അറിയാതെ: ഭാഗം 21

ariyathe

രചന: THASAL

"ചെക്കാ... അങ്ങേര് പറഞ്ഞത് കേട്ടല്ലോ... ഇനിം മടി കാണിച്ചാൽ ണ്ടല്ലോ...." ഹർഷൻ ശാസനയോടെ പറഞ്ഞു... "ഹർഷേട്ടൻ ഇവിടെ പഠിച്ചത് ആണല്ലേ... " ഹർഷൻ പറയുന്നതൊന്നും കേൾക്കാതെ ഹർഷനെ കള്ള ചിരിയോടെ നോക്കി കൊണ്ടുള്ള അവന്റെ സംസാരം കേട്ടു ഹർഷൻ ചളിപ്പോടെ നെറ്റിയിൽ വിരൽ വെച്ചു ഒന്ന് ഉഴിഞ്ഞു.... "പഠിച്ചിട്ടുണ്ട് എന്ന് പറയാൻ എന്തിനാ മനുഷ്യ ഈ നാണം.... എന്തൊക്കെ ആയിരുന്നു... ന്നെ പോലെ ആകരുത്.... Ac യിൽ ഇരുന്നു ജോലി ചെയ്യണം... ന്നിട്ട് ഇപ്പൊ നിങ്ങക്ക് എന്തെ Ac പിടിക്കൂലെ.... " അവന്റെ ചോദ്യത്തിൽ ഹർഷന് ചിരി ഇങ്ങ് എത്തി എങ്കിലും അവൻ കൈ ഉയർത്തി അവന്റെ തലക്ക് ഒന്ന് മേടി... "ക്ലാസിൽ പോടാ..." ശബ്ദം പതുക്കെ ആണെങ്കിലും ട്യൂൺ ഒന്ന് മാറിയതോടെ ചെക്കൻ അവനെ ഒന്ന് നോക്കി ചുണ്ട് കോട്ടി കൊണ്ട് തിരിഞ്ഞു നടന്നു... "ഈ ചെക്കനെ കൊണ്ട്... " ഹർഷൻ സ്വയമെ ഒന്ന് പറഞ്ഞു ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിയുമായി അവിടെ നിന്നും ഇറങ്ങി.... ബൈക്കിൽ കയറുമ്പോൾ അവന്റെ കണ്ണുകൾ വെറുതെ ഒന്ന് അവിടം ആകെ ഉഴിഞ്ഞു... താൻ പഠിച്ചു ഇറങ്ങിയ കോളേജ്....

ഇവിടെ നിന്നും ഇറങ്ങുമ്പോഴും പുറം നാട്ടിൽ പോയി ഉപരി പഠനം നടത്തുമ്പോഴും എല്ലാം ഒറ്റ ലക്ഷ്യമെ ഉണ്ടായിരുന്നുള്ളൂ... അമ്മ... ഇനിയുള്ള കാലം ആ അമ്മക്ക് തണൽ ആകണം.... എത്ര പഠിച്ചാലും അവസാനം ആ തണലിൽ തന്നെ എത്തി ചേരണം.... പിന്നെ.... എന്നോ മനസ്സിൽ കൂടിയ ആ വിടർന്ന കണ്ണുള്ള തന്റെ മാത്രം നില കൊച്ചിനെ എന്നും ദൂരെ നിന്ന് എങ്കിലും കാണണം.... അവളുടെ ഹൃദയത്തിൽ ചെറിയത് എങ്കിൽ അങ്ങനെ ഒരു സ്ഥാനം നേടി എടുക്കണം... അവൻ പുഞ്ചിരിയോടെ വണ്ടി മുന്നോട്ട് എടുത്തു... ഇടക്ക് കണ്ണുകൾ പിജി ബ്ലോക്കിൽ ചെന്ന് ഉടക്കി.... അവിടെ ആരെയും കാണാതെ വന്നതോടെ മെല്ലെ നോട്ടം മാറ്റി... കണ്ണുകൾ വീണ്ടും മുന്നിലേക്ക് ആക്കി.... അപ്പോഴേക്കും ശ്രീകുട്ടിയോട് കുഞ്ഞ് ചിരിയോടെ സംസാരിച്ചു കൊണ്ട് നില അങ്ങോട്ട്‌ നടന്നു വരുന്നുണ്ടായിരുന്നു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶

"നീ വേഗം നടന്നെ.... പോകും വഴി നമുക്ക് പാറൂനേം കാണാം... അവള് വിപിയേട്ടന്റെ വീട്ടില് എത്തി കാണും... " നിലയുടെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് വേഗത്തിൽ നടക്കുന്നതിനിടയിൽ ശ്രീക്കുട്ടി പറയുന്നുണ്ടായിരുന്നു... നില ആണേൽ അവൾക്കൊപ്പം എത്താൻ നന്നായി കഷ്ടപ്പെടുന്നുണ്ട്... "ഒന്ന് മെല്ലെ പോ ശ്രീക്കുട്ടി... " "ന്റെ നില... നീ ഒന്ന് അമർത്തി ചവിട്ടി എന്ന് കരുതി ഭൂമിക്ക് വേദനിക്കുവൊന്നും ഇല്ല... ഇളകി നടക്കഡി... " ശ്രീക്കുട്ടി അവളുടെ കയ്യിൽ വലിച്ചു കൊണ്ട് ഓടി.... "ഛേ.... ആ ബസും പോയി... " നിലയെ ഒന്ന് കണ്ണുരുട്ടി കാണിച്ചു കൊണ്ട് ശ്രീക്കുട്ടി പറഞ്ഞതും നില ഉരുണ്ട അവളുടെ കവിളിൽ പുഞ്ചിരിയോടെ ഒന്ന് നുള്ളി.... "ഒരു ബസ് അല്ലേ ശ്രീക്കുട്ടി... നമുക്ക് അടുത്തേതിൽ പോകാലോ... " നിലയുടെ വാക്കുകൾ കേട്ടു അവളുടെ ചുണ്ടിൽ കുഞ്ഞ് ചിരി ഉടലെടുത്തു... എങ്കിലും അവൾ അത് മറച്ചു പിടിച്ചു കൊണ്ട് നിലയെ ഒന്ന് ചികഞ്ഞു നോക്കി... "പോടീ പെണ്ണെ... നിന്നെ തിരഞ്ഞു വേണേൽ നിന്റെ അച്ചേട്ടൻ വരും... പക്ഷെ ഞാനോ... " അവളുടെ വാക്കുകൾ കേട്ടതോടെ നിലയുടെ കണ്ണുകൾ ഒന്ന് വിടർന്നു...

"അച്ചേട്ടൻ വരുവോ..." ശബ്ദം നന്നേ നേർപ്പിച്ചു....മനസ്സിൽ തങ്ങിയ ചോദ്യം....മെല്ലെ സ്വയം ഒന്ന് ചോദിച്ചു... ഉള്ളിൽ നില കൊച്ചേ എന്ന അച്ചേട്ടന്റെ സ്വരം... ചുണ്ടിൽ ഒളി മങ്ങാത്ത ഒരു പുഞ്ചിരി.... "അയ്യടാ... ഇങ്ങ് വരട്ടെ നിന്നെ ഞാൻ വിടാട്ടൊ....ഞാൻ ഇല്ലാതെ നീയോ നീ ഇല്ലാതെ ഞാനോ പോവില്ല മിണ്ടാപൂച്ചേ.... " പറഞ്ഞത് നല്ല പോലെ കേട്ടത് കൊണ്ട് തന്നെ ചിരിയോടെ ശ്രീക്കുട്ടി പറഞ്ഞതും അവൾ ഒന്ന് ചമ്മി ചിരിച്ചു... "അയ്യോ നാണം... " "പോടീ... നിനക്ക് ഈ വക സാധനം ഒന്നും ഇല്ല എന്ന് വെച്ചു... " "ഓഹ്... നാണം കാണിക്കാനും ആരെങ്കിലും ഒക്കെ വേണ്ടേ... " അവളുടെ താല്പര്യം ഇല്ലാത്ത കണക്കെയുള്ള സംസാരം കേട്ടു നില അവളുടെ തലയിൽ ഒന്ന് തട്ടി... "തമാശക്ക് ഒന്ന് വായ നോക്കാംന്ന് വെച്ചാൽ ഇന്നത്തെ കാലത്ത് അതും പേടിയാ... അതിങ്ങൾക്ക് എങ്ങാനും ന്നോട് പ്രേമം തോന്നി... ഞാൻ വേണ്ടാന്ന് വെച്ചാൽ... കഴുത്ത് അറുക്കലും... ആസിഡ് ഒഴിക്കലും... അയ്യോ വേണ്ടായെ... "

ശ്രീകുട്ടി സ്വയമെ ഒന്ന് പറഞ്ഞു... ശരിയാണ് ഇന്നത്തെ കാലത്ത് പ്രണയം എന്ന് പറഞ്ഞാൽ തന്നെ പേടിയാണ്.... "അത് അവര് മനസ്സ് അറിഞ്ഞു സ്നേഹിക്കാഞ്ഞിട്ടാ ശ്രീക്കുട്ടി.... ശരിക്കും സ്നേഹിച്ചാൽ അവരെ കൊല്ലാൻ പോയിട്ട് ഒരു ചെറു വിരൽ കൊണ്ട് നോവിക്കാൻ പോലും തോന്നില്ല... " നിലയുടെ വാക്കുകളിൽ സങ്കടം അല്ലായിരുന്നു... ഒരു തരം മരവിപ്പ്... എത്ര മറക്കാൻ ശ്രമിച്ചാലും വീണ്ടും വീണ്ടും തെളിഞ്ഞു നിൽക്കുന്ന ഭൂതകാല ഓർമ്മകൾ....ശ്രീക്കുട്ടിക്ക് പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയ നിമിഷം... "ഡി.... ആ നിക്കണേ ഏട്ടനെ നോക്കിയെ... എന്ത് ലുക്ക്‌ ആണല്ലേ... " വെറുതെ അപ്പുറത്തേ ബസ് സ്റ്റോപ്പിൽ നോക്കി ശ്രീക്കുട്ടി പറഞ്ഞു... നില ചുണ്ട് കൂർപ്പിച്ചു അവളെ നോക്കിയ ശേഷം അവളുടെ മുഖം പിടിച്ചു തനിക്ക് നേരെ തിരിച്ചു... "വെറ്തെ വേണ്ടാത്ത പരിപാടിക്ക് നിക്കണ്ടട്ടൊ ശ്രീക്കുട്ടി... പണ്ട് നിന്നെ പെണ്ണ് ആലോചിച്ചു ആള്ക്കാര് വന്നത് മറന്നോ നീ... ഹർഷേട്ടൻ അറിഞ്ഞാൽ വഴക്ക് കേൾക്കും ട്ടൊ... " അവൾ ആധിയോടെ പറഞ്ഞു... ശ്രീക്കുട്ടി പണ്ടത്തെ ഓർമയിൽ ഒന്ന് ഞെട്ടി...കാരണം ഉണ്ട്...

പണ്ട് ഡിഗ്രിക്ക് പഠിക്കുമ്പോൾ ഇത് പോലൊന്ന് വായ നോക്കിയതാ... പിന്നെ അങ്ങേര് പിന്നാലെ നടന്നത് കൊല്ലം രണ്ടാ..ഇഷ്ടല്ല പറഞ്ഞിട്ടും കേട്ടില്ല... അവസാനം കല്യാണ ആലോചന വരെ കാര്യങ്ങൾ എത്തിയപ്പോൾ ഹർഷനും അരുണും ഇടപെട്ടു... ആകെ ബഹളവും ആയി... ആ ഓർമയിൽ ശ്രീക്കുട്ടി പിന്നെ ആ ഭാഗത്തേക്ക് നോക്കാൻ പോലും പോയില്ല... പെട്ടെന്ന് ഒരു കാർ അവർക്ക് മുന്നിൽ വന്നു നിന്നതും രണ്ട് പേരും ഒരുപോലെ സംശയത്തോടെ ആദ്യം മുഖാമുഖം നോക്കി ശേഷം കാറിലേക്ക് നോട്ടം മാറ്റി... ഡ്രൈവിംഗ് സീറ്റിലെ ഗ്ലാസ്‌ താഴ്ന്നു വന്നതും അതിനകത്ത് ഇരിക്കുന്ന ആളെ കണ്ടു നിലയുടെ ഉള്ളിലൂടെ ഒരു പിളർപ്പ് കടന്നു പോയി.... ഉള്ളിൽ ഒരു കിതപ്പ്.... ഇഷ്ടപ്പെടാത്തത് കണ്ട പോലെ... അവളുടെ കൈകൾ ശ്രീകുട്ടിയുടെ കൈകളിൽ മുറുകി... ശ്രീ ഒരു ആശ്വാസത്തിന് എന്ന പോലെ അവളുടെ കയ്യിൽ മെല്ലെ തട്ടി... "കോളേജ് കഴിഞ്ഞോ...നിന്റെ.... വാ വന്നു കയറ് ഞങ്ങളും വീട്ടിലേക്കാ..." ശ്രീക്കുട്ടിയെ നോക്കി അരുൺ പറഞ്ഞു... ശ്രീക്കുട്ടിയുടെ മുഖം ഇഷ്ടപ്പെടാത്തത് കേട്ട മട്ടെ ഒന്ന് ചുളിഞ്ഞു....

നോട്ടം കോഡ്രൈവിംഗ് സീറ്റിൽ തങ്ങളെ നോക്കി ചിരിച്ചു ഇരിക്കുന്ന ശ്രേയയെ പുച്ഛം നിറഞ്ഞ ഒരു നോട്ടം നോക്കി അവരെ ശ്രദ്ധിക്കുക പോലും ചെയ്യാതെ എങ്ങോട്ടോ നോക്കി നിൽക്കുന്ന നിലയുടെ കയ്യും പിടിച്ചു അല്പം മുന്നോട്ട് നടന്നു.... അവരോടൊപ്പം തന്നെ അരുൺ കാറും മുന്നോട്ട് എടുത്തു... "ശ്രീക്കുട്ടി നിന്നോടാ പറയുന്നത്... വന്നു കയറ്... " "കയറാൻ എനിക്ക് മനസ്സില്ല.... താൻ എന്തിനാ എന്നെ വിളിക്കുന്നെ... പൊയ്ക്കൂടേ... " അവളിൽ ഇഷ്ടകേട് നന്നായി തന്നെ കാണാമായിരുന്നു.... അത് ശ്രേയയിൽ ചെറിയൊരു ഞെട്ടൽ ഉണ്ടാക്കി... "നമുക്ക് നിലയെയും കൊണ്ട് പോകാം... " എങ്കിലും പുഞ്ചിരിയോടെ ശ്രേയ പറഞ്ഞു... "അതിന് നിന്റെ അനുവാദം ഒന്നും എനിക്ക് വേണ്ടാ... നിന്റെയോ നിന്റെ കെട്ടിയോന്റെയും ഔധാര്യത്തിൽ അല്ല ഞങ്ങൾ ജീവിക്കുന്നതും പഠിക്കുന്നതും.... നിങ്ങൾ പോകാൻ നോക്ക്... " അരുണിനോടുള്ള ദേഷ്യം കൂടി അവൾ ശ്രേയയോട് കാണിച്ചു... "ശ്രീക്കുട്ടി... വേണ്ടാ... ആൾക്കാര് നോക്കുന്നു... " നില അവളുടെ കയ്യിൽ പിടിച്ചു പിന്നിലോട്ട് വലിച്ചു കൊണ്ട് പറഞ്ഞു... ശ്രീ അവളെ ഒരു നോട്ടമെ നോക്കിയൊള്ളു...

നിലയുടെ തല താഴ്ന്നു... "മിണ്ടാതിരിക്കടി പുല്ലേ.... എല്ലാം അനുഭവിച്ചിട്ട് ഇപ്പോഴും ഇങ്ങേർക്ക് വേണ്ടി വാദിക്കുന്നോ... " ശ്രീക്കുട്ടിയുടെ വാക്കുകൾ പതുങ്ങിയത് ആയിരുന്നു എങ്കിലും അത് വ്യക്തമായി കേട്ടത് കൊണ്ട് തന്നെ ശ്രേയയുടെ കണ്ണുകൾ കുറുകി... അവൾ സംശയത്തോടെ തല താഴ്ത്തി നിൽക്കുന്ന നിലയെയും സ്റ്റിയറിങ്ങിൽ പിടിച്ചു ദേഷ്യം നിയന്ത്രിക്കുന്ന അരുണിനെയും മാറി മാറി നോക്കി.... "ശ്രീ നിന്നോടാ പറഞ്ഞത്... വന്നു കയറാൻ... " അരുൺ ശ്രീയുടെ കയ്യിൽ പിടിച്ചു കൊണ്ട് ബലമായി കയറ്റാൻ ഒരു ശ്രമം നടത്തി... "വിടടോ....ഇനി എന്നെ നിർബന്ധിച്ചാൽ ഞാൻ ഇവിടുന്ന് വിളിച്ചു കൂവും....ആളോളെ കയ്യീന്ന് തല്ലു വാങ്ങാൻ നിൽക്കാതെ വിടടോ... " അവൾ അവന്റെ കൈ കുടഞെറിഞ്ഞു... അവന് ദേഷ്യത്തേക്കാൾ ഉപരി സങ്കടം ആയിരുന്നു.... തന്നെ ചുറ്റി പറ്റി സന്തോഷം കണ്ടെത്തിയിരുന്നവളാ.... ഇന്ന് തന്നെ അത്രമാത്രം അവൾ വെറുക്കുന്നു... "നിങ്ങളോടുള്ള എല്ലാ ബന്ധവും ഞാൻ അന്നേ ഒഴിവാക്കിയതാ... ആ വീടിന് കീഴെ കഴിയുന്നത് പോലും പേടിയോടെയാ...

നിങ്ങളെ ഉള്ളിൽ എന്താണ് എന്ന് ആർക്കും അറിയില്ലല്ലോ... പെങ്ങളാണ് സ്വന്തം ആണ് എന്ന് പറഞ്ഞു പറ്റിച്ചു എന്നെ എന്തേലും ചെയ്യില്ല എന്ന് ആര് കണ്ടു... " "ശ്രീകുട്ടി.... " സങ്കടത്തിലും ദയനീയതയിലും കലർന്ന വാക്കുകൾ... നിലയുടെ കണ്ണുകൾ നിറഞ്ഞു...പക്ഷെ അത് അവനെ ഓർത്തല്ല... ശ്രീക്കുട്ടിയെ ഓർത്ത്... അവനെ വിശ്വസിച്ചു ജീവിക്കുന്ന ശ്രേയയെ ഓർത്ത്... "ശ്രീകുട്ടിയല്ല.... ശ്രീദുർഗ... എന്റെ പേര് അതാ... നിങ്ങളോട് എത്ര തവണ പറയണം... നിക്ക് നിങ്ങളെ കാണുന്നതെ വെറുപ്പ് ആണെന്ന്... ഇനി മേലാൽ ന്റെ പിറകെ ശ്രീക്കുട്ടി എന്നും വിളിച്ചു വരരുത്... " അവസാനം ചൂണ്ട് വിരൽ അവന് നേരെ ചൂണ്ടി ദേഷ്യം കൊണ്ട് പിടക്കുന്ന കണ്ണുകൾ ശ്രേയക്ക് നേരെ നീട്ടി കൊണ്ട് അവൾ സ്റ്റോപ്പിൽ നിർത്തിയ ബസിലേക്ക് നിലയുടെ കയ്യും പിടിച്ചു ഓടി കയറി... അരുൺ ഉള്ളിലെ സങ്കടം അടക്കാൻ കഴിയാതെ അവളെ നോക്കുകയായിരുന്നു...

എന്നാൽ എല്ലാം കേട്ടു ഉള്ള് പൊട്ടും രീതിയിൽ വീർപ്പ് മുട്ടി സംശയവും അതിനേക്കാൾ സങ്കടം കൊണ്ടും ചുവന്ന കണ്ണുകളോടെ അവനെ നോക്കുന്ന ശ്രേയയെ അവൻ കണ്ടില്ല..... സ്വന്തം പെങ്ങൾ ആണ് പറഞ്ഞത് വിശ്വാസം ഇല്ല എന്ന്... അപ്പോൾ എന്ത് വിശ്വാസത്തിന്റെ പേരിൽ ആണ് താൻ ഇത്രയും കാലം അവനോടൊപ്പം ജീവിച്ചത്....അവൻ തന്നെ ചതിക്കുകയാണോ... താൻ അറിഞ്ഞ അരുണിന് അതിന് സാധിക്കുമോ... !!? അവളുടെ ഉള്ളം ആർത്തു കരഞ്ഞു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "നില കൊച്ച് എവിടെ...വന്നപ്പോൾ കണ്ടില്ലല്ലോ... " വീട്ടിലേക്ക് കയറി ചെന്നിട്ട് സമയം കുറച്ചു കഴിഞ്ഞിട്ടും നിലയെ കാണാതെ വന്നതോടെ ഹർഷൻ അമ്മയോടായി ചോദിച്ചു... "വന്നപ്പോൾ തൊട്ടു തലവേദനയാ എന്നും പറഞ്ഞു കിടപ്പ് ആയിരുന്നു.... ന്നെ കെട്ടിപിടിച്ച് ഒരുപാട് കരഞ്ഞു...കണ്ടിട്ട് തലവേദനയാന്ന് തോന്നിയില്ല.... ഞാൻ ചോദിച്ചിട്ട് ആണേൽ ഒന്നും പറയുന്നുമില്ല....

" അമ്മയുടെ വാക്കുകളിൽ ഒരു ആധി ഏറി.... ഹർഷന്റെ ഉള്ളം ഒന്ന് പിടച്ചു....അവൻ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു കൊണ്ട് റൂമിലേക്ക് നടന്നു.... റൂമിന്റെ ഡോർ തുറന്നതും റൂമിൽ തങ്ങി നിൽക്കുന്ന ഇരുട്ട് കണ്ടു അവൻ കൈ എത്തിച്ചു ലൈറ്റ് ഇട്ടതും കണ്ടു കട്ടിലിൽ മുട്ടിൽ മുഖം പൂഴ്ത്തി ഇരിക്കുന്ന നിലയെ... അവന്റെ ഉള്ളം ഒന്ന് നൊന്തു.....അവൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു... "കൊച്ചേ... " ആ ഒരു വിളി മതിയായിരുന്നു അവൾക്ക്.... അവൾ നിറഞ്ഞ കണ്ണുകളോടെ തല ഒന്ന് ഉയർത്തി നോക്കി... ആ ചുവന്ന കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളും ഹൃദയത്തിലേക്ക് ഒരു കടാര കണക്കെ കുത്തി കയറി... അവൻ വേഗം തന്നെ അവളുടെ അരികിൽ ചെന്ന് ഇരുന്നു.. "എന്താ... എന്താടാ പറ്റിയെ... " ആ ഒരു ചോദ്യത്തിൽ അവൾ ഒന്ന് വിതുമ്പി കൊണ്ട് മുന്നോട്ട് ആഞ്ഞു അവനെ ഒന്ന് ഇറുകെ പുണർന്നു... പെട്ടെന്ന് ആയത് കൊണ്ട് തന്നെ അവൻ ഒന്ന് ഞെട്ടിയിരുന്നു...അവൻ ഒരു നിമിഷം തറഞ്ഞു നിന്നു പോയി... അവന്റെ കൈകൾ അവളെ ചേർത്ത് പിടിച്ചില്ല..ഉള്ളിൽ ഒരു തരം മരവിപ്പ്....

ഇടക്ക് അവളുടെ ഏങ്ങലടികൾ ഉയർന്നതും അവൻ വെപ്രാളത്തോടെ അവളുടെ മുഖം പിടിച്ചുയർത്താൻ ശ്രമിച്ചു എങ്കിലും അവൾ വേണ്ടാ എന്ന് തല കുലുക്കി കൊണ്ട് അവന്റെ നെഞ്ചിൽ തന്നെ മുഖം അമർത്തി.... അവന്റെ കൈകൾ മെല്ലെ അവളുടെ മുടിയിലൂടെ തലോടി... "കൊച്ചേ... " "തലവേദനയാ അച്ചേട്ടാ.... " അടഞ്ഞ ശബ്ദത്തോടെ തേങ്ങലുകളുടെ അകമ്പടിയോടെ അവളുടെ ശബ്ദം എത്തി... അവൾക്ക് അങ്ങനെ പറയാൻ ആണ് തോന്നിയത്... അല്ലെങ്കിൽ തന്നെ എന്തിനെന്നു പോലും അറിയാത്ത ഈ കണ്ണുനീരിനെ എന്തിന്റെ പേരിൽ അവനോടു പറയും... ആ മനുഷ്യനെ ഇനിയും വേദനിപ്പിക്കണോ... എന്റെ അച്ചേട്ടൻ അല്ലേ.... നിലയുടെ പ്രണയം അല്ലേ.... പിന്നെ ഈ മനുഷ്യനെ വേദനിപ്പിക്കാൻ നിലക്ക് ആകോ.... !!? ഹൃദയം പറഞ്ഞു കൊണ്ടിരുന്നു... "നുണ പറയല്ലേ കൊച്ചേ... " അവൻ മെല്ലെ കാതോരം ചേർന്നു പറഞ്ഞു.. "നിക്ക് അച്ചേട്ടനോട് കള്ളം പറയാൻ പറ്റില്ലല്ലോ... സത്യവാ.... നിക്ക് വയ്യാത്തോണ്ടാ...നിക്ക് വെളിച്ചം കാണാൻ വയ്യാത്തോണ്ടാ... " ശബ്ദം ഇടറുന്നത് കേട്ടിട്ടാകാം...

അവൾ അടർന്നു മാറാൻ ശ്രമിച്ചപ്പോഴേക്കും അവൻ അവളുടെ പിൻകഴുത്തിൽ പിടിച്ചു ആ കുഞ്ഞ് മുഖം ഒന്നൂടെ തന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ചു... അവന്റെ ഹൃദയം പതിവിലും വേഗത്തിൽ മിഡിച്ചു.... കുറച്ചു നേരം അങ്ങനെ നിന്നതും അവൻ മെല്ലെ തന്നിൽ നിന്നും അവളെ അടർത്തി മാറ്റാൻ ശ്രമിച്ചതും അവൾ ഒരു വാശി പോലെ അവനെ ചുറ്റി പിടിച്ചു... "പോകല്ലേ... അച്ചേട്ടാ... നിക്ക്..." "പോണില്ല കൊച്ചേ... ആ ലൈറ്റ് ഓഫ് ചെയ്യട്ടെ... " അവൻ അവളുടെ മുടിയിലൂടെ തലോടി കൊണ്ട് പറഞ്ഞു... അവളുടെ പിടി അഴിഞ്ഞതും അവൻ അവളിൽ നിന്നും അകന്നു മാറി ലൈറ്റ് ഓഫ് ചെയ്തപ്പോഴേക്കും അവൾ ബെഡിൽ തിരിഞ്ഞു കിടന്നിരുന്നു... എത്രയൊക്കെ ആയിട്ടും കണ്ണുകൾ ചതിക്കുന്നു... ഹൃദയം വേദനിക്കുന്നു... ആരെന്നു പോലും അറിയാത്ത ആ പെണ്ണിന് വേണ്ടി... അവളുടെ ജീവിതത്തിന് വേണ്ടി സ്വയം ഉരുകുന്നു... ന്റെ ശ്രീക്കുട്ടിക്കും നോവുന്നുണ്ടാവില്ലേ....ഉള്ളം വിങ്ങി... അറിയാതെ തന്നെ ഒരു ഏങ്ങൽ അവളിൽ നിന്നും ഉയർന്നു... മെല്ലെ ദാവണി തല കൊണ്ട് വാ പൊത്തി പിടിച്ചു കിടന്നതും അറിഞ്ഞു തൊട്ടടുത്തു കിടക്കുന്ന അച്ചേട്ടന്റെ സാമിഭ്യവും ആ മനുഷ്യന്റെ കറ പുരളാത്ത സ്നേഹത്തിന്റെ അടയാളം പോലെ തന്റെ നെറ്റിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ആ കൈ വിരലുകളും................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story