അറിയാതെ: ഭാഗം 27

ariyathe

രചന: THASAL

ആ ഒരു വാക്കുകളിൽ നിന്ന് തന്നെ അവൻ എത്രമാത്രം തിരക്കിൽ ആണെന്ന് അറിയാൻ കഴിഞ്ഞിരുന്നു... കാൾ കട്ട്‌ ആകുന്നത് കണ്ടു അവൾ മെല്ലെ ഫോണിലേക്ക് നോട്ടം തെറ്റിച്ചു..പിന്നെ വെറുതെ പുസ്തകത്തിലേക്ക് നോക്കി ഇരുന്നു.... പെട്ടെന്ന് ഫോൺ റിങ് ചെയ്യുന്നത് കണ്ടതും അവൾ ആവേശത്തോടെ ആരാണെന്ന് പോലും നോക്കാതെ തന്നെ കാൾ അറ്റന്റ് ചെയ്തു... "ഹ.... " "നില... സത്യായിട്ടും നിന്റെ കിച്ചുവേട്ടനെ ഞാൻ കൊല്ലും.... " ആദ്യം തന്നെ കേൾക്കുന്നത് ദേഷ്യത്തോടെയുള്ള ശ്രീകുട്ടിയുടെ വാക്കുകൾ ആണ്....ആഗ്രഹിച്ചത് എന്തോ കിട്ടാത്തത് പോലെ അവളുടെ ചുണ്ടുകൾ ചുളുങ്ങി വന്നു... പിന്നെ അവൾ പറഞ്ഞത് ഒന്ന് കൂടെ ഓർത്തതും അവളുടെ പിരികം ചുളിഞ്ഞു... "ന്താ ണ്ടായെ ഇന്നും കത്ത് വാങ്ങാൻ വന്നോ... " "കത്ത്... അങ്ങേരെ കൊണ്ട്.... അങ്ങേരെ വഴിയിൽ വെച്ചു എന്റെ കൂടെ കണ്ടുന്നും പറഞ്ഞു ന്നെ ന്റെ ആ ചേട്ടന്റെ കൂടെ നാടു കടത്താൻ ഉള്ള പ്ലാൻ ആയിരുന്നു വീട്ടുകാർക്ക്...അത് എങ്ങനെയാ മുടക്കിയെ ന്ന് നിക്ക് മാത്രമെ അറിയൂ.... "

അവൾ പറയുമ്പോൾ തന്നെ നിളയുടെ മനസ്സിലൂടെ അവളുടെ ചുളുങ്ങിയ ചുണ്ടുകൾ കടന്നു വന്നു... നില ചിരിച്ചു പോയി... "എന്തിനാഡി കോപ്പേ ഇളിക്കുന്നെ... " "ഒന്നൂല്യ... " അവൾ ചിരിയോടെ പറഞ്ഞു... പെട്ടെന്ന് വേറെ ആരോ കാൾ ചെയ്യുന്ന പോലെ തോന്നിയതും അവൾ ഫോൺ മെല്ലെ കാതിൽ നിന്നും എടുത്തു നോക്കിയതും അച്ചേട്ടൻ എന്ന പേര് കണ്ടു അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു വന്നു... "ഞാൻ നിന്നെ പിന്നെ വിളിക്കാട്ടോ ശ്രീക്കുട്ടി..... " അവൾ ആവേശത്തോടെ കാൾ കട്ട്‌ ചെയ്തതും ശ്രീക്കുട്ടിയുടെ മുഖം വാടി... അവൾ ചുണ്ട് ചുളുക്കി കൊണ്ട് ബെഡിലേക്ക് ചാഞ്ഞതും ഫോണിൽ മെസ്സേജ് റിങ് ചെയ്തതും അവൾ ആ കിടന്ന കിടത്തത്തിൽ തന്നെ ഫോൺ എടുത്തു നോക്കി... Wtsp ൽ തെളിയുന്ന കിച്ചുവിന്റെ പ്രൊഫൈലിൽ നിന്നും ഒരു ബ്ലാങ്ക് മെസ്സേജ്... അവൾ പല്ല് കടിച്ചു കൊണ്ട് ഫോൺ കമിഴ്ത്തി വെച്ചു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶

"കൊച്ചേ.... " ആ വിളിയിൽ തന്നെ അവളുടെ ചുണ്ടിൽ കുഞ്ഞ് ചിരി വിരിഞ്ഞു... "നേരത്തെ വിളിച്ചപ്പോൾ നല്ല തിരക്കിൽ ആയിരുന്നു.... ആരോരും ഇല്ലാത്ത അമ്മയാ...മരിച്ചപ്പോഴും ആർക്കും ഏറ്റെടുക്കാൻ തയ്യാറായില്ല....ഞങ്ങള് കുറച്ചു ആൾക്കാരെ ണ്ടായിരുന്നുള്ളൂ.... " അവൻ പറഞ്ഞു നിർത്തി.. "അമ്മ... " "അമ്മ ഇവിടുണ്ട്.... വൈകിയെ വീട്ടിലേക്ക് പോകാൻ കഴിയൂ.... " അവനും മറുപടി നൽകി...ഇടക്ക് അവൻ പറയുന്ന വാക്കുകളെക്കാളും അവളുടെ മറുപടിയെക്കാളും കൂടുതൽ അവരിൽ മൗനം തന്നെ ആയിരുന്നു.... എന്ത് കൊണ്ടോ ഒന്നും പറയാൻ ആകുന്നില്ല.... ആ നെഞ്ചിൽ കിടന്നു ഉറങ്ങിയതായിരുന്നു അവളുടെ മനസ്സ് മുഴുവനും..... "കൊച്ചേ... ന്നാ കിടന്നോട്ടോ.... നാളെ വീട്ടിലേക്ക് വന്നാൽ മതി... അല്ലേൽ വേണ്ടാ... നാളെയും മറ്റന്നാളും ക്ലാസ്സ്‌ ഇല്ലല്ലോ... രണ്ടൂസം അവിടെ നിന്നിട്ട് വാ.... " അവൻ പറഞ്ഞതും അവളുടെ ചുണ്ട് കൂർത്തു.. "മ്മ്മ്ഹും... "

അവൾ മെല്ലെ ഒന്ന് മൂളി... "ന്താ...." അവനിലും കുറുമ്പ്... അവൾക്കും ഉള്ളിൽ കാണാൻ കഴിയുന്നുണ്ടായിരുന്നു അവന്റെ മുഖത്തെ കുറുമ്പ്... "ഞാൻ നാളെ തന്നെ വന്നോളാം.... " അവൾ പതുങ്ങിയ ശബ്ദത്തോടെ പറഞ്ഞു.. "അതെന്തിനാ... !!?" അവൻ വീണ്ടും ചോദിച്ചതോടെ അവളുടെ മുഖവും കൂർത്തു... "അപ്പൊ ഞാൻ കൂടെ വേണ്ടേ.... " അവളുടെ വാക്കുകളിലെ പരിഭവം അറിഞ്ഞു കൊണ്ട് അവൻ മെല്ലെ ഒന്ന് പുഞ്ചിരിച്ചു.. "നീ കൂടെ വേണ്ടാന്ന് ആയിരുന്നെങ്കിൽ നിന്നെ ഞാൻ കെട്ടുവായിരുന്നോ കൊച്ചേ... " കുസൃതി നിറഞ്ഞ ആ വാക്കുകളിൽ നിറയുന്നത് അവളോടുള്ള പ്രണയം ആയിരുന്നു... അവളുടെ മുഖവും വിടർന്നു... "ന്ന... ഞാൻ നാളെ രാവിലെ വരാം... ന്താ... " അവളും വിട്ടു കൊടുക്കാതെ ചോദിച്ചു... അവൻ അവൾ അത്രയും കൊതിയോടെ ആ ഫോൺ തന്റെ ചെവിയോട് ഒന്ന് കൂടെ ചേർത്ത് വെച്ചു... ഒന്നും മിണ്ടിയില്ല...

വാക്കുകൾ കൊണ്ട് മറുപടി നൽകാൻ അവൻ മറന്നു കഴിഞ്ഞിരുന്നു... അവളും മൗനമായി....എന്തോ ആ നിശ്വാസം പോലും തന്നിലെക്ക് പകരുന്ന പ്രണയത്തേ അവൾ അത്രമേൽ കൊതിച്ചു.... "കൊച്ചേ... ന്ന നീ വെച്ചോ... നിക്ക് ഇവിടെ കുറച്ചു കൂടി പണിയുണ്ട്.... നാളെ വീട്ടിലേക്ക് വാട്ടോ... " കുഞ്ഞ് കുസൃതിയോടെ അവൻ പറയുമ്പോൾ അവൾ ഒരു മൂളലിൽ ഉത്തരം ഒതുക്കിയിരുന്നു... ഫോൺ കട്ട്‌ ചെയ്യുമ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു.... "ഹർഷേട്ടാ.... അവരുടെ പറമ്പില് പറ്റൂലാന്ന് പറഞ്ഞു ആള്ക്കാര് വന്നിട്ടുണ്ട്... " ഒരു പയ്യൻ വന്നു പറഞ്ഞപ്പോൾ അവൻ മുണ്ടും മടക്കി കുത്തി എഴുന്നേറ്റു... "ഏതവനാ..." "ഡാ...ഹർഷ.. പ്രശ്നം ണ്ടാക്കണ്ടാ... നമുക്ക് സംസാരിക്കാം... " മനു അവനെ അനുനയിപ്പിക്കാൻ എന്ന പോലെ പറഞ്ഞു... ഹർഷൻ മുഖം ചുളിച്ചു കൊണ്ട് മനുവിനെ നോക്കി... പിന്നെ എന്തോ ആലോചിച്ച കണക്കെ തലയാട്ടി കൊണ്ട് മുന്നോട്ട് നടന്നു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶

"ഇത്ര നേരത്തെ എണീറ്റോ നീ... " ചായ അച്ഛന്റെ മുന്നിലേക്ക് വെച്ചു കൊടുക്കുന്ന നിലയെ കണ്ടു അച്ഛൻ ചോദിച്ചു... "അവള് ഇന്നലെ ഉറങ്ങീട്ട് വേണ്ടേ.... വെളുക്കുവോളം ആ മുറിയിൽ വെട്ടം ണ്ടായിരുന്നു... " കുഞ്ഞ് ചിരിയോടെയാണ് ആകത്തു നിന്നും വന്ന അമ്മ പറഞ്ഞത്... നില ഒരു ചമ്മലോടെ ചിരിച്ചു....മെല്ലെ ഉള്ളിലേക്ക് വലിയാൻ നിന്നു.. "മോള് ഇന്ന് പോണില്ലല്ലോ... രണ്ടൂസം ഇവിടെ നിൽക്കുകയല്ലേ...." അച്ഛൻ ആയിരുന്നു ചോദിച്ചത്....അവൾ എന്ത് പറയും എന്നറിയാതെ ഒരു നിമിഷം നിന്നു... "പിന്നെ അല്ലാതെ....അവിടുത്തെ അമ്മയോട് ഞാൻ വിളിച്ചു പറഞ്ഞോളാം....കഴിഞ്ഞ തവണ വന്നിട്ട് കുറച്ചൂസം നിന്നപ്പോഴേക്കും പോയില്ലേ... " അമ്മ ആയിരുന്നു മറുപടി പറഞ്ഞത്... അവളുടെ മുഖം ഒന്ന് വാടി എങ്കിലും അമ്മയുടെയും അച്ഛന്റെയും മുഖത്തെ സന്തോഷം കണ്ടു എതിര് പറയാൻ അവൾക്കും സാധിക്കില്ലായിരുന്നു... "മ്മ്മ്... " അവൾ മെല്ലെ ഒന്ന് മൂളി... "

ന്ന ഹർഷൻ വിളിക്കുമ്പോൾ നീ പറയണം ട്ടോ... അവനോട് അനുവാദം വാങ്ങിട്ട് മതി... അവന് കുഴപ്പം ഒന്നും ഉണ്ടാവില്ല... " അമ്മ തന്നെ ആയിരുന്നു അതും പറഞ്ഞത്... അവൾക്ക് ഒന്ന് എതിർക്കാനോ വാശി പിടിക്കാനോ കഴിയില്ല... കാരണം അവർക്കും ആഗ്രഹം കാണും സ്വന്തം മകൾ കൂടെ നിൽക്കണം എന്ന്.....തന്റെ ഉള്ളിലും ഒരുപാട് മോഹം ഉണ്ട്... പക്ഷെ അച്ചേട്ടൻ... ആ മനുഷ്യൻ ഉള്ളിൽ സ്ഥാനം പിടിച്ചത് മുതൽ ഒരു നിമിഷം പോലും കാണാതിരിക്കാൻ കഴിയില്ല എന്നായി... അവൾ ഉള്ളിലെ സങ്കടം മറച്ചു വെച്ചു അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "കൊച്ചേച്ചിയെ കണ്ടില്ലല്ലോ അച്ചേട്ടാ.... " പറമ്പിൽ പണി എടുക്കുമ്പോൾ ചെക്കന്റെ ചോദ്യം കേട്ടു ഹർഷന്റെ കണ്ണുകളും വെറുതെ ഗേറ്റിലേക്ക് പാഞ്ഞു... "നേരം ഒന്ന് ശരിക്ക് വെളുക്കട്ടെഡാ ചെക്കാ... അവള് വരും... " അവനും മറുപടി നൽകി... "

അവള് മറ്റന്നാൾ ക്ലാസ്സ്‌ കഴിഞ്ഞേ വരൂട്ടാ ഹർഷ... അവിടുത്തെ അമ്മ വിളിച്ചു ചോദിച്ചായിരുന്നു... നിലയെ രണ്ടൂസം അവിടെ നിർത്തട്ടെ എന്ന്... കുറച്ചൂസം ആയില്ലേ മോളും പോയിട്ട്... ഞാനും സമ്മതിച്ചു.... " അമ്മ പറയുന്നത് കേട്ടു ഹർഷൻ ഒരു നിമിഷം സ്തംബിച്ചു... പിന്നെ എന്തോ ഓർത്ത കണക്കെ പറമ്പിൽ ആഞ്ഞു കൊത്തി.... ഉള്ളിൽ ചെറിയൊരു വിഷമം... വരാന്നു പറഞ്ഞത് അവൾ തന്നെയാണ്.... ഇപ്പോൾ ശരിക്ക് ഒന്ന് ഉറങ്ങണം എങ്കിൽ പോലും അവൾ അടുത്ത് വേണം....എന്തോ അമ്മയുടെ വാക്കുകൾ ഉൾകൊള്ളാൻ കഴിയുന്നില്ല.... ഇപ്പോൾ തന്നെ തിരിച്ചു വിളിക്കാൻ തോന്നുന്നു.... "ഡാ... എന്ത് നോക്കി നില്ക്കേണഡാ.... നന്നായി വളം ഇടെടാ.... " അടുത്ത് നിൽക്കുന്ന ചെക്കന് നേരെ ഒരൊറ്റ അലറൽ ആയിരുന്നു.... ചെക്കൻ ഒന്ന് പേടിച്ചു പിറകിലേക്ക് നീങ്ങി... "ഇങ്ങേര് എന്താ കടിക്കോ.... എന്തൊരു അലർച്ചയാണ് മനുഷ്യ നിങ്ങള്...."

അവൻ ചെവി ഒന്ന് കുടഞ്ഞു കൊണ്ട് പറഞ്ഞു... "നിന്നോട് ആണ് ഞാൻ പറഞ്ഞത്... തന്ന പണി ചെയ്യഡാ... " അത്ര സുഖം പോരായിരുന്നു അവന്റെ മറുപടിക്ക്... അമ്മ അകത്തു നിന്നും അവനെ ഒന്ന് എത്തി നോക്കി... "ഡാ... " ശാസന കണക്കെ വിളിച്ചു... അവൻ അതൊന്നും കേൾക്കാതെ കൊത്താൻ തുടങ്ങി... "ഇങ്ങേർക്ക് കൊച്ചേച്ചിയോട് മുടിഞ്ഞ പ്രേമം ആണ് ആയമ്മ... നിക്ക് ഒന്നും മനസ്സിലാകില്ല എന്ന് വിചാരം... കൊച്ചേച്ചി വരാത്തതിന്റെ സങ്കടം മൊത്തം ന്റെ മേലിൽ കയറി തീർക്കുന്നതാ... " ചെക്കന്റെ സംസാരം കേട്ടു ഒരു നിമിഷം ഹർഷൻ ഞെട്ടി... ചുറ്റും ഒന്ന് നോക്കിയപ്പോൾ പണിക്ക് വന്ന ബംഗാളി പോലും ചിരി തുടങ്ങിയിരുന്നു.. അമ്മ ആണേൽ ഒന്നും കേൾക്കാത്ത മട്ടെ ചിരി കടിച്ചു പിടിച്ചു ഉള്ളിലേക്ക് വലിഞ്ഞു... ഹർഷൻ ചെക്കനെ ഒന്ന് ദഹിപ്പിച്ചു നോക്കി കൊണ്ട് അവന്റെ ചെവിയിൽ പിടിച്ചു ഒന്ന് തിരിച്ചു... "അയ്യോ...ഹർഷേട്ടാ....എനിക്ക് വേദനിക്കുന്നു... "

"നിന്നോട് ഞാൻ പല തവണ പറഞ്ഞതാ കുട്ടി തേവാങ്കെ... ചെറിയ വായയിൽ വലിയ സംസാരം വേണ്ടാന്ന്... ചെയ്യുന്ന പണി വൃത്തിയിലും ചെയ്യില്ല... ന്നിട്ട് ഞാൻ എന്തേലും പറഞ്ഞാൽ അതിനും തറുതല.... " അവൻ ചെവിയിൽ നുള്ളി വിട്ടു... "നിക്ക് അറിയാവുന്ന കാര്യം പറഞ്ഞതിന് ന്തിനാ മനുഷ്യ ഇങ്ങനെ വേദനിപ്പിക്കുന്നെ... " അവൻ ചെവി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.... അവന്റെ ചോദ്യത്തിൽ ഹർഷന് പോലും ചിരി വന്നിരുന്നു... അവൻ അത് മറച്ചു പിടിച്ചു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി... "പോയി പണി നോക്കഡാ... " ഹർഷൻ പിന്നെയും അലറിയതോടെ അവൻ മുഖവും കൂർപ്പിച്ചു കൊണ്ട് പോകുന്നത് കണ്ടതും ഹർഷന് പോലും ചിരി വന്നിരുന്നു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶

"ഞാനും വരാം അച്ഛേ.... " സ്റ്റിക് കുത്തി കൊണ്ട് മുറ്റത്തേക്ക് ഇറങ്ങുന്നതിനിടയിൽ അച്ഛന്റെ കയ്യിലും പിടിച്ചു കൊണ്ട് നില പറഞ്ഞു... "ശരിയാ... അവളും കൂടി വന്നോട്ടെ.... നിങ്ങക്ക് അതൊരു സഹായവും ആകും.... " അമ്മയും പറഞ്ഞതോടെ അച്ഛനും ഒന്ന് തലയാട്ടി കൊണ്ട് മുന്നേ നടന്നു... അച്ഛന്റെ ഒരു കൈ കവർന്ന് കൊണ്ട് അവളും... "മോളെ... " പാടം കഴിഞ്ഞു റോഡിൽ എത്തിയതും അച്ഛന്റെ വിളി കേട്ടു അത് വരെ ചുറ്റും കണ്ണുകൾ പാകി നടന്നിരുന്നവൾ മെല്ലെ ഒരു സംശയത്തോടെ അച്ഛനെ നോക്കി... "ന്താ അച്ഛേ.... " "മോൾക്ക്‌ വിഷമങ്ങൾ ഒന്നും ഇല്ലല്ലോ... " അല്പം പ്രയാസത്തോടെ ആയിരുന്നു അദ്ദേഹം ചോദിച്ചത്...

അവൾ ഒന്നും മനസ്സിലാകാത്ത മട്ടെ അദ്ദേഹത്തേ നോക്കി... "അല്ല.... ഹർഷൻ.... മോൾക്ക്‌ അവിടെ ഉള്ളോരേ ഒക്കെ ഇഷ്ടപെടുന്നില്ലേ.... " ചോദിക്കാൻ അല്പം മടി അദ്ദേഹത്തിനും തോന്നി... ആ ചോദ്യത്തിൽ തന്നെ നിലയുടെ ചുണ്ടിൽ കുഞ്ഞ് ചിരി ഉടലെടുത്തിരുന്നു... അവൾ മെല്ലെ അച്ഛന്റെ കയ്യിൽ പിടിച്ചു... അച്ഛൻ നോക്കിയതും ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.... "അച്ഛ എടുത്ത ഏറ്റവും നല്ല തീരുമാനമാ അത്... " പറയുമ്പോൾ അവളുടെ ഉള്ളിൽ തന്റെ അച്ചേട്ടന്റെ മുഖം ആയിരുന്നു... അവൻ നൽകിയ സന്തോഷങ്ങൾ ആയിരുന്നു... ആ അച്ഛനിലും സമാധാനം നിറഞ്ഞ ഒരു പുഞ്ചിരി ഉടലെടുത്തു... എടുത്ത തീരുമാനം തെറ്റിയില്ല എന്ന ബോധ്യത്തോടെ........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story