🍂തൊട്ടാവാടി🥀: ഭാഗം 18

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"You are perfectly alright Ishani... നിനക്ക് കുട്ടികൾ ഉണ്ടാവുന്നതിന് ഒരു തടസ്സവും ഇല്ല..." ഡോക്ടർ വിശാൽ പറഞ്ഞു.. "അപ്പോൾ പിന്നെ വിക്കീ... എനിക്കെന്താ ഇതുവരെയും conceive ആകാൻ സാധിക്കാത്തത്...?" "Problem husband നു ആയിക്കൂടാ എന്നില്ലല്ലോ..." "Treatment ഉണ്ടാവില്ലെ...?" "Treatment ഒക്കെ ഉണ്ട്...but നിൻ്റെ husband കൂടി cooperate ചെയ്യണ്ടേ..?" "ങും അത് ശരിയാ വിക്കീ... എന്തായാലും നീ പറഞ്ഞ പോലെ കുറച്ചു നാൾ കൂടി കാത്തിരിക്കാം... അതിനിടയിൽ ആദിയെ പറഞ്ഞ് convince ആക്കാൻ ശ്രമിക്കാം... അപ്പോൾ bye ഡാ..." 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 എനിക്കൊരു കുഴപ്പവും ഇല്ല... ആദിക്കാണ് പ്രശ്നം... വെറുതെ അല്ല വരാൻ വിസമ്മതിച്ചത്... ഇഷാനി ടേബിളിലേക്ക് തല വെച്ച് കിടന്നു കൊണ്ട് അസ്വസ്ഥതയോടെ ഓർത്തു... "ആദീ... ഞാൻ ഡോക്ടറെ പോയി കണ്ടു... എനിക്ക് കുഴപ്പമൊന്നും ഇല്ല..." ഇഷാനി ആദർശിനോട് പറഞ്ഞു.. "ങാ അപ്പോൾ പിന്നെ പ്രശ്നമില്ലല്ലോ... കുട്ടികൾ ആയിക്കോളും... "

ആദർശ് പറഞ്ഞു... "ആദീ... എനിക്ക് കുഴപ്പമില്ലെന്ന് ആണ് പറഞ്ഞത്... തനിക്ക് കുഴപ്പമില്ലെന്ന് അല്ല..." "Ishani what do you mean..??" "തനിക്ക് എന്തോ കുഴപ്പം ഉണ്ട് ആദീ.." "ഇഷാനീ...." ആദർശ് ദേഷ്യത്തിൽ വിളിച്ചു.. "അതേ... അല്ലെങ്കിൽ പിന്നെ എന്താ ഞാൻ വിളിച്ചപ്പോൾ ഡോക്ടറുടെ അടുത്ത് വരാഞ്ഞത്..? പറ ആദീ..." "ഇഷാനീ... ഞാൻ... ഞാൻ നിന്നോട് പറഞ്ഞതല്ലേ എനിക്ക് കുഴപ്പമൊന്നും ഇല്ലെന്ന്..." "ആദീ എന്തിനാ വീണ്ടും വീണ്ടും അത് തന്നെ സ്ഥാപിക്കാൻ നോക്കുന്നത്..? അഥവാ കുഴപ്പമുണ്ടെങ്കിലും ഇപ്പോൾ ധാരാളം treatments ഉണ്ട്... പിന്നെ തനിക്കെന്താ Problem..??" "Ishani just stop this....!! നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ...? എനിക്ക് കുട്ടികൾ ഉണ്ടാവുമോ എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല... ഇനീം ഇതും പറഞ്ഞ് എൻ്റടുത്ത് വരരുത്..." താക്കീത് പോലെ പറഞ്ഞിട്ട് ആദർശ് നടന്നകന്നു.... ഇഷാനി സങ്കടത്തോടെ ബെഡിലേക്ക് കിടന്ന് വിങ്ങിപ്പൊട്ടി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ധാനി ചെറു ചൂടു കഞ്ഞി ഒരു സ്പൂണിൽ കോരി റയാൻഷിന് നേരെ നീട്ടി... റയാൻഷ് അവളെ തന്നെ നോക്കിക്കൊണ്ട് വാ തുറന്നു... "ഇപ്പോൾ കുറവുണ്ടോ..?" അവൻ കഞ്ഞി മുഴുവൻ കുടിച്ചു കഴിഞ്ഞതും അവൾ ചോദിച്ചു.... "കുറവുണ്ടോന്ന് ചോദിച്ചാൽ... ഉണ്ട്... പക്ഷേ നീ രാവിലെ തടവിയത് പോലെ എൻ്റെ നെറ്റിയും കഴുത്തും ഒക്കെ ഒന്ന് തടവിയിരുന്നെങ്കിൽ.... ഹോ... ഭയങ്കര തലവേദനയെന്നേ..." റയാൻഷ് തലയിൽ കൈ വെച്ച് പറഞ്ഞു... ധാനി അത് കേട്ടതും പെട്ടെന്ന് അല്പം വിക്സെടുത്ത് അവൻ്റെ നെറ്റിയിൽ പുരട്ടി... റയാൻഷ് അവളുടെ മടിയിലേക്ക് കിടന്നു... ധാനി പതിയെ അവൻ്റെ മുടിയിഴകളെ തലോടി... ഈശ്വരാ എൻ്റെ ഈ പനി ഉടനെയെങ്ങും മാറല്ലേ... റയാൻഷ് ചിന്തിച്ചു... "അയ്യോ എനിക്ക് വേദനിക്കുന്നേ...!!" "എവിടെ...?" ധാനി വെപ്രാളത്തിൽ ചോദിച്ചു... "അത് തോള് വേദനിക്കുന്നേ... അയ്യോ ഭയങ്കര വേദന... അമ്മേ..." "ആണോ...?"

ധാനി അതും പറഞ്ഞ് അവൻ്റെ തോള് തടവി... "ഇപ്പോൾ എങ്ങനെയുണ്ട്..?" "ഹാ... നല്ല സുഖമുണ്ട്..." റയാൻഷ് പുഞ്ചിരിയോടെ പറഞ്ഞു... "വേദന കുറഞ്ഞോ..?" "അത് അയ്യോ വേദന transfer ആയേ... തോളീന്ന് വേദന നടുവിലോട്ട് വന്നേ... ആഹ് ഭയങ്കര നടു വേദന..." "നടു വേദനയോ...?" "അതേ... നടുവിന് വെല്ലോം പറ്റിയാൽ എല്ലാം തീർന്നു... ഹാ അമ്മേ... ഭയങ്കര വേദന...." "ആണോ...? അയ്യോ ഇതെന്ത് പറ്റി..? ഒരു കാര്യം ചെയ്യാം ഇച്ചിരി ചൂട് വെയ്ക്കാം.." ചൂടോ...അയ്യോ റയാൻഷ് ഓർത്തു.. "അത്... അത് വേണ്ട... നീ സ്വല്പ നേരം ഒന്ന് തടവിയാൽ മതി മോളെ... എല്ലാം ശരിയാവും..." റയാൻഷ് ധാനിയുടെ കരങ്ങൾ തൻ്റെ നടുവിലേക്ക് വെച്ചു കൊണ്ട് ഒരു കള്ളച്ചിരിയോടെ പറഞ്ഞു.. ധാനി പതിയെ തടവാൻ തുടങ്ങി... "ഹാ... അങ്ങനെ... ഇത്തിരി കൂടെ മുറുക്കെ... ഒന്നും കൂടെ അമർത്തി..." അവൻ പറഞ്ഞു... സമയം കുറേ കഴിഞ്ഞു...

ധാനിക്ക് കൈ കഴച്ചെങ്കിലും അവൻ്റെ വേദന മാറട്ടെന്ന് കരുതി അവൾ തടവുന്നത് നിർത്തിയില്ല... "വേദന മാറിയോ..?" "ഹാ മതി..." റയാൻഷ് പുഞ്ചിരിയോടെ പറഞ്ഞു.. ധാനി പതിയെ എഴുന്നേറ്റതും റയാൻഷ് അവളുടെ കരങ്ങളിൽ പിടിച്ചു... ധാനി എന്താന്നുള്ള അർത്ഥത്തിൽ തിരിഞ്ഞ് നോക്കി... "I love you തൊട്ടാവാടീ... ഒത്തിരി ഒത്തിരി ഇഷ്ടമാ എനിക്ക് നിന്നെ..." അവൻ ചിരിയോടെ പറഞ്ഞതും അറിയാതെ അവളുടെ മുഖം തുടുത്തു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ആദർശ് മുറിയിലേക്ക് വന്നതും കരഞ്ഞ് കരഞ്ഞ് തളർന്നുറങ്ങിയ ഇഷാനിയെയാണ് കാണുന്നത്... മുഖത്തെ മിഴിനീർപ്പാടുകളിൽ നിന്ന് തന്നെ തൻ്റെ വാക്കുകൾ എത്രമാത്രം അവളെ വേദനിപ്പിച്ചെന്ന് വ്യക്തം... ആദർശ് അവളുടെ അരികിലേക്ക് ഇരുന്നു കൊണ്ട് പതിയെ അവളുടെ മുടിയിഴകളെ തലോടി... "ഇഷാനീ...." അവൻ ശാന്തമായി വിളിച്ചു.. വീർത്ത കൺപോളകൾ ഇഷാനി പ്രയാസപ്പെട്ട് തുറന്നു... മുൻപിലിരിക്കുന്ന ആദർശിനെ അവൾ ദേഷ്യവും വേദനയും കലർന്ന ഭാവത്തോടെ നോക്കി.... ശേഷമവൾ കൃത്രിമ ഗൗരവത്തോടെ മുഖം തിരിച്ചു...

ആദർശ് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു... മുഖത്തേക്ക് ഒട്ടിക്കിടന്ന അവളുടെ മുടിയിഴകൾ അവൻ പതിയെ ഒതുക്കി വെച്ചു... "അയ്യേ... ഇപ്പോൾ നിന്നെ കാണാൻ ഒരു ഭംഗിയും ഇല്ല കേട്ടോ... കരഞ്ഞ് കലങ്ങി ആകെ ബോറായിട്ടുണ്ട്..." ആദർശ് ചിരിയോടെ പറഞ്ഞു... "ആണെങ്കിൽ തനിക്കെന്താ..?" അവൻ്റെ കരവലയത്തിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു കൊണ്ട് ഇഷാനി പരിഭവത്തിൽ പറഞ്ഞു.. "എൻ്റെ ഇഷാനീ... നീയിങ്ങനെ dull ആവാൻ മാത്രം ഒന്നും ഉണ്ടായിട്ടില്ല... നമ്മുടെ വിവാഹം കഴിഞ്ഞിട്ട് കുറച്ചു നാളല്ലേ ആയുള്ളൂ... ഇനിയും സമയമില്ലേ... കുട്ടികൾ ആയിക്കോളും... നീ അതോർത്ത് സങ്കടപ്പെടാതെ..." അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു... "അന്നാലും.... എനിക്ക് വേഗം ഒരു കുഞ്ഞിനെ വേണം ആദീ...." അവനെ ചേർത്ത് പിടിച്ചവൾ സങ്കടത്തോടെ പറഞ്ഞു... "ങാ ഇഷാനീ... നീ സമാധാനപ്പെട്... ഇപ്പോൾ ചെന്ന് മുഖമൊക്കെ ഒന്ന് കഴുകിയിട്ട് വാ... നമ്മുക്കൊന്ന് പുറത്ത് പോവാം... നിൻ്റെ mind ഒന്ന് relax ആവട്ടെ..." 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാത്രിയിലും ധാനി തന്നെയാണ് റയാൻഷിന് കഞ്ഞി കോരി കൊടുത്തത്... ഇടയ്ക്കിടെ അവൾ നെറ്റിയിലെ തുണി വീണ്ടും നനച്ച് വെച്ചു കൊണ്ടിരുന്നു... റയാൻഷ് മിഴികൾ അടച്ച് കുറുകിക്കൊണ്ട് അവളുടെ മടിയിലേക്ക് കിടന്നു... അവളുടെ ഇരു കരങ്ങളും അവൻ ചുണ്ടോട് ചേർത്തു... തണുപ്പു കാരണം അവളോട് എത്രമാത്രം ചേർന്നിരിക്കാമോ അത്രമാത്രം അവൻ ചേർന്നിരുന്നു... കരങ്ങൾ കൊണ്ടവൻ അവളുടെ ഉദരത്തിന് മറയായി കിടന്ന സാരി പതിയെ മാറ്റി അവിടേക്ക് അധരങ്ങൾ ചേർത്തതും ധാനി ഒരു വേള ഞെട്ടി... അവളുടെ മിഴികൾ കൂർപ്പിച്ചുള്ള നോട്ടം അവൻ്റെ കുസൃതി നിറഞ്ഞ നോട്ടത്തിന് മുൻപിൽ ഒന്നുമല്ലാതായി... "I love you...." റയാൻഷ് വീണ്ടും വീണ്ടും പറഞ്ഞതും ആ വാചകങ്ങൾ തന്നിൽ ഉറങ്ങി കിടക്കുന്ന പ്രണയിനി എന്ന ഭാവത്തെ ഉണർത്തുന്നതായി ധാനിക്ക് തോന്നി... പൂത്ത് നിന്ന മുല്ലയുടെ സുഗന്ധവും പേറി ജനൽ വഴി വന്ന മന്ദമാരുതൻ ഇരുവരെയും കുളിരണിയച്ചതും ധാനി റയാൻഷിനെ ഒന്നും കൂടെ പുതപ്പിച്ചു.. "എനിക്ക് തണുക്കുന്നു..."

ഒരു കൊച്ച് കുഞ്ഞ് തൻ്റെ അമ്മയോട് വാശി കാട്ടും പോലെ അവൻ പരിഭവത്തോടെ പറഞ്ഞു... ധാനി ജനലിൻ്റെ കൊളുത്തിട്ട് കർട്ടൺ കൊണ്ട് മറച്ചു... ഒരു കമ്പിളി പുതപ്പും കൂടി അവൻ്റെ മേലെ ഇട്ടു... "വീണ്ടും തണുക്കുന്നു...." മിഴികളിൽ കുസൃതി നിറച്ചവൻ പറഞ്ഞതും ഇനിയും എന്ത് ചെയ്യണമെന്നറിയാതെ ധാനി നിസ്സഹായതയോടെ നോക്കി... "ചൂടു കാപ്പി തരട്ടെ...?" അവൾ ചോദിച്ചു.. "ങുഹും... വേണ്ട.." റയാൻഷ് പറഞ്ഞു... "പിന്നെ...?" "തണുപ്പു മാറാൻ ഒരു വഴിയുണ്ട്.." ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞതും ധാനി എന്താണെന്ന മട്ടിൽ നോക്കി... അവൻ പതിയെ പുതപ്പ് മാറ്റി കരങ്ങൾ കൊണ്ടവളെ തൻ്റെ നെഞ്ചോട് ചേർന്ന് കിടക്കാനായി വിളിച്ചു... "എനിക്കും കൂടി പനി പകർത്താൻ ഉള്ള വഴിയാണോ..?" അവൾ പറഞ്ഞ് തീരും മുൻപേ അവൻ ധാനിയെ തൻ്റെ നെഞ്ചോട് ചേർത്തിരുന്നു... "പകർന്നോട്ടെ... അപ്പോൾ പിന്നെ നാളെ എനിക്ക് നിന്നെ നോക്കാമല്ലോ..." അവൻ ചിരിയോടെ പറഞ്ഞതും അവൾ മിഴികൾ താഴ്ത്തി... ഒരു പുതപ്പിനുള്ളിൽ ഗാഢമായി പുണർന്നു കൊണ്ട് ഇരുവരും മിഴികളടച്ചു...

ഇടയ്ക്കിടെ കുസൃതികൾ കാട്ടുന്ന അവൻ്റെ കരങ്ങളെ അവൾ അറിയുന്നുണ്ടായിരുന്നു... അവളുടെ ഓർമ്മകൾ ആ പഴയ റയാൻഷിലേക്ക് പോയി... കുറുമ്പുകൾ കാട്ടി തൻ്റെ പിന്നാലെ നടന്ന... കുസൃതിക്കണ്ണുകളാൽ തന്നെ സദാ പിൻതുടർന്ന... വാക്കിലും നോക്കിലും പ്രണയം നിറച്ച... തൊട്ടാവാടീ എന്ന് പാതി തമാശയായും പാതി കാര്യത്തോടെയും വിളിച്ച ആ റയാൻഷിലേക്ക്... അതേ അത് പ്രണയമായിരുന്നു... ഇന്നും തന്നോട് അതേ പ്രണയമാണ്... പലപ്പോഴും ഈ മനസ്സ് മനസ്സിലായിട്ടും മനസ്സിലാവാത്ത പോലെ നടിച്ചിരുന്നു... അല്ലെങ്കിൽ മനസ്സിലാക്കണം എന്നാഗ്രഹിച്ചിട്ടും മനസ്സിലാക്കാതിരിക്കാൻ ശ്രമിച്ചിരുന്നു... ആദർശ് സർ വിവാഹം കഴിച്ചപ്പോൾ മനസ്സിൽ ആ മുഖം മാത്രം പ്രതിഷ്ഠിക്കാൻ ശ്രമിച്ചു... അദ്ദേഹത്തെ അത്ര മാത്രം സ്നേഹിച്ചു... ഒരു നോട്ടത്തിനായി... ആ സാമീപ്യത്തിനായി അത്ര മാത്രം കൊതിച്ചിരുന്നു.. സ്നേഹത്താലുള്ള ഒരു നോട്ടം കൊതിച്ചവൾക്ക് ലഭിച്ചതൊക്കെയും അവഗണന മാത്രം... പക്ഷേ തൻ്റെ സ്നേഹം കൊതിക്കുന്നവന് താൻ നല്കുന്നതും അതു മാത്രമല്ലേ....?

ധാനി വേദനയോടെ ചിന്തിച്ചു.... ഉറങ്ങി കിടക്കുന്ന റയാൻഷിനെ അവൾ സ്നേഹത്തോടെ നോക്കി... മുഖത്തേക്ക് മാറി കിടക്കുന്ന അവൻ്റെ ചെറിയ മുടിയിഴകൾ അവൾ പതിയെ ഒതുക്കി വെച്ചു... മുഖത്ത് നല്ല ക്ഷീണം പ്രകടമാണ്... പിരിച്ചു വെച്ച ആ മീശയും കുറ്റിത്താടിയും ഒക്കെ ഒരു ചിരിയോടെ ധാനി വെറുതെ നോക്കി കിടന്നു... ഉറങ്ങാതിരുന്നവൾ ഇടയ്ക്കിടെ അവൻ്റെ നെറ്റിയിൽ കൈ വെച്ച് നോക്കി... തുണി പല തവണ നനച്ച് നെറ്റിയിൽ വെച്ചു... ഇരുട്ടിൻ്റെ മടിത്തട്ടിൽ രാവിൻ്റെ നിശബ്ദതയെ പുൽകി സർവ്വരും നിദ്രയിലാണ്ടപ്പോഴും തൻ്റെ പാതിയായവനോടുള്ള കരുതലാൽ അവൾ ഉറക്കമുളച്ചിരുന്നു... അവൻ്റെ പനി കുറയുന്നുണ്ടെന്ന് ഉറപ്പ് വരുത്തിക്കൊണ്ടിരുന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 മുഖത്തേക്ക് സൂര്യകിരണങ്ങൾ പതിച്ചതും റയാൻഷ് ഞെരുങ്ങി... അവൻ പുതപ്പെടുത്ത് മുഖം മൂടി ഇട്ടു കൊണ്ട് വീണ്ടും ചുരുണ്ടു കൂടി കടന്നു...

ധാനി പുതപ്പു മാറ്റി അവൻ്റെ നെറ്റിയിൽ കൈ വെച്ചു നോക്കി... അവളുടെ കൈയ്യിലെ തണുപ്പ് നെറ്റിയിലേക്ക് പതിഞ്ഞതും അവൻ കുറുകിക്കൊണ്ട് തിരിഞ്ഞു കിടന്നു... "ഉറക്കം വരുന്നു...." അവൻ മടിയോടെ പറഞ്ഞു... "പനി കുറഞ്ഞല്ലോ... എഴുന്നേറ്റേ...." "പിന്നെ എഴുന്നേല്ക്കാം..." "ഇപ്പോൾ സമയം എത്രയായെന്ന് വല്ല ബോധോം ഉണ്ടോ...? ഇനിയും കിടന്നാൽ ശരിയാവില്ല...." എഴുന്നേല്ക്കാൻ മടിച്ചവനെ അവൾ എഴുന്നേൽപ്പിച്ചു... "എനിക്ക് വയ്യ തൊട്ടാവാടീ...." "എന്ത് പറ്റി... പനി കുറഞ്ഞില്ലേ..." "ഓ ഒരു ഉന്മേഷം ഇല്ലെന്നേ..." "ഉന്മേഷത്തിന് ഞാൻ ഒരു കാര്യം തരട്ടെ..." "അയ്യോ ഇന്നലത്തെ പോലെ ആ എരിവുള്ള കാപ്പി വല്ലോം ആണോ..? അത് വേണ്ടാട്ടോ..." ധാനി ഒന്നു ചിരിച്ചു കൊണ്ട് അവളുടെ ചുണ്ടുകൾ വാത്സല്യത്തോടെ അവൻ്റെ നെറ്റിയിൽ ചേർത്തു... റയാൻഷ് ശരിക്കും അമ്പരന്നു... "ഇപ്പോൾ ഉന്മേഷം വന്നില്ലേ... ഇനീം വേഗം പോയി പല്ല് തേച്ചിട്ട് വാ... ഞാൻ കഞ്ഞിയെടുക്കാം...." "ഇങ്ങനെയാണെങ്കിൽ എനിക്ക് ഇടയ്ക്കിടയ്ക്ക് പനി വന്നോട്ടെ അല്ലേ..?" അവൻ കള്ളച്ചിരിയോടെ ചോദിച്ചതും ആ പുഞ്ചിരി പതിയെ അവളുടെ വദനത്തിലേക്കും പടർന്നു...

അവൾ പുറത്തേക്ക് പോകാൻ തുടങ്ങി.. " അങ്ങനെ അങ്ങ് പോവാതെ... ഇങ്ങോട്ടൊന്ന് കിട്ടിയാൽ ഞാൻ ഡബിളായി തിരിച്ച് കൊടുക്കും... അതാ എൻ്റെ പോളിസി..." അവൻ അവളുടെ അധരങ്ങളിൽ നോട്ടമിട്ട് കൊണ്ട് പറഞ്ഞതും ധാനി അവൻ പിടിക്കും മുൻപേ പുറത്തേക്ക് ഓടി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "ച്ഛാ... അ..ച്ഛാ..." ആദി മോൻ റയാൻഷിനടുക്കലേക്ക് നടന്നു കൊണ്ട് വിളിച്ചു... "വാവേ... അച്ഛൻ്റെ ആദിക്കുട്ടാ..." റയാൻഷ് കുഞ്ഞിനെ മടിയിലേക്ക് ഇരുത്തി... കുഞ്ഞിൻ്റെ ഇരു കൈകളിലും കളിപ്പാട്ടം ആണ്... റയാൻഷ് ഒരു ചെറിയ കഷ്ണം ഓറഞ്ച് കുഞ്ഞിൻ്റെ വായിലേക്ക് വെച്ചു കൊടുത്തു... ങുഹും... കുഞ്ഞ് വേണ്ടാന്നുള്ള അർത്ഥത്തിൽ തലയനക്കി... "ആഹ്... അത് പറ്റില്ല... ദേ ഇതും കൂടി... അച്ഛൻ്റെ പൊന്ന് മോനല്ലേ...." "അമ്... മ്മ.. മ്മ..." കുഞ്ഞ് റയാൻഷിൻ്റെ ഷർട്ടിൽ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു... "അമ്മ ഇപ്പോൾ വരൂട്ടോ..." കുഞ്ഞ് കൈയ്യിലുള്ള ടെഡി ബിയറിനെ ഞെരിച്ച് ഞെരിച്ച് ഒരു പരുവം ആക്കി... ഇപ്പോൾ വിളിച്ചാൽ ആളെ കിട്ടില്ല... നടക്കാൻ തുടങ്ങിയതു കൊണ്ട് തന്നെ എപ്പോഴും വീടിൻ്റെ മുക്കിലും മൂലയിലും ഒക്കെ ചെന്ന് ഒളിച്ചിരിക്കും...

റയാൻഷിൻ്റെ മുഖത്തേക്കവൻ കുറുമ്പോടെ നോക്കി... ഒരു വേള ആദർശിൻ്റെ ഗൗരവം നിറഞ്ഞ മുഖം റയാൻഷിൻ്റെ മനസ്സിലേക്ക് വന്നു... നെറ്റിയിലെ ആ കുഞ്ഞ് മറുകും തുടുത്ത കവിളുകളും ആ കടും കാപ്പി മിഴികളും ഒക്കെ ആദർശിനെ എത്രമാത്രം അനുകരിക്കുന്നെന്നവൻ ഒരു വേള ചിന്തിച്ചു.... "ച്ഛാ...!!" ആ വിളിയാണ് റയാൻഷിനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.... കുഞ്ഞ് റയാൻഷിൻ്റെ മുടിയിൽ പിടിച്ച് പതിയെ വലിച്ചു... അവൻ്റെ തോളിലേക്ക് കയറാനുള്ള ശ്രമമാണ്... വെള്ള സോക്സ് ഇട്ട ആ കുഞ്ഞ് പാദങ്ങൾ പതിയെ അവൻ റയാൻഷിൻ്റെ നെഞ്ചിലേക്ക് വെച്ചു... റയാൻഷ് ഒരു ചിരിയോടെ കുഞ്ഞിനെ തോളിലേക്ക് കയറ്റി... ഇരു കരങ്ങൾ കൊണ്ടും ആദി മോനെ വീഴാതെയവൻ പിടിച്ചു... ഇഷാനി ആ കാഴ്ചകളിലേക്ക് മിഴികൾ പായിച്ച് നിന്നു.. അവൾ പതിയെ റയാൻഷിനടുക്കലേക്ക് നടന്ന് കുഞ്ഞിനെ വാങ്ങി വാത്സല്യത്തോടെ തുരുതുരെ ചുംബിച്ചു...

കുഞ്ഞിനെ മടിയിൽ വെച്ചവൾ റയാൻഷിനെ നോക്കി... "എന്ത് പറ്റി ഏട്ടത്തീ...? എന്താ ഒരു സങ്കടം പോലെ..." "ഓഹ് എന്ത് പറ്റാനാ റയാൻ... ഇതേ പോലൊരു വാവയെ തരാൻ ആദിയോട് പറയാൻ തുടങ്ങിയിട്ട് നാള് കുറേയായി... പക്ഷേ എന്ത് ചെയ്യാൻ... ഒരു പ്രതീക്ഷയും ഇല്ല..." "ങേ... അതെന്ത് പറ്റി..? ഇതേ പോലെ എത്രയെണ്ണം വേണമെങ്കിലും തരാൻ ചേട്ടനൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലല്ലോ.." അവൻ ചിരിയോടെ പറഞ്ഞു... "ആഹ്... എനിക്കറിയില്ല.... എന്താണെന്ന്.. ഒരു കുഞ്ഞിനെ വേണമെന്ന് ഞാൻ അത്ര മാത്രം ആഗ്രഹിക്കുന്നുണ്ട്... പക്ഷേ Pregnant ആവുന്നും ഇല്ല... ഇനീം എനിക്ക് വല്ല കുഴപ്പവും ഉണ്ടോന്നറിയാൻ ഞാൻ പോയി ഡോക്ടറെ കണ്ടും നോക്കി... പക്ഷേ എനിക്കൊരു കുഴപ്പവും ഇല്ല... പിന്നെ എന്താണെന്നാ..." ഇഷാനി നിരാശയോടെ പറഞ്ഞു.. ഓഹോ അപ്പോൾ അങ്ങനെയാണല്ലേ കാര്യങ്ങൾ... റയാൻഷ് ചിന്തിച്ചു... അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... "എൻ്റെ ഏട്ടത്തീ... ഇനീം കുഴപ്പം ഏട്ടന് ആണെങ്കിലോ..?" റയാൻഷ് സങ്കടം അഭിനയിച്ച് കൊണ്ട് പറഞ്ഞു................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story