അറിയാതെ: ഭാഗം 35

ariyathe

രചന: THASAL

"ഇങ്ങനെ ഉണ്ടകണ്ണും മിഴിച്ചു.... നിന്നാൽ ഞാൻ എങ്ങനെയാടി സ്വസ്ഥായിട്ട് ഇവിടെ ജോലി ചെയ്യാ കൊച്ചേ.....ഒന്നുകിൽ നിന്റെ കണ്ണിന്റെ സൈസ് കുറക്കണം.... അല്ലേൽ നീ ഈ ഭാഗത്തേക്ക് അടുക്കാനെ പാടില്ല... അല്ലേൽ നിന്റെ അച്ചേട്ടൻ മടിയനായി പോവോടി.... " കുഞ്ഞ് ചിരിയോടെ ശബ്ദം നന്നേ താഴ്ത്തി കൊണ്ട് അവൻ പറഞ്ഞതും നിമിഷ നേരം കൊണ്ട് തന്നെ അവളുടെ ചുണ്ടിലും പുഞ്ചിരി തെളിഞ്ഞു... അവൾ മെല്ലെ അവന്റെ മീശ തുമ്പിൽ പിടിച്ചു പിരിച്ചു വെച്ചു.... "ന്റെ കണ്ണിന്റെ സൈസ് അത് ജന്മനാ ള്ളതാ....അതോണ്ട് അത് കുറക്കാൻ പറ്റത്തില്ല... പിന്നെ ഇവിടെ നിൽക്കരുത് എന്നൊക്കെ പറഞ്ഞാൽ അതെന്ത് ന്യായമാ മനുഷ്യ...." ചിരി ചുണ്ടിൽ ഒതുക്കി കൊണ്ട് അവളുടെ സംസാരം കേട്ടു അവനും ഒന്ന് ചിരിച്ച് പോയി... അറിയാതെ തന്നെ അവളും കൂടെ കൂടി... "നീ ചെക്കന് പഠിക്കുവാണോടി.... " അവൻ തമാശയോടെ അവളുടെ നെറ്റിയിൽ ഒന്ന് തട്ടി... ശേഷം അവളുടെ മേലിൽ നിന്നും പിടി അയച്ചു.... അവളും ചെറുതിലെ ഒന്ന് പുഞ്ചിരിച്ചു.... "അവൻ നല്ലൊരു സ്കൂൾ തന്നെയാ അച്ചേട്ടാ....എങ്ങനെയാ ആൾക്കാരെ കയ്യിൽ എടുക്കണംന്ന്..... "

അവളും അതെ രീതിയിൽ തന്നെ പറഞ്ഞു... ഹർഷനും അറിയായിരുന്നു അത് ശരിയാണ് എന്ന്.... ചെക്കൻ പത്ത് കഴിഞ്ഞു നിൽക്കുന്ന സമയത്ത് ആണ് ആദ്യമായി അവനെ കാണുന്നത്.... വീട്ടിലെ ദാരിദ്രവും പട്ടിണിയും കാരണം പഠിപ്പ് ഒക്കെ നിർത്തി പാടത്തു സഹായത്തിനു വന്നിരുന്നവൻ......എന്തെങ്കിലും ചോദിച്ചാൽ നിങ്ങൾക്ക് എന്താ മനുഷ്യ....എനിക്ക് സ്കൂളിൽ പോകണ്ടാത്തത് കൊണ്ടല്ലേ എന്നും പറഞ്ഞു ഒഴിഞ്ഞു മാറുന്നവൻ.... ഒരു ദിവസം പേരക്ക വടിയും പൊട്ടിച്ചു അവന്റെ അമ്മ അവനെ തിരഞ്ഞു ഇറങ്ങും വരെ ഒന്നും അറിഞ്ഞിരുന്നില്ല..... "ഈ തള്ള ആൾക്കാരെ നാണം കെടുത്തും... " എന്നും പറഞ്ഞു ആദ്യം കയറി പോയി എങ്കിലും പിറ്റേ ദിവസവും ജോലിക്ക് വന്നു... ചെറിയ വായയിൽ ഉള്ള വലിയ സംസാരവും ആ മനുഷ്യ വിളിയും എപ്പോഴോ ആസ്വദിച്ചു തുടങ്ങിയിരുന്നു........ പിടിച്ചു കെട്ടി സ്കൂളിൽ കൊണ്ട് ഇടുമ്പോഴും മാർക്ക്‌ കുറയുമ്പോൾ ചീത്ത പറയുമ്പോഴും നിങ്ങൾക്ക് എന്താ മനുഷ്യ എന്ന് ചോദിക്കുന്നവനോട് വാത്സല്യം ആയിരുന്നു... കൂടപിറപ്പിനെ പോലെയല്ല.... കൂടപിറപ്പ് തന്നെയാണ്....

ജീവിതത്തിൽ അമൂല്യമായി കൊണ്ട് നടക്കുന്ന ഒരു ബന്ധം.... "അതെ... മനുഷ്യ....ഞാൻ പോയി.... ന്റെ കൊച്ചേച്ചിയെ കൊണ്ട് വെറുതെ പണിയൊന്നും എടുപ്പിക്കണ്ടാ.... ഞാൻ സഖാവിനെ കണ്ടാൽ പറയും... " പുറത്തേക്ക് ഇറങ്ങി പോകും വഴി ചെക്കൻ വെറുതെ ഒന്ന് വിളിച്ചു പറഞ്ഞു... ഹർഷന് ചിരി വന്നു എങ്കിലും അത് കടിച്ചു പിടിച്ചു ഒന്ന് കണ്ണ് കൂർപ്പിച്ചു... "ഒന്ന് പോടാ ചെക്കാ.... എന്റെ പെൺപിറന്നോള്..... ഞാൻ നോക്കിക്കോളാം അവളുടെ കാര്യം... ചെറിയ വായയിൽ വലിയ വർത്തമാനം വേണ്ടാ... " അവനും തിരികെ പറഞ്ഞു... "ഓഹ്....നിങ്ങടെ പെൺപിറന്നോള് ആകും മുന്നേ എന്റെ കൊച്ചേച്ചിയാ.... അതിനെ കൊണ്ട് ശീലം ഇല്ലാത്തതു ചെയ്യിച്ചാൽ ചോദിക്കാനും പറയാനും ആളുണ്ട്.... " "എന്നാ നീ ഇങ്ങ് വാടാ..." ഹർഷൻ മുറ്റത്തേക്ക് കയറുന്നതിനിടയിൽ പറഞ്ഞു... "ഇന്നൊരു മൂഡ് ഇല്ല.... എന്തായാലും നാളെ വരാം... " അവന്റെ വരവ് കണ്ടതും ഓടുന്നതിനിടയിൽ ചെക്കൻ വിളിച്ചു പറഞ്ഞു... ഹർഷന്റെ ചുണ്ടിലും പുഞ്ചിരി തങ്ങി... "ഇവനെ കൊണ്ട്... " മെല്ലെ പറഞ്ഞു കൊണ്ട് പറമ്പിലേക്ക് ഇറങ്ങി..

"നീ ഇനി എന്ത് നോക്കി നിൽക്കുവാടി കൊച്ചേ... മുറ്റത്തേക്ക് കയറടി... " അവരെയും നോക്കി നിൽക്കുന്ന നിലയോട് ആയി ശബ്ദം ഉയർത്തി കൊണ്ട് ഹർഷൻ പറഞ്ഞതും അവൾ ചുണ്ട് കോട്ടി കൊണ്ട് ഉള്ളിലേക്ക് നടന്നു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "നീ ഈ രാത്രി എങ്ങോട്ടാഡാ.... " ടോർച് എടുത്തു ഉമ്മറത്ത് തന്നെ നിലയോട് എന്തോ പറയുന്ന ഹർഷനെ കണ്ടു മുടി വാരി കെട്ടി കൊണ്ട് അങ്ങോട്ട്‌ വന്ന അമ്മ ചോദിച്ചു.. "പാടത്ത് പിന്നേം അവന്മാര് ഇറങ്ങീട്ടുണ്ട്....രാഖവേട്ടന്റെ വീട്ടിലെ നാല് കോഴികളെയാ ഒറ്റ ദിവസം കൊണ്ട് കാണാതായത്.....ഇന്നെങ്കിലും അവന്മാരെ പിടിക്കണം.... " ടോർച്ച് ഒന്ന് തട്ടി കത്തിച്ചു കൊണ്ട് അവൻ പറഞ്ഞു... "എന്നാലും ഇത്രേം ധൈര്യം ഉള്ളവൻമാര് ആരാകും.... സ്വസ്ഥമായി വീട്ടിൽ നിൽക്കാനും സമ്മതിക്കാത്തവർ.... " "അവരെ ധൈര്യം ഒക്കെ ഇന്ന് കാണിച്ചു കൊടുക്കുന്നുണ്ട്....എത്ര രാത്രിയാ മനുഷ്യന്റെ ഉറക്കം കളയുന്നത്.... നിങ്ങൾ രണ്ട് പേരും ഉള്ളിൽ കയറാൻ നോക്ക്.... ആര് വന്നു മുട്ടിയാലും വാതിൽ തുറക്കണ്ട കേട്ടല്ലോ... " അവൻ മുൻകരുതൽ എന്ന പോലെ പറഞ്ഞു...

രണ്ട് പേരും തലയാട്ടി കൊണ്ട് ഹാളിലേക്ക് കയറുന്നത് വരെ പുറത്ത് തന്നെ നിന്നു.... ഡോർ അടക്കും മുന്നേ നില കുഞ്ഞ് പുഞ്ചിരിയോടെ അവനെ ഒന്ന് നോക്കി... അവനും ചെറു ചിരിയോടെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു... "ഡോർ അടക്കഡി കൊച്ചേ.... " അവൻ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞതും അവൾ ഡോർ ലോക്ക് ചെയ്തു കൊണ്ട് ഹാളിലെ ജനാല വഴി ഗേറ്റ് കടന്നു പോകുന്നവനെ നോക്കി നിന്നു.... "അവനിത് പതിവ് ആയിരുന്നു.... വിവാഹം കഴിഞ്ഞ ശേഷം ആണ് പിന്നെയും പോകാതായത്.... " പിന്നിൽ നിന്നും അമ്മയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.... അവൾക്കും അറിയാമായിരുന്നു....രാത്രി ഏറുമാടത്തിൽ നിന്നും ഉയരുന്ന ശബ്ദങ്ങളും.... വയലിലൂടെ പോകുന്നവരോട് കാര്യങ്ങൾ തിരക്കുകയും സംശയങ്ങൾ തോന്നിയാൽ ചോദ്യം ചെയ്തും.. ഇടയ്ക്കിടെ ചുറ്റും പായുന്ന ടോർച്ചിന്റെ വെളിച്ചവും എല്ലാം അവൾക്ക് പരിജിതമായിരുന്നു... അത് തന്നെ ആയിരുന്നു തങ്ങളെ സുരക്ഷിതമാക്കിയിരുന്നതും.... വീടിനോട് എന്ന പോലെ നാടിനോടും ഉത്തരവാദിത്തം ഉള്ളവൻ ആണ് തന്റെ അച്ചേട്ടൻ എന്ന് അവൾക്കും അറിയാമായിരുന്നു...

"മോളെ... ഇന്ന് ന്റെ അടുത്ത് കിടന്നാൽ മതിട്ടോ... ഒറ്റയ്ക്ക് കിടക്കേണ്ട.... " അമ്മയുടെ വാക്കുകൾക്ക് മുന്നിൽ അവൾ മെല്ലെ ഒന്ന് തലയാട്ടി.... റൂമിൽ ചെന്ന് പുതപ്പ് എടുത്തു വന്നപ്പോൾ തന്നെ കണ്ടു ബെഡിൽ തനിക്കായി സ്ഥലം നൽകി കൊണ്ട് ഒതുങ്ങി കിടക്കുന്ന അമ്മയെ.... അവൾ അവരോടൊപ്പം കയറി കിടന്നു... ഉറക്കം അവളെ തേടി വരുന്നുണ്ടായിരുന്നില്ല.... കയ്യിലെ അസ്വസ്ഥതയും കൂടെ ഉറക്കമില്ലായ്മയും അവളെ വല്ലാതെ ഉലച്ചിരുന്നു.... അവൾ പുതപ്പ് ഒന്ന് നേരെ ഇടാൻ ഒരുങ്ങിയതും അമ്മ തന്നെ അവളുടെ പുതപ്പ് കാലിലേക്ക് വലിച്ചിട്ടു കൊടുത്തു... ഒരു തല അവളുടെ മേലിലേക്കും.... "മോൾക്ക്‌ ന്താ ഉറക്കം വരുന്നില്ലേ.... " തിരിഞ്ഞു കിടക്കാൻ പോലും ആകാതെ ബെഡിൽ നെരിപിരി കൊള്ളുന്നത് കണ്ടിട്ടാകാം അമ്മയുടെ ചോദ്യം വന്നു.... അവൾ മെല്ലെ അവരെ ഒന്ന് നോക്കി...ഇരുട്ടിലും പുഞ്ചിരി തൂകുന്ന അവരുടെ ചുണ്ടുകൾ കാണാൻ കഴിയുന്നുണ്ടായിരുന്നു... "മ്മ്മ്ഹും.... " അവൾ മെല്ലെ മൂളി... "കണ്ണടച്ചു കിടന്നോ മോളെ.... ഉറക്കം വന്നോളും.... " അവർ വാത്സല്യത്തോടെ അവളുടെ മുടിയിൽ ഒന്ന് തലോടി....

അവൾ കണ്ണടച്ച് അത് ആസ്വദിച്ചു.... അമ്മയാണ് അടുത്ത്.... എപ്പോഴും പലരും അമ്മായിയമ്മ ആണെന്ന് പറയുമ്പോഴും അവളുടെ മനസ്സിൽ സ്വന്തം അമ്മയുടെ സ്ഥാനം തന്നെ ആയിരുന്നു... ജന്മം നൽകിയ അമ്മയും... കൂട്ടിന് സ്നേഹം നൽകുന്ന ഒരമ്മയും.. അവൾക്ക് രണ്ട് അമ്മമാരാണ് സ്വന്തം എന്ന് പറഞ്ഞു സ്നേഹിക്കാൻ... മൗനമായിരുന്നു ഇരുവർക്കും ഇടയിൽ... രണ്ട് പേർക്കും ഉറങ്ങാൻ ആയിരുന്നില്ല... രണ്ട് പേരുടെയും ചിന്തകൾ ഒരാളിൽ തന്നെ ഒതുങ്ങി കൂടി.... ഹർഷൻ.... ഇടക്ക് എപ്പോഴോ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടു എങ്കിലും അവൾ കണ്ണ് തുറന്നില്ല... "എന്താടാ.... ഇവിടെ കുഴപ്പം ഒന്നും ഇല്ല...." "ആണോ... ഈ ഭാഗത്ത്‌ വെച്ചാണോ... ന്നാലും വേണ്ടില്ല അവരെ പിടിച്ചല്ലോ....തല്ലാൻ ഒന്നും നിൽക്കണ്ട ട്ടോ...പോലീസിൽ ഏൽപ്പിച്ചാൽ മതി... ഇനി അധികം നിൽക്കാതെ വന്നോണം.. " "നില മോള് ഉറങ്ങി....ആ... ഞാൻ ഉറങ്ങിക്കോളാം.... ചീത്ത പറയല്ലേഡാ... നീ പെട്ടെന്ന് വരാൻ നോക്ക്... മ്മ്മ്... " മറുവശത്തേ ചോദ്യങ്ങളോ കാര്യങ്ങളൊ മനസ്സിലായില്ല എങ്കിലും തന്നെ പറ്റിയും അവന് ആധിയുണ്ട് എന്നൊരു തിരിച്ചറിവ് അവളിൽ ആനന്ദം സൃഷ്ടിച്ചു...

ഉള്ളിലെ സന്തോഷം പുറമെ പ്രകടിപ്പിക്കാതെ അവൾ കണ്ണുകൾ അടച്ചു തന്നെ കിടന്നു.... അമ്മയുടെ വാത്സല്യം നിറഞ്ഞ തലോടൽ നെറുകയിൽ പതിയുന്നതും കൈകളെ പൊതിഞ്ഞു പിടിക്കുന്നതും അവൾ അറിയുന്നുണ്ടായിരുന്നു.... എപ്പോഴോ തോന്നി... അച്ചേട്ടൻ അമ്മയെ പോലെ ആണെന്ന്.... പുതപ്പ് ഒന്ന് കൂടെ തന്നിലെക്ക് ചേർത്ത് വെച്ചു... അച്ചേട്ടന്റെ ഗന്ധം.... അവൾക്ക് അവനോട് പ്രണയം ആയിരുന്നു... അവന്റെ ഓരോ വാക്കുകളോടും നോട്ടങ്ങളോടും ഗന്ധത്തോട് പോലും കൊതിയായിരുന്നു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ഹർഷ..... " ഏറുമാടത്തിൽ മലർന്നു കിടക്കുമ്പോൾ കിച്ചുവിന്റെ വിളി കേട്ടു അവൻ മെല്ലെ ഒന്ന് ചെരിഞ്ഞു നോക്കി... "നീ വീട്ടിലേക്ക് പോണില്ലേ.... " "നേരം ഇത്രേം ആയില്ലേ... ഇനി ഇനി അവരുടെ ഉറക്കം കൂടി ഇല്ലാതാക്കുന്നില്ല...." അവനും വാക്കുകളിൽ പരിതി കൽപ്പിച്ചു... പുഞ്ചിരിയോടെ മുകളിലേക്ക് നോക്കി തന്നെ കിടന്നു... "നിനക്ക് നിലയെ ആദ്യമെ ഇഷ്ടായിരുന്നല്ലേ.... " കിച്ചുവിന്റെ ചോദ്യത്തിന് അവൻ ഒരു ഉത്തരം നൽകിയില്ല.... പറയാൻ വാക്കുകൾ ഇല്ല....

പതിനെട്ടു പോലും തികയാത്ത ആ പാവാടക്കാരി ഹൃദയത്തിൽ വേരുറപ്പിച്ചത് തന്നോട് പോലും ചോദിച്ചിട്ടല്ലോ.... അച്ചേട്ടാ എന്ന വിളിയിൽ സന്തോഷം കണ്ടെത്താനെ അവനും ആയിരുന്നുള്ളൂ....ആ ഉണ്ട കണ്ണുകളും... യക്ഷി പല്ലുകൾ കാണിച്ചുള്ള ആ ചിരിയും എപ്പോഴോ ഉറക്കം കെടുത്തി... പക്ഷെ ആ പ്രണയം തനിക്ക് അവകാശപ്പെട്ടതല്ല എന്നറിഞ്ഞപ്പോൾ ഉള്ളിൽ നിറഞ്ഞത് ശൂന്യതയാണ്.... പലപ്പോഴും അരുണിന്റെ കൂടെ കാണുമ്പോൾ അവർക്ക് മുന്നിൽ പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോഴും വേദനിച്ചത് തന്റെ ഹൃദയം അല്ലേ... അവസാനം തന്നിലെക്ക് തന്നെ അവൾ എത്തി ചേരുമ്പോൾ ആദ്യ നാളുകളിൽ മനസ്സ് അറിഞ്ഞു സന്തോഷിക്കാൻ പോലും തനിക്ക് ആയില്ല.... ആ വേദന കാണുമ്പോൾ തെറ്റായി പോയോ എന്ന ചിന്തയും... ആ ചിന്തകളെ എല്ലാം മറി കടന്നു ഇന്നുള്ള ജീവിതം അത്രയും മനോഹരമാണ്....സ്വസ്ഥത നിറഞ്ഞതാണ്.....നിർവികാരത നിറഞ്ഞു നിന്നിരുന്ന കണ്ണുകളിൽ ഇന്ന് കാണുന്ന പ്രണയം അത് തന്നെയാണ് മുന്നോട്ട് ജീവിക്കാൻ ഉള്ള പ്രേരണയും... അവൻ ചിന്തകളെ ഉള്ളിൽ ഇട്ടു കൊണ്ട് മെല്ലെ അവന് നേരെ തിരിഞ്ഞു കണ്ണ് ചിമ്മി... ആണെന്നോ അല്ല എന്നോ പറഞ്ഞില്ല... പറയേണ്ട ആവശ്യം ഇല്ല.... അത് തന്റെ മാത്രം പ്രണയം ആണ്.....

വാക്കുകൾ കൊണ്ട് അതിനെ പരിശുദ്ധമാക്കേണ്ട ആവശ്യം ഇല്ല...മനോഹരമാക്കേണ്ട ആവശ്യം ഇല്ല.... കണ്ണുകൾ മെല്ലെ ഇറുകെ അടച്ചു... മനസ്സിനെ കുളിർപ്പിക്കും രീതിയിൽ ആദ്യം തന്നെ കടന്നു വന്നത് തന്റെ നില കൊച്ച് തന്നെ ആയിരുന്നു.... ചുണ്ടുകളിൽ കുഞ്ഞ് പുഞ്ചിരി നിറഞ്ഞു... കിച്ചുവിന്റെ ചുണ്ടിലും അതെ പുഞ്ചിരി വിരിഞ്ഞിരുന്നു... "നീ കണ്ട പോലെ ഒന്നും അല്ലല്ലോഡാ... " കിച്ചു ചിരിയോടെ പറയുമ്പോഴും ഹർഷൻ അവന്റെതായ ലോകത്ത് ആയിരുന്നു... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "മോളുടെ തീരുമാനം എന്താ.... ഡിവോഴ്സ് ആണെങ്കിൽ കൂടി ഞാൻ കൂടെ നിൽക്കും... " ബെഡിൽ ഇരിക്കുന്ന ശ്രേയയുടെ കൈകൾ കവർന്നു കൊണ്ട് അച്ഛൻ ചോദിക്കുമ്പോൾ അവൾ കണ്ണുകൾ നിറച്ചു കൊണ്ട് വേണ്ടാ എന്ന രീതിയിൽ തലയാട്ടി... ആ അച്ഛന്റെ ഉള്ളിലും സങ്കടം ആയിരുന്നു.... അത്ര ഏറെ കൊതിയോടെ ജീവിതം ആരംഭിച്ചവൾ ആണ്... അവൾ നിറഞ്ഞ കണ്ണുകളെ തുടച്ചു കൊണ്ട് ബെഡിലേക്ക് കിടക്കുമ്പോൾ അച്ഛൻ വാക്കുകൾ കൊണ്ട് അവളെ നോവിക്കാതെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് പുറത്തേക്ക് നടന്നു... എന്താ ചെയ്യേണ്ടത്.... നശിക്കുന്നത് തന്റെ ജീവിതം ആണ്... അറിയാം...പക്ഷെ... ഇത്രമാത്രം ചതി ചെയ്തവനോട് ക്ഷമിക്കാൻ ആകുന്നില്ല.... ഇനിയും സമയം വേണം... ഒരുപാട്.... എപ്പോഴോ മനസ്സിലേക്ക് അവനുമൊത്തുള്ള നല്ല നാളുകൾ കടന്നു വന്നു... കൈകൾ അറിയാതെ തന്നെ ഉതരത്തേ പൊതിഞ്ഞു.... അതിനെ മറികടന്നു കൊണ്ട് ശ്രീക്കുട്ടിയുടെ വാക്കുകളും.... നിറഞ്ഞു നിൽക്കുന്ന നിലയുടെ കണ്ണുകളും.... അത് മതിയായിരുന്നു ഉള്ളിലെ സങ്കടം വാശിയിലേക്ക് മാറാൻ... അവൾ ഇരു കണ്ണുകളും ഇറുകെ അടച്ചു.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story