അറിയാതെ: ഭാഗം 23

ariyathe

രചന: THASAL

രണ്ട് പേരുടെയും ഉള്ളിലും സന്തോഷം ആയിരുന്നു... വാക്കുകൾ കൊണ്ട് പ്രണയം അറിയിക്കാനോ....ആർക്ക് മുന്നിലും പ്രഹസനം കാണിക്കാനോ അറിയില്ല... ആകെ അറിയാവുന്നത് ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങാൻ പാകത്തിന് ഉള്ള നോട്ടങ്ങളും... അത് പോലെ ആരും കാണാതെ നൽകുന്ന ഇത് പോലുള്ള ചേർത്ത് പിടിക്കലും.... അതായിരുന്നു അവന്റെ പ്രണയം... അതായിരുന്നു... അവൾ അനുഭവിക്കുന്ന തന്റെ അച്ചേട്ടന്റെ സ്നേഹം... വാക്കുകൾ കൊണ്ട് പോലും ആ നിമിഷത്തിന്റെ സൗന്ദര്യം നഷ്ടപെടുത്താൻ രണ്ട് പേരും തയ്യാറല്ലായിരുന്നു.... അവളെ ചേർത്ത് പിടിച്ചു അവനും അവനിലേക്ക് ഒതുങ്ങി കൊണ്ട് അവളും നിമിഷങ്ങൾ കൊണ്ട് ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടിയിരുന്നു...പ്രണയം എന്ന മായാലോകത്ത് പറന്നു നടക്കുകയായിരുന്നു.... "അമ്മ.... എണീറ്റുന്ന് തോന്നുന്നു... "

മുഖം ഉയർത്താതെ തന്നെ അവൾ പറയുമ്പോൾ അവൻ ചെറു ചിരിയോടെ തന്റെ കൈകൾ ഒന്ന് അയച്ചു... ആ നിമിഷം അവൾ കെട്ടി പിടഞ്ഞു എഴുന്നേറ്റു കട്ടിലിന്റെ കാൽ ഭാഗം വഴി ഊർന്നു അവനെ ഫേസ് ചെയ്യാൻ കഴിയാതെ ബാത്‌റൂമിലേക്ക് ഓടി കയറി.... അവളുടെ പോക്ക് കണ്ടു അവൻ ചെറു ചിരിയോടെ തലയണയിലേക്ക് മുഖം പൂഴ്ത്തി... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "നിക്ക് ഇന്ന് നേരത്തെ പാടത്തേക്ക് പോണല്ലോ നില കൊച്ചേ.... " ഷിർട്ടിന്റെ കൈ മടക്കി വെച്ചു കൊണ്ട് പറയുന്നവനെ കണ്ണാടിയിലൂടെ പരിഭവത്തോടെ നോക്കി.... പിന്നീട് എന്തോ ഓർത്ത കണക്കെ പുഞ്ചിരിച്ചു... "ഞാൻ ശ്രീക്കുട്ടിയെ വിളിച്ചോളാം അച്ചേട്ടാ... " നുള്ള് സിന്ദൂരം കൊണ്ട് സീമന്ത രേഖ ചുവപ്പിച്ചു റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങും വഴി നില പറഞ്ഞതും ഹർഷൻ ചുണ്ടിൽ ഒളിപ്പിച്ച കള്ള ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു...

ഇച്ചിരി പിടച്ചിലോടെ അവൾ നോക്കിയതും അവൻ അവളുടെ മൂക്കിൻ തുമ്പിൽ വിരൽ വെച്ചു അവിടെ വീണ സിന്ദൂരം തട്ടി കൊണ്ട് പുറത്തേക്ക് നടന്നിരുന്നു... അവൾ അവൻ പോകുന്നതും നോക്കി മെല്ലെ സ്വയം ഒന്ന് മൂക്കിൽ ഒന്ന് തൊട്ടു... പിന്നീട് എന്തോ ഓർത്ത കണക്കെ പുഞ്ചിരിച്ചു... "അമ്മാ.... ഞാൻ ഇറങ്ങി... " പതിവ് സ്വരത്തിൽ അവന്റെ ശബ്ദം എത്തി... അമ്മയോട് ആദ്യമെ പറഞ്ഞത് ആണ്... എങ്കിലും ഇതൊരു പതിവ് ആണ്... അവൾ പുഞ്ചിരിയോടെ മെല്ലെ തലയിൽ കെട്ടി വെച്ച തീർത്ത് മെല്ലെ ഊരി മുടി പരത്തി വെച്ചു കൊണ്ട് ഉമ്മറത്തേക്ക് നടന്നു... ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ അമ്മയോട് എന്തൊക്കെയോ പറയുന്നത് ഹർഷനെ കണ്ടു അവൾ വാതിൽ പടിയിൽ മെല്ലെ ഒളിഞ്ഞു നിന്നു... വെറുതെ ഒന്ന് കാണാൻ... എത്ര കണ്ടാലും മതിയാകാത്ത തരത്തിൽ ആ കൊച്ച് പെണ്ണിൽ തന്റെ അച്ചേട്ടൻ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു.....

വിടർന്ന കണ്ണുകൾ ഒന്ന് കൂടെ വിടർത്തി കൊണ്ട് അവൾ അവന്റെ ഓരോ ചലനങ്ങളും വീക്ഷിക്കുകയായിരുന്നു... ചിരിക്കുമ്പോൾ കുറുകി വരുന്ന കണ്ണുകളും താടിക്കുള്ളിൽ ചെറുതിലെ കാണാവുന്ന ആ ഗർത്തത്തിലേക്കും.... എല്ലാം കണ്ണുകൾ പാഞ്ഞു നടന്നു... ഇന്ന് വരെ ശ്രദ്ധിക്കാത്തവയാണ് എല്ലാം.... പ്രണയം... അത് അവളിൽ വരുത്തിയ മാറ്റങ്ങൾ..... ഹൃദയം വേഗതയിൽ മിഡിക്കുന്നു... അവന്റെ കണ്ണുകൾ തന്നിൽ പതിയും എന്ന് തോന്നിയപ്പോൾ ഒരു നിമിഷം കൊണ്ട് തന്നെ അവൾ വാതിൽ മറവിലേക്ക് ചാഞ്ഞിരുന്നു... ഉള്ളിൽ അവൾ പതിനെട്ടു കാരിയായി മാറി... പിന്നെ വണ്ടിയുടെ ശബ്ദം കൂടിയതും അവൾ മെല്ലെ ഒന്ന് ഒളിഞ്ഞു നോക്കിയതും കണ്ടു ചിരി കടിച്ചു പിടിച്ചു തന്നെ നോക്കുന്ന രണ്ട് കണ്ണുകളെ... അവൾ ഒന്ന് ഞെട്ടി ചുറ്റും ഒരു ആശ്രയത്തിന് എന്ന പോലെ കണ്ണുകൾ പാഞ്ഞു...

നാവ് കടിച്ചു കൊണ്ട് തന്നെ നോക്കുന്ന അവനെ കണ്ടതും ഒരു നിമിഷം പോലും കാക്കാതെ ഉള്ളിലേക്ക് അവൾ ഓടി കയറിയിരുന്നു... അവൻ അറിയാതെ ചിരിച്ചു പോയി... പിന്നെയാണ് തനിക്ക് അടുത്ത് നിൽക്കുന്ന അമ്മയെ അവൻ ഓർത്തത്... അവൻ പെട്ടെന്ന് തന്നെ അമ്മയിലേക്ക് നോട്ടം എറിഞ്ഞതും ഒന്നും അറിയാതെ തന്നോട് എന്തൊക്കെയോ പറയുന്ന അമ്മയെ കണ്ടതും അവൻ ഒന്ന് ആശ്വാസത്തോടെ ശ്വാസം വിട്ടു... "ന്ന... ശരി അമ്മാ...ഞാൻ വന്നിട്ട് അമ്മേനെ കൊണ്ടോയിക്കോളാം... " വണ്ടി തിരിക്കുന്നതിനിടയിൽ അവൻ പറഞ്ഞു... അമ്മ അവൻ പോയ വഴിയെ നോക്കി ചിരിക്കുകയായിരുന്നു... "കള്ള തെമ്മാടി.... അമ്മേനെ മുന്നേ നിർത്തിയിട്ട അവന്റെ ഒരു കണ്ണ് കളി... " അമ്മ ചിരിയോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയതും കണ്ടു വാതിൽ പടിയിലെ മറവിൽ പാതി കാണുന്ന ദാവണി തല... ▶▶▶▶▶▶▶▶▶▶▶▶▶▶▶

"ശ്രേയ....ഇന്ന് നമുക്ക് തിരിച്ചു പോകണം... " റൂമിലേക്ക്‌ കടക്കുന്നതിനിടയിൽ അരുൺ പറഞ്ഞു...പിന്നെയാണ് അലമാരയിൽ നിന്നും ഡ്രസ്സ്‌ എല്ലാം ബാഗിൽ ആക്കുന്ന ശ്രേയയെ അവൻ കണ്ടത്.... അവൻ സംശയത്തോടെ അവളെ ഉഴിഞ്ഞു നോക്കി കൊണ്ട് കയ്യിലെ വാച്ച് അഴിച്ചു ടേബിളിൽ വെച്ചു... "നിനക്ക് ആദ്യമെ അറിയാമായിരുന്നോ... നമ്മൾ പോകുന്നത്.... " കുഞ്ഞ് ചിരിയോടെ അവളെ പിന്നിൽ നിന്നും പൊതിഞ്ഞു പിടിക്കാൻ ശ്രമിച്ചു കൊണ്ട് അരുൺ ചോദിച്ചപ്പോഴേക്കും ഒരു നിമിഷം കൊണ്ട് അവൾ തിരിഞ്ഞു നിന്ന് അവന്റെ കവിളിൽ ആയി ഒന്ന് പൊട്ടിച്ചിരുന്നു.... അവന് എന്തെങ്കിലും മനസ്സിലാകും മുന്നേ തന്നെ അവന്റെ കോളറിൽ പിടിച്ചു ചുമരിനോട് ചേർത്ത് പിടിച്ചു ഒന്ന് കുലുക്കി...അവളുടെ കണ്ണുകൾ ചുവന്നിരുന്നു... അതിൽ അഗ്നി എരിഞ്ഞു.... "ഡി... " കവിളിൽ കൈ വെച്ചു കൊണ്ട് ദേഷ്യത്തോടെ അലറി...

"ചതിക്കുവായിരുന്നല്ലേടാ... " വേദന കൊണ്ടും ദേഷ്യം കൊണ്ടും വിറക്കുന്ന പെണ്ണിന്റെ ശബ്ദം... ഇടാർച്ചയില്ല.... ഉള്ളിൽ കത്തുന്ന അഗ്നി അത്രമാത്രം അവളെ ചുട്ട് പൊള്ളിക്കുന്നു... ആ ഒരു ചോദ്യത്തിൽ അവൻ ഒന്ന് നിശബ്ദനായി.... അവൾ ഒരു ഊക്കോടെ അവനിൽ നൊന്നുമുള്ള പിടി വിട്ടു ബാഗ് പൂട്ടി... "ശ്രേയ...." "മിണ്ടരുത് നീ... എന്റെ പേര് പോലും വിളിക്കാൻ ഉള്ള യോഗ്യത നിനക്ക് ഇല്ല.... നീ എന്താ പറഞ്ഞത് നില... അവൾ ശ്രീക്കുട്ടിയുടെ ഫ്രണ്ട് മാത്രം ആണെന്ന് അല്ലേ.... പിന്നെ എന്തിനാ അവള് നീ ഇട്ടെറിഞ്ഞു പോയപ്പോൾ ആത്മഹത്യക്ക് ശ്രമിച്ചത് പറയടോ... " അവൾ അലറി....ശബ്ദം പോലും ശരിക്ക് പുറത്ത് വരുന്നില്ല.... തൊണ്ട കുഴിയിൽ തീക്കട്ടിയായി വരുന്ന സഹിക്കാൻ പോലും കഴിയാത്ത വേദന... കാരണം തോറ്റു പോയത് സ്വന്തം ജീവിതത്തിൽ ആണ്... അരുണിന്റെ ഉള്ളം ഒരു നിമിഷം വെപ്രാളം കൊണ്ട് വിറച്ചു.... "അത്.... എനിക്ക്... "

"നുണ പറയണം എന്നില്ല അരുൺ... എനിക്ക് എല്ലാം അറിയാം... ആ പാവപ്പെട്ട പെണ്ണിനെ ചതിച്ച് ആണല്ലേടാ എന്നെ..... " "എനിക്ക് അത്രയും നിന്നെ ഇഷ്ടം ആയത് കൊണ്ട ശ്രേയ... " അരുണിന്റെ കണ്ണുകൾ നിറഞ്ഞു.. അവൻ അവളുടെ കവിളിൽ കൈ ചേർത്ത് വെക്കാൻ ഒരുങ്ങിയതും ശ്രേയ അത് തട്ടി എറിഞ്ഞു... "എന്നെ തൊട്ടു പോവരുത്.... എനിക്ക് അത്രയും വെറുപ്പാ..... എനിക്ക് വേണ്ടി നിലയെ ഒഴിവാക്കി എങ്കിൽ ഇനി ഒരുത്തിയെ കാണുമ്പോൾ എന്നെ വേണ്ടാന്ന് വെക്കില്ല എന്ന് എന്ത് ഉറപ്പാ ഉള്ളത്... എന്ത് വിശ്വസിച്ചാ നിന്റെ കൂടെ ഞാൻ ജീവിക്കേണ്ടത്...." അവളുടെ ചോദ്യത്തിന് മുന്നിൽ അവൻ ഒന്ന് തറഞ്ഞു നിന്നു... "ഞാൻ എന്റെ അച്ഛനോടും അമ്മയോടും വരാൻ പറഞ്ഞിട്ടുണ്ട്... അവര് വന്നിട്ട് ഞാൻ ബാക്കി പറയാം.... പിന്നെ..... എന്റെ മേലിലോ... എന്റെ വയറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞിന്റെ മേലിലോ അവകാശം പറഞ്ഞു കൊണ്ട് വന്നാൽ..... "

വിരൽ ചൂണ്ടി കൊണ്ട് അതും പറഞ്ഞു ബാഗും എടുത്തു തിരിഞ്ഞു നടക്കുന്നവളെ അരുൺ വേദനയോടെ നോക്കി നിന്നു... കുഞ്ഞ്.. ഉള്ളിൽ ആർത്തു നില വിളിച്ചു.... ചെയ്ത തെറ്റും പറഞ്ഞ നുണകളും ഒരിക്കൽ കൂടി ഉള്ളിൽ തെളിഞ്ഞു വന്നു... പക്ഷെ കുറ്റബോധം ഇല്ല.... പ്രണയം മനുഷ്യനെ ഭ്രാന്തൻ ആക്കുമല്ലോ... ചെയ്തത് ഒന്നും തെറ്റല്ല... ശ്രേയക്ക് വേണ്ടി ആരെയും വേദനിപ്പിക്കാൻ തനിക്ക് കഴിയുമായിരുന്നു... കാരണം തന്റെ മുന്നിൽ ആകെ ഉണ്ടായിരുന്നത് അവളോടുള്ള പ്രണയം മാത്രം ആയിരുന്നു... പറഞ്ഞ കള്ളങ്ങൾ പോലും അവളോടുള്ള പ്രണയം ആണെന്ന് അവന്റെ മനസ്സ് വാദിച്ചു കൊണ്ടിരുന്നു... ശ്രേയയുടെ കണ്ണുകളും നിറഞ്ഞിരുന്നു...സ്നേഹിച്ചവൻ ആണ്... ആരെക്കാളും വിശ്വസിച്ചവൻ ആണ്... ഒരുപക്ഷെ സ്വന്തം അച്ഛനമ്മമാരെക്കാളും.... കോണി ഇറങ്ങി താഴെ എത്തിയതും കണ്ടു അവളെ യാതൊരു വികാരങ്ങളും ഇല്ലാതെ നോക്കി നിൽക്കുന്ന ശ്രീക്കുട്ടിയെ...

അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു എങ്കിലും കണ്ണുകൾ അതിനെ പരാജയപ്പെടുത്തി.... ശ്രേയ കണ്ണുകൾ ഒന്ന് അമർത്തി തുടച്ചു കൊണ്ട് മുന്നോട്ട് ആഞ്ഞു അവളെ ഒന്ന് കെട്ടിപിടിച്ചു... ശ്രീക്കുട്ടിയും അവളെ ഒന്ന് ചേർത്ത് പിടിച്ചു പുറത്ത് മെല്ലെ ഒന്ന് തഴുകി... "ഞാൻ തൽക്കാലത്തേക്ക് ഒന്ന് മാറി നിൽക്കുകയാ ശ്രീക്കുട്ടി..... ഇവിടെ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും... അവന് ഒരു അഹങ്കാരം ഉണ്ട്... പണം ഉണ്ടെങ്കിൽ എന്തും നേടാമെന്ന അഹങ്കാരം....എല്ലാം മാറി.... അവൻ ചെയ്ത തെറ്റിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കുന്ന കാലത്ത് ഞാൻ വരും.... എന്റെ കൊച്ചിന്റെ അച്ഛനെ തേടി.... " അവൾ ശ്രീക്കുട്ടിയിൽ നിന്നും വിട്ടു മാറി നിറഞ്ഞ കണ്ണുകൾ ഒന്ന് അമർത്തി തുടച്ചു... "ചേച്ചീടെ തീരുമാനം എന്ത് തന്നെ ആയാലും ഞാൻ കൂടെ ഉണ്ടാകും... " ആ വാക്കുകളിൽ ഒരു ഉറപ്പ് നിറഞ്ഞിരുന്നു... ശ്രേയ ചെറുതിലെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶

"നിനക്ക് വല്ലതും മനസ്സിലാകുന്നുണ്ടോ...." താടക്കും കൈ കൊടുത്തു ഇരിക്കുന്ന നിലയെ നോക്കി ശബ്ദം താഴ്ത്തി കൊണ്ട് ശ്രീക്കുട്ടി ചോദിച്ചതും നില മെല്ലെ ഒന്ന് തല ഇളക്കി... "പുല്ല്... ഏതു നേരത്ത് ആണാവോ...എന്നെ സമാധാനിക്കാൻ എങ്കിലും ഇല്ലാന്ന് പറഞ്ഞൂടെഡി... " ചുണ്ടും കൂർപ്പിച്ചു പറയുന്നവളെ ചിരി ഒതുക്കി കൊണ്ട് നോക്കി നില.... "നീ പോകുന്നുണ്ട് എന്ന് പറഞ്ഞു ചാടി പുറപ്പെട്ടതാ ഞാൻ... വന്നപ്പോൾ ആണേൽ ബാച്ചിൽ ആകെ 16 പേരും...ഇവറ്റകൾ പറയുന്നത് ഒന്നും മനസ്സിലാകുന്നും ഇല്ല... " ക്ലാസിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ ശ്രീക്കുട്ടി നിലക്ക് കേൾക്കാൻ പാകത്തിന് ശബ്ദം ഉയർത്തി കൊണ്ട് പറഞ്ഞു... നില ചിരിയോടെ അവളുടെ തോളിലൂടെ വട്ടം പിടിച്ചു... "സാരല്യ... നമുക്ക് ശരിയാക്കാന്നെ.... " അവളും കൊഞ്ചി ചിരിച്ചു കൊണ്ട് പറഞ്ഞു... "വാശി പിടിച്ചു വന്നതായോണ്ട്.... ശരിയാക്കിയെ പറ്റൂ.... നീ പറഞ്ഞു തന്നാൽ മതി... ഞാൻ പഠിച്ചോളാം... "

ശ്രീക്കുട്ടിയും ആവേശത്തോടെ പറഞ്ഞു... നിലയും മെല്ലെ ഒന്ന് തലയാട്ടി... "നീ ശ്രേയേച്ചിയോട് നല്ല രീതിയിൽ സംസാരിക്കാറില്ലേ ശ്രീക്കുട്ടി.... " ഇടക്ക് മൗനത്തേ ബേധിച്ച് കൊണ്ടായിരുന്നു നിലയുടെ ചോദ്യം... ശ്രീ ഒന്ന് മെല്ലെ തലയാട്ടി.. "മ്മ്മ്... " "നീ അതിനോട് ദേഷ്യം ഒന്നും കാണിക്കരുത്... " "മ്മ്മ്... " അതിനും ഒരു മൂളൽ... ഒന്നും വിട്ടു പറയാൻ തോന്നിയില്ല...അത് ഇവളെ വേദനിപ്പിച്ചാലോ... "ശ്രേയേച്ചി പ്രെഗ്നന്റ് ആണ് നില.... " കുഞ്ഞ് പുഞ്ചിരി മുഖത്ത് വരുത്തി കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു... അവളുടെ കണ്ണുകൾ നിലയെ തേടി പോയപ്പോൾ അവളും പുഞ്ചിരിക്കുകയായിരുന്നു...ആ കണ്ണുകൾ കൂടുതൽ വിടരും പോലെ... "അപ്പൊ ന്റെ ശ്രീക്കുട്ടി ഒരു മേമ ആകാൻ പോവാല്ലേ... " പ്രത്യേക രീതിയിൽ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ച് കൊണ്ടുള്ള നിലയുടെ വാക്കുകൾ ഞൊഡി ഇടയിൽ ശ്രീക്കുട്ടിയുടെ ചുണ്ടുകളിലും വറ്റാത്ത ഒരു പുഞ്ചിരി ഉടലെടുത്തു...

ആ പെണ്ണിൽ അരുൺ എന്ന ഒരു കുഞ്ഞ് നോവ് പോലും ബാക്കിയില്ല എന്നറിഞ്ഞു കൊണ്ട്... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "നിന്ന് കൊഞ്ചാതെ അങ്ങ് കയറി നിൽക്ക് എന്റെ മനു... ചേറ് തെറിക്കും.... " കൊത്തുന്നതിനിടെ ഹർഷൻ പറഞ്ഞതും മനു മെല്ലെ വരമ്പിലേക്ക് കയറി... "എന്റെ മനു...ഓഹ്... എന്ത് സോഫ്റ്റ്‌ ആയിട്ടാ മനുഷ്യ നിങ്ങള് അങ്ങേരെ ചീത്ത പറയുന്നേ... എനിക്കും ഉണ്ട് പേര്....അനീഷ്... ന്നിട്ട് എന്നെ വിളിക്കുന്നതോ ചെക്കാന്ന്.... വന്നു വന്നു എന്റെ പേര് ഞാൻ തന്നെ മറന്ന അവസ്ഥയാ... " അല്പം മാറി ഇരിക്കുന്ന ചെറുക്കന്റെ ശബ്ദം... ഹർഷൻ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി... അതോടെ അവൻ മിണ്ടാതെ ആയി... "നീ വെറുതെ ഉടക്ക് പറയേണ്ട.... കുമാരെട്ടൻ നേരിട്ട് ക്ഷണിച്ചതല്ലേ... അവിടെ പോയി ഒന്ന് തല കാണിച്ചിട്ട് വരാം... പിന്നെ പാറുവും നിന്നെ ചോദിച്ചായിരുന്നു... കല്യാണത്തിന് വന്നിട്ട് പെട്ടെന്ന് തന്നെ തിരികെ പോന്നില്ലേ...

അതിന്റെ പരിഭവം ഉണ്ട്..പെണ്ണിന്.... നീയും വാടാ... മതി കിളച്ചത്...." മനുവിന്റെ കൂടെ വന്ന കിച്ചു പറയുന്നത് ഒന്നും കേൾക്കാതെ പണിയിൽ ഏർപ്പെട്ടു നിൽക്കുന്ന ഹർഷനെ കണ്ടു അവൻ കയ്യിലെ കൈകോട്ട് പിടിച്ചു വാങ്ങി കൊണ്ട് പറഞ്ഞു... "ടാ...കളിക്കാതെ തന്നെ... ഞാൻ വന്നോളാം... " "നിന്നെ കയ്യോടെ കൂട്ടി കൊണ്ട് ചെല്ലാനാ കുമാരേട്ടൻ പറഞ്ഞേക്കുന്നെ... നീ വന്നേ ഹർഷ.... " മനുവും ഏറ്റു പിടിച്ചു... "എനിക്ക് കുളിക്കണമെടാ... " "ഓഹ് ഇങ്ങേര് കൈകോട്ടും പിടിച്ചല്ലേ കുളിക്കുന്നത്...." "ഇവനെ ഇന്ന് ഞാൻ..." കിച്ചുവിന്റെ കയ്യിൽ നിന്നും കൈകോട്ട് പിടിച്ചു വാങ്ങി ചെക്കന്റെ അടുത്തേക്ക് നടക്കാൻ ഒരുങ്ങി കൊണ്ട് ഹർഷൻ പറഞ്ഞതും അവൻ വേഗം തന്നെ വരമ്പിൽ നിന്നും റോഡിലേക്ക് കയറി നിന്നു... "ഞാൻ വന്നോളാം... " അത് കണ്ടതോടെ ഹർഷൻ മനുവിനെയും കിച്ചുവിനെയും നോക്കി കൊണ്ട് പറഞ്ഞു... "അല്ല ഇതാര്... ഹർഷേട്ടന്റെ നിലകൊച്ചോ.... " പെട്ടെന്ന് ചെറുക്കന്റെ ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടു ഹർഷന്റെയും മനുവിന്റെയും കിച്ചുവിന്റെയും കണ്ണുകൾ ഒരുപോലെ നീങ്ങി... റോഡിലൂടെ നടന്നു വരുന്ന നിലയെയും ശ്രീക്കുട്ടിയെയും കണ്ടു അതിൽ രണ്ട് പേരുടെ കണ്ണുകൾ ഒരുപോലെ തിളങ്ങി...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story