🍂തൊട്ടാവാടി🥀: ഭാഗം 22

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

റയാൻഷിൻ്റെ പെട്ടെന്നുള്ള ഭാവ മാറ്റത്തിൽ ആദർശ് ഒന്ന് പതറി... പക്ഷേ അവൻ തോറ്റ് കൊടുക്കാൻ തയ്യാറായില്ല... "ഞാനാരാണെന്നോ...?? അത് നീ മനസ്സിലാക്കാൻ പോകുന്നതേയുള്ളൂ..." ആദർശ് ദേഷ്യത്തിൽ പറഞ്ഞു... "ഹും... ഇതിൽ കൂടുതൽ എന്ത് മനസ്സിലാക്കാൻ...ഒരു പെണ്ണിനെ കെട്ടി അവൾക്ക് വില പെട്ടതെല്ലാം അവളിൽ നിന്ന് കവർന്നെടുത്തിട്ട് ഒടുവിൽ ഒരു കുഞ്ഞിനേം കൊടുത്തിട്ട് ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ എന്ന് പറഞ്ഞ് കോട്ടും സ്യൂട്ടും ഇട്ട് നടക്കുന്ന മാന്യൻ...!! ഞാൻ നന്നായി തന്നെ നിന്നെ മനസ്സിലാക്കിയിട്ടുണ്ട്......ചേട്ടാ...!!" റയാൻഷ് പുച്ഛത്തിൽ പറഞ്ഞതും ആദർശിന് തൻ്റെ നാവിറങ്ങി പോവുന്നത് പോലെ തോന്നി... അവൻ റയാൻഷിനെ അഭിമുഖീകരിക്കാൻ ആവാതെ നിന്നു.. റയാൻഷ് എന്തോ പറയാൻ നാവുയർത്തിയതും തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന ഇഷാനിയെ കണ്ടു...

"ഹാ ഏട്ടത്തീ.... ഇങ്ങ് വന്നേ... ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്..." റയാൻഷ് ആദർശിനെ നോക്കി പുച്ഛത്തിൽ ചിരിച്ചു കൊണ്ട് ഇഷാനിയോട് പറഞ്ഞു... അത് കേട്ടതും തൻ്റെ മേലാകെ ഉരുകുന്നത് പോലെ ആദർശിന് തോന്നി.. "ങേ... എന്ത് കാര്യമാ റയാൻ..?" ഇഷാനി ചോദിച്ചു.. "നമ്മള് ചേട്ടനെ ശരിക്ക് മനസ്സിലാക്കിയിട്ടില്ലെന്ന്...." റയാൻഷ് ഒരു ചിരിയോടെ പറഞ്ഞു... "എന്ന് വെച്ചാ...?" ഇഷാനി റയാൻഷിൻ്റെയും ആദർശിൻ്റെയും മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു... "ഒന്നും... ഒന്നുമില്ല ഇഷാനീ..." ആദർശ് പരിഭ്രമത്തോടെ പറഞ്ഞു... "ങേ... ഒന്നുമില്ലെന്നോ...? ഇപ്പോൾ ചേട്ടനല്ലേ എന്നോട് പറഞ്ഞത് ചേട്ടനാരാണെന്ന് ഞാൻ മനസ്സിലാക്കാൻ പോന്നതേയുള്ളെന്ന്...? അതിനർത്ഥം ഇതുവരെ ഞങ്ങൾ ഒന്നും മനസ്സിലാക്കിയിട്ടില്ലെന്നും അല്ലെങ്കിൽ ഇതുവരെ മനസ്സിലാക്കി വെച്ചതൊക്കെയും തെറ്റായിരുന്നു എന്നല്ലേ...? അങ്ങനല്ലേ ഏട്ടത്തീ...?"

റയാൻഷ് ചോദിച്ചു... ഇഷാനി ഒന്നും മനസ്സിലാവാതെ ഇരുവരെയും നോക്കി... "അല്ല ഞങ്ങളെക്കാൾ എല്ലാം നന്നായി ചേട്ടനെ മനസ്സിലാക്കേണ്ടത് ഏട്ടത്തിയല്ലേ.. അപ്പോൾ ചേട്ടൻ ആരാണെന്ന് ആദ്യം ഞാൻ ഏട്ടത്തിക്ക് ഒന്ന് മനസ്സിലാക്കി കൊടുക്കട്ടെ... അത് കഴിഞ്ഞ് ചേട്ടൻ എന്നെ മനസ്സിലാക്കിക്കുന്നത് അല്ലേ കുറച്ചൂടെ നല്ലത്...? അതാവുമ്പോൾ നമ്മുക്ക് വിശദമായി ഒന്ന് പരസ്പരം മനസ്സിലാക്കുകയും ചെയ്യാം..." റയാൻഷ് ശബ്ദം കനപ്പിച്ച് ആദർശിനോട് ചോദിച്ചു... "അല്ല ഈ റയാൻ പറയുന്നതൊന്നും അങ്ങോട്ട് മനസ്സിലാവുന്നില്ലല്ലോ... എന്താ ആദീ കാര്യം..?" ഇഷാനി സംശയ രൂപേണ ചോദിച്ചു.. "ഏയ്... ഒന്നുമില്ല ഇഷാനീ... അവൻ വെറുതെ തമാശയ്ക്ക് എന്തോ പറഞ്ഞെന്ന് വെച്ച് നീ അതങ്ങ് കാര്യമാക്കിയോ...?" ഉള്ളിലെ പരിഭ്രമം പുറത്ത് കാട്ടാതെ ആദർശ് ചിരിയോടെ പറഞ്ഞു... "തമാശയോ...?" റയാൻഷ് ചാടിക്കയറി ചോദിച്ചു... "അതെ തമാശ തന്നെ..." ആദർശ് പതറിക്കൊണ്ട് പറഞ്ഞു.. "അപ്പോൾ ചേട്ടൻ എൻ്റെ അടുത്ത് വന്ന് പറഞ്ഞതും തമാശയായി എടുക്കാം അല്ലേ...?" റയാൻഷ് സ്വരം കനപ്പിച്ച് ചോദിച്ചു...

"പിന്നല്ലാതെ... അതും തമാശ തന്നെ...നീ നന്നായി തമാശ പറയില്ലേ റയാൻ... അപ്പോൾ ഞാനും ഒന്ന് പറഞ്ഞ് നോക്കാമെന്ന് കരുതി..." ആദർശ് ഒരു ചിരി വരുത്തിക്കൊണ്ട് പറഞ്ഞു... "അത് തമാശയായത് നന്നായി... അല്ലായിരുന്നെങ്കിൽ മോൻ വിവരം അറിഞ്ഞേനേം..." റയാൻഷ് ആദർശിൻ്റെ ചെവിയിൽ പറഞ്ഞു.. "എന്താ ചേട്ടനും അനിയനും കൂടെ ഒരു രഹസ്യം പറച്ചിൽ...?" ഇഷാനി ചോദിച്ചു.. "അതൊന്നും ഇല്ല ഏട്ടത്തീ... ഞാൻ പറയുവായിരുന്നു ചേട്ടൻ പറഞ്ഞത് ശരിയാണെന്ന്... അതായത് ഞാൻ നന്നായി തമാശ പറയും... പക്ഷേ ഈ ചേട്ടനുണ്ടല്ലോ ഏട്ടത്തീ... നന്നായി തമാശ കാണിക്കും..." റയാൻഷ് ചിരിയോടെ പറഞ്ഞു... "ഇതിപ്പോൾ രണ്ട് പേരും പറയുന്ന തമാശ എനിക്ക് മനസ്സിലാവുന്നില്ലല്ലോ..." ഇഷാനി പറഞ്ഞു... "ഞാൻ മനസ്സിലാക്കി തരണോ ഏട്ടത്തീ..?" "അത്... അത് വേണ്ട... ഞാൻ പിന്നീട് പറയാം ഇഷാനീ... ഇപ്പോൾ നീ ചെല്ല്..."

റയാൻഷിൻ്റെ ചോദ്യം കേട്ടതും ആദർശ് പെട്ടെന്ന് പറഞ്ഞു... "ആഹ്.. ശരി... ഞാൻ എന്തായാലും Coffee ഇടാൻ പോവാ.. ആദിക്കോ റയാനോ വേണോ..?" "ചേട്ടന് കാപ്പി വേണ്ട ഏട്ടത്തീ... ഒരു ഗ്ലാസ്സ് തണുത്ത ജ്യൂസ് എടുത്തേക്ക്... ചേട്ടൻ നന്നായി വിയർത്തിട്ടുണ്ട്... ഹോ വെന്തുരുകിയെന്നാ തോന്നുന്നത്... പാവം... ഒരഞ്ചാറ് ഐസ് അധികം വേണ്ടി വരും... ഇനീം ഒന്നു തണുക്കാൻ.." റയാൻഷ് ആദർശിനെ ആക്കിക്കൊണ്ട് പറഞ്ഞു... "ആഹ് പിന്നെ ഏട്ടത്തീ... എനിക്ക് ഒരു ഗ്ലാസ്സ് കാപ്പിയെടുത്തോ... പഞ്ചാര ലേശം കൂട്ടി ഇട്ടേക്കണേ... മധുരം കഴിക്കാനൊരു മൂഡ്..." "ഹാ ശരി... റയാന് വേണോങ്കിൽ ഞാൻ ഹൽവയും കൂടെ ഉണ്ടാക്കാം... എനിക്കും മധുരം കഴിക്കാൻ തോന്നുന്നുണ്ട്..." ഇഷാനി സന്തോഷത്തോടെ പറഞ്ഞു... "എന്നാ പിന്നെ ആയിക്കോട്ടെ ഏട്ടത്തീ..." "വേഗം വരാവേ..." "Thank you so much ഏട്ടത്തീ..." "കണ്ട് പഠിക്ക് ആദീ...." റയാൻഷിനെ നോക്കി ചിരിച്ചു കൊണ്ട് ഇഷാനി ആദർശിനോട് പറഞ്ഞു... "അപ്പോൾ എങ്ങനാ... നേരത്തെ പറഞ്ഞത് ഞാനങ്ങ് തമാശയായി കണ്ടോട്ടെ...? അതോ...." ഇഷാനി നടന്നകന്നതും റയാൻഷ് ആദർശിനോട് ചോദിച്ചു...

"റയാൻ... റയാൻ പ്ലീസ്... പ്ലീസ് stop this...." ആദർശ് പറഞ്ഞു... "എന്ത് സ്റ്റോപ്പാൻ...??" റയാൻഷ് ഗൗരവത്തിൽ ചോദിച്ചു... "This...this... emotional blackmail....." അത് കേട്ടതും റയാൻഷ് പൊട്ടിച്ചിരിച്ചു... "ങേ... അതെന്താ സംഭവം..?" അവൻ ചിരിയോടെ ചോദിച്ചു... "നീ... നീയിപ്പോൾ ചെയ്തോണ്ടിരിക്കുന്നത് തന്നെ....!!" ആദർശ് ശബ്ദമുയർത്തിക്കൊണ്ട് പറഞ്ഞു... "ഞാൻ അതിന് പ്രത്യേകിച്ചൊന്നും ചെയ്തില്ലല്ലോ... ഇതൊരു സാമ്പിൾ അല്ലേ ആയുള്ളൂ... ബാക്കി on the way അല്ലേ ചേട്ടാ..." "റയാൻ....!! എൻ്റെ ക്ഷമയെ നീ പരീക്ഷിക്കരുത്..." "എനിക്കും അത് തന്നെയാണ് പറയാനുള്ളത്... don't test my patience..!!" "എന്തിനാ നീയെൻ്റെ സ്വസ്ഥത നശിപ്പിക്കുന്നത്...?" ആദർശ് ദേഷ്യത്തിൽ ചോദിച്ചു... "നിനക്ക് സ്വസ്ഥമായി ജീവിക്കണം അല്ലേ..? നീ കാരണം ധാനിയുടെ ജീവിതം നഷ്ടമായപ്പോൾ അവളുടെ സന്തോഷത്തെ പറ്റി.... അവളുടെ സ്വസ്ഥതയെ പറ്റി ചിന്തിച്ചോ നീ..? ആരുടെയൊക്കെയോ നിർബന്ധത്തിന് വഴങ്ങി ഇഷ്ടമല്ലാതെ നീ അവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ നഷ്ടമായത് ഒരുവളുടെ ജീവിതമാണെന്ന് ചിന്തിച്ചോ നീ...?

വീണുടഞ്ഞത് ഒരുവളുടെ സ്വപ്നങ്ങളാണെന്ന് തിരിച്ചറിഞ്ഞോ നീ...? അതോ അവൾക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തത് കൊണ്ട് മനപൂർവ്വം എല്ലാത്തിനും നേരെ കണ്ണടച്ചോ...? നിന്നോട് ഒരു ശല്ല്യത്തിനും വരാതെ ആ പാവം കഴിയില്ലായിരുന്നോ..? എന്നിട്ടും ഇങ്ങനെ അവളോട് ചെയ്യാൻ എങ്ങനെയാ തോന്നിയത്...? ഇത്രയും മനസാക്ഷി ഇല്ലാത്തവനായിരുന്നോ എൻ്റെ ചേട്ടൻ..!! ഒരു കുഞ്ഞിനെ കൊടുത്തിട്ട് എങ്ങനെ തോന്നി അത് നിൻ്റെ അല്ലെന്ന് പറയാൻ...? ആ നിമിഷം ധാനി അനുഭവിച്ച വേദന എത്ര മാത്രമാണെന്ന് നിനക്ക് ഊഹിക്കാൻ പോലും കഴിയില്ല.. നമ്മുടെ അമ്മ വാക്കുകൾ കൊണ്ടവളെ കുറ്റപ്പെടുത്തിയപ്പോൾ അവൾ അനുഭവിച്ച അപമാനം എന്താണെന്ന് ചിന്തിക്കാൻ എങ്കിലും സാധിക്കുമോ സ്വാർത്ഥനായ എൻ്റെ ചേട്ടന്...? അത്തരമൊരു അവസ്ഥ നിനക്കാണ് വരുന്നതെങ്കിലോ... ആലോചിക്കാൻ എങ്കിലും പറ്റുന്നുണ്ടോ...?

നീ തള്ളിപ്പറഞ്ഞപ്പോൾ ആരും ആശ്രയിമില്ലാതെ ആ അവസ്ഥയിൽ അവൾ എന്ത് ചെയ്യുമെന്നോ നമ്മുടെ അമ്മ അവളെ ഇറക്കി വിട്ടിരുന്നെങ്കിൽ അവൾ എങ്ങോട്ട് പോകുമെന്നോ ഒരു തവണയെങ്കിലും ആലോചിച്ചോ നീ..? അതോ ആർക്കും വേണ്ടാത്തവൾ പോയി ചാകട്ടെന്ന് കരുതിയോ..? പ്രാണൻ പോകുന്ന വേദനയും സഹിച്ച് നീ തള്ളിപ്പറഞ്ഞ കുഞ്ഞിന് ജന്മം കൊടുത്തവളെ പറ്റി ഒരിക്കലെങ്കിലും ചിന്തിച്ചോ നീ...? അപ്പോഴും ധാനിയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കാനല്ലേ നീ ശ്രമിച്ചത്..? എന്നിട്ടിപ്പം സ്വസ്ഥത വേണം പോലും..." റയാൻഷ് പുച്ഛത്തിൽ പറഞ്ഞു... റയാൻഷിൻ്റെ ചോദ്യങ്ങൾക്കൊന്നും ആദർശിന് മറുപടി ഇല്ലായിരുന്നു... അവൻ്റെ വാക്കുകൾ തന്നെ ഇഞ്ചിഞ്ചായി വെട്ടി നുറുക്കുന്ന പോലെ ആദർശിനെ തോന്നി.... "ഏട്ടത്തിയുടെ മുൻപിൽ നീ അണിഞ്ഞിരിക്കുന്ന ഈ മാന്യതയുടെ മുഖം മൂടി വലിച്ചു കീറുവാ ശരിക്കും ചെയ്യേണ്ടത്...

പക്ഷേ ഞാനത് ചെയ്യുന്നില്ല... കാരണം ഏട്ടത്തി സത്യം തിരിച്ചറിയുന്ന ദിവസത്തെ പറ്റി ഓർത്ത് നീറി നീറി കഴിയണം നീ ഓരോ നിമിഷവും... അതാണ് ഞാൻ നിനക്ക് തരുന്ന ശിക്ഷ... പിന്നെ നിനക്കുള്ള യഥാർത്ഥ ശിക്ഷ എന്താണെന്ന് എല്ലാം അറിഞ്ഞ് കഴിയുമ്പോൾ ഏട്ടത്തി തന്നെ തീരുമാനിക്കട്ടെ....നീ ഒരു കാര്യം ഓർത്ത് പേടിക്കണ്ട ചേട്ടാ.. ഞാനായി ഇതൊന്നും ഏട്ടത്തിയോട് പറയില്ല... പക്ഷേ എന്നെങ്കിലും ഏട്ടത്തി ഇതറിയും...കാരണം എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാൻ സാധിക്കില്ല... സത്യം എന്നായാലും പുറത്ത് വരും..." റയാൻഷ് പറഞ്ഞു.. ആദർശിന് അവനെ മുഖമുയർത്തി നോക്കാൻ ആയില്ല... "പിന്നെ എനിക്കും നിനക്കും ധാനിക്കും നന്നായി അറിയാം ആദി നിൻ്റെ മകനാണെന്ന്... ആദി മോനേ തള്ളിപ്പറഞ്ഞതിൻ്റെ ശിക്ഷയായിട്ടാ ചേട്ടാ ഏട്ടത്തി ഇത്രയും ആഗ്രഹിച്ചിട്ടും നിങ്ങൾക്ക് കുട്ടികൾ ഉണ്ടാവാത്തത്...

നീ ചെയ്ത തെറ്റിന് ആ പാവവും വെറുതെ അനുഭവിക്കുന്നു... പിന്നെ നീ കരുതും പോലെ എനിക്ക് നിന്നോട് ദേഷ്യമൊന്നും ഇല്ല.... പുച്ഛം മാത്രം... പിന്നെ കുറച്ച് സഹതാപവും... എൻ്റെ ചേട്ടന് നട്ടെല്ലില്ലാതെ പോയതോർത്ത്... ആഹ്... സാരമില്ല... എല്ലാം കൂടി ഒരാൾക്ക് തരാൻ ഈശ്വരന് പറ്റില്ലല്ലോ...." റയാൻഷ് പരിഹാസത്തോടെ പറഞ്ഞു.. "ആഹ്... പിന്നൊരു കാര്യത്തിൽ നിന്നോടെനിക്ക് നന്ദി ഉണ്ട്... എൻ്റെ ധാനിയെ എനിക്ക് തന്നതിൽ... ഞാൻ പൊന്നു പോലെ നോക്കും അവളെ... നിൻ്റെ കൺമുന്നിൽ തന്നെ ജീവിക്കും ഞങ്ങൾ... ഇത്രേം പറഞ്ഞ സ്ഥിതിക്ക് ഒന്നും കൂടെ പറയട്ടെ... നീ കരുതും പോലെ നീ ഉപേക്ഷിച്ചതിനാൽ ധാനിയോട് തോന്നിയ സഹതാപം കൊണ്ടല്ല ഞാനവളെ വിവാഹം കഴിച്ചത്... ആരും തിരിഞ്ഞ് പോലും നോക്കില്ലെന്ന് പറഞ്ഞ് നീ അപമാനിച്ച അവളെ വർഷങ്ങളായി ഞാൻ പ്രണയിക്കുന്നത് കൊണ്ടാ... ധാനി എൻ്റെ ജീവനായത് കൊണ്ടാ...

നിന്നെ പോലെ പെണ്ണിൻ്റെ പുറമെ ഉള്ള ഭംഗി മാത്രം നോക്കി കല്ല്യാണം കഴിക്കുന്നവർ ധാനിയെ പോലൊരുവളെ അർഹിക്കുന്നില്ല... നിൻ്റെ ഒപ്പം ജീവിക്കാൻ അവൾക്കല്ല.. അവളുടെ ഒപ്പം ജീവിക്കാൻ നിനക്കാ അർഹത ഇല്ലാത്തത്...!!!" "Stop it റയാൻ...!!" ആദർശ് ദേഷ്യത്തിൽ പറഞ്ഞു... "നീ കുറേ അധികം സംസാരിക്കുന്നുണ്ട്... ഞാൻ നിൻ്റെ ചേട്ടനാണെന്ന് നീ പലപ്പോഴും മറക്കുന്നു..." "ഹും ചേട്ടൻ.... പ്രായത്തിൽ മൂത്തത് കൊണ്ട് മാത്രം ആരിൽ നിന്നും ബഹുമാനം പ്രതീക്ഷിക്കരുത്... പ്രവർത്തികൾ കൂടെ നന്നാവണം... മനസ്സിലായോ..... ചേ....ട്ടാ...!!! പിന്നെ ചേട്ടന് വയറ് നിറഞ്ഞെന്ന് കരുതുന്നു... അപ്പോൾ ഞാൻ അങ്ങോട്ട് ചെല്ലട്ടെ.. ഏട്ടത്തി ഇപ്പോൾ ജ്യൂസുമായി വരും... ഈ തലയൊന്ന് തണുപ്പിക്ക്.... തലയിലെ law ഒക്കെ ഇപ്പം നാല് വഴിക്കും ഓടി കാണും... അപ്പോഴേക്കും ഞാൻ പോയി ഹൽവ എവിടം വരെ ആയെന്ന് ഒന്ന് നോക്കീട്ട് വരാം..." റയാൻഷ് അതും പറഞ്ഞ് ഒരു ചിരിയോടെ നടന്നകന്നു... ആദർശ് കോപത്തിൽ അവനെയും നോക്കി നിന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ധാനി ആദി മോൻ വലിച്ചു വാരി ഇട്ടതൊക്കെ അടുക്കി പെറുക്കുവാണ്.. റയാൻഷിൻ്റെ മുറി ഇപ്പോൾ കണ്ടാൽ ഒരു അങ്കം കഴിഞ്ഞത് പോലെ ആയിട്ടുണ്ട്.. "ഈ പരുവം ആക്കിയിട്ട് സുഖമായി ഉറങ്ങുന്ന കണ്ടില്ലേ... കുറുമ്പൻ..." കുഞ്ഞിനെ നോക്കിക്കൊണ്ട് ധാനി ചിരിയോടെ ഓർത്തു... സാറിൻ്റെ സാധനങ്ങൾ ഒക്കെ ഈ വിധം ആക്കിയോ... എത്ര അടുക്കും ചിട്ടയോടെയും ആള് വെച്ചിരുന്നതാ ഇതൊക്കെ...ധാനി സ്വയം പിറുപിറുത്തതും റയാൻഷ് പുറകിൽ നിന്നും അവളെ എടുത്തുയർത്തിയതും ഒരുമിച്ചായിരുന്നു... ധാനി ഒരുവേള ഞെട്ടിയെങ്കിലും ആ സ്പർശനത്തിൻ്റെ ഉടമയെ തിരിച്ചറിഞ്ഞ പോൽ ആ ഞെട്ടൽ പതിയെ പുഞ്ചിരിക്ക് വഴിമാറി... റയാൻഷ് തൻ്റെ ചുണ്ടുകൾ അവളുടെ ഇരു കവിളിലേക്കും ചേർത്തു... "I love you...." അവളുടെ കാതിലേക്ക് ചുണ്ടുകൾ ചേർത്തവൻ പറഞ്ഞതും അവളുടെ ചൊടികളിൽ വിരിഞ്ഞ പുഞ്ചിരി പതിമടങ്ങായി....

അവളുടെ വദനത്തെ തലോടുന്ന ഓരോ മുടിയിഴകളെയും അവൻ മെല്ലെ ഒതുക്കി വെച്ചു.. അവൻ്റെ അധരങ്ങൾ അവളുടെ കഴുത്തിൽ സ്ഥാനം പിടിച്ചതും ആ താടിരോമങ്ങൾ അവളിൽ ഇക്കിളിയുളവാക്കി... കരങ്ങൾ പതിയെ അവളുടെ ഇടുപ്പിൽ ഇഴഞ്ഞു... തൻ്റെ ഉള്ളിലും റയാൻഷിനോട് പ്രണയമുണ്ടെന്ന് അവളുടെ ഹൃദയം അലമുറയിട്ടു... "ഞാൻ നിന്നെ പ്രണയിക്കുന്നു ധാനീ.... ഒരുപാടൊരുപാട്.... അത്രയ്ക്ക് ഇഷ്ടമാ എനിക്ക് നിന്നെ..." വാക്കുകളിലും പ്രവർത്തികളിലും ഒരേ പോലെ പ്രണയം നിറച്ചവൻ...!! "ഇങ്ങനെ പ്രണയിക്കാനും മാത്രം എൻ്റടുത്ത് എന്താ ഉള്ളത്...? എന്നിലുള്ള എന്താ സാറിന് ഇഷ്ടമായത്..?" ധാനി ചോദിച്ചു... "നിന്നിൽ എനിക്ക് ഇഷ്ടപ്പെടാത്തതായി ഒന്നും തന്നെയില്ല...!!"

കണ്ണിമ ചിമ്മും നേരത്തിനുള്ളിൽ അവൻ നല്കിയ മറുപടി അവളുടെ മിഴികൾക്ക് തിളക്കമേകി.... അവ ആനന്ദാശ്രുക്കളായി കവിൾത്തടങ്ങളെ തഴുകിയതും അവൻ്റെ വിരലുകൾ അവയെ തുടച്ചു മാറ്റി.... "ആഹ്... ഇഷ്ടപ്പെടാത്ത ഒന്നുണ്ട്...!! അതാ ഞാനിപ്പോൾ തുടച്ച് മാറ്റിയത്...!" കലങ്ങിയ മിഴികളിൽ നോക്കിയവൻ ചിരിയോടെ പറഞ്ഞതും അവളുടെ മുഖവും തിളങ്ങി... വിണ്ണിൽ ഉരുണ്ടു കൂടിയ കാർമേഘങ്ങളാൽ മഴ പ്രകൃതിയെ തൻ്റെ വരവറിയിച്ചു... ആ സൂര്യകിരണങ്ങൾ പതിയെ നീരദങ്ങൾക്ക് പിന്നിൽ മറയുന്നത് ഇരുവരും നോക്കി കണ്ടു... പുറത്തെ മുല്ല വള്ളികൾ ആടിയുലഞ്ഞപ്പോൾ ആ സുഗന്ധം ഇരുവരിലേക്കും പടർന്നു... മഴ ചാറി തുടങ്ങി... റയാൻഷ് പതിയെ ജനൽക്കമ്പികളിൽ കൂടെ ആ മഴത്തുള്ളികളെ തലോടി... ധാനി അവൻ്റെ പ്രവർത്തികളെ ഒരു ചിരിയോടെ നോക്കിക്കണ്ടു...

നാളത്തെ പുലരിയെ പുൽകാൻ വെമ്പൽ കൊണ്ട പൂമൊട്ടുകൾ ഞെട്ടറ്റ് വീഴുന്നത് ധാനി വേദനയോടെ നോക്കി... വിടരും മുൻപേ കൊഴിയാൻ വിധിക്കപ്പെട്ടവർ...!! പ്രതീക്ഷയോടെ പുതു ജീവിതം കാത്തിരുന്ന ആ പുഷ്പ ദളങ്ങൾ ആരാലെങ്കിലും ചവിട്ടിയരയ്ക്കപ്പെടുമായിരിക്കാം...!! അവയ്ക്ക് ചുറ്റും വട്ടമിടാൻ കൊതിച്ചിരുന്ന പൂമ്പാറ്റകൾ നിരാശരാവുമായിരിക്കാം..!! അവ തൻ്റെ പ്രാണനാണെന്ന് കരുതിയ പ്രകൃതിയും ഒരു മാത്ര തേങ്ങുമായിരിക്കാം...!! പ്രതീക്ഷകൾ ഹൃദയത്തിൽ നിറഞ്ഞിട്ട് അവ നിരാശകളിലേക്കുള്ള ചവിട്ടു പടികൾ മാത്രമായിരുന്നുവെന്ന് തിരിച്ചറിഞ്ഞവളുടെ വ്യഥ...!! തൻ്റെ പിൻകഴുത്തിലേറ്റ റയാൻഷിൻ്റെ നനുത്ത ചുംബനമാണ് ധാനിയെ ചിന്തകളിൽ നിന്നുണർത്തിയത്... ചിലപ്പോൾ ഒന്ന് നഷ്ടമാവുന്നത് അതിനേക്കാൾ നല്ലതിനെ വരവേൽക്കാനും ആവാം... നിരാശകൾ സമ്മാനിച്ചവരുടെ ചിത്രം ഓർമ്മകളിൽ നിന്നും മായിച്ചു കളയാൻ ഈശ്വരൻ ആരേയെങ്കിലും ജീവിതയാത്രയിൽ നമുക്കായി കരുതിയിട്ടുമുണ്ടാവാം...!!

റയാൻഷ് ഒരു ചിരിയോടെ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു... ആദ്യം അവളുടെ മൂർദ്ധാവിൽ... പിന്നെ കവിളുകളിൽ.... പതിയെ മിഴികളിൽ... ഒടുവിൽ അധരത്തിൽ... അവൻ്റെ ചുണ്ടുകളും വിരലുകളും ഓടി നടന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀 മുരിങ്ങയ്ക്കാ അച്ചാർ ഉണ്ടാകുമോ..? ഇഷാനി ചിന്തിച്ചു... "ആഹ്... തത്കാലം തീയലും തോരനും ഒക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം..." "ആഹ് ഏട്ടത്തീ.... എന്താ ഇന്ന് special...?" റയാൻഷ് ചോദിച്ചു... "ഇന്ന് മുരിങ്ങയ്ക്ക ആണ് special..." "ഹാ... അതേതായാലും കൊള്ളാം... പിന്നെ ചേട്ടനോട് ഡോക്ടറുടെ അടുത്ത് പോന്നതിനെ പറ്റി സംസാരിച്ചോ..?" "ഓഹ്.. ഞാൻ കുറേ പറഞ്ഞ് നോക്കി... എന്താവാൻ...? വരുത്തില്ലെന്ന് ശാഠ്യം പിടിക്കുവാ..." "എൻ്റെ ഏട്ടത്തീ... അതും കേട്ട് ഏട്ടത്തി മിണ്ടാതെ നിൽക്കുവാണോ... ആവശ്യം ഏട്ടത്തിയുടേതാണ്... ഒരു കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിക്കണ്ടേ...?" "വേണം റയാൻ..." "അതാ ഞാൻ പറയുന്നത്...

ചേട്ടനെ ഇതും പറഞ്ഞ് maximum ശല്ല്യം ചെയ്യണം... അല്ലെങ്കിൽ ചേട്ടൻ സമ്മതിക്കില്ലെന്നേ..." "പക്ഷേ ആദിയെ convince ചെയ്യിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല റയാൻ... മൂക്കിൻ്റെ തുമ്പത്താ ശുണ്ഠി... ആ ദേഷ്യം കണ്ടാൽ എനിക്കാണെങ്കിൽ കരച്ചിലും വരും... പിന്നെ ആദി തന്നെ വരേണ്ടി വരും സമാധാനിപ്പിക്കാൻ..." "എൻ്റെ ഏട്ടത്തീ... ചേട്ടൻ ദേഷ്യപ്പെട്ടാൽ ഉടനെ ഏട്ടത്തി കരയുമെന്നോ...? മോശമല്ലേ ഏട്ടത്തീ അതൊക്കെ... ചേട്ടൻ ഒന്ന് പറഞ്ഞാൽ തിരിച്ച് രണ്ട് പറയണ്ടെ.. നിങ്ങൾ പെണ്ണുങ്ങൾ ഭർത്താക്കന്മാരെ വരച്ച വരയിൽ നിറുത്തണം..." "ആണോ...?" "അതേന്നേ... അല്ലാതെ ചേട്ടൻ പറയുന്നത് കേട്ട് മോങ്ങാൻ നിന്നാലേ അതിനേ സമയമുണ്ടാകൂ..." "അന്നാലും വരച്ച വരയിൽ നിർത്തണമെന്നൊക്കെ പറഞ്ഞാൽ... അതും ആദിയെ.... അത് നടക്കുമോ..?" "നടത്തണം... അവിടെയാണ് ഏട്ടത്തിയുടെ മിടുക്ക്..." "ഹാ... ഞാൻ ശ്രമിക്കാം..."

"അങ്ങനെ പറഞ്ഞാൽ പറ്റില്ല... നടത്തി എടുക്കണം..." "പക്ഷേ...അതെങ്ങനെയാ..?" "അതിനല്ലേ ഏട്ടത്തീ... ഈ റയാൻ ഇവിടെ ഉള്ളത്... ഇപ്പം തന്നെ ആദ്യം ഏട്ടത്തി എന്ത് ചെയ്യണം... ഹോസ്പിറ്റലിൽ പോകണം എന്ന് പറഞ്ഞ് maximum ഏട്ടനെ torture ചെയ്യണം..." "ആദി ദേഷ്യപ്പെടും..." "ദേഷ്യപ്പെട്ടാൽ പോട്ടെന്ന് വെയ്ക്കണം...Never mind..." "ങും... ഞാൻ maximum നോക്കാം..." ഇഷാനി പറഞ്ഞു.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "അമ്മേ.... അമ്മയൊന്ന് എൻ്റെ കൂടെ വന്നേ..." ഇഷാനി പത്മിനിയോട് പറഞ്ഞു.. "എവിടേക്കാ മോളെ...?" "അമ്മയൊന്നു വാ ആദ്യം... ആദിയെ പറഞ്ഞ് മനസ്സിലാക്കാനാ..." "അവനെ എന്ത് പറഞ്ഞത് മനസ്സിലാക്കാൻ...?" "അത് കുട്ടികൾ ഉണ്ടാവാത്തതിന് ഹോസ്പിറ്റലിൽ പോകാൻ... ആദിയുടെ കുഴപ്പം ചികിത്സിച്ച് മാറ്റണ്ടെ..?" "അതിന് അവന് കുഴപ്പമൊന്നും ഇല്ലല്ലോ...." ഓർക്കാതെ പറഞ്ഞതും പത്മിനി നാവ് കടിച്ചു... "ങേ...? ഇതെന്താ അമ്മയും മോനും ഒരേ പോലെ പറയുന്നത്...

ആദിക്ക് കുഴപ്പമൊന്നും ഇല്ലെന്ന് എങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റും..? എന്താ ആദിക്ക് നേരത്തെ കുട്ടികൾ ഉണ്ടായി വല്ല experience ഉം ഉണ്ടോ...?" ഇഷാനി ചിരിയോടെ ചോദിച്ചതും പത്മിനിയുടെ ഉള്ളിൽ കൂടി ഒരു മിന്നൽ കടന്ന് പോയി... "അല്ല മോളെ ഞാൻ... ഞാനതല്ല ഉദ്ദേശിച്ചത്..." "ഓ എനിക്കറിയാം... അമ്മമാരെല്ലാം ഇങ്ങനെ തന്നെ... തൻ്റെ മക്കൾക്ക് എന്തേലും കുഴപ്പം ഉണ്ടെങ്കിലും തുറന്ന് സമ്മതിക്കാൻ മാതൃഹൃദയം വിസമ്മതിക്കും... അമ്മയുടെ മനസ്സ് എനിക്ക് നന്നായി അറിയാം... ആദിക്ക് കുഴപ്പമൊന്നും ഇല്ലെന്ന് തന്നെ അമ്മ വിശ്വസിച്ചോ... നമ്മുക്ക് ചികിത്സിച്ച് എല്ലാം ഭേദമാക്കാമെന്നേ.. പക്ഷേ ഇപ്പോൾ എൻ്റെ കൂടെ ഒന്ന് വാ..." "അത്... അത് വേണോ മോളെ... ഞാനവനോട് എങ്ങനെയാ ഇത് പറയുക...?" "അതിനിപ്പോൾ എന്താ..?" വരാൻ വിസമ്മതിച്ച പത്മിനിയെ ഇഷാനി പിടിച്ച് വലിച്ച് റൂമിലേക്ക് കൊണ്ടുപോയി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ആദർശ് ആകെ അസ്വസ്ഥനായി ഇരിക്കുകയായിരുന്നു.... റയാൻഷ് പറഞ്ഞതൊക്കെ ഓർക്കെ അവന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി... എന്ത് ധൈര്യമുണ്ടെങ്കിൽ അവൻ എൻ്റടുത്ത് അങ്ങനെ സംസാരിക്കും..?

ഓർക്കുന്തോറും തൊലി ഉരിയുന്ന പോലെ.... ആദർശ് ചിന്തിച്ചു... "ആദീ...." ഇഷാനി വിളിച്ചതും ആദർശ് മുഖമുയർത്തി നോക്കി... പതിവില്ലാതെ പത്മിനിയെയും കൂടെ കണ്ടതു കൊണ്ട് ആദർശ് എന്താണെന്ന മട്ടിൽ നോക്കി.. "പറയ് അമ്മേ...." ഇഷാനി പത്മിനിയോടെ പറഞ്ഞു... അതിപ്പം ഞാൻ എങ്ങനെയാ പറയുക... ആദിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ... പത്മിനി വെപ്രാളത്തോടെ ചിന്തിച്ചു... അവർ ദയനീയമായി ആദർശിനെ നോക്കി.. "എന്താ അമ്മേ കാര്യം..?" ആദർശ് തിരക്കി... "അത് പിന്നെ മോനേ... ഒന്നുമില്ല..." "ഹേ... ഒന്നുമില്ലെന്നോ... ഈ അമ്മയെ കൊണ്ട് തോറ്റു... മോനേ പോലെ തന്നെ... കാര്യം പറഞ്ഞ് സമ്മതിപ്പിക്ക് അമ്മേ..." ഇഷാനി പറഞ്ഞു... "എന്ത് കാര്യമാ..?" ആദർശ് ചോദിച്ചു... ഇതിപ്പം ആദിക്ക് ഒരു കുഴപ്പവും ഇല്ലല്ലോ.. എങ്ങനെ അത് ഇഷാനിയെ പറഞ്ഞ് മനസ്സിലാക്കും.. എല്ലാം അറിഞ്ഞ് വെച്ചിട്ട് ആദിയോട് ഹോസ്പിറ്റലിൽ പോകാൻ പറയാനും വയ്യ...പത്മിനി ചിന്തിച്ചു... "അമ്മേ...അമ്മ പറയുന്നുണ്ടോ...? അല്ലെങ്കിൽ ഞാൻ പോയി അച്ഛനെ വിളിച്ചോണ്ട് വരും..." ഇഷാനി പറഞ്ഞത് കേട്ടതും പത്മിനി ഞെട്ടി...

"അത് മോനേ... നീ... നീയൊന്ന് മോളുടെ ഒപ്പം ഹോസ്പിറ്റലിൽ... നിനക്ക് സമയം ഉള്ളപ്പോൾ വെറുതെ...ഒന്ന്..." പത്മിനി വിക്കി വിക്കി പറഞ്ഞു.. "എന്തിനാ...?" ആദർശ് ചോദിച്ചു... "അല്ല... നിങ്ങൾക്ക് കുട്ടികൾ ഒന്നും ആയില്ലല്ലോ..." വേറെ വഴിയില്ലാതെ പത്മിനി ആദർശിനോട് പറഞ്ഞു... അത് കേട്ടതും ആദർശ് ദേഷ്യത്തിൽ പല്ല് ഞെരിച്ചു... "അമ്മയും തുടങ്ങിയോ ഇത്...? എല്ലാവരും കൂടെ എനിക്ക് സമാധാനം തരില്ലെന്ന് തീരുമാനിച്ചുറപ്പിച്ച് ഇറങ്ങിയേക്കുവാണോ...? ഒരു കാര്യം ഞാൻ പറഞ്ഞേക്കാം... എനിക്ക് കുട്ടികൾ ഉണ്ടാവും... എനിക്കത് നന്നായി അറിയുവേം ചെയ്യാം.. ആരേയും അത് ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല... കുഴപ്പം ദേ ഇവൾക്കായിരിക്കും...." ആദർശ് ദേഷ്യത്തിൽ ഇരുവരോടും പറഞ്ഞു... "ആദീ സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്... എനിക്ക് കുഴപ്പമൊന്നും ഇല്ലെന്ന് ഞാൻ ഉറപ്പ് വരുത്തിയതാ.. തനിക്കാ കുട്ടികൾ ഉണ്ടാവാത്തത്... അഥവാ ഉണ്ടാവുമെങ്കിൽ അത് വെറുതെ പറഞ്ഞാൽ പറ്റില്ല... താൻ തെളിയിച്ച് കാണിക്കടോ.." ഇഷാനി ദേഷ്യത്തിൽ പറഞ്ഞു... "തെളിവ്...!! നിനക്ക് തെളിവ് വേണോടീ..?" ആദർശ് കോപത്തോടെ ചോദിച്ചു.. "ആഹ് വേണം...".........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story