ഉണ്ണിയേട്ടൻ: ഭാഗം 16

unniyettan

രചന: സനാഹ് ആമിൻ

ഇപ്പോ എന്താ സംഭവിച്ചേ.. ഒന്നും മനസ്സിലാവുന്നില്ലല്ലോ.. കീർത്തി അസ്വസ്ഥതയോടെ ക്ലാസിലിരുന്ന് തന്റെ CID ബുദ്ധി ഉണർത്തി നടന്നതിനെ പറ്റിയൊക്കെ നന്നായി ചിന്തിച്ചു ... കപീഷ് പറഞ്ഞപോലെ ആ താടി കോപ്പൻറെ നോട്ടവും ആ വഷളൻ ഇളിയും എല്ലാം കൂടി എന്തോ ഒരു പന്തികേട് തനിക്കും തോന്നി.. പക്ഷേ, ഞാൻ കണ്ടതാണ് ആ ഉണ്ണിയേം ടീംസിനേം കണ്ടപ്പോ ആ കപീഷ് നൈസ് ആയിട്ട് സ്കൂട്ടാവുന്നത്.. അവൻ എന്തിനാ അങ്ങനെ ചെയ്തേ? ഉണ്ണി അവന്റെ ചേട്ടൻ ആണെന്നുള്ളതൊക്കെ ശരി തന്നെയാ.. പക്ഷേ.. അവൻ പറഞ്ഞത് വെച്ചു നോക്കിയാൽ അവൻ വർഷങ്ങളായി രേവൂന്റെ പിന്നാലെയുണ്ട്..എന്നിട്ട് എന്തുകൊണ്ട് രേവൂനെ അവന്റെ ചേട്ടനും കൂട്ടുകാരും ഇത്രേം വഷളൻ കമ്മന്റ് അടിച്ചിട്ട് അവൻ പ്രതികരിച്ചില്ല.. അവനെന്താ നട്ടെല്ല് ഇല്ലേ..? അതോ നട്ടെല്ലിന് പകരം വാഴത്തണ്ടാണോ.. ഈ ചെറിയ കാര്യത്തിന് പോലും അവന് പ്രതികരണ ശേഷി ഇല്ലെങ്കിൽ പിന്നെ എങ്ങനെ അവന്റെ ചേട്ടനെ ധിക്കരിച്ചു അവളെ കല്ല്യാണം കഴിക്കും..? ഉഫ്... !!!

ഞാൻ എന്തൊക്കെയാ ഈ ചിന്തിക്കുന്നത്.. കല്ല്യാണമൊക്കെ പിന്നീടുള്ള കാര്യമല്ലേ.. ഇപ്പോ ഉള്ളതിനെ പറ്റി ആദ്യം ചിന്തിക്കട്ടെ.. അന്ന് ഞാൻ അത്രേം കാര്യമായിട്ട് അവനോട് എടുത്തു പറഞ്ഞതാ രേവൂന്റെ വീട്ടിലെ കാര്യം എന്നിട്ടും അവനത് കേൾക്കാതെ എന്തിനാ അവളെ കാണാൻ രാത്രി വീട്ടിൽ പോയെ.. അതിനെ പറ്റി ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ.. പിന്നെ ഇന്ന്.. എന്തോ സീരിയസ് മാറ്റർ ഡിസ്‌കസ് ചെയ്യാനുണ്ടെന്നും പറഞ്ഞു വിളിച്ചിട്ട് രേവൂന് ഉണ്ണിയേട്ടനോട് ഇപ്പോ എങ്ങനെയാ എന്ന് സിമ്പിൾ ആയിട്ട് ചോദിച്ചു.. എല്ലാംകൂടി കൂട്ടി വായിക്കുമ്പോൾ എവിടെയോ എന്തോ തകരാറുള്ളപോലെ.. ഇനി, ചേട്ടനും അനിയനും കൂടി എന്തെങ്കിലും ഉഡായിപ്പ് കാണിക്കുന്നുണ്ടോ..?? ഏയ്.. അങ്ങനെ ഉണ്ടാവോ..?? ചിലപ്പോ ഉണ്ടായാലോ പറയാൻ പറ്റൂല എന്തോരം സിനിമയില് കണ്ടേക്കുന്നു..

ഭഗവാനെ.. ഞാനിത് എന്തൊക്കെയാ ചിന്തിക്കുന്നത്.. ആദ്യം ആ കപീഷിന്റെ മോന്തക്കിട്ട് രണ്ടു കൊടുക്കണം എന്നിട്ടവനെ കൊണ്ട് സത്യം പറയിക്കണം... ഇങ്ങനെ ഏതാണ്ടൊക്കെ ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ ചിന്തിച്ചിട്ടവൾ രേവൂന്റെ തോളിൽ തലവെച്ചു ചാഞ്ഞിരുന്നു... "രേവു.. എനിക്കൊന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല.. ഇനീപ്പോ എന്ത് ചെയ്യും.. "കീർത്തി ആത്മഗതം എന്നപോലെ രേവൂനോട്‌ പറഞ്ഞു.. "ഇതിലിപ്പോ മനസ്സിലാക്കാൻ എന്താ ഉള്ളത്.. നല്ലപോലെ ബ്രെയിൻ ഒന്ന് യൂസ് ചെയ്താൽ മതി എല്ലാം ക്ലിയർ ആയിട്ട് മനസ്സിലാവും... " രേവൂന്റെ മറുപടി കേട്ട് കീർത്തി ആശ്ചര്യത്തോടെ അവളെ നോക്കി.. "നീ എന്തിനാപ്പോ ഇങ്ങനെ നോക്കുന്നെ.."?? രേവു സംശയത്തോടെ കീർത്തിയെ നോക്കി.. എന്നിട്ട് കൈയ്യിലിരുന്ന കാൽക്കുലേറ്ററും മാത്‍സ് ബുക്കും കീർത്തിയുടെ കൈയ്യിൽ വെച്ചു കൊടുത്തു..

അയ്യേ.. ഇവളിതായിരുന്നോ ഉദ്ദേശിച്ചേ... ശവം.. എന്നു മനസ്സിൽ പറഞ്ഞോണ്ട് രേവൂനെ നോക്കി വെളുക്കെ ചിരിച്ചു... ലഞ്ച് ബ്രേക്ക് ആയത് കൊണ്ട് ക്ലാസ്സിൽ അധികം കുട്ടികളൊന്നും ഉണ്ടായിരുന്നില്ല.. കീർത്തി അലസമായി ക്ലാസ്സിൽ മൊത്തമൊന്നു കണ്ണോടിച്ചു.. പെട്ടെന്ന് എന്തോ ഐഡിയ കിട്ടിയപോലെ എണീറ്റു.. "രേവൂ.. ഞാനിപ്പോ വരാമേ" എന്നുപറഞ്ഞു കൊണ്ട് എണീറ്റ് ബാക്ക് ബഞ്ചിൽ അമലിന്റടുത്ത് പോയി ഇരുന്നു.. "എന്താ മോളേ.. പതിവില്ലാത്തൊരു ഇരുത്തം.. അടുത്ത പണിയുമായിട്ട് വന്നതാണോ.. " അമൽ സംശയത്തോടെ അവളെ നോക്കി.. "എന്ത് പണി.. ഞാനതൊക്കെ നിർത്തി നന്നായതൊന്നും നീ അറിഞ്ഞില്ലേ.. " "ഉവ്വാ.. നന്നാവുന്നൊരു മൊതല്.. ഹ്മ്മ് ഇപ്പോ എന്താ ഈ വരവിന്റെ ഉദ്ദേശം.. " പുച്ഛം കലർന്ന ആക്കിയ പോലെ അവൻ ചോദിച്ചു.. "നിന്റെ ഫോൺ ഒന്നു തന്നേ.. ഞാനൊരു മെസ്സേജ് അയച്ചിട്ട് തരാം.. "

"അയ്യടാ.. എന്റെ കൈയ്യിൽ ഫോണൊന്നും ഇല്ല.. മോളൊന്ന് എണീറ്റ് പോയെ.. " "ഓഹ് അത്രക്കായോ.. എന്നാ ഇപ്പോ തന്നേ ഞാൻ പ്രിൻസീടെ അടുത്ത് പോയി കംപ്ലയിന്റ് ചെയ്യും.. അവർ വന്ന് പൊക്കട്ടെ നിന്റെ ഫോൺ..." "ഓഹ് അലവലാതിനി ഭീഷണിയും കൊണ്ട് വന്നേക്കുന്നു..." അവൻ ദേഷ്യത്തോടെ ഫോണെടുത്തു അവളുടെ കൈയ്യിൽ വെച്ചു കൊടുത്തു.. "മൂന്നാമത്തെ ഫോണാ.. ഇതെങ്ങാനും സ്കൂളീന്ന് പിടിച്ചാൽ നിന്നെ ഞാൻ വെട്ടികൊല്ലും കുരിപ്പേ.." എന്ന് താക്കീതും കൊടുത്തിട്ട് അവനവിടുന്നു എണീറ്റു കീർത്തി അവനെ നന്നായൊന്നു ഇളിച്ചു കാണിച്ചു.. അവൾ രൂപേഷിന്റെ മൊബൈൽ നമ്പർ മനസ്സിലോർത്തു.. ലാസ്റ്റ് സെവൻ വൺ ആണോ അതോ വൺ സെവൻ ആണോ.. കൺഫ്യൂഷൻ ആയല്ലോ.. പെട്ടെന്നാണ് true caller ന്റെ കാര്യം ഓർമ്മ വന്നത്.. അവൾ വൺ സെവൻ അവസാനിക്കുന്ന നമ്പർ ഡയൽ ചെയ്തു നോക്കി രൂപേഷ് ന്റെ പേര് വന്നു..

ആഹ് കിട്ടിപ്പോയി എന്നും പറഞ്ഞു അവന്റെ നമ്പർ സേവ് ചെയ്തിട്ട് വാട്സ്ആപപ്പിൽ മെസ്സേജ് അയച്ചു.. "ടോ.. താൻ പറഞ്ഞത് ശരിയാ.. തന്റെ ചേട്ടന്റെ മുഖത്തെ മട്ടും ഭാവവും ഒക്കെ കണ്ടിട്ട് ഏതാണ്ടൊരു വശപിശക് എനിക്കും തോന്നി.. അതു മാത്രമല്ല നീ അവിടുന്ന് നൈസ് ആയിട്ട് സ്കൂട്ടാകുന്നതും കണ്ടു.. ചേട്ടനും അനിയനും കൂടി ഒത്തുകളിക്കുവാണോ..?? " മെസ്സേജ് ഡെലിവെർഡ് ആയി രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ രൂപേഷ് ഓൺലൈൻ വന്നു.. "അയ്യടാ. അവളുടെ ഒരു കണ്ടുപിടുത്തം.. " പുച്ഛം നിറഞ്ഞ സ്മൈലിയോട് കൂടി അവന്റെ റിപ്ലൈ വന്നു.. "എന്റെ കണ്ടുപിടുത്തങ്ങളൊന്നും അങ്ങനെ വെറുതെ ആയിട്ടില്ല.. " "നിനക്ക് പറയാൻ റീസൺ ഉണ്ടായിരിക്കാം.. സിറ്റുവേഷൻസും അങ്ങനെ ആയിരുന്നല്ലോ.. എന്തായാലും തന്റെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി നേരിട്ട് കാണുമ്പോൾ തരാം.. " "അതൊക്കെ എനിക്കും കൂടി ശരിയാണെന്ന് ബോധ്യപ്പെട്ടില്ലെങ്കിൽ പിന്നെ രേവൂനെ പറ്റി നീ ചിന്തിക്കുകയേ വേണ്ടാ.. " "Ok മാഡം.. അങ്ങനെ ആയിക്കോട്ടെ.. "

ഒരുമിനിറ്റ് എന്തോ ആലോചിച്ചു ഇരുന്ന ശേഷം അവൾ മെസ്സേജും നമ്പറും ഡിലീറ്റ് ചെയ്തിട്ട് ഫോൺ അമലിനു കൊടുത്തു.. "എന്താടി പതിവില്ലാത്തൊരു മെസ്സേജ് അയപ്പ്.. നിനക്കും ലൈൻ സെറ്റ് ആയോ.. " "അതെന്താടാ എനിക്ക് ലൈൻ സെറ്റായാൽ.. എനിക്കെന്താ ഒരു കുറവ്.." അവൻ ഇളിച്ചോണ്ട് അവളെ അടിമുടി ഒന്ന് നോക്കി.. "നിനക്ക് ഒന്നും കുറവില്ല.. ഒരല്പം കൂടുതൽ ഉണ്ടെങ്കിലേ ഉള്ളൂ.." "ടാ ചെക്കാ.. നിന്റെ മൂന്നാമത്തെ ഫോണും പണി ആക്കണ്ടെങ്കിൽ അടങ്ങി ഒതുങ്ങി ഒക്കെ കഴിഞ്ഞോ.. ഇല്ലേൽ... ഹ്മ്മ് " ബാക്കി പറയാതെ അവനെ ദഹിപ്പിക്കുന്ന പോലൊരു നോട്ടം നോക്കിയിട്ടവൾ അവിടുന്നു എണീറ്റ് പോയി.. ************* കണ്ണടച്ച് തുറക്കുന്നതിനു മുന്നേ ഒന്നൊന്നര മാസമങ്ങു കടന്നു പോയി.. ഇതിനിടയിൽ എപ്പോഴോ രൂപേഷിനെ ഞാനും ശ്രദ്ധിച്ചു തുടങ്ങിയോ എന്നൊരു തോന്നൽ.. മുൻപത്തെ പോലെ അവനെ ഓർക്കുമ്പോൾ ദേഷ്യവും വെറുപ്പും ഒന്നും വരുന്നില്ല... പിന്നാലെയുള്ള നടത്തവും നോട്ടവും എല്ലാം എനിക്കും ഒരു പുതിയ അനുഭവം ആയിരുന്നു..

ഡെയിലി കാണാറുണ്ടെങ്കിലും മിണ്ടാനൊന്നും ഞാൻ ശ്രമിച്ചിട്ടില്ല... പക്ഷേ മിണ്ടാൻ ഒരുപാട് കൊതി തോന്നാറുണ്ട്.. അവന്റെ ഭാവം കണ്ടാലറിയാം അവനും എന്നോട് ഒരുപാട് മിണ്ടാനുണ്ടെന്നു.. പെട്ടെന്നുള്ള എന്റെ ഭാവമാറ്റം അവനും മനസ്സിലായെന്ന് തോന്നുന്നു.. ഇത്രയും ദിവസം ഒരു നിശ്ചിത അകലം പാലിച്ചു നടന്നവൻ ഇപ്പോ പഴേത് പോലെ ഞങ്ങടെ കൂടെ തന്നേ നടക്കാറുണ്ട്.. പലപ്പോഴും അവന്റെ തമാശകളും സംസാരവും എന്നെ നന്നായി രസിപ്പിക്കാറുണ്ട് എന്നാലും ഗൗരവത്തിന്റെ മുഖമൂടി അണിഞ്ഞത് കൊണ്ട് അതു പുറത്തേക്ക് കാണിക്കാനും വയ്യെന്നായി.. പിന്നെ ഉണ്ണിയേട്ടൻ.. ആളിപ്പോ ഒരുപാട് മാറിയേക്കുന്നു.. ഞാനൊന്നുംതിരികെ മിണ്ടിയില്ലെങ്കിലും ഞാൻ തനിച്ചുള്ളപ്പോൾ മിക്കപ്പോഴും ആളുടെ വക ഒരു പുഞ്ചിരിയും ഗുഡ് മോർണിംങ്ങും കിട്ടാറുണ്ട്.. ആദ്യമൊക്കെ എനിക്കും ആശ്ചര്യമായിരുന്നു എന്നാൽ ഇപ്പോ വല്ലപ്പോഴും ഞാനും ഒരു ചിരിയൊക്കെ കൊടുക്കാറുണ്ട്.. അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ മുഖം വീർപ്പിച്ചു നടക്കുന്നത്.. ഉണ്ണിയേട്ടൻ എന്ത് തെറ്റ്‌ ചെയ്തിട്ടാ ഞാനല്ലേ ഉണ്ണിയേട്ടനെ സ്നേഹിച്ചേ..

അതൊക്കെ അന്ന് തോന്നിയ വെറും മണ്ടത്തരമാണെന്നു ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.. കല്ല്യാണം കഴിഞ്ഞു കുടുബമായി ജീവിക്കുന്നയാളെ മറ്റൊരു രീതിയിൽ കാണുന്നത് തന്നെ തെറ്റല്ലേ.. സോ.. ഞാനും ഉണ്ണിയേട്ടനോട് തോന്നിയ പ്രണയം പക്വത ഇല്ലായ്മയാണെന്ന് വിശ്വസിച്ചു തുടങ്ങി.. പതിവു പോലൊരു വൈകുന്നേരം.. ട്യൂഷൻ കഴിഞ്ഞിറങ്ങിയപ്പോൾ ആദ്യം കണ്ണുകൾ തിരഞ്ഞത് രൂപേഷിനെയാണ്.. ഇവിടൊന്നും കാണാൻ ഇല്ലല്ലോ.. ഇതെവിടെപോയി എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാ കീർത്തി വിളിച്ചേ.. "നീയിപ്പോ ആരെയാ സ്വപ്നം കണ്ടു നിക്കുന്നെ.. ഒന്ന് വാ പിശാശ്ശെ.. " ഉഫ്.. ആ കപീഷിനെ തിരഞ്ഞാണ് നിന്നതെന്നു ഇവളോട് എങ്ങനെ പറയാനാണ്.. ഞാൻ കീർത്തിക്കൊപ്പം നടത്തം തുടർന്നു.. "എന്താ മോളേ.. ഇയ്യിടെ ആയിട്ട് പതിവില്ലാത്തൊരു ഒരു സ്വപ്നം കാണൽ.. " കീർത്തിയുടെ വക ഒരു കളിയാക്കൽ.. "ഇപ്പോ കണ്ടില്ലെങ്കിൽ പിന്നെ എപ്പോ കാണാനാണ് മോളേ.." എന്റെ മറുപടി അവളെ തെല്ലൊന്ന് അമ്പരപ്പിച്ചു.. "ഭഗവാനെ.. ഈ കൊച്ച് കൈവിട്ടു പോയാ... " "നിങ്ങൾ പറഞ്ഞാൽ തമാശ നമ്മൾ പറഞ്ഞാൽ കാര്യം.. ഒന്നു പോ മോളേ.. "

ഞാൻ ദേഷ്യം അഭിനയിച്ചു... "അപ്പൊ തമാശ ആയിരുന്നു അല്ലേ.. ശരി പോട്ടേ.. " അവൾ ഒരു ആക്കിയ ചിരിയോടെ പറഞ്ഞു.. അങ്ങനെ തമാശയൊക്കെ പറഞ്ഞു നടന്നു കീർത്തിക്ക് പോകാനുള്ള വഴി എത്തി.. അവൾ ബൈ പറഞ്ഞു പോയി.. ഞാനും എനിക്ക് പോകാനുള്ള വഴിയിലൂടെ നടത്തം തുടർന്നു..കുറച്ചു ദൂരം നടന്നപ്പോഴേക്കും അതാ എനിക്കഭിമുഖമായി രൂപേഷ് വന്നു മുന്നിൽ നിൽക്കുന്നു.. അപ്രതീക്ഷിതമായി മുന്നിൽ അവനെ കണ്ടപ്പോൾ എന്തോ നെഞ്ചിനകത്തൊരു ചെണ്ടമേളം.. മുന്നോട്ട് നടക്കാൻ കഴിയാത്ത രീതിയിലൊരു വെപ്രാളം..എന്നിട്ടും അത് പുറത്ത് കാണിക്കാതെ ഞാൻ നടന്നു.. അവന്റെ തൊട്ടു മുന്നിലെത്തിയതും ആരോ പിടിച്ചു നിർത്തിയപോലെ നിന്നു പോയി.. അവനെയും താണ്ടി പോകാൻ ബുദ്ധി പറയുന്നുണ്ടെങ്കിലും മനസ്സ് സമ്മതിച്ചില്ല... അവന്റെ കണ്ണുകളിൽ എന്റെ കണ്ണുകളും അകപ്പെട്ടു പോയ പോലൊരു ഫീൽ... ഒരു നിമിഷത്തെ ഇടവേളക്ക് ശേഷം ഞാൻ മുന്നോട്ട് നടക്കാൻ ആഞ്ഞതും അവൻ അവന്റെ കൈയ്യിലിരുന്ന ഫോണെടുത്തു ചെവിയിൽ വെച്ച കൊണ്ട് എന്നെ നോക്കി പറഞ്ഞു..

"കുറേ ആയില്ലേ... ഇനിയെങ്കിലും ആ മൗനം ഒന്നവസാനിപ്പിച്ചൂടെ...? " ഇനിയും എത്രനാൾ ഇങ്ങനെ മിണ്ടാതെ നടക്കാനാ ഉദ്ദേശം..? തനിക്കെന്താടോ എന്നെ കണ്ടിട്ട് പാവം തോന്നുന്നില്ലേ..? "നാളയുടെ വാഗ്ദാനമായ എന്നെയൊക്കെ ഇങ്ങനെ തന്റെ പിറകെ നടത്തിച്ചിട്ട് എന്ത് മനഃസുഖാ തനിക്ക് കിട്ടുന്നെ...? " "വാശിക്കാരി ആണെന്ന് അറിയാം.. പക്ഷേ ഇത്രയും വാശി വേണോ..? " "കൈ കോർത്തു നടക്കേണ്ട നേരത്ത് കൈയ്യും വീശി നടക്കാൻ പറ്റുന്നില്ലടോ..." "ഇങ്ങനെ മസ്സിലും പിടിച്ചു നടന്നോ.. താൻ മിണ്ടാത്ത വിഷമത്തിൽ ഉരുകി ഉരുകി ഞാനെങ്ങാനും തട്ടിപോയാൽ പിന്നെ എന്റെ കല്ലറക്ക് മുന്നില് പൂക്കളും കൊണ്ടു വന്നു കരഞ്ഞിട്ടൊന്നും ഒരു പ്രയോജനവും ഉണ്ടാകില്ല കേട്ടോ.." എനിക്ക് നല്ല ചിരി വന്നെങ്കിലും ഞാനത് പുറത്തു കാട്ടാതെ പോകാൻ തുടങ്ങിയതും.. "അയ്യോ പോവല്ലേ.. ഒരു കാര്യം കൂടി പറഞ്ഞോട്ടെ.. " ഞാൻ തിരിഞ്ഞു നോക്കാതെ ആകാംക്ഷയോടെ അങ്ങനെ തന്നെ നിന്നു.. "തനിക്കും ഇഷ്ടമാണെന്നു എനിക്ക് അറിയാം.. പക്ഷേ അത് താൻ പറയുന്നത് കേൾക്കാൻ വേണ്ടി മാത്രമാ കാത്തിരിക്കുന്നെ..

എന്നാലും എനിക്ക് പറയാനുള്ളത് പറയാതിരിക്കാൻ പറ്റില്ലല്ലോ Still I love you...." അത് കേട്ടതും നെഞ്ചിടിപ്പ് വീണ്ടും കൂടിയത് പോലെ.. കൈയ്യും കാലുമൊക്കെ വിറച്ചെങ്കിലും ഞാനത് പുറത്ത് കാട്ടാതെ പതുക്കെ നടന്നു.. ഒരു തവണയെങ്കിലും തിരിഞ്ഞു നോക്കാൻ മനസ്സ് പ്രേരിപ്പിച്ചെങ്കിലും അതിനുള്ള ധൈര്യം കിട്ടിയില്ല.. ഒരുപാട് ദൂരം അങ്ങനെ തന്നെ മുഖമുയർത്താതെ നടന്നു.. ഒടുവിലെപ്പോഴോ ഒന്ന് നോക്കാൻ മനസ്സ് വല്ലാതെ കൊതിക്കുന്നപോലെ.. ഞാൻ രണ്ടും കൽപ്പിച്ചു തിരിഞ്ഞു നോക്കി.. അവനെ കാണുന്നില്ല... തിരിഞ്ഞു നിന്നു മൂന്ന് ഭാഗവും നോക്കി.. എവിടെപ്പോയി.. കാണ്മാണ്ടായല്ലോ എന്ന് ചിന്തിച്ചു തിരിഞ്ഞതും തൊട്ടു മുന്നിൽ ഒരു കള്ള ചിരിയോടെ നിൽക്കുന്നു.. ഇത്രയും അടുത്ത് കണ്ടപ്പോൾ ആകെ ചമ്മി നാറി.. എങ്കിലും വീണ്ടും പഴേ പല്ലവി തന്നെ നെഞ്ചിടിപ്പ് കൂടി.. ചിരിക്കണോ കരയണോ എന്നറിയാത്തൊരു അവസ്ഥ.. അവൻ വഴി തടഞ്ഞു നിൽക്കുന്നത് കൊണ്ട് മുന്നോട്ട് പോകാനും കഴിയുന്നില്ല.. ഇനീപ്പോ എന്ത് ചെയ്യും.. എങ്ങനെ പോവും. മുന്നോട്ട് പോകാനുള്ള എന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.. ഞാൻ പതിയെ അവന്റെ മുഖത്തേക്ക് നോക്കി.. നേരത്തെ കണ്ട ആ ചിരി അതിപ്പോഴും മുഖത്തുണ്ട്.. ഒരു നിമിഷം കൂടി അവനങ്ങനെ തന്നെ പുഞ്ചിരിച്ചു നിന്നിട്ട് എനിക്ക് പോകാനായി ഒരു സൈഡിലേക്ക് മാറി നിന്നു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story