിന്നും വേർപ്പെടുത്തി... നെറ്റിയിലേക്ക് ഒട്ടിക്കിടക്കുന്ന നനവാർന്ന അവൻ്റെ മുടിയിഴകളും പ്രണയം നിറഞ്ഞ മിഴികളും കുസൃതി നിറഞ്ഞ പുഞ്ചിരിയും ധാനി കണ്ടു... തൻ്റെ മേൽ സ്പർശിക്കുമ്പോൾ ആദർശിൽ ഒരിക്കൽ പോലും ഈ ഭാവം ആയിരുന്നില്ല എന്നവൾ ഓർത്തു... ആദർശിൻ്റെ സ്പർശനങ്ങൾ ഓരോന്നും തനിക്ക് വേദനകൾ മാത്രമാണ് സമ്മാനിച്ചത്.... ആ ചുംബനങ്ങൾ തന്നിലൊരു അനുഭൂതിയും ഉണർത്തിയിരുന്നില്ല... "ഈ മിഴികൾ പിടയുന്നില്ലേ... അധരങ്ങൾ വിറയ്ക്കുന്നില്ലേ...ഹൃദയമിടിപ്പുകൾ ഉയരുന്നില്ലേ.... ഈ കവിൾത്തടങ്ങൾ നീ പോലുമറിയാതെ ചുവപ്പു രാശി പടർത്തിയതെനിക്ക് വേണ്ടിയല്ലേ... പറയ് ധാനീ... പ്രണയിക്കുന്നില്ലേ നീയെന്നെ..." അവളുടെ കാതോരം അവൻ ചോദിച്ചതും ധാനിക്ക് മറുത്തു പറയാൻ ആയില്ല.... പ്രണയം നിറഞ്ഞ അവൻ്റെ മിഴിമുനകളെ നേരിടാനാവാതവൾ മിഴികൾ ഇറുക്കിയടച്ചു.... അവളുടെ മാറിൽ കിടന്ന താലിയിൽ റയാൻഷ് അമർത്തി ചുംബിച്ചു.... ഷവറിൽ നിന്ന് വരുന്ന വെള്ളത്തിൻ്റെ ശക്തി കുറഞ്ഞ് കുറഞ്ഞ് വന്നു....

റയാൻഷ് തൻ്റെ വിരലുകൾ ധാനിയുമായി കൊരുത്തു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ആദർശ് കുളിക്കുകയാണ്... കൈയ്യിൽ സോപ്പെടുത്തവൻ പതപ്പിച്ച് മുഖത്തേക്ക് തേച്ചു... ഷവറിൻ്റെ കീഴേക്ക് തിന്നതും പെട്ടെന്ന് വെള്ളം നിന്നു... ഇതെന്താ വെള്ളം വരാത്തെ..? മിഴികൾ തുറക്കാതെ തന്നെ അവൻ ചിന്തിച്ചു... രാവിലെ ഫുൾ ടാങ്ക് വെള്ളം അടിക്കുന്നതാണല്ലോ... എന്നിട്ടിത് ഇത്ര പെട്ടെന്ന് തീർന്നോ... അവൻ ദേഷ്യത്തിൽ ഓർത്തു... കണ്ണ് തുറക്കാനും വയ്യ... ഒടുക്കത്തെ നീറ്റൽ... അവൻ പരതി പരതി ഡോറിൻ്റെ അടുത്തേക്ക് നടന്നു... എന്നാൽ കയ്യിലിരുന്ന സോപ്പ് തെന്നി താഴേക്ക് പോയതവൻ ശ്രദ്ധിച്ചില്ല.... കാലെടുത്ത് മുൻപോട്ട് വെച്ചതും സോപ്പിൽ ചവിട്ടിയവൻ തെന്നിയടിച്ച് വീണതും ഒരുമിച്ചായിരുന്നു... "അയ്യോ...!!" ആദർശ് കണ്ണ് തുറന്ന് അലറിയതും സോപ്പ് പത മുഴുവൻ കണ്ണിൽ കയറി... "അമ്മേ....!!" അവൻ നടുവും തടവി പതിയെ എഴുന്നേറ്റു... "കണ്ണ് നീറുന്നേ... ആ... അയ്യോ എൻ്റെ നടു..." "ഇഷാനീ... ഇഷാനീ..." അവൻ ഉറക്കെ വിളിച്ചെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല... ടവ്വൽ കൊണ്ട് മുഖം തുടച്ചിട്ടവൻ നടുവിന് കൈയ്യും വെച്ച് റൂമിന് പുറത്തേക്ക് നടന്നു... "ഇഷാനീ...." ആദർശ് ഒന്നും കൂടെ ഉറക്കെ വിളിച്ചതും മുളകു ബജി ഉണ്ടാക്കിക്കൊണ്ടിരുന്ന ഇഷാനി അടുക്കളയ്ക്ക് പുറത്തേക്ക് വന്നു...

അവൾ പെട്ടെന്ന് സ്റ്റെയർ കയറി മുകലിലേക്ക് ചെന്നു... "എന്താ ആദീ...?" "അത് വെള്ളം തീർന്നു... ആ motor ഒന്ന് ഓൺ ചെയ്തേ..." "ഓഹ്... ഇതായിരുന്നോ... ഞാൻ വെറുതെ പ്രതീക്ഷിച്ചു...." നിരാശയോടെ അതും പറഞ്ഞ് ഇഷാനി താഴേക്ക് നടന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ധാനിയും റയാൻഷും വിരലുകൾ കൊരുത്തു കൊണ്ട് ഏറെ നേരമായി ഒരേ നില്പ്പ് തുടരുകയാണ്.... "ധാനീ.... നീയെന്താ ഒന്നും മിണ്ടാത്തെ..?" അവൻ അവളുടെ കാതുകളിലേക്ക് ചുണ്ടുകൾ ചേർത്ത് പ്രണയാതുരമായി ചോദിച്ചു... "സാറൊന്ന് മാറുമോ...? പുറത്തേക്ക് പോകാനാ... ഡ്രസ്സെല്ലാം നനഞ്ഞു..." "ശെ!!... നീയാ ഫ്ലോ കളഞ്ഞ് പൊളിച്ചല്ലോടീ... എത്ര romantic atmosphere ആയിരുന്നു... നിന്നോട് മിണ്ടാൻ പറഞ്ഞ എന്നെ പറഞ്ഞാൽ മതി..." അതും പറഞ്ഞ് റയാൻഷ് അകന്നതും ധാനി ആ ഗ്യാപ്പിന് പുറത്തേക്ക് ഓടി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

എല്ലാരും ഊണ് കഴിക്കാനായി ഇരുന്നു... "ഇതെന്താ മുഴുവൻ ഒരു പാവയ്ക്കാ കാന്താരി മയം...??" റയാൻഷ് ടേബിളിൽ ഒന്ന് കണ്ണോടിച്ചിട്ട് ആദർശിനെ നോക്കി ആക്കി ചോദിച്ചു.... "മുഴുവൻ ഉണ്ടാക്കിയത് ഞാനാ..." ഇഷാനി ചാടിക്കയറി പറഞ്ഞു... "ഓഹ്... ഏട്ടത്തീ you are great.... പാവയ്ക്ക and കാന്താരി... സൂപ്പർ combination... ചേട്ടനെയും ഏട്ടത്തിയെയും പോലെ തന്നെ..." ഇഷാനിയാണെങ്കിൽ പാവയ്ക്കാ തീയലും തോരനും മെഴുക്കുപുരട്ടിയുമെല്ലാം ആദർശിൻ്റെ പ്ലേറ്റിലേക്ക് വിളമ്പി... "കഴിക്ക് ആദീ...." ആദർശിനെ ഒന്ന് തട്ടിക്കൊണ്ട് ഇഷാനി ചിരിയോടെ പറഞ്ഞു... "ഏട്ടത്തീ... ദേ മുളകു ബജി..!! അതും കൂടെ വിളമ്പ്...." റയാൻഷ് മുളകു ബജി വെച്ച പാത്രം എടുത്തുയർത്തിക്കൊണ്ട് ഇഷാനിയോട് പറഞ്ഞു... ആദർശ് ദേഷ്യം കടിച്ച് പിടിച്ചിരിക്കുകയായിരുന്നു... "ഏട്ടത്തീ... അന്നാലും പാവയ്ക്കാ ഉപ്പേരി ഇല്ലാഞ്ഞത് മോശമായി പോയി..." "പാവയ്ക്കാ ഉപ്പേരിയോ...?!" ഇഷാനി ചോദിച്ചു... "അതേ ഏട്ടത്തീ... പാവയ്ക്കയും കാന്താരിയും അങ്ങോട്ട് മിക്സിയിൽ ഇട്ടടിച്ച് ഉരുളയാക്കി എണ്ണയ്ക്കകത്തോട്ട് ഇട്ട് ഒന്ന് വറുത്ത് കോരണം... ഹോ.. എന്താ ടേസ്റ്റ് ആണെന്നോ...

ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു...." "ആണോ...??" ആദർശിൻ്റെ പ്ലേറ്റിലേക്ക് കുറച്ചും കൂടി പാവയ്ക്കാ തീയൽ ഒഴിച്ചു കൊണ്ട് ഇഷാനി ചോദിച്ചു... "ആഹാ... അന്നാൽ അത് നാളെ..." "ഇഷാനീ please keep quiet... കഴിക്കാൻ ഇരിക്കുമ്പോൾ എങ്കിലും വായൊന്ന് അടച്ച് വെച്ചൂടെ.." ആദർശ് പാത്രത്തിൽ നിന്ന് മുഖമുയർത്താതെ ഇഷാനിയോട് പറഞ്ഞു... ഇഷാനി പിന്നെ ഒന്നും മിണ്ടിയില്ല... റയാൻഷിൻ്റെ മടിയിൽ തന്നെ ആദി മോൻ സ്ഥാനമുറപ്പിച്ചിട്ടുണ്ടായിരുന്നു... കുഞ്ഞാണെങ്കിൽ കൈയ്യെത്തി ടേബിളിലെ ഓരോന്ന് എടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു... ധാനിയാണെങ്കിലും ആരേയും നോക്കാതെ മുഖം താഴ്ത്തി ഇരുന്നു... "കുഞ്ഞിനെ ഞാൻ മടിയിൽ വെച്ചോട്ടെ..?" ഇഷാനി ചോദിച്ചു... "പിന്നെന്താ ഏട്ടത്തീ..." ഇഷാനി കുഞ്ഞിനെ വാങ്ങി മടിയിൽ വെച്ചു.. പക്ഷേ ഇത്തവണ കുഞ്ഞ് ചിണുങ്ങിയില്ല... ഇഷാനിയുടെ മടിയിൽ ഇരുന്ന കുഞ്ഞ് അനങ്ങിയപ്പോൾ കുഞ്ഞിൻ്റെ കരങ്ങൾ അറിയാതെ ആദർശിൻ്റെ മേൽ പതിഞ്ഞ് കൊണ്ടിരുന്നു.... "എനിക്ക് ഒത്തിരി ഇഷ്ടമായി വാവയെ.. എന്ത് ക്യൂട്ടാ അല്ലേ..?"

ഇഷാനി ആദർശിനോട് ചോദിച്ചു... ആദർശ് പക്ഷേ അത് ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു... "കുഞ്ഞിന് ചോറ് കൊടുക്കാമോ..?" ഇഷാനി ചോദിച്ചു... "ഞങ്ങൾ ഇതുവരെ കുഞ്ഞിൻ്റെ ചോറൂണ് നടത്തിയിട്ടില്ല ഏട്ടത്തീ... നാട്ടിൽ എത്തിയിട്ട് ആകാമെന്ന് കരുതി..." "ഓഹ്... അപ്പോൾ എന്നാ നടത്താൻ ഉദ്ദേശിക്കുന്നെ..?" "കുഞ്ഞിൻ്റെ അച്ഛന് സൗകര്യം ഉള്ളപ്പോൾ....!!" റയാൻഷ് ആദർശിനെ നോക്കി പറഞ്ഞു... ആദർശ് ആകെ അസ്വസ്ഥതയിൽ കുറച്ച് വെള്ളം എടുത്ത് കുടിച്ചു... "എന്ന് വെച്ചാൽ..?" ഇഷാനി റയാൻഷിനോട് ചോദിച്ചു.. "ഓഹ്... അതൊന്നും ഇല്ല ഏട്ടത്തീ... സാധാരണ കുഞ്ഞിൻ്റെ അച്ഛനാണല്ലോ ചോറ് കൊടുക്കുന്നത്... അപ്പോൾ അച്ഛന് എപ്പോഴാണോ പറ്റുന്നത് അപ്പോൾ കൊടുക്കുമെന്ന്... അതാ ഞാൻ ഉദ്ദേശിച്ചത്... അല്ലാതെ വേറെ ഒന്നുമില്ല..." "അപ്പോൾ റയാന് സൗകര്യം ഉള്ള ഒരു ദിവസം അല്ലേ..?" "അതെ... ഞാനണല്ലോ കുഞ്ഞിൻ്റെ അച്ഛൻ.. അപ്പോൾ ഞാൻ തന്നെ കൊടുക്കും..." റയാൻഷ് പറഞ്ഞതിൻ്റെ അർത്ഥം ഇഷാനിക്ക് ഒഴികെ എല്ലാവർക്കും മനസ്സിലായി...

പക്ഷേ ആരും ഒന്നും മിണ്ടിയില്ല... ആദർശ് ദേഷ്യത്തിൽ ഭക്ഷണം മതിയാക്കി എഴുന്നേറ്റ് പോയി.... റയാൻഷ് ആ പോക്ക് നോക്കി ഉള്ളിൽ ചിരിച്ചു... "അയ്യോ ആദിക്ക് എന്ത് പറ്റി..?" "വയറ് നിറഞ്ഞ് കാണും ഏട്ടത്തീ..." "ഈയിടെയായി കുറച്ച് കഴിക്കുമ്പോഴേ ആദിയുടെ വയറ് നിറയുവാ..." ഇഷാനി പരിഭവത്തോടെ പറഞ്ഞു... "ചേട്ടൻ diet ൽ ആണെന്ന് തോന്നുന്നു.." ഒരു ബജിയും കൂടെ വായിലേക്ക് വെച്ചു കൊണ്ട് റയാൻഷ് പറഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀🥀🥀 ആദർശ് അസ്വസ്ഥമായ മനസ്സോടെ മുറിയിൽ ചെന്നിരുന്നു... "ആദീ... എന്തായിത്..? വിശപ്പില്ലെ..? ഞാൻ പിന്നെ ഇതൊക്കെ ആർക്കു വേണ്ടിയാ ഉണ്ടാക്കിയത്...?" ഇഷാനി മുറിയിലേക്ക് കടന്ന് വന്നതും ചോദിച്ചു... "ആഹ്... സാരമില്ല നാളെ പാവയ്ക്കാ ഉപ്പേരിയും കൂടെ ഉണ്ടാക്കാം..." ഇഷാനി ആത്മഗദം പറഞ്ഞു... "ആഹ് പിന്നെ... എനിക്കൊരു കാര്യം പറയാനുണ്ട് ആദീ.... എനിക്ക് ആദി മോനേ അങ്ങ് ഒത്തിരി ഇഷ്ടമായി...he smiles exactly like you... സത്യം ആദീ...!! ആദി ചിരിക്കും പോലെ തന്നെ... മിക്കവാറും വളർന്ന് വരുമ്പോൾ ആദിയുടെ ഒരു photocopy ആവാൻ ചാൻസ് ഉണ്ട്... നമ്മുക്ക് ഒരു മോനുണ്ടായാൽ പോലും ആദിയുടെ ഛായ ഇത്രയും വരുമോന്ന് സംശയം ആണ്...." ഇഷാനി ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞതും ആദർശിൻ്റെ ഉള്ളം ഉരുകി................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story