അറിയാതെ: ഭാഗം 36

ariyathe

രചന: THASAL

രാവിലെ കണ്ണുകൾ തുറക്കും മുന്നേ നില ഇടതു കൈ കൊണ്ട് ബെഡിൽ എന്തിനോ വേണ്ടി പരതി... പെട്ടെന്ന് എന്തോ ഓർത്ത കണക്കെ കണ്ണുകൾ തുറന്നു കൊണ്ട് പിടഞ്ഞു ബെഡിൽ നിന്നും എഴുന്നേറ്റു.... സാധാരണ അച്ചേട്ടനേക്കാൾ നേരത്തേ എഴുന്നേൽക്കുക അവൾ തന്നെ ആകും... ഇന്ന് അമ്മയുടെ കൂടെയായത് കൊണ്ട് അമ്മ നേരത്തെ എഴുന്നേറ്റു കാണും... അവൾ മെടഞ്ഞിട്ട മുടിയിൽ നിന്നും പുറത്തേക്ക് വന്ന കുഞ്ഞ് മുടികളെ ഒന്ന് ഒതുക്കി വെച്ചു കൊണ്ട് പുതപ്പ് വാരി എടുത്തു അമ്മയുടെ റൂമിൽ നിന്നും ഇറങ്ങി... മുറിയിൽ ചെന്നതും കണ്ടു ബെഡിൽ കമിഴ്ന്നു കിടന്നു ഉറങ്ങുന്ന അച്ചേട്ടനെ.... അവളുടെ ചുണ്ടിൽ കുഞ്ഞ് ചിരി സ്ഥാനം പിടിച്ചു.... പുതപ്പ് ഒന്ന് അവന്റെ മേലേക്ക് ഇട്ടു കൊടുത്തു കൊണ്ട് ബാത്‌റൂമിൽ കയറി... ചെറിയ കുളിയും കഴിഞ്ഞു വന്നപ്പോഴും അവൻ ഉറക്കത്തിൽ തന്നെ ആയിരുന്നു.... അവൾ നേരെ അടുക്കളയിലേക്ക് നടന്നു... "കൈ നനച്ചോ നീ... " ചെറുതിലെ നനഞ്ഞ പ്ലാസ്റ്റർ തൊട്ടു നോക്കി അമ്മ ചെറിയ ഒരു കണ്ണുരുട്ടലോടെ ചോദിച്ചു... "കയ്യിൽ കവർ കെട്ടിയിരുന്നു... അതിനുള്ളിലൂടെ വെള്ളം ഇറങ്ങിയതാകും... "

അവളും ഒരു ചെറു ചമ്മലോടെ പറഞ്ഞു... അമ്മ ഒരു കപ്പ്‌ ചായ എടുത്തു അവൾക്ക് നേരെ നീട്ടി... "ഞാൻ ചെയ്തോളാം അമ്മ..." കറി ഉണ്ടാക്കാൻ ഉള്ള തിരക്കിൽ ഉള്ള അമ്മയെ നോക്കി അവൾ പറഞ്ഞു... "ന്റെ മോളെ.... അതൊന്നും വേണ്ടാ... ഈ കൈ ഒക്കെ ഒന്ന് ശരിയാകട്ടെ... ന്നിട്ട് ഞാൻ തന്നെ പറയാം എന്തെങ്കിലും എടുക്കണമെങ്കിൽ... നീ ഇപ്പൊ ഇത് കുടിക്കാൻ നോക്ക്... " അവളുടെ കയ്യിൽ കപ്പ്‌ കൊടുത്തു കൊണ്ട് അവർ പറഞ്ഞു... അവൾ തിണ്ണയിൽ ആയി ചാരി നിന്നു കൊണ്ട് ചായ ചുണ്ടോട് ചേർത്തു... "അച്ചേട്ടൻ എപ്പോഴാ വന്നേ... " ചോദിക്കുമ്പോൾ അവളിൽ തെല്ലു ചമ്മൽ ഉണ്ടായിരുന്നു... "ഇപ്പൊ കയറി വന്നിട്ടേ ഒള്ളൂ മോളെ... ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞതാ രാത്രി തന്നെ വരാൻ... ന്നിട്ട് കയറി വന്ന നേരമാ.... ഇന്നലെ ഉറക്കം ശരിക്ക് കിട്ടീല എന്നും പറഞ്ഞു കയറി കിടന്നതാ...... കുറച്ചു കഴിഞ്ഞാൽ മോള് പോയി ഒന്ന് വിളിച്ചേക്കണം....

കൃഷിഭവൻ വരെ ഒന്ന് പോകണം ന്ന് പറഞ്ഞിരുന്നു... " ജോലിക്ക് ഇടയിലൂടെ ധൃതിയിൽ ആയിരുന്നു അമ്മയുടെ വാക്കുകൾ... അമ്മ എപ്പോഴും അങ്ങനെയാണ്... ഒരു നേരവും അടങ്ങി ഇരിക്കില്ല... എന്തെങ്കിലും ഒക്കെയായി ചെയ്തു കൊണ്ടിരിക്കും... അച്ചേട്ടനെ പോലെ തന്നെ... അവൾ മെല്ലെ ഒന്ന് തലയാട്ടി.... അവരുടെ കൈ പണികൾ എല്ലാം നോക്കി നിൽക്കുകയായിരുന്നു അവൾ.... സംസാരത്തിലെ ധൃതി കണക്കെ കൈകളും അധിവേഗത്തിൽ ഉള്ള സഞ്ചാരം ആണ്.... തന്നെ പോലെ തണുത്ത മട്ടല്ല.... അവൾ വെറുതെ ചിന്തിച്ചു നിന്നു.... "അമ്മാ.... ചായ... " അടുക്കളയിലേക്ക് കയറും നേരം ഹർഷൻ വിളിച്ചു പറഞ്ഞതും അവളുടെ നോട്ടം പിടച്ചിലോടെ അവനിൽ പതിഞ്ഞു... അവൻ കള്ള ചിരിയോടെ അവളെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു... "ഇപ്പോഴല്ലേഡാ... കയറി കിടന്നേ... അപ്പോഴേക്കും എണീറ്റോ... " അമ്മയുടെ ചോദ്യത്തിന് അവൻ നിലയുടെ അടുത്ത് തന്നെ തിണ്ണയിലേക്ക് കയറി ഇരുന്നു... "ഉറക്കം വന്നതായിരുന്നു... പിന്നെ എന്തോ ഉറങ്ങാൻ തോന്നിയില്ല... " അവൻ കുസൃതിയോടെ നിലയെ നോക്കി...

നിലയും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... "ഇന്നലെ പോയിട്ട് എന്തായഡാ... അവന്മാരെ പോലീസിൽ ഏൽപ്പിച്ചോ... " ഒരു കപ്പ്‌ ചായ അവന് നേരെ നീട്ടി കൊണ്ടായിരുന്നു അമ്മ ചോദിച്ചത്... അവൻ ചായ കപ്പ്‌ വാങ്ങി ചുണ്ടോട് ചേർത്തു... "അറിയുന്ന പിള്ളേര് ആണ് അമ്മാ... നമ്മുടെ പടികുളത്തിനടുത്ത് കച്ചോടം ചെയ്യുന്നോര് ഇല്ലേ.... " "എന്റെ ഈശ്വരാ.... ആ ചെക്കനോ... " "മ്മ്മ്... രാത്രി ഇതാ പരിപാടി.... പിടിച്ചു നാലെണ്ണം പൊട്ടിച്ചപ്പോൾ തന്നെ കരച്ചിൽ തുടങ്ങി... പിന്നെ എല്ലാരും ചേർന്നു പോലീസിൽ എൽപ്പിക്കാം എന്ന കരുതിയത്... പാവമല്ലേ... അവരെ പ്രതീക്ഷിച്ചും വീട്ടുകാര് ഇല്ലേ... വേണ്ടാന്ന് വെച്ചു... പറഞ്ഞു വിട്ടിട്ടുണ്ട്... ഇനി അങ്ങനെ എന്തേലും ഉണ്ടായാൽ അപ്പൊ നോക്കാംന്ന് വെച്ചു... " അവൻ പറയുന്നത് ഓരോന്നും മൗനമായി ശ്രദ്ധിച്ചു കേട്ടു കൊണ്ടിരിക്കുകയായായിരുന്നു നില.... "ആ ഉണ്ട കണ്ണ് ഉള്ളിലേക്ക് ഇടടി... " അവൻ തമാശ എന്നോണം അവളുടെ തലയിൽ ഒന്ന് മേടി കൊണ്ട് പറഞ്ഞു... അമ്മ ചിരിയോടെ ജോലിയിലേക്ക് തന്നെ തിരിയുമ്പോൾ അവൻ മേടിയ തലയിൽ ഒന്ന് ഉഴിഞ്ഞു ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ അവനെ നോക്കുകയായിരുന്നു...

അവൻ ചിരിയോടെ ഒന്ന് കണ്ണ് ചിമ്മി... അതോടെ അവളുടെ മുഖവും ഒന്ന് തെളിഞ്ഞു... അവൻ തിണ്ണയിൽ നിന്നും ചാടി ഇറങ്ങി അവളുടെ കയ്യിൽ നിന്നും കാലി കപ്പ്‌ പിടിച്ചു വാങ്ങി സിങ്കിന്റെ അടുത്തേക്ക് നടന്നു... "ഞാൻ കഴുകിക്കോളാം അച്ചേട്ടാ.... " അവൾ അവന്റെ കയ്യിൽ നിന്നും കപ്പ്‌ പിടിച്ചു വാങ്ങാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞതും അവൻ കഴുകുന്നതിനിടയിൽ ഒരു കണ്ണുരുട്ടലോടെ തിരിഞ്ഞു നോക്കി... "കയ്യിന് വയ്യ എങ്കിലും അഭ്യാസത്തിന് ഒരു കുറവും ഇല്ല.... അടങ്ങി ഇരിക്കടി അവിടെ... " അവൻ ഒന്ന് ഒച്ച എടുത്തതും അവൾ മുഖം ഒന്ന് വീർപ്പിച്ചു കൊണ്ട് അകന്നു നിന്നു... അമ്മയും അവളുടെ മുഖത്തെ ഭാവങ്ങൾ കണ്ടു വാ പൊത്തി ചിരിക്കുകയായിരുന്നു... "ഡാ... ചെക്കാ... ഇത് കൂടി കഴുകി വെക്ക്... " അമ്മ കുറച്ചു പത്രങ്ങൾ കൂടി സിങ്കിൽ ഇട്ടു കൊടുത്തു കൊണ്ട് പറഞ്ഞു... അവൻ യാതൊരു മടിയും കൂടാതെ ചെയ്തു കൊടുക്കുന്നുണ്ടായിരുന്നു.... അവൾ മെല്ലെ അവന്റെ അടുത്ത് കൂടി... "അച്ചേട്ടാ.... ഇത് ഞാൻ എടുത്തു വെച്ചോട്ടെ... " കഴുകി വെക്കുന്ന പത്രങ്ങൾ ചൂണ്ടി കൊണ്ട് അല്പം മടിയോടെ ആയിരുന്നു അവൾ ചോദിച്ചത്...

ചീത്ത കേട്ടാലോ... അവളുടെ ഭാവങ്ങൾ കണ്ടു അവനും ചിരി വന്നിരുന്നു... അവൻ പുഞ്ചിരിയോടെ ഒന്ന് തലയാട്ടി... അവളുടെ മുഖവും ഒന്ന് വിടർന്നു.... അവൾ അവൻ കഴുകി വെക്കുന്ന പത്രങ്ങൾ എല്ലാം സ്റ്റാന്റിൽ അട്ടി വെക്കുമ്പോൾ ഇടയ്ക്കിടെ അവളുടെ നോട്ടം അവനിൽ പതിയുമായിരുന്നു... അമ്മയോട് ചിരിച്ചും.... ഇടക്ക് കൈവെള്ളയിൽ വെള്ളം എടുത്തു തന്നെയും അമ്മയെയും നനക്കുകയും.... ഒരു കൈ കൊണ്ട് കഷ്ടപ്പെട്ടു തുടച്ചു മാറ്റുമ്പോൾ സ്നേഹത്തോടെ തുടച്ചു കൊടുക്കുകയും ചെയ്യുന്ന അച്ചേട്ടൻ അവൾക്ക് എന്നും അത്ഭുതം ആയിരുന്നു.... അവൾ മെല്ലെ അവനോട് ചേർന്നു നിന്നു... വെറുതെ ആ തോളിലേക്ക് തല ചായ്ച്ചു വെച്ചു... ഒന്നും കൊതിക്കുന്നില്ല.... ഈ മനുഷ്യന്റെ പ്രണയം ഒഴികെ.... അവൾ മെല്ലെ തല ഉയർത്തി നോക്കിയപ്പോഴും ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി അവൻ ജോലിയിൽ തന്നെ ആയിരുന്നു.... "കൊച്ചേ...." എപ്പോഴോ തോള് ഒന്ന് ഇളക്കി കൊണ്ട് സ്നേഹത്തോടെ ഉള്ള ഒരു വിളി എത്തി... അവളുടെ നോട്ടം അമ്മയിൽ എത്തിയതും മെല്ലെ അവനിൽ നിന്നും അകന്നു...

ചുമലുകൾ തമ്മിൽ പ്രണയിക്കാൻ അവസരം നൽകി കൊണ്ട്.... എത്ര ഉള്ളിൽ ഒളിപ്പിച്ചാലും പ്രണയം ഒരു ദിനം പുറത്ത് വരും.... വാക്കുകൾ വിരളം ആകുമ്പോഴും അതിന് തീവ്രത കൂടുതൽ ആയിരിക്കും..... അവളുടെ പ്രണയം ആണ് അച്ചേട്ടൻ.... ഒരുപാട് കൊതിച്ചു നേടി എടുത്തതല്ല... അറിയാതെ... അവളിലേക്ക് വന്നു ചേർന്ന അവളുടെ മാത്രം പ്രണയം.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ മാസങ്ങൾ അതി വേഗം കടന്നു പോയി.... നിലയുടെ കയ്യിലെ പ്ലാസ്റ്റർ അഴിച്ചു.... അവൾ കോളേജിൽ പോകാൻ തുടങ്ങി എങ്കിലും ഹർഷന് പേടി തന്നെ ആയിരുന്നു.... തിരക്കുള്ള ബസിൽ സൗഹൃദങ്ങൾ കൂടുതൽ മിഴിവാർന്നതാക്കുന്ന തിരക്കിൽ ആയിരുന്നു നിലയും ശ്രീക്കുട്ടിയും എങ്കിൽ ഹർഷന് അതൊരു ആധി തന്നെ ആയിരുന്നു.... "കൊച്ചേ.....കിട്ടിയ ബസിൽ തൂങ്ങി പിടിച്ചു വരണ്ടാന്ന് പറഞ്ഞിട്ടില്ലേ.... അടുത്ത ബസ് വരുമല്ലോ...നല്ല പോലെ ഇരുന്നു പോരാം.... " ബസിൽ നിന്നും ഇറങ്ങിയതും കണ്ണുരുട്ടലോടെ ഹർഷൻ ചോദിച്ചു കൊണ്ട് അവളുടെ ബാഗ് പിടിച്ചു വാങ്ങി ബൈക്കിന് മുന്നിൽ വെച്ചു കൊണ്ട് അവനും കയറി ഇരുന്നു...

"ഇന്നും ചീത്ത ആണോ ഹർഷേട്ടാ...." കുസൃതിയോടെ ഉള്ള ശ്രീക്കുട്ടിയുടെ ചോദ്യം എത്തി... അവന്റെ നോട്ടം അവളിലും കടുത്തു.. "ചീത്ത പറഞ്ഞാൽ അനുസരിക്കാൻ ഒന്നും പോണില്ലല്ലോ രണ്ടും....രണ്ടിന്റെയും ഭാവം കണ്ടാൽ തോന്നും ഈ ഒരൊറ്റ ബസെ ഒള്ളൂന്ന്... " "ന്റെ ഹർഷേട്ടാ.... ഞങ്ങൾ ഡിഗ്രിക്ക് പഠിക്കുമ്പോൾ തുടങ്ങിയതാ ഈ ബസുമായുള്ള ബന്ധം.... ഈ നില നിങ്ങളെ ഒന്ന് കെട്ടി എന്ന് കരുതി അതങ്ങനെ അവസാനിപ്പിക്കാൻ കഴിയോ ഉവ്വെ..." തമാശ എന്നോണം അവന്റെ കയ്യിൽ ഒന്ന് തട്ടി കൊണ്ട് ശ്രീക്കുട്ടി പറയുമ്പോൾ നിലയുടെ ചുണ്ടിലും ചിരി നിറഞ്ഞിരുന്നു... ഹർഷൻ ചുണ്ട് കടിച്ചു കൊണ്ട് അവളെ ഒന്ന് നോക്കി... ആ നോട്ടത്തിൽ അവൾ ഒന്ന് പതറി... "ഇതാണ് പറയുന്നത് ഒരാളോടും ഒരു തമാശയും പറയാൻ ഒക്കത്തില്ല.... നില ഞാൻ എന്നാ വിട്ടു... " പിന്നിലേക്ക് കൈ വീശി കാണിച്ചു കൊണ്ട് പോകുന്നവളെ ഹർഷൻ പുഞ്ചിരിയോടെ നോക്കി... "നിനക്ക് ഇത് പോലെ ഒക്കെ സംസാരിച്ചുടെടി കൊച്ചേ... "

വണ്ടി സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് അവൻ ചോദിച്ചതും അവൾ അവന്റെ പിന്നിൽ കയറി ഇരിക്കുമ്പോൾ തന്നെ അവന്റെ തോളിൽ നഖം ആഴ്ത്തി... "ഇതിനൊരു കുറവും വേണ്ടാ... " അവൻ കുസൃതിയോടെ പറഞ്ഞു... അവൾ പുഞ്ചിരിയോടെ അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു... അവൻ വണ്ടി മുന്നോട്ട് എടുക്കുമ്പോൾ വെറുതെ കണ്ണാടിയിലൂടെ അവളെ ഒന്ന് നോക്കി... "ഞാൻ അത് പോലെ കുറെ സംസാരിക്കണോ അച്ചേട്ടാ.... " യാത്രക്കിടയിൽ അവന്റെ തോളിൽ താടി കുത്തി നിർത്തി കൊണ്ടായിരുന്നു അവളുടെ ചോദ്യം... അവൻ കണ്ണാടിയിലൂടെ അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി.... "നിനക്ക് സംസാരിക്കണോ.... " അവൻ തിരികെ നൽകിയതും ഒരു ചോദ്യം തന്നെ ആയിരുന്നു... "മ്മ്മ്ഹും... " അവൾ മെല്ലെ നിഷേധത്തിൽ തലയാട്ടി.... "ന്നാ നീ സംസാരിക്കണ്ടാ കൊച്ചേ.... നീ ഇപ്പൊ എങ്ങനെയാണോ അത് പോലെ മതി... ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ.... " അവന്റെ വാക്കുകൾക്ക് ബധിൽ എന്ന പോൽ നേർമയായി അവളുടെ ചുണ്ടുകൾ അവന്റെ തോളിൽ പതിഞ്ഞു... "നിക്ക് അറിയാലോ അച്ചേട്ടാ... അച്ചേട്ടന് ന്നെ ഇങ്ങനെയാ ഇഷ്ടംന്ന്.... "

"ആര് പറഞ്ഞു... " അവനിലും കുറുമ്പ്... "അച്ചേട്ടൻ.... ഇന്നലെ പറഞ്ഞില്ലേ...ഇത്രവേഗം മറന്നോ... " അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു... അവൻ ചിരിക്കുകയായിരുന്നു... "ഞാൻ പറഞ്ഞോടി കൊച്ചേ... " അവൻ വെറുതെ ഒന്ന് കൂടെ ചോദിച്ചതും അവനിലെ കുസൃതി നിറഞ്ഞ നോട്ടം അവളെ തേടി എത്തിയതും അവളും ആ യക്ഷി പല്ല് കാണിച്ചു ഒന്ന് ചിരിച്ചു... "പറഞ്ഞായിരുന്നു അച്ചേട്ടാ.... " അതെ കുസൃതി വാക്കുകളിലും നിറഞ്ഞു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ശ്രേയ.... പ്ലീസ്.... " ചെറുതിലെ വീർത്തു വന്ന വയറിൽ മെല്ലെ തലോടി ഇരിക്കുന്നവളുടെ അരികിൽ മുട്ട് കുത്തി ഇരുന്നു അരുൺ പറയുമ്പോൾ അവളുടെ കണ്ണുകളും വാശിയോടെ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു... ഈ കുറഞ്ഞ കാലയളവ് അവനെ നന്നായി തന്നെ മാറ്റിയിരുന്നു... ഉള്ളിലെ വേദന കൊണ്ട് അവൻ നന്നായി തന്നെ ക്ഷീണിച്ചിരുന്നു... അവളുടെ നോട്ടം കാലങ്ങൾക്ക് ശേഷം ആദ്യമായി അവനെ തേടി എത്തി...

വേദനയിൽ കലർന്ന ഒരു നോട്ടം.... "ഈ കാലയളവിൽ നീ അനുഭവിച്ച ഈ വേദന... ഇതേ അളവിൽ....... അല്ല...... ഇതിനേക്കാൾ ഇരട്ടി അനുഭവിച്ച ഒരാൾ ഇല്ലേ അരുൺ.... " വേദന കൊണ്ട് നിറഞ്ഞ കണ്ണുകൾ.... അവനിലും നേരിയ രീതിയിൽ കുറ്റബോധം... അവൻ മെല്ലെ അവളുടെ അരികിൽ നിന്നും എഴുന്നേറ്റു.... "അവൾക്ക് നിന്നോട് ക്ഷമിക്കാൻ കഴിയുമോ...." പിന്നിൽ നിന്നും വീണ്ടും അവളുടെ വാക്കുകൾ... തെറ്റ് ചെയ്തു എന്നൊരു തോന്നൽ അവനെ വല്ലാതെ കുത്തി നോവിച്ചു.... അവൻ യാതൊന്നും മിണ്ടിയില്ല.... അവിടെ നിന്നും നടന്നകന്നു... അവന് ഒരു അറിവും ഉണ്ടായിരുന്നില്ല എന്താണ് ചെയ്യേണ്ടത് എന്ന്...ശ്രേയയോട് തോന്നിയത് പ്രണയം ആണ് എങ്കിൽ എപ്പോഴോ നിലയോടും തോന്നിയത് പ്രണയം തന്നെയായിരുന്നു.... എന്നോ അവളും പ്രിയപ്പെട്ടവൾ തന്നെ ആയിരുന്നു.... സ്നേഹിച്ചവരെ എല്ലാം വേദനിപ്പിക്കുന്നു....ആദ്യമായി കുറ്റബോധം അവനെ മൂടി......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story