🍂തൊട്ടാവാടി🥀: ഭാഗം 9

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

അല്പസമയത്തിന് ശേഷം റയാൻഷ് തലയും തുവർത്തിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി... ധാനിയാണെങ്കിൽ കൗതുകത്തോടെ പുറം കാഴ്ചകളിലേക്ക് മിഴികൾ നട്ടിരിക്കുകയായിരുന്നു... "ധാനീ... നീയൊന്ന് ഫ്രഷായിട്ട് വാ... യാത്ര ചെയ്തതല്ലേ..." ധാനി അവനെ അടിമുടി നോക്കിയിട്ട് പെട്ടെന്ന് തിരിഞ്ഞു നിന്നു... റയാൻഷ് എന്ത് പറ്റിയെന്ന് മനസ്സിലാവാതെ മുഖം ചുളിച്ചു... "അല്ല നീയെന്തിനാ തിരിഞ്ഞ് നിൽക്കുന്നെ..?" തല ഒന്നും കൂടി അമർത്തി തുടച്ചിട്ട് അവൻ ചോദിച്ചു... "അത്.. സർ.. സാറെന്താ ഷർട്ട് ഇടാതെ നിൽക്കുന്നെ..?" നിഷ്കളങ്കമായ അവളുടെ ചോദ്യം കേട്ടതും അവന് ചിരി പൊട്ടി... "എന്താ മോളെ... ടവ്വൽ ഉണ്ടല്ലോ... നിൻ്റെ ചോദ്യം കേട്ടാൽ ഞാൻ പിറന്ന പടി നിൽക്കുവാണെന്ന് തോന്നുമല്ലോ.." അവൻ ചിരിയോടെ പറഞ്ഞതും ധാനി പിന്നെ ഒന്നും മിണ്ടാതെ പെട്ടെന്ന് ബാത്ത് റൂമിലേക്ക് കയറി... 🥀🥀🥀🥀🥀🥀🥀🥀🥀🥀 റയാൻഷ് ടേബിളിലേക്ക് ഫുഡൊക്കെ എടുത്തു വയ്ക്കുന്നതാണ് കുളിച്ചിറങ്ങിയ ധാനി കാണുന്നത്... അവൻ ഒരുവേള അവളെ തന്നെ നോക്കി നിന്നു പോയി... ജലകണങ്ങൾ ഇറ്റിറ്റ് വീഴ്ത്തുന്ന ഈറൻ മുടിയിഴകളും നിഷ്കളങ്കമായ പുഞ്ചിരിയും ഒക്കെ അവൻ്റെ മനമാകെ നിറഞ്ഞു... "ധാനി നീയിങ്ങ് വാ.. നിനക്ക് വിശക്കുന്നുണ്ടാവുമല്ലോ..." പെട്ടെന്ന് സ്വബോധം വീണ്ടെടുത്തവൻ പറഞ്ഞു.. "അല്ല.. ഇതൊക്കെ..?" ടേബിളിൽ ഇരിക്കുന്ന ഭക്ഷണ സാധനങ്ങളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ധാനി ചോദിച്ചു.. "പേടിക്കണ്ട... ഒന്നും ഞാൻ ഉണ്ടാക്കിയതല്ല...

നേരത്തെ നമ്മൾ പരിചയപ്പെട്ടില്ലേ... ആ ചേച്ചി തന്നതാണ്.. പിന്നെ ഇതൊക്കെ നിനക്ക് വേണ്ടി Special ആയി ഉണ്ടാക്കിയിട്ടുള്ള food items ആണ്... നിൻ്റെ ആരോഗ്യം നന്നായി ശ്രദ്ധിക്കേണ്ട സമയം ആണ് ഇപ്പോൾ... ഞാനൊരു ചാർട്ട് റെഡിയാക്കി വെയ്ക്കാം... അതിൽ പറയുന്ന സാധനങ്ങൾ പറയുന്ന സമയത്ത് കഴിക്കണം.. എങ്കിലേ നല്ല ഒരു ആരോഗ്യമുള്ള വാവയെ നമ്മുക്ക് കിട്ടുള്ളൂ... നിനക്ക് മനസ്സിലായോ..?" ധാനി തലയനക്കി... "എങ്കിൽ ഇവിടിരുന്ന് ഓരോന്നായി കഴിക്ക്..." റയാൻഷ് പറഞ്ഞതും ധാനി പതിയെ കഴിക്കാൻ തുടങ്ങി... അവനും അവളുടെ അരികിൽ ഇരുന്ന് ഭക്ഷണം കഴിച്ചു... "നിനക്ക് ഇവിടം ഇഷ്ടമായോ..?" റയാൻഷ് ചോദിച്ചു... ഇല്ലെന്നുള്ള അർത്ഥത്തിൽ ധാനി തലയനക്കി... "അതെന്ത് പറ്റി..?" അവൻ ചോദിച്ചതും അവളുടെ മുഖം മങ്ങി... "ധാനീ ഞാൻ ഒരു കാര്യം പറയട്ടെ... ഇപ്പോൾ നീ സങ്കടപ്പെട്ടാൽ അത് ജനിക്കാൻ പോകുന്ന വാവയെ ബാധിക്കും... ആ കുഞ്ഞും പിന്നെ നിന്നെ പോലെ ഒരു തൊട്ടാവാടി ആയി പോകും... അത് കൊണ്ട് നീ ഇപ്പോൾ വിഷമിക്കരുത് കേട്ടോ... വാവ സന്തോഷമായി ഇരിക്കണമെങ്കിൽ നീയും സന്തോഷമായി ഇരിക്കണം... മനസ്സിലായോ..?" ധാനി അവനെ നോക്കി തലയനക്കി... "ങും ശരി...നീ ഒരു കാര്യം ചെയ്യ്.. ദാ ആ കാണുന്ന റൂം എടുത്തോ... കുറച്ച് സമയം പോയി വിശ്രമിക്ക്.. നിനക്ക് നല്ല ക്ഷീണം ഉണ്ട്.. വെയിൽ ഒന്ന് മങ്ങിയതിന് ശേഷം നമുക്ക്‌ പുറത്തേക്ക് പോകാം..." റയാൻഷ് പറഞ്ഞതും അവൾ എഴുന്നേറ്റു... നിന്നെ ഇനീം ആരും വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല ധാനി... ചേട്ടൻ നിന്നെ സ്നേഹിക്കുമെന്ന് ഞാൻ കരുതിപ്പോയി...

എന്നാൽ സ്വന്തം കുഞ്ഞിനെ പോലും തള്ളിപ്പറഞ്ഞ അവൻ നിന്നെ വേദനിപ്പിക്കുകയേ ഉള്ളൂ... ഇനീം അവന് തട്ടിക്കളിക്കാൻ നിൻ്റെ ജീവിതം വിട്ടു കൊടുക്കാൻ വയ്യ.. റയാൻഷ് അവൾ പോകുന്നതും നോക്കി ഓർത്തു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "ധാനീ നീ വാ പുറത്തേക്ക് പോകാം.." "എവിടേക്കാ..?" "എവിടേക്കെങ്കിലും പോകാം എൻ്റെ തൊട്ടാവാടീ... ഇഷ്ടം പോലെ സ്ഥലങ്ങൾ ഇല്ലേ...ഈ നഗരം ഇങ്ങനെ പരന്ന് കിടക്കുവല്ലേ..." റയാൻഷ് ധാനിയെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.... ചീറിപ്പാഞ്ഞ് പോകുന്ന വാഹനങ്ങളും തിക്കും തിരക്കും നിറഞ്ഞ നഗര വീഥികളും ഒക്കെ ധാനിക്ക് പുതിയ അനുഭവങ്ങളായിരുന്നു... ഓരോ ചുവടുകൾ വെയ്ക്കുമ്പോഴും റയാൻഷ് അവളുടെ കൈകളിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.... റയാൻഷ് അവളെയും കൂട്ടി ചെന്നത് അടുത്തുള്ള ഒരു shopping mall ലേക്ക് ആയിരുന്നു... അവൻ അവിടുത്തെ Women's section ൽ ചെന്നു... തൻ്റെ അരികിൽ നിൽക്കുന്ന ധാനിയെ അവൻ അടിമുടി ഒന്ന് നോക്കി... അവൻ കുറച്ചു ചുരിദാറുകൾ എടുത്തു.. "ധാനീ... നിനക്കിതിൽ ഏതാ ഇഷ്ടപ്പെട്ടതെന്ന് പറ..." "അത്... ഇതൊക്കെ വില കൂടിയതല്ലേ.." "അതിന്..?" "എനിക്ക് ഇതൊന്നും വേണ്ട..." "നീയിതിൽ ഒന്നും ഇഷ്ടപ്പെട്ടെന്ന് പറയാത്തത് കൊണ്ട് ഞാൻ ഒരു കാര്യം ചെയ്യാൻ പോവാ.. ഇത് മുഴുവനും എടുത്തേക്കാം.." അതും പറഞ്ഞവൻ എല്ലാം വാങ്ങി... "ഇന്ന് മാത്രമേ എനിക്കിങ്ങനെ നിന്നെയും കൂട്ടി പുറത്തേക്ക് ഇറങ്ങാൻ പറ്റുള്ളൂ.. നാളെ മുതൽ ഹോസ്പിറ്റലിൽ പോകണം..." റൂമിലെത്തിയതും അവൻ പറഞ്ഞു.... റയാൻഷ് അവൻ്റെ കുറച്ച് ഫ്രണ്ട്സിനെ വിളിച്ചു.... "ഹലോ അനൂ..." "ആഹ്... പറയെടാ..ഞങ്ങൾ അങ്ങോട്ട് വരുവാ..." "ശരി... വേഗം വാ..."

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ധാനി വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു... സങ്കടം വന്നെങ്കിലും താൻ സങ്കടപ്പെട്ടാൽ അത് വാവയെ ബാധിക്കും എന്ന റയാൻഷിൻ്റെ വാചകങ്ങൾ മനസ്സിൽ വന്നതും അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു... ഇനിയും കഴിഞ്ഞതൊന്നും ഓർത്ത് വിഷമിക്കരുത് എന്നവൾ തീരുമാനിച്ചു... "ഹായ് ധാനി.." പുറകിൽ നിന്നും ആരോ വിളിച്ചതും ധാനി തിരിഞ്ഞ് നോക്കി... വെളുത്ത് മെലിഞ്ഞ ഒരു പെൺകുട്ടി... ജീൻസും ടോപ്പും ആണ് വേഷം... ലെയർ കട്ട് ചെയ്ത തലമുടി അലസമായി അഴിച്ചിട്ടിട്ടുണ്ട്... ചായം തേച്ച ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞിട്ടുണ്ട്... ധാനിയും അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... "ഞാൻ അനാമിക... എല്ലാവരും അനുവെന്ന് വിളിക്കും.. ദേ ഇവനുണ്ടല്ലോ ഈ റയാൻ...ഇവൻ വിളിച്ചിട്ട് വന്നതാണ്.. ഈ ധാനിക്കൊച്ചിന് ഒരു കൂട്ട് തരാൻ..." അനു ഉത്സാഹത്തോടെ ധാനിയോട് പറഞ്ഞു... "എൻ്റെ ഫ്രണ്ടാണ്... ഇവൾ ഞാൻ join ചെയ്യാൻ പോകുന്ന അതേ ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത്... നിനക്ക് ഒരു കൂട്ടിന് ഞാൻ വിളിച്ചതാ.. ഇവള് ഇവിടെ അടുത്ത് ഒരു വീട് വാടകയ്ക്ക് എടുത്തായിരുന്നു താമസം... അല്ല നീ രാധ ചേച്ചിയെ കൊണ്ട് വന്നില്ലേ..? ഞാൻ പറഞ്ഞതല്ലേ ധാനി മൂന്ന് മാസം...." "ആഹ് ഡാ... ചേച്ചി ഇപ്പോൾ വരും... " "അതേ നീ എന്നെ പരിചയപ്പെടുത്തുന്നില്ലേ..?" അനുവിന് പുറകെ ആയി വന്ന തരുൺ ചോദിച്ചു.. "അയ്യോ ഇവനെ പരിചയപ്പെടുത്തിയിട്ട് വേണം ധാനിക്ക് ഇപ്പോൾ ഉള്ള സമാധാനോം കൂടെ പോകാൻ... വാ തുറന്നാൽ പിന്നെ അടയ്ക്കത്തില്ലന്നേ.." അനൂ ചിരിയോടെ പറഞ്ഞതും തരുൺ അവളുടെ ചെവിക്ക് പിടിച്ചു... "ദേ രണ്ടും വീണ്ടും തുടങ്ങിയോ..?"

റയാൻഷ് ചോദിച്ചു.. "ഹായ് ധാനി ഞാൻ തരുൺ..." തരുൺ Shake hand കൊടുക്കാനായി കൈ നീട്ടിയതും ധാനി പെട്ടെന്ന് കൈകൂപ്പി... അത് കണ്ടതും തരുൺ ഒരു വളിച്ച ചിരിയോടെ കൈ പിൻവലിച്ചു... "അന്നാലും മലയാളി തനിമയെന്ന് നീ പറഞ്ഞപ്പോൾ ഞാനിത്രയും പ്രതീക്ഷിച്ചില്ല..." തരുൺ ചിരിയോടെ റയാൻഷിനോട് പറഞ്ഞു... "ധാനീ തരുണും ഇവിടെ ഉണ്ടാവും.. ഇവനും അവിടെയാ വർക്ക് ചെയ്യുന്നത്. പിന്നെ ഇവർ നേരത്തെ താമസിച്ച വീട്ടിൽ ജോലിക്ക് നിന്നതാ രാധ ചേച്ചി... ചേച്ചിയോട് വരാൻ പറഞ്ഞിട്ടുണ്ട്... നിന്നെ നോക്കാനായി... അവിടെ എൻ്റെ വേറെയും ഫ്രണ്ട്സ് ഉണ്ട്... ഇവർ നമ്മൾ ഇവിടുന്ന് പോകുന്ന വരെ നമ്മുക്ക് ഒരു കമ്പനി തരാനായി ഉണ്ടാവും..." റയാൻഷ് ധാനിയോടായി പറഞ്ഞു.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 റയാൻഷിൻ്റെ നിർദ്ദേശ പ്രകാരം ഡ്യൂട്ടിക്ക് പോകുന്ന സമയം ഒഴികെ മുഴുവൻ നേരവും അനു ധാനിയുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു... ഒരിക്കൽപ്പോലും ധാനിക്ക് ഒറ്റപ്പെടൽ അനുഭവപ്പെടാതിരിക്കാൻ അവൾ ശ്രദ്ധിച്ചു... ഒപ്പം തന്നെ അവളോട്‌ ചെറിയ ചെറിയ തമാശകൾ പറഞ്ഞ് തരുണും അവളെ സദാ പ്രസന്നവതി ആക്കാൻ ശ്രമിച്ചു... ധാനിയും അനുവും പെട്ടെന്നാണ് പരസ്പരം അടുത്തത്.. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നല്ലൊരു സൗഹൃദം ഇരുവർക്കും വാർത്തെടുക്കാൻ കഴിഞ്ഞു.... രണ്ട് മാസങ്ങൾ കടന്ന് പോയി... ധാനിയെ റയാൻഷ് സമയാസമയങ്ങളിൽ ചെക്കപ്പിന് കൊണ്ട് പോയി... വേണ്ട നിർദ്ദേശങ്ങൾ ഒക്കെ കൊടുത്തു... എങ്കിലും അവളുടെ മാനസികാവസ്ഥ അറിയാമായിരുന്നത് കൊണ്ട് ഒരിക്കൽ പോലും പഴയ പോലെ പ്രണയാതുരമായി സംസാരിക്കാൻ അവൻ മുതിർന്നില്ല... ഉള്ളിൽ പ്രണയത്തിൻ്റെ സാഗരങ്ങൾ അലയടിക്കുമ്പോഴും അതിസമർത്ഥമായവൻ പ്രണയം നിറഞ്ഞ തൻ്റെ മിഴികളെ അവളിൽ നിന്നും ഒളിപ്പിച്ചു... രണ്ട് ദിവസം കൂടി കഴിഞ്ഞതും റയാൻഷ് നാട്ടിലേക്ക് ചെന്നു...

അവൻ നേരെ ചെന്നത് ആദർശിൻ്റെ ഓഫീസിലേക്കാണ്... കൈയ്യിലുള്ള documents അവൻ ആദർശിന് മുൻപിലുള്ള ടേബിളിലേക്ക് വലിച്ചെറിഞ്ഞു... ആദർശ് എന്താണെന്ന് മനസ്സിലാവാതെ റയാൻഷിനെ നോക്കി... "Divorce petition...!!" റയാൻഷ് പറഞ്ഞു.. "പിന്നെ ഇതിൻ്റെ legal procedures ഒന്നും പ്രശസ്ത വക്കീലിന് ഞാൻ പറഞ്ഞ് തരേണ്ട ആവശ്യം ഇല്ലല്ലോ... എന്താണെന്ന് വെച്ചാൽ പെട്ടെന്ന് ചെയ്യണം... എത്രയും പെട്ടെന്ന് നടക്കുന്നോ അത്രേം നല്ലത്.. എന്തായാലും എൻ്റെ കുഞ്ഞിൻ്റെ അമ്മ എൻ്റെ ഒപ്പം അല്ലേ വേണ്ടത്...." റയാൻഷ് മുന വെച്ച് പറഞ്ഞതും ആദർശ് ഒന്നും മിണ്ടാതെ അത് sign ചെയ്തു കൊടുത്തു... അതും വാങ്ങി പോകും വഴി ജോലിയിൽ മുഴുകിയിരിക്കുന്ന ആദർശിനെ റയാൻഷ് വേദനയോടെ ഒന്ന് തിരിഞ്ഞ് നോക്കി... ഞാൻ എത്രയൊക്കെ ധാനിയെ സ്നേഹിച്ചാലും അവളുടെ മനസ്സിൽ അവളുടെ കുഞ്ഞിൻ്റെ അച്ഛന് തന്നെയാവും സ്ഥാനം.. അദ്ദേഹത്തോടൊപ്പം തന്നെ ജീവിക്കാനാവും അവൾ ആഗ്രഹിക്കുന്നതും... ഇപ്പോഴെങ്കിലും ഇത് നിൻ്റെ കുഞ്ഞാണെന്ന് നീ തുറന്ന് പറയട്ടെ എന്ന് കരുതിയാണ് ഞാനിങ്ങനെ പറഞ്ഞത്... പക്ഷേ.. ഏട്ടാ.. നീയെന്നെ ഇവിടെയും തോൽപ്പിച്ച് കളഞ്ഞു... യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ഇരിക്കുന്ന ആദർശിനെ നോക്കി റയാൻഷ് വേദനയോടെ ഓർത്തു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ധാനിക്ക് ഒമ്പതാം മാസം ആയി... അനുവും തരുണും അവളുടെ ഇടതും വലതുമായി ഉണ്ട്... ധാനിക്ക് ഓരോ ചെറിയ അസ്വസ്ഥത തോന്നുമ്പോഴും അവർ വെപ്രാളത്തോടെ ധാനിയുടെ അടുത്തേക്ക് ഓടി ചെല്ലും... ഡോക്ടർ പറഞ്ഞ ഡേറ്റിന് ഒരാഴ്ച മുമ്പ് തന്നെ ധാനിക്ക് pain തുടങ്ങിയിരുന്നു... പ്രാണൻ പോകുന്ന വേദനയിൽ അവൾ പിടയുമ്പോൾ ആദർശ് ഡിവോഴ്സിനുള്ള നെട്ടോട്ടത്തിൽ ആയിരുന്നു...............................................തുടരും…………

തൊട്ടാവാടി : ഭാഗം 8

Share this story