അറിയാതെ: ഭാഗം 34

ariyathe

രചന: THASAL

"അല്ല... ഇവിടെ ആർക്കും അത്താഴം ഒന്നും വേണ്ടേ...." അമ്മയുടെ ചോദ്യം കേട്ടാണ് രണ്ട് പേരും മഴയിൽ നിന്നും കണ്ണ് മാറ്റിയത്.... സൺസൈടിൽ നിന്നും വീഴുന്ന വെള്ളം മുറ്റത്ത്‌ കുഴികൾ തീർക്കുന്നുണ്ടായിരുന്നു.... അവൻ വെറുതെ കൈ നീട്ടി വെള്ളം ഒന്ന് കൈ വെള്ളയിൽ എടുത്തു.... "ഇത്രേം... നല്ല മഴ ണ്ടാകുമ്പോൾ അതൊന്നു കാണാതെ വീട്ടിൽ അടച്ചു ഇരിക്കുന്നത് മോശല്ലേ അമ്മേ... " വെള്ളം വെറുതെ അമ്മയുടെ മുഖത്തേക്ക് തെറിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു... "വേണ്ടാ നിനക്ക്... ചെറിയ കുട്ടി ആണെന്ന വിചാരം... " അവന്റെ കയ്യിൽ കുഞ്ഞൻ അടി കൊടുത്തു കൊണ്ട് അമ്മ പറയുമ്പോൾ അവൻ പുഞ്ചിരിയോടെ കൈ എത്തിച്ചു അവരെ തന്നോട് ചേർത്ത് ഇരുത്തി... ആ അമ്മയുടെയും മകന്റെയും സന്തോഷം കണ്ടു കൊണ്ട് ഇരിക്കുകയായിരുന്നു നില... അവരുടെ ഇടയിലേക്ക് ചേരാൻ ഒരു കൊതി... പക്ഷെ... എന്തോ.. ഒന്ന് അവളെ തടഞ്ഞു... വെറുതെ പുറത്തേക്ക് തന്നെ നോട്ടം മാറ്റിയതും അവന്റെ മറു കൈ അവളെയും ചേർത്ത് പിടിച്ചിരുന്നു...

അവൾ തെല്ലു അത്ഭുതത്തോടെ കണ്ണുകൾ വിടർത്തി അവനെ നോക്കിയതും അവൻ ചെറുതിലെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു... അവളുടെ ചൊടികളിലും ആ ചെറിയ നേരം കൊണ്ട് തന്നെ പുഞ്ചിരി പൊതിഞ്ഞു... അവൾ അവന്റെ നെഞ്ചിലേക്ക് വെറുതെ കവിൾ ചേർത്ത് പുറത്തേക്ക് നോക്കി കിടന്നു.... അത് അറിഞ്ഞു എന്ന കണക്കെ ആ അമ്മയുടെ ചുണ്ടിലും പുഞ്ചിരി തെളിഞ്ഞു... പുറത്ത് നിന്നും വീശിയ കാറ്റിൽ മഴ തുള്ളികൾ അവരെ വന്നു പൊതിഞ്ഞു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "കൈ കാണിക്ക് കൊച്ചേ.... " അവൻ കണ്ണുരുട്ടി കൊണ്ട് പറഞ്ഞതും അവൾ സങ്കടത്തോടെ ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് അവനെ നോക്കി... അവൻ അവളുടെ കയ്യിൽ പിടിച്ചു നോക്കുന്നുണ്ടായിരുന്നു... "ഞാൻ ഇന്നലെ പറഞ്ഞില്ലേ.... വിട്ടു കിടക്കാൻ....ഇപ്പൊ കണ്ടില്ലേ.... ആകെ നീര് വെച്ച്.....ഇനി ഹോസ്പിറ്റലിൽ തന്നെ പോണ്ടേ.... " അവന്റെ കണ്ണുരുട്ടലിൽ അവളുടെ മുഖം ഒന്ന് താഴ്ന്നു... "നിക്ക്... വേദന ഇല്ല... " "ഇനി പറഞ്ഞാൽ ഞാൻ തന്നെ വേദനിപ്പിക്കും... ന്ത്‌ പറഞ്ഞാലും ണ്ടാവും നിക്ക് വേദന ഇല്ലാന്ന്... നിന്റെ മുഖം കണ്ടാൽ മനസ്സിലാകും... ഒട്ടും വേദന ഇല്ലാന്ന്....

ഹോസ്പിറ്റലിൽ പോയിട്ട് നേരെ നിന്റെ വീട്ടില് കൊണ്ടാക്കി തരാം ഞാൻ.. " അവൻ ഭീഷണി സ്വരത്തിൽ പറഞ്ഞു... അവളുടെ ചുണ്ടുകൾ ഒന്ന് കൂടെ കൂർത്തു... നോട്ടം താഴേക്ക് നീണ്ടു... "ഞാൻ പൊക്കോളാം... " ഉള്ളിലെ കുഞ്ഞ് സങ്കടത്തോടെ അവൾ പറഞ്ഞു.... അവന്റെ ചുണ്ടിൽ ഒരു കുസൃതി തെളിഞ്ഞു... "ന്റെ അച്ഛയും അമ്മയും ന്നെ നോക്കിക്കോളും... " സങ്കടത്തിൽ നിന്നും ഉടലെടുത്ത വാക്കുകൾ... "അപ്പൊ ഇവിടെ ആരാ... " അവനിൽ കുസൃതി നിറഞ്ഞപ്പോഴും അവൾ വീണ്ടും ചുണ്ട് കൂർപ്പിച്ചു തന്നെ ഇരുന്നു... "ഇവിടെ ഞാൻ വേണ്ടാത്തോണ്ട് അല്ലേ... ചീത്ത പറയുന്നേ... " അവളിലെ പരിഭവങ്ങൾ കേട്ടു അവന്റെ ചിരി ഉറക്കെ ആയി.... അവൻ അവളുടെ കയ്യിലെ പ്ലാസ്റ്ററിൽ മെല്ലെ ഉഴിഞ്ഞു കൊണ്ടിരിക്കുന്നു... "അമ്മ... കേൾക്കുന്നില്ലേ മോളുടെ പരിഭവം... " അവൻ ചിരി ഒതുക്കി കൊണ്ട് ശബ്ദം ഉയർത്തി വിളിച്ചു ചോദിച്ചതും അവിടെ നിന്നും പതിഞ്ഞ ചിരി കേൾക്കാമായിരുന്നു... "വേണ്ടാ ഹർഷ നിനക്ക്... വെറുതെ അതിനെ സങ്കടപ്പെടുത്തിയാൽ ന്റെ കയ്യീന്ന് ആകും കിട്ടാ..."

അമ്മ ശാസന കണക്കെ പറഞ്ഞു... "ഓഹ്... ഇപ്പൊ നിങ്ങള് രണ്ടും ഒന്ന്.... " അവനും അതെ സ്വരത്തിൽ പറഞ്ഞു... നില അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയതും അവൻ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു... "കൊച്ചേ.... ഈ കൈ ഇങ്ങനെ ഇടയ്ക്കിടെ വീങ്ങിയാൽ എന്ന് അഴിക്കാനാ ഈ പ്ലാസ്റ്റർ... നിനക്ക് കോളേജിൽ പോകണ്ടേ... " അവൻ വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു... "ഞാൻ മനഃപൂർവം അല്ല അച്ചേട്ടാ.... നിക്ക് പറ്റാത്തോണ്ട് അല്ലേ.....തട്ടിയപ്പോൾ ഉള്ള വേദനയെ ഉണ്ടായിരുന്നുള്ളൂ... ഇപ്പൊ കുഴപ്പം ഇല്ല....നോക്കിയെ... " അവൾ കൈ ഒന്ന് വിളിക്കാൻ ശ്രമിച്ചതും അവൻ അത് പിടിച്ചു വെച്ചു കൊണ്ട് അവളുടെ കവിളിൽ ഒന്ന് പിച്ചി... "നിന്റെ കളിക്ക് നിന്നാലെ ജീവിതകാലം മുഴുവൻ കയ്യിൽ പ്ലാസ്റ്ററും ഇട്ടു നടക്കാം... മര്യാദക്ക് ഒതുങ്ങി നിന്നോണം.... ഞാൻ പോയി വരും വരെ അമ്മേം മോളും പറമ്പ് തെണ്ടാൻ പോകാൻ ആണ് ഉദ്ദേശം എങ്കിൽ രണ്ടിനെയും ഞാൻ കാണിച്ചു തരാം... " വെറുതെ അവൾക്ക് നേരെ കണ്ണുരുട്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ മെല്ലെ ഹാളിലേക്ക് ഒന്ന് എത്തി നോക്കി കൊണ്ട് പെട്ടെന്ന് തല ഉയർത്തി അവന്റെ നെറ്റിയിൽ ഒന്ന് അമർത്തി ചുംബിച്ചു.... "ഏഹ്... " അവൻ അത്ഭുതത്തോടെ അവളെ നോക്കി...

അവൾ മുൻവശത്തേ നിരയിലെ ആ യക്ഷി പല്ലും കാണിച്ചു ഒന്ന് ചിരിച്ചു... "നിക്കറിയാം... വെറുതെയാ... " ശബ്ദം താഴ്ത്തി കൊഞ്ചി പറയുന്നവളെ കാണമ്പോൾ മുഖത്തെ ഗൗരവം എങ്ങോ പോയ പോലെ.... പുറത്തേക്ക് ഇറങ്ങും വഴി അവൻ മീശ പിരിച്ചു അവളെ ഒന്ന് നോക്കി... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ഞാൻ എന്താ അമ്മ അവളോട്‌ പറയേണ്ടത്....ഞാൻ പറഞ്ഞാൽ അവൾ അനുസരിക്കും എന്ന് തോന്നുന്നുണ്ടോ... " അമ്മയുടെ ശല്യത്തിൽ അരുൺ ഒന്ന് പൊട്ടിതെറിച്ചു... "പിന്നെ എന്താടാ ചെയ്യാ....നിക്ക് എന്തോ പേടി ആകുന്നുണ്ട്... അവൾ ആണെങ്കിൽ ഒറ്റകാലിൽ നിൽക്കുകയാ... അവനെ മത്രേ കെട്ടുകയൊള്ളു എന്ന് പറഞ്ഞ്... " അമ്മയുടെ വാക്കുകളിൽ ആധി ഉണ്ടായിരുന്നു... അവൻ സ്വയം ഒന്ന് നെറ്റിയിൽ ഉഴിഞ്ഞു... "ശോഭേ...." ഗൗരവത്തിൽ കലർന്ന അച്ഛന്റെ വിളി എത്തിയിരുന്നു....അവർ അല്പം പേടിയോടെ അച്ഛനെ നോക്കി... "കിച്ചുവിനെ നമുക്ക് അറിയാത്തത് അല്ലല്ലോ... എന്റെ മോൾക്ക്‌ അവനെ ഇഷ്ടമാണ്... അതെ എനിക്ക് നോക്കേണ്ടത് ഒള്ളൂ.... അത് മുടക്കാൻ ആരും നോക്കണ്ടാ....

അതിന് ഞാൻ പ്രതികരിക്കും മുന്നേ അവൾ പ്രതികരിക്കും... " അച്ഛന്റെ സ്വരത്തിൽ അല്പം നീരസം കാണാമായിരുന്നു... അമ്മ എഴുന്നേറ്റു ഉള്ളിലേക്ക് നടന്നു... അരുണും ഒന്നും മിണ്ടിയില്ല..... എന്തൊക്കെ പറഞ്ഞാലും നെഞ്ചിൽ ഇട്ടു വളർത്തിയവൾ ആണ്....ചെറുപ്പം മുതൽ ഏട്ടാ എന്ന് വിളിച്ചു വിരൽ തുമ്പിൽ തൂങ്ങി നടന്നവൾ... എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ ആദ്യം തന്നെ പറയുന്നത് തന്നോട് ആകും... പക്ഷെ ഇത്.....എല്ലാം അറിയാൻ അവർ വരേണ്ടി വന്നു....ഉള്ളിൽ ഒരു വേദന... വേണ്ടപ്പെട്ടവർ അരികെ ഉണ്ടായിട്ടും ആരും ഇല്ല എന്നൊരു തോന്നൽ... അന്നത്തെ സംഭവത്തിന് ശേഷം തന്നോട് വെറുപ്പ് മാത്രം പ്രകടിപ്പിക്കുന്ന ശ്രീക്കുട്ടി.... ഒരു വാക്കോ നോക്കോ.... നൽകാത്ത അച്ഛൻ... ജീവനായി കണ്ട കൂട്ടുകാർ പോലും വളരെ അധികം അകലെയാണ്.... തന്റെ ചോരയെ ഉദരത്തിൽ വഹിക്കുന്നവൾക്ക് പോലും വേണ്ടാ.... ഉള്ളിൽ ഇരുന്നു ആരോ പുച്ഛിക്കും പോലെ... എപ്പോഴോ വേദനയോടെ ഓർത്തു.... ചതിക്കപ്പെട്ടു എന്ന തോന്നലിൽ ഹൃദയം പൊട്ടി പോകും എന്ന പോലെ നിറഞ്ഞു നിൽക്കുന്ന രണ്ട് ഉണ്ടകണ്ണുകൾ...

അവനെ ഉറക്കം കെടുത്താൻ അത് മതിയായിരുന്നു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ചിരിക്ക് കൊച്ചേച്ചി.... ഇതെന്തു ചിരിയാ... ഹേ..നല്ല പോലെ ചിരിക്ക്.... " ഫോണും പിടിച്ചു നിലയെ ഫോട്ടോ എടുക്കാൻ ഉള്ള കഷ്ടപാടിലാണ് ചെക്കൻ.... നിലക്ക് ആണെങ്കിൽ ആകെ ഒരു ചമ്മൽ.... "ന്റെ കൊച്ചേച്ചി.... നിങ്ങള് സാധാരണ ചിരിക്കില്ലേ.... പല്ല് മുഴുവൻ പുറത്ത് കാട്ടിയിട്ട്..അത് പോലെ.... " "വെറുതെ എങ്ങനെയാഡാ അനികുട്ടാ ചിരിക്കുക..... " "ന്ന.... ഞാൻ ഒരു കോമഡി പറയാം... അപ്പൊ ചിരിക്കാലോ.... " അത് പറഞ്ഞതും അവള് അറിയാതെ ചിരിച്ചു പോയിരുന്നു.... അവൻ ആണെങ്കിൽ കിട്ടിയ ഗ്യാപിൽ ക്ലിക്ക് ചെയ്തു... "ഇപ്പൊ റെഡി.... ഐശ്....എന്നാ ഗ്ലാമർ ആണ് പൊന്നെ... വെറുതെ അല്ല ആ മനുഷ്യൻ കൊച്ചേച്ചിയെ വളച്ചത്...." ഒരു കൂസലും കൂടാതെ ചെക്കൻ പറഞ്ഞതും പറമ്പിൽ പണിക്കിടെ അമ്മ കൊടുത്ത വെള്ളം കുടിച്ചു നിന്നിരുന്ന ഹർഷൻ പോലും ഞെട്ടി പോയി... അവൻ കണ്ണുരുട്ടി കൊണ്ട് ചെക്കനെ നോക്കിയപ്പോഴും അവൻ ഫോണിൽ ആണ്... "വന്നു വന്നു ഈ കുട്ടി പിശാശിന് പേരിനു പോലും നാണം ഇല്ലാതായി..."

അവൻ പിറുപിറുത്തു കൊണ്ട് വെള്ളം കുടിച്ച ഗ്ലാസ്‌ അമ്മയുടെ അടുത്ത് തന്നെ ഏല്പിച്ചു കൊണ്ട് വീണ്ടും പണിയിൽ ഏർപ്പെട്ടു... "ആയമ്മ കൂടി വാ... ഞാൻ ഫോട്ടോ എടുത്തു തരാം... " ഇടക്ക് അമ്മയെ വലിച്ചു കൊണ്ട് പോയി ചെക്കൻ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു... ഇടക്ക് അമ്മയുടെയും നിലയുടെയും ചെക്കന്റെയും പതുങ്ങിയതും ഉച്ചത്തിലും ഉള്ള ചിരിയും കേൾക്കാം.... ഹർഷൻ കിളക്കുന്നതിനിടെ മെല്ലെ തല ഉയർത്തി അവരെ ഒന്ന് നോക്കി.... ആ സന്തോഷത്തേ ഉള്ളിലേക്ക് എടുത്തു... മെല്ലെ അവന്റെ ചുണ്ടിലും പുഞ്ചിരി തെളിഞ്ഞു... "ദേ... മനുഷ്യ ഇങ്ങോട്ട് നോക്ക്.... " ചെക്കന്റെ വിളി കേട്ടു അവൻ ഒന്ന് തല ഉയർത്തിയതും അവൻ ഫോട്ടോ എടുക്കലും കഴിഞ്ഞിരുന്നു... "ഡാ... " "ഓഹ്... പിന്നെ... ഒരു ഫോട്ടോ എടുത്തു എന്ന് കരുതി ഗ്ലാമർ ഒന്നും പോകാൻ പോകുന്നില്ല മനുഷ്യ....." ഹർഷന്റെ കണ്ണുരുട്ടൽ കണ്ടു അവൻ പിറു പിറുത്തു.... "അവനെ ഒന്നും നോക്കണ്ട അനികുട്ടാ.... നീ ഇങ്ങ് വന്നേ... വന്നിട്ട് ഈ നേരം ആയിട്ട് ഒന്നും കഴിച്ചില്ലല്ലോ... " അമ്മ ചെക്കനെ വിളിച്ചു കൊണ്ട് പോകും വഴി പറഞ്ഞു...

"ഓഹ്... കൊണ്ട് പോ...പാമ്പിന് തന്നെ പാല് കൊടുക്ക്.... " "ദേ..മനുഷ്യ..." അവൻ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞതും ഹർഷൻ കൈക്കോട്ട് ഒന്ന് പൊക്കി പിടിച്ചു.. ശേഷം ഒന്ന് പിരികം പൊക്കി... "നിങ്ങള് കൊച്ചേച്ചിയുടെ ഒരേ ഒരു ഭർത്താവ് ആയത് കൊണ്ട് മാത്രം വെറുതെ വിടുന്നു... ഇനി മേലാൽ എന്നെ എന്തേലും പറഞ്ഞാൽ ഉണ്ടല്ലോ... " അവനും മുഖവും വീർപ്പിച്ചു പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് നടന്നു... അവന് ചിരിയാണ് വന്നത്... അവൻ അതെ പുഞ്ചിരിയോടെ അവനിൽ നിന്നും നോട്ടം മാറ്റിയതും കണ്ടു മുറ്റത്ത്‌ നിന്നു പറമ്പിലേക്ക് എത്തി നോക്കുന്ന നിലയെ... "ന്താടി കൊച്ചേ.... " അവൻ അല്പം ശബ്ദം ഉയർത്തി കൊണ്ട് ചോദിച്ചതും ഒരു നിമിഷം അവൾ ഒന്ന് ഞെട്ടി...ശേഷം ഒന്ന് ചുമല് പൊക്കി കാണിച്ചു... "ന്നാ തണലത്ത് പോയി ഇരിക്ക്... " അവൻ വീണ്ടും പറഞ്ഞു... അവൾ മെല്ലെ ചുറ്റും ഒന്ന് നോക്കി കൊണ്ട് പറമ്പിലേക്ക് കടന്നു... "കൊച്ചേ...വെറുതെ വഴുതി വീഴാതെ കയറി പോ...." അവൻ വീണ്ടും പറഞ്ഞു എങ്കിലും അതൊന്നും കൂസാക്കാതെ അവൾ കൃഷി തോട്ടത്തിലേക്ക് നടന്നു.... ഹർഷന്റെ വിയർപ്പ് ആണ്...

രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെട്ടതിന്റെ ഫലം... നിറയെ കായ്ച്ചു നിൽക്കുന്ന തക്കാളിയും തൂങ്ങി നിൽക്കുന്ന കൈപ്പയും ഒക്കെയുള്ള കൃഷി തോട്ടം... അവൾ ഒന്നിലും തൊടാനെ പോയില്ല.... തൊട്ടാൽ എന്തായാലും ചീത്ത ഉറപ്പാ.... "അമ്മേ... " കൂട്ടി ഇട്ട മണ്ണിൽ കാല് ഒന്ന് പൂഴ്ന്നതും അവൾ അറിയാതെ വിളിച്ചു പോയി... ഒരു കാല് താഴേക്ക് പോയത് കൊണ്ട് തന്നെ മറുകാൽ ഒന്ന് മടങ്ങി പോയിരുന്നു.... "പറഞ്ഞാൽ കേൾക്കരുത്....ന്നിട്ട് കയ്യും കാലും മുറിച്ചു വെക്ക്.... " ഹർഷൻ ഓടി വന്നു കൊണ്ട് അവളെ പിടിച്ചു ഉയർത്തി കാല് ചെളിയിൽ നിന്നും വേർപെടുത്തി കൊണ്ട് പറഞ്ഞു... അവൾ ഒന്ന് ചമ്മി ചിരിച്ചു... അവൻ അവളുടെ മടങ്ങിയ കാലിൽ ഒന്ന് നോക്കി... "ഇനിയും ഇവിടെ നിന്ന് തിതൈ തുള്ളാതെ ഉള്ളിലേക്ക് പോകാൻ നോക്ക് കൊച്ചേ... ഇനിയും ഇവിടെ നിന്ന ന്റെ പണി നടക്കില്ല.... " അവൻ അല്പം ഗൗരവത്തോടെ പറഞ്ഞു... അവളുടെ മുഖവും കൂർത്തു... "ന്താ ഇയാളെ തലയിൽ അല്ലല്ലോ ഞാൻ കയറി നിൽക്കുന്നത്.... " വെറുതെ ഒന്ന് പറഞ്ഞു കൊണ്ട് ചുണ്ടും കോട്ടി ഇടതു കൈ കൊണ്ട് പാവാടയും പൊക്കി കൊണ്ട് പോകാൻ ഒരുങ്ങിയവളുടെ കയ്യിൽ പിടിച്ചു ഹർഷൻ തന്നോട് ചേർത്തു... പെട്ടെന്ന് ആയത് കൊണ്ട് അവൾ ഒന്ന് ഞെട്ടിയിരുന്നു... ആ ഉണ്ടകണ്ണുകൾ ഒന്ന് വിടർന്നു വന്നു... അവന്റെ ചുണ്ടിലും ഉണ്ടായിരുന്നു കള്ള ചിരി.... "ഇങ്ങനെ ഉണ്ടകണ്ണും മിഴിച്ചു.... നിന്നാൽ ഞാൻ എങ്ങനെയാടി സ്വസ്ഥായിട്ട് ഇവിടെ ജോലി ചെയ്യാ കൊച്ചേ.....ഒന്നുകിൽ നിന്റെ കണ്ണിന്റെ സൈസ് കുറക്കണം.... അല്ലേൽ നീ ഈ ഭാഗത്തേക്ക് അടുക്കാനെ പാടില്ല... അല്ലേൽ നിന്റെ അച്ചേട്ടൻ മടിയനായി പോവോടി.... " ...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story