🍂തൊട്ടാവാടി🥀: ഭാഗം 30

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"അത് ഏട്ടത്തി പറഞ്ഞത് ശരിയാ.. ആദ്യ ഭാര്യ നല്ല ഭാഗ്യവതി ആയിരുന്നു..." അടുക്കളയിലേക്ക് മറയുന്ന ധാനിയെ കണ്ടതും റയാൻഷ് ഇഷാനിയോട് പറഞ്ഞു... "അതു കൊണ്ടാണല്ലോ എൻ്റെ ചേട്ടൻ്റെ കൂടെ അധിക നാൾ കഴിയേണ്ടി വരാതിരുന്നത്... പക്ഷേ എന്ത് ചെയ്യാൻ ചേട്ടനും ആ ഭാഗ്യം അധിക നാൾ അനുഭവിക്കാനുള്ള യോഗം ഉണ്ടായില്ലല്ലോ..." "അതെന്താ റയാൻ.... അപ്പോൾ ആദിയുടെ ഫസ്റ്റ് വൈഫിനേക്കാളും ഞാൻ മോശമാണോ...?" ഇഷാനി ചോദിച്ചു... "എൻ്റെ ഏട്ടത്തീ... ഒരാൾ നല്ലതാവുന്നതും മോശമാവുന്നതും ഒക്കെ ഓരോ വ്യക്തികളുടെയും കാഴ്ചപ്പാടിൽ അല്ലേ..? ചേട്ടൻ്റെ കാഴ്ചപ്പാടിൽ ഏട്ടത്തി തന്നെയാണ് ബെസ്റ്റ്... അതു കൊണ്ടാണല്ലോ ചേട്ടൻ ആദ്യ ഭാര്യയെ വേണ്ടാന്ന് വെച്ച് ഏട്ടത്തിയെ കല്ല്യാണം കഴിച്ചത്..." "ഓഹോ അപ്പോൾ ആദിയാണല്ലേ വേണ്ടാന്ന് വെച്ചത്..?"

"ഹും അതെ അതെ.. അതു കൊണ്ടിപ്പോൾ എന്താ മറ്റു ചിലർക്ക് ആ ഭാഗ്യം അനുഭവിക്കാൻ യോഗം ഉണ്ടായി..." ഇടം കണ്ണിട്ട് ധാനിയെ നോക്കിക്കൊണ്ട് റയാൻഷ് പറഞ്ഞു... "റയാൻ ഈ മറ്റു ചിലർ എന്നുദ്ദേശിച്ചത് എന്നെയാണോ..?" ഇഷാനി ഉത്സാഹത്തോടെ ചോദിച്ചു... "എട്ടത്തിക്ക് ഭാഗ്യം ആണോ ഏട്ടത്തീ...?" റയാൻഷ് കണ്ണും തള്ളി ചോദിച്ചു... "അല്ലേ...?" "ഭാഗ്യം ആണോ നിർഭാഗ്യം ആണോ എന്നൊക്കെ വൈകാതെ മനസ്സിലാവും ഏട്ടത്തീ... പിന്നെ ചേട്ടൻ ഉപേക്ഷിച്ചതു കൊണ്ടെന്താ ആദ്യ ഭാര്യക്ക് അതിലും നല്ല ലൈഫ് കിട്ടിയില്ലേ..." "ങേ... ആണോ...? ആദിയുടെ ഫസ്റ്റ് വൈഫ് അപ്പോൾ വേറെ വിവാഹം കഴിച്ചോ..?" "കഴിച്ചോന്നോ..? ചേട്ടനേക്കാളും സുന്ദരനും സത്സ്വഭാവിയും സർവ്വോപരി അതീവ ബുദ്ധിശാലിയും ഒക്കെയായ ഒരു അഡാർ ചെറുക്കനെ അല്ലേ കല്ല്യാണം കഴിച്ചേക്കുന്നെ..." "ങേ....അപ്പോൾ റയാന് അടുത്തറിയുമോ അവരെയൊക്കെ..?"

ഇഷാനി ചോദിച്ചു.. "അറിയാമോന്നോ... ഇത്രേം അടുത്തറിയുന്ന വേറെ ആളുകൾ ഇല്ലെന്ന് വേണം പറയാൻ... എൻ്റെ ആദ്യത്തെ ഏട്ടത്തിക്ക് എൻ്റെ രണ്ടാമത്തെ ഏട്ടത്തിയേക്കാൾ നല്ല ഭർത്താവിനെ ആണ് കിട്ടിയേക്കുന്നത്..." "ആദിയേക്കാൾ ബെസ്റ്റ് ആയ ആളാണോ..?" "പിന്നേ... ചേട്ടനേക്കാൾ സ്മാർട്ടും എനർജെറ്റിക്കും സർവ്വഗുണ സമ്പന്നനും ആണ്.." റയാൻഷ് ചിരിയോടെ പറഞ്ഞു.. "ഓഹ്... അത് ശരി... എൻ്റെ അഭിപ്രായത്തിൽ റയാനും ആദിയേക്കാൾ ബെസ്റ്റ് ആണ് കേട്ടോ..." "അത് തന്നെയല്ലേ ഏട്ടത്തീ ഞാനും പറഞ്ഞത്... നമ്മൾക്ക് രണ്ടാൾക്കും same wavelength ആണ്.." "എന്നുവെച്ചാ..?" "ഒന്നുമില്ല ഏട്ടത്തീ... just for fun..." ഇഷാനിയോട് അതും പറഞ്ഞ് റയാൻഷ് അടുക്കളയിലേക്ക് നടന്നു...

ശെ! ഇവളുടെ mood വീണ്ടും off ആയല്ലോ.. ധാനിയെ നോക്കി അവൻ ഓർത്തു... ധാനി ധൃതിയിൽ അവിടിരുന്ന പാത്രങ്ങൾ തുടച്ച് വെച്ചു കൊണ്ടിരുന്നു... "നീ ഇങ്ങനെ ഇട്ടുരയ്ക്കാനും മാത്രം ഇതിൽ പൊടിയൊന്നും ഇല്ലല്ലോ എൻ്റെ ധാനിക്കുട്ടീ..." ധാനി അത് ശ്രദ്ധിക്കാതെ വീണ്ടും തൻ്റെ പണി തുടർന്നു... "എന്താ ങേ..? ആരോടെങ്കിലും ഉള്ള ദേഷ്യം തീർക്കുവാണോ എൻ്റെ പെണ്ണ്..?" അവളുടെ കൈയ്യിൽ പിടിച്ചവൻ തന്നിലേക്കടുപ്പിച്ച് കൊണ്ട് പരിഭവം നിറഞ്ഞ ആ മുഖത്തേക്ക് നോക്കി ചോദിച്ചു... ധാനി അല്ലെന്നുള്ള മട്ടിൽ തലയനക്കി... "ഏട്ടത്തി പറഞ്ഞത് വിഷമം ആയോ..? ആ പാവം കഥയറിയാതെ എന്തോ പറഞ്ഞെന്ന് കരുതി... അത് തമാശയായി എടുത്താൽ മതി..." "ഉം...."

"എനിക്ക് വിശക്കുന്നു ധാനീ... ഉള്ള എനർജി മൊത്തോം രാവിലെ തന്നെ തീർത്തില്ലേ ഞാൻ...!!" അവളെ നോക്കിയവൻ കള്ളച്ചിരിയോടെ പറഞ്ഞതും ധാനി നാണത്തോടെ മുഖം തിരിച്ചു... 🥀🥀🥀🥀🥀🥀🥀🥀🥀🥀 സമയം സന്ധ്യയായി... റയാൻഷും ഇഷാനിയും കൂടെ ചെസ്സ് കളിക്കുന്നു...കുഞ്ഞാണെങ്കിൽ ഇഷാനിയുടെ മടിയിലും.. "Check ഏട്ടത്തീ....check..." റയാൻഷ് ചിരിയോടെ പറഞ്ഞു... "ഇല്ല... ഇല്ല... ഇല്ല... അത് പറ്റില്ല... ഞാൻ സമ്മതിക്കില്ല...." ഇഷാനി ചിണുങ്ങിക്കൊണ്ട് പറഞ്ഞു... "ങേ... അത് കൊള്ളാമല്ലോ..." "ഇത് കള്ളക്കളിയാ... ഈ rook എങ്ങനെയാ ഇവിടെ വന്നത്...? ഇത് അപ്പുറത്തല്ലേ ഇരുന്നത്..??" "അല്ലേട്ടത്തീ അത് ഇവിടെ തന്നെയാണ് ഇരുന്നത്... ഏട്ടത്തി എന്തായാലും തോറ്റു...

രാജാവിനെ എങ്ങോട്ടും മാറ്റാൻ പറ്റില്ല..." "അത്... പറ്റില്ല... കഴിഞ്ഞ രണ്ട് കളിയിലും റയാൻ അല്ലേ ജയിച്ചത്...?" "അതിപ്പോൾ ഏട്ടത്തി നന്നായി കളിക്കാത്തതിന് എനിക്കെന്ത് ചെയ്യാൻ പറ്റും..?" "റയാന് തോറ്റ് തരാമല്ലോ..." ഇഷാനി ഇളിച്ചോണ്ട് പറഞ്ഞു... "അന്നാൽ ഒന്നൂടെ നോക്കാം..." ഇരുവരുടെയും ചിരിയോടെയുള്ള സംഭാഷണം കേട്ട് കൊണ്ടാണ് ആദർശ് ഹോസ്പിറ്റലിൽ നിന്നും വന്നത്... അവൻ നല്ല ക്ഷീണിതനായിരുന്നു... "ഇഷാനീ..." ആദർശ് വന്ന പാടെ വിളിച്ചു... പക്ഷേ ഇഷാനി കളിയിൽ മുഴുകി ഇരിക്കുകയായിരുന്നു... "ഇഷാനീ... ഒരു ഗ്ലാസ്സ് വെള്ളം കൊണ്ടുവാ..." "താനൊന്ന് പോ ആദീ.... എൻ്റെ concentration കളയാതെ... അല്ലേൽ തന്നെ ഈ റയാൻ്റെ അടുത്ത് ജയിക്കാൻ പാടാണ്..." ഇഷാനി അലസ ഭാവത്തിൽ പറഞ്ഞു... റയാൻഷിന് ചിരി വന്നെങ്കിലും പുറമെ പ്രകടിപ്പിച്ചില്ല... "ഇഷാനീ...." ആദർശ് ദേഷ്യത്തിൽ വിളിച്ചു... "ഓ... വെള്ളം അവിടെ ഉണ്ട് ആദി...

തനിക്കൊന്ന് എടുത്ത് കുടിച്ചൂടെ... ആഹ്... ധാനീ... ആദിക്ക് ഇച്ചിരി വെള്ളം കൊടുക്കണേ... എനിക്കിനീം എഴുന്നേറ്റ് വരാൻ വയ്യ... Leg pain ആണ്..." ചെസ്സ് ബോർഡിൽ നിന്ന് മുഖം ഉയർത്താതെ ഇഷാനി ധാനിയോട് പറഞ്ഞു... ധാനി ഒരു ജഗ്ഗിൽ വെള്ളം നിറച്ച് ടേബിളിന് മുകളിൽ കൊണ്ട് വെച്ചു... ആദർശ് അതെടുത്ത് കുടിച്ചിട്ട് അനിഷ്ടത്തോടെ മുറിയിലേക്ക് നടന്നു... ചിരിച്ചുല്ലസിച്ച് ഇരിക്കുന്ന കണ്ടില്ലേ... അന്നാ അവൾക്കൊന്ന് ഹോസ്പിറ്റലിലെ കാര്യം എന്തേലും തിരക്കിക്കൂടെ..? ഞാൻ ഇത്രേം നേരം കഴിഞ്ഞല്ലേ ഇങ്ങോട്ട് വന്നത്....ഒരഞ്ച് മിനിറ്റ് എൻ്റെ അടുത്ത് വന്നിരുന്നൂടെ അവൾക്ക്... ആദർശ് ഓർത്തു... 🥀🥀🥀🥀🥀🥀🥀🥀🥀🥀 രാത്രിയിലേക്കുള്ള ഭക്ഷണം കഴിക്കാനായി റയാൻഷും ഇഷാനിയും ഇരുന്നു...

ആദി മോന് ഇഷാനിയാണ് ചോറ് വാരി കൊടുക്കുന്നത്... "അല്ല ചേട്ടൻ വന്നിട്ടെവിടെ..?" റയാൻഷ് ചോദിച്ചു... "മുറിയിൽ വല്ല കേസിൻ്റെ ഫയലും നോക്കി ഇരിക്കുന്നുണ്ടാവും... കൊച്ചു കുട്ടികളേ പോലാ... എല്ലാം കൈയ്യിൽ വെച്ച് കൊടുക്കണം... വെള്ളം വേണോങ്കിൽ അത്... ചായയാണെങ്കിൽ അത്... അങ്ങനെ ഓരോന്നും... ഇനീം ഫുഡ് കഴിക്കണോങ്കിൽ ആരേലും ചെന്ന് വിളിക്കണം... സ്വയം ഒന്നിറങ്ങി വരില്ല..." ഇഷാനി പറഞ്ഞു... അല്പം കൂടി കഴിഞ്ഞതും ആദർശ് താഴേക്ക് ഇറങ്ങി വന്നു... ഇഷാനിയുടെ അരികിലായി വന്നിരുന്നു കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി... "എൻ്റെ ധാനീ... നീയും കൂടെ ഇവിടെ ഇല്ലായിരുന്നെങ്കിൽ ആകെ trouble ആയേനേം... എന്താ ടേസ്റ്റാ ഫുഡ് ഒക്കെ.. അല്ലേ ആദീ...?

ഹോ ഈ റയാൻ്റെ ഭാഗ്യം.. അല്ലാതെന്താ..." ഇഷാനി ആദർശിനോട് പറഞ്ഞു... ആദർശ് അത് ഗൗനിച്ചില്ല... "അതെ ഏട്ടത്തീ... എൻ്റെ ഭാഗ്യം തന്നെയാണ് ധാനി... മുൻജന്മ സുകൃതം ആവും..." റയാൻഷ് ചിരിയോടെ പറഞ്ഞു... "അതെ അതിലെന്താ സംശയം...? റയാൻ എന്തു കൊണ്ടും ഭാഗ്യവാൻ ആണ്.. പിന്നെ നമ്മുടെ ആദി മോനേ പോലൊരു മോനും ഇല്ലേ..." "അത് ശരിയാ... എൻ്റെ ആദി മോനും എൻ്റെ ഭാഗ്യം ആണ്..." റയാൻഷ് ആദർശിനെ നോക്കി പറഞ്ഞു.. "ഇനീം ഞങ്ങൾക്കെന്നാണോ ഒരു കുഞ്ഞ് ഉണ്ടാവുന്നത്... അല്ലേ ആദീ....??" "ഇഷാനീ നീയെന്നെ വല്ലോം കഴിക്കാൻ സമ്മതിക്കുമോ..? നിൻ്റെ കാല് പിടിക്കാം ഞാൻ... ഒന്ന് മിണ്ടാതിരി..." ആദർശ് അസ്വസ്ഥതയോടെ പറഞ്ഞു...

"അല്ലേട്ടത്തി ഞങ്ങൾ ബാംഗ്ലൂർ വരെ പോകാൻ ഒരു പ്ലാൻ ഉണ്ട്..." റയാൻഷ് പറഞ്ഞു... "ങേ... ആണോ..? അന്നാ ഞാനും വരുന്നു റയാൻ..." ഇഷാനി ഇരുന്നിടത്ത് നിന്നും ചാടിയെഴുന്നേറ്റ് കൊണ്ട് ഉത്സാഹത്തോടെ പറഞ്ഞു... ഈ ഇവൾക്കാണോ കാലിന് വേദന..?!! യാത്ര പോന്ന കാര്യം പറഞ്ഞപ്പോൾ എന്താ ഉത്സാഹം... ഇഷാനിയെ നോക്കിക്കൊണ്ട് ആദർശ് അരിശത്തിൽ ഓർത്തു... "ആഹ്.. പോവുമ്പോൾ ഏട്ടത്തിയേയും കൊണ്ട് പോവാം..." റയാൻഷ് ചിരിയോടെ പറഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഒരാഴ്ചത്തെ ആശുപത്രി വാസം കഴിഞ്ഞു... പത്മിനി discharge ആയി... കാലിനായിരുന്നു സർജറി...ഒരു മാസം ബെഡ് റെസ്റ്റ് ആണ്... ആദർശും നിവികയും അനൂപും ആണ് ഹോസ്പിറ്റലിൽ ഉള്ളത്... "അപ്പോൾ നിവി.... നീയും അളിയനും അങ്ങോട്ട് വരുവല്ലേ..?" ആദർശ് ചോദിച്ചു... "ഞാൻ... ഞാനില്ല..." അനൂപ് പറഞ്ഞു.. "അനൂപേട്ടനില്ലാതെ ഞാൻ എങ്ങനെയാ..?"

നിവിക ചോദിച്ചു... "അല്ല അളിയന് എന്താ പ്രശ്നം..?" റയാൻഷാണ് കാരണമെന്ന് അറിയാമായിരുന്നിട്ടും ആദർശ് ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു... "അത് ഞാൻ... ഇവള് വേണോങ്കിൽ വരട്ടെ..." "അതെങ്ങനെ പറ്റും അനൂപേട്ടാ..? നമ്മൾ ട്രീറ്റ്മെൻ്റിൽ അല്ലേ...?" നിവിക ചോദിച്ചു.. ഇനീം എന്ത് ചെയ്യും..? അമ്മയെ നോക്കാൻ നിവി വന്നേ മതിയാകൂ... ഇഷാനിയൊട്ടു നോക്കത്തും ഇല്ല... ധാനിയെ കൊണ്ട് നോക്കിക്കാൻ റയാൻ സമ്മതിക്കത്തും ഇല്ല... ആദർശ് ഓർത്തു... റയാൻ അവിടെ ഇല്ലെങ്കിൽ അളിയൻ വന്നോളും.. എന്തോ ബുദ്ധി ഉദിച്ച പോലെ ആദർശ് മനസ്സിൽ പറഞ്ഞു.. "ആഹ്... റയാൻ ആണെങ്കിൽ കുറച്ച് ദിവസത്തേക്ക് ബാംഗ്ലൂരിലേക്ക് പോയേക്കുവാണല്ലോ... അപ്പോൾ ഞങ്ങൾ തനിച്ചല്ലേ..?

വീട്ടിൽ നിങ്ങളും കൂടി ഉണ്ടെങ്കിൽ നന്നായിരിക്കും... ഒന്നു മിണ്ടീം പറഞ്ഞും ഒക്കെ ഇരിക്കാമല്ലോ.." അനൂപിനെ വരുത്താൻ വേണ്ടി ആദർശ് പറഞ്ഞു.. പിന്നേ.. എല്ലാവരോടും മിണ്ടീം പറഞ്ഞും ഇരിക്കുന്ന ഒരുത്തൻ... സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ഇവനാണോ ഞങ്ങൾ ചെന്നാൽ ഇരുപത്തി നാല് മണിക്കൂറും മിണ്ടിക്കോണ്ട് ഇരിക്കാൻ പോന്നെ...? ആദർശിനെ നോക്കി അനൂപ് ഓർത്തു... "അല്ല അളിയൻ എന്താ ആലോചിക്കുന്നെ..?" ആദർശ് ചോദിച്ചു.. "ഞാൻ അളിയൻ്റെ മിണ്ടലുകളെ പറ്റി അങ്ങ് ഓർത്ത് പോയതാ അളിയാ..." അനൂപ് ചിരിയോടെ പറഞ്ഞതും ആദർശും ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു... ഛെ!... ഇവൻ വരുന്നതിനോട് എനിക്ക് വല്ല്യ താത്പര്യം ആണെന്നാ ഇവൻ്റെ ധാരണ...

കണ്ട് കൂടാ എനിക്ക് ഇവനെ.. നിവിയെ വരുത്താൻ വേറെ വഴിയില്ലാതായി പോയി... അല്ലായിരുന്നെങ്കിൽ ഇവനോടൊന്നും ചോദിക്കാൻ പോലും ഞാൻ മെനക്കെടില്ലായിരുന്നു... ആദർശ് അരിശത്തിൽ ഓർത്തു... ഹും... എന്തായാലും ഇളയ അളിയൻ തെണ്ടി അവിടെ ഇല്ലെങ്കിൽ പാതി ആശ്വാസം ആയി... മൂത്തവൻ ആണെങ്കിൽ അവൻ്റെ കാര്യം നോക്കി ഒരു മൂലയ്ക്ക് ഇരുന്നോളും... മറ്റേവനെ പോലെ ചൊറിയാൻ വരില്ല... പിന്നെ മൂത്തവൻ്റെ രണ്ടാം ഭാര്യ...!! അന്ന് കല്ല്യാണത്തിന് കണ്ടതാ... ഹോ... എന്താ ഒരു സാധനം... ഒന്ന് കേറി മുട്ടാൻ ഇതു വരെ പറ്റിയിട്ടില്ല... അവൾ അവിടെ ഉണ്ടാകുമല്ലോ... പിന്നെ ഈ തള്ളയാണെങ്കിലോ കാല് വയ്യാതെ കിടപ്പിലും ആണ്.. എല്ലാം കൊണ്ടും ഇത് തന്നെ പറ്റിയ അവസരം...

അനൂപ് മനസ്സിൽ കണക്ക് കൂട്ടി... "അല്ല എന്താ അളിയൻ ചിന്തിക്കുന്നെ..?" ആദർശ് ചോദിച്ചു... "ഏയ് ഒന്നുമില്ല അളിയാ.. ഞങ്ങൾ വരാം.. ഇങ്ങനൊരു അവസരത്തിൽ ഞങ്ങൾ വേണ്ടേ എല്ലാ സഹായവും ചെയ്യാൻ... ഞാനും നിവിയും ഇപ്പോൾ തന്നെ വന്നേക്കാം..." അനൂപ് ചിരിയോടെ പറഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ആദർശും അനൂപും നിവികയും പത്മിനിയെയും കൂട്ടി വീട്ടിൽ വന്നതും സമയം ഉച്ചയോടടുത്തിരുന്നു... ഇഷാനി അവർ വന്നത് കണ്ടതും ഹാളിലേക്ക് ചെന്നു... ഹും... വരുന്നുണ്ട്... ഭൂലോക സുന്ദരിയാണെന്നാ ഇവളുടെ ധാരണ... അവളുടെ ഒരുക്കം കണ്ടില്ലേ... ഇഷാനിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിവിക ഓർത്തു.. ഭൂതന വന്നിട്ടുണ്ട്... ഇനീം എത്ര നാൾ സഹിക്കേണ്ടി വരുമോ എന്തോ... തിരികെ ഒന്ന് പുഞ്ചിരിച്ചിട്ട് ഇഷാനിയും ഓർത്തു.. അനൂപ് ഇഷാനിയെ സ്കാൻ ചെയ്യുന്ന തിരക്കിൽ ആയിരുന്നു... മൂത്ത അളിയൻ്റെ ഒരു യോഗം... അല്ലാതെന്താ... ആദ്യം കുറേ നാൾ ആ ധാനി...

അവളെ വേണ്ടാന്ന് വെച്ചപ്പോൾ ദേ അപ്സരസ്സ് പോലെ ഒരു സാധനം.. അനൂപ് ഓർത്തു... "കാലിൻ്റെ ഉളുക്കൊക്കെ മാറിയോ ഏട്ടത്തീ..?" നിവിക ചിരിയോടെ ചോദിച്ചു.. മാറിയെന്ന് പറയണ്ട... പിന്നെ പണി മൊത്തോം ഇവൾ എന്നേക്കൊണ്ട് ചെയ്യിപ്പിക്കും... അങ്ങനെ ഇവൾ സുഖിക്കണ്ട... ഭൂലോക മടിച്ചി... ഇഷാനി ഓർത്തു.. "ചെറിയ വേദന ഉണ്ട് നിവീ..." ഇഷാനി ചിരിയോടെ പറഞ്ഞു... പിന്നേ ഒരാഴ്ച ആയിട്ടും ഉളുക്ക് മാറിയില്ലെന്ന്.. നിൻ്റെ നുണ വേറെ വല്ലവരോടും ചെന്ന് പറയെടീ... നിവിക ചിന്തിച്ചു.. "എന്താ നിവീ ചിന്തിക്കുന്നെ..?" "ഏയ് ഒന്നുമില്ല ഏട്ടത്തീ... ഏട്ടത്തിയുടെ ഉളുക്കൊക്കെ വേഗം മാറട്ടെന്ന് പ്രാർത്ഥിക്കുവായിരുന്നു ഞാൻ..." "എന്തായാലും വന്ന കാലിൽ നിൽക്കാതെ നിങ്ങൾ ഒന്ന് പോയി ഫ്രഷായിട്ട് വാ.."

പത്മിനിയെ മുറിയിൽ ആക്കിയിട്ട് വന്നതും ആദർശ് അനൂപിനോടും നിവികയോടും പറഞ്ഞു... മുറിയിലേക്ക് പോകും വഴി അനൂപ് ഒന്നും കൂടി പിങ്ക് കളർ സ്ലീവ് ലെസ്സ് ടോപ്പ് ഇട്ട ഇഷാനിയെ ചൂഴ്ന്ന് നോക്കി... 🥀🥀🥀🥀🥀🥀🥀🥀🥀🥀 "ഇതെന്താ ഇഷാനീ... ഇവിടെ ഇന്നൊന്നും ഉണ്ടാക്കിയില്ലേ...?" പാത്രം പൊക്കി നോക്കിക്കൊണ്ട് ആദർശ് ഇഷാനിയോട് ചോദിച്ചു... "രാവിലത്തേക്കുള്ള ഫുഡ് മാത്രമേ ധാനി ഉണ്ടാക്കിയുള്ളൂ... അതിനു ശേഷം റയാനും ധാനിയും പുറത്തേക്ക് പോയി...lunch ഒന്നും prepare ചെയ്തില്ല.." "എങ്കിൽ നീയൊരു കാര്യം ചെയ്യ്.. എന്തേലും ഒന്ന് ഉണ്ടാക്ക്..." "എനിക്ക് വയ്യ... തൻ്റെ ആ അഹങ്കാരി പെങ്ങൾക്ക് വെച്ച് വിളമ്പാൻ ഒന്നും..." "ഇഷാനീ... പ്ലീസ്... അമ്മയ്ക്ക് എന്തേലും കൊടുക്കണ്ടേ..?

പോട്ടെ നിനക്കെന്തേലും വെട്ടി വിഴുങ്ങണ്ടേ..?" "ആഹ്... താൻ ഒരു കാര്യം ചെയ്യ്... ആ ഡാലിയ ഹോട്ടലിൽ വിളിച്ച് ഫുഡ് ഓർഡർ ചെയ്യ്..." "അമ്മയ്ക്ക് അത് കൊടുക്കാൻ പറ്റില്ല ഇഷാനീ..." "ഓഹ്.. പിന്നേ..തൻ്റെ അമ്മ ഇവിടിരുന്ന് chicken piece കടിച്ച് മുറിക്കുന്നത് ഞാൻ കണ്ടിട്ടുള്ളതാ..." "അതേ പോലെയാണോ ഇഷാനീ ഇപ്പോൾ..? അമ്മയ്ക്ക് വയ്യാതെ ഇരിക്കുവല്ലേ.." "ആഹ്... എന്നാലേ കുറച്ച് പൊടിയരി ഇരിപ്പുണ്ട്... അത് കഞ്ഞി വെച്ച് കൊടുക്ക്... വയ്യാത്തവർ അതാ തിന്നുന്നെ..." "ഞാൻ കഞ്ഞി വെക്കാനോ..?" "അതെ താൻ തന്നെ..." "അന്നാലും... അന്ന് നീ പാവയ്ക്ക വിഭവങ്ങൾ ഒക്കെ ഉണ്ടാക്കിയില്ലേ...? പിന്നെ ഇപ്പോൾ എന്താ നിനക്ക് പാചകം ചെയ്താൽ...?" "ഓഹ്... അന്ന് വെച്ച കാര്യം ഒന്നും പറയണ്ട... അത് വേറെ ആവശ്യത്തിന് ആയിരുന്നു... പക്ഷേ ഗുണമുണ്ടായോ അതും ഇല്ല... റയാൻ പാവയ്ക്കായുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ അങ്ങ് വല്ലാതെ പ്രതീക്ഷിച്ചു...

മാത്രമല്ല തനിക്ക് ഞാൻ വാഴക്കൂമ്പും ഉണ്ടാക്കി തന്നില്ലേ... എന്നിട്ട് വല്ല ഗുണോം ഉണ്ടോ..? ആ ധാനി റയാന് എന്താണാവോ ഉണ്ടാക്കി കൊടുക്കുന്നത്...?" ഇഷാനി സ്വയം പറഞ്ഞു... "അപ്പോൾ നീ കഞ്ഞി ഉണ്ടാക്കില്ലേ..?" "ഇല്ല... ഹോട്ടലിൽ നിന്ന് കുറച്ച് ചോറും കൂടെ വാങ്ങ്... അത് കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിച്ച് തൻ്റെ അമ്മയ്ക്ക് കൊടുക്കാം..." ഇഷാനി അതും പറഞ്ഞ് നടന്നകന്നു... നിവികയും അടുക്കളയിൽ കയറില്ലെന്ന് അറിയാവുന്ന ആദർശ് വേറെ വഴിയില്ലാതെ ഹോട്ടലിൽ വിളിച്ച് ഫുഡ് ഓർഡർ ചെയ്തു... 🥀🥀🥀🥀🥀🥀🥀🥀🥀🥀 റയാൻഷും ധാനിയും മടങ്ങി വന്നപ്പോൾ ആദർശും ഇഷാനിയും അനൂപും നിവികയും കൂടെ ഡൈനിംഗ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.... ആദി മോൻ അപ്പോഴേക്കും ധാനിയുടെ തോളിൽ കിടന്ന് ഉറങ്ങിയിരുന്നു... മുട്ടുവരെ കിടക്കുന്ന ഇഷാനിയുടെ പാവാടയിലേക്ക് നോട്ടമിട്ടുകൊണ്ടിരുന്ന അനൂപ് മുഖമുയർത്തി നോക്കിയതും അകത്തേക്ക് കടന്ന് വരുന്ന റയാൻഷിനെ കണ്ട് സ്തംഭിച്ചു.... ഈ തെണ്ടി ഇവിടെ ഇല്ലെന്നല്ലേ മറ്റേവൻ പറഞ്ഞത്...?! അനൂപ് ഞെട്ടലോടെ ഓർത്തു..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story