അറിയാതെ: ഭാഗം 22

ariyathe

രചന: THASAL

മെല്ലെ ദാവണി തല കൊണ്ട് വാ പൊത്തി പിടിച്ചു കിടന്നതും അറിഞ്ഞു തൊട്ടടുത്തു കിടക്കുന്ന അച്ചേട്ടന്റെ സാമിഭ്യവും ആ മനുഷ്യന്റെ കറ പുരളാത്ത സ്നേഹത്തിന്റെ അടയാളം പോലെ തന്റെ നെറ്റിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ആ കൈ വിരലുകളും... "കണ്ണടച്ച് കിടന്നോ... " അവന്റെ വിരലുകൾ അവളുടെ നെറ്റിയിൽ തലോടി കൊണ്ടിരിക്കുന്നു.... അവളുടെ ഉള്ളിലെ സങ്കടവും അതോടെ കൂടി വന്നു... അവൾ അവന്റെ കയ്യിൽ പിടിച്ചു താഴ്ത്തി കൊണ്ട് ആ വിരലുകൾ ചുറ്റി പിടിച്ചു... പെട്ടെന്ന് ആയത് കൊണ്ട് അവൻ ഒന്ന് ഞെട്ടിയിരുന്നു... "ന്താ കൊച്ചേ... വേദന കൂടുന്നുണ്ടോ...ന്റെ വിയർപ്പിന്റെ മണം കൊണ്ടാവും... ഞാൻ എഴുന്നേറ്റോളാം... " അത് പറഞ്ഞു കൊണ്ട് എഴുന്നേൽക്കാൻ നിന്നവനെ അവൾ തിരിഞ്ഞു കിടന്നു കൊണ്ട് ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി... കണ്ണുനീർ അവന്റെ ഷിർട്ടിനെ നനയിച്ചിരുന്നു...

"നിക്ക് ഇനീം ഒറ്റയ്ക്ക് പറ്റില്ല അച്ചേട്ടാ... " അവളുടെ അടഞ്ഞ ശബ്ദം ഒരു നിമിഷം വിറച്ചു... അവൻ ഹെഡ് ബോർഡിൽ ചാരി ഇരുന്നു കൊണ്ട് തന്നെ അവളുടെ മുടിയിൽ തലോടുകയായിരുന്നു.... "വേദന കൂടത്തില്ലേടി പെണ്ണെ... കരയല്ലേ... ന്ന ഞാൻ ഷർട്ട് മാറ്റിയിട്ട് വരാം... ഇതില് അപ്പടി വിയർപ്പാ.... " അവൻ പുഞ്ചിരിയോടെ അവളുടെ തോളിൽ ഒന്ന് തട്ടി... "നിക്ക് ഇഷ്ടാ...." അവളുടെ വാക്കുകൾ ഒന്ന് വിറച്ചു... അവന്റെ ഹൃദയവും ഒരു നിമിഷം നിലച്ച പോലെ... എങ്കിലും അവൻ കുഞ്ഞ് ചിരിയോടെ നെഞ്ചിൽ കിടക്കുന്നവളുടെ നെറുകയിൽ അവൾ പോലും അറിയാത്ത രീതിയിൽ ചുണ്ടുകൾ ചേർത്തു... "ഉറങ്ങിക്കോ കൊച്ചേ... " വാക്കുകളിൽ അവൻ മിതത്വം കാണിച്ചു... അവളുടെ ഉള്ളിൽ എന്തോ ഒന്ന് കോറിയിട്ടുണ്ട് എന്ന് അവനെക്കാൾ കൂടുതൽ മനസ്സിലാക്കാൻ വേറെ ആർക്ക് കഴിയും....

മെല്ലെ ഏങ്ങലടിയുടെ ശബ്ദം കുറഞ്ഞു വരുന്നതും അവളുടെ നിശ്വാസങ്ങൾ സാധാരണ നിലയിൽ എത്തുന്നതും അവൻ അറിയുന്നുണ്ടായിരുന്നു... അവൾ ഉറങ്ങി എന്ന് മനസ്സിലായതും അവൻ മെല്ലെ തല താഴ്ത്തി അവളെ ഒന്ന് നോക്കി...കൊച്ച് കുഞ്ഞിനെ പോലെ തന്റെ നെഞ്ചോരം കവിൾ ചേർത്ത് കിടക്കുന്ന പെണ്ണിനെ പ്രണയത്തേക്കാൾ ഉപരി വാത്സല്യത്തോടെ നോക്കി... ചുണ്ടുകളിൽ ഇപ്പോഴും നേർത്ത വിറ ഉണ്ടായിരുന്നു... അവന്റെ കൈകൾ മെല്ലെ അവളുടെ മുടി ഇഴകളിൽ തലോടി... "ന്നോട് നുണ പറഞ്ഞതാലെ കൊച്ചേ... " അവന്റെ സ്വന്തം ഒന്ന് താഴ്ന്നു... അവന് അറിയാമായിരുന്നു തന്റെ സങ്കടം കാണാതിരിക്കാൻ മനഃപൂർവം അവൾ തന്നിൽ നിന്നും എന്തോ മറച്ചു വെക്കുന്നുണ്ട് എന്ന്... "ടാ... ഹർഷ.... ചോറ് കഴിക്കാൻ വരണില്ലേ നീ... " വാതിൽ മുട്ടിയുള്ള അമ്മയുടെ വിളി കേട്ടാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത്... അവൻ ഞെട്ടി കൊണ്ട് വാതിലിലേക്ക് നോക്കി... ചാരിയിട്ടൊള്ളൂ.... "അമ്മ കഴിച്ചോ....ഞാൻ വരാം... " അവൻ മെല്ലെ ശബ്ദം ഒന്ന് ഉയർത്തി കൊണ്ട് പറഞ്ഞു....

മെല്ലെ നെഞ്ചിൽ കിടക്കുന്ന പെണ്ണിനെ നോക്കാനും മറന്നില്ല... പിന്നെ അമ്മയുടെ ശബ്ദം ഒന്നും കേൾക്കാതായപ്പോൾ അവൻ മെല്ലെ നിലയെ ബെഡിലേക്ക് കിടത്തി കൊണ്ട് എഴുന്നേറ്റു.... പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ അവൻ ഡിം ലേറ്റ് ഇട്ടു കൊടുക്കാനും മറന്നില്ല... ഇരുട്ടിനോട് ഭയമാണ് അവൾക്ക്... അവൻ ചെന്നതും കണ്ടിരുന്നു ടേബിളിൽ തന്നെ തനിക്ക് വേണ്ടി പ്ലേറ്റും എടുത്തു വെച്ചു ഇരിക്കുന്ന അമ്മയെ..... അവനെ കണ്ടതും അമ്മ പ്ലേറ്റിലേക്ക് ചോറ് വിളമ്പി.... അവൻ കൈ കഴുകി വന്നു ഇരിന്നപ്പോഴേക്കും അമ്മയും അവന്റെ അടുത്ത് തന്നെ ഇരിപ്പുറപ്പിച്ചു.... "അമ്മ കഴിക്കുന്നില്ലേ... !!?" "ഞാൻ കഴിച്ചോളാടാ... നില മോളും ഒന്നും കഴിച്ചില്ലല്ലോ... ആ കുട്ടീടെ മനസ്സിൽ എന്തോ തട്ടീട്ടുണ്ട്... " "എന്ത് തട്ടാൻ..... ന്റെ അമ്മ അവൾക്ക് തല വേദനിച്ചിട്ടാ..... വേദന കൂടിയപ്പോൾ കരഞ്ഞു പോയതാ... അമ്മ കഴിച്ച് കിടക്കാൻ നോക്ക്.... ഞാൻ കൊണ്ടോയി കൊടുത്തോളാം അവൾക്ക്... "

അവൻ കമിഴ്ത്തി വെച്ച പ്ലേറ്റ് ഒന്ന് നേരെ വെച്ചു കൊണ്ട് അതിലേക്കു കുറച്ചു ചോറ് വിളമ്പി കൊടുത്തു കൊണ്ട് പറഞ്ഞു.... അമ്മ താല്പര്യം ഇല്ല എങ്കിലും അവന്റെ നിർബന്ധത്തിന് കഴിക്കുമ്പോൾ അവന്റെ ഉള്ളിൽ മുഴുവനും നിറഞ്ഞു തുളുമ്പുന്ന തന്റെ പ്രാണന്റെ കണ്ണുകൾ ആയിരുന്നു... ഉള്ളിൽ ഒരു അസ്വസ്ഥത.... പക്ഷെ അവന് ഒന്നും പുറമെ കാണിക്കാൻ കഴിയില്ല... ആരെയും സങ്കടപെടുത്താനും... കാരണം... അവൻ ഒരു ഭർത്താവ് മാത്രം അല്ല... ഒരു മകൻ കൂടിയാണ്.... തന്നെ ജീവനോളം സ്നേഹിക്കുന്ന... തനിക്ക് വേണ്ടി മാത്രം ജീവിച്ച ഒരു അമ്മയുടെ മകൻ.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ശ്രീക്കുട്ടി.... നീ അരുണിനോട് എന്തേലും മോശായിട്ട് പറഞ്ഞായിരുന്നോ.... " അമ്മയുടെ കടുപ്പം ഏറിയ ശബ്ദത്തിൽ അവൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഒന്ന് തല ഉയർത്തി നോക്കി... ശേഷം താല്പര്യം ഇല്ലാത്ത മട്ടെ തല താഴ്ത്തി കൊണ്ട് ഭക്ഷണത്തിൽ ശ്രദ്ധ നൽകി...

"ശ്രീക്കുട്ടി നിന്നോടാ... " അമ്മയുടെ ശബ്ദം കനത്തു..അവൾ മെല്ലെ ഒന്ന് തല ഉയർത്തി നോക്കി... "മ്മ്മ്... പറഞ്ഞായിരുന്നു... പറഞ്ഞത് മുഴുവൻ സത്യം തന്നെയാ... ന്റെ നിലയെ വേദനിപ്പിച്ചതിന് വേണ്ടുവോളം കൊടുത്തിട്ടുണ്ട് ഞാൻ... " വാക്കുകളിൽ പതർച്ചയില്ല.... അമ്മയുടെ മുഖത്ത് ഞെട്ടൽ വ്യക്തമായിരുന്നു... "അത് നിന്റെ ഏട്ടൻ അല്ലേ... അവന്റെ ജീവിതം നശിപ്പിക്കാൻ നോക്കാ നീ... " അമ്മയുടെ നഖം അവളുടെ കയ്യിൽ ആഴ്ന്നു... അവൾ വേദന തോന്നിയതും കൈ ബലമായി എടുത്തു... "കള്ളം പറഞ്ഞു കെട്ടി പൊക്കിയ ജീവിതം അല്ലേ.... ന്റെ നിലയെ ഇഷ്ടാ എന്നും പറഞ്ഞു നടക്കുന്ന കാലത്ത് തന്നെയല്ലേ ഈ കെട്ടി കൊണ്ട് വന്നതിനെയും പ്രേമിച്ചതും ആരോടും ഒരു വാക്കും മിണ്ടാതെ കെട്ടിയതും.....എന്നിട്ട് ആ പെണ്ണിനെ കൂടി പറഞ്ഞു പറ്റിച്ചേക്കുന്നു.... ഇങ്ങനെ ഒരു ജീവിതം അതികം കാലം മുന്നോട്ട് പോകുംന്ന് അമ്മക്ക് തോന്നുന്നുണ്ടോ...

." അവളുടെ ശബ്ദം ഉയർന്നു... "നാവ് അടക്കടി... " അമ്മ അവളുടെ കയ്യിൽ അടിച്ചു... "ഇത് ആർക്കും അറിയാത്ത കാര്യം ഒന്നും അല്ലല്ലോ.... ഓഹ്.. ഒന്നും അറിയാത്ത മരുമോൾ ഒരുത്തി വീട്ടില് ഉണ്ടല്ലോല്ലേ.... അറിയട്ടെ... എല്ലാം എല്ലാവരും അറിയട്ടെ... " അവൾ അലറി... ദേഷ്യം ഉള്ളിൽ വെട്ടി തിളച്ചപ്പോൾ ഇനി ഇരുന്നാൽ ശരിയാകില്ല എന്ന് കണ്ടതും അവൾ വേഗം തന്നെ എഴുന്നേറ്റു വാഷ് ബേസിന്റെ അടുത്ത് പോയി ഒന്ന് കൈ കഴുകി മരകോണി കയറി മുകളിലെക്ക് നടന്നതും കണ്ടു കോണിയുടെ അവസാനത്തേ പടിയിൽ കൈ വരിയിൽ കൈ ചേർത്ത് നിറ കണ്ണുകളോടെ നിൽക്കുന്ന ശ്രേയയെ.... അവൾക്ക് എന്ത് കൊണ്ടോ ശ്രേയയെ നോക്കാൻ കഴിഞ്ഞില്ല... തന്റെ ഏട്ടന്റെ കെണിയിൽ പെട്ടു കുരുങ്ങി നിൽക്കുന്ന പെണ്ണാണ്... ഇന്ന് ആരെക്കാളും സങ്കടം അനുഭവിക്കുന്ന പെണ്ണ്... അവൾ ശ്രേയയെ നോക്കാതെ തന്നെ കയറി പോകാൻ നിന്നതും ശ്രേയയുടെ പിടി അവളുടെ കയ്യിൽ പതിഞ്ഞിരുന്നു...

"നീ പറഞ്ഞത് സത്യാണോ... !!?" വേദനക്കിടയിലും ഒട്ടും പതറാത്ത ചോദ്യം... ശ്രീക്കുട്ടി അവളെ നോക്കാതെ തന്നെ അവളുടെ കൈ അയക്കാൻ ഒരു ശ്രമം നടത്തി... "പറ ശ്രീക്കുട്ടി.... നിന്റെ ചേച്ചീടെ സ്ഥാനത്ത് നിന്ന ചോദിക്കുന്നെ.... നീ പറഞ്ഞത് മുഴുവൻ സത്യാണോന്ന്... " ചോദിക്കുമ്പോഴും ഒന്നും സത്യം ആകല്ലേ എന്ന് മാത്രമായിരുന്നു അവളുടെ ഉള്ളിലെ പ്രാർത്ഥന... ശ്രീക്കുട്ടി അവളുടെ കയ്യിൽ മറുകയ്യാൽ പിടിച്ചു കൊണ്ട് മുകളിലേക്ക് കയറി... "വാ... " അത് മാത്രം ആയിരുന്നു അവളുടെ നാവിൽ നിന്നും വന്നത്... ശ്രേയയെ വലിച്ചു തന്റെ റൂമിലേക്ക്‌ കയറ്റി കൊണ്ട് അവൾ കുഞ്ഞ് മേശക്ക് അകത്തു നിന്നും ഒരു ബുക്ക്‌ എടുത്തു അത് തുറന്ന് അതിൽ നിന്നും കുറച്ചു ഫോട്ടോസ് എടുത്തു ബെഡിലേക്ക് ഇട്ടു... "നിങ്ങള് ചോദിച്ചതിന് ഉള്ള ഉത്തരാ ഇത്..." അവളുടെ സ്വരത്തിൽ വാശി ആയിരുന്നു... അവൾക്ക് മുന്നിൽ ഏട്ടന്റെ ജീവിതം ഇല്ല...

തന്നെ പോലെ ഒരു പെൺകുട്ടിയാണ് ശ്രേയയും എന്ന ചിന്ത മാത്രം... ശ്രേയ ഞെട്ടലോടെയാണ് ആ ചിത്രങ്ങൾ നോക്കി കണ്ടത്... അരുണിന്റെ തോളിലൂടെ കയ്യിട്ടു അവന്റെ തലയിൽ താടി മുട്ടിച്ചു നിൽക്കുന്ന നില.... അതും കൂടാതെ പല പോസിൽ ഉള്ള ഫോട്ടോസ്... ഇടക്ക് ശ്രീക്കുട്ടിയെ കാണാം എങ്കിലും അവളുടെ കണ്ണുകൾ അവരിൽ മാത്രം തറഞ്ഞു നിന്നു... "ന്റെ ഏട്ടൻ എന്ന് പറയുന്നവൻ സ്നേഹം കാണിച്ചു പറ്റിച്ചതാ ന്റെ നിലയെ.... അവസാനം എല്ലാം അവസാനിപ്പിച്ച് അയാൾ അങ്ങ് പോയപ്പോൾ അവൾ ആത്മഹത്യക്ക് വരെ ശ്രമിച്ചു.... " ശ്രീക്കുട്ടി പറയുന്നത് കേട്ടു ശ്രേയ ഒന്ന് ഞെട്ടി... ശ്രീയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... "അതൊരു പാവം ആയോണ്ട് ആരും ഒന്നും അറിഞ്ഞില്ല... അതിനിടയിൽ പെട്ടു പോയത് ഞങ്ങടെ ഹർഷേട്ടനും....എത്ര ആൾക്കാരെയാണ് ന്റെ ഏട്ടൻ പറ്റിച്ചത് എന്നറിയോ..... ഇതിൽ നിങ്ങൾ എങ്ങനെയാ വന്നു പെട്ടത് എന്നൊന്നും എനിക്കറിയില്ല...

പക്ഷെ എല്ലാം നിങ്ങള് അറിയണംന്ന് തോന്നി.... " അവൾ കണ്ണുനീർ തുടച്ചു കൊണ്ട് ഒന്ന് ചിരിച്ചു... ശ്രേയ തറഞ്ഞു നിൽക്കുകയായിരുന്നു... കണ്ണുകൾ ചുവന്നു വരുന്നുണ്ടായിരുന്നു... "ഞാൻ ഒന്നും.... " "നിക്കറിയാം... ന്റെ ഏട്ടനെ എനിക്കിപ്പോ നന്നായിട്ട് അറിയാലോ... നിങ്ങള് അറിഞ്ഞു കാണില്ല.... നിങ്ങൾക്ക് വേണമെങ്കിൽ ഏട്ടനോട് ക്ഷമിക്കാം....അല്ലെങ്കിൽ... രണ്ടായാലും നിങ്ങളോട് എനിക്ക് ഒരു ദേഷ്യവും ഇല്ല.... " ശ്രീക്കുട്ടി പറഞ്ഞു നിർത്തിയതും ശ്രേയ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് തിരിഞ്ഞു നടന്നു... ശ്രീക്കുട്ടി ബെഡിൽ ഇരുന്നു കൊണ്ട് ഫോട്ടോസ് ഓരോന്നായി കീറാൻ തുടങ്ങി... "ശ്രീക്കുട്ടി... " പെട്ടെന്ന് ശ്രേയയുടെ വിളി കേട്ടു അവൾ സംശയത്തോടെ തല ഉയർത്തി നോക്കി... "Thankyou somuch... " ശ്രേയ ചുണ്ടിൽ പുഞ്ചിരി വരുത്താൻ കഷ്ടപ്പെട്ടു കൊണ്ട് പറഞ്ഞു നിർത്തി... ശേഷം അതിവേഗം പുറത്തേക്ക് നടന്നു... ശ്രീക്കുട്ടിക്ക് ഒന്നും തോന്നിയില്ല...

ഒരു തരം മരവിപ്പ്... തന്നെ പോലെ തന്നെ ഒരു പെണ്ണാണ് ശ്രേയയും... അവൾക്ക് മുന്നിൽ ഒരു ജീവിതം ഉണ്ട്.... നുണകൾ കൊണ്ട് ഇനിയും അവളെ കബളിപ്പിക്കാൻ പറ്റില്ല.... അവൾ തന്നെ തിരഞ്ഞെടുക്കട്ടെ അവളുടെ ജീവിതം... ശ്രീക്കുട്ടിയുടെ മനസ്സിൽ അത് മാത്രമായിരുന്നു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶ ഉറക്കം വിട്ടു പ്രയാസപ്പെട്ടു കൊണ്ട് കണ്ണുകൾ തുറക്കുമ്പോൾ നിലയുടെ കണ്ണുകൾ ആദ്യം തന്നെ പതിഞ്ഞത് തന്റെ മുഖത്തോടെ ചേർത്ത് വെച്ചിട്ടുള്ള രോമം നിറഞ്ഞ കൈ തണ്ടയിൽ ആണ്.... അവൾക്ക് കണ്ണുകളിൽ വേദന അനുഭവപ്പെട്ടു... കൈ ഉയർത്തി കണ്ണ് തിരുമ്മാൻ നിന്നു എങ്കിലും തന്റെ മുഖം ഒന്ന് ഇളകിയാൽ പോലും അവന്റെ കൈ തണ്ടയിൽ മുഖം തഴുകും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾ ഒരു നിമിഷം അത് പോലെ തന്നെ കിടന്നു.... താൻ എന്തിനാ ഇന്നലെ കരഞ്ഞത്... ഉത്തരം അറിയില്ല... ഒന്ന് മാത്രം അറിയാം... അതൊരിക്കലും അരുണിനെ ഓർത്തിട്ടല്ല... ശ്രേയക്ക് കിട്ടിയ ജീവിതത്തിൽ അസൂയപ്പെട്ടിട്ടും അല്ല... അവളുടെ കണ്ണുകൾ ഒരു നിമിഷം ഉറങ്ങി കിടക്കുന്ന തന്റെ അച്ചേട്ടനെ തേടി....

നിഷ്കളങ്കമായി ഉറങ്ങുന്നവനെ കാണും തോറും ഉള്ളിലെ വേദനയെല്ലാം അലിഞ്ഞു ഇല്ലാതാകും പോലെ.... കൊതി തോന്നി അവനോട് ചേർന്നു കിടക്കാൻ... എന്നാൽ എന്തോ ഒരു നാണം അവളെ പൊതിയുന്നുണ്ടായിരുന്നു... കൂടെ വിറയലും.... പിന്നെ കുഞ് ചിരിയോടെ അവൾ അവന്റെ കൈ എടുത്തു തന്റെ തലക്ക് മുകളിലൂടെ ഉയർത്തി വെച്ചു കൊണ്ട് മെല്ലെ നിരങ്ങി അവന്റെ കൈ കുഴിക്ക് ചാരെ മുഖം അമർത്തി കിടന്നു.... എന്തോ ഈ സാനിധ്യം കൊണ്ട് ലഭിക്കുന്ന സുരക്ഷിതത്വം വേറെ എവിടെ നിന്നും ലഭിക്കാത്തത് പോലെ... അവളിൽ കുഞ്ഞ് കുഞ്ഞ് സ്വപ്നങ്ങൾ വീണ്ടും നാമ്പിടുകയായിരുന്നു.... അവളുടെ ചുണ്ടിൽ നാണം നിറഞ്ഞ ഒരു പുഞ്ചിരി നിറഞ്ഞു... പെട്ടെന്ന് തന്റെ തലക്ക് മുകളിൽ ഉള്ള കൈകൾ തന്റെ തലക്ക് താഴെ താങ്ങായി മാറുന്നതും മറു കൈ കൊണ്ട് തന്നെ ഉയർത്തി കവിൾ അവന്റെ നെഞ്ചോരം ആയി ചേർത്ത് വെക്കുന്നതും അവൾ ഞെട്ടലോടെ അറിഞ്ഞു...

അവൾ ഞെട്ടലോടെ തല ഉയർത്താൻ നോക്കിയപ്പോഴേക്കും അവന്റെ കൈകൾ അവളുടെ കഴുത്തിലൂടെ ചുറ്റി വീണ്ടും അവളെ ആ നെഞ്ചോട് ചേർത്ത് കിടത്തി... അവളുടെ ഉള്ളിലൂടെ ഒരു പിളർപ്പ് കടന്നു പോയി.. ഉറങ്ങുക അല്ലായിരുന്നോ... !!? ഓർക്കും തോറും ഒരു ചമ്മൽ... അവൾ വേഗം അവന്റെ കൈ പിടിയിൽ നിന്നും കുതറി എഴുന്നേൽക്കാൻ ഭാവിച്ചതും അവന്റെ അടക്കി പിടിച്ച ചിരി ഉയർന്നിരുന്നു... "കൊച്ചേ.... അടങ്ങി കിടക്കടി... " കാതോരം പൊതിയുന്ന അവന്റെ നിശ്വാസം.... അവൾ ശ്വാസം അടക്കി പിടിച്ചു കൊണ്ട് മെല്ലെ ഒന്ന് തല മാത്രം ഉയർത്തി നോക്കി... അവൻ അപ്പോഴും ചുണ്ടിൽ കള്ള ചിരിയുമായി കണ്ണുകൾ അടച്ചു കിടപ്പായിരുന്നു... "ഞാൻ എഴുന്നേറ്റോട്ടെ.... " അവൾ കുഞ്ഞ് ശബ്ദത്തോടെ ചോദിച്ചു... "മ്മ്മ്ഹും... "

മെല്ലെ ഒരു മൂളൽ... ആ നിഷേധം പോലും തന്നോടുള്ള സ്നേഹം ആണെന്ന് ഓർക്കും തോറും ആ പെണ്ണിന്റെ മുഖം സിന്ദൂരം പോലെ ചുവന്നു.... പിന്നെ പിടി അഴിക്കാൻ ഒരുങ്ങിയവന്റെ കൈകൾ മെല്ലെ തന്നിലെക്ക് തന്നെ ചേർത്ത് കൊണ്ട് മിണ്ടാതെ ആ നെഞ്ചിൽ തന്നെ ഒതുങ്ങി.... രണ്ട് പേരുടെയും ഉള്ളിലും സന്തോഷം ആയിരുന്നു... വാക്കുകൾ കൊണ്ട് പ്രണയം അറിയിക്കാനോ....ആർക്ക് മുന്നിലും പ്രഹസനം കാണിക്കാനോ അറിയില്ല... ആകെ അറിയാവുന്നത് ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങാൻ പാകത്തിന് ഉള്ള നോട്ടങ്ങളും... അത് പോലെ ആരും കാണാതെ നൽകുന്ന ഇത് പോലുള്ള ചേർത്ത് പിടിക്കലും.... അതായിരുന്നു അവന്റെ പ്രണയം... അതായിരുന്നു... അവൾ അനുഭവിക്കുന്ന തന്റെ അച്ചേട്ടന്റെ സ്നേഹം...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story