ഉണ്ണിയേട്ടൻ: ഭാഗം 10

unniyettan

രചന: സനാഹ് ആമിൻ

 എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടതോടെ രൂപേഷ് ആകെ വല്ലാതായി.. എന്നെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ അവൻ നിന്നു കുഴങ്ങി.. "അയ്യേ താനിത്രയേയുള്ളൂ...? ഞാൻ കരുതി താൻ ഭയങ്കര strong ആണെന്ന്.. ഇതിപ്പോ തൊട്ടാവാടി ആണല്ലോ.. " അവൻ കളിയാക്കുന്നത് പോലെ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് കണ്ണീരൊക്കെ തുടച്ചു കുറച്ചു ഗൗരവം നടിച്ചു ഒന്നും മിണ്ടാതെ നടത്തം തുടർന്നു.. അതോടെ ചളിയും ഫിറ്റ് ചെയ്ത് അവനും എന്റെ പിന്നാലെ കൂടി.. "എന്തായാലും ഉണ്ണിയേട്ടൻ വേറെ കെട്ടി.. ഇനി ആ ഭാഗത്തേക്ക് ഗോൾ അടിക്കണം എന്ന് ചിന്തിക്കുന്നത് തന്നെ ഫൗൾ അല്ലേ..? " അവന്റെ ചോദ്യം കേട്ട് എനിക്ക് ഉത്തരം മുട്ടി.. ഞാനൊന്നും മിണ്ടാതെ നിഷ്ക്കു ഭാവം മുഖത്ത് വാരി വിതറിയിട്ട് തലയും കുനിച്ചു നടത്തം തുടർന്നു.. "എന്തുകൊണ്ട് ഇങ്ങനെ ചിന്തിച്ചൂടാ...? " എങ്ങനെ ചിന്തിക്കണം എന്ന ഭാവത്തിൽ ഞാനവനെ നോക്കി.. "സൗന്ദര്യം കൊണ്ടും സ്വഭാവ ഗുണം കൊണ്ടും വയസ്സുകൊണ്ടും ഉണ്ണിയേട്ടനെക്കാൾ ബെറ്റർ ഞാനല്ലേ...."

"അതുകൊണ്ട്..? " "അപ്പൊ പിന്നെ കുട്ടിക്ക് എന്നെ ഒന്നു ട്രൈ ചെയ്തൂടെ..? " അവന്റെ മോന്തക്കിട്ട് രണ്ടു കൊടുക്കാനുള്ള ദേഷ്യമൊക്കെ എനിക്ക് തോന്നിയെങ്കിലും അവന്റെ ആ അവതരണ ശൈലി എന്നെ തണുപ്പിച്ചു ചിലപ്പോ കുട്ടി വന്നു പ്രൊപ്പോസ് ചെയ്താൽ എന്റെ മനസ്സ് മാറിയാലോ..? ഞാൻ എന്തായാലും ഉണ്ണിയേട്ടനെ പോലെ മുരടനല്ല വെറും ലോലനാ.... എന്നെ ചൊറിയാൻ വേണ്ടി അങ്ങനെ പറഞ്ഞതാണെങ്കിലും അത് കേട്ടപ്പോൾ എനിക്ക് നല്ല ചിരി വന്നു.. ഞാൻ ചിരിക്കുന്നത് കണ്ടു അവന്റെ മുഖത്തും ഒരു ആശ്വാസ ഭാവം.... പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല.. ഞാൻ ഗേറ്റ് തുറന്നു അകത്തു കയറുന്നത് വരെ അവൻ എന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു.. ഒടുവിൽ tata യും കാണിച്ചിട്ടാണ്‌ അവൻ പോയത്.. രാത്രി മുഴുവൻ രൂപേഷ് പറഞ്ഞതാണ് ശരി എന്ന് ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു .. ശരിക്കും അതുതന്നെ അല്ലേ സത്യം.. പിന്നെ ആ അസൂയ്യ.. അതിപ്പോ ആർക്കാ ഇല്ലാത്തത്.. ഞാൻ സ്വയം എന്നെ തന്നെ മോട്ടിവേറ്റ് ചെയ്തിട്ട് കിടന്നുറങ്ങി... പിറ്റേന്ന് പതിവുപോലെ സ്കൂളിൽ പോകാൻ ഇറങ്ങി..

കീർത്തിയേം കാത്തു ഇടവഴിയിൽ നിന്നപ്പോൾ രൂപേഷ് വന്നു.. സംഗതി ആളിത്തിരി ചൊറിയൻ തവള ആണെങ്കിലും, ഇന്നലെ അവൻ ഉണ്ണിയേട്ടന്റെ കാര്യങ്ങളൊക്കെ പറഞ്ഞു എന്റെ തെറ്റ് മനസ്സിലാക്കി തരാൻ ശ്രമിച്ചത് എനിക്ക് അവനോടുള്ള കാരണമില്ലാതെ ദേഷ്യത്തിന്റെ അളവു കുറച്ചു.. അവനെ കണ്ടു ഞാനൊന്നു പുഞ്ചിരിച്ചു.. അതോടെ അവൻ ഫ്ലാറ്റ്.. കാരണം, ഇത്രേം നാൾ കൂടെ നടന്നെങ്കിലും ആദ്യമായിട്ടാ ഞാനവനെ നോക്കി പുഞ്ചിരിച്ചത്.. അതിന്റെ സന്തോഷം അവന്റെ മുഖത്തും പ്രകടമായി തന്നെയുണ്ട്.. എന്തൊക്കെയോ പറയണമെന്ന് അവനും തോന്നി.. പക്ഷേ ആവേശം നല്ലതല്ല എന്നോർത്തിട്ട് അവൻ അവനെ തന്നെ കണ്ട്രോൾ ചെയ്തു.. "എന്താ മാഡം പതിവില്ലാത്തൊരു പുഞ്ചിരി അടിയന് തരാൻ തോന്നിയത്.?" അവന്റെ ആ ചോദ്യത്തിൽ തന്നെ ജിജ്ഞാസ ഒരുപാടുണ്ടായിരുന്നു... ഞാൻ മറുപടിയൊന്നും പറയാതെ പുഞ്ചിരിച്ചു.. അപ്പോഴേക്കും കീർത്തിയും വന്നു.. അവൾ വന്നു കണ്ടപ്പോ ഞങ്ങൾ രണ്ടും പുഞ്ചിരിച്ചോണ്ട് നിൽക്കുന്നു.. അതോടെ അവളുടെ ഉള്ളിലെ CID ഉണർന്നു എന്ന് വേണം പറയാൻ..

ഞങ്ങളെ രണ്ടുപേരേം മാറി മാറി നന്നായി ഒന്നു വീക്ഷിച്ചു.. "എന്താ മക്കളെ രണ്ടിന്റേം മുഖത്തു വല്ലാത്തൊരു വെട്ടമുണ്ടല്ലോ? എന്താകാര്യം..? "അതിപ്പോ ഞാൻ എന്താ പറയാ.. ഈ കുട്ടി ഇന്നാദ്യമായി എന്നെ നോക്കി പുഞ്ചിരിച്ചു. ഞാനതിന്റെ ഷോക്കിലാ.. " അവന്റെ വർത്താനം കേട്ട് എനിക്ക് നല്ല ചിരി വന്നു.. പക്ഷെ ഞാനത് പുറത്തു കാണിച്ചില്ല. ഉടനെ കീർത്തി എന്നെ അമ്പരപ്പോടെ നോക്കി എന്താ കാര്യം എന്ന് കണ്ണുകൊണ്ട് ചോദിച്ചു.. ഞാൻ ഒന്നുമില്ലെന്ന്‌ ചുമല് കൂച്ചി കാണിച്ചു.. അതോടെ പിന്നെ കീർത്തി വേറൊന്നും ചോദിച്ചില്ല.. കാരണം, വെറുതെ താൻ എന്തെങ്കിലും guess ചെയ്തു ചോദിക്കും അത് അവളെ hurt ചെയ്ത് വല്ല സീനും ആയാലോ.. വെറുതെ എന്തിനാ വഴീ കെടക്കണ റിസ്ക് എടുത്ത് തലേൽ വെക്കണേ.. അവൾക്ക് ഇഷ്ടമുള്ളപ്പോൾ പറയട്ടെ.. നാല്പത്തിയഞ്ച് മിനിറ്റ് എങ്ങനെ പോയെന്നറിയില്ല 1st പീരീഡ് കഴിഞ്ഞപ്പോൾ ബെല്ലടിച്ചു.. അല്ലെങ്കിലും ഗോപകുമാർ സാറിന്റെ ക്ലാസ് അങ്ങനെയാ ഭയങ്കര interesting ആയിരിക്കും.. പുള്ളിക്കാരൻ ഞങ്ങടെ ക്ലാസ്സ് ടീച്ചറാണ്..

ഫിസിക്സ് ആണ് പുള്ളി പഠിപ്പിക്കുന്നത്.. ക്ലാസ് ടീച്ചർ ആയോണ്ട് പൊക്കി പറയുവല്ല ശരിക്കും സാർ പെർഫെക്റ്റ് ആണ്.. നല്ല സൂപ്പർ ആയിട്ട് പഠിപ്പിക്കും.. വീട്ടിൽ പോയി പ്രത്യേകിച്ച് പഠിക്കേണ്ട ആവശ്യം വരില്ല.. അടുത്ത പീരീഡ് second language ആണ്.. ഞാൻ ഹിന്ദിയും കീർത്തി മലയാളവും ആണ് എടുത്തേക്കുന്നത്. സത്യം പറഞ്ഞാൽ പെട്ടെന്ന് തോന്നിയൊരു ആവേശത്തിന് ഞാൻ ഹിന്ദി എടുത്തു പോയതാ.. ഇപ്പൊ തോന്നുന്നു വേണ്ടായിരുന്നു എന്ന്.. അതിനു പിന്നിൽ വലിയൊരു tragedy ഉണ്ട്.. ഹിന്ദി എനിക്ക് എഴുതാനും വായിക്കാനും മാത്രമേ അറിയൂ.. ആരെങ്കിലും ഹിന്ദിയിൽ എന്തെങ്കിലും ചോദിച്ചാൽ ഞാൻ പെട്ടു.. പിന്നെ tumhara naam kya hai, kya hua, kya baat hai ഇതുപോലെ കുറച്ചു മുറി ഹിന്ദി മാത്രമേ എനിക്ക് അറിയൂ.. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും പൊങ്ങച്ചം പറയുകയാണെന്ന് കരുതരുത്.. ഹിന്ദി പാട്ടും ഹിന്ദി സിനിമയും എന്തിനേറെ പറയണം ഹിന്ദി സീരിയലും മാത്രമേ കാണു.. കുറേ നാൾ മുൻപ് എന്റെ കസിൻ ചേച്ചിമാരൊക്കെ ഏതോ ഒരു ഹിന്ദി സീരിയലിന്റെ കാര്യമൊക്കെ വാ തോരാതെ പറയുന്ന കേട്ട് ത്രില്ലടിച്ചു ഞാനും പോയി യൂട്യുബിലും hotstar ലും ഒക്കെ ആ സീരിയൽ തിരഞ്ഞു കണ്ടുപിടിച്ചു കണ്ടു..

iss pyaar ko kya naam doon? എന്നായിരുന്നു അതിന്റെ പേര്. സത്യം പറഞ്ഞാൽ subtitle പോലുമില്ലാതെ 408 episodes ഞാനും കണ്ടു തീർത്തു.. അർണവ്ജി കുശീ കുമാരിയെ കഷ്ട്ടപ്പെടുത്തുന്നത് കണ്ടു ഞാൻ കൊറേ കരഞ്ഞിട്ടുണ്ട്.. ഭാഷ അറിയാതെ സീരിയൽ കണ്ടു കരഞ്ഞ ഏക വ്യക്തി ഞാനായിരിക്കും.. പിന്നെ കുറേ നാള് കഴിഞ്ഞപ്പോ ആ സീരിയൽ മലയാളത്തിൽ മൊഴി മാറ്റി വന്നപ്പോളാ സ്റ്റോറി എന്താന്ന് തന്നെ എനിക്ക് കത്തിയത്.. പറഞ്ഞു പറഞ്ഞു കാട് കയറി.. ഇനി ഹിന്ദി എടുക്കാനുള്ള കാരണം പറയാം.. കഴിഞ്ഞ വർഷത്തെ മലയാളം പരീക്ഷ ഞാൻ തകർത്ത് എഴുതി.. പത്ത് പതിനാലു പേപ്പറിൽ കുറയാതെ വിസ്തരിച്ചങ്ങു എഴുതി.. ഒടുവിൽ റിസൾട്ട് വന്നപ്പോ വെറും B ഗ്രേഡ്.. മൂന്നു പേപ്പറിൽ kya യും kyun ഉം ഒക്കെ വെട്ടിക്കളഞ്ഞു question ഇൽ തന്നെ ഹ ഹി ഹൈ ഒക്കെ എഴുതി ചേർത്ത ഹിന്ദിക്ക് A+ഉം കിട്ടി.. അന്നത്തെ ആ ഒരു ഇതിലാണ് ഞാൻ ഹിന്ദി second language ആയി എടുത്തു പോയത്.. Language ന്റെ പീരീഡ് ഞങ്ങളെ ക്ലാസ് മാറ്റി ഇരുത്തും.. മലയാളം ഞങ്ങടെ ക്ലാസ്സിലും ഹിന്ദി കമ്പ്യൂട്ടർ ക്ലാസ്സിലും ആയിരിക്കും..

അപ്പൊ കമ്പ്യൂട്ടർ സയൻസിലെ മലയാളം എടുത്തവർ ഞങ്ങടെ ക്ലാസ്സിലും ഞങ്ങടെ ക്ലാസ്സിലെ ഹിന്ദി എടുത്തവർ അവരുടെ ക്ലാസ്സിലും പോവും. അങ്ങനെ ഞാൻ കീർത്തി ഇല്ലാതെ അപ്പുറത്തെ ക്ലാസ്സിലോട്ട് പോയി.. ഹിന്ദി ക്ലാസ് ഭയങ്കര ബോറിങ് ആണ്.. almost, പോർഷനെല്ലാം കഴിഞ്ഞോണ്ടു ഇപ്പൊ റിവിഷൻ ആണ് നടക്കുന്നത്.. അവിടെ പോയി കുറച്ചു വായും നോക്കി സീരിയലിന്റെ കഥയും പറഞ്ഞിരിക്കും.. ബെല്ലടിക്കുന്നത് വരെ അതിനകത്ത് വല്ലാത്തൊരു ശ്വാസം മുട്ടാണ്.. ദിവസങ്ങൾ കടന്നു പോയി... പരീക്ഷാകാലവും എത്തി.. ഫെബ്രുവരി 26th നു പ്രാക്ടിക്കൽസ് സ്റ്റാർട്ട് ആകും. Feb 18th നു മുൻപ് റെക്കോർഡ്‌സ് ഒക്കെ submit ചെയ്യണം.. എല്ലാ ആഴ്ചയും കറക്റ്റ് ആയിട്ട് റെക്കോർഡ് എഴുതിയിരുന്നത് കൊണ്ട് എനിക്ക് പെന്റിങ് ഒന്നുമില്ലായിരുന്നു.. പക്ഷേ മ്മടെ കീർത്തി ഉൾപ്പെടെ ക്ലാസ്സിലെ ഒട്ടുമിക്ക പിള്ളേരും പെട്ടുപോയി.. ലാബിൽ പോയി ഓരോന്ന് കാണിച്ചു കൂട്ടുന്ന ഉത്സാഹമൊന്നും അത് എഴുതാൻ കാണിക്കില്ല..

അതിന്റിടയിൽ തന്നെ എല്ലാ സബ്ജെക്ടിന്റെയും വക assignment n സെമിനാർസ് വേറെ.. എല്ലാം കൊണ്ടും നല്ല അവിയൽ പരുവം.. ഇന്റർവെൽ കഴിഞ്ഞു ബെല്ലടിച്ചാൽ പോലും ക്ലാസ്സിൽ കയറാത്തവർ ഒരു മിനിറ്റ് പോലും വേസ്റ്റ് ചെയ്യാതെ എഴുത്തോട് എഴുത്ത്.. സാധാരണ assignments ഒക്കെ സ്റ്റുഡന്റ്സിനെ മൂന്നും നാലും ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിനും ഓരോ വിഷയം ആയിരിക്കും കൊടുക്കുന്നത് പക്ഷേ ഇപ്രാവശ്യം ഗ്രൂപ്പൊന്നും ഇല്ല.. എല്ലാർക്കും വെവ്വേറെ subject.. അതുകൊണ്ട് കോപ്പി അടിക്കൽ ഒന്നും നടക്കില്ല.. രണ്ടു മൂന്നാഴ്ചക്കാലം എല്ലാരും ബിസിയോട് ബിസി.. ട്യൂഷനൊക്കെ അഞ്ചാറ് ദിവസം ലീവെടുത്തു എല്ലാം എഴുതി submit ചെയ്തു പ്രാക്ടിക്കലും കഴിഞ്ഞാണ് ശ്വാസം ഒന്ന് നേരെവിട്ടത്.. അതിനു ശേഷം തിയറി എക്സാമും തുടങ്ങി........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story