🍂തൊട്ടാവാടി🥀: ഭാഗം 17

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

ഇഷാനി ഉച്ച കഴിഞ്ഞത് മുതൽ ആദി മോനേയും എടുത്ത് തെക്കോട്ടും വടക്കോട്ടും നടപ്പാണ്... കുഞ്ഞ് പതിയെ ഇഷാനിയുമായി ഇണങ്ങി തുടങ്ങി... "വാവേ...വല്ല്യമ്മേടെ വാവേ.... ദാ അത് കണ്ടോ പൂവ്... പൂവ് കണ്ടോ വാവേ..." ഇഷാനി കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ടിരുന്നു... ധാനി അതും നോക്കി വരാന്തയിൽ ഇരിക്കുകയാണ്.... "ധാനീ... സത്യം പറയാലോ...you are so blessed.... റയാനെ പോലൊരു husband... ആദി മോനേ പോലൊരു മോൻ... ഹോ വാവയ്ക്ക് എൻ്റെ തന്നെ കണ്ണ് തട്ടുമോന്ന് സംശയമാണ്..." കുഞ്ഞിനെ ചുംബിച്ചു കൊണ്ട് ഇഷാനി പറഞ്ഞു... ആദർശ് ബാൽക്കണിയിൽ നിന്ന് നോക്കിയതും കുഞ്ഞുമായി നടക്കുന്ന ഇഷാനിയെ ആണ് കാണുന്നത്.. അവന് അത് കണ്ടതും ഉള്ളിൽ ചെറിയൊരു ഭയം തോന്നി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 രാത്രി ആയതും എന്തോ file നോക്കിക്കൊണ്ടിരുന്ന ആദർശിൻ്റെ അടുക്കലേക്ക് നടന്നു കൊണ്ട് ഇഷാനി അവൻ്റെ അരികത്തായി സ്ഥാനമുറപ്പിച്ചു... "എന്ത് രസമാ ആദി മോൻ്റെ ശബ്ദം കേൾക്കാൻ... ആ ചിരിയും... ചിണുങ്ങലും ഒക്കെ... സത്യം പറഞ്ഞാൽ കുഞ്ഞിനെ എനിക്കിങ്ങ് എടുത്തോണ്ട് വരാൻ തോന്നി..." ഇഷാനി പറഞ്ഞു...

"ഇഷാനീ.. നീ കൂടുതൽ കുഞ്ഞുമായി അടുക്കാൻ പോകണ്ട..." ആദർശ് ശബ്ദം കടുപ്പിച്ച് പറഞ്ഞു... "ങേ... അതെന്താ ആദി താൻ അങ്ങനെ പറഞ്ഞത്..? തൻ്റെ അനിയൻ്റെ കുഞ്ഞെന്ന് പറഞ്ഞാൽ അത് നമ്മുടെയും കുഞ്ഞല്ലേ..?" "അല്ല....!!! വല്ലവരുടെയും കുഞ്ഞ് വല്ലവരുടെയും തന്നെയാണ്... അതെങ്ങനെ നമ്മുടെ ആവും..?" ആദർശ് ശബ്ദമുയർത്തി ചോദിച്ചു... "ആ... ആദീ... ഞാൻ... താനെന്തിനാ ഇങ്ങനെ ചൂടാവുന്നത്...?" "പ്ലീസ് ഇഷാനീ... ഇനീം എന്നോട് കുഞ്ഞിൻ്റെ കാര്യം പറയരുത്... എനിക്ക് കേൾക്കണ്ട..." "തനിക്കെന്താ കുഞ്ഞിനോട് എന്തോ Personal വൈരാഗ്യം ഉള്ളതു പോലെ... സ്വന്തം അനിയൻ്റെ കുഞ്ഞായിട്ട് താൻ ആദി മോനേ ഒന്നെടുക്കുന്നതോ കൊഞ്ചിക്കുന്നതോ അതും പോട്ടെ ഒന്ന് നോക്കുന്നത് പോലും കണ്ടിട്ടില്ലല്ലോ... ആ മുഖം കണ്ടാൽ ഏത് ഹൃദയത്തിലാ ആദീ വാത്സല്യം തോന്നാത്തത്..?" "ഈ ഹൃദയത്തിൽ...!!! എൻ്റെ ഹൃദയത്തിൽ.....!! മനസ്സിലായോ...?"

ആദർശ് ദേഷ്യത്തിൽ പറഞ്ഞു... "അതെന്താ ആദീ...? തൻ്റെ ഹൃദയം എന്താ കല്ലാണോ...?" "ആഹ്... ചിലപ്പോൾ ആയിരിക്കും.." "ഇങ്ങനെ പോയാൽ തനിക്ക് സ്വന്തമായി ഒരു കുഞ്ഞുണ്ടായാൽ അതിനെ എങ്കിലും സ്നേഹിക്കുമോ..?" ഇഷാനി ചോദിച്ചു... "നമ്മുക്ക് ഒരു കുഞ്ഞുണ്ടായാൽ തീർച്ചയായും സ്നേഹിക്കും ഇഷാനീ...." "എങ്കിൽ ഞാനൊരു കാര്യം ചോദിക്കട്ടെ..?" "ങും... എന്താ...?" "അത് എനിക്ക് ആദി മോനേ പോലെ തന്നെ ഒരു കുഞ്ഞിനെ തരുമോ..? പ്ലീസ് ആദീ.. അതേ പോലൊരു വാവയെ എനിക്ക് എത്രയും പെട്ടെന്ന് വേണം.." ആദർശിൻ്റെ തോളിലേക്ക് ചേർന്ന് കിടന്നു കൊണ്ട് ഇഷാനി പറഞ്ഞു.... അത് കേട്ടതും ആദർശ് ഒന്ന് പുഞ്ചിരിച്ചു... "അത്രേ ഉള്ളോ.... അതേ പോലെ തന്നൊരു കുഞ്ഞിനെ തരാം... എന്താ പോരേ...?" "മതി...." അതും പറഞ്ഞവൾ അവൻ്റെ കരവലയങ്ങളിലേക്ക് പറ്റിച്ചേർന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ദിനങ്ങൾ കടന്ന് പോയി.... നാളെ കുഞ്ഞിൻ്റെ ചോറൂണാണ്... "ഞാൻ നാളെ ഈ പച്ച ഗൗൺ ഇടും..." ഇഷാനി ഗൗൺ ഉയർത്തിപ്പിടിച്ച് കൊണ്ട് ആദർശിനോട് പറഞ്ഞു.. "നീ എവിടെ പോകുന്നു..?" ആദർശ് ചോദിച്ചു... "ങേ... അതെന്തൊരു ചോദ്യമാ..? നാളെ ആദി മോൻ്റെ ചോറൂണ് അല്ലേ..?" "അതിന്...? നീ പോകുന്നുണ്ടോ..?" "പിന്നെ പോകണ്ടേ...? " "ങാ...നിനക്ക് വേണോങ്കിൽ പൊയ്ക്കോ.." "അപ്പോൾ ആദി വരുന്നില്ലേ...?" "ഞാൻ വരുന്നില്ല...." "അതെന്തൊരു പറച്ചിലാ ആദീ... കുഞ്ഞിൻ്റെ വല്ല്യച്ഛൻ ആയിട്ട് വരുന്നില്ലെന്ന് പറഞ്ഞാൽ..? താൻ എന്തൊരു മനുഷ്യനാ ആദീ..?" "എനിക്ക് ഓഫീസിൽ പണിയുണ്ട്.. അവിടേം ഇവിടേം വരാനൊന്നും നേരമില്ല..." അതും പറഞ്ഞ് പോകുന്ന ആദർശിനെ ഇഷാനി നിസ്സംഗതയോടെ നോക്കി നിന്നു.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

"ആദി മോനേ... വാവേ... അച്ഛൻ്റെ മോനേ... " കുഞ്ഞിൻ്റെ ചോറൂണ് കഴിഞ്ഞ് വന്നതും റയാൻഷും ഇഷാനിയും കൂടെ കുഞ്ഞിനെ കളിപ്പിക്കുകയാണ്... "നമ്മൾക്ക് കുഞ്ഞിൻ്റെ 1st birthday വല്ല്യ celebration ആക്കണം... ഇവിടെല്ലാം decorate ചെയ്യണം..." ഇഷാനി പറഞ്ഞു.. "ങും... അത് ശരിയാ... ആദ്യത്തെ പിറന്നാൾ നമ്മുക്ക് വല്ല്യ ആഘോഷമാക്കണം..." ആദർശ് മുകളിൽ നിന്ന് വരുന്നത് കണ്ടതും റയാൻഷ് കുഞ്ഞിനെ എടുത്ത് കരങ്ങളിൽ ഉയർത്തി... "അച്ഛൻ്റെ മോനേ... അച്ഛൻ്റെ ആദി മോനേ... ആദി മോനേ... അച്ഛൻ്റെ വാവേ..." റയാൻഷ് കുഞ്ഞിനോട് പറഞ്ഞു... ആദർശിന് അത് കേട്ടതും ദേഷ്യം വന്നു.. കുറേ ആയി സഹിക്കുന്നു ഇവൻ്റെ ഈ പരിഹാസം.... കൊഞ്ചിക്കുന്ന കണ്ടാൽ തോന്നും ഇത് ഇവൻ്റെ കുഞ്ഞാണെന്ന്... സ്വന്തം കുഞ്ഞൊന്നും അല്ലല്ലോ ഇവൻ ഇങ്ങനെ അങ്ങ് കൊഞ്ചിക്കാൻ.... ആദർശ് മുഷിച്ചിലോടെ ഓർത്തു... "ഇഷാനീ... ഇഷാനീ..." ആദർശ് ഉറക്കെ വിളിച്ചു...

"എന്താ ആദീ...?" കുഞ്ഞിനെ കളിപ്പിക്കുന്നതിനിടയിൽ ഇഷാനി ചോദിച്ചു.. "അത് നീയിങ്ങോട്ട് വന്നേ... അവിടെ എന്തോ കണ്ടോണ്ട് ഇരിക്കുവാ..?" "ങേ... ഞാനെന്താ ചെയ്യുന്നതെന്ന് ആദിക്ക് കാണാൻ പറ്റുന്നില്ലെ..? ഞാൻ ആദി മോനേ കളിപ്പിച്ചോണ്ട് ഇരിക്കുവല്ലേ... ദേ വാവേ വല്ല്യച്ഛൻ വന്നേക്കുന്നു... നോക്ക് മോനേ മോൻ്റെ വല്യച്ഛൻ...." "ഇഷാനീ പ്ലീസ് stop this nonsense...." "എന്താ ആദീ...? എന്തിനാ ഈ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇങ്ങനെ violent ആവുന്നത്... വല്ലാത്ത ജീവി തന്നെ... ദാ കുഞ്ഞിനെ ഒന്ന് എടുക്ക്... കുഞ്ഞിൻ്റെ മുഖം കണ്ടാൽ എല്ലാ ദേഷ്യവും മാറിക്കോളും... അല്ലേടാ വാവേ.... ദേ വല്യച്ഛൻ്റെ കൈയ്യിൽ കൊടുക്കാൻ പോവാട്ടോ..." അതും പറഞ്ഞ് ഇഷാനി കുഞ്ഞിനെ ആദർശിന് നേരെ നീട്ടി.... കുഞ്ഞാണെങ്കിൽ ഇരു കൈകളും ഉയർത്തി തന്നെ എടുക്കാൻ എന്നോണം ആദർശിൻ്റെ നേരെ ചാഞ്ഞു... "

ആഹാ ഇത് കൊള്ളാലോ മോനാണെങ്കിൽ വല്ല്യച്ഛൻ്റെ അടുത്തോട്ട് തന്നെ പോവാണെല്ലോ... ഞാനാദ്യം എടുത്തപ്പോൾ പോലും കുഞ്ഞൊന്ന് ചിണുങ്ങി... കണ്ടോ ആദീ ഇതാണ് രക്തബന്ധം... " അത് കേട്ടതും ആദർശിൻ്റെ മനസ്സൊന്ന് ആടിയുലഞ്ഞു.. "താനെന്താ ആദീ ഇങ്ങനെ ശില പോലെ നിൽക്കുന്നെ...? ദാ കുഞ്ഞിനെ എടുക്ക്..." ഇഷാനി ഒന്നും കൂടി കുഞ്ഞിനെ നീട്ടിക്കൊണ്ട് പറഞ്ഞു... "അയ്യോ ഏട്ടത്തീ... ഞാനിപ്പോഴാ ഓർത്തത്... കുഞ്ഞിന് പാല് കൊടുക്കാൻ സമയമായി...." റയാൻഷ് അതും പറഞ്ഞ് ഇഷാനിയുടെ കരങ്ങളിൽ നിന്ന് പെട്ടെന്ന് കുഞ്ഞിനെ വാങ്ങി... എന്നിട്ട് ആദർശിനെ ഒന്ന് രൂക്ഷമായി നോക്കി... "അപ്പോൾ ഞാൻ ചെല്ലട്ടെ ഏട്ടത്തീ..." റയാൻഷ് അതും പറഞ്ഞ് കുഞ്ഞുമായി നടന്നകന്നു... പുഞ്ചിരി തൂകി തന്നെ നോക്കുന്ന കുഞ്ഞിൻ്റെ മുഖത്തേക്ക് ആദർശ് ആദ്യമായി ഒന്ന് നോക്കി... പക്ഷേ പെട്ടെന്നവൻ ആ നോട്ടം മാറ്റി... "എന്ത് ചെയ്യാനാ ആദീ... തനിക്ക് കുഞ്ഞിനെ എടുക്കാൻ ഭാഗ്യമില്ലെന്ന് തോന്നുന്നു...." ഇഷാനി ചിരിയോടെ പറഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

"നീ വല്ലാത്ത പിശുക്കിയാടീ... എത്ര ദിവസമായി ഞാനൊരു ഉമ്മ ചോദിക്കുന്നു... നിൻ്റെ കൈയ്യീന്ന് കാശ് കടം ചോദിക്കുന്ന പോലെ ജാഡയാണല്ലോ നിനക്ക്...?" റയാൻഷ് ധാനിയെ ഇറുകെ പുണർന്നു കൊണ്ട് ചോദിച്ചു... റയാൻഷ് പറഞ്ഞത് കേട്ടതും ധാനിക്ക് ചിരി വന്നു... "ഹാവൂ എനിക്ക് സമാധാനമായി... ഈയൊരു ചിരി ഇനീം ഒന്ന് കാണണമെങ്കിൽ എവറസ്റ്റ് കീഴടക്കുന്നതിനേക്കാൾ പാടാണെന്നാ ഞാൻ കരുതിയത്... സന്തോഷമായി എനിക്ക് എൻ്റെ തൊട്ടാവാടീ...I love you..." അതും പറഞ്ഞ് റയാൻഷ് ധാനിയുടെ കവിളിൽ ചുംബിച്ചു.. എൻ്റെ ചേട്ടൻ കാരണം മാഞ്ഞ ഈ പുഞ്ചിരി ഞാനായി തിരികെ കൊണ്ടു വന്നിരിക്കുന്നു... റയാൻഷ് ഓർത്തു.. "അതേ ഞാനൊന്ന് ഹോസ്പിറ്റൽ വരെ പോവാണേ.. പെട്ടെന്ന് വരാമേ ധാനീ... വാവേ അച്ഛനൊന്ന് പുറത്ത് പോയിട്ട് വരാട്ടോ..." കുഞ്ഞിനെ തലോടിക്കൊണ്ട് റയാൻഷ് പറഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

"ആദീ.... ആദീ..." ഇഷാനി ബാത്ത് റൂമിൽ നിന്നറങ്ങിയിട്ട് സങ്കടത്തോടെ ആദർശിനെ വിളിച്ചു... "എന്തായീ...?" "ഇത്തവണയും നിരാശയാ ആദീ... ഞാൻ കരുതി ഇപ്പോഴെങ്കിലും ഞാൻ Pregnant ആയിരിക്കുമെന്ന്..." "എൻ്റെ ഇഷാനീ... നീയിങ്ങനെ സങ്കടപ്പെടാൻ മാത്രം ഒന്നുമില്ലല്ലോ... സമയം ആവുമ്പോൾ അങ്ങ് ആയിക്കോളും..." ആദർശ് പറഞ്ഞു.. "അത് ആദിക്ക് അങ്ങനെ ഒക്കെ പറയാം.. ആദി മോന് ഇപ്പോൾ ഒന്നര വയസ്സായി അറിയാമോ..? എന്നിട്ടും നമ്മൾക്ക് കുട്ടികൾ ആയില്ലല്ലോ..." "എന്ത് പറഞ്ഞാലും എന്തിനാ നീ ആദിയുടെ കാര്യം പറയുന്നെ..? ഇതെന്നെ വല്ലാതെ irritate ചെയ്യുന്നുണ്ട് ഇഷാനീ..." "എനിക്കും ഇവിടിങ്ങനെ ഇരുന്ന് ആകെ മടുക്കുവാ ആദീ... ഞാൻ ലീവ് cancel ചെയ്ത് തിരിച്ച് കമ്പനിയിൽ കയറിയാലോന്ന് ആലോചിക്കുവാ.." "ആഹ്... അങ്ങനെ നല്ല കാര്യം വല്ലോം പറ ഇഷാനീ... നീ ജോലിക്ക് കയറിക്കോ..." ആദർശ് പറഞ്ഞു.

. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 സമയം സന്ധ്യ കഴിഞ്ഞു.... ധാനി ഏറെ നേരമായി റയാൻഷിനെയും നോക്കി വരാന്തയിൽ നിൽക്കുകയാണ്... "അല്ല...ആളിതെവിടെ പോയി...? പെട്ടെന്ന് വരാമെന്ന് പറഞ്ഞതല്ലേ... നല്ല മഴയും വരുന്നുണ്ടല്ലോ...." ഉരുണ്ടു കൂടുന്ന കാർമേഘങ്ങളെ നോക്കി വെപ്രാളത്തോടെ ധാനി പറഞ്ഞു... എന്താ വല്ലാതെ എൻ്റെ മനസ്സിങ്ങനെ പേടിക്കുന്നത്... കാണാതിരുന്നിട്ട് ശ്വാസം മുട്ടുന്ന പോലെ... നേരം ഇരുട്ടി തുടങ്ങിയല്ലോ ഈശ്വരാ... സാറ് പെട്ടെന്നൊന്ന് വരണേ.. കുഞ്ഞിനെ തോളത്തിട്ട് കൊണ്ട് ധാനി ഓർത്തു... പുറത്ത് പെയ്യുന്ന മഴത്തുള്ളികളെ ധാനി നിസ്സംഗതയോടെ നോക്കി... അവൾ ഗേറ്റിലേക്ക് മിഴികൾ പായിച്ചിരുന്നു.... കുഞ്ഞിനെ കിടത്തിയിട്ട് അവൾ വീണ്ടും വന്ന് വരാന്തയിൽ നിന്നു...മനസ്സ് വല്ലാതെ വേദനിക്കുന്നതവൾ അറിഞ്ഞു.. ചെന്നിയിലൂടെ ഒഴുകുന്ന വിയർപ്പുതുള്ളികളെ അവൾ സാരിത്തലപ്പ് കൊണ്ട് ഒപ്പുന്നുണ്ടായിരുന്നു...

റയാൻഷ് വന്നപ്പോൾ സമയം നന്നായി വൈകിയിരുന്നു.... തൻ്റെ ശ്വാസം നേരെ വീണത് അവനെ കണ്ടപ്പോഴാണെന്ന് ധാനിക്ക് തോന്നി.. താനിത്ര മാത്രം ആ മനുഷ്യനെ സ്നേഹിച്ചിരുന്നോ ഈശ്വരാ.. അവൾ സ്വയം ചോദിച്ചു... റയാൻഷ് ആകെ നനഞ്ഞ് കുളിച്ചിരുന്നു.. ആ മഴ മുഴുവൻ അവൻ നനഞ്ഞിട്ടുണ്ടെന്ന് ധാനിക്ക് മനസ്സിലായി.. അവൻ മുറിയിലേക്ക് വന്നതും ധാനി പെട്ടെന്ന് ഒരു തോർത്തും എടുത്ത് അവൻ്റെ അടുത്തേക്ക് നടന്നു... "എന്താ താമസിച്ചെ...?!" ധാനി വെപ്രാളത്തിൽ ചോദിച്ചു... "ഇന്നൊരു Emergency ഉണ്ടായിരുന്നു... പിന്നെ വണ്ടിയാണെങ്കിൽ break down ഉം ആയി..." ധാനി അവന് നേരെ തോർത്ത് നീട്ടി... റയാൻഷ് അത് വാങ്ങി തല തുവർത്തി... "അത് ശരിയായി തുവർത്തിയിട്ടില്ല..." ധാനി അതും പറഞ്ഞ് അവൻ്റെ തല നല്ലോണം തുവർത്തി... റയാൻഷ് ഒരു ചിരിയോടെ അവളെ ഒന്നും കൂടെ ചേർത്ത് പിടിച്ചു..

. "നീ എന്നെ കാണാതെ വെപ്രാളപ്പെട്ടല്ലേ..?" അവൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. "അത് പിന്നെ... പെട്ടെന്ന് വരാമെന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ... അതാ ഞാൻ..." ഉള്ളിലെ പ്രണയം അവനിൽ നിന്നും മറയ്ക്കുവാനുള്ള വാചകങ്ങളായിരുന്നു അവയെന്ന് ഒരു വേള അവൾക്ക് തന്നെ തോന്നി... "അപ്പോൾ ഞാൻ വന്നില്ലായിരുന്നെങ്കിൽ..." റയാൻഷ് അത് പറഞ്ഞതും ധാനി പെട്ടെന്ന് അവൻ്റെ വാ പൊത്തി... "പിന്നെ ഞാൻ ഉണ്ടാവില്ല....!!" അവൾ അവൻ്റെ മിഴികളിലേക്ക് നോട്ടമിട്ട് കൊണ്ട് പറഞ്ഞു... "ങേ... സത്യമായിട്ടും..." അവൻ മീശ പിരിച്ചു കൊണ്ട് ചോദിച്ചു.. ധാനി അതേ എന്ന അർത്ഥത്തിൽ തലയനക്കി... "അപ്പോൾ നിനക്കെന്നെ ഇഷ്ടമാണല്ലേ..." അവൾ ഒരു ചിരിയോടെ നോട്ടം മാറ്റിയതും അവൻ പുറകിൽ നിന്നും അവളെ പുണർന്ന് കൊണ്ട് അവളുടെ കഴുത്തിലേക്ക് ചുണ്ടുകൾ ചേർത്തു...

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 രാവിലെ ഏറെ നേരമായിട്ടും റയാൻഷ് ഉണരാത്തതിനാൽ ധാനി അവനെ വിളിക്കാമെന്ന് കരുതി അവൻ്റെ അടുക്കലേക്ക് നടന്നു... വിറച്ചു കിടക്കുന്ന റയാൻഷിനെയാണ് ധാനി കാണുന്നത്... അവൾ അവൻ്റെ നെറ്റിയിലും കവിളിലും ഒക്കെ കൈ വെച്ച് നോക്കി... ഈശ്വരാ... പനിക്കുന്നുണ്ടല്ലോ... ആ മഴ നനഞ്ഞപ്പോഴേ എനിക്ക് തോന്നി.. അവൾ വെപ്രാളത്തിൽ വിക്സ് എടുത്ത് അവൻ്റെ നെറ്റിയിൽ തേച്ചു... ഷർട്ടിൻ്റെ രണ്ട് ബട്ടണുകൾ അഴിച്ച് അവൻ്റെ നെഞ്ചിലും വിക്സ് പുരട്ടിയവൾ അല്പ സമയം തടവി...ചെറു ചൂടുവെള്ളത്തിൽ മുക്കിയ തുണി കൊണ്ട് വിറയ്ക്കുന്ന അവൻ്റെ കഴുത്തും നെഞ്ചുമൊക്കെ അവൾ പതിയെ തുടച്ചു.. തുണി നനച്ചവൾ അവൻ്റെ നെറ്റിയിലേക്ക് വെച്ചു...ധാനിയുടെ പ്രവർത്തികൾ ഒക്കെ അവൻ അറിയുന്നുണ്ടായിരുന്നു... ഒരു പുഞ്ചിരിയോടെയവൻ മിഴികളടച്ച് കിടന്നു..

ഉള്ളിലെ ക്ഷീണം തൻ്റെ പതിയായവളുടെ സാമീപ്യത്തിൽ അലിഞ്ഞില്ലാതാവുന്നത് പോലെ റയാൻഷിന് തോന്നി... ധാനി വേഗം തന്നെ അടുക്കളയിലേക്ക് ചെന്ന് അൽപം ചൂടു കഞ്ഞിയും പിന്നെ ഒരു ഗ്ലാസ്സ് ചുക്ക് കാപ്പിയുമായി മുറിയിലേക്ക് വന്നു... മുഖത്തേക്ക് പാറിക്കിടക്കുന്ന മുടിയിഴകളെ ചെവിക്ക് പിറകിലേക്ക് ഒതുക്കി വെച്ചു കൊണ്ടവൾ അവനോട് ചേർന്നിരുന്നു... അവൾ പതിയെ അവനെ തട്ടി വിളിച്ചു.. റയാൻഷ് പ്രയാസപ്പെട്ട് മിഴികൾ തുറന്നു.. "പനിയായി അല്ലേ..?" കവിളുകൾ വീർപ്പിച്ചവൾ പരിഭവത്തോടെ ചോദിച്ചതും ആ കവിൾത്തടങ്ങളിൽ തൻ്റെ അധരങ്ങളാൽ മുദ്ര തീർക്കുവാൻ അവൻ്റെ മനം വെമ്പി... ജനലഴികൾക്കിടയിൽ കൂടി വരുന്ന ആദിത്യകിരണങ്ങളാൽ അവളുടെ മുഖത്തെ വിയർപ്പ് തുള്ളികൾ പോലും വജ്രം പോലെ തിളങ്ങുന്നതായി അവന് അനുഭവവേദ്യമായി... "

അല്ലേലും മറ്റുള്ളവരുടെ കാര്യം നോക്കുന്ന വല്ല്യ ഡോക്ടറിന് സ്വന്തം ആരോഗ്യം നോക്കാൻ വയ്യല്ലോ... അല്ലെങ്കിൽ ഇക്കണ്ട മഴ മുഴുവൻ നനയാൻ നില്ക്കുവായിരുന്നോ..?" വാക്കുകളിലത്രെയും അവനോടുള്ള കരുതൽ മാത്രമായിരുന്നു.. തൻ്റെ പാതിയായവനോടുള്ള സ്നേഹം നിറഞ്ഞ ശാസന മാത്രമായിരുന്നു... "ദാ ഈ കാപ്പിയങ്ങ് കുടിച്ചേ..." റയാൻഷിനെ പതിയെ എഴുന്നേല്പ്പിച്ചവൾ തലയണയിലേക്ക് ചാരി ഇരുത്തിക്കൊണ്ട് പറഞ്ഞു.. റയാൻഷ് ഒരു കവിൾ കാപ്പി കുടിച്ചതും അവൻ്റെ മുഖം ചുളിഞ്ഞു... "എന്തൊരു എരിയാ ഇത്..?" അവൻ തളർച്ചയോടെ പറഞ്ഞു.. "അത് പിന്നെ ഞാൻ പറഞ്ഞോ പനിയാക്കാൻ... ഇനീം ഇത് കുടിച്ചേ പറ്റൂ.. എനിക്ക് നിങ്ങൾ ഡോക്ടർമാരുടെ മരുന്നൊന്നും അറിഞ്ഞൂടാ.. ഇതൊക്കെയെ അറിയൂ..." അവൾ പറഞ്ഞതും അവൻ കുരുമുളകിൻ്റെ എരിവ് കണക്കാക്കാതെ ചെറു ചൂടോടെ കാപ്പി കുടിച്ചു... ചെറിയൊരു ഉന്മേഷം വന്നത് പോലെ അവനും തോന്നി.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

"ആദീ.... നമ്മുക്കൊന്ന് ഡോക്ടറെ പോയി കണ്ടാലോ...?" ഇഷാനി ചോദിച്ചു... "ഡോക്ടറെ കാണാനോ..? അതിന് നമ്മുക്ക് രണ്ടാൾക്കും എന്താ അസുഖം..?" "കുട്ടികൾ ഉണ്ടാവുന്നില്ല... അത് തന്നെ..!!" "ഇഷാനീ നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ നമ്മുടെ കല്ല്യാണം കഴിഞ്ഞിട്ട് അഞ്ചാറ് വർഷങ്ങൾ ആയെന്ന്... ഇതിപ്പോൾ കുറച്ച് മാസങ്ങളല്ലേ ആയുള്ളൂ... സമയം ആവുമ്പോൾ കുട്ടികൾ ആയിക്കോളും.." "എന്നാലും... അതെന്താ ആദീ... ഞാൻ ഒരു കുഞ്ഞിനെ എത്ര മാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് ആദിക്ക് അറിയാമല്ലോ... ആദി മോനേ കാണുമ്പോൾ എനിക്ക് അതേ പോലൊരു മോനേ വേണമെന്ന് തോന്നി പോവാ... ഇനീം കാത്തിരിക്കാൻ വയ്യ... എൻ്റെ ഒരു ഫ്രണ്ട് ഉണ്ട്... ഡോക്ടർ ആണ്... നമ്മുക്കൊന്ന് പോയി കാണാം.. ആർക്കാ കുഴപ്പമെന്ന് അറിയാമല്ലോ..." "ഏയ് എനിക്ക് കുഴപ്പമൊന്നുമില്ല..." ആദർശ് പറഞ്ഞു... "ങേ...അതെങ്ങനെ ഇത്ര ഉറപ്പിച്ച് പറയാൻ പറ്റും...?" "ആഹ്... അതൊക്കെ പറ്റും... നിനക്ക് വേണോങ്കിൽ പൊയ്ക്കോ.. എന്നെ പ്രതീക്ഷിക്കണ്ട..." അതും പറഞ്ഞ് കൂടുതൽ സംഭാഷണങ്ങൾക്ക് വഴിയൊരുക്കാതെ ആദർശ് പുറത്തേക്ക് പോയി... ഇനീം ആദിക്ക് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ...? അതാണോ ഡോക്ടറെ കാണാൻ വരാൻ പറഞ്ഞപ്പോൾ വിസമ്മതിച്ചത്...? ഇഷാനി വ്യാകുലതയോടെ ചിന്തിച്ചു................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story