🍂തൊട്ടാവാടി🥀: ഭാഗം 21

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

ആദർശ് മിഴികൾ അടച്ച് തൻ്റെ കോപത്തെ നിയന്ത്രിക്കാൻ ശ്രമിച്ചു.. നൂല് പൊട്ടിയ പട്ടം പോലെ അസ്വസ്ഥമായ അവൻ്റെ മനസ്സ് ഏതോ ദിശയിൽ സഞ്ചരിച്ചു... റയാൻ തൻ്റെ അനിയനാണ്... വീട്ടിലെ ഏറ്റവും വികൃതി... എല്ലാവരോടും വാ തോരാതെ സംസാരിക്കുന്നവൻ... എപ്പോഴും ചിരിയോടെ മാത്രം സർവ്വരേയും സമീപിക്കുന്നവൻ... തന്നേ പോലെ അല്ലായിരുന്നു ഒരിക്കലും അവൻ.... താൻ സദാ സ്വന്തം കാര്യം ശ്രദ്ധിച്ച് സ്വന്തമായി സൃഷ്ടിച്ച ലോകത്തിൽ മാത്രം ഒതുങ്ങിയപ്പോൾ അവൻ എല്ലാവരിലേക്കും ഇറങ്ങി ചെന്ന് സർവ്വരും ആയി സൗഹൃദം സ്ഥാപിക്കുമായിരുന്നു... അതെ റയാൻ വളരെ നല്ലവനാണ്... അതു കൊണ്ട് മാത്രമാണ് ധാനിയെ അവൻ സ്വീകരിച്ചതും... ധാനി...... ഒരു നോട്ടം കൊണ്ട് പോലും അവളെ കളങ്കപ്പെടുത്തെരുതെന്ന് കരുതിയതായിരുന്നു.... അവഗണിച്ചതും അകറ്റി നിർത്തിയതും ഒക്കെ അതു കൊണ്ട് തന്നെ.... പക്ഷേ... പക്ഷേ സ്വബോധം ഇല്ലാതിരുന്ന ഏതോ ഒരു നിമിഷത്തിൽ മനസ്സിൻ്റെ നിയന്ത്രണം നഷ്ടമായി.... പിന്നീടുള്ള തൻ്റെ വാക്കുകൾ അവളെ ഏറെ വേദനിപ്പിച്ചിരിക്കാം..

അതൊക്കെ ഓർക്കെ ആദർശിന് ഉള്ളിൽ വല്ലാതെ വേദന തോന്നി.... 🥀🥀🥀🥀🥀🥀🥀🥀🥀🥀 നീ വേദനിക്കും... വേദനിക്കും ചേട്ടാ... നീ എന്തൊക്കെ ന്യായീകരണങ്ങൾ നടത്തിയാലും നീ ധാനിയോട് ചെയ്തത് തെറ്റ് തന്നെയാണ്... ആ തെറ്റിൻ്റെ പരിണിത ഫലം ഒന്ന് കൊണ്ട് മാത്രമാണ് ധാനിയെന്നെ അംഗീകരിക്കാത്തത്... നിൻ്റെ പ്രവർത്തികൾ അവളിൽ ഏല്പ്പിച്ച മുറിപാടുകൾ മായാതെ കിടക്കുന്നത് കൊണ്ട് മാത്രമാണ് എൻ്റെ സ്നേഹം മനസ്സിലായിട്ടും അവൾ മനസ്സിലാവാത്തത് പോലെ നടിക്കുന്നത്... എൻ്റെ പ്രണയത്തിന് അർഹയല്ലെന്നവൾ കരുതുന്നതും നീ അവൾക്ക് സമ്മാനിച്ച ജീവിതം ഒന്ന് കൊണ്ട് മാത്രമാണ്... അതെ... നീ മാത്രമാണ്...!! നിന്നോടൊത്തുള്ള ഓർമ്മകൾ മാത്രമാണ് ധാനിയെ എന്നിൽ നിന്നും അകറ്റുന്നത്... നിനക്ക് വേണ്ടായിരുന്നെങ്കിൽ അവളോട് ഇങ്ങനെ ചെയ്ത് ആ പാവത്തെ ഉപേക്ഷിക്കണമായിരുന്നോ...? മറ്റൊരു വിവാഹവും കഴിച്ച് നീ സന്തോഷമായി കഴിയുമ്പോൾ ആ മനസ്സ് തേങ്ങുന്നത് എത്രമാത്രമാണെന്ന് നിനക്കറിയുമോ...? റയാൻഷ് നിറമിഴികളോടെ ഓർത്തു...

ആദി മോൻ അപ്പോഴേക്കും അവൻ്റെ നെഞ്ചിൽ കിടന്ന് ഉറക്കം പിടിച്ച് തുടങ്ങിയിരുന്നു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀 ധാനിയുടെ ഉള്ളവും ഉരുകുകയായിരുന്നു.... റയാൻഷിനെ വേദനിപ്പിക്കേണ്ടി വന്നതിൽ... ഇഷ്ടമാണ്.... എനിക്ക് ഒരുപാട്... പക്ഷേ എന്നെ എന്തോ ഒന്ന് ആ പ്രണയത്തെ സ്വീകരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു... അതെൻ്റെ മനസ്സിനെ പിൻവലിക്കുന്നു.... ധാനി ഇതൊക്കെ ചിന്തിച്ചു കൊണ്ടിരുന്നതും റയാൻഷ് കുഞ്ഞുമായി മുറിയിലേക്ക് വന്നു... അവൾ അവനെ നോക്കി പുഞ്ചിരിച്ചിട്ടും അവൻ അത് ശ്രദ്ധിക്കാതെ കുഞ്ഞിനെ ബെഡിൽ കിടത്തിയിട്ട് മോൻ്റെ അരികിലായ് കിടന്നു.. റയാൻഷ് ഇടയ്ക്കിടെ ഒളികണ്ണിട്ട് അവളെ നോക്കി... കണ്ട്രോൾ മോനേ റയാനേ.... അവൾ വന്ന് മിണ്ടാതെ ഇനീം ഒന്ന് നോക്കുക പോലും ചെയ്യരുത്... അവൻ സ്വയം തീരുമാനിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു.... ധാനി ബെഡിൻ്റെ മറ്റേ അറ്റത്തായി കിടന്നു.... ഏറെ നേരമായിട്ടും റയാൻഷിൽ നിന്നും പ്രതികരണം ഒന്നുമില്ലാത്തതിനാൽ അവൾ ഇടയ്ക്കിടെ മുഖമുയർത്തി നോക്കി... അവൻ്റെ സ്വരം കേൾക്കാഞ്ഞിട്ട് എന്തോ പോലെ...

തന്നെ ആ നെഞ്ചിൽ ചേർത്ത് കിടത്തിയിട്ടല്ലാതെ ഉറങ്ങാറില്ല... ഇന്ന് ദേ പുറം തിരിഞ്ഞ് കിടക്കുന്നു... അവൾ പരിഭവത്തോടെ ഓർത്തു... എൻ്റീശ്വരാ ഇതിപ്പോൾ കിടന്നിട്ട് ഉറക്കോം വരുന്നില്ലല്ലോ... എന്തേലും ഒന്ന് മീണ്ടെടി... നിന്നെ ഉമ്മിക്കാൻ ചുണ്ടുകൾ വെമ്പുന്നുണ്ട്.... ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുവാ... വല്ല്യ വീരവാദം ഒക്കെ പറഞ്ഞതാ ഇനീം ശല്ല്യം ചെയ്യില്ലെന്നൊക്കെ... ശെ! വേണ്ടാരുന്നു... റയാൻഷ് നിരാശയോടെ ഓർത്തു... ഈശ്വരാ ഇത്രേം നേരം മിണ്ടാതിരുന്നിട്ട് തന്നെ എൻ്റെ ചങ്ക് പിടയുന്നു... അപ്പോൾ ആൾ എങ്ങാനും എന്നെ ഉപേക്ഷിച്ചാൽ ഞാൻ പിന്നീട് ഉണ്ടാകുമോ...? തൻ്റെ മോനേ ജീവന് തുല്ല്യം സ്നേഹിക്കാൻ മറ്റാർക്കെങ്കിലും സാധിക്കുമോ...? ധാനി ചിന്തിച്ചു... ഈശ്വരാ ഇവൾക്ക് ഭയങ്കര കണ്ട്രോൾ ആണല്ലോ... എന്നെപ്പോലെ ഇത്രേം സുന്ദരനും സത്സ്വഭാവിയുമായ ഒരു യുവ കോമളൻ അടുത്ത് കിടന്നിട്ട് ഇവൾക്ക് ഒന്നും തോന്നുന്നില്ലേ...

ശെ! മോശം മോശം... അവളെ കെട്ടിപ്പിടിക്കാതെ ഉറങ്ങാനും പറ്റുന്നില്ലല്ലോ... ഇനീം വല്ല sleeping pills ഉം കഴിക്കേണ്ടി വരുമോ... റയാൻഷ് നഖം കടിച്ചു കൊണ്ട് ഓർത്തു... തന്നെ ഉപേക്ഷിക്കട്ടെ എന്ന് കരുതി പറഞ്ഞതാ അങ്ങനെ... പിന്നീട് തന്നെ സ്വീകരിക്കേണ്ടി വന്ന നിമിഷത്തെ ആള് സ്വയം ശപിക്കാതിരിക്കാൻ.... പക്ഷേ താൻ ഇല്ലാത്ത ജീവിതത്തിൽ റയാൻഷ് സർ സന്തുഷ്ടനായിരിക്കുമോ..? തൻ്റെ മോന് ആ മനുഷ്യൻ്റെ ഹൃദയമിടിപ്പുകൾ ശ്രവിക്കാതെ നിദ്രയെ പുൽകാൻ സാധിക്കുമോ...? തന്നോട് പ്രണയമല്ലേ.. ആ പ്രണയം അദ്ദേഹത്തിന് ബാധ്യതയാകുമെന്ന് ചിന്തിച്ച താനല്ലേ തെറ്റ്കാരി...?? തൻ്റെ ഉള്ളിലും പ്രണയമില്ലേ... ആ പ്രണയത്തെ മറച്ച് വെച്ച് താൻ സ്വയം വഞ്ചിക്കുകയല്ലേ...? ഉള്ളിൽ കടന്നു കൂടിയ ചിന്തകളെ ധാനി വിശകലനം ചെയ്തു കൊണ്ടിരുന്നു... ഇവളായി മിണ്ടുമെന്ന് തോന്നുന്നില്ല... ഞാൻ എന്തേലും ചെയ്തേ മതിയാവൂ... ഒന്നു ചുമച്ചു നോക്കാം... റയാൻഷ് അതും ഓർത്ത് ഒന്ന് ചുമച്ചു... ഇത്തിരിയും കൂടെ ഉറക്കെ... അവൻ സ്വയം പറഞ്ഞു... ശെടാ... ഇതിപ്പോൾ ചുമ act ചെയ്ത് എൻ്റെ തൊണ്ട പൊട്ടിയാലും അവൾ മിണ്ടുമെന്ന് തോന്നുന്നില്ല....

അവൻ്റെ ചുമ നിന്നതും ധാനി അവനെ ഒന്ന് നോക്കി.... ഈശ്വരാ ആൾക്ക് വീണ്ടും പനിയായെന്നാ തോന്നുന്നത്... ഇത്തിരി കുരുമുളക് കാപ്പി ഉണ്ടാക്കിക്കോണ്ട് വന്നാലോ... അവൾ ഓർത്തു... ചുമ ഏറ്റില്ല.... സാരമില്ല... അടുത്ത പ്ലാൻ നോക്കാം... ആഹ്... കിട്ടിപ്പോയി...!! നെഞ്ച് വേദന... ഇത് കലക്കും... എന്ത് പറ്റിയെന്നെങ്കിലും അവൾ ചോദിക്കാതെ ഇരിക്കില്ല.... നീ അത്രേം എങ്കിലും ഒന്ന് മിണ്ടിയാൽ മതിയെൻ്റെ മോളെ... റയാൻഷ് ചിരിയോടെ ഓർത്തു.... അവൻ നെഞ്ചിൽ കൈ വെച്ചു.... "ആഹ്.... അമ്മേ.... അയ്യോ...." റയാൻഷ് ഉറക്കെ വിളിച്ചു... ധാനി അത് കേട്ടതും വെപ്രാളത്തോടെ എഴുന്നേറ്റു... "അയ്യോ... എന്താ.. എന്താ പറ്റിയെ...?" ധാനി വല്ലാത്ത പരവേശത്തോടെ ചോദിച്ചു.... "ആഹ്... ഞാൻ മരിക്കാൻ പോവാണേ ആദി മോനേ... അച്ഛന് നെഞ്ച് വേദന എടുക്കുന്നേ...." അവൻ കുഞ്ഞിനോടെന്ന പോലെ പറഞ്ഞു... "നിന്നോട് ഞാൻ മിണ്ടില്ലെടീ തൊട്ടാവാടീ.." അവൻ മനസ്സിൽ പറഞ്ഞു...

"അയ്യോ... ഞാൻ വേഗം പോയി ആരേയേലും വിളിക്കട്ടെ...." ധാനി അതും പറഞ്ഞ് ഡോറിൻ്റെ അടുത്തേക്ക് ഓടി... ഈശ്വരാ പണി പാളിയോ... ഇവള് പാതിരാത്രി വിളിച്ചു കൂവി ആരേയേലും ഉണർത്തുവോ... ശെ! ഏത് നേരത്താണാവോ നെഞ്ച് വേദനയുടെ ഐഡിയ തോന്നിയത്... അവൻ തലയ്ക്ക് കൈയ്യും വെച്ച് അവളുടെ പുറകെയായി ഓടി... നിൽക്കാൻ പറയണ്ട... ഞാൻ അവളോട് മിണ്ടിയത് പോലെ ആവും... അവളെ പിടിച്ച് നിർത്തിയാൽ മതി... അവൻ അത് ഓർത്ത് അവളെ പിടിക്കാൻ മുൻപോട്ട് ആഞ്ഞതും അവൻ്റെ പിടുത്തം വീണത് ധാനിയുടെ സാരിത്തലപ്പിന് മേലെ ആണ്... അവൻ അത് വലിച്ചതും അവൾ കുത്തിയിരുന്ന പിൻ ഊരി സാരി പാതി അവൻ്റെ കൈയ്യിലേക്ക് വന്നു.... ധാനി വെപ്രാളത്തോടെ തിരിഞ്ഞ് നോക്കി... കൈയ്യിൽ സാരിയുടെ പാതിയുമായി നിൽക്കുന്ന റയാൻഷിനെ കണ്ടതും അവൾ സ്തംഭിച്ചു... അവൻ്റെ അവസ്ഥയും മറിച്ചായിരുന്നില്ല...

മിഴികൾ അനക്കാതെ തന്നെ അടിമുടി നോക്കി നിൽക്കുന്ന അവനെ കണ്ടപ്പോഴാണ് സ്വന്തം വേഷത്തെ പറ്റി അവൾക്ക് ബോധം വന്നത്.... അവൾ പെട്ടെന്ന് ഇരു കൈകളും മാറിന് കുറുകെയായി വെച്ച് കൊണ്ട് പിടയ്ക്കുന്ന മിഴികളോടെ റയാൻഷിനെ നോക്കി... റയാൻഷ് സ്വയം മറന്ന് അവൾക്കരികിലേക്ക് നീങ്ങി.... ധാനിയുടെ ഹൃദയമിടിപ്പുകൾ അവൾപ്പോലും അറിയാതെ ഉയർന്നു താണു...യാന്ത്രികമായി പാദങ്ങൾ പിന്നിലേക്ക് ചലിച്ചു... വർദ്ധിച്ച ശ്വാസഗതിയോടവൾ ഭിത്തിയിൽ തട്ടി നിന്നു...അനാവൃതമായ അവളുടെ അണി വയറിലേക്ക് അവൻ്റെ സ്പർശനമേറ്റതും അവൾ പിടഞ്ഞു... റയാൻഷ് അവളെ കൈകളിൽ കോരിയെടുത്തു... അവളെ ബെഡിലേക്ക് കിടത്തി....ശേഷം അവൻ എഴുന്നേറ്റ് ജനലരികിലേക്ക് നടന്നു... ധാനി പതിയെ സാരി വാരിച്ചുറ്റി... അവൾ റയാൻഷിൽ തന്നെ മിഴികൾ നട്ടു.... തിരിഞ്ഞു നോക്കല്ലേ.... അവൾ വന്ന് വിളിക്കാതെ തിരിഞ്ഞ് നോക്കല്ലേ... അവൻ ചിന്തിച്ചു... ശെടാ... ഇതിപ്പം നുമ്പേ കണ്ടത് പോലെ ഒന്നും കൂടി കാണാൻ തോന്നുവാ.. തിരിഞ്ഞ് നോക്കാനും വയ്യല്ലോ..

ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ് എന്ന അവസ്ഥ ആയല്ലോ ഈശ്വരാ എനിക്ക്.... നെഞ്ച് വേദന ഉള്ള ആളാണോ എന്നെ പൊക്കി എടുത്തത്..? ധാനി ചിന്തിച്ചു... ഇനീം മനോവിഷമം കൊണ്ടാണോ ആൾക്ക് വേദന വന്ന് പോയത്... ഞാൻ മാത്രമാ കാരണക്കാരി... ഞാനാ സ്നേഹത്തെ സംശയിക്കാൻ പാടില്ലായിരുന്നു... എൻ്റെ വാക്കുകൾ ആ ഹൃദയത്തെ വേദനിപ്പിച്ചിരിക്കാം... ധാനി സങ്കടത്തോടെ ഓർത്തു... ശെ! ഇവിളിത് വന്ന് ഒരക്ഷരം പോലും മിണ്ടുന്നില്ലല്ലോ... ഇനീം ഇപ്പം ഞാനായി തന്നെ പോയി മിണ്ടണ്ടി വരും... റയാൻഷ് അതോർത്തതും ധാനി അവൻ്റെ ചുമലിലേക്ക് കൈ വെച്ചതും ഒരുമിച്ചായിരുന്നു... റയാൻഷ് ഗൗരവത്തോടെ തിരിഞ്ഞ് നോക്കി... ഉള്ളിലെ സന്തോഷം അവൻ പുറമെ പ്രകടിപ്പിച്ചില്ല... "എന്നോട് ക്ഷമിക്ക്... ഇനീം ഞാൻ അങ്ങനെയൊന്നും ഒരിക്കലും പറയില്ല... എനിക്കിഷ്ടമാ ഒരുപാട്...." ധാനി അതും പറഞ്ഞ് അവനെ ചേർത്ത് പിടിച്ചു... റയാൻഷ് മറ്റൊന്നും കേട്ടില്ല... അവൾ അവസാനം പറഞ്ഞ വാചകം ഒഴികെ... "എന്നോടിനിയും ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ... സഹിക്കാൻ പറ്റുന്നില്ല എനിക്ക്...."

അവൻ്റെ നെഞ്ചോട് ചേർന്ന് നിന്നു കൊണ്ട് ധാനി പറഞ്ഞു... റയാൻഷ് ഒരു പുഞ്ചിരിയോടെ അവളെ തിരികെ പുണർന്നു... അവൻ അവളെ എടുത്തു കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു.... പുറത്ത് നിന്നും വന്നു കൊണ്ടിരുന്ന ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ പാറിക്കളിക്കുന്നത് അവൻ കൗതുകത്തോടെ നോക്കി... പടർന്ന് കിടന്ന മുല്ലവള്ളികൾ പൂക്കളാൽ സമൃദ്ധമായതിനാൽ ആ സുഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞ് നിന്നു... നിലാവിൻ്റെ വെളിച്ചത്തിൽ ധാനിയുടെ മുഖം റയാൻഷ് ആവോളം നോക്കി കണ്ടു... പതിയെ അവളുടെ കവിളുകളിലൂടെ അവൻ വിരലുകളോടിച്ചു... ആ കവിൾത്തടങ്ങൾ ചുവപ്പ് രാശി പടർത്തിയപ്പോൾ പിടയുന്ന മിഴികൾ അവൾ അവനിൽ നിന്നും പിൻവലിച്ചു... "I love you..." അവൻ കുറുമ്പോടെ പറഞ്ഞു... "I love you too...." ധാനി ചെറു ചിരിയോടെ പറഞ്ഞു..... "ങേ...? നീയെന്താ പറഞ്ഞെ... ഇങ്ങനൊരു വാചകം നിനക്കറിയാമായിരുന്നോ...??"

റയാൻഷ് അത്ഭുതത്തോടെ ചോദിച്ചു... പിന്നീടവൻ ചുറ്റുമുള്ളതൊന്നും ശ്രദ്ധിച്ചില്ല... അവൾക്കരികിലേക്കവൻ പറ്റിച്ചേർന്നു... "അത്... നെഞ്ച്... നെഞ്ച് വേദന മാ..." ധാനിക്ക് അത് പറഞ്ഞ് പൂർത്തിയാക്കാൻ സാധിച്ചില്ല... അതിന് മുൻപ് റയാൻഷ് അവളുടെ അധരങ്ങളെ സ്വന്തമാക്കിയിരുന്നു... അവളുടെ ഇടുപ്പിൽ മുറുകെ പിടിച്ചു കൊണ്ട് ആ അധരങ്ങളെ അവൻ പതിയെ നുകർന്നു.. കൊലുസ്സിട്ടിരുന്ന ആ കാൽപാദങ്ങൾ പതിയെ വലിഞ്ഞു... അവളുടെ കൈവിരലുകൾ റയാൻഷിൻ്റെ ഷർട്ടിൽ മുറുകി... താരകക്കൂട്ടങ്ങൾ പതിയെ കൺചിമ്മി... മുറ്റത്ത് നിന്ന ചെമ്പകം അതിൻ്റെ സുഗന്ധം നാല് ദിക്കിലും പരത്തി... കൂടണത്ത പക്ഷിക്കൂട്ടങ്ങൾ പോലും ഒരു മാത്ര ലജ്ജയാൽ മിഴികൾ താഴ്ത്തി... പ്രണയം... പ്രണയം... എങ്ങും പ്രണയം മാത്രം...!! ദീർഘമായ ചുംബനത്തിൻ്റെ അനുഭൂതിയിൽ നിന്നവൾ മോചിതയാകും മുൻപേ അവൻ ഒരിക്കൽക്കൂടി ആ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി...

മൃദുവായി... അതിലേറെ പ്രണയത്തോടെ.... അവൻ ആ അധരങ്ങളെ ആവോളം നുകർന്നു...ധാനിയുടെ വിരലുകൾ യാന്ത്രികമായി അവൻ്റെ മുടിയിഴകളെ തഴുകി... അത് റയാൻഷിൽ കൂടുതൽ ആവേശം നിറച്ചു... ഇരുവർക്കും ശ്വാസം വിലങ്ങി... എന്നിട്ടും റയാൻഷിന് മതിയായിരുന്നില്ല... അവൻ്റെ അധരങ്ങൾ പതിയെ താഴേക്ക് ചലിച്ചു... ധാനി വല്ലാതെ കിതയ്ക്കുന്നത് കണ്ടതും അവൻ അവളെ ചേർത്ത് പിടിച്ച് അവളുടെ മൂർദ്ധാവിലേക്ക് ചുണ്ടുകൾ ചേർത്തു... "സോറി തൊട്ടാവാടീ... കണ്ട്രോൾ അങ്ങ് പോയി..." അവൻ ചിരിയോടെ പറഞ്ഞു... ധാനി കണ്ണും മിഴിച്ച് റയാൻഷിനെ നോക്കി.. "ങും... എന്ത് പറ്റി..? ഒന്നൂടെ വേണോ...?" മിഴികളിൽ കുസൃതി നിറച്ചവൻ ചോദിച്ചതും അവൾ മിഴികൾ ഇറുക്കിയടച്ചു... "ഈ മൗനം സമ്മതമാണോ..?!" അവളുടെ കവിളിൽ താടി രോമങ്ങൾ ഉരസിക്കൊണ്ടവൻ ചോദിച്ചു... ധാനി പ്രണയത്തോടെ റയാൻഷിൻ്റെ നെഞ്ചോട് ചേർന്നു...

അവനെ ഇറുകെ പുണർന്നു.... വാക്കുകളാൽ അവൾ മൊഴിയാൻ ആഗ്രഹിച്ചതൊക്കെയും മിഴികളിൽ നിറഞ്ഞ് തുളുമ്പുന്നത് റയാൻഷ് കണ്ടു... "ഈ ദിവസത്തിനായ് എത്ര ഞാൻ കാത്തിരുന്നെന്ന് നിനക്കറിയുമോ..? നിൻ്റെ മിഴികളിൽ എനിക്കായ് പ്രണയം നിറയുന്ന ഈ നിമിഷത്തിനായ്..." അനിയന്ത്രിതമായി ഓടി കളിക്കുന്ന ആ നേത്ര ഗോളങ്ങളിൽ നോട്ടമിട്ട് കൊണ്ട് റയാൻഷ് പറഞ്ഞു.. പുറത്ത് നിന്നും വന്ന ഇളം കാറ്റ് ഇരുവരെയും ഒന്ന് തഴുകി തലോടി പോയി.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "ആദീ...." ഇഷാനി പതിയെ ആദർശിൻ്റെ ചുമലിലേക്ക് കരങ്ങൾ ചേർത്ത് കൊണ്ട് വിളിച്ചു.. "കുറേ നേരമായില്ലേ ഇവിടിങ്ങനെ വന്ന് നിൽക്കാൻ തുടങ്ങിയിട്ട്... എന്ത് പറ്റി..? അകത്തേക്ക് വാ... ഇവിടെ നല്ല തണുപ്പാണ്..." അവൾ അത് പറയുമ്പോഴും എങ്ങു നിന്നോ വന്നു കൊണ്ടിരുന്ന ഇളം കാറ്റ് ഇരുവരെയും കുളിരിൽ തീർത്ത പട്ടണിയിക്കുന്നുണ്ടായിരുന്നു....

"നീ കിടന്നോളൂ ഇഷാനീ... ഞാൻ സ്വല്പ നേരം കൂടി ഇവിടെ നിൽക്കട്ടെ... ഈറനടിയേറ്റ് ഇവിടെ നിൽക്കുമ്പോൾ മനസ്സ് ശാന്തമാകുന്ന പോലെ..." ആദർശ് പറഞ്ഞു... "അങ്ങനെ ഇപ്പോൾ എന്താ ഉള്ളത്...? ആദിയുടെ മനസ്സിനെ അസ്വസ്ഥമാക്കാനും മാത്രം..?!" "ഒന്നുമില്ല ഇഷാനീ... ഞാൻ വെറുതെ..." "എന്താ ആദീ... തനിക്ക് ഒരു സങ്കടം പോലെ... തന്നെ ഇങ്ങനെ dull ആയി കാണാറേ ഇല്ലല്ലോ... ആദി മോൻ്റെ കൂടെ ഇരുന്നപ്പോൾ താൻ എത്ര ഹാപ്പി ആയിരുന്നു... പിന്നെ പെട്ടെന്ന് എന്താ പറ്റിയെ...?" "ഒന്നുമില്ല... അത് ഓഫീസിലെ കുറച്ച് ടെൻഷൻ..." "ങും...എനിക്കൊരു കാര്യം പറയാനുണ്ട് ആദീ.." "ആഹ്... പറ..." "അത് പിന്നെ ഒരമ്പലമുണ്ട്..." "സന്താനസമൃദ്ധി അമ്പലം... അതല്ലേ പറയാൻ വന്നത്...?" "ങേ... അതെങ്ങനെ ആദിക്ക് മനസ്സിലായി..? ആദിയും കേട്ടിട്ടുണ്ടോ ആ അമ്പലത്തെ പറ്റി..?" "ഇനീം നീ അടുത്തതായ് പറയാൻ വരുന്നത്... ഞാൻ അവിടെ ചെന്ന് നൂറ്റൊന്ന് തവണ ഉരുളണമെന്നും അത് കഴിഞ്ഞാൽ നമ്മുക്ക് കുട്ടികൾ ഉണ്ടാവുമെന്നും ആയിരിക്കും..." "അതേ ആദീ... ഹോ ഈ ആദി ഒരു സംഭവം തന്നെ...!! ഞാൻ പറയാൻ വന്നത് മനസ്സിലാക്കി കളഞ്ഞല്ലോ...

ഇതാണ് ആദീ മനപ്പൊരുത്തം... അപ്പോൾ എങ്ങനാ ആദി ഉരുളുവല്ലേ...?" "ദേ ഇഷാനീ... ഒരു കാര്യം ഞാൻ പറഞ്ഞേക്കാം... ആ റയാൻ പറയുന്ന പൊട്ടത്തരങ്ങളും വിശ്വസിച്ച് എൻ്റടുത്തോടെ പറയാൻ വന്നാലുണ്ടല്ലോ.... അവൻ്റെ ഉലക്കമേലെ ഒരമ്പലം..." ആദർശ് ദേഷ്യത്തിൽ പറഞ്ഞു.... "ആ... ആദീ..." "ഇഷാനീ... നമ്മൾക്ക് കുട്ടികൾ ഉണ്ടാവാൻ സമയം ആകുമ്പോൾ ഉണ്ടായിക്കോളും... ഇനീം ഈ കാര്യം പറഞ്ഞ് എന്നെ ശല്ല്യം ചെയ്യരുത്..." "ആദിയുടെ ഈ ഒഴിഞ്ഞ് മാറ്റം ആണ് എനിക്ക് ഇഷ്ടമല്ലാത്തത്... ആദിക്ക് എന്തേലും കുഴപ്പമുണ്ടോ..? ഉണ്ടെങ്കിൽ അത് തുറന്ന് പറയ്... അല്ലാതെ എപ്പോഴും പറയും പോലെ ഇതേ പറ്റി സംസാരിക്കരുത് എന്ന് പറഞ്ഞാൽ അതെങ്ങനെ ശരിയാവും..?" "ഇഷാനീ... നീയെനിക്ക് കുറച്ച് സ്വസ്ഥത തരുമോ...? എനിക്ക് ഒരു കുഴപ്പവും ഇല്ല.. ഇല്ല... ഇല്ല...!! മനസ്സിലായോ..?" "റയാൻ പറഞ്ഞതിൽ കാര്യമുണ്ട്...

ആദിക്ക് കുഴപ്പമൊന്നും ഇല്ലെങ്കിൽ എന്താ ഡോക്ടറുടെ അടുത്ത് വരാഞ്ഞത്..?" "റയാൻ...റയാൻ.. റയാൻ...!!!ഇനീം അവൻ്റെ പേര് പോലും എന്നോട് മിണ്ടരുത്... എല്ലാത്തിനും അവൻ ഒറ്റ ഒരുത്തനാ കാരണം... എൻ്റെ സമാധാനം നശിപ്പിക്കുന്നത് അവനാ..." "തനിക്ക് റയാനോട് അസൂയ ആണ് ആദീ... റയാന് ആദി മോനേ പോലൊരു മോൻ ഉണ്ട്...he is alright... റയാന് ഇനിയും കുട്ടികൾ ഉണ്ടാവും... തനിക്കെന്തോ കുഴപ്പവും ഉണ്ട്.. എല്ലാ അർത്ഥത്തിലും റയാൻ തന്നേക്കാൾ ബെസ്റ്റ് ആണ്..." ഇഷാനി അതും പറഞ്ഞ് പോകുന്നത് ആദർശ് കോപത്തോടെ നോക്കി നിന്നു... ആദിയെൻ്റെ മോനാ... റയാൻ്റെ അല്ല...!! അവന് കുട്ടികൾ ഇല്ല... എനിക്കാണ് മോൻ ഉള്ളത്.... അവൻ എങ്ങനെ എന്നേക്കാളും ബെസ്റ്റ് ആവും ഇഷാനീ... അതേ പോലൊരു മോനേ തരാൻ എനിക്കേ സാധിക്കൂ...!! ആദർശ് രോഷത്തോടെ ഓർത്തു.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാവിലെ ധാനി ഉണർന്നതും തൻ്റെ മാറിൽ തല ചേർത്ത് വെച്ചുറങ്ങുന്ന റയാൻഷിനെ ആണ് അവൾ കാണുന്നത്... അവൾ ചെറു പുഞ്ചിരിയോടെ റയാൻഷിൻ്റെ തലയിൽ തഴുകി... അവൻ്റെ ശിരസ്സ് മാറ്റിയതും അവൻ വീണ്ടും കുറുമ്പോടെ അവളുടെ മേലേക്ക് ചാഞ്ഞു... "ഉം...കുറച്ച് നേരം കൂടി..." അവൻ കുറുമ്പോടെ പറഞ്ഞു... "തടവ് തൊട്ടാവാടീ... നല്ല സുഖം...." ചൊടികളിൽ വിരിഞ്ഞ പുഞ്ചിരി മായ്ക്കാതെ റയാൻഷ് ഉറക്കച്ചുവയോടെ പറഞ്ഞു... "ഞാൻ എഴുന്നേൽക്കട്ടെന്നേ... സമയം ഒരുപാടായി..." ധാനി പറഞ്ഞു... "ഓ നീയിപ്പോൾ എഴുന്നേറ്റിട്ട് എന്നാ ചെയ്യാനാ... അടുക്കളയിൽ കയറാനല്ലേ... അത് ഏട്ടത്തി നോക്കിക്കോളും..." റയാൻഷ് അവളെ പുണർന്നു കൊണ്ട് പറഞ്ഞു... ധാനി അല്പ സമയം കൂടി അവൻ്റെ മുടിയിഴകളിൽ കൂടി വിരലുകളോടിച്ചു... റയാൻഷിൻ്റെ കരങ്ങൾ അവളുടെ ഉദരത്തിൽ കുറുമ്പ് കാട്ടി... "മതിയായില്ലേ....?" അവൾ ചോദിച്ചു.. ങും ഹും.... അവൻ കൺ ചിമ്മിക്കൊണ്ട് പറഞ്ഞു... ധാനി വെറുതെ ജനൽ വഴി വരുന്ന സൂര്യകിരണങ്ങളെ നോക്കി കിടന്നു.... "ധാനീ.... നീ ഭയങ്കര സുന്ദരിയാടീ..." അത് കേട്ടതും ധാനി ചിരിച്ചു....

"സാറിൻ്റെ കണ്ണിന് എന്തെങ്കിലും കുഴപ്പമുണ്ടോ...?" "കണ്ണിന് കുഴപ്പമുണ്ട്... എനിക്കല്ല... എൻ്റെ ചേട്ടന്... അതാ അവൻ നിന്നെ വേണ്ടെന്ന് വെച്ചത്... നിൻ്റെ മഹത്വം മനസ്സിലാക്കാനുള്ള കാഴ്ച ശക്തി അവനില്ല..." ധാനിയുടെ മുഖം മങ്ങി... "ഞാനവൻ്റെ കാര്യം പറഞ്ഞത് നിനക്ക് സങ്കടമായോ..? ഓർക്കാതെ പറഞ്ഞ് പോയതാ.... ഇനീം നമ്മുടെ സംഭാഷണത്തിൽ അവൻ വേണ്ട... ഞാനും നീയും നമ്മുടെ മോനും മാത്രം.." അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് റയാൻഷ് പറഞ്ഞതും അവൻ്റെ അധരങ്ങളിലെ പുഞ്ചിരി പതിയെ അവളിലേക്കും പടർന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 രാവിലെ എല്ലാവരും breakfast കഴിക്കാനായി ഇരുന്നു... "ഏട്ടത്തീ... എൻ്റെ പരിചയത്തിൽ ഒരു ഡോക്ടർ ഉണ്ട്... ഡോക്ടർ ശ്യാം പ്രകാശ്... കുട്ടികൾ ഉണ്ടാവാത്തവർ ഒന്ന് പോയി കണ്ടാൽ മതി..." റയാൻഷ് ആദർശിനെ ഒളികണ്ണിട്ട് നോക്കിക്കൊണ്ട് ഇഷാനിയോട് പറഞ്ഞു... പോയി കണ്ടാൽ കുട്ടികളുണ്ടാകുമോ... അയാളെന്താ നോക്കി ഗർഭമുണ്ടാക്കുന്ന ജാതിയോ... ആദർശ് മുഷിച്ചിലോടെ ഓർത്തു.... "ആണോ... ആ ഡോക്ടറുടെ നമ്പർ ഉണ്ടോ റയാൻ...?"

ഇഷാനി ഉത്സാഹത്തോടെ ചോദിച്ചു... "നമ്പർ ഒക്കെ ഉണ്ട്... ആണുങ്ങൾക്കാണ് കുഴപ്പമെങ്കിൽ പുള്ളിക്കാരൻ ബെസ്റ്റാ..." "ആണോ... ഹാവൂ ആശ്വാസമായി... ആദീ നമ്മുക്ക് ഇന്ന് തന്നെ പോവാം... തൻ്റെ കുഴപ്പം നമ്മുക്ക് ചികിത്സിച്ച് മാറ്റാം.." "Ishani just stop this...!!എനിക്ക് കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞില്ലേ..?" ആദർശ് ഇഷാനിയോട് മാത്രമായി പറഞ്ഞു... "ആദീ... എന്താ ഇത്... ഒന്ന് സമ്മതിച്ചാൽ എന്താ...? റയാന് പരിചയമുള്ള ഡോക്ടർ അല്ലേ...?" ഇഷാനി എല്ലാവരും കേൾക്കെ ചോദിച്ചു... "Shut up...!!" ആദർശ് ദേഷ്യത്തിൽ എഴുന്നേറ്റു.... അവൻ അടക്കിപ്പിടിച്ച് ചിരിച്ചു കൊണ്ടിരുന്ന റയാൻഷിന ദേഷ്യത്തിൽ നോക്കി... ശേഷം പല്ല് ഞെരിച്ചു കൊണ്ട് മുറിയിലേക്ക് പോയി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "റയാൻ....!!" ആദർശ് ദേഷ്യത്തിൽ വിളിച്ചു.... "എന്താ ചേട്ടാ...?" റയാൻഷ് ചോദിച്ചു... "You are crossing your limits....!!" റയാൻഷിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ആദർശ് പറഞ്ഞു... "എൻ്റെ limits തീരുമാനിക്കാൻ നീയാരാ..?" Who are you...???" റയാൻഷ് കരങ്ങൾ മാറിൽ പിണച്ച് വെച്ചു കൊണ്ട് പുരികം പൊക്കി ചോദിച്ചു............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story