അറിയാതെ: ഭാഗം 42

ariyathe

രചന: THASAL

"ഇവിടെ ഇങ്ങനെ ഇരിക്കാൻ നല്ല രസാല്ലേ അച്ചേട്ടാ... " പുഞ്ചിരിയോടെ കടൽ കാറ്റ് ഏറ്റ് പാറുന്ന കുഞ്ഞ് മുടികളെ ഒതുക്കി വെക്കാൻ പാട് പെട്ടു കൊണ്ട് നില ചോദിക്കുമ്പോൾ ഹർഷൻ പുഞ്ചിരിയിൽ ഉത്തരം ഒതുക്കി മുന്നിലേക്ക് പാറി വീണ മുടി ഇഴകൾ മെല്ലെ ഒന്ന് പിറകിലേക്ക് ഒതുക്കി കൊടുത്തു.... അവന്റെ നോട്ടം കടലിലേക്ക് നീണ്ടതും അവളും മെല്ലെ അങ്ങോട്ട്‌ നോക്കി ഇരുന്നു... വെയിലിന്റെ ചൂട് അധികം പരന്നു തുടങ്ങാത്തത് കൊണ്ട് തന്നെ ആളുകൾ വന്ന് വന്ന് തുടങ്ങിയിട്ടുണ്ടായിരുന്നു.... "കൊച്ചേ....." ഇടക്ക് എന്തിന്റെയോ തുടക്കം പോലെ അവന്റെ വിളി എത്തി...അവൾ മെല്ലെ ഒന്ന് തല ഒന്ന് ചെരിച്ചു അവനെ നോക്കി... അവൻ എന്തോ ആലോചനയിൽ ആയിരുന്നു.... "ന്താ അച്ചേട്ടാ.... " അവൾ ചോദിച്ചതും അവളുടെ മുഖം കാണും തോറും എന്തോ പറയാൻ തോന്നുന്നുണ്ടായിരുന്നില്ല....എങ്കിലും പറയാതെ വയ്യ...വാക്ക് കൊടുത്തതാണ്... "ഇന്ന് ന്നേ കാണാൻ ശ്രേയ വന്നിരുന്നു.... " വാക്കുകളിലെ ഗൗരവം കണ്ടു തന്നെ അവൾക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായിരുന്നു... അവളുടെ മുഖം ഒന്ന് വാടി....

"ന്നേ അച്ചേട്ടന് മനസ്സിലാകുന്നില്ലേ.... " ദയനീയമായ സ്വരത്തിലുള്ള ആ ചോദ്യം ആ മനുഷ്യന്റെ ഹൃദയത്തേയും ഒന്ന് പിടപ്പിച്ചു... "മനസ്സിലാകാഞ്ഞിട്ടല്ല കൊച്ചേ....അരുണിനെ ഓർത്തിട്ടും അല്ല.... ആ കുട്ടിയുടെ കണ്ണുനീർ...എനിക്ക് എന്തോ.... നമ്മളായിട്ട് ആരുടേയും ജീവിതത്തിൽ ഒരു അകൽച്ച ഉണ്ടാക്കണ്ടാ... ക്ഷമിച്ചെക്ക് കൊച്ചേ.... " അവന്റെ വാക്കുകൾ നന്നേ താഴ്ന്നിരുന്നു... അവളുടെ ഇഷ്ടങ്ങളിലേക്കും സ്വാതന്ത്ര്യങ്ങളിലേക്കും ചിന്തകളിലേക്കും കൈ കടത്താൻ താല്പര്യം ഇല്ല... എങ്കിലും... ശ്രേയയുടെ കണ്ണുനീരും വാക്കുകളും അവനെ നന്നായി നോവിച്ചിരുന്നു... നില ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു... "ആർക്ക് വേണ്ടിയാ അച്ചേട്ടാ.... അച്ചേട്ടന് വേണ്ടി ആണേൽ നില ക്ഷമിക്കാം.... ഒന്നും നടന്നിട്ടില്ല എന്ന മട്ടെ സംസാരിക്കാം... പക്ഷെ...എനിക്ക് അതൊരിക്കലും വേദനയാകും അച്ചേട്ടാ.... ഞാൻ തോറ്റു പോകും പോലെ തോന്നും.... എല്ലാർക്ക് മുന്നിലും തല ഉയർത്തി നടക്കാൻ പഠിപ്പിച്ച അച്ചേട്ടനും വേണ്ടത് ന്റെ തോൽവി ആണോ.... " ചോദ്യത്തിൽ സങ്കടത്തേക്കാൾ ഉപരി ദേഷ്യം നിറഞ്ഞു....

വാക്കുകൾ മുറിഞ്ഞു.... ഇന്ന് വരെ കണ്ട പാവം നില അല്ലായിരുന്നു അത്... അത്രമാത്രം അരുൺ ആ പെണ്ണിന്റെ ഹൃദയത്തേ കീറി മുറിച്ചിരുന്നു... തെറ്റ് ചെയ്തവരോട് ക്ഷമിക്കാൻ ദൈവമല്ലാ.... സാധാരണ മനുഷ്യനാണ്....ദേഷ്യവും വാശിയും സങ്കടവും എല്ലാം ഉള്ള മനുഷ്യൻ... അവനും വാക്കുകൾ ഉണ്ടായിരുന്നില്ല... അവന്റെ കൈകൾ അവളുടെ കയ്യിനെ പൊതിഞ്ഞു എടുത്തു... അവൾ മിണ്ടിയില്ല.... "ഇനി മുതൽ ഇത് പോലെ മനസ്സിൽ ഉള്ള കാര്യങ്ങൾ തുറന്ന് സംസാരിക്കണം കൊച്ചേ... എനിക്ക് മനസ്സിലാകും... ആ കുട്ടിയുടെ സങ്കടം കണ്ടപ്പോൾ പറഞ്ഞന്നേ ഒള്ളൂ... നിന്നെക്കാൾ വലുതല്ല എനിക്ക് ആരും... നിന്റെ ഇഷ്ടം എന്താണോ അത് പോലെ ചെയ്താൽ മതി.... നീ വന്നേ.... നമുക്ക് അവിടെ വരെ ഒന്ന് നടന്നിട്ട് വരാം.... " അവളുടെ മൂഡ് മാറ്റാൻ വേണ്ടി അവൻ അതും പറഞ്ഞു കൊണ്ട് എഴുന്നേറ്റു.... അവളും അല്പം സങ്കടത്തോടെ എണീറ്റു... നടക്കുന്നതിനിടയിൽ അവളുടെ സങ്കടം അറിഞ്ഞ പോലെ അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.... അവൾ മിണ്ടുന്നില്ല എന്ന് കണ്ടതും അവന്റെ നോട്ടം അവളിലേക്ക് ഒന്ന് പാറി വീണു...

ഉള്ളിലെ സങ്കടം കാരണം ആകാം മുഖം വാടിയിരുന്നു... തല താഴ്ത്തിയുള്ള നടപ്പ് കണ്ടപ്പോൾ തന്നെ മനസ്സിലായി തന്നോടും കുഞ്ഞ് പരിഭവം ഉണ്ട് എന്ന്.... "കൊച്ചേ.... " ആ ഒരു വിളിയിൽ അവൾ മെല്ലെ ഒന്ന് തല ഉയർത്തി നോക്കി... പിന്നെയും തല ചെരിച്ചു... "പിണക്കം ആണോടി... " "സങ്കടം വന്നിട്ടാ അച്ചേട്ടാ... " മുറിഞ്ഞ വാക്കുകൾ മാത്രം.... അവനും മനസ്സിലായിരുന്നു അവളുടെ ഉള്ളിൽ നിറഞ്ഞ സങ്കടം... "ഞാൻ പറഞ്ഞില്ലേ.... എന്നോട് പറയാൻ ഏൽപ്പിച്ച കാര്യം ഞാൻ പറഞ്ഞു... അതിന്റെ പേരിൽ ഇങ്ങനെ മുഖം വാടല്ലേ...." "ഒരുപാട് കരഞ്ഞോ ചേച്ചി... " അവളിൽ നിന്നും ആ ഒരു ചോദ്യം മാത്രം.. അവന്റെ കൈ കൂടുതൽ ശക്തിയോടെ അവളുടെ കയ്യിൽ ഇറുകി.... "എനിക്ക് വലുത് നീയാ....നിന്റെ ഉള്ള് മുറിച്ചിട്ട് ആരുടേയും കണ്ണുനീർ തുടക്കണ്ടാ കൊച്ചേ... നീ വന്നേ വെറുതെ ഇന്നത്തെ ദിവസം കുളമാക്കണ്ട.... " അവളുടെ കയ്യിൽ പിടിച്ചു നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു... അവളുടെ മുഖവും ആദ്യം ഒന്ന് വാടി എങ്കിലും പിന്നെ എന്തോ ഓർത്ത കണക്കെ ശാന്തമായി നടന്നു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶

"ആ... മനു... " പുറത്തേക്ക് നടക്കുന്നതിനിടെ പുറത്ത് നിലയുടെ ബാഗ് പിടിച്ചു നിൽക്കുന്ന മനുവിനെ കണ്ടു അമ്മ പുഞ്ചിരിയോടെ ഒന്ന് വിളിച്ചു... "നിനക്ക് ബുദ്ധിമുട്ട് ആയോടാ... " അമ്മയുടെ ചോദ്യത്തിന് അവൻ കൂർപ്പിച്ചു ഒരു നോട്ടം തിരികെ നൽകി... "എന്തോരം ബുദ്ധിമുട്ട് ആയന്നോ.... !!?" അവൻ കളിയാക്കലോടെ ചോദ്യത്തോടൊപ്പം ഉള്ളിലേക്ക് കടന്നു ചെന്നു... അവനോടൊപ്പം ചെറു ചിരിയോടെ അമ്മയും... ബാഗ് ഹാളിലെ കസേരയിൽ വെച്ചു കൊണ്ട് അവൻ ആദ്യം തന്നെ ചെന്നത് അടുക്കളയിലേക്ക് ആണ്... റാക്കിൽ കയറി ഇരുന്നു തട്ടിൽ നിന്നും ബാക്കറി ബക്കറ്റ് കൈ എത്തിച്ചു എടുത്തു കൊണ്ട് ഓരോന്ന് കൊറിച്ച് തുടങ്ങി..... അമ്മ അപ്പോഴേക്കും അടുക്കളയിലേക്ക് വന്നിരുന്നു....സ്റ്റവിൽ വെച്ചു പുറത്തേക്ക് തൂവാൻ ഒരുങ്ങുന്ന കറി മെല്ലെ ഇളക്കി കൊടുത്തു.... "ദേവു മോള് എന്ത് പറയുന്നു.... " "അവൾക്ക് എന്ത്.... സുഖം.... പിള്ളേരേം നോക്കി വീട്ടിൽ ഇരിക്കുന്നു... " "അപ്പൊ അവളുടെ പഠിത്തമോ..." അമ്മ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി... "ന്റെ പൊന്നു അമ്മ.... ഞാൻ നിർത്തിയത് ഒന്നും അല്ല....

ഡെലിവറി കഴിഞ്ഞു അഞ്ച് മാസം കഴിഞ്ഞപ്പോഴേ ഞാൻ പറഞ്ഞു തുടങ്ങിയതാ... ഒരു വർഷം കൂടിയല്ലേ... അതങ്ങ് കംപ്ലീറ്റ് ആക്കാൻ... എവിടെ... കുട്യോളെ കളിപ്പിച്ചു സുഖം കണ്ടു പോയി... പോകുന്നില്ല...." അവൻ അമ്മയോട് പരാതി കണക്കെ പറഞ്ഞു...അമ്മ തിണ്ണയിൽ ഇരുന്നിരുന്ന സ്വിച്ച് ഫോൺ എടുത്തു അതിൽ ആർക്കോ ഡയൽ ചെയ്തു കൊണ്ട് കാതോട് ചേർത്തു... അത് ആർക്കാണ് എന്ന് അറിയാവുന്നത് കൊണ്ട് തന്നെ മനുവിനും ആകാംഷ.... "ആ മോളെ.... " അമ്മയുടെ വിളിക്ക് അനുസരിച്ചു മറുവശത്തും എന്തോ പറയുന്നുണ്ട്... "മ്മ്മ്... മനു ണ്ട് ഇവിടെ....ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ.... " അമ്മയുടെ നോട്ടം മനുവിൽ എത്തി നിന്നു..മനു അമ്മയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.... "നീ പഠിപ്പ് എല്ലാം നിർത്തി വീട്ടിൽ നില്ക്കുവാണെന്ന് മനു പറഞ്ഞു...... ന്ത്‌.....ഇതെല്ലാം ഒരു കാരണം ആണോ മോളെ..... ഹർഷന് വെറും മാസങ്ങൾ പ്രായം ഉള്ളപ്പോഴാ ഞാൻ എന്റെ പഠിത്തം പൂർത്തി ആക്കുന്നത്.....നമുക്ക് ജീവിതത്തിൽ സ്വന്തം എന്ന് പറയാൻ ഈ നേടി എടുക്കുന്ന വിദ്യാഭ്യാസമെ ണ്ടാവുകയൊള്ളു മോളെ.... വെറുതെ അതിനെ വേണ്ടാന്നു വെക്കരുത്.....

നീ പഠിച്ചു ഒരു ജോലി ഒക്കെ ആയാൽ നിന്റെ കാര്യങ്ങൾക്ക് മനുവിനോട് ചോദിക്കേണ്ട ആവശ്യം ഇല്ലല്ലോ....മോൾക്ക്‌ മനസ്സിലാകുന്നുണ്ടല്ലോ അമ്മ പറയണത്.....മ്മ്മ്..... അങ്ങനെ നല്ല കുട്ടിയായി പഠിത്തം മുഴുവനാക്കാൻ നോക്ക്....... " അമ്മയുടെ വാക്കുകളിൽ ആയിരുന്നു മനുവിന്റെ ശ്രദ്ധ മുഴുവൻ.... വിദ്യാഭ്യാസത്തിന് ഇത്രയും പ്രാധാന്യം നൽകുന്നവർ വളരെ വിരളമാണ്.... പണ്ട് തെക്കു വടക്ക് നടന്ന തന്നെ പിടിച്ചു സ്കൂളിൽ കൊണ്ട് പോയി ചേർത്തതും.... പഠിക്കാൻ ഉള്ള മടി കണ്ടു പിടിച്ചു പരീക്ഷ കാലത്ത് അമ്മയോടും അച്ഛനോടും സമ്മതം ചോദിച്ചു ഹർഷന്റെ കൂടെ നിർത്തിയതും....പ്രീഡിഗ്രി തോറ്റപ്പോൾ വീണ്ടും എഴുതിപ്പിച്ചു...ഒരു ചെറിയ കോഴ്സും എടുപ്പിച്ചതും ഈ അമ്മ തന്നെയാണ്.... എല്ലാം കഴിഞ്ഞു ഹർഷൻ കൃഷിയിലേക്ക് ഇറങ്ങിയപ്പോൾ കൂടെ ഇറങ്ങിയ തന്നെ ആര് എതിർത്തപ്പോഴും ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ആ അമ്മ എതിര് നിന്നില്ല.... പഠിക്കേണ്ടത് നിർബന്ധം ആണ്...എന്നാൽ ജോലി എന്താണെന്ന് തീരുമാനം നമ്മുടെത് മാത്രമാണ്... വലിയ ആഡംബരങ്ങളോ...ഒന്നും വേണ്ടാ...

രണ്ട് നേരം അല്ലലില്ലാതെ കഴിക്കാൻ കിട്ടുന്നുണ്ടോ.... ഉറങ്ങാൻ കിടക്കുമ്പോൾ സമാധാനം കിട്ടുന്നുണ്ടോ... അത് മതി ജീവിക്കാൻ.... "അവള് എന്ത് പറഞ്ഞു.." അവൻ ചിരിയോടെ ചോദിച്ചു...അമ്മയും ഒന്ന് പുഞ്ചിരിച്ചു.... "പൊക്കോളും....മനു.... നീയും കൂടി ശ്രദ്ധിക്കണം..... ആ കുഞ്ഞിനേയും ഒറ്റയ്ക്ക് ഇട്ടോണ്ട് അവൾക്ക് പോകാൻ കഴിയില്ലല്ലോ.. നിനക്ക് ആണേൽ ഒരു ശ്രദ്ധയും ഇല്ല... " അമ്മ ഇടക്ക് അവനെ ഒന്ന് നോക്കി....അവൻ അനുസരണ ഉള്ള കുട്ടി കണക്കെ തലയാട്ടുകയായിരുന്നു...ബേക്കറി ബക്കറ്റ് മുകളിലേക്ക് തന്നെ വെച്ചു കൊണ്ട് അവൻ എണീറ്റു... "ന്ന.... ഞാൻ ഇറങ്ങി അമ്മ.... " "ഊണ് കഴിക്കാതെ പോയാൽ ബാക്കി ഞാൻ അപ്പൊ പറയാം... " അമ്മക്ക് ചോദ്യങ്ങൾ ഇല്ല... സ്വന്തം മക്കളോട് എന്ന പോലുള്ള പെരുമാറ്റം മാത്രം.... മനു ചിരിയോടെ റാക്കിൽ തന്നെ കയറി ഇരുന്നു... അമ്മ ചെയ്യുന്ന ഓരോ കാര്യങ്ങളും ശ്രദ്ധയോടെ നോക്കി ഇരിക്കുന്നുണ്ട്... "നിനക്ക് അറിയാവോ ഇതൊക്കെ.... " അവന്റെ നോട്ടം കണ്ടു അമ്മ വെറുതെ ഒന്ന് ചോദിച്ചു.... "ഹർഷന്റെ കൂടെ കുറച്ചു നാൾ ഞാൻ ടൗണിലെ വീട്ടിൽ ഉണ്ടായിരുന്നല്ലോ....എല്ലാം പഠിപ്പിച്ചു തന്നു.... " ചമ്മിയ ചിരിയോടെ പറയുന്നവനെ അമ്മയും പുഞ്ചിരിയോടെ നോക്കി... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶

"അച്ചേട്ടാ.... തിരിച്ചു പോയാലോ.... " ഇരുൾ വീണു തുടങ്ങിയതും നിലയുടെ ചോദ്യം കേട്ടു ഹർഷൻ സംശയത്തോടെ അവളെ നോക്കി... ഇത് വരെ ലോകം കീഴടക്കിയ സന്തോഷത്തോടെ തനിക്കൊപ്പം നടന്നിരുന്നവളാ.... "ന്തേ വയ്യാതായോ... " "എനിക്ക് എന്തോ തല വേദനിക്കുന്നു... " പറയുമ്പോൾ അവളുടെ മുഖം ചുളിഞ്ഞു പോയിരുന്നു... അവൻ മെല്ലെ അവളുടെ നെറ്റിയിൽ ഒന്ന് തൊട്ടു നോക്കി... "ചൂട് ഒന്നും ഇല്ല.... വെയിൽ കൊണ്ടില്ലേ... അതാകും...." അവൻ അതും പറഞ്ഞു കൊണ്ട് അവളെയും പിടിച്ചു മുന്നോട്ട് നടന്നു.... അടുത്തുള്ള ഔട്ടോ സ്റ്റാൻഡിൽ നിന്നും ഔട്ടോ പിടിച്ചു ബസ് സ്റ്റാൻഡിലേക്ക് ചെന്നു... ബസിൽ അവളെ കയറ്റി ഇരുത്തി കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി പോയിരുന്നു.... അവളുടെ കണ്ണുകൾ പരിഭ്രമത്തോടെ ചുറ്റും പരതി.... ബസിൽ ആകെ ഉള്ളത് രണ്ട് മൂന്ന് പേര് ആണ്... അതിൽ കൂടുതലും പുരുഷൻമാരും... കണ്ണുകൾ അവനെ പിന്തുടരുന്നു എങ്കിലും പാതി വഴിയിൽ അവൻ മറഞ്ഞു പോയിരുന്നു... അവൾ ഇച്ചിരി പേടിയോടെ കണ്ണുകൾ നാല് ഭാഗവും വീക്ഷിച്ചു.... തല വേദന കാരണം ഒന്ന് കണ്ണടച്ചു കിടക്കാൻ തോന്നുന്നുണ്ട്... പക്ഷെ ഒറ്റക്ക് ആണ് എന്നൊരു ചിന്ത അതിൽ നിന്നും അവളെ പിന്തിരിപ്പിച്ചു....

കുറച്ചു കഴിഞ്ഞതും വേഗത്തിൽ നടന്നു വരുന്ന ഹർഷനെ കണ്ടു ആണ് അവളുടെ ഉള്ളം ഒന്ന് ശാന്തമായത്...അവൻ ബാക്ക് ഡോറിലൂടെ ബസിലേക്ക് കടക്കുമ്പോഴും അവൾ തിരിഞ്ഞു അവനെ നോക്കുകയായിരുന്നു.... "തല വേദന എന്നും പറഞ്ഞു കണ്ണും മിഴിച്ചു ഇരിപ്പാണോ.... ഒന്ന് കണ്ണടച്ചു കിടന്നൂടെ കൊച്ചേ.... " "ആരെയും അറിയാതെ..." പറയുമ്പോൾ തന്നെ അവളിൽ ഈ നിമിഷം വരെ അനുഭവിച്ച പേടി വ്യക്തമായിരുന്നു... അവനും അത് മനസ്സിലാക്കാൻ സാധിച്ചു... "പേടിച്ചോ.... !!?" അവൻ നെറ്റി ചുളിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് തല താഴ്ത്തി കൊണ്ട് ചോദിച്ചു.. "മ്മ്മ്..." അവൾ മെല്ലെ തലയാട്ടിയതെയൊള്ളു....അവന് ചിരിയാണ് വന്നത്.... ആളുകൾക്കിടയിൽ പോലും അവളിൽ ഉണ്ടാകുന്ന പേടി കണ്ടിട്ട്... അവൻ ഒന്നും മിണ്ടാതെ കയ്യിലെ ബോട്ടിൽ അവളെ ഏൽപ്പിച്ചു കൊണ്ട് പോക്കറ്റിൽ നിന്നും ഒരു ഗുളികയുടെ ബോർഡ് എടുത്തു അതിൽ നിന്നും ഒരു ഗുളിക പൊട്ടിച്ചു എടുത്തു അവൾക്ക് നേരെ നീട്ടി... "തല വേദനക്കുള്ളതാ.... ഇത് കഴിച്ചാൽ വേദന മാറിക്കോളും... "

അവൻ പറയുന്നത് കേട്ടു അവൾ വേഗം തന്നെ അത് കുടിച്ചു... അത് കണ്ടപ്പോൾ തന്നെ അവന് മനസ്സിലായിരുന്നു കാര്യമായി തന്നെ വേദന ഉണ്ട് എന്ന്.... ബസ് മുന്നോട്ട് എടുത്തതും അവൾപിന്നിലെ സീറ്റിലേക്ക് ചാരി കൊണ്ട് കണ്ണടച്ചു കിടന്നു... ഹർഷനും അവളെ ഒരു പാതി നോട്ടം നൽകി വെറുതെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.... ആഞ്ഞു ഒരു ബ്രേക്കിൽ മുന്നോട്ട് നീങ്ങിയ അവളെ മുന്നിലെ സീറ്റിൽ ഇടിക്കാതിരിക്കാൻ അവന്റെ കൈകൾ അപ്പോഴേക്കും സംരക്ഷണം നൽകിയിരുന്നു... "മുറുകെ പിടിച്ചോ കൊച്ചേ..... " തന്റെ കൈകളിൽ നിർബന്ധപൂർവ്വം ചുറ്റി പിടിപ്പിച്ചു കൊണ്ട് അവൻ പറയുമ്പോൾ ആ വേദനക്കിടയിലും അവളുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു...മെല്ലെ കൈകളിൽ ചുറ്റി പിടിച്ചു അവന്റെ തോളിലേക്ക് തന്നെ കവിൾ ചേർത്ത് കിടക്കുമ്പോൾ അവന്റെ കണ്ണുകൾ ഒരു വേള അവളിൽ പതിഞ്ഞു എങ്കിലും വാത്സല്യത്തോടെ ഒരു തലോടൽ നെറുകയിൽ മാത്രം പതിപ്പിച്ചു കൊണ്ട് നോട്ടം മുന്നിലേക്ക് തന്നെ ആക്കി.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story