ഉണ്ണിയേട്ടൻ: ഭാഗം 15

unniyettan

രചന: സനാഹ് ആമിൻ

സ്കൂളിൽ നിന്നും വന്നപാടെ കേറി കിടന്നതാ.. കണ്ണ് തുറന്ന് നോക്കിയപ്പോൾ മൊത്തം ഇരുട്ട്. തപ്പി പിടിച്ചു സ്വിച്ച് കണ്ടു പിടിച്ചു ലൈറ്റ് ഇട്ടു ചുവരിലെ ക്ലോക്കിലേക്ക് നോക്കിയപ്പോ 8:37.. "ഉഫ് ഇത്രേം നേരം കിടന്നുറങ്ങിയോ.." എന്നോർത്തു ബെഡിൽ വന്നു ഇരുന്നു.. പുറത്ത് നല്ല മഴ പെയ്യുന്ന സൗണ്ടും കേൾക്കാം.. മഴയുടെ സൗണ്ട് കേട്ടപ്പോ തന്നെ രൂപേഷിനെയാ ഓർമ്മ വന്നത്.. ഞാൻ ജനൽ തുറന്ന് പുറത്തേക്ക് നോക്കി.. രൂപേഷിന്റെ സെന്റി ഡയലോഗും കെട്ടിപിടത്തവുമൊക്കെ കണ്ണിലും കാതിലും മിന്നി മറയുന്നു.. "ശ്ശെടാ... ഇതിപ്പോ എന്താ ഇങ്ങനെ.. ആലോചിച്ചിട്ട് ഒരെത്തും പിടിയും ഇല്ലല്ലോ.." പെട്ടെന്നാണ് വൈകിട്ട് ഉണ്ണിയേട്ടൻ എന്നെ നോക്കി വീണ്ടും ചിരിച്ചത് ഓർമ്മ വന്നത്... "ങേ... അതപ്പോ സ്വപ്നമല്ലേ..? ഒന്നും മനസ്സിലാവുന്നില്ലല്ലോ.. അയാളുടെ ആ ഒരു ചിരിക്കു വേണ്ടി കുറേ കൊതിച്ചിട്ടുണ്ട്.. പക്ഷേ, അന്നൊക്കെ കണ്ടഭാവം പോലും കാണിച്ചിട്ടില്ല.. ഇപ്പൊ കല്ല്യാണവും കഴിഞ്ഞു കുടുംബവും ആയപ്പോഴാ അയാളുടെ ഒരു ചിരി.. ആർക്കു വേണം അങ്ങേരുടെ ചിരി..

" അപ്പൊ തന്നെ ഞാൻ എന്റെ മുഖത്ത് കുറേ പുച്ഛം വാരി വിതറി...വേറെന്തോ കാര്യമായിട്ട് ചിന്തിക്കാൻ തുടങ്ങിയപ്പോഴേക്കും അമ്മ വന്നു.. "ഇതെന്ത് ഉറക്കാ കൊച്ചേ..? ഇപ്പൊ തലവേദന കുറഞ്ഞോ..? " "മ്മ് കുറഞ്ഞു.. " ഉടനെ അമ്മ വന്ന് നെറ്റിയിൽ കൈ വെച്ചു നോക്കി.. "നേരത്തെ നല്ല ചൂടുണ്ടായിരുന്നു.. ഇപ്പൊ ഇല്ല... വാ വന്ന് വല്ലതും കഴിക്ക്.. അച്ഛനെവിടെ കാത്തിരിക്കുന്നുണ്ട് " "ഞാൻ മുഖം കഴുകിയിട്ടു വരാം.." "ആഹ് ശരി പെട്ടെന്ന് വാ.. " എന്നു പറഞ്ഞിട്ട് അമ്മ പോയി.. ഞാൻ പോയി മുഖമൊക്കെ കഴുകി കഴിക്കാൻ ചെന്നു.. അച്ഛൻ എനിക്ക് വേണ്ടി കഴിക്കാതെ കാത്തിരിക്കുന്നുണ്ടായിരുന്നു. അതങ്ങനെയാ.. കുട്ടിക്കാലം മുതലേ അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ ഉച്ചക്കും രാത്രിയുമൊക്കെ ഞങ്ങൾ ഒരുമിച്ചിരുന്നെ ആഹാരം കഴിക്കാറുള്ളു.. വല്യ വിശപ്പൊന്നും തോന്നിയില്ലെങ്കിലും അപ്പവും മുട്ട കറിയും കണ്ടപ്പോ കഴിക്കാതിരിക്കാൻ തോന്നിയില്ല.. ആഹാരം കഴിക്കുന്നതിനിടയിൽ എപ്പോഴോ അച്ഛൻ "രൂപേഷിപ്പോ എന്ത് ചെയ്യുന്നു.." എന്നൊരു ചോദ്യം... അച്ഛന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് എന്റെ ഏഴെട്ട് കിളികൾ ഒരുമിച്ച് പറന്നു.. "ഈശ്വരാ.. ഈ അച്ഛനെന്തിനാ ഇപ്പൊ ഇവനെകുറിച്ചു ചോദിക്കുന്നെ.. ? ഇനി അച്ഛനെല്ലാം അറിഞ്ഞോ.. പരമേശ്വരാ..

കാലഭൈരവാ.. ഹര ഹര മഹാദേവാ.. ഓം നമഃശിവായ.. കാത്തോളണേ... " പേടിയും വിറയലും എല്ലാം കൂടി വല്ലാത്തൊരു എക്സ്പ്രഷൻ എന്റെ മുഖത്ത് കണ്ടതോടെ അച്ഛനൊന്നു കുഴങ്ങി.. "നീ എന്തോന്നാ മോളേ പന്തം കണ്ട പെരുച്ചാഴിയെ പോലെ മിഴിച്ചിരിക്കുന്നെ..?" അച്ഛൻ ഒന്നും മനസിലാകാതെ എന്നെ തന്നെ നോക്കി... "ഓ... അത്... അച്ഛാ. ഞാൻ.. അച്ഛനെന്താ പറഞ്ഞേ.. ഞാൻ കേട്ടില്ല.. " വിക്കി വിക്കി ആണേലും ഞാനെങ്ങനെയോ പറഞ്ഞൊപ്പിച്ചു.. "രൂപേഷ് ഇപ്പൊ എന്താ ചെയ്യുന്നേ.? പഠിക്കുവാണോ.. അതോ വല്ല ജോലിയും ചെയ്യുന്നുണ്ടോ. ? " "അത്.. അത്.... " അവനെന്താ ചെയ്യുന്നതെന്ന് എനിക്കും ഓർമ്മവന്നില്ല.. ഞാൻ ചിന്തിക്കുന്നത് കണ്ട് അച്ഛന്റെ മുഖത്തും കിളിപോയ ഒരു ഭാവം.. ചിന്തക്കൊടുവിൽ അവൻ എപ്പോഴോ സപ്ലി ആണെന്ന് പറഞ്ഞ ഓർമ്മ വന്നു.. "അവൻ സപ്ലി ആണ് അച്ഛാ... " ഞാൻ ആവേശത്തോടെ പറഞ്ഞത് കേട്ട്.. പിന്നേം അച്ഛൻ കിളിപോയ ഭാവത്തിൽ എന്നെ നോക്കി.. "സപ്ലിയോ..? എന്നുവെച്ചാൽ..?? " "അത്.. അതച്ഛാ.. രണ്ടു മൂന്ന് സബ്ജെക്ട് അവന് കിട്ടീല.. അതാ സപ്ലി.. "

അച്ഛൻ പുച്ഛത്തോടെ എന്നെ നോക്കി.. ഓരോരോ പേരുകളേ.. എന്ന് സ്വയം പുലമ്പികൊണ്ട് അച്ഛൻ കഴിപ്പ് തുടർന്നു.. അച്ഛന്റെ കളിയാക്കൽ കണ്ട് എന്റെ മുഖത്തും വളിച്ച ഒരു ഇളി പ്രകടമായി.. എന്നാലും അച്ഛൻ പെട്ടെന്നെന്താ അവനെ കുറിച്ച് ചോദിച്ചേ.. എത്ര ആലോചിച്ചിട്ടും ഒരു പിടിയും ഇല്ല.. അറിയാഞ്ഞിട്ടു ഒരു സമാധാനവും ഇല്ല... അതോടെ കഴിക്കാനുള്ള ആ ഒരു ആവേശവും പോയി കിട്ടി.. പിന്നെങ്ങനെയോ കഴിച്ചെന്നു വരുത്തി തീർത്തു ഞാൻ എണീറ്റു.. പിന്നങ്ങോട്ട് അച്ഛനോട് ഇതിനെപറ്റി എങ്ങനെ ചോദിക്കുമെന്നായി ചിന്ത.. അമ്മ അവിടുള്ളപ്പോൾ ചോദിക്കാൻ പറ്റില്ല.. അമ്മ അടുക്കളയിൽ പോയ തക്കത്തിന് ഞാൻ അച്ഛന്റെ അടുത്ത് സോഫയിൽ വന്നിരുന്നു.. എങ്ങനെ ചോദിക്കും.. ഈശ്വരാ കാത്തോളണേ.. മനസ്സിൽ നന്നായൊന്ന് പ്രാർത്ഥിച്ചു.. "അല്ലച്ഛാ.. അച്ഛനെന്താ പെട്ടെന്നു രൂപേഷിനെ കുറിച്ചു ചോദിച്ചേ..?

ഞാൻ കുറച്ചു നിഷ്കു ഭാവം മുഖത്തിട്ടു പാവത്തിനെ പോലെ ചോദിച്ചു.. " "ഓഹ് അതോ.. ഞാൻ വന്നപ്പോ ദീപ പറഞ്ഞു നീ തലവേദന ആയിട്ട് കിടക്കുന്നു പോരാഞ്ഞിട്ട് നല്ല ചൂടും ഉണ്ടെന്ന്.. വയ്യെങ്കിൽ ആശുപത്രിയിൽ കൊണ്ടു പോകാം എന്ന് കരുതി നിന്നെ വിളിക്കാൻ വന്നതാ.. നീ നല്ല ഉറക്കം രണ്ടു മൂന്ന് തവണ തട്ടി വിളിച്ചപ്പോ പോടാ കപീഷേ എന്നൊക്കെ പുലമ്പുന്ന കേട്ടു.. അതുകൊണ്ടു വെറുതെ ചോദിച്ചതാ.. നിന്റെ മുഖഭാവം കണ്ടാൽ വേറെ എന്തോ കള്ളത്തരം ഒക്കെ ഉള്ളപോലെ തോന്നുന്നു.. " അച്ഛൻ സംശയത്തോടെ എന്നെ നോക്കി യതും.. ഞാൻ പെട്ടെന്ന് മുഖത്ത് ഒരു ചിരി വരുത്തി.. "അയ്യോ.. എനിക്ക് എന്ത് കള്ളത്തരം.. അച്ഛൻ വെറുതെ ഓരോന്ന് പറയല്ലേ.. അമ്മ അറിഞ്ഞാൽ മൂന്നാം ലോകമഹായുദ്ധം നടക്കും.. " "ആഹ് അതുശരിയാ..." അച്ഛനും സമ്മതിച്ചു.. അതോടെ ഒരു ആശ്വാസം തോന്നിയെങ്കിലും ഞാനത് പുറത്തു കാണിച്ചില്ല. അവിടെ നിന്നാൽ പെട്ടു പോകുമെന്നറിയാവുന്നത് കൊണ്ട്.. ഞാൻ അപ്പൊ തന്നെ അവിടുന്ന് സ്കൂട്ടായി.. *************

നീലുവും അമ്മയും tv യിൽ ഏതോ റിയാലിറ്റി ഷോയും കണ്ടു ആവേശത്തോടെ ഇരുപ്പുണ്ട്.. കീർത്തി തൊട്ടടുത്ത് തന്നെ മൊബൈലിൽ ഫേസ്ബുക്കിൽ ഏതോ ഒരു ഗ്രൂപ്പിലെ പോസ്റ്റും നോക്കി ഇരിപ്പാണ്. പെട്ടെന്നാണ് ഏതോ ഒരുത്തന്റെ പോസ്റ്റ് കണ്ട് കീർത്തിയുടെ കുരു പൊട്ടിയത്.. അവളാ പോസ്റ്റ് വായിച്ചു.. "ഓന്തിനെക്കാൾ വേഗത്തിൽ നിറം മാറാനുള്ള കഴിവ് പെണ്ണുങ്ങൾക്ക് മാത്രമേയുള്ളൂ... സകല അവളുമാരും ഉഡായിപ്പുകളാണ്.. " മൊത്തം വായിക്കാനുള്ള ക്ഷമയൊന്നും അവൾക്കില്ലായിരുന്നു.. അവൾ വേഗം അവന്റെ പ്രൊഫൈൽ എടുത്തു നോക്കി "സഖാവ് ഹരി.. " "കോപ്പൻ.. ഇവന്റെ വീട്ടിലെന്താ പെണ്ണുങ്ങളൊന്നും ഇല്ലേ.. അവന്റെ അമ്മയും പെങ്ങളും ഒക്കെ അപ്പൊ ഈ ഗണത്തിൽ പെട്ടവരായിരിക്കും.. ചെറ്റ.. " അവന്റെ ഫോട്ടോ നോക്കി കീർത്തി പിറുപിറുത്തു.. "എന്താ.. നീ എന്തോന്നാ ഈ പിറുപിറുക്കുന്നെ..? " അമ്മ സംശയത്തോടെ കീർത്തിയെ നോക്കി.. "ഒന്നൂല്ലമ്മേ.. ഏതോ ഒരുത്തൻ പോസ്റ്റ് ഇട്ടിരിക്കുന്നു.. എല്ലാ പെണ്ണുങ്ങളും ഉഡായിപ്പുകൾ ആണെന്നു.." "ഹഹ.. എന്നാ നീയും പോസ്റ്റ് ഇട്. എല്ലാ ആണുങ്ങളും വെറും ഊളകൾ ആണെന്നു... " അത് കേട്ട് കീർത്തി ചിരിച്ചു.. "അത് വേണോ അമ്മേ.. എന്റെ അച്ഛനും ആണല്ലേ.. "

കീർത്തി പറയുന്നത് കേട്ടപ്പോഴാണ് അമ്മക്ക് അബദ്ധം മനസ്സിലായത്.. അവർ ഇളിച്ചു കാണിച്ചു.. "അപ്പൊ വേണ്ട.. നീ പോസ്റ്റ് ഇടണ്ട.. " അമ്മ ചമ്മലോടെ പറഞ്ഞു.. ശരിയെന്ന ഭാവത്തിൽ കീർത്തി ഇളിച്ചോണ്ട് തലയാട്ടി.. പെട്ടെന്ന്, രൂപേഷിന്റെ കാൾ വന്നു.. ഫോൺ സൈലന്റ് ആയത് കൊണ്ട് വൈബ്രേഷൻ മാത്രമേ വന്നുള്ളൂ.. അവൾ ഫോണുമെടുത്ത് റൂമിലേക്ക് പോയി.. "ഹലോ.. " "ഹെലോ കീർത്തി.. താൻ ഉറങ്ങിയായിരുന്നോ .? " "ആഹ് ഉറങ്ങി.. നീ വിളിച്ചത് കൊണ്ട് എണീറ്റതാ.. അല്ല നീയെന്താ ഈ നേരത്ത് വിളിച്ചേ? " "ഓഹ് സോറി.. ഞാനൊരു അത്യാവശ്യ കാര്യം പറയാൻ വേണ്ടി വിളിച്ചതാ.. ഉറക്കം ഡിസ്റ്റർബ് ചെയ്തു അല്ലേ.. " "ആഹ് സാരല്ല.. ഇപ്രാവശ്യത്തേക്ക് ക്ഷമിച്ചു.. ഇനി ഇങ്ങനെ ഉണ്ടാവാതിരുന്നാൽ മതി.. ആട്ടെ, എന്താ ഇത്ര അത്യാവശ്യം....? " "അത് നേരിട്ട് പറയാനുള്ളതാ.. അവൻ ഇളിച്ചോണ്ട് പറഞ്ഞു. " "പ്ഫാ കോപ്പേ.. എന്നാ പിന്നെ നിനക്കത് നേരിട്ട് പറഞ്ഞാൽ പോരെ.. അതിനു ഫോൺ വിളിച്ചു അനുവാദം ചോദിക്കണോ.. " "അയ്യോ മാഡം angry ആവല്ലേ.. കുറച്ചു സീരിയസ് മാറ്ററാ.. അത് തന്നോട് മാത്രം പറയാനുള്ളതാ.. രേവു അറിയണ്ട.. "

"എന്നാ ഇപ്പൊ പറ.. ഇപ്പൊ രേവു ഇല്ലല്ലോ... " "അത് ഫോണിലൂടെ പറയാൻ പറയുന്നതല്ല നേരിൽ കാണുമ്പോ പറയാം.. " "അതെങ്ങനെ പറ്റും... രേവു ഉണ്ടാകുമല്ലോ.. " "നാളെ താൻ കുറച്ചു നേരത്തെ ഇറങ്ങാമോ.. രേവു വരുന്നതിനു മുൻപ് കണ്ടു സംസാരിക്കാം.. " "ആഹ് ശരി.. നോക്കട്ടെ.. " "നോക്കിയാൽ പോരാ വരണം.. " "ശരി ശരി വരാം.. അല്ല.. എന്താ കാര്യം.. " "ടോ നാളെ പറയാം.. " "ഹ്മ്മ് എന്നാ ശരി.. good night.." "അതേ മാഡം.. ഉറക്കത്തിൽ ഫേസ്ബുക്ക് യൂസ് ചെയ്യുന്നത് അത്ര നല്ല ശീലമല്ല.. ലോഗൗട്ട് ചെയ്തിട്ട് ഉറങ്ങിയാ മതി കേട്ടോ.. " "ഹിഹി.. കണ്ടു ല്ലേ.. " "ആഹ് കണ്ടു കണ്ടു.. " "അപ്പ ശരി good night " "ഹ്മ്മ് ഹ്മ്മ് good night " ശേ വേണ്ടായിരുന്നു വെറുതെ ചമ്മി നാറി.. അവൾ ഫോൺ നോക്കി ഇളിച്ചോണ്ട് പറഞ്ഞു.. കീർത്തി രാവിലെ തന്നെ രൂപേഷിനെ കാണാറുള്ള ഇടവഴിയിൽ ഹാജറായി. 10 മിനിറ്റോളം അവനേം കാത്ത് അവിടെ നിന്നു.. എന്നിട്ടും അവനെ കാണാത്തോണ്ടു അവൾക്ക് ദേഷ്യം വന്നു.. എന്നെ രാവിലെ വരാൻ പറഞ്ഞിട്ട് ഈ കപീഷിത് എവിടെ പോയി.. തെണ്ടി, ഇങ്ങു വരട്ടെ.. രണ്ടു കൊടുക്കുന്നുണ്ട്..

അവൾ സ്വയം പിറുപിറുത്തോണ്ടു നിന്നപ്പോൾ ഇളിച്ചോണ്ട് രൂപേഷ് മുന്നിലെത്തി.. "Morning മാഡം.." അവൻ ഇളിച്ചോണ്ട് പറഞ്ഞു.. "ഈഹ്.. ഈ ഇളിക്കൊന്നും ഒരു കുറവുമില്ല.. ഞാൻ കൊറേ നേരായി ഇവിടെ നിക്കാൻ തുടങ്ങിയിട്ട്. എന്താ കാര്യം പെട്ടെന്ന് പറ.. " "രേവു ഇപ്പൊ എങ്ങനാ ഉണ്ണിയേട്ടനോട്..? " "ഉണ്ണിയേട്ടനോട് എങ്ങനെയാ എന്നു വെച്ചാ..? മനസ്സിലായില്ല.." "ഉഫ്. ഇപ്പോഴും ആ ഇഷ്ടമൊക്കെ ഉണ്ടോ ..അതോ.. മറന്നോ.. " "ഏയ് മറക്കാനൊന്നും ഒരു വഴീം ഇല്ല.. എന്തേ..? " "അതെന്താ ഇത്ര ഉറപ്പ്.. ? " "ഞാനേ അവളുടെ കൂടെ നടക്കാൻ തുടങ്ങിയിട്ട് പത്ത് പതിനൊന്നു വർഷായി അതിന്റെ എക്സ്പീരിയൻസ് വെച്ചു പറഞ്ഞതാ.. പിന്നേ തന്റെ ആ താടിയേട്ടൻ.. അങ്ങേരു അവളുടെ വീക്നെസ്സാ.. അയാൾ എത്ര ദിവസം എവിടെയൊക്കെ വെച്ചു ഞങ്ങളെ കളിയാക്കിയേക്കുന്നു.. ഒരു ദിവസം പോലും അവൾ അങ്ങേരെ കുറ്റം പറഞ്ഞു ഞാൻ കണ്ടിട്ടില്ല.. "

"ശ്ശേ.. അപ്പൊ പണിയാണല്ലോ.. " "എന്ത് പണി.. അവൾ സംശയത്തോടെ അവനെ നോക്കി.. " "ഇപ്പോഴുള്ള ഉണ്ണിയേട്ടന്റെ മട്ടും ഭാവവും ഒക്കെ കണ്ടിട്ട് ഇത് പണിയാകുന്ന എല്ലാ ലക്ഷണവും ഉണ്ട് മോളേ.. " "നീയെന്താ ഉദ്ദേശിച്ചത്.. " "ഞാൻ രണ്ടു മൂന്ന് തവണ കണ്ടു.. പണ്ടത്തെ പോലെ അല്ല ഇപ്പോ ഉണ്ണിയേട്ടന്റെ നോട്ടവും ചിരിയും ഒക്കെ വല്ലാതെ കൂടിയിട്ടുണ്ട്.. " "ങേ ഇതൊക്കെ എപ്പോ.. ഞാൻ കണ്ടിട്ടില്ലല്ലോ.." "എന്നാ ഇനി ശ്രദ്ധിച്ചോ കാണാം.. പിന്നെ.. " "എന്താ ഒരു പി.... പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ കീർത്തി ഒരു കല്ലിൽ ചവിട്ടി കാല് സ്ലിപ്പായി താഴേക്ക് വീഴാൻ ആഞ്ഞതും രൂപേഷ് അവളെ താങ്ങി പിടിച്ചു... സ്ലിപ്പായിട്ട് താനിതുവരെ നിലത്ത് ലാൻഡ് ചെയ്തില്ലല്ലോ എന്ന ബോധം വന്നപ്പോ കീർത്തി ഒരു കണ്ണ് മെല്ലെ തുറന്നു നോക്കി.. തന്നെ താങ്ങി പിടിച്ചു ഇളിച്ചോണ്ട് നിൽക്കുന്ന രൂപേഷിനെയാണ് കണ്ടത്.. പെട്ടെന്നൊരു നിഴൽ തങ്ങൾക്ക് നേരേ അടുക്കുന്നത് കണ്ട് അവർ രണ്ടുപേരും ഒരുമിച്ച് അങ്ങോട്ടേക്ക് നോക്കി.. രേവു ... എന്താ നടക്കുന്നതെന്ന് മനസ്സിലാവാതെ രേവു രണ്ടുപേരെയും മാറി മാറി നോക്കി..

രൂപേഷ് പെട്ടെന്നു തന്നെ കീർത്തിയെ പഴേ പടി നേരേ നിൽക്കാൻ സഹായിച്ചു... "ഉഫ്.. ഇപ്പോ വീണ് നടു കഞ്ഞി ആയേനെ.." കീർത്തി ഒരു വളിച്ച ചിരിയോടെ പറഞ്ഞു.. തനിക്കിതിലൊന്നും യാതൊരു പങ്കുമില്ലെന്ന ഭാവത്തിൽ രൂപേഷ് മറ്റെവിടേക്കോ നോക്കി.. രേവു പ്രത്യേകിച്ച് ഭാവ ഭേദമൊന്നും ഇല്ലാതെ കീർത്തിയുടെ കൈയ്യിൽ പിടിച്ചു നടന്നു... രൂപേഷും ഒരു ചെറിയ അകലം പാലിച്ചു പിന്നാലെ കൂടി.. കുറച്ചു ദൂരം ചെന്നിട്ട് രേവു ഒന്ന് തിരിഞ്ഞു നോക്കി.. രേവു നോക്കുന്നത് കണ്ടപ്പോൾ അവൻ മറ്റെവിടേക്കോ നോക്കി.. കുറേ ദിവസത്തിന് ശേഷം ഉണ്ണിയേട്ടനും ഗാങ്ങും ആലിന്റെചോട്ടിൽ സ്ഥാനം പിടിച്ചിരുന്നു.. കീർത്തിയേം രേവൂനേം കണ്ടതോടെ താളം പിടിയും പാട്ടുമൊക്കെ ഉച്ചത്തിലായി.. ഉണ്ണിയേട്ടനേം കൂട്ടുകാരെയും കണ്ടതോടെ രൂപേഷിന്റെ നടത്തം വല്ലാതങ്ങു സ്ലോ ആയി..

പാവാട പ്രായത്തിൽ നിന്നേ ഞാൻ കണ്ടപ്പോൾ എന്ന മണിച്ചേട്ടന്റെ പാട്ട് ഒരു പ്രത്യേക ടോണിൽ ഒരുത്തൻ പാടി.. ആ ടോണിന് മാച്ച് ആവുന്ന രീതിയിൽ വാ കൊണ്ട് ഒരുത്തൻ താളവും ഉണ്ടാക്കി.. ഉണ്ണിയേട്ടൻ എല്ലാം കേട്ട് രസിച്ചോണ്ട് രേവൂനെ നോക്കി പുഞ്ചിരിച്ചു.. പിള്ളേരൊക്കെ അങ്ങ് വല്ലാതങ്ങു വളർന്നു പോയല്ലോ അളിയാ.. ഒരുത്തൻ കീർത്തിയേം രേവൂനേം അടിമുടി നോക്കി കൊണ്ട് കമന്റടിച്ചു.. ശരിയാ മച്ചാ.. ഇപ്പോ ഒന്ന് നോക്കിയാൽ കൊള്ളാം എന്നൊക്കെ എനിക്കും തോന്നുന്നുണ്ട്.. മറ്റൊരുത്തൻ ഇളിച്ചോണ്ട് പറഞ്ഞു.. പിന്നീട് അവർ പരസ്പരം എന്തോ പറഞ്ഞപ്പോ എല്ലാരും കൂടി അവിടമാകെ കൂട്ടച്ചിരി ആയി.. അവന്മാരുടെ പാട്ടും കമന്റടിയും എല്ലാം കൂടി കേട്ടിട്ട് കീർത്തിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..

അവൾ മുഷ്ട്ടി ചുരുട്ടി അങ്ങോട്ടേക്ക് നോക്കാൻ ഭാവിച്ചതും രേവൂ പെട്ടെന്നവളുടെ കൈയ്യിൽ പിടിച്ചു. എന്നിട്ട് കണ്ണ് കൊണ്ട് വേണ്ടാ എന്ന് കാണിച്ചു.. കീർത്തി ശരിയെന്ന ഭാവത്തിൽ തലയാട്ടി.. അവരവിടുന്നു ഒരുപാട് ദൂരം നടന്നകന്നപ്പോഴേക്കും രൂപേഷ് പതുക്കെ അങ്ങോട്ടേക്ക് വന്നു.. രൂപേഷിനെ കണ്ടതും ഉണ്ണിയേട്ടൻ മറ്റാരും ശ്രദ്ധിക്കാത്ത വിധത്തിൽ അവന്റടുത്തേക്ക് പോയി.. "എന്തായി വല്ലോം നടക്കുമോ..?" "ശ്രമിക്കുന്നുണ്ട് ഏട്ടാ.." വല്യ താല്പര്യമില്ലാത്ത മട്ടിൽ രൂപേഷ് പറഞ്ഞു.. "ആഹ് ശരി.. " എന്നും പറഞ്ഞു ഉണ്ണി കൂട്ടുകാരുടെ അടുത്തേക്ക് നടന്നു.. രൂപേഷ് ഉള്ളിലുള്ള അമർഷം പുറത്തു കാട്ടാതെ ഉണ്ണിയേട്ടൻ നടന്നു പോകുന്നതും നോക്കി നിന്നു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story