ഉണ്ണിയേട്ടൻ: ഭാഗം 11

unniyettan

രചന: സനാഹ് ആമിൻ

 അങ്ങനെ തിയറി എക്സാമും തുടങ്ങി.. ആദ്യത്തെ starting trouble ളെ ഉണ്ടായിരുന്നുള്ളു... ശടെ പടേന്ന് എല്ലാ എക്‌സാമും കഴിഞ്ഞു.. ഒരുമാസക്കാലത്തോളം അവധി അങ്ങ് നീണ്ടു നിവർന്നു കിടക്കുവല്ലേ, എന്നോർത്തു മനസ്സിൽ കുളിരു കോരിയെങ്കിലും.. ഫ്രണ്ട്സിനെയെല്ലാം അത്രേം ദിവസം മിസ്സ്‌ ചെയ്യുമല്ലോ എന്നോർത്തു സങ്കടവും ഉണ്ടായിരുന്നു.. പക്ഷെ ക്ലാസ് അടച്ചതോടെ മുട്ടൻ പണി കിട്ടിയത് രൂപേഷിനായിരുന്നു,.. എന്നും പറഞ്ഞു ഫുൾ സ്റ്റോപ്പിട്ടു ഒരു രോമാഞ്ചം ഒക്കെ തോന്നിയാതായിരുന്നു.. പക്ഷേ, ആ പണി എനിക്കിട്ടു തന്നെ അണ്ടർ ബെൽറ്റി അടിച്ചു വന്നു എന്നുള്ളതാണ് സത്യം.. എങ്ങനെ എന്നല്ലേ..? പറയാം.. ഡെയിലി ഞങ്ങളുടെ കൂടെ ക്ലാസ് വരെ വരുന്ന കലാപരിപാടി ഇല്ലാതായല്ലോ.. ഇനി നേരിട്ട് കാണാനും സംസാരിക്കാനും ഒന്നും ഒരു വഴീം ഇല്ല.. അതോണ്ട്, ഒരു പണീം ഇല്ലാണ്ട് കക്ഷി ഇടയ്ക്കൊക്കെ എന്റെ വീടിന്റെ മുന്നിലൂടെ നടന്നും സൈക്കിളിലും ഒക്കെ ആയിട്ട് തേരാ പാര പോകുന്നത് കാണാം..

ആ പോക്ക് കണ്ടപ്പോൾ തന്നെ എനിക്ക് കത്തി അതെന്നെ കാണാനുള്ള നമ്പറാണെന്നു.. അവൻ എന്നെ കണ്ടില്ലെങ്കിലും ഞാനവനെ നല്ല വൃത്തിക്ക് കണ്ടു ആസ്വദിക്കുന്നുണ്ടായിരുന്നു.. പക്ഷേ, ഞാൻ മാത്രമല്ല എന്റെ അമ്മയും അതൊക്കെ കാണുന്നുണ്ടായിരുന്നു എന്നറിയാൻ കുറച്ചു വൈകി പോയി.. നമ്മുടെയൊക്കെ അമ്മമാരേ പറ്റി പ്രത്യേകിച്ച് എടുത്ത് പറയണ്ടല്ലോ.. all are mathematics.. എല്ലാം കണക്കാ.. സീരിയലിലും സിനിമയിലും ഒക്കെ കാണുന്ന പോലുള്ള അതേ 'അമ്മ.. Automatically, എനിക്ക് അവനുമായി എന്തോ ഡിങ്കോൾഫി ഉണ്ടെന്നു അമ്മക്ക് തോന്നി.. അതിനു കാരണം മറ്റൊന്നുമല്ല.. ഇടക്ക് ഞങ്ങൾ shopping നും അമ്പലത്തിലും ഒക്കെ പോകുമ്പോ അപ്രതീക്ഷിതമായാണോ അതോ കരുതി കൂട്ടി ആണോ എന്നറിയില്ല.. അവനേം എവിടെയെങ്കിലും വെച്ചു കാണും.. അമ്മ കൂടെയുള്ളത് കൊണ്ട് ഞാൻ മൈൻഡ് ചെയ്യാനേ പോകില്ല..

കണ്ടാലും കാണാത്ത പോലെ നടക്കും.. പക്ഷേ, അവൻ ഇളിച്ചോണ്ട് കൈയ്യും കാലുമൊക്കെ കാണിക്കും.. വീട്ടിനു മുന്നിലൂടെയുള്ള അവന്റെ നടപ്പും, പുറത്തു വെച്ച് കാണുമ്പോൾ ഉള്ള ഇളിയും എല്ലാം കൂടി കൂട്ടിവായിച്ചപ്പോൾ അമ്മയങ്ങട് ഉറപ്പിച്ചു. ഞാനും അവനും തമ്മിൽ എന്തോ കണക്ഷൻ ഉണ്ടെന്നു.. ഇതിലിപ്പോ അമ്മയെയും കുറ്റം പറയാൻ പറ്റില്ലല്ലോ.. അതോടെ അമ്മയുടെ ഉള്ളിൽ ഉറങ്ങി കിടന്ന സംശയരോഗി ഉണർന്നു.. മര്യാദക്ക് വീടിനു മുറ്റത്തു പോലും ഇറങ്ങാൻ സമ്മതിക്കില്ല.. വല്ല സൈക്കിളിന്റെ ബെല്ലടി കേട്ടാൽ അമ്മ എന്നെ സംശയത്തോടെ കണ്ണുരുട്ടി കാണിക്കും.. കുറേ നേരം tv കണ്ടു മടുക്കുമ്പോൾ അമ്മയുടെ ഫോണിൽ എന്തെങ്കിലും ഗെയിം കളിക്കാമെന്നു കരുതി എടുക്കും.. ഒരു പതിനായിരം പ്രാവശ്യം വന്നു പുള്ളിക്കാരത്തി ചെക്ക് ചെയ്ത് ഉറപ്പാക്കും ഞാൻ ഗെയിം തന്നെയാണ് കളിക്കുന്നതെന്നു.. അമ്മയുടെ അർത്ഥം വെച്ചുള്ള സംസാരവും നോട്ടവും എല്ലാം കൂടി എനിക്കാകെ ശ്വാസം മുട്ടി.. അവനുമായി ഒരു കണക്ഷനും ഇല്ലാതിരുന്നിട്ടു കൂടി അമ്മയുടെ മുന്നിൽ ഞാൻ തെറ്റുകാരി ആയി..

അതോർത്തിട്ട് എനിക്ക് ഭയങ്കര വിഷമം തോന്നി.. ഇതിനിടയിൽ ഒരു ദിവസം കീർത്തി എന്നെ കാണാൻ വന്നു.. കുറേ ദിവസത്തിന് ശേഷം അവളെ കണ്ടതും സന്തോഷം കൊണ്ടാണോ എന്നറിയില്ല.. നല്ല സങ്കടം വന്നു.. കണ്ടപാടെ ഓടി ചെന്നവളെ കെട്ടിപിടിച്ചു.. "എന്റെ പൊന്നു രേവു ഇങ്ങനെ പിടിച്ചാൽ ഞാൻ ശ്വാസം മുട്ടി സത്തുപോകും"... എന്നവളെ കൊണ്ട് പറയിപ്പിക്കുന്നത് വരെ കെട്ടിപിടിച്ചു.. കുറേ നാൾ മഴ പെയ്യാതിരുന്നു പെട്ടെന്നൊരു ദിവസം മഴപെയ്ത ഒരു പ്രതീതി ആയിരുന്നു അപ്പൊ എനിക്ക്.. അമ്മയുടെ സംശയവും അതുകാരണം എനിക്കുണ്ടായ വിഷമവും കീർത്തിയെ കണ്ടപ്പോഴുള്ള എന്റെ സന്തോഷവും എല്ലാം കൂടി എന്റെ മുഖത്ത് വല്ലാത്തൊരു expression ആയിരിന്നു.. അതുകണ്ടു കീർത്തിയുടെ രണ്ടു മൂന്ന് കിളി ഒരുമിച്ചു പറന്നുപോയി കാണും.. കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുന്നേ എന്റെ 'അമ്മ അവിടെ ഹാജറായി.. "ആഹ് മോളോ.. കുറേ ആയല്ലോ ഇങ്ങോട്ട് കണ്ടിട്ട്.. സുഖമല്ലേ.. ?? വീട്ടിൽ എല്ലാർക്കും സുഖമല്ലേ..? "

എന്നിങ്ങനെ എല്ലാ അമ്മമാരും നമ്മുടെ ഫ്രണ്ട്സിനെ കാണുമ്പോൾ ചോദിക്കാറുള്ള എല്ലാ ചോദ്യങ്ങളും ചോദിച്ചു.. അവളും എല്ലാത്തിനും സന്തോഷത്തോടെ തന്നെ മറുപടിയും പറഞ്ഞു.. അമ്മ കൂടെ തന്നെ ഉണ്ടായിരുന്നത് കൊണ്ട് ഒരു കാര്യവും നേരേ ചൊവ്വേ അവളോട് പറയാൻ കഴിഞ്ഞില്ല.. പിന്നെ അവള് നല്ല ഹാപ്പി ആയിരുന്നു.. അവള് വെക്കേഷനൊക്കെ അടിപൊളിയായിട്ട് തന്നെ ആഘോഷിച്ചു.. ആഘോഷം വികസിപ്പിക്കാൻ വേണ്ടി അവളുടെ ബാംഗ്ലൂർ ഉള്ള അമ്മായിയുടെ വീട്ടിൽ നാളെ പോവുകയാണെന്നും പറഞ്ഞു.. ഇങ്ങനെ ഒരു അമ്മായി എനിക്ക് ഇല്ലല്ലോ എന്നോർത്തു.. ചെറിയൊരു വിഷമമൊക്കെ എനിക്കപ്പോ തോന്നി.. എന്റെ അച്ഛനും അമ്മയും ഒക്കെ ഒരേ നാട്ടുകാരാ.. അപ്പൊ ബന്ധുക്കളും എല്ലാരും ഇവിടെ തന്നെ.. ദൂരെയൊന്നും ആരുമില്ല.. അതുകൊണ്ട് വെക്കേഷനായാലും മ്മടെ ആഘോഷം ഒക്കെ വീട്ടിൽ തന്നെ..

അമ്മ അടുക്കളയിലേക്ക് പോയ ഒരു ഗ്യാപ്പിൽ ഞാൻ കീർത്തിയേം കൊണ്ട് എന്റെ റൂമിലേക്ക് പോയി.. പതിവില്ലാത്ത എന്റെ മുഖത്തെ ടെൻഷൻ കണ്ടപ്പോഴേ എന്തൊക്കെയോ പ്രശ്നത്തിൽ ആണ് ഞാനെന്നു അവൾക്ക് മനസ്സിലായി.. "നിനക്കു എന്തുപറ്റി.? ആകപ്പാടെ ഒരു ഒരു ഒരു ഫീലിംഗ് എന്തോപോലെ..? " അവൾ തമാശ പറയുംപോലെ ചോദിച്ചു.. "പെട്ട്...ആ പൊട്ടൻ കപീഷ് കാരണം ഞാൻ പെട്ടു.. " എന്റെ മറുപടി അവളിലൊരു ആശ്ചര്യം ഉണ്ടാക്കി എന്നുവേണമെങ്കിൽ പറയാം.. അമ്മാതിരി ഒരു expression ആയിരുന്നു അവളുടെ മുഖത്ത്.. "ങേ.. എന്തു സംഭവിച്ചു.. " "ഇനി ഇതിൽ കൂടുതൽ എന്ത് സംഭവിക്കാൻ.. അവന്റെ വീട്ടിനു മുന്നേയുള്ള evening walk ഉം, സൈക്ലിങും ബെല്ലടിയും,.. പോരാത്തതിന്, എവിടെയെങ്കിലും പോയാൽ അവിടെയും ആ കോപ്പന്റെ ഇളിച്ചോണ്ടുള്ള കൈയ്യും കാലും കാണിക്കലും.. അതൊക്കെ കണ്ടിട്ട് അമ്മ കരുതി ഞാൻ അവനുമായി എന്തോ ഉണ്ടെന്നു.. " "അയ്യേ.. നിന്റെയമ്മ ഈ ടൈപ് ആണോ..

ഉഫ്... ഇപ്പഴാ , സുനിതാ രവികുമാർ എത്ര ഗ്രേറ്റ് ആണെന്നുള്ള naked true എനിക്ക് മനസ്സിലാകുന്നത്.. അതൊക്കെ എന്റെ അമ്മയെ കണ്ടുപഠിക്കണം.. ആരെങ്കിലും എന്നെ വായിനോക്കിയാൽ അമ്മ അപ്പോ മൂക്കത്തു വിരലു വെക്കും.. ഇവളെ നോക്കാനും ആളുണ്ടല്ലോ എന്ന് വല്യ വായില് പറയേം ചെയ്യും.. എന്നിട്ട് അയൽപക്കകാരോടൊക്കെ അഭിമാനത്തോടെ കുറച്ചു കാര്യങ്ങളൂടി അതിൽ ആഡ് ചെയ്തിട്ട് പോയി തള്ളിമറിക്കേം ചെയ്യും.. കീർത്തി അഭിമാനത്തോടെ അവളുടെ അമ്മപുരാണം പറഞ്ഞപ്പോൾ ഇതുപോലൊരു 'അമ്മ എനിക്ക് ഇല്ലാതെ പോയതിൽ നഷ്ടബോധം തോന്നി പോയി.. "എന്റെ പൊന്നുമോളെ.. നിന്റമ്മ വീട്ടിലിരുന്നു കൊറേ എരണം കെട്ട സീരിയല് കണ്ടതിന്റെ ആഫ്റ്റർ എഫെക്റ്റാ.. ഇതൊന്നും അത്രപെട്ടെന്ന് മാറുമെന്ന് തോന്നുന്നില്ല.. നീ കുറച്ചു കരുതിയിരുന്നോ.. " അവള് താക്കീത് തരും പോലെ പറഞ്ഞു..

അതൂടി കേട്ടപ്പോൾ എന്റെയിൽ ഉണ്ടായിരുന്ന ധൈര്യമൊക്കെ ചോർന്നു പോയപോലെ.. "എടീ.. ആ കപീഷിനെ എവിടെങ്കിലും കണ്ടുമുട്ടിയാൽ ഈ പരിസരത്തോട്ട് അറിയാതെ പോലും വന്നേക്കല്ലേ എന്ന് പറയണം.. " ഞാൻ അപേക്ഷിക്കും പോലെ അവളോട് പറഞ്ഞു.. അവളത് അവനെ കണ്ടു പറഞ്ഞോളാം എന്ന് ഏൽക്കുകയും ചെയ്തു.. അതോടെ തെല്ലൊരു ആശ്വാസമായി.. അപ്പൊ തന്നെ കീർത്തിയുടെ മനസിൽ രൂപേഷിനെ കുറിച്ച് എന്തൊക്കെയോ സംശയം തോന്നി തുടങ്ങി.. കാരണം, രേവൂനെക്കാൾ അടുപ്പം അവന് എന്നോടാണ്.. എന്നാൽ, അവൻ ഫുൾ target ചെയ്തിരിക്കുന്നത് രേവൂ നെ.. "Something wrong.. !" അവൾ സ്വയം മനസ്സിൽ പറഞ്ഞു.. പിന്നെയും കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു ശേഷം ഊണൊക്കെ കഴിച്ചിട്ടാണ് കീർത്തി പോയത്.. കീർത്തിയെ കണ്ടു സംസാരിച്ചതിൽ പിന്നെ ഞാൻ വല്യ ഹാപ്പി ആയിരുന്നു.. മനസ്സിലെ ഭാരം ഒക്കെ കുറഞ്ഞപോലെ.. അങ്ങനെ ആശ്വസിച്ചിരിക്കുമ്പോൾ ആണ് ഞാനത് ശ്രദ്ധിച്ചത്.. അമ്മ അച്ഛനെ ഉന്തി തള്ളി എന്റടുത്തേക്ക് പറഞ്ഞു വിടുന്നു.

. ഞാനത് കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ tv കാണുന്ന പോലെ ആക്ട് ചെയ്തു. അപ്പോഴേക്ക് പെട്ടു പോയ പോലൊരു പുഞ്ചിരിയും പാസ്സാക്കി കൊണ്ട് അച്ഛൻ വന്ന് എന്റടുത്തു സോഫയിൽ ഇരുന്നു.. അച്ഛനെ കണ്ടപ്പോൾ ഞാൻ ഒന്നും അറിയാത്ത പോലൊരു പുഞ്ചിരി കൊടുത്തു.. ആ പുഞ്ചിരി അതേപോലെ തന്നെ അച്ഛൻ എനിക്കും തന്നു.. "അല്ല മോളെ... നിന്റമ്മ ഏതോ ഒരു പയ്യന്റെ കാര്യം കുറച്ചു ദിവസായി എന്നോട് പറയുന്നല്ലോ.. അതാരാ..? " അച്ഛൻ നിഷ്കു ഭാവം നടിച്ചു ഒന്നും അറിയാത്ത പോലെ എന്നോട് ചോദിച്ചു.. അതേ ഭാവം തന്നെ ഞാനും തിരിച്ചിട്ടു... "ഏത് പയ്യൻ..? " "വീട്ടിന്റെ മുന്നിലൂടെ അവൻ പോകുന്നു എന്നോ വരുന്നു എന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു.. പിന്നെ അമ്പലത്തിലും ഷോപ്പിങ്മാളിലും ഒക്കെ അവനെ കണ്ടൂ എന്നോ മറ്റോ.. " "എന്റെ പൊന്നച്ഛാ.. അതു ആ രൂപേഷാ അച്ഛാ...

ഞങ്ങൾ സ്കൂളിലൊക്കെ ഒരുമിച്ചല്ലേ പോയിരുന്നത്.. ഇപ്പോ, കാണാത്തോണ്ടു ചുമ്മാ കാണാൻ വരുന്നതാ.. ഒരു ഹായ് പറയണം സുഖവിവരം തിരക്കണം അത്രയൊക്കെയേ കാണൂ അവന്റെ മനസ്സില്.. പക്ഷെ, ഈ അമ്മ ഞാനും അവനും തമ്മിൽ കുറേ നാളായിട്ട് പ്രേമം ഉള്ളപോലെയാ എന്നെ സംശയിക്കുന്നത്.... അമ്മയുടെ കുത്തുവാക്കുകൾ കേട്ട് മടുത്തു അച്ഛാ... " അച്ഛനോട് അവനെപ്പറ്റി ഒക്കെ ഞാൻ പറയാറുള്ളതല്ലേ..? എന്നിട്ടാണോ, അച്ഛനും അമ്മയുടെ കൂടെ ചേർന്ന് എന്നെ ഇങ്ങനെ സംശയിക്കുന്നത്.. " മനസ്സിലുണ്ടായിരുന്നതൊക്കെ കരഞ്ഞോണ്ട് തന്നെ ഞാൻ അച്ഛനോട് പറഞ്ഞു.. അതോടെ അച്ഛന്റെ മുഖത്ത് എന്നെ വെറുതെ സംശയിച്ചല്ലോ എന്നോർത്തൊരു വിഷമവും പ്രകടമായി.. "എന്റെ പൊന്നുമോളെ ഇതൊക്കെ എനിക്ക് അറിയാം.. ഞാനിതൊക്കെ നിന്റെയമ്മയോട് പറഞ്ഞു നോക്കി.. പക്ഷേ, അവള് ഈ പറഞ്ഞതൊന്നും ഒരു വാക്ക്‌ പോലും വിശ്വസിച്ചില്ല.. അതുകൊണ്ടാ ഇതൊക്കെ നിന്നെക്കൊണ്ട് തന്നെ പറയിപ്പിച്ചു നേരിട്ട് അവൾക്ക് കേൾപ്പിച്ചു കൊടുക്കാമെന്നു കരുതി..

എന്നിട്ടയാൾ കതകിനു പിന്നിൽ മറഞ്ഞിരിക്കുന്ന ദീപയെ നോക്കി.. താനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്നമട്ടിൽ ദീപ കതകിനു പിന്നിൽ നിന്നും അവിടേക്ക് വന്നു.. എന്നിട്ട് രേവൂ നെ തറപ്പിച്ചൊന്ന് നോക്കി.. "നീ പറയുന്നതെന്തും അപ്പാടെ വിഴുങ്ങാൻ ഞാൻ ദേ ഈ മനുഷ്യൻ അല്ല കേട്ടോടി.. " അമ്മ അരിശത്തോടെ അങ്ങനെ പറഞ്ഞപ്പോൾ ഞാനും അച്ഛനും അമ്പരപ്പോടെ അമ്മയെ നോക്കി.. "അവൻ നിന്റെ ഫ്രണ്ട് ആണെങ്കിൽ പിന്നെ ഒളിച്ചും പാത്തും വന്നാണോ സുഖവിവരം തിരക്കുന്നത്..? അവന് നേരിട്ട് വീട്ടിലോട്ട് വന്നാലെന്താ.? അമ്മ ആ പറഞ്ഞത് പോയിന്റ് ആണെന്ന് എനിക്കും തോന്നി. . "അവനെങ്ങനെ വരും.? നിന്റെ സ്വഭാവം ഇതല്ലേ... വന്നാലവൻ ജീവനോടെ ഇവിടുന്നു പോവുമെന്ന് എന്താ ഉറപ്പ്.. ? " അച്ഛൻ അമ്മയോട് അങ്ങനെ പറയുന്നത് കേട്ട് ഞാൻ മിഴിച്ചിരുന്നു പോയി.. അതോടെ അവർ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും രണ്ടും പറഞ്ഞു വഴക്ക് തുടങ്ങി.. സുബാഷ്..... സംഗതി വഷളാവുന്നത് കണ്ട് ഞാൻ നൈസായിട്ട് അവിടുന്ന് എസ്‌കേപ്പ് ആയി.. ദിവസങ്ങൾ കടന്നു പോയി..

ഇപ്പൊ രൂപേഷിന്റെ അനക്കം ഒന്നും എവിടെയും കാണാത്തൊണ്ട് അമ്മ ഒരുവിധം അങ്ങു തണുത്തു.. അങ്ങനെയിരിക്കെ, അമ്മയുടെ ബന്ധത്തിൽ വകയിലൊരു അമ്മാവന്റെ മോന്റെ കല്ല്യാണം എന്നും പറഞ്ഞു എന്നെയും നിർബന്ധിച്ചു കൊണ്ട് പോയി.. വീടിനടുത്തു തന്നെയായിരുന്നു മണ്ഡപം അതുകൊണ്ട് നടന്നാണ് പോയത്.. കല്യാണമൊക്കെ കഴിഞ്ഞു മൂക്കുമുട്ടെ സദ്യയും കഴിച്ചു ഏമ്പക്കവുമൊക്കെ വിട്ട് സാവധാനത്തിൽ നടന്നു വരുമ്പോൾ അതാ ഞങ്ങൾക്കെതിരെ ബൈക്കിൽ ഉണ്ണിയേട്ടൻ വരുന്നു... കുറേ ദിവസത്തിന് ശേഷം ഉണ്ണിയേട്ടനെ കണ്ട സന്തോഷം മനസ്സിലുണ്ടായിരുന്നു.. പക്ഷേ പതിവിലും വിപരീതമായി അന്നൊരു കാര്യം സംഭവിച്ചു... സാധാരണ എന്നെ കാണുമ്പോൾ ഉണ്ണിയേട്ടന്റെ മുഖത്തൊരു പുച്ഛഭാവം ആണ് കാണാറുള്ളത്.. പക്ഷേ, ഇന്ന് ആദ്യമായി എന്നെ നോക്കി പുഞ്ചിരിക്കുന്നു.. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല... ഈശ്വരാ.. ഇനിയിത് സ്വപ്നമാണോ..? ഞാൻ ഒന്നൂടി കണ്ണടച്ചു തുറന്നു നോക്കി.. സ്വപ്നമല്ല സത്യമാണ്.. ഉണ്ണിയേട്ടൻ എന്നെ നോക്കി പുഞ്ചിരിക്കുന്നു...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story