അറിയാതെ: ഭാഗം 37

ariyathe

രചന: THASAL

"ഡി... നിന്റെ വീട്ടിൽ നിന്നും യാതൊരു വിധ അനക്കവും കേൾക്കുന്നില്ലല്ലോ.... " കണ്ണടച്ച് നടയിൽ നിൽക്കുമ്പോൾ ആണ് കാതുകളിൽ പൊതിഞ്ഞ ശബ്ദം കേട്ടത്... ആരും കേൾക്കാതിരിക്കാൻ പരമാവധി ശബ്ദം അവൻ കുറച്ചിരുന്നു... ശ്രീകുട്ടി ഒരിക്കൽ കൂടി തൊഴുതു പിന്നെ തിരിഞ്ഞു അവനെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് അമ്പലം വലം വെച്ചു നടന്നു... അവൾക്കൊപ്പം തന്നെ അവനും... അവൾ ഒന്നും മിണ്ടാതെ കൈകൾ കൂപ്പി നടക്കുകയായിരുന്നു.... "ഡി... നിന്നോടാ... " "ഒന്ന് മിണ്ടാതിരി കിച്ചേട്ടാ... " അവൾ അല്പം കടുപ്പത്തിൽ തന്നെ പറഞ്ഞു... അവൻ പിന്നെ ഒന്നും മിണ്ടാതെ നടന്നു... ആളുകൾ അവരെ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടതും അവൻ അല്പം പിന്നിലേക്ക് നീങ്ങി നടത്തം അവൾക്ക് പിന്നാലെ ആക്കി... അല്ലേൽ തന്നെ എന്തെങ്കിലും കിട്ടാൻ കാത്തു നിൽക്കുന്നവരാ ചുറ്റും... ഇത് കൂടി ആയാൽ കല്യാണം പോലും വേണ്ടാന്ന് വെക്കാൻ എളുപ്പം ആയി.... "എന്റെ വീട്ടുകാര് മാത്രം അനങ്ങിയാൽ മതിയോ.... നിങ്ങളും വീട്ടുകാരെ കൂട്ടി വന്നു ഒഫീശൽ ആയി പെണ്ണ് ചോദിക്കണ്ടെ.... "

മൂന്ന് തവണയും വലയം വെച്ചു ആൽതറയിലേക്ക് നടക്കുന്നതിനിടയിൽ അവൾ കണ്ണുരുട്ടലോടെ ചോദിച്ചു... "പിന്നെ അന്ന് ചോദിച്ചു വന്നത് നിന്റെ അച്ഛൻ രാമൻ ആയിരുന്നോഡി... " "ഡോ... എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ... " അവൾ ദേഷ്യത്തോടെ അവന്റെ കഴുത്തിന് പിടിക്കാൻ ഒരുങ്ങിയതും അവൻ ഒരു ഞെട്ടലോടെ അവളുടെ കൈ പിടിച്ചു വെച്ചു.. "ഒന്ന് പതുക്കെ പെണ്ണെ.... ഒരു ദിവസം ഹോസ്പിറ്റലിൽ നിലക്ക് കൂട്ട് ഇരുന്ന ഹർഷനെ പറ്റി പറ്റി എന്തൊക്കെയാ ഇവിടുള്ളവർ പറഞ്ഞു ഉണ്ടാക്കിയത് എന്ന് അറിയില്ലേ... ഈ വക അലർച്ച ഇവിടെ വെച്ചു അലറിയാൽ കെട്ടും മുന്നേ നമ്മൾ പോലും അറിയാതെ ഞാൻ അച്ഛനും നീ അമ്മയും ആകും...അതോണ്ട് നാക്ക് അടക്ക്.... " അവൻ അവളെ ഒന്ന് ശാന്തമാക്കാൻ ശ്രമിച്ചു... "പിന്നാലെ നടന്നപ്പോൾ കണ്ടില്ലല്ലോ ഈ പേടി.. " "പേടി ഒക്കെ ഉണ്ടായിരുന്നു... പിന്നെ പേടിച്ചോണ്ട് നിന്നാൽ കാര്യങ്ങൾ നടക്കില്ലല്ലോ....നിന്റെ വീട്ടിൽ നിന്നും ഇത് വരെ ഒരു വിവരം പോലും വന്നിട്ടില്ല ഇത് വരെ... ആകെ കൂടി നമുക്ക് നടത്താം എന്നൊരു വാക്ക് മാത്രം.... "

"അതാണ്‌ പറയുന്നത്.... ഒന്ന് കൂടെ വിളിച്ചു ചോദിക്കാൻ.... ഇപ്പോൾ ആണെങ്കിൽ അമ്മയും ഒന്ന് അയഞ്ഞിട്ടുണ്ട്.... നിങ്ങൾക്ക് വേണേൽ വിളിച്ചു ചോദിക്ക്.... ഇനി ഞാനായിട്ട് ആരോടും പറയത്തില്ല.... " അവൾ മുഖവും വീർപ്പിച്ചു കൊണ്ട് മുന്നോട്ട് നടന്നു... അവൾക്കൊപ്പം തന്നെ അവനും... "ഡാ... " അമ്പലം കടന്നു പോകുമ്പോൾ ആണ് പിന്നിൽ നിന്നും വിളി എത്തിയത്... രണ്ട് പേരും തിരിഞ്ഞു നോക്കിയതും കണ്ടു ബൈക്കിൽ ചാരി നിൽക്കുന്ന മനുവിനെ... കിച്ചു ഒന്ന് എരിവ് വലിച്ചു... "അവന്റെ കൂടെയാ ഞാൻ വന്നത്.... നീ നടന്നോ...... " അവൻ അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് ഷർട്ട് ഒന്ന് നേരെ ഇട്ടു മനുവിന്റെ അടുത്തേക്ക് ചെന്നു... മനു അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് വണ്ടിയിൽ കയറി ഇരുന്നു... കിച്ചു അവന്റെ പിന്നിലും... "ഒരു പെണ്ണിന്റെ കണ്ടപ്പോൾ കൊണ്ട് വന്നത് ആരാണെന്ന് പോലും അവന് ഓർമ്മ ഇല്ല... ഇനി ഇപ്പൊ കല്യാണം കഴിഞ്ഞാൽ ഈ ഭാഗത്തേക്ക് നോക്കുകയെ വേണ്ടല്ലോ... " മനു തമാശയോടെ പറഞ്ഞു... കിച്ചു അവന്റെ ഒരു കൈ ഊരയിലും മറു കൈ മനുവിന്റെ തോളിലും വെച്ചു മുന്നേ നടക്കുന്ന ശ്രീക്കുട്ടിയെ നോക്കി....

അവളെ കടന്നു പോയതും വെറുതെ തിരിഞ്ഞു നോക്കി കൊണ്ട് കൈ വീശി കാണിച്ചു.... അവളും കുഞ്ഞ് ചിരി ചുണ്ടിൽ എടുത്തണിഞ്ഞു കൊണ്ട് കൈ വീശി... "നീ എന്താ പറഞ്ഞത്... ഒരു പെണ്ണിനെ കണ്ടപ്പോൾ നിന്നെ വേണ്ടാന്ന്... ദിവസം പാതിയും നിന്റെ പിറകെയാ... വീട്ടുകാര് വരെ ചോദിച്ചു തുടങ്ങി... എന്നാ നിനക്ക് മനുവിനെ അങ്ങ് കെട്ടിയാൽ പോരെന്ന്.... ന്നിട്ടാ അവന്റെ ഒരു...." കിച്ചു നേരത്തെതിന്റെ ബാക്കി എന്നോണം പറഞ്ഞു കൊണ്ട് മനുവിന്റെ തലക്ക് പിന്നിൽ ഒന്ന് കൊട്ടി... മനുവും ചിരിക്കുകയായിരുന്നു... എന്നോ ഉടലെടുത്ത സൗഹൃദം ആണ് ഹർഷനും അരുണും കിച്ചുവും മനുവും തമ്മിൽ.... അതിൽ നിന്നും അരുൺ പോയി എങ്കിലും ഇപ്പോഴും മങ്ങൽ ഏൽക്കാതെ തിളങ്ങി നിൽക്കുന്നു മൂവരും തമ്മിൽ ഉള്ള ബന്ധം.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "വന്നോ രണ്ടും...എപ്പോ വരാം എന്ന് പറഞ്ഞിട്ടാ ഇന്നലെ പോയത്..." പാടത്ത് നിന്നും കയറി കയ്യും മുഖവും കഴുകി കൊണ്ട് ഹർഷൻ ചോദിച്ചു.... അപ്പോഴേക്കും മനു കിച്ചുവിനെ ഒന്ന് നോക്കി കൊണ്ട് ബൈക്ക് സൈഡിൽ ആയി പാർക്ക്‌ ചെയ്തു വരമ്പിലേക്ക് ഇറങ്ങി... "ഞാൻ രാവിലെ ഇറങ്ങിയതാ ഹർഷ... കുറച്ചു ആയി ഇവന് അല്പം ഭക്തി കൂടുതലാ.... അമ്പലത്തിൽ പോയിട്ട് ഒരു മണിക്കൂർ കഴിഞ്ഞ ഈ കോപ്പൻ ഇറങ്ങി വന്നത്.... "

ഗുഡ്സ് ഔട്ടോയിൽ കയറുന്ന കിച്ചുവിനെ നോക്കി കൊണ്ട് മനു പറഞ്ഞു... കാര്യങ്ങൾ ഏകദേശം മനസ്സിലായത് കൊണ്ട് തന്നെ ചുണ്ടിൽ ഊറിയ ചിരി ഒളിപ്പിച്ചു ഒന്ന് അറിഞ്ഞു തലയാട്ടി കൊണ്ട് അവൻ കിച്ചുവിന്റെ അടുത്തേക്ക് നടന്നു.... മനു അപ്പോഴേക്കും പാടത്തേക്ക് ഇറങ്ങിയിരുന്നു..... "ഇനി ഇത് വെച്ചു നീ അമ്പലത്തിൽ പോണ്ട... " അവൻ തമാശയോടെ വിളിച്ചു പറഞ്ഞു... "പോടാ പട്ടി... " കിച്ചു ചുണ്ട് അനക്കി കൊണ്ട് മനുവിനെ ചീത്ത വിളിച്ചു.... "ഡാ... നീ ചെല്ലുമ്പോൾ മർക്കറ്റിന്റെ പുറത്ത് തന്നെ കുമാരേട്ടൻ ഉണ്ടാകും... അവിടെ ഉള്ള ബാക്കി കാര്യങ്ങൾ അങ്ങേര് നോക്കിക്കോളും... ന്ന് വെച്ചു നീ കറങ്ങാൻ പോകരുത്... ഓരോന്നിന്റെയും തൂക്കം നോക്കുമ്പോൾ അതിൽ ശ്രദ്ധ വേണം... കൃത്യമായി എഴുതി വെക്കണം... കേട്ടല്ലോ... " ഹർഷൻ ഓരോന്നായി അവന് പറഞ്ഞു കൊടുത്തു.... "ന്റെ ഹർഷ... ഞാൻ ആദ്യമായി അല്ലല്ലോ പോണത്.... " "അത് അല്ലായിരിക്കും... നീ ചെയ്യും എന്നും അറിയാം... എങ്കിലും എന്റെ ഒരു സമാധാനത്തിന് വേണ്ടിയാ...ന്ന... നീ വിട്ടോ... " വണ്ടിയിൽ ഒന്ന് തട്ടി കൊണ്ട് അവൻ പറഞ്ഞു... കിച്ചു വണ്ടി മുന്നോട്ട് എടുത്തു...

"ഹർഷേട്ടാ.... " അപ്പോഴേക്കും എവിടെ നിന്നോ ശബ്ദം കേട്ടു അവൻ ചുറ്റും ഒന്ന് നോക്കിയതും കണ്ടു കുറച്ചു മുന്നിലെ റോഡിൽ ആയി പതുക്കെ പോകുന്ന ഔട്ടോയിൽ നിന്നും കൈ വീശി കാണിക്കുന്ന ചെക്കനെ... "അമ്മേടെ വീട്ടിലേക്ക് പോവാ....നാളെ തിരികെ വന്നിട്ട് കാണാം... " അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു...ഇടക്ക് അവനിടയിലൂടെ ഒന്ന് ചിരിച്ചു കൈ വീശുന്ന അവന്റെ അമ്മയെയും കണ്ടു... ഹർഷനും ചിരിയോടെ തിരികെ കൈ വീശി കാണിച്ചു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ഇതൊന്നും ശരിക്ക് അടുക്കി പെറുക്കി വെക്കത്തേ ഇല്ല....ഞാൻ കയറാഡാ....ന്ന് പറഞ്ഞാൽ കണ്ണ് പൊട്ടുന്ന ചീത്തയാ...മോള് കയറണ്ട... അവൻ കണ്ടു വന്നാൽ പിന്നെ അത് മതി... " "ഞാൻ കയറിക്കോളാം അമ്മ... അമ്മ പിടിച്ചു തന്നാൽ മതി... " കോണി വെച്ചു വീടിന്റെ മുകളിലെ ഗുഹയിലേക്ക് കയറുന്ന നില പറഞ്ഞു... അമ്മ താഴെ കോണി പിടിച്ചു കൊടുക്കുകയായിരുന്നു... ഇച്ചിരി പേടി തോന്നി എങ്കിലും അമ്മ താഴെ ഉള്ള ഉറപ്പിൽ ഗുഹയിലേക്ക് മുട്ട് കുത്തി കയറി... "ഇവിടെ ഒരുപാട് സാധനങ്ങൾ ണ്ടല്ലോ അമ്മേ... " കയ്യിൽ പറ്റിയ മണ്ണ് ഒന്ന് തട്ടി കളഞ്ഞു കൊണ്ട് അവൾ ഉള്ളിൽ ചുറ്റും ഒന്ന് നോക്കി കൊണ്ട് ചോദിച്ചു.... "അവിടെ കെട്ടു കെട്ടി വെച്ചിട്ടില്ലേ... അത് താഴേക്ക് ഇട്ടാൽ മതി... അവിടെ തന്നെ ചൂലും കാണും... " അമ്മ പറഞ്ഞു...

അവൾ മുട്ടി കുത്തി ചെന്ന് കൊണ്ട് പ്ലാസ്റ്റിക് കവറിൽ കെട്ടു കെട്ടി വെച്ച സാധനങ്ങൾ എടുത്തു... "അമ്മ... മാറു ട്ടോ... " അതും പറഞ്ഞു കൊണ്ട് അവൾ അത് താഴേക്ക് ഇട്ടു... അവിടം ഒന്നാകേ അടിച്ചു താഴേക്ക് തന്നെ മണ്ണ് ഇട്ടു... "അമ്മ.... " വീടിനുള്ളിലേക്ക് കയറുന്നതിനിടയിൽ ഉള്ള ഹർഷന്റെ വിളി എത്തി.... മുകളിൽ കയറി നിന്നിരുന്ന നിലയും താഴെ നിന്നിരുന്ന അമ്മയും ഒരുപോലെ ഞെട്ടി... "ന്റെ ഈശ്വരാ... മോളെ അവൻ വന്നിട്ടുണ്ട്... " അമ്മ വിളിച്ചു പറഞ്ഞു... "അമ്മ... കോണി പിടിക്ക്.... ഞാൻ ഇറങ്ങാം..." അവൾ വെപ്രാളത്തോടെ കോണിയിലേക്ക് കാൽ വെച്ചു കൊണ്ട് പറഞ്ഞു...അമ്മ പിടിച്ചു കൊടുത്തതും അവൾ വേഗം തന്നെ താഴെ ഇറങ്ങിയതും കാണുന്നത് രണ്ട് പേരെയും മാറി മാറി നോക്കി നെഞ്ചിൽ കൈ കെട്ടി നിൽക്കുന്ന ഹർഷനെയാണ്... നില അല്പം പരിഭ്രമത്തോടെ അമ്മയുടെ കയ്യിൽ പിടിച്ചു... അമ്മ അവളെ സംരക്ഷിക്കും കണക്കെ അവരുടെ പിന്നിലേക്ക് ആയി അവളെ ആക്കി... അവൻ ഇരുവരെയും രൂക്ഷമായി നോക്കി കൊണ്ട് കയ്യിൽ ഉള്ള പൊതി അടുക്കളയിലെ തിണ്ണയിൽ വെച്ചു...

"ന്താച്ചാ... ചെയ്യ്... ഞാൻ പറഞ്ഞാൽ ഒന്നും അമ്മേം മോളും കേൾക്കില്ലല്ലോ... വീണ് കയ്യും കാലും ഒടിയുമ്പോൾ പഠിച്ചോളും... " ഒരു പരിഭവം കണക്കെ പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് കയറി പോകുന്നവനെ കണ്ടു അറിയാതെ തന്നെ അവളുടെ മുഖം വാടിയിരുന്നു... "അമ്മാ..." അവൾ സങ്കടത്തോടെ വിളിച്ചു... "ഞാൻ പറഞ്ഞില്ലേ മോളെ വേണ്ടാന്ന്... ആ ചെക്കന് ഇപ്പോൾ കുറച്ചു പിണക്കം കൂടുതലാ... മോള് പോയി അത് മാറ്റീട്ട് വാ... " അമ്മ അവളുടെ കവിളിൽ ഒന്ന് തലോടി... എത്ര ദേഷ്യത്തിൽ ആണേലും തന്നെ പരിതിയിൽ കൂടുതൽ സങ്കടപ്പെടുത്തുകയോ ചീത്ത പറയുകയോ ഒന്നും ചെയ്യില്ലാന്ന് അവൾക്ക് അറിയാമായിരുന്നു... പമ്മി പമ്മി റൂമിലേക്ക്‌ ചെന്നതും കാണുന്നത് ഫോൺ ചാർജിൽ ഇടുന്ന ഹർഷനെയാണ്... അവളെ കണ്ടതും അവന്റെ മുഖം ഒന്ന് വീർത്തു...... ഒന്നും മിണ്ടാതെ ഷെൽഫ് തുറന്ന് അതിൽ നിന്നും ഒരു കാവി മുണ്ട് എടുത്തു... അവൾക്കും അവന്റെ ഭാവം കണ്ടു സങ്കടം വന്നിരുന്നു.... അവൾ മെല്ലെ അവന്റെ അരികിലേക്ക് നടന്നു... "അച്ചേട്ടാ...." മെല്ലെ ഒന്ന് വിളിച്ചു...

അവൻ അവളെ നോക്കാതെ തന്നെ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു ടേബിളിന്റെ ഡ്രോയിൽ വെച്ചു... "ന്താ... " അവൻ കടുപ്പത്തിൽ തന്നെ ചോദിച്ചു.. "മേലെ അപ്പിടി പൊടി ആയിരുന്നു അച്ചേട്ടാ... അമ്മക്ക് അലർജി ഉള്ളതല്ലേ.... അതോണ്ട് ഞാൻ തന്നെയാ മോളിൽ കയറാം എന്ന് പറഞ്ഞത്... " അവൾ ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു... കടുപ്പിച്ച് ഒരു നോട്ടം കണ്ടപ്പോൾ തന്നെ അവളുടെ നോട്ടം താഴേക്ക് ആയി... "അവിടെ നിന്ന് വീണിരുന്നെങ്കിലോ.... " അവൻ അല്പം ഒന്ന് അയഞ്ഞു... "താഴെ കാണും.... " നാവ് ചതിച്ചു... അവന് ചിരിയാണ് വന്നത്... "ആ ചെക്കന്റെ കൂടെ കൂടി നാവിന് ഇച്ചിരി നീളം വന്നിട്ടുണ്ട്... " അവൻ അത് പറഞ്ഞു തിരിയാൻ ഒരുങ്ങിയതും അവൾ ചുണ്ട് ചുളുക്കി കൊണ്ട് അവന്റെ ദേഹത്തേക്ക് ചേർന്നു... അവന്റെ കൈകൾക്കിടയിലൂടെ കൈ ചുറ്റി പിടിച്ചു... "സോറി... " അവൾ പതുക്കെ ആയിരുന്നു പറഞ്ഞത്... അവൻ ചെറു ചിരിയോടെ അവളുടെ തലക്ക് പിന്നിൽ ഒന്ന് തലോടി കൊണ്ട് അവളെ തന്നിൽ നിന്നും അകറ്റാൻ ശ്രമിച്ചു... അവൾ ഒന്ന് പിടഞ്ഞു കൊണ്ട് മൗനമായി അവനോട് തന്നെ ചേർന്നു...

"പിണക്കം ഇല്ല കൊച്ചേ..... മേല് മുഴുവൻ വിയർപ്പ് ആണ്.... ദേഹത്തു ആകും... " അവൻ അവളുടെ തല പിടിച്ചു തനിക്ക് നേരെ ഉയർത്തി കൊണ്ട് പറഞ്ഞു.. അവൾ നിഷേധത്തിൽ ഒന്ന് തല വെട്ടിച്ചു... "ന്റെ മേലും പൊടിയാ അച്ചേട്ടാ.... " കുഞ്ഞ് ചിരിയോടെ പറയുന്നവളെ കണ്ടു അവൻ ചുണ്ട് കടിച്ചു കൊണ്ട് ഒന്ന് ചിരിച്ചു... "ന്നിട്ട് ആണോടി ന്റെ മേലെ ചാഞ്ഞു നിൽക്കുന്നെ.... പോയി വേഷം മാറീട്ട് വാടി... " അവൻ വെറുതെ അവളെ ഒന്ന് തള്ളി മാറ്റാൻ ശ്രമിച്ചു.... അവൾ യക്ഷിപല്ലും കാണിച്ചു ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വെച്ചു... "അത് സാരല്യാന്നെ.....അച്ചേട്ടന്റെ വിയർപ്പു നിക്ക് കുഴപ്പം ഇല്ലല്ലോ... അപ്പൊ ന്റെ മേലുള്ള പൊടിയും അച്ചേട്ടനും കുഴപ്പം കാണില്ല... നിക്ക് അറിയാം... " അവളുടെ വാക്കുകൾ കേട്ടു അവന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു...അവന്റെ കൈകളും അവളെ ഒന്ന് പൊതിഞ്ഞു പിടിച്ചു....കുഞ്ഞ് ചുംബനം നെറുകയിൽ പതിപ്പിച്ചു.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story