🍂തൊട്ടാവാടി🥀: ഭാഗം 28

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

അല്ലേൽ വേണ്ട..ഇപ്പോഴേ പോകണോ...? ധാനി അടുക്കളയിൽ ഉണ്ടെങ്കിൽ അവൾ അവിടുന്ന് പോകട്ടെ... അടുക്കളയിലേക്ക് നടന്ന ആദർശ് അതും ഓർത്ത് തിരികെ വന്ന് അഞ്ച് മിനിറ്റ് ഹാളിൽ ഇരുന്നു... ആ ജാനി ചേച്ചി അവരുടെ മോളുടെ അടുത്ത് പോയേക്കുന്നോണ്ടല്ലേ ഒരാവിശ്യം വന്നപ്പോൾ ഇവിടാരും ഇല്ലാഞ്ഞത്... മുഷിച്ചിലോടെ അതും ഓർത്തവൻ അടുക്കളയിലേക്ക് കയറിയതും അവിടുത്തെ കാഴ്ച കണ്ട് ആദർശ് ഞെട്ടി... ധാനി ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുകയാണ്... അവളുടെ പിന്നിലായ് നിന്നു കൊണ്ട് റയാൻഷ് ധാനിയുടെ വയറ്റിൽ ചുറ്റിപ്പിടിച്ചിരിക്കുന്നു...

അവൻ്റെ അധരങ്ങൾ ധാനിയുടെ ഈറൻ മുടിയിഴകളെ വകഞ്ഞ് മാറ്റി അവളുടെ പിൻകഴുത്തിൽ സ്ഥാനം പിടിച്ചപ്പോൾ അവൻ്റെ നനുത്ത ചുംബനങ്ങളെ അവൾ ഒരു പുഞ്ചിരിയോടെ സ്വീകരിച്ചു.. അവൻ്റെ കരങ്ങൾ അവളുടെ ഇടുപ്പിൽ ഒന്നും കൂടി മുറുകിയതും അവൾ കുതറി മാറാൻ ശ്രമിച്ചു... "എന്നെ ജോലി ചെയ്യാൻ സമ്മതിക്കില്ലേ..? ഇങ്ങനെ പോയാൽ രാവിലെ പട്ടിണി ആവും...." പിൻതിരിഞ്ഞു നോക്കാതെ തന്നെ സ്നേഹം നിറഞ്ഞ ശാസനയോടവളത് പറഞ്ഞപ്പോഴും അവൻ്റെ കരവലയങ്ങൾ ഒന്നും കൂടെ മുറുകിയതല്ലാതെ അല്പം പോലും അയഞ്ഞില്ല... "പട്ടിണി ആവുന്നെങ്കിൽ അങ്ങ് ആവട്ടെ... ഈ പട്ടിണി ഞാൻ അങ്ങ് സഹിച്ചേക്കാം...

" അവൻ മിഴികൾ ചിമ്മി കുറുമ്പോടെ പറഞ്ഞതും അവളുടെ കവിൾത്തടങ്ങളിൽ മുദ്രണം ചെയ്ത അവൻ്റെ അധരങ്ങൾ അവളിലെ പെണ്മയെ തഴുകിയുണർത്തുന്നുണ്ടായിരുന്നു... നിനക്ക് പട്ടിണി പ്രശ്നമല്ലായിരിക്കും... മനുഷ്യൻ രാത്രി മൊത്തോം ആശുപത്രിയിൽ ഇരുന്നിട്ടാ വന്നേ.. വല്ലോം തിന്നാമെന്ന് വെച്ചാൽ ഇവൻ അതിനും സമ്മതിക്കില്ലേ... അത്ര പിടിച്ച് നിൽക്കാൻ വയ്യെങ്കിൽ ഇവന് ബെഡ്റൂമിൽ പൊയ്ക്കൂടെ... സ്ഥലകാല ബോധോം ഇല്ലാത്ത സാധനം... ആദർശ് അരിശത്തോടെ ഓർത്തു... റയാൻഷ് ചിരിയോടെ തിരിഞ്ഞതും വാതിലിന് അരികിൽ നിന്നു കൊണ്ട് മുഖം തിരിച്ച് പുറത്തേക്കും നോക്കി നിൽക്കുന്ന ആദർശിനെ ആണവൻ കാണുന്നത്... ഓ... നീയെപ്പോഴാ വന്നത് ചേട്ടാ...?

ശെ! കുറേ നേരം ആയിട്ടുണ്ടാകുമോ...? റയാൻഷ് ചമ്മലോടെ ഓർത്തു... ഒരു കാപ്പി ഇട്ട് കുടിക്കാമെന്ന് വെച്ചാൽ ഇവൻ അതിനും സമ്മതിക്കില്ലല്ലോ... ആദർശ് അകത്തേക്ക് നോക്കാതെ അക്ഷമനായി ചിന്തിച്ചു... പതിയെ റയാൻഷിൻ്റെ മുഖത്തെ ചമ്മൽ മാറി ചൊടികളിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.... "I love you ധാനീ...." അവളെ പുറകിൽ നിന്നും ഇറുകെ പുണർന്നു കൊണ്ട് റയാൻഷ് പറഞ്ഞതും ധാനിയും ഒരു വേള ഞെട്ടി... "അതെ എന്താ ഇത്...? ഞാനിതൊന്ന് ചെയ്തോട്ടെ..." അവൾ തിരിഞ്ഞ് നോക്കാതെ തന്നെ പറഞ്ഞു... "എൻ്റെ ഭാര്യയെ എനിക്ക് ഒന്ന് കെട്ടിപ്പിടിക്കാനും പറ്റില്ലേ... എൻ്റെ ചക്കരേ... ഉമ്മ... ഉമ്മ....." "പെട്ടെന്നിതെന്ത് പറ്റി...?" ധാനി ചിരിയോടെ ചോദിച്ചു.. "എന്ത് പറ്റാൻ...?

ഇങ്ങനെയൊക്കെ അല്ലേ മോളെ ഭാര്യമാരെ സ്നേഹിക്കേണ്ടത്... ചിലർ അങ്ങിനെയല്ലെന്നും വെച്ച് എനിക്ക് എൻ്റെ പൊന്നിനെ സ്നേഹിക്കണ്ടേ..?" അവളെ ഒന്നും കൂടെ പുണർന്നു കൊണ്ട് അവൻ ചിരിയോടെ പറഞ്ഞു... "എൻ്റെ ധാനീ ഈ സാരി നിനക്ക് നന്നായി ചേരുന്നുണ്ട്..." "ആണോ..?" "അതേ മോളെ... ഉമ്മ...." ഒന്നും കൂടെ അവളെ ചുംബിച്ചു കൊണ്ട് റയാൻഷ് പറഞ്ഞു... ശെ! ഏത് നേരവും ഇവനിത് തന്നെയാണോ പണി...? ലോകത്താർക്കും ഭാര്യമാർ ഇല്ലാത്തത് പോലെയാണല്ലോ ഇവൻ്റെ കൊഞ്ചൽ... ഇവളുടെ ദേഹത്തെന്താ ചക്കര വല്ലോം ഉണ്ടോ ഇവനിങ്ങനെ പറ്റിപ്പിടിച്ച് നിൽക്കാൻ... അകത്ത് നിന്നുള്ള സംഭാഷണങ്ങൾ കേട്ടതും ആദർശ് മുഷിച്ചിലോടെ ഓർത്തു... "ധാനി മോളെ ചേട്ടന് കാപ്പി തന്നില്ല...

രാവിലത്തെ ഉന്മേഷം ആണ്..." റയാൻഷ് അവളുടെ കാതോരം പറഞ്ഞതും ധാനി വേഗം തന്നെ കപ്പിലേക്ക് കാപ്പി പകർന്നു കൊടുത്തു... റയാൻഷ് കാപ്പി ചുണ്ടോട് ചേർത്തിട്ടും ആദർശ് പുറത്തേക്കും നോക്കി വാതിലിൻ്റെ അരികത്ത് തന്നെ നിൽക്കുകയാണ്.... റയാൻഷിൻ്റെ ചുണ്ടിൽ വീണ്ടും ഒരു പുഞ്ചിരി മൊട്ടിട്ടു.... "ആഹ് ചേട്ടാ ചേട്ടനെന്താ ഇവിടെ നിൽക്കുന്നേ... തൊണ്ടയിലെ വെള്ളം വറ്റിയോ ചേട്ടാ... വെള്ളം കുടിക്കാൻ വന്നതാണോ..? അതോ വെളിയിൽ കാക്ക വല്ലോം മലന്ന് പറക്കുന്നോന്ന് നോക്കുവാണോ...?" റയാൻഷ് അത് ചോദിച്ചപ്പോഴാണ് ആദർശ് വന്നെന്ന കാര്യം ധാനി അറിഞ്ഞത്.. അവൾ പിൻതിരിഞ്ഞ് നോക്കാതെ തൻ്റെ പണി തുടർന്നു... "അത്... അത് പിന്നെ...

ഒരു ഗ്ലാസ്സ് coffee കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.. നല്ല തലവേദന..." ആദർശ് പറഞ്ഞു... "ഓ...കാപ്പി..." റയാൻഷ് ചിരിയോടെ പറഞ്ഞു... "അല്ല ചേട്ടാ ഏട്ടത്തി എവിടെ..? ചേട്ടൻ ഞങ്ങളോട് കാപ്പി ചോദിച്ചോണ്ട് ചോദിച്ചതാ..." "അത്.... അവൾക്കൊരു തലവേദന... അതാ ഞാൻ..." "ഓ... ചേട്ടനും ഏട്ടത്തിക്കും ഒരേ പോലെ തല വേദനയോ...? ശൊ ! ഇതിനെയാണല്ലേ ഈ made for each other എന്നൊക്കെ പറയുന്നത്... telepathy... telepathy...!!" റയാൻഷ് ചിരിയോടെ പറഞ്ഞു... "അല്ല അപ്പോൾ ഏട്ടത്തിക്ക് കാപ്പി വേണ്ടേ... ശൊ ! ഞാൻ അതങ്ങ് മറന്ന് പോയി... ഏട്ടത്തി കുറച്ച് മുൻപ് വന്ന് കാപ്പി കുടിച്ചായിരുന്നു... എന്നിട്ട് ഏട്ടത്തി ചേട്ടന് തന്നില്ലേ ചേട്ടാ...?" റയാൻഷ് സങ്കടം അഭിനയിച്ച് ചോദിച്ചു..

"അത്.... coffee കിട്ടുമോ...?" ആദർശ് അക്ഷമനായി ചോദിച്ചു... "ഇത് കാപ്പി കട ഒന്നും അല്ലല്ലോ ചേട്ടാ... തോന്നുമ്പോൾ വന്ന് ചോദിക്കാൻ...!! പിന്നെ ചിലർക്ക് ദിവസവും കാപ്പി കിട്ടുമ്പോൾ അതിൻ്റെ വില അറിയത്തില്ല....ദൈവം എല്ലാം മനസ്സിലാക്കാൻ ഏവർക്കും ഒരവസരം നൽകും... അപ്പോൾ മനസ്സിലായിക്കോളും ഓരോന്നിൻ്റെയും വില...!!" റയാൻഷ് ചിരിയോടെ പറഞ്ഞതും ആദർശ് മുഖം തിരിച്ചു... "ആഹ് പിന്നെ എൻ്റെ ധാനി മോള് എനിക്ക് ഇപ്പം അങ്ങോട്ട് കാപ്പി തന്നതേയുള്ളൂ.. എന്ത് ചെയ്യാൻ വേണ്ടാ വേണ്ടാന്ന് ഞാൻ പറഞ്ഞതാ... പക്ഷേ എൻ്റെ സഹധർമ്മിണി അത് കേൾക്കണ്ടേ... ഹാ ഇനീം ഞാനായിട്ട് ചേട്ടൻ്റെ തലവേദന കൂട്ടുന്നില്ല... ദാ ഇത് കുടിച്ചോ..."

തൻ്റെ കൈയ്യിലിരുന്ന കപ്പ് ആദർശിന് നേരെ നീട്ടിക്കൊണ്ട് റയാൻഷ് പറഞ്ഞു... "അത് വേണ്ട... അത് നിൻ്റെ coffee അല്ലേ...?" ആദർശ് ചോദിച്ചു... "ഓ ശരിയാ... എൻ്റെ ധാനി മോള് ഏറെ പഞ്ചാര ചേർത്ത് സ്നേഹത്തോടെ എനിക്ക് തന്നതാ... ഇത് ചേട്ടന് വേണ്ട..." അതും പറഞ്ഞ് ആദർശിനെ നേരെ കാപ്പി നീട്ടിയ കൈ റയാൻഷ് പിൻവലിച്ചു... "മോളെ ധാനീ കാപ്പി അധികം ഉണ്ടോ... ചേട്ടന് തൊണ്ട നനയ്ക്കാൻ ഒന്ന് കൊടുക്കാനാ... പാവത്തിൻ്റെ തലവേദന നമ്മളായി കൂട്ടണ്ട..." റയാൻഷ് പറഞ്ഞതും ധാനി ഒരു കപ്പിലേക്കും കൂടെ കാപ്പി പകർന്ന് ആദർശിന് നേരെ നീട്ടി... അവളുടെ കരങ്ങൾ ആദർശിന് നേരെ നീണ്ടെങ്കിലും മിഴികൾ റയാൻഷിന് നേരെ ആയിരുന്നു..

ആദർശ് കൈ നീട്ടി കാപ്പി വാങ്ങാൻ തുനിഞ്ഞതും പെട്ടെന്ന് ധാനിയുടെ കരങ്ങളിൽ നിന്നും റയാൻഷ് കാപ്പി വാങ്ങി... "ഞാനിപ്പോഴാ ഓർത്തെ.. ചേട്ടൻ ധാനിയിട്ട കാപ്പി കുടിക്കുമോ..? ചേട്ടൻ ഗ്ലാമർ ഉള്ള കാപ്പിയല്ലേ കുടിക്കൂ... ഈ കാപ്പി ലേശം ഇരുണ്ടിട്ടാണേ... പ്രശ്നമില്ലെങ്കിൽ വാങ്ങിയാൽ മതി..." റയാൻഷ് ചിരിയോടെ പറഞ്ഞതും ആദർശ് അവൻ്റെ കൈയ്യിൽ നിന്നും കാപ്പി വാങ്ങി പൊടുന്നനെ പുറത്തേക്ക് നടന്നു... "ശെ ! ആകെ നാണം കെട്ടു..." ആദർശ് പിറുപിറുത്തു... അവൻ കാപ്പി ചുണ്ടോട് ചേർക്കാൻ തുനിഞ്ഞതും പെട്ടെന്ന് ഇഷാനിയത് അവൻ്റെ കരങ്ങളിൽ നിന്നും റാഞ്ചി എടുത്തു... "ശൊ ! എന്ത് ചെയ്യാനാ ഒരു കാപ്പി കുടിച്ചിട്ട് എൻ്റെ ക്ഷീണം മാറിയില്ലെന്നേ..."

അതും പറഞ്ഞ് ഇഷാനി ഒറ്റ വലിക്ക് ആ കാപ്പിയും കൂടെ കുടിച്ചു... "ദാ ആദീ താൻ ഈ കപ്പ് അങ്ങോട്ട് കൊടുത്തേക്ക്... ഇപ്പോഴാ ഒരു ഉന്മേഷം വന്നത്..." അതും പറഞ്ഞ് പോകുന്ന ഇഷാനിയെ ആദർശ് അന്തം വിട്ട് നോക്കി നിന്നു... ശെ....!!! ഇനീം ഞാൻ ഒരു കാപ്പിയും കൂടെ എങ്ങനാ ചോദിക്കുന്നെ...? ഇവൾക്ക് വേണോങ്കിൽ പോയി ഇട്ട് കുടിച്ചൂടെ... ആദർശ് അരിശത്തിൽ ഓർത്തു... ധാനിയാണെങ്കിൽ റയാൻ വേണ്ടാ വേണ്ടാന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് കാപ്പി കൊടുക്കുന്നു... ഞാൻ ഇഷാനിയോടെ എത്ര തവണ പറഞ്ഞു എനിക്ക് ഒരു ഗ്ലാസ്സ് കാപ്പി ഇട്ട് തരാൻ... ആദർശ് അസ്വസ്ഥതയോടെ ചിന്തിച്ചു... പലപ്പോഴായി ധാനി തനിക്ക് വേണ്ടി ചായ കൊണ്ടുവന്നതും താൻ നിഷ്കരുണം അവളെ ആട്ടിപ്പായിച്ചതും

ആദർശിൻ്റെ ഓർമ്മയിലൂടെ മിന്നി മാഞ്ഞു... ഒരു വേള അവൻ്റെ മിഴികൾ നിറഞ്ഞെങ്കിലും മനസ്സിനെ നിയന്ത്രണാതീതമാക്കാൻ അവൻ ശ്രമിച്ചു... കൈയ്യിലുള്ള കപ്പ് തിരികെ വെയ്ക്കാനായി അവൻ അടുക്കളയിലേക്ക് നടന്നെങ്കിലും അകത്ത് നിന്നുള്ള റയാൻഷിൻ്റെയും ധാനിയുടെയും ചിരിയോടെയുള്ള സംസാരം കേട്ടതും അവൻ പിൻവലിഞ്ഞു.... ഇവൻ ഇത്രമാത്രം അങ്ങ് സ്നേഹിക്കാൻ വേണ്ടി എന്താ അവളുടെ അടുത്ത് ഉള്ളത്...? ആദർശ് ചിന്തിച്ചു.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "എനിക്കും കൂടെ ചപ്പാത്തി താ ധാനീ... നല്ല വിശപ്പ്...." Breakfast കഴിച്ചു കൊണ്ടിരുന്ന റയാൻഷിൻ്റെ അടുത്തേക്ക് ഇരുന്നു കൊണ്ട് ഇഷാനി പറഞ്ഞതും ധാനി അവളുടെ പ്ലേറ്റിലേക്കും കൂടെ ചപ്പാത്തിയും കറിയും വിളമ്പി....

"അല്ല ഏട്ടത്തീ... ഇതെന്ത് പറ്റി skin ആകെ dull ആയല്ലോ..." റയാൻഷ് ചോദിച്ചു... "ങാ... എന്ത് പറ്റാനാ റയാൻ... നീയെങ്കിലും എൻ്റെ സങ്കടം മനസ്സിലാക്കിയല്ലോ... ആ ആദിയോട് പറഞ്ഞാൽ ഇത് വല്ലോം തലേൽ കയറുമോ...? ഇന്നലെ... ഇന്നലെ എനിക്കെൻ്റെ face cream ഇടാൻ പറ്റിയില്ല റയാൻ... അതാ എൻ്റെ skin tone സ്വല്പം dull ആയത്...." ഇഷാനി സങ്കടത്തോടെ പറഞ്ഞു... "സ്വല്പം അല്ല ഏട്ടത്തീ... കുറച്ചധികം dull ആയല്ലോ... ഇന്നലെ എട്ടത്തി ഫേഷ്യലും ഇട്ടില്ല അല്ലേ...?" ഒരു കഷ്ണം ചപ്പാത്തി വായിലേക്ക് വെച്ചു കൊണ്ട് റയാൻഷ് ചോദിച്ചു... "അതെ റയാൻ... ഇനീം ഞാൻ ഹോസ്പിറ്റലിൽ പോവില്ല.... എൻ്റെ ഉറക്കവും ശരിയായില്ല..." "ശൊ ! അതേ അതേ... ഏട്ടത്തിക്ക് നല്ല ക്ഷീണം ഉണ്ട്... പാവം എൻ്റെ ഏട്ടത്തി..

ഇനീം ഏട്ടത്തി പോവെണ്ടാട്ടോ.." "അല്ലേലും ഞാൻ ഇനീം പോന്നില്ല... ആദിയുടെ വിചാരം എന്നെ നിർബന്ധിച്ച് കൊണ്ട് പോകാമെന്നാ.. ആദിക്ക് എൻ്റെ കാര്യത്തിൽ ഒരു ചിന്തയും ഇല്ല... ഇന്നലെ cream ഇട്ടില്ലെന്ന് പറഞ്ഞിട്ടും ആദിക്ക് ഒരു കുലുക്കവും ഇല്ല..." "ശൊ ! എൻ്റെ ഏട്ടത്തീ... ഏട്ടത്തി cream ഇട്ടില്ലെന്ന് പറഞ്ഞിട്ട് ഏട്ടന് ഒരു കുലുക്കവും ഇല്ലെന്നോ...? എൻ്റെ ധാനി മോൾക്കാണെങ്കിൽ ഞാൻ നിർബന്ധിച്ച് cream ഒക്കെ ഇട്ട് കൊടുക്കും... അല്ലേ മോളെ...?" റയാൻഷ് ചിരിയോടെ ചോദിച്ചതും ധാനി മിഴിച്ചു കൊണ്ട് നോക്കി... "പ... പക്ഷേ ധാനിയെ കണ്ടാൽ ഇതൊക്കെ use ചെയ്യുമെന്ന് തോന്നില്ലല്ലോ..." ഇഷാനി തൻ്റെ സംശയം പ്രകടിപ്പിച്ചു... "അ... അതെ ഏട്ടത്തീ... അവൾക്ക് cream ഒക്കെ ഇട്ട് കൊടുക്കും...

പക്ഷേ അല്പം കഴിഞ്ഞ് ഞാനങ്ങ് ചെല്ലുമെന്നേ... പിന്നെ... പിന്നെ എങ്ങനെ ഫലം കാണാനാ..." റയാൻഷ് നാണം അഭിനയിച്ച് പറഞ്ഞു... ഇവിടെ ഞാനും cream ഒക്കെ ഇട്ടിരിക്കും... എനിക്കും ഉണ്ട് ഒരു കോന്തൻ ഭർത്താവ്... ഇഷാനി ഓർത്തു... "അന്നാലും ഒരു ദിവസം കൊണ്ട് എൻ്റെ ഏട്ടത്തിയുടെ സൗന്ദര്യം കുറഞ്ഞ് പോയെന്നൊക്കെ വെച്ചാൽ സങ്കടം ഉണ്ടേട്ടത്തീ... സങ്കടം ഉണ്ട്..." "നീയെന്നെ കരയിപ്പിക്കല്ലേ റയാൻ... ആദി എന്നെ നിർബന്ധിച്ച് ഇന്നും കൊണ്ട് പോവോന്നാ എൻ്റെ പേടി.." "ഏട്ടത്തി strong ആയി എതിർക്കണം..." "പറഞ്ഞ് തീർന്നില്ല... ദേ ആദി വരുന്നുണ്ട്... ഇപ്പം പറയും....ഇഷാനീ... നീ ഇതുവരെ കഴിച്ച് കഴിഞ്ഞില്ലേ... വേഗം ഇറങ്ങാമെന്ന്..." ഇഷാനി പിറു പിറുത്തു കൊണ്ട് പ്ലേറ്റിലേക്ക് മുഖം പൂഴ്ത്തി...

"ഇഷാനീ... നീ ഇതുവരെ കഴിച്ച് കഴിഞ്ഞില്ലേ... ഹോസ്പിറ്റലിൽ പോകണ്ടേ വേഗം വാ..." ആദർശ് പറഞ്ഞു... "ഞാൻ വരുന്നില്ലെന്ന് തന്നോട് പറഞ്ഞില്ലേ ആദീ..." "ഇഷാനീ എന്താ നിൻ്റെ problem..??" "എനിക്ക് ടൈമിൽ ഫേഷ്യലും ക്രീമും ഒക്കെ apply ചെയ്യണം... പിന്നെ ഹോസ്പിറ്റലിലെ atmosphere തീരെ പറ്റില്ല എനിക്ക്..." "ഇഷാനീ... ഇതൊക്കെയാണോ ഒരു excuse..?? ക്രീമിട്ടില്ല ഫേഷ്യൽ ഇട്ടില്ല... നീയെന്താ കൊച്ച് കുട്ടിയോണോ..? ങേ..?" ആദർശ് അരിശത്തിൽ ചോദിച്ചു... "അയ്യോ ചേട്ടനെന്താ ഇങ്ങനെ പറയുന്നത്... ക്രീമും ഫേഷ്യലും ഒക്കെ എത്ര important ആണെന്ന് അറിയാമോ..?ചിലരുണ്ടല്ലോ ഏട്ടത്തീ... സൗന്ദര്യം മാത്രം നോക്കി കല്ല്യാണം കഴിക്കും....

അങ്ങനെയുള്ളപ്പോഴാ എൻ്റെ ഏട്ടത്തി ക്രീമും ഫേഷ്യലും ഒക്കെ ഇടാതെ ഇരിക്കുന്നത്..." റയാൻഷ് മുന വെച്ച് പറഞ്ഞതും തനിക്കിട്ട് കൊട്ടിയതാണെന്ന് ആദർശിന് മനസ്സിലായി... "കേട്ടില്ലേ ആദീ... റയാൻ പറഞ്ഞത്... തനിക്ക് ബോധം ഇല്ലേലും തൻ്റെ അനിയന് ബോധം ഉണ്ട്..." ഇഷാനി ആദർശിനോട് പറഞ്ഞു... "അപ്പോൾ നീ വരില്ലേ..?" "ഇല്ല... ഒരു കാര്യം ചെയ്യാം ഇന്ന് റയാനും ധാനിയും പോട്ടെ..." ഇഷാനി അത് പറഞ്ഞതും ആദർശ് റയാൻഷിൻ്റെ പ്രതികരണം അറിയാനായി അവൻ്റെ മുഖത്തേക്ക് നോക്കി... "അയ്യോ ഏട്ടത്തീ ഞങ്ങൾ എങ്ങനെ പോകും..? കുഞ്ഞില്ലേ..." "കുഞ്ഞിനെ ഞങ്ങൾ നോക്കിക്കോളാം..." ഇഷാനി ചാടിക്കയറി പറഞ്ഞത് കേട്ടപ്പോൾ ആദർശിനും സന്തോഷമായി..

"അയ്യോ അതെങ്ങനെയാ ഏട്ടത്തീ... കുഞ്ഞിന് ധാനി ഇല്ലാതെ പറ്റില്ല..." "എങ്കിൽ ധാനിയും കുഞ്ഞും ഇവിടെ ഇരിക്കട്ടെ... റയാൻ ചെല്ല്..." "അയ്യോ ഏട്ടത്തീ.... എനിക്കും ധാനി ഇല്ലാതെ പറ്റില്ല..." റയാൻഷ് ഒരു വളിച്ച ചിരിയോടെ അതും പറഞ്ഞെഴുന്നേറ്റു... "ധാനീ.... ഇങ്ങ് വന്നേടീ... ഹോ ഭയങ്കര തലവേദന... ഇവർക്ക് രണ്ട് പേർക്കും തലവേദന അല്ലാരുന്നോ.. എനിക്കും പകർന്നെന്നാ തോന്നുന്നെ.. മോള് വന്ന് ചേട്ടനൊന്ന് മസ്സാജ് ചെയ്ത് തന്നേ...." റയാൻഷ് അതും പറഞ്ഞ് ധാനിയെയും കൂട്ടി മുറിയിൽ കയറി വാതിലടച്ചു... ഇഷാനിയും ആദർശും ആ കാഴ്ച കണ്ട് മുഖത്തോട് മുഖം നോക്കി... "ആഹ്... എന്തായാലും എനിക്കും വയ്യ... താൻ വേണേൽ പോവാൻ നോക്ക്.." ഇഷാനി അതും പറഞ്ഞ് പ്ലേറ്റും എടുത്ത് അടുക്കളയിലേക്ക് നടന്നു.... ഇനിയും എന്ത് ചെയ്യും എന്നറിയാതെ ആദർശ് സ്തബ്ദനായി നിന്നു...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story