അറിയാതെ: ഭാഗം 31

ariyathe

രചന: THASAL

വളരെ വേഗത്തിൽ തന്നെ ഗേറ്റ് കടന്നു ചെന്നതും കണ്ടു വീടിന്റെ ഉമ്മറ കോലായിൽ തന്നെ ഇരിക്കുന്ന നിലയെയും.....ചാരെ ഇരിക്കുന്ന ശ്രീക്കുട്ടിയെയും... അമ്മ അവളുടെ കാൽ പാതത്തിൽ തൈലം വെച്ചു ഉഴിഞ്ഞു കൊടുക്കുന്നുണ്ട്.... അത് വരെ നിറഞ്ഞ വെപ്രാളം മാറി എങ്കിലും.ആ കാഴ്ച കണ്ടതോടെ അവൻ വേഗത്തിൽ തന്നെ അവരുടെ അടുത്തേക്ക് നടന്നു... "ന്താ... ന്താ ണ്ടായെ.... " അവൻ ഉള്ളിൽ നിറഞ്ഞ ആധിയോടെ ചോദിച്ചു.... നില മെല്ലെ ഒന്ന് തല ഉയർത്തി അവനെ നോക്കി... ആ ഉണ്ടകണ്ണുകളിൽ കണ്ണുനീർ മൂടിയിരുന്നു... വേദനയാൽ ആ മുഖം രക്തവർണ്ണമായിരുന്നു.... ഇടതു കരം കൊണ്ട് വലതു കൈ പൊത്തി പിടിച്ചു കൊണ്ട് വേദനയോടെ അവളുടെ കണ്ണുകൾ അവനിൽ പതിഞ്ഞു... "ഒന്നും പറയേണ്ട ന്റെ ഹർഷേട്ടാ.... ബസ് ഇറങ്ങുമ്പോൾ പടിയിൽ നിന്നും വീണു പോയി... കയ്യിൽ നീര് വെച്ചിട്ടുണ്ട്.... കാല് ഒന്ന് മടങ്ങുകയും ചെയ്തു... "

ശ്രീക്കുട്ടി ആയിരുന്നു പറഞ്ഞത്.... അമ്മ കരച്ചിൽ അടക്കി കൊണ്ട് അവളുടെ കാലിൽ തൈലം വെച്ചു തടവി കൊടുക്കുന്നുണ്ട്... അവൻ വേദനയോടെ നിലയെ ഒന്ന് നോക്കി... ആ കണ്ണുകൾ നിറയുന്നത് കാണാൻ കഴിയുന്നില്ല.... അത്രയും വേദന അനുഭവിക്കുമ്പോഴും ഒരു കുഞ്ഞ് ശബ്ദം പോലും അവളിൽ നിന്നും ഉണ്ടായിരുന്നില്ല... "കൊച്ചേ... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ... സൂക്ഷിക്കണംന്ന്... " അവൻ കണ്ണുരുട്ടലോടെ ചോദിച്ചതും അവൾ ഒന്ന് വിതുമ്പി... "ഞാൻ... " വാക്കുകൾ പൂർത്തിയാക്കാൻ അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല... ഉള്ളിൽ വേദനയെക്കാൾ സങ്കടം... "നല്ല തിരക്ക് ആയിരുന്നു ഹർഷേട്ടാ... പിന്നിൽ നിന്നും ആരോ തള്ളിയതാ... " ശ്രീകുട്ടി തന്നെ ആയിരുന്നു പറഞ്ഞത്... അവൻ നിലത്ത് മുട്ടു കുത്തി ഇരുന്നു കൊണ്ട് അവളുടെ കാലിൽ ഒന്ന് പിടിച്ചു നോക്കി... "വീണപ്പോൾ കാല് മടങ്ങിയതാ.. കുഴപ്പം ഒന്നും ഇല്ല.... ന്തായാലും ഹോസ്പിറ്റലിൽ പോകാം... കൈക്ക് നീര് വരുന്നുണ്ട്... "

അവളുടെ കയ്യിൽ ചെറുതിലെ ഒന്ന് പിടിച്ചതും അവൾ ഒന്ന് എരിവ് വലിച്ചതും അവൻ കൈ പിൻവലിച്ചു... "കൊച്ചേ... കരയണ്ട... നമുക്ക് ഹോസ്പിറ്റലിൽ പോകാം ട്ടോ... " കരയുന്ന കണ്ണുകൾ ചെറുതിലെ ഒന്ന് തുടച്ചു കൊടുത്തു കൊണ്ട് അവൻ കൊച്ചു കുഞ്ഞിനോട് എന്ന പോലെ അവളോട്‌ പറയുമ്പോൾ അവൾ മെല്ലെ ഒന്ന് തലയാട്ടിയതെയൊള്ളു... "അമ്മ.... ഞാൻ പോയിട്ട് ഔട്ടോ വിളിച്ചിട്ട് വരാം... അമ്മ കരയാതെ നിലയെ നോക്ക്... എന്തെങ്കിലും ഉണ്ടായാൽ അപ്പോൾ തുടങ്ങും ഈ കണ്ണുനീര്.... ഒന്ന് നിർത്തുന്നുണ്ടോ... " അവൻ ഇച്ചിരി ദേഷ്യത്തോടെ ചോദിച്ചതും അമ്മ ഒന്ന് തലയാട്ടി കൊണ്ട് കണ്ണ് തുടച്ചു.. "മോള് കരയുന്നത് കണ്ടോണ്ട് ആട ചെക്കാ... ഞാൻ ഇവിടെ ആരും കരയുന്നത് കണ്ടിട്ടില്ലല്ലോ... അതോണ്ട് ആകും... " വേദനയിലും അമ്മയുടെ വാക്കുകൾ.. അവന് ചിരി വരുന്നുണ്ടായിരുന്നു... "ന്ന... ആദ്യം രണ്ട് പേരും കരച്ചിൽ ഒന്ന് നിർത്ത്...ഞാൻ പോയിട്ട് ഔട്ടോ വിളിച്ചിട്ട് വരാം... " "നിങ്ങള് ആദ്യം പോയി കയ്യും കാലും കഴുകി വാ ഹർഷേട്ടാ... അപ്പോഴേക്കും ഞാൻ വിളിച്ചു കൊണ്ട് വരാം ഔട്ടോ... " ശ്രീക്കുട്ടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു...

അപ്പോഴാണ് എല്ലാവരും അവനെ ശ്രദ്ധിക്കുന്നത് കാലിൽ പകുതിയോളം ചേറ് ആണ്... "പെട്ടെന്ന് വരാൻ പറഞ്ഞപ്പോൾ കഴുകാൻ ഒന്നും സമയം കിട്ടിയില്ല....ഞാൻ ഇപ്പൊ വരാം... " ധൃതിയിൽ നടക്കുന്നതിനിടെ അവൻ തിരിഞ്ഞു നിലയെ നോക്കി ഒന്നും ഇല്ല എന്ന കണക്കെ ഒന്ന് കണ്ണു ചിമ്മി.. വേഗത്തിൽ തന്നെ പൈപ്പിന് ചുവട്ടിലേക്ക് നടന്നു... ഔട്ടോ വന്നതും അവൻ അവളുടെ ഇടതു കയ്യിൽ പിടിച്ചു എഴുന്നേൽക്കാൻ സഹായിച്ചു... കാല് നിലത്ത് കുത്തിയതും വേദന കൊണ്ട് അവളുടെ മുഖം ചുളിഞ്ഞു പോയിരുന്നു..അമ്മയും ബാക്കി ഉള്ളവരും നോക്കി നിൽക്കുന്നത് കൊണ്ട് തന്നെ അവന് വേറെ ഒന്നും ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല... അവനും മുഖം ചുളിച്ചു അവളെ നോക്കി... "സാ..രല്യ... അച്ചേ..ട്ടാ... " വേദന കടിച്ചു പിടിച്ചു അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞു... അവന് മനസ്സിലാകുന്നുണ്ടായിരുന്നു അവൾ അനുഭവിക്കുന്ന വേദന...ഔട്ടോയിൽ കയറ്റുമ്പോഴും ആ ഉണ്ടകണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു.... "ശ്രീക്കുട്ടി... നീ വീട്ടിലേക്ക് പൊക്കോ...." "ഞാൻ വരാം ഹർഷേട്ടാ..."

"വേണ്ടാ...മോളെ... എന്തെലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം... ഇനിയും വൈകിയാൽ അമ്മയും അച്ഛനും പേടിക്കും... നോക്കി പോണേ.... വീട്ടിൽ എത്തിയാൽ ഉടനെ ന്നെ വിളിച്ചു പറയുകയും വേണം... കേട്ടല്ലോ.... " ആ സമയം അവനിൽ ഒരു ഏട്ടന്റെ വാത്സല്യം ആയിരുന്നു... ശ്രീക്കുട്ടി മെല്ലെ ഒന്ന് തലയാട്ടി... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "കുഴപ്പം ഒന്നും ഇല്ലടാ... ഓടി പിടിച്ചു വരണ്ട... സഖാവിനോടും നീ തന്നെ പറഞ്ഞേക്ക്.... കൈക്ക് ചെറിയ പൊട്ടൽ ഉണ്ട്... വീണപ്പോൾ പറ്റിയതാ.... കാലിന്റെ വേദന കുറഞ്ഞുന്നാ പറഞ്ഞത്.... ആ... നീ നാളെ നേരത്തെ പാടത്തേക്ക് ഇറങ്ങിയെക്ക്.... നിക്ക് വരാൻ പറ്റിയില്ലാന്ന് വരും... ശരി ന്നാ.... " മനുവിനോടുള്ള സംസാരം ആയിരുന്നു ഹർഷൻ...അവന്റെ കണ്ണുകൾ പലപ്പോഴായി ടേബിളിൽ ഇരിക്കുന്ന നിലയിലേക്കും അവൾക്ക് ചോറു വാരി കൊടുക്കുന്ന അമ്മയിലേക്കും നീണ്ടു... അവൻ കുഞ്ഞ് ചിരിയോടെ ഫോൺ ഓഫ് ചെയ്തു കൊണ്ട് അവർക്ക് അടുത്തേക്ക് നടന്നു.... അവർക്ക് അരികിൽ ഒരു കസേര വലിച്ചു ഇട്ടു കൊണ്ട് ഇരുന്നു... "ന്താടി വേദനിക്കുന്നുണ്ടോ.... " കെട്ടി വെച്ച വലതു കയ്യിലെ പ്ലാസ്റ്ററിൽ ഒന്ന് തലോടി കൊണ്ട് അവൻ ചോദിച്ചു.... അവനിൽ ഗൗരവം ആയിരുന്നു... അവൾ കുഞ്ഞ് ചിരി നൽകി കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി...

"ഒറ്റ ഒന്ന് തരാത്തതിന്റെ കേടാ.... നോക്കി ഇറങ്ങണം എന്നും പിടിച്ചു നിൽക്കണം എന്നും പറഞ്ഞാൽ കേൾക്കില്ലല്ലോ.... ന്നിട്ട് മോന്തയിലേക്ക് ഒന്ന് നോക്കിയെ കരഞ്ഞ പാടും...... " അവന്റെ കണ്ണുരുട്ടി കൊണ്ട് അവളുടെ കവിളിൽ പറ്റിപിടിച്ച കണ്മഷി വലതു കൈ കൊണ്ട് ഉരച്ചു കൊടുത്തു...നില ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി... "അവൻ പിന്നേം തുടങ്ങി... ന്റെ ഹർഷ ആരേലും മനഃപൂർവം ബസിൽ നിന്നും എടുത്തു ചാഡോ... അറിയാതെ പറ്റിയതല്ലേ.... " "എന്തേലും സംഭവിച്ചിരുന്നെങ്കിലോ... ആർക്കാ നഷ്ടം... വെറ്തെ ഓരോന്ന് വരുത്തി വെക്കാൻ ..ഇനി... ജീപ്പിൽ പോയാൽ മതി രണ്ടും... സ്ഥലമില്ലാത്ത ബസിൽ തിക്കി തിരക്കി വന്നിട്ട് അല്ലേ... " അവൻ അവളുടെ വീർത്ത മുഖം അമ്മക്ക് നേരെ തിരിച്ചു കൊണ്ട് പറഞ്ഞു... അവൾ വീണ്ടും അവനെ നോക്കി... ശേഷം വീണ്ടും ചുണ്ട് ചുളിച്ചു.... "നിക്ക് കുഴപ്പല്യ അച്ചേട്ടാ... " "ഇത് കേൾക്കുമ്പോൾ ആണ്... നിന്റെ മുഖം കണ്ടാൽ മനസ്സിലാകും കുഴപ്പം ഒട്ടും ഇല്ലാന്ന്... മുഖത്ത് ഇറ്റു ചോര ഇല്ല.... അത്രേം പേടിച്ചിട്ടാ നിൽക്കുന്നെ... ന്നിട്ട...ദേ.. അമ്മേ... അമ്മേടെ മോളോട് പറഞ്ഞോ...

ന്നെ കൊണ്ട് കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ടാന്ന്... " അവൻ അമ്മയോട് ആയി പറഞ്ഞതും അമ്മ അവനെ നോക്കി ഒന്ന് കണ്ണുരുട്ടി... നില സങ്കടത്തോടെ അവനെ ഒന്ന് നോക്കി... "ഞാൻ വീണതാ അച്ചേട്ടാ... ല്ലാതെ ഞാൻ ആരേം തള്ളി ഇട്ടതല്ല.... " അവൾ കുഞ്ഞ് ശബ്ദത്തോടെ അവളുടെ സങ്കടം പറഞ്ഞു അവസാനിപ്പിച്ചു... അവന് ചിരി വന്നു എങ്കിലും അവൻ ഗൗരവം ഒട്ടും വിടാതെ അവളെ നോക്കി... കുറച്ചു നിമിഷങ്ങൾ അവൻ അനുഭവിച്ച പേടി ആയിരുന്നു അവൻ ദേഷ്യം എന്ന വികാരത്തോടെ പുറമെ കാണിക്കുന്നത്...അവൾ അപ്പോഴും ചുണ്ട് ചുളുക്കി അവനെ നോക്കി ഇരിക്കുകയായിരുന്നു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ഇത് കുടിച്ചേ.... " ടാബ്ലറ്റ്സ് അവൾക്ക് നേരെ നീട്ടി മറു കയ്യിൽ ഒരു ഗ്ലാസ്‌ വെള്ളവും പിടിച്ചു കൊണ്ട് ഹർഷൻ ഗൗരവത്തോടെ പറഞ്ഞതും അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു... അവൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരുന്നു.... "നിക്ക് വേണ്ടാ... " അവളുടെ ഉള്ളിൽ കുഞ്ഞ് സങ്കടം.. അത് കണ്ടതും അവന്റെ ചുണ്ടിൽ കുഞ്ഞ് ചിരി നിറഞ്ഞു... "കൊച്ചേ... "

ആ ഒരൊറ്റ വിളിയിൽ അവൾ തല ഉയർത്തി നോക്കിയിരുന്നു... അവൻ അവൾക്ക് നേരെ ആ പുഞ്ചിരിയോടെ തന്നെ ടാബ്ലറ്റ്സ് നീട്ടിയതും അവൾ അത് കയ്യിൽ വാങ്ങി... അത് വായിലെക്ക് വെച്ചതും അവൻ വെള്ളവും ചുണ്ടോട് ചേർത്ത് കൊടുത്തിരുന്നു.... അവൾ അത് കുടിച്ചു ചുണ്ട് ഒന്ന് പുറം കൈ കൊണ്ട് തുടച്ചു അവനെ നോക്കി... അവൻ ഗ്ലാസ്‌ മേശപുറത്ത് വെച്ചു കൊണ്ട് താഴെ തന്നെ ഇരുന്നു കാലിൽ പിടിച്ചു നോക്കുകയായിരുന്നു.... "വേദനയുണ്ടോ... " "ഉണ്ട്ന്ന് പറഞ്ഞാൽ ന്നെ ചീത്ത പറയാൻ അല്ലേ.... " അവൾ ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചതും അവൻ ചെറുതിലെ ഒന്ന് പുഞ്ചിരിച്ചു... ശേഷം അവളുടെ കാലിൽ മെല്ലെ തടവി... "പേടിച്ചു പോയി കൊച്ചേ.... " വാക്കുകൾക്ക് പരിമിതി...അവന്റെ ആ ചെറിയ വാക്കുകളിൽ നിന്ന് തന്നെ അറിയാമായിരുന്നു അവൻ അത് വരെ അനുഭവിച്ചത്....അവൾ മെല്ലെ ഇടതുകരം ഉയർത്തി അവന്റെ മുടിയിൽ മെല്ലെ തലോടി.... "നിക്ക് കുഴപ്പം ഇല്ല അച്ചേട്ടാ.... " അവൾ വീണ്ടും പറഞ്ഞതോടെ അവൻ വീണ്ടും കണ്ണുരുട്ടി... "ഇതാണ് എനിക്ക് പറ്റാത്തത് കൊച്ചേ... വേദന ഉണ്ടെങ്കിൽ പറയണം... അല്ലാതെ നിക്ക് കുഴപ്പമില്ല....

നിക്ക് കുഴപ്പം ഇല്ലാന്ന് പറയുകയല്ല ചെയ്യേണ്ടത്...." "നിക്ക് ഇവിടെ വേദനിക്കുന്നുണ്ട്...." അവൻ പറഞ്ഞു അവസാനിക്കും മുന്നേ അവൾ സ്വയം വലതു കയ്യിൽ പ്ലാസ്റ്റർ ഇട്ട ഭാഗത്തേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു... അവന് ചിരി വരുന്നുണ്ടായിരുന്നു... "ന്റെ കൊച്ചേ... " അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് മെല്ലെ അവളുടെ കാലിൽ തലോടി കൊണ്ടിരിക്കുന്നു... ▶▶▶▶▶▶▶▶▶▶▶▶▶▶ "ശ്രേയ.... പ്ലീസ്... ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക്.... ഒരു മനുഷ്യൻ താഴ്ന്നു തരുന്നതിനും പരിതി കാണില്ലേ.... " വീണ്ടും വീണ്ടും അരുണിന്റെ ശല്യം കാരണവും വീട്ടുകാരുടെ നിർബന്ധം കാരണവും റോഡിൽ നിൽക്കുന്ന അരുണിന്റെ അടുത്തേക്ക് വന്നതായിരുന്നു ശ്രേയ... എന്തൊക്കെ പറഞ്ഞിട്ടും കേൾക്കുന്ന ഭാവം പോലും കാണിക്കാത്തവളെ കണ്ടു ഉള്ളിലെ സങ്കടത്തോടെ അവൻ പറഞ്ഞതും ശ്രേയയുടെ നോട്ടം അവനിൽ എത്തി നിന്നു... "ശരിയാ അരുൺ... പരിതി കാണും....നിനക്ക് മുന്നിൽ ഒരു പെണ്ണ് പണ്ട് താഴ്ന്നു തന്നിരുന്നു...അതിന്റെ അവസാനം ആണ് ഇന്ന് നീ കാണുന്നത്...." അവൾ തെല്ലു പോലും പതർച്ച ഇല്ലാതെ പറഞ്ഞു...

"ശ്രേയ..... നമുക്ക് അതിനെ പറ്റി സംസാരിക്കണ്ടാ... എനിക്ക് എന്നും നിന്നെ ആയിരുന്നടി ഇഷ്ടം... " "ച്ചി.... നുണ പറയുന്നോഡാ.... ഒരു പെണ്ണിനെ ചതിച്ചിട്ട് അല്ലേടാ നീ എന്റെ കൂടെ....ഛേ... പറയാൻ പോലും അറപ്പു തോന്നുന്നു അരുൺ...ഈ വയറ്റിൽ ഉള്ള കുഞ്ഞ് പോലും നിന്റെ.... " "പ്ലീസ്... സ്റ്റോപ്പ്‌ ഇറ്റ്.... ഈ കുഞ്ഞ് നമ്മുടെ പ്രണയം ആണ് ശ്രേയ.....എന്റെ കുഞ്ഞ്... " "നിനക്ക് ഉറപ്പുണ്ടോ അരുൺ...ഈ കുഞ്ഞ് നിന്റേതു ആണെന്ന് എന്തെങ്കിലും തെളിവ് നിന്റെ കയ്യിൽ ഉണ്ടോ..... " അവളുടെ ചോദ്യത്തിന് മുന്നിൽ അവൻ ഒന്ന് തറഞ്ഞു നിന്നു... "ഒരു അമ്മ ആരെ ചൂണ്ടി അച്ഛൻ എന്ന് പറയുന്നോ അയാളാണ് ആ കുഞ്ഞിനെ സമ്പന്തിച്ച് അച്ഛൻ... " "എനിക്ക് നിന്നെ വിശ്വാസം ആണ്... " അരുൺ അവളുടെ കൈകൾ കവർന്നു... അവൾ അവന്റെ കൈ തട്ടി മാറ്റി... "എനിക്ക് വിശ്വാസം ഇല്ല അരുൺ... നിന്നെ എനിക്ക് വിശ്വാസം ഇല്ല....എനിക്ക് വേണ്ടി നിലയെ ഉപേക്ഷിച്ച പോലെ വേറെ ആർക്കെങ്കിലും വേണ്ടി എന്നെയും..." അവളുടെ വാക്കുകൾ ഒന്ന് വിറച്ചു... "പ്ലീസ്.... " "വേണ്ടാ....നീ ഇപ്പൊ പോകാൻ നോക്ക്... ചുറ്റും ആളുകൾ ഉള്ളതാ... പിന്നെ ഒരു കാര്യം കൂടി രാത്രി ഇവിടെ നിന്ന് ദയവു ചെയ്ത് ബഹളം വെക്കരുത്.... ഞങ്ങൾക്ക് ജീവിക്കാൻ ഉള്ളതാ...ഞങ്ങളെ വെറുതെ വിടണം.... "

കൈ കൂപ്പി പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് നടന്നു പോകുന്നവളെ ദയനീയമായി നോക്കി നിൽക്കാനേ അവന് ആയുള്ളൂ... ശ്രേയ നിറഞ്ഞ കണ്ണുകളെ വാശിയോടെ തുടച്ചു നീക്കി... ഒരുപാട് മാറാൻ ഉണ്ട് അവൾ... താൻ പരിജയപ്പെട്ട കാലത്തെ അരുണായി...ആ ഗ്രാമത്തിന്റെ നിഷ്കളങ്കത നിറഞ്ഞവൻ ആയി... മറ്റുള്ളവരുടെ സങ്കടങ്ങളെ മനസ്സിലാക്കാൻ കഴിയുന്നവനായി.... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "നേരെ കിടക്ക് കൊച്ചേ.... കൈ എവിടേലും തട്ടിയാൽ വേദനിക്കും.... " കഷ്ടപ്പെട്ടു അവനോട് ചേർന്നു കിടക്കാൻ ശ്രമിക്കുന്ന നിലയെ കണ്ടു അവളിൽ നിന്നും നീങ്ങി കിടക്കാൻ ശ്രമിച്ചു കൊണ്ട് അവൻ പറഞ്ഞതും അവിടെ നിഷേധത്തിൽ തലയാട്ടി കൊണ്ട് അവനിലേക്ക് തന്നെ ചേർന്നു.... "ഇല്ല അച്ചേട്ടാ....ഞാൻ സൂക്ഷിച്ചോളാം.... " "ആ... നീ സൂക്ഷിക്കും.... ന്നിട്ട് വീണ്ടും നീര് കെട്ടും.... " അവൻ മെല്ലെ കിടന്നിടത്ത് നിന്നും എഴുന്നേറ്റു കൊണ്ട് അലമാരയിൽ നിന്നും ഒരു പുതപ്പ് എടുത്തു താഴെ വിരിച്ചു... ശേഷം ബെഡിൽ നിന്നും തലയണയും പുതപ്പും എടുത്തു താഴെ കിടന്നതും നിലയും എഴുന്നേറ്റു കഷ്ടപ്പെട്ടു അവന്റെ തലയണയിൽ കയറി കിടന്നു...

"ഇവിടേം വന്നോ... " "ന്നെ ഇഷ്ടം ഇല്ലാത്തോണ്ട് ആണോ അച്ചേട്ടാ... " അവന്റെ മുഖത്തേക്ക് തന്നെ നോക്കി കള്ള ചിരിയോടെ ആയിരുന്നു അവൾ ചോദിച്ചത്...അവൻ ഒന്ന് ചുണ്ട് കടിച്ചു കൊണ്ട് അവളെ നോക്കി.... "കള്ളത്തരം ആവോളം കയ്യിൽ ണ്ട്... ന്നിട്ട് പൂച്ചയെ പോലെ പമ്മി നടക്കാ...കയറി കിടക്കടി... " അവൻ പ്രത്യേക ഈണത്തിൽ പറഞ്ഞു...അവൾ ചുണ്ട് കോട്ടി കൊണ്ട് വീണ്ടും അവിടെ തന്നെ കിടന്നു.... "വേദനിക്കില്ലേ കൊച്ചേ.... " "നിക്ക് ഒറ്റയ്ക്ക് വയ്യാത്തോണ്ടാ.... " അവളും അതെ സ്വരത്തിൽ മറുപടി പറഞ്ഞു... അവൻ പിന്നെ വാക്കുകൾ കൊണ്ട് അവളെ താടഞ്ഞില്ല... ചെരിഞ്ഞു കൊണ്ട് അവളെ നോക്കി കിടന്നു.... അവളും അവനോട് ചേർന്നു കിടന്നില്ല... "കയ്യിന്റെ വേദന മാറിയില്ലാച്ചാൽ നിന്റെ അച്ഛയും അമ്മയും വരും മോളെ കൊണ്ടോവാൻ.... ന്താ പോണോ... " "ഞാൻ പോണോ അച്ചേട്ടാ.... " "പൊയ്ക്കോ... " അവന്റെ സ്വരത്തിൽ കുസൃതി... അവൾ മെല്ലെ ഇല്ല എന്ന രീതിയിൽ തലയാട്ടി കൊണ്ട് മെല്ലെ കമിഴ്ന്നു കിടക്കാൻ ഒരുങ്ങിയതും അവൻ അവളുടെ ഇടതു കയ്യിൽ പിടിച്ചു കൊണ്ട് അവളെ തടഞ്ഞു...

"ങ്ങനെ പോയാൽ നീ ഇന്ന് തന്നെ വീട്ടിൽ എത്തും.... കൈ ഇളകും കൊച്ചേ..." അവൻ അതും പറഞ്ഞു കൊണ്ട് അവളുടെ കയ്യിലെ പ്ലാസ്റ്ററിൽ തലോടി... അവൾ മെല്ലെ തലയുടെ പുറകു വശം അവന്റെ തോളിൽ പതിയും പോലെ വെച്ചു കിടന്നു.... "ഇനി ഇളകില്ല... " ഇടക്ക് അവളുടെ സ്വരം കേൾക്കുന്നുണ്ടായിരുന്നു... അവൻ പുഞ്ചിരിയോടെ അവളുടെ കഴുത്തിലൂടെ കയ്യിട്ടു പിടിച്ചു... നെറുകയിൽ കുഞ്ഞ് ചുംബനം നൽകി..... "ഉറങ്ങിക്കോ.... " മെല്ലെ അവളുടെ നെറ്റിയിലെ മുടി ഇഴകളെ ഒതുക്കി വെച്ചു കൊണ്ട് അവൻ പറഞ്ഞു.... അവൾ കണ്ണുകൾ അടച്ചു കിടക്കുമ്പോഴും അവൻ കരുതലോടെ അവളെ തലോടുന്നുണ്ടായിരുന്നു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ശ്ശ്...ശ്ശ്.." ചെറിയ രീതിയിൽ ഉള്ള വിളി കേട്ടപ്പോൾ തന്നെ ശ്രീക്കുട്ടിക്ക് വന്നത് ആരാണെന്ന് മനസ്സിലായിരുന്നു.... "ഇങ്ങ് വാടാ.... നിന്നെ ഇന്ന് ഞാൻ ശരിയാക്കി തരാം... " അവൾ മനസ്സിൽ ഓർത്ത് കൊണ്ട് ബാഗ് തുറന്ന് ഒരു ലെറ്റർ എടുത്തു പുറത്ത് വെച്ചു... "ഡി... കോപ്പേ... ലെറ്റർ താടി എനിക്ക് പോകണം..." അവൾ മൈന്റ് ചെയ്യുന്നില്ല എന്ന് കണ്ടതും അവൻ മെല്ലെ ജനലോരം ചെന്ന് നിന്നു കൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... "ലെറ്റർ അല്ലേ.... ഇപ്പൊ തരാലോ... " അവൾ മേശക്ക് മുകളിൽ ഇരുന്നിരുന്ന ലെറ്റർ എടുത്തു അവന് നേരെ നീട്ടി....

അവളുടെ പെരുമാറ്റത്തിൽ എന്തോ മാറ്റം തോന്നി എങ്കിലും അവൻ സംശയത്തോടെ ലെറ്റർ വാങ്ങാൻ നിന്നതും അവൾ അപ്പോൾ തന്നെ കൈ പിൻവലിച്ചിരുന്നു.... "അല്ലേൽ വേണ്ടാ... കുറെ കാലം ആയി ഒരു ലവ് ലെറ്റർ ഒക്കെ വായിച്ചിട്ട്...ഏതായാലും ഒന്ന് കയ്യിൽ കിട്ടിയത് അല്ലേ.... വായിച്ചിട്ട് തരാം... " അവൾ അതും പറഞ്ഞു കൊണ്ട് ലെറ്റർ തുറക്കുന്നത് കണ്ടു കിച്ചു ഒരു നിമിഷം ഞെട്ടി... തുറന്നാൽ തല്ലിനുള്ള വക ഉണ്ട്... "തുറക്കരുത്...." കിച്ചു അറിയാതെ തന്നെ പറഞ്ഞു പോയി... "എന്താ തുറന്നാൽ.... ഒന്ന് വായിക്കട്ടെഡോ... " "അ...അത്... വേറെ ഒരാളുടെ ലെറ്റർ വായിക്കാൻ നാണം ഇല്ലല്ലോ... " "എനിക്ക് ഇച്ചിരി കുറവാ..." അതും പറഞ്ഞു കൊണ്ട് അവൾ ഒരു കൂസലും കൂടാതെ ലെറ്റർ തുറന്നു... "ഓഹ്... ഇത്രയും പ്രണയം തുളുമ്പുന്ന വാക്കുകൾ എന്റെ ജീവിതത്തിൽ ഞാൻ വായിച്ചിട്ടില്ല... എന്തൊരു പ്രണയം.... " അത് തുറന്ന് നോക്കി കൊണ്ട് അവൾ പറയുന്നത് കേട്ടു കിച്ചു പെട്ട കണക്കെ തലയും ചൊറിഞ്ഞു നിന്നു പോയി.... അവളുടെ നോട്ടം കടുപ്പത്തോടെ അവനിലേക്ക് നീണ്ടു...അവന്റെ മുഖം വേറെ എവിടെയോ പോയി..... "ഈ കാലി ലെറ്റർ വാങ്ങാൻ ആയിരുന്നോഡോ താൻ ഇത്രയും കാലം ഈ നേരത്ത് വന്നിരുന്നത്....".....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story