🍂തൊട്ടാവാടി🥀: ഭാഗം 6

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

ആദർശിൻ്റെ അലർച്ച കേട്ടതും ധാനി ഞെട്ടിക്കൊണ്ട് എഴുന്നേറ്റു... "എന്ത് ധൈര്യമുണ്ടെങ്കിൽ നീയെൻ്റെ ബെഡിൽ ഇരിക്കുമെടീ..? എൻ്റെ റൂമിലെ ഏതേലും ഒരു സാധനത്തിൽ നിൻ്റെ കൈ പതിഞ്ഞാൽ ഉണ്ടല്ലോ... നാണമില്ലാതെ കേറി വന്നേക്കുന്നു..." ധാനി സങ്കടത്തോടെ അവനെ നോക്കി.. "ഞാൻ നിന്നെ ഒരിക്കലും സ്നേഹിക്കാൻ പോകുന്നില്ല... അങ്ങനെ ഒരു പ്രതീക്ഷയിൽ നീ ഇതിനകത്ത് താമസിക്കണ്ട... വേണോങ്കിൽ ആ തറയിലെങ്ങാനും കിടക്ക്...." അതും പറഞ്ഞ് ആദർശ് ലൈറ്റ് ഓഫ് ചെയ്ത് ബെഡിൽ കയറി കിടന്നു.... ഇതൊക്കെ മുൻകൂറ് പ്രതീക്ഷിരുന്നതിനാൽ മനസ്സിനെ സജ്ജമാക്കി ധാനി മുറിയുടെ ഒരു മൂലയ്ക്കായ് തറയിൽ ചുരുണ്ടു കൂടി കിടന്നു... അറിയാതെ പോലും ആ മുറിയിലെ ഒരു സാധനത്തിലും തൻ്റെ കരസ്പർശം ഏൽക്കാതിരിക്കാൻ ധാനി ശ്രമിച്ചു.... അവളുടെ മനസ്സിലേക്ക് റയാൻഷിൻ്റെ മുഖം കടന്ന് വന്നു.. തനിക്ക് ഒരു അപകടം വന്നപ്പോൾ അറിയാതെ തന്നെ നാവിൻ തുമ്പിൽ വന്നത് റയാൻഷ് സാറിൻ്റെ നാമമാണല്ലോ എന്നവൾ അമ്പരപ്പോടെ ഓർത്തു... എന്തുകൊണ്ടാകും അത്..? ഒരു പക്ഷേ ഈ വീട്ടിൽ തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി ആയതിനാലാവാം.. ജീവിതം തനിക്കായ് കാത്ത് വെച്ചതെന്തെന്നറിയാതെ അവൾ വേദനയോടെ മിഴികൾ അടച്ചു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 റയാൻഷ് അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു... ഇത്രയൊക്കെ സംഭവിച്ചിട്ടും ചേട്ടൻ ധാനിക്ക് വേണ്ടി ഒരക്ഷരം പോലും സംസാരിച്ചില്ല...ധാനിയെ ചേട്ടന് ഉൾക്കൊള്ളാൻ സാധിക്കുമോ..? പതിയെ പതിയെ ചേട്ടൻ അവളെ സ്നേഹിച്ചാൽ മതിയായിരുന്നു... ഞാൻ അവളെ സ്നേഹിക്കുന്നതിലും കൂടുതൽ ചേട്ടൻ അവളെ സ്നേഹിക്കണം... ധാനി...

അവൾ സന്തോഷമായി ഇരിക്കണം... ഇനിയും ഞാനവളെ ഓർത്തിരിക്കുന്നതിൽ യാതൊരു അർത്ഥവും ഇല്ല... സത്യം ഉൾക്കൊണ്ടേ മതിയാകൂ... റയാൻഷ് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പിറ്റേന്ന് രാവിലെ തന്നെ ലഗ്ഗേജും എടുത്ത് പോകാൻ പുറപ്പെടുന്ന നിവികയെ ആണ് എല്ലാവരും കാണുന്നത്... ഒപ്പം അനൂപും ഉണ്ട്.. "അയ്യോ മോളിതെവിടെ പോവാ..?" പത്മിനി ചോദിച്ചു... "ഞാൻ പോവാ... ഇവിടെ എനിക്കോ എൻ്റെ ഭർത്താവിനോ ഒരു വിലയും ഇല്ലല്ലോ... ആ വേലക്കാരിയെ വാഴിക്കാനല്ലേ ഇവിടെ ചിലർക്കിഷ്ടം.." നിവിക റയാൻഷിനെ നോക്കി അനിഷ്ടത്തോടെ പറഞ്ഞു... റയാൻഷ് അതൊന്നും കേട്ട ഭാവം നടിക്കാതെ കൈയ്യിലെ പത്രം ഒന്നും കൂടെ നിവർത്തിപ്പിടിച്ച് വായിച്ചു കൊണ്ടിരുന്നു... "മോളെ നീ എന്തൊക്കെയാ ഈ പറയുന്നത്..?" "ഞാൻ ഇനീം ഇവിടെ നിൽക്കില്ല... എന്നോട് അനൂപേട്ടൻ എല്ലാം പറഞ്ഞു.. ജഗ്ഗിലുണ്ടായിരുന്ന വെള്ളം അല്ലായിരുന്നു... അൽപം ചൂടുവെള്ളം കുടിക്കാൻ ഇറങ്ങിയതിനാ ആ വേലക്കാരിയെക്കൊണ്ട് ഇവൻ എൻ്റെ അനൂപേട്ടനെ തല്ലിച്ചത്...." അത് കേട്ടതും റയാൻഷ് പത്രം താഴ്ത്തി അടക്കിപ്പിടിച്ചൊന്നു ചിരിച്ചു.. "മോളെ നിവി... നിൻ്റെ തലയിൽ എന്താടീ പിണ്ണാക്കാണോ..? എടീ ഭർത്താക്കന്മാരെ വിശ്വസിക്കുന്നതൊക്കെ കൊള്ളാം..പക്ഷേ അതിങ്ങനെ സ്വയം പൊട്ടിയായി കൊണ്ടാകരുത്.... വല്ല കുത്തിത്തിരിപ്പും ഉടായിപ്പും ഒക്കെ ആണെങ്കിൽ നിൻ്റെ ബുദ്ധി 1000 volt ൽ ആണല്ലോ പ്രവർത്തിക്കുന്നത്...

എന്നിട്ട് ഇപ്പം എന്താടീ ഇങ്ങനെ.... common sense എന്ന് പറയുന്നത് ലവലേശം പോലും ഇല്ലേ..?" റയാൻഷ് ചോദിച്ചു.. "നീയെന്നെ പഠിപ്പിക്കാൻ വരണ്ട... നീ മാത്രം വല്ല്യ ബുദ്ധിമാൻ ആണെന്നാവും നിൻ്റെ ധാരണ... എന്നും വെച്ച് ബാക്കിയുള്ളവർ ഒന്നും പൊട്ടൻമാരല്ല... എനിക്കെൻ്റെ അനൂപേട്ടനെ വിശ്വാസം ആണ്..." നിവിക പറഞ്ഞു... ആദർശ് ആണെങ്കിൽ ഈ സംഭാഷണങ്ങൾക്കെന്നും ചെവി കൊടുക്കാതെ പ്ലേറ്റിലേക്ക് ഒരു ദോശയും കൂടെ എടുത്തിട്ടു... "നീയെന്താടാ Sherlock Holmes ആണെന്നാണോ വിചാരിച്ചു വെച്ചേക്കുന്നത്... ഇന്നലെ എന്തുവായിരുന്നു അങ്ങ്... വാദിയെ പ്രതിയാക്കുന്ന ഏർപ്പാടല്ലായിരുന്നോ.. എല്ലാവരുടെയും മുൻപിൽ shine ചെയ്യുന്നതിന് കുഴപ്പമില്ല... പക്ഷേ അതിങ്ങനെ മറ്റൊരാളെ തരം താഴ്ത്തി കാണിച്ചു കൊണ്ടാകരുത്..." "ഹും... മറ്റുള്ളവരെ തരം താഴ്ത്താത്ത ഒരു പുണ്യാളത്തി..." റയാൻഷ് സ്വയം പറഞ്ഞു... "ഞാൻ നിന്നോടൊരു കാര്യം പറയാം നിവി.. ഇവൻ്റെയൊപ്പം നീ പോകരുത്.. ദൈവമായിട്ടാ ഇവൻ്റെ യഥാർത്ഥ മുഖം നിനക്ക് കാണിച്ചു തന്നത്... ഇന്നലെ തന്നെ അടിച്ചിറക്കി വിടണ്ടതായിരുന്നു ഇവനെ..." റയാൻഷ് ദേഷ്യത്തിൽ പറഞ്ഞു.. "ടാ... ഈ വീട്ടിൽ നിനക്കുള്ള അതേ അധികാരം എനിക്കും ഉണ്ട്... എൻ്റെ അനൂപേട്ടനെ ഇറക്കി വിടാൻ നീയാരാ..?" "മക്കളെ എന്താ ഇത്..? രണ്ടും കൂടെ അടി ഇടുവാണോ..? എല്ലാത്തിനും കാരണം അവളാ ആ ധാനി... എൻ്റെ മക്കള് തമ്മീത്തല്ലും തുടങ്ങി..." പത്മിനി സങ്കടത്തോടെ പറഞ്ഞു... "നിവീ..റയാൻഷ് പറഞ്ഞതാണ് ശരി... നീ അനൂപിനൊപ്പം പോവണ്ട..." രവീന്ദ്രൻ പറഞ്ഞു.. "ഇതെന്താ ആർക്കും ഞാൻ പറയുന്നത് മനസ്സിലാവാത്തത്...? എൻ്റെ അനൂപേട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല...

ഞാൻ അനൂപേട്ടൻ്റെ ഒപ്പം പോവാ.." "നിവികേ ഞാൻ പറയുന്ന കേൾക്ക്..." "വേണ്ട അച്ഛാ... അവളെ തടയണ്ട... കണ്ടാലറിയാത്തവർ കൊള്ളുമ്പോൾ അറിഞ്ഞോളും.." റയാൻഷ് രവീന്ദ്രനോട് പറഞ്ഞു.. "ങും കേട്ടില്ലേ അച്ഛൻ്റെ പുന്നാര മോൻ പറഞ്ഞത്... ഞാൻ പോവാ... പത്മിനി പുറകെ ചെന്ന് വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം... "ദാ കണ്ടില്ലേടാ എൻ്റെ മോള് പോയത്... നിനക്ക് എന്തിൻ്റെ കേടായിരുന്നു..?" പത്മിനി റയാൻഷിനോട് ചോദിച്ചു.. "ഇപ്പം കുറ്റം എൻ്റേതായോ..? ഇന്നലെ ധാനിയുടെ സ്ഥാനത്ത് നിവിക ആയിരുന്നെങ്കിലും അമ്മ ഇത് തന്നെ പറയുമോ..?" "അവൻ ചൂടുവെള്ളം കുടിക്കാൻ ഇറങ്ങിയതാണെന്ന് പറഞ്ഞത് കേട്ടില്ലേ നീ..?" "ഹും... പാതിരാത്രീ പന്ത്രണ്ടിനാ അവൻ്റെ മറ്റേത്തെ ചൂടുവെള്ളം... എന്നെക്കൊണ്ടമ്മ കൂടുതലൊന്നും പറയിപ്പിക്കല്ല്... എന്താ നിങ്ങള് അമ്മയും രണ്ട് മക്കളും ഇങ്ങനെ ആയി പോയത്...?" റയാൻഷ് ദേഷ്യത്തിൽ പറഞ്ഞു.... പിന്നീടാരും കൂടുതൽ സംഭാഷണങ്ങൾക്ക് മുതിർന്നില്ല... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ദിനങ്ങൾ കടന്ന് പോയി... ധാനിയെന്നൊരു വ്യക്തി തൻ്റെ മുറിയിൽ ഉണ്ടെന്ന് പോലും ആദർശ് ശ്രദ്ധിച്ചില്ല... രാവിലെ അവൾ ചായയുമായി ചെന്നാൽ അവൻ അത് വാങ്ങാതെ താഴേക്ക് പോകും... അത് കാണുമ്പോൾ ധാനിക്ക് നേരിയ സങ്കടം വരുമെങ്കിലും അവൾ അത് പുറത്ത് കാണിക്കാറില്ല... ചിന്നി ചിതറി കിടന്ന ആദർശിൻ്റെ വസ്ത്രങ്ങൾ ഓരോന്നായി ധാനി അടുക്കി വെയ്ക്കുകയായിരുന്നു... "ഡീ..." ആദർശ് അത് കണ്ടതും ദേഷ്യത്തിൽ വിളിച്ചു... ധാനി ഞെട്ടിക്കൊണ്ട് തിരിഞ്ഞു... "നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എൻ്റെ സാധനങ്ങളിൽ ഒന്നും സ്പർശിക്കരുതെന്ന്...

പിന്നെ എന്തിനാ ഇതൊക്കെ എടുത്തത്..?" "അത്... ഇതെല്ലാം ചിതറി കിടക്കുവായിരുന്നു... അതാ ഞാൻ അടുക്കി വെയ്ക്കാമെന്ന് കരുതിയത്..." "നീയാരാ എൻ്റെ തുണിയൊക്കെ അടുക്കി വെയ്ക്കാൻ...? ങേ..? നീ സ്വയമെന്താ നിന്നെപ്പറ്റി വിചാരിച്ച് വെച്ചേക്കുന്നത്..? എൻ്റെ ഓരോരോ കാര്യങ്ങൾ ചെയ്ത് എൻ്റെ മനസ്സിൽ കയറി പറ്റാമെന്നോ..? നിനക്കെന്താടീ മര്യാദയ്ക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ..?" ധാനി പതിയെ കൈയ്യിലുള്ള തുണികളൊക്കെ താഴേക്ക് വെച്ചു... "ദേ... എന്നെക്കൊണ്ട് വീണ്ടും വീണ്ടും ഇത് പറയിപ്പിക്കരുത്... ഇത് അവസാനത്തെ warning ആണ്... മനസ്സിലായല്ലോ..? " "മനസ്സിലായോടീ...?" അവൻ ശബ്ദമുയർത്തിയതും ധാനി യാന്ത്രികമായി തലയനക്കി... ഉം... ആദർശ് ഒന്ന് മൂളിക്കൊണ്ട് പുറത്തേക്ക് പോയി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "മോനേ... നിനക്ക് പറ്റിയ കുറച്ച് പെൺകുട്ടികളുടെ ഫോട്ടോസ് ഞാനാ ബ്രോക്കർ രാമചന്ദ്രനോട് കൊണ്ട് വരാൻ പറഞ്ഞിരുന്നു... നീ ഇതൊക്കെ ഒന്ന് നോക്കിക്കെ..." പത്മിനി ആദർശിനോട് പറഞ്ഞു... "ഞാനിപ്പോൾ അതിനൊന്നും ഉള്ള ഒരു മൂഡിൽ അല്ല അമ്മേ... എൻ്റെ മനസ്സാകെ അസ്വസ്ഥമാണ്..." "എനിക്കറിയാം... പാവം എൻ്റെ മോൻ.. അന്നാലും അവളെ നിന്നെക്കൊണ്ട് എനിക്ക് വിവാഹം കഴിപ്പിക്കേണ്ടി വന്നല്ലോ മോനേ... അമ്മയ്ക്ക് മനസ്സിലാവും മോൻ്റെ വിഷമം.. അമ്മയായി തന്നെ അത് തിരുത്തും.. അവളെ ഡിവോർസ് ചെയ്തിട്ട് ഇതിൽ ആരേയേലും മോൻ കല്ല്യാണം കഴിക്കണം.." "അമ്മേ ഈ ഡിവോർസ് എന്ന് പറഞ്ഞാൽ മരത്തേന്ന് കാ പറിക്കുന്ന പോലെ ഒന്നും കിട്ടില്ല... അതിന് ഒരുപാട് legal formalities ഉണ്ട്... minimum ഒരു വർഷം എങ്കിലും കഴിയണം എന്തേലും ചെയ്യണമെങ്കിൽ..." "ഒരു വർഷം എന്നൊക്കെ പറഞ്ഞാൽ പെട്ടെന്നങ്ങ് കഴിയില്ലേ... അത് വരെ എൻ്റെ മോനൊന്ന് ക്ഷമിക്ക്... ഇപ്പത്തന്നെ മൂന്നാല് മാസം ആയില്ലേ... ഇനിയും കുറച്ച് നാൾ കൂടി ഇങ്ങനെയൊന്ന് പോയാൽ മതി... പിന്നെ അവളെ ഒന്ന് നോക്കുക പോലും ചെയ്യല്ലേ മോനേ... എനിക്കതോർത്ത് ചെറിയൊരു പേടി ഉണ്ട്..

നിന്നെ വിശ്വാസമൊക്കെ തന്നെ... എന്നാലും.." "അമ്മേ അമ്മയോടിത് ഞാൻ എത്ര തവണ പറയണം.. ഞാനങ്ങനെ ഒരാൾ എൻ്റെ മുറിയിൽ ഉണ്ടെന്ന് പോലും ശ്രദ്ധിച്ചിട്ടില്ല... പിന്നെ അവളാണെങ്കിൽ എന്നെ ശല്യം ചെയ്യാനും വരാറില്ല... പിന്നെ അമ്മയെന്തിനാ ഇങ്ങനെ പേടിക്കുന്നെ..?" "ങും... ഞാനെൻ്റെ ഒരു പേടി കൊണ്ടങ്ങ് പറഞ്ഞ് പോയതാ... നീയെന്തായാലും ഈ ഫോട്ടോ ഒക്കെ ഒന്ന് നോക്ക്...." പത്മിനി ആദർശിനോട് അതും പറഞ്ഞ് എഴുന്നേറ്റ് പോയി... ആദർശ് പത്മിനി പറഞ്ഞതു കൊണ്ട് മാത്രം വല്ല്യ താത്പര്യമില്ലാതെ വെറുതെ ആ ഫോട്ടോസിലൂടെ മിഴികൾ പായിച്ചു.. രണ്ട് മൂന്നെണ്ണം നോക്കിയവൻ ഇഷ്ടപ്പെടാതെ താഴ്ത്തി വെച്ചു..എന്നാൽ പുഞ്ചിരി തൂകി ഇരിക്കുന്ന പിങ്ക് ഗൗൺ ധരിച്ച ഒരു പെൺകുട്ടിയുടെ ഫോട്ടോയിൽ അവൻ്റെ മിഴികൾ ഉടക്കി... അവൻ സൂഷ്മമായി അതിൽ ഒന്നും കൂടെ നോക്കി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 കുറച്ച് മാസങ്ങൾ കൂടി കടന്ന് പോയി... ആദർശും പത്മിനിയും കൂടെ ദിനങ്ങൾ തള്ളി നീക്കിയെന്ന് വേണം പറയാൻ.. രാവേറെ വൈകി മുറിയിലേക്ക് വരുമ്പോൾ ഒരു മൂലയിലായി പുതപ്പ് പോലും ഇല്ലാതെ കിടന്നുറങ്ങുന്ന ധാനിയെ ആദർശ് ഒരു നോട്ടം കൊണ്ട് പോലും പരിഗണിച്ചില്ല.... അവളുടെ സ്നേഹത്തോടെയുള്ള നോട്ടങ്ങൾ... ചെറിയ ചെറിയ കരുതലുകൾ ഒക്കെ അവന് അരോചകമായിരുന്നു.... എത്ര വിലക്കിയാലും.... ആട്ടിപ്പായിച്ചാലും അവൾ വീണ്ടും വീണ്ടും അവൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ചെന്നിരുന്നു. അവൾ പോലും അറിയാതെ... ഭക്ഷണം കഴിക്കുന്ന അവനെ അവൾ ശ്രദ്ധയോടെ നോക്കി നിൽക്കും... അവൻ്റെ മുഖഭാവത്തിൽ നിന്നും എന്തേലും ഇഷ്ടപെടാഴിക ഉണ്ടോന്ന് മനസ്സിലാക്കും.. ആ സമയത്തൊക്കെ ആദർശിൻ്റെ ഒരു നോട്ടം പോലും അവളിൽ പതിയാത്തത് അവളെക്കാളേറെ റയാൻഷിൽ വേദനയുളവാക്കും... എന്നാലും നിഷ്കളങ്കമായി അവൾ വീണ്ടും ആദർശിനെ നോക്കി നിൽക്കും... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഇനിയും ഇവിടെ നിന്നാൽ തനിക്ക് ഭ്രാന്താവുമെന്ന് റയാൻഷിന് തോന്നി...

ധാനിയെ പൂർണ്ണമായി മറക്കാൻ ഇവിടെ നിന്നും മാറി നിൽക്കുന്നതാവും ഉചിതമെന്ന് റയാൻഷ് തീരുമാനിച്ചു.. ബാംഗ്ലൂരിൽ ഉള്ള കുറച്ച് ഫ്രണ്ട്സിനെ വിളിച്ചവൻ അവരുടെ സഹായത്തോടെ അവിടെയുള്ള ഒരു ഹോസ്പിറ്റലിൽ പ്രാക്ടീസിന് കയറാനുള്ള formalities ഒക്കെ ശരിയാക്കി... നാല് മാസത്തിനുള്ളിൽ അവിടേക്ക് പോകണം.. താമസിക്കാനായി ഒരു ഫ്ലാറ്റും റെഡിയാക്കി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഒരു കേസ് ജയിച്ചതിൻ്റെ വകയായി ആദർശും ഫ്രണ്ട്സും കൂടെ അന്ന് ഒരു പാർട്ടി സംഘടിപ്പിച്ചു... ആരുടെയും വിലക്കുകളില്ലാതെ മദ്യം ആവോളം നുകർന്നു... തലയ്ക്ക് പിടിച്ച ലഹരിയിൽ സ്വയം മറന്ന് എല്ലാവരും ആടിയും പാടിയും ആഘോഷിച്ചു.. വീട്ടിൽ തിരിച്ചെത്തിയപ്പോൾ പാതിരാത്രി ആയിരുന്നു... പത്മിനി മാത്രം ഉറങ്ങാതെ കാത്തിരുന്നു... ആദർശ് വന്നതും അവർ വാതിൽ തുറന്ന് കൊടുത്തു.... അവൻ്റെ കോലം കണ്ടതും ദേഷ്യം വന്നെങ്കിലും പറയുന്നതൊന്നും ഈ അവസ്ഥയിൽ അവൻ്റെ തലയിൽ കയറില്ലെന്ന് അറിയാവുന്നത് കൊണ്ട് അവർ ഒന്നും മിണ്ടിയില്ല.... ഉറയ്ക്കാത്ത കാലടികളോടെ ആദർശ് മുറിയിലേക്ക് പോയി... മുറിയിൽ ചെന്നവൻ വാതിൽ വലിച്ചടച്ച് കട്ടിലിലേക്ക് കടന്നു... അബോധാവസ്ഥയിൽ അവൻ എന്തൊക്കെയോ ഞെരുങ്ങുകയും മൂളുകയും ചെയ്യുന്നത് ധാനി കേട്ടു... അവൾ തറയിൽ നിന്നും എഴുന്നേറ്റ് അവൻ്റെ അടുക്കലേക്ക് നടന്നു... അവനെ ഒന്ന് തട്ടി വിളിക്കാമെന്ന് കരുതിയെങ്കിലും എന്തോ ഓർത്തവൾ പിൻ വാങ്ങി...ധാനി ആദർശിൻ്റെ കഴുത്തിലെ ടൈ ഊരി മാറ്റി.... അവൻ്റെ കാലിൽ കിടന്ന സോക്സും ഊരി അവനെ ഒന്നും കൂടെ നേരെ കട്ടിലിലേക്ക് കിടത്തി.... അവൻ്റെ ശിരസ്സ് പൊക്കി തലയണയ്ക്ക് മുകളിലായി വെച്ചു... അവനെ ഷീറ്റുകൊണ്ട് പുതപ്പിച്ച് അവൾ തിരികെ നടന്നതും ആദർശ് അവളുടെ കൈകളിൽ പിടിച്ചു... അവൾ പിൻതിരിഞ്ഞ് നോക്കിയതും അവൻ അവളെ വലിച്ച് തൻ്റെ നെഞ്ചിലേക്കിട്ടതും ഒരുമിച്ചായിരുന്നു........................................................തുടരും…………

തൊട്ടാവാടി : ഭാഗം 5 

Share this story