ഉണ്ണിയേട്ടൻ: ഭാഗം 21

unniyettan

രചന: സനാഹ് ആമിൻ

ഒന്നൊന്നര മണിക്കൂറുകളോളം രേവൂനെ കാണാനുള്ള ശ്രമങ്ങളിൽ ആയിരുന്നു രൂപേഷ്.. അവളുടെ വീടിന്റെ മുന്നിലുള്ള വഴിയിലൂടെ എത്തിയും നോക്കിയും നിന്നു.. എല്ലാം വെറുതെ ആയി.. രേവൂന്റെ പൊടി പോലും പുറത്തേക്ക് കണ്ടില്ല.. ഒടുവിൽ നിരാശയോടെ അവൻ തിരിച്ചു പോയി.. അവൻ തിരികെ പോയ ആ സെക്കൻഡിൽ രേവൂ മുറ്റത്തിറങ്ങി.. ചെടികൾ നനക്കുമ്പോഴും സ്കൂൾ ഗേറ്റിന് മുന്നില് രൂപേഷിനെ കണ്ടതിനെ കുറിച്ചായിരുന്നു ചിന്ത... കീർത്തിയെ കാണാൻ വന്നതായിരിക്കും.. അവര് തമ്മിൽ നല്ല മാച്ചാ. എന്ന് മാർക്കിടുകയും ചെയ്തു.. എന്നാലും എവിടെയോ ഒരു ചെറിയ അസൂയ ഇല്ലാതില്ല... ഹാ ഇനി പറഞ്ഞിട്ട് എന്ത് കാര്യം.. അവൾ ഒരു നെടുവീർപ്പോടെ അകത്തേക്ക് പോയി... രാത്രി ഉറങ്ങാൻ കിടന്നപ്പോഴും കീർത്തിയെ അവോയ്ഡ് ചെയ്തത് ഓർത്ത് ഭയങ്കര വിഷമം തോന്നി.. ഞാൻ കാരണം പാവം ലഞ്ച് പോലും കഴിച്ചില്ലല്ലോ എന്ന കുറ്റബോധവും.. അവളോട് മിണ്ടാതെ ആ ക്ലാസ്റൂമിൽ ഞാനും എത്ര വീർപ്പുമുട്ടലോടെയാ ഇരുന്നത്..

എനിക്ക് മാത്രമെന്താ വിഷമം ഇല്ലേ.. അങ്ങനെ ഏതാണ്ടൊക്കെ ചിന്തിച്ചു ഉറങ്ങി പോയി... പിറ്റേന്ന് ഒരല്പം താമസിച്ചാ സ്കൂളിലേക്ക് ഇറങ്ങിയത്.. നേരത്തെ ചെന്നാലും കീർത്തിയുടെ കോപ്രായങ്ങൾ കണ്ടിരിക്കണമെല്ലോ, അതിൽ നിന്നും കുറച്ചു നേരത്തേക്കെങ്കിലും രക്ഷപ്പെടാലോ എന്നൊക്കെയായിരുന്നു മനസ്സിൽ.. എന്നാൽ.. സ്കൂൾ ഗേറ്റിനടുത്ത് എത്താറായപ്പോൾ കാറിലിരുന്ന് തന്നെ രൂപേഷിനെ കണ്ടു.. കീർത്തിയുടെ കൂടെ വന്നതായിരിക്കും എന്ന് ഞാൻ ഊഹിച്ചു.. എന്തായാലും അവൻ എന്നെ കണ്ടില്ല.. അച്ഛന് ബൈ പറഞ്ഞു പോകുന്നതിനിടയിൽ.. വേണ്ടാ വേണ്ടാ എന്ന് ബുദ്ധി പറഞ്ഞെങ്കിലും.. മനസ്സ് അനുസരിച്ചില്ല... അവൻ നടന്നു പോകുന്നത് ഞാനൊന്ന് തിരിഞ്ഞു നോക്കി.. ക്ലാസ്സിലേക്കുള്ള നടത്തത്തിൽ രൂപേഷിനെ പറ്റിയായിരുന്നു എന്റെ ചിന്ത.. അവനെ കാണുമ്പോഴുള്ള ഈ മനസ്സിന്റെ ചാഞ്ചാട്ടം അത്ര നല്ലതല്ല രേവു... ബി കെയർഫുൾ..

എന്ന് ഞാൻ മനസ്സിന് താക്കീത് നൽകി ക്ലാസ്സിലോട്ട് കയറാൻ തുടങ്ങിയതും ഫസ്റ്റ് ബെഞ്ചിൽ എന്റെ പുതിയ സീറ്റിനു തൊട്ടടുത്ത സീറ്റിൽ ഇളിച്ചോണ്ടിരിക്കുന്ന കീർത്തിയെ കണ്ടു ഞെട്ടി... ഞാൻ ക്ലാസ്സിൽ ചുറ്റുമൊന്ന് കണ്ണോടിച്ചു.. എനിക്ക് ഇരിക്കാൻ വേറെ സീറ്റ് ഒന്നും ബാക്കി ഇല്ല.. ഫസ്റ്റ് ബെഞ്ചിലിരുന്ന രണ്ടു കുട്ടികൾ നാലാമത്തെ ബെഞ്ചിൽ ഇരിക്കുന്നു.. ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ കീർത്തി ഡ്രെസ്സിന്റെ കോളർ ഒന്നു പിടിച്ചു പൊക്കിയിട്ട് തലക്ക് കൈയ്യും വെച്ചു സലിം കുമാർ സ്റ്റൈലിൽ ഡെസ്കിൽ ചാരി ഇരുന്നു... ഞാൻ ഇരിക്കണോ വേണ്ടയോ എന്ന സംശയത്തിൽ അവളുടെ അടുത്ത് വന്നതും. " പ്ലീസ് "എന്ന് പറഞ്ഞോണ്ട് അവൾ രണ്ടു കൈയ്യും കൊണ്ടു സ്വാഗതം ചെയ്യുന്ന പോലെ കാണിച്ചു.. കുട്ടികളൊക്കെ അടക്കി പിടിച്ചു ചിരിക്കുന്നു.. ഞാൻ വേറെ വഴിയില്ലാത്തത് കൊണ്ടു മനസ്സില്ലാ മനസ്സോടെ ഇരുന്നു... ആദ്യത്തെ രണ്ടു പീരീഡ് വല്ല്യ കുഴപ്പമില്ലായിരുന്നു... ഇന്റർവെൽ ആയതോടെ കീർത്തി അവളുടെ കൂറ സ്വഭാവം പുറത്ത് കാണിച്ചു തുടങ്ങി..

ഞാൻ എവിടെ തിരിഞ്ഞാലും എന്റെ പിറകേ വന്നു ഫ്രണ്ട്ഷിപ്‌ സോങ് ഒക്കെ പാടി വെറുപ്പിക്കാൻ തുടങ്ങി.. പിന്നെയുള്ള പീരീഡിൽ എന്റെ തോളത്തു വന്നു ചാഞ്ഞു കിടക്കേം ഇടിക്കുകയും ഒക്കെ ചെയ്തോണ്ടിരുന്നു. ലഞ്ച് ബ്രേക്കിനുള്ള ബെല്ലടിച്ചതും, സാർ ക്ലാസ്സിൽ നിന്ന് ഇറങ്ങുന്നതിനു മുന്നേ കൈ പോലും കഴുകാതെ ലഞ്ച് ബോക്സ് എടുത്ത് ലൈഫിൽ ഇതുവരെ ആഹാരം കണ്ടിട്ടില്ലാത്ത പോലെ ചപ്പാത്തി എടുത്തു വായിൽ കുത്തികേറ്റി.. ഇവളെന്താ ഇങ്ങനെ ചെയ്യുന്നേ എന്നോർത്തു ഞാൻ മിഴിച്ചിരുന്നു.. ഞാൻ ബുക്ക്‌ എടുത്തു ബാഗിൽ വെക്കുന്നതിനുള്ളിൽ അവൾ മൂന്ന് ചപ്പാത്തി ഫിനിഷ് ചെയ്തു.. ലാസ്റ്റ് വെള്ളവും കുടിച്ചിട്ട് തിരിഞ്ഞതും.. പ്രവീൺ സാർ എല്ലാം കണ്ടോണ്ട് കൈയ്യും കെട്ടി കീർത്തിയെ നോക്കി ചിരിച്ചോണ്ട് നിൽക്കുന്നു.. അവൾ ചമ്മലോടെ പതുക്കെ എണീറ്റ് സാറിനെ നോക്കി പല്ല് കാണിച്ചു ഒരു ചിരി... "അല്ല.. ഇതെന്താ... ഇങ്ങനെ കഴിക്കുന്നേ...? " സാറിന്റെ ചോദ്യത്തിൽ എന്ത് മറുപടി പറയണമെന്ന് അറിയാതെ കീർത്തി നിന്ന് കുഴങ്ങി..

"അത്.. സാർ.. ഞാൻ... എനിക്ക് റെക്കോർഡ് എഴുതാൻ ഉണ്ട്.. അതാ.. പെട്ടെന്ന് കഴിച്ചിട്ട് പെട്ടെന്ന് എഴുതാന്നു കരുതി.. " അവളെങ്ങനെയോ പറഞ്ഞൊപ്പിച്ചു.. "ഇത്രയും ധൃതി പിടിച്ചു കഴിക്കുന്നത് അത്ര നല്ല ശീലമല്ല".. എന്ന് പറഞ്ഞു ഒരു ആക്കിയ ചിരിയും ചിരിച്ചോണ്ട് സാറ് ക്ലാസ്സിൽ നിന്നും പോയി... "ദൈവമേ.. ഇങ്ങേരുടെ മുന്നിലാണല്ലോ എന്റെ മാനം കപ്പല് കേറുന്നേ.. " എന്നും പറഞ്ഞു അവൾ തലക്ക് കൈ വെച്ചു തളർന്നിരുന്നു... ഞാൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കിയതും.. "നീ വെറുതെ ബ്ലിങ്കസ്യ അടിക്കണ്ട.. എന്നെ കൂട്ടാതെ ഒറ്റക്ക് പോയി, നീ ഫുഡ്‌ അടിക്കുന്നത് കാണാനുള്ള ശക്തി.. കാവിലമ്മ എനിക്ക് തന്നിട്ടില്ല.. ഇനി നീ പൊയ്ക്കോ.. " തമാശ പറയും പോലെ അവൾ പറഞ്ഞിട്ട് എണീറ്റ് പുറത്തേക്ക് പോയി.. ഉള്ളിലുള്ള വിഷമമാണ് തമാശ രൂപേണ പുറത്ത് വന്നതെന്ന് എനിക്കും മനസ്സിലായി.. ഈശ്വരാ.. ഇവളോട് എങ്ങനെയാ ഞാൻ മിണ്ടാതിരിക്കുന്നെ.. ഈ പിണക്കം അധിക ദിവസമൊന്നും നീണ്ടു നിൽക്കില്ലെന്ന് എനിക്കും ഉറപ്പായി...

ഏതാണ്ട് ഈ അവസ്ഥയിൽ തന്നെ കുറച്ചു ദിവസങ്ങൾ കടന്നു പോയി... ഈ ദിവസങ്ങളിൽ എല്ലാം കീർത്തി എന്നെ കൊണ്ടു മിണ്ടിക്കാൻ വേണ്ടി പല പല അടവുകളും പുറത്തിറക്കി.. ഇതിനിടയിൽ ക്ലാസിലിരുന്ന് അതും ഫസ്റ്റ് ബെഞ്ചിലിരുന്നു സംസാരിക്കുന്നു ബഹളം വെക്കുന്നു എഴുതുന്നില്ല ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ല എന്നൊക്കെ പറഞ്ഞു മിക്ക ടീച്ചേഴ്സിന്റെയും നോട്ടപ്പുള്ളി ആയി മാറി കീർത്തി... ആകെ ഒരു ആശ്വാസം പ്രവീൺ സാറിന്റെ ക്ലാസ്സാണ്. പുള്ളിയുടെ ക്ലാസ്സിൽ ഇവളെന്തൊക്കെ കാണിച്ചാലും അയാളത് വല്യ കാര്യമാക്കാറില്ല... അങ്ങനെ അങ്ങനെ അങ്ങനെ ഒരു വൈകുന്നേരം.. ഞാൻ അച്ഛന്റെ കൂടെ കാറിൽ പോകുമ്പോ.. ഉണ്ണിയേട്ടൻ ഇരിക്കാറുള്ള ആ ആലിൻ ചോട്ടിനു കുറച്ചു മുൻപായി അച്ഛന് ഫോൺ വന്നു.. അച്ഛൻ കാൾ അറ്റൻഡ് ചെയ്തിട്ട് നല്ല സ്ലോ ആയിട്ടാണ് ഡ്രൈവ് ചെയ്തിരുന്നേ.. കുറച്ചു ദൂരം ചെന്നയുടൻ അച്ഛൻ വണ്ടി സൈഡിൽ ഒതുക്കിയിട്ട്.. ഇപ്പോ വരാം എന്നു കൈ കാണിച്ചിട്ട് ഡോർ തുറന്നിറങ്ങി... അന്നത്തെ ആ പ്രശ്നത്തിന് ശേഷം ഞാൻ ഉണ്ണിയേട്ടനെ കണ്ടിട്ടില്ല.

കാണാൻ ഒരു ചാൻസ് ഉണ്ടായിരുന്നില്ല.. പിന്നീടങ്ങോട്ട് ഞാൻ അച്ഛന്റെ കൂടെയല്ലേ വന്നു പോയിരുന്നത്.. ഞാൻ കാറിലിരുന്ന് തന്നെ വെറുതെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടു. എന്നെ നോക്കി താടിയും തടവി ചിരിച്ചോണ്ട് നിൽക്കുന്ന ഉണ്ണിയേട്ടനെ.. ഞാൻ വേഗം മുഖം തിരിച്ചു കളഞ്ഞു.. കാലിന്റെ പെരുവിരൽ മുതലൊരു വിറയൽ അനുഭവപ്പെട്ടു.. പേടി കാരണം ഹാർട്ട്‌ ബീറ്റും കൂടിയ പോലെ.. ഞാൻ ഒന്നൂടി നോക്കി.. ഹായ് എന്ന് പറഞ്ഞു കൊണ്ടയാൾ കൈ എടുത്തു കാണിച്ചു.. ഞാൻ അങ്ങോട്ട് വരട്ടെ എന്ന് ചോദിക്കുന്ന പോലെ കൈ കൊണ്ടു ആക്ഷനും കാണിച്ചു.. അയാൾ രണ്ടു മൂന്നടി കാറും ലക്ഷ്യമാക്കി മുന്നോട്ട് വെച്ചതും ഞാൻ മുഖം തിരിച്ചു.. "ഈശ്വരാ.. ഇയാളിതെന്തിനാ ഇങ്ങോട്ട് വരുന്നേ.." ഞാൻ ശ്വാസം പിടിച്ചിരുന്നു. അപ്പോഴേക്കും അച്ഛൻ വന്നു ഡോർ തുറന്ന് ഡ്രൈവിങ് സീറ്റിലേക്കിരുന്നു..

എനിക്ക് ജീവൻ തിരിച്ചു കിട്ടിയ പോലെ തോന്നി.. "ഇതെന്താ മോളേ നീ ഇങ്ങനെ വിയർകുന്നേ? " അച്ഛന്റെ ചോദ്യം കേട്ടാണ് ഞാൻ മുഖത്ത് തൊട്ട് നോക്കിയത്.. ശരിയാണ് നന്നായി വിയർക്കുന്നുണ്ട്.. "ഏയ് ഒന്നൂല്ലച്ഛാ.. നമുക്ക് പോവാം" എന്ന് മാത്രം പറഞ്ഞോണ്ട് ഞാൻ ദീർഘ ശ്വാസമെടുത്തു.. കാറ് മുന്നോട്ട് ചലിച്ചപ്പോൾ സൈഡ് ഗ്ലാസ്സിലൂടെ ഞാൻ കണ്ടു താടിയും തടവി ചിരിച്ചോണ്ട് നിൽക്കുന്ന ഉണ്ണിയേട്ടന്റെ പ്രതിബിംബം... ഇയ്യാളിത് എന്ത് ഭവിച്ചോണ്ടാ പിന്നെയും ഇങ്ങനൊക്കെ കാണിക്കുന്നത് എന്നോർത്ത് വല്ലാത്തൊരു അസ്വസ്ഥത തോന്നി.. ഇത് തന്നെ ചിന്തിച്ചിരുന്നാൽ ഇന്നത്തെ ഉറക്കവും ഗോവിന്ദ ആകുമെന്ന് തോന്നി.. അതുകൊണ്ട് വല്യ ആർഭാടങ്ങളൊന്നും ഇല്ലാതെ 9 മണി ഒക്കെ ആയപ്പോളേ വന്നു കിടന്നു.. 11മണി ഒക്കെ ആകാറായപ്പോൾ ഉറക്കവും വന്നു... രാത്രിയുടെ ഏതോ ഒരു യാമത്തിൽ ഉണ്ണിയേട്ടന്റെ zoom ചെയ്ത മുഖം ആകെ വികൃതമായൊരു രൂപത്തിൽ എന്നെ പേടിപ്പിച്ചു.. അത് സ്വപ്‌നമാണെന്ന്‌ ഉൾമനസ്സിന് അറിയാമെങ്കിലും.. എനിക്ക് അറിയില്ലല്ലോ..

ആ ഉണ്ണിയേട്ടൻ എന്നെ ഏതൊക്കെ വഴികളിലൂടെ പിന്തുടരുന്നു.. ഞാനും പേടിച്ചു ഓടുന്നുണ്ട്.. എത്രയൊക്കെ വേഗത്തിൽ ഓടിയിട്ടും അയാളെന്റെ തൊട്ടു പിന്നിലുണ്ട്.. ഒടുവിൽ അയാൾ എന്റെ തലമുടിയിൽ പിടുത്തമിട്ടു കൊണ്ടെന്നെ പിടിച്ചു നിറുത്തി.. ഞാനും പേടിച്ചു നിലവിളിച്ചെങ്കിലും ഒരു പൂച്ചകുഞ്ഞു പോലും അവിടൊന്നും ഉണ്ടായിരുന്നില്ല.. എന്റെ നിലവിളി കേട്ട് അയാൾ അതിഭീകരമായ ശബ്ദത്തിൽ പൊട്ടിച്ചിരിക്കാൻ തുടങ്ങി.. ഞാൻ പേടിയോടെ അലറി കൊണ്ടു ചാടി എണീറ്റതും ചുറ്റും ഇരുട്ട്.. ഈശ്വരാ.. സ്വപ്നമായിരുന്നോ.. ഞാൻ കിതപ്പോടെ ഒരു ദീർഘ ശ്വാസമെടുത്തു.. ആകെ മൊത്തം വിയർത്തു കുളിച്ചു... തപ്പി പിടിച്ചു ലൈറ്റിന്റെ സ്വിച്ച് ഇട്ടു.. ഇതെന്താ ഇങ്ങനെ വിയർക്കുന്നെ എന്നോർത്തോണ്ടു ഫാനിലേക്ക് നോക്കിയതും.. ആഹ് ബെസ്റ്റ്.. ഫാനിടാതെയാണ് കിടന്നതെന്നു മനസിലായി..

ഞാൻ ഫാനിന്റെ സ്വിച്ചുമിട്ടു ചുവരിലെ ക്ലോക്കിലേക്ക് നോക്കിട്ടപ്പോൾ സമയം 11:55.. ടവൽ എടുത്തു മുഖവും കഴുത്തുമൊക്കെ തുടച്ചിട്ട് ഞാൻ ബെഡിലേക്ക് വന്നിരുന്നു.. പെട്ടെന്നാണ് ജനലിൽ ആരോ മുട്ടിയത്... പ്രതീക്ഷിക്കാത്ത നേരത്തുള്ള മുട്ടൽ ആയത് കൊണ്ടു ആദ്യം ഞാനൊന്ന് പേടിച്ചു.. ഫാനിന്റെ കാറ്റ് കൊണ്ടു പറന്നു നടക്കുന്ന കർട്ടനു ഇടയിലൂടെ അവ്യക്തമായൊരു രൂപം ജനലിനു അപ്പുറത്തു നിൽക്കുന്നത് പോലെ എനിക്ക് തോന്നി... തോന്നലല്ല സത്യമാണ്.. ആരോ ജനലിൽ നന്നായി മുട്ടുന്നു.. അത് രൂപേഷ് ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു.. ഊഹം തെറ്റിയില്ല. രേവൂ എന്നുള്ള വിളി വന്നു... അന്നത്തെ ആ സംഭവത്തിന്‌ ശേഷം അവന്റെ ശബ്ദം കേൾക്കുന്നത് ഇപ്പോഴാണ്.. അവന്റെ ആ വിളിയിൽ നെഞ്ച് വിങ്ങിപൊട്ടുന്ന പോലൊരു ഫീൽ.. പിന്നെയും അവന്റെ വിളിയും ജനലിലെ മുട്ടും വന്നോണ്ടിരുന്നു.. ക്രമേണെ ആ വിങ്ങി പൊട്ടലിൽ നിന്നും ദേഷ്യം ഉടലെടുത്തു... അവന്റെ ഓരോ മുട്ടലിലും വിളിയിലും എനിക്ക് അവനോടുള്ള ദേഷ്യത്തിന്റെയും അളവ് കൂടി കൂടി വന്നു..

"നാണമില്ലാതെ വന്നേക്കുന്നു ചെറ്റ.. ചേട്ടനും അനിയനും കൂടി മനുഷ്യന്റെ സ്വസ്ഥതയും ഉറക്കോം കളയാൻ കച്ച കെട്ടി ഇറങ്ങിയേക്കുന്നതാണോ.. എന്നൊക്കെ ഓർത്ത് എനിക്ക് പുച്ഛം തോന്നി.. ഞാൻ എണീറ്റ് പോയി ലൈറ്റ് ഓഫ് ചെയ്തു.. പിന്നെയും രണ്ടു മൂന്ന് തവണ വിളിയും മുട്ടലും ഒക്കെ വന്നെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല.. ക്രമേണെ സീൻ ശാന്തമായി... ഇനിയും ദുഃസ്വപ്നങ്ങൾ കാണിക്കല്ലേ ഈശ്വരാ.. എന്നു പ്രാർത്ഥിച്ചു കൊണ്ടു ഞാൻ കിടന്നു... രാവിലെ എണീറ്റപ്പോൾ മുതൽ, രാത്രി രൂപേഷ് വന്നതോർത്തു എന്റെ റിലേ തെറ്റി.. എത്ര കഷ്ട്ടപ്പെട്ടാ എല്ലാം ഒന്ന് മറക്കാൻ ശ്രമിക്കുന്നത്. എന്നിട്ടും ഒരു കുലുക്കോം ഇല്ലാതെ വീണ്ടും വന്നേക്കുന്നു.. നാണമില്ലാത്ത ജന്തു.. അവന് പ്രശ്നം ഒന്നും ഇല്ലല്ലോ. അതൊക്കെ ഓർത്ത് ഓരോ നിമിഷവും വേദനിക്കുന്നത് ഞാനല്ലേ.. കോഴി.. വെറും കോഴി അല്ല കാട്ടുകോഴി.. ഇനി എങ്ങാനും ഇത്പോലെ വീണ്ടും ആവർത്തിച്ചാൽ.. ഈശ്വരനാണെ സത്യം കള്ളൻ എന്നു വിളിച്ചു കൂവി എല്ലാരേം വിളിച്ചു കൂട്ടി അവനെ പോലീസിൽ ഏൽപ്പിക്കും നോക്കിക്കോ..

എന്നൊക്കെ മനസ്സിൽ ചിന്തിച്ചാണ് കാറിൽ ഇരുന്നത്... ഇതൊക്കെ ചിന്തിച്ചപ്പോൾ എന്റെ മുഖത്ത് പല പല എക്സ്പ്രഷൻസ് വന്നു പോയി.. അതൊക്കെ കണ്ടു ഒന്നും മനസ്സിലാവാതെ അച്ഛൻ എന്റെ മുഖത്ത് നോക്കി താടിക്ക് കൈയ്യും വെച്ചു വായും പൊളിച്ചു ഇരുന്നു.. പെട്ടന്ന് എന്തോ ബോധം വന്നപോലെ ഞാൻ അച്ഛനെ നോക്കിയപ്പോൾ അച്ഛൻ എന്നെയും നോക്കി ഇരിക്കുന്നു.. "അച്ഛൻ എന്ത് ആലോചിച്ചോണ്ട് ഇരിക്കുവാ വണ്ടി എടുക്ക്.. " "ആഹാ.. സ്കൂൾ എത്തിയിട്ട് 5 മിനിറ്റ് കഴിഞ്ഞതൊന്നും മോളറിഞ്ഞില്ലേ.."? "ങേ.. ഇത്ര പെട്ടെന്ന് എത്തിയാ.. " ഞാൻ പുറത്തേക്ക് എത്തി നോക്കി.. ശരിയാ സ്കൂളിന്റെ മുന്നിലാ വണ്ടി നിൽക്കുന്നെ.. ഞാൻ ചമ്മി നാറിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഒന്ന് വെളുക്കെ ചിരിച്ചു... അച്ഛനും അതേ ടോണിൽ തലയാട്ടി ചിരിച്ചു... അച്ഛന് ബൈ പറഞ്ഞു.. അച്ഛൻ കാറു തിരിച്ചെടുത്തു പോയി..

ഞാൻ ഗേറ്റ് കടന്നു പോകാൻ തുടങ്ങിയതും വെറുതെ വലതു സൈഡിലോട്ട് നോക്കി.. അവിടെ കുറച്ചു ദൂരെയായി നിന്ന് കീർത്തിയും രൂപേഷും സംസാരിക്കുന്നു.. ദേഷ്യമാണോ സങ്കടമാണോ എന്നറിയാത്തൊരു വികാരം എനിക്കപ്പോ തോന്നി.. കണ്ടു നിൽക്കാനുള്ള ക്ഷമയൊന്നും ഇല്ലാത്തോണ്ട് ഞാൻ ഗേറ്റിനകത്തേക്ക് കയറി പോയി... ക്ലാസ്സിൽ വന്നിരിന്നപ്പോ എന്തോ വല്ലാത്തൊരു ഗദ്ഗദം... എന്തോ കാണാൻ പാടില്ലാത്തത് കണ്ടപോലൊരു ഫീൽ.. അവർ തമ്മിൽ ഇഷ്ട്ടത്തിലാണെങ്കിൽ എനിക്കെന്താ പ്രശ്നം.. എനിക്കൊരു പ്രശ്നവുമില്ല.. i am perfectly alright.. ഞാൻ സ്വയം മനസ്സിൽ പറഞ്ഞു ഒരു ദീർഘശ്വാസം എടുത്തു... കുറച്ചു കഴിഞ്ഞപ്പോൾ കീർത്തി വന്നു. അവളുടെ പിന്നാലെ ടീച്ചറും വന്നു. പിന്നീട് രണ്ട് പീരീഡ്‌ വലിഞ്ഞ റബ്ബർ പോലെ നീണ്ടു പോയ പോലൊരു ഫീൽ.. ഇന്റർവെൽ ആയപ്പോഴേക്കും നല്ല ഉറക്കം വന്നു.. കുറച്ചു നേരം ഡെസ്കിൽ തലവെച്ചു കിടന്നാലോ എന്നാലോചിച്ചു ഇരുന്നപ്പോഴാ കീർത്തി എന്നോട് എന്തോ പറയാൻ തുടങ്ങിയത്.. അവളെ പറയാൻ സമ്മതിക്കാതെ ഞാൻ തൊഴുതു

"പ്ലീസ്.. എനിക്കൊന്നും കേൾക്കണ്ട.. " "രേവൂ.. എന്താ നീ ഇങ്ങനെ..? എത്ര ദിവസായി.. ഇനിയെങ്കിലും എനിക്ക് പറയാനുള്ളത് ഒന്ന് കേട്ടൂടെ..? " എനിക്ക് നല്ല ദേഷ്യം വന്നു. ഞാൻ എണീറ്റ് പുറത്തേക്ക് പോയി. അവളും പിന്നാലെ ഓടി വന്നു എന്റെ കൈയ്യിൽ പിടിച്ചു നിർത്തി എന്റെ മുന്നില് വന്നു നിന്നു... "എന്തിനാപ്പോ നീ ഇങ്ങനെ ഒഴിഞ്ഞു മാറി നടക്കുന്നെ? ഞാനന്ന് നിന്നെ സംശയിച്ചത് തെറ്റ്‌ തന്നെയാ.. അതിനൊരു ആയിരം സോറി.. " "ശരി ആയിക്കോട്ടെ... " ഞാൻ അലസമായി പറഞ്ഞിട്ട് മുന്നോട്ട് നടന്നതും അവൾ വീണ്ടും കൈയ്യിൽ പിടിച്ചു വലിച്ചു നിർത്തി... "സോറി പറഞ്ഞില്ലേ.? ഇനിയെങ്കിലും എനിക്ക് പറയാനുള്ളത് കേട്ടൂടെ..? അത്രക്ക് അത്യാവശ്യമാ..പ്ലീസ്.. " "എന്നാൽ അതിലും അത്യാവശ്യമായൊരു കാര്യം എനിക്കും പറയാനുണ്ട്.. " ഞാൻ ഗൗരവത്തോടെ പറഞ്ഞതും കീർത്തി ചോദ്യഭാവത്തിൽ എന്നെ നോക്കി.. "നിന്റെ ലവ്വറിനോട്‌ പറഞ്ഞേക്ക് ഇനി മേലാൽ എന്റെ വീടിന്റെ പരിസരത്തേക്ക് വന്നു പോകരുതെന്ന്.. ഇനി ഒരിക്കൽ കൂടി അവൻ വന്നാൽ........"

ബാക്കി പറയാതെ ഞാൻ നടന്നതും കീർത്തി എന്റെ മുന്നിൽ വന്നു നിന്നു.. "എന്റെ ലവ്വറോ ?? മനസ്സിലായില്ല... " അവൾ ഗൗരവത്തോടെ എന്നെ നോക്കി.. "മനസ്സിലാകാതിരിക്കാൻ നിനക്ക് ഒരുപാട് lover's ഉണ്ടോ..? " ഞാൻ പുച്ഛത്തോടെ ചോദിച്ചതും അവൾ ഒന്നും അറിയാത്ത പോലെ എന്നെ നോക്കി "തമാശ പറയാതെ കാര്യം പറ രേവു.. " അവളെങ്ങനെ പറഞ്ഞപ്പോ എനിക്ക് നല്ല ചിരി വന്നു.. ഞാൻ ചിരിക്കുന്നത് കണ്ടവൾ അമ്പരന്നു.. "അതിനു ഞാൻ തമാശ ഒന്നും പറഞ്ഞില്ലല്ലോ.. " "പിന്നെ എന്റെ ലവ്വർ എന്ന് പറഞ്ഞത്..? " "എന്താ... ഇഷ്ട്ടപ്പെട്ടില്ലേ..? " ഞാൻ പുച്ഛത്തോടെ അവളെ ഒന്നൂടി നോക്കി.. "ആരെയാ നീ എന്റെ ലവ്വർ എന്നു പറഞ്ഞത് രൂപേഷിനെയാണോ..? " അവൾ വിശ്വാസം വരാത്ത പോലെ ചോദിച്ചു.. "അതേല്ലോ... ഇനി അവനല്ലാതെ വേറെ ആരെങ്കിലും ഉണ്ടോ..? " "രേവൂ... നീയെന്ത് ഭ്രാന്താ ഈ പറയുന്നേ..? " കീർത്തിയുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു... "ഭ്രാന്ത് നിങ്ങൾക്ക് കാണിക്കാം ഞാൻ പറയുന്നതാണോ തെറ്റ്‌..." ഞാനും ദേഷ്യത്തിൽ തന്നെയാണ് മറുപടി കൊടുത്തത്.. "ഞാൻ എന്ത് കാണിച്ചൂന്നാ..? " "നീയും അവന്റെ കൂടെ ചേർന്ന് എന്നെ വിഡ്ഢിയാക്കിയില്ലേ..?" അത് പറഞ്ഞപ്പോൾ എന്റെ ശബ്ദം ഇടറിയ പോലെ.. "ഞാൻ വിഡ്ഢിയാക്കിയെന്നോ..?

നീ എന്തൊക്കെയാ രേവൂ ഈ പറയുന്നേ..?" "എല്ലാം എനിക്ക് അറിയാം.. ഇനി ഒന്നും അറിയാൻ താല്പര്യമില്ല.. " മറുപടിക്ക് കാക്കാതെ ഞാൻ വെട്ടി തിരിഞ്ഞു നടന്നതും അവൾ വീണ്ടും വഴി തടഞ്ഞു മുന്നില് വന്നു.. "നിനക്കെന്തോ തെറ്റിദ്ധാരണയാ രേവൂ.. നീ ഉദ്ദേശിക്കുന്ന പോലെ ഒന്നുമല്ല കാര്യങ്ങൾ.. ഞാ......." അവളെ ബാക്കി പറയാൻ സമ്മതിക്കാതെ ഞാൻ ഇടക്ക് കേറി.. "എനിക്കെല്ലാം ശരിയായ ധാരണയേ ഉള്ളൂ.. ഇനി ഇതും പറഞ്ഞു എന്റെ പിറകേ വരാൻ നിക്കണ്ട.. " "ഇതാണോ നിന്റെ ശരിയായ ധാരണ.." അവൾ പുച്ഛത്തോടെ എന്നെ നോക്കി.. "എന്തേ..? ഇഷ്ട്ടപ്പെട്ടില്ലേ..? " "ഇഷ്ടപ്പെട്ടില്ലന്നു മാത്രമല്ല ഇതിനു തോന്ന്യാസം എന്നാണു പറയുന്നത്.. " "ആയിക്കോട്ടെ.. അങ്ങനെ തന്നെ ആയിക്കോട്ടെ.. സന്തോഷം മാത്രമേയുള്ളു.. " "അങ്ങനിപ്പോ നീ സന്തോഷിക്കണ്ട.. എനിക്ക് പറയാനുള്ളത് ആദ്യം നീ സമാധാനത്തോടെ കേൾക്ക്.. അല്ലാതെ വെറുതെ ഓരോന്ന് ഊഹിക്കാൻ നിക്കണ്ട.. " ഞാൻ വെറുതെ ഊഹിച്ചു എന്നൊരു തോന്നൽ നിനക്കുണ്ടോ..? "ഉണ്ട്.. " "നീ അമലിനോട് പറഞ്ഞിട്ടില്ലേ.. നീ മെസ്സേജ് അയക്കുന്നത് നിന്റെ ലവ്വറിന് ആണെന്ന്..?"

എന്റെ ചോദ്യം കേട്ട് കീർത്തിയൊന്ന് ഞെട്ടി... "അത് ഞാൻ......" അവളെ ബാക്കി പറയാൻ സമ്മതിക്കാതെ ഞാൻ തടഞ്ഞു.. "പറഞ്ഞോ... ഇല്ലയോ..? " "പറഞ്ഞു.... " "നമ്മൾ മൂന്നുപേരും എന്നും ഒരുമിച്ച് വരുമ്പോൾ പറയാൻ പറ്റാത്ത എന്ത് രഹസ്യമാ.. നീ ക്ലാസ്സിൽ വന്നതിനു ശേഷം എന്നോട് പോലും പറയാതെ ഗേറ്റിനടുത്തു അവനുമായി ഡിസ്‌കസ് ചെയ്യുന്നേ..? " "എടീ അത് ഞാൻ...... " "അതുമാത്രം അല്ല. പലതവണ ഞാൻ കണ്ടിട്ടുണ്ട്.. എന്നെകാണുമ്പോൾ മാത്രം സൈലന്റ് ആയി പോകുന്ന നിങ്ങളുടെ ചർച്ചകൾ..." "Wow.. എന്തൊക്കെ കണ്ടുപിടിത്തങ്ങളാ.. ഒരാണും പെണ്ണും മാറി നിന്ന് സംസാരിച്ചാലോ മെസ്സേജ് അയച്ചാലോ അതിനർത്ഥം അവർ തമ്മിൽ പ്രേമം ആണെന്നാണോ..? കഷ്ട്ടം.. നീ നിന്റെ അമ്മയേക്കാൾ പഴഞ്ചൻ ആണെടീ.. " എന്ന് പുച്ഛത്തോടെ അവൾ പറഞ്ഞതും എനിക്ക് നല്ല ദേഷ്യം വന്നു... ഞാനവളുടെ കൈ തട്ടിമാറ്റി ക്ലാസ്സിലേക്ക് പോയി.. അവളും എന്റെ പിന്നാലെ വന്നു... "എന്നാലും ഇങ്ങനെയൊക്കെ എന്നെ കുറിച്ചു ചിന്തിക്കാൻ നിനക്ക് തോന്നിയല്ലോ.. അതോർക്കുമ്പോഴാ സങ്കടം.. " "നിന്റെ കള്ളത്തരം കൈയ്യോടെ പിടിച്ചതിലുള്ള സങ്കടമാ അല്ലാതെ നീ പറയുന്നത് പോലെയല്ല... " ഞാനും പുച്ഛത്തോടെ മറുപടി കൊടുത്തു...

"എന്റെ പൊന്നു രേവു.. മതി... ഇനിയീ പൊട്ടത്തരങ്ങളൊന്നും കേട്ട് നിൽക്കാൻ വയ്യ.. " ഞാൻ മറുപടിയൊന്നും പറയാതെ തിരിഞ്ഞിരുന്നു... പിന്നീട് രണ്ടു പേരും ഒന്നും മിണ്ടിയില്ല.. ലഞ്ച് ബ്രേക്ക് ആയപ്പോൾ ഞാൻ കീർത്തിയെ നോക്കുക പോലും ചെയ്യാതെ എഴുന്നേറ്റു പോയി.. ഞാൻ ഫുഡ്‌ കഴിച്ചു ക്ലാസ്സിലേക്ക് വരുമ്പോൾ കീർത്തി എന്നെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു... "എനിക്ക് നിന്നോട് മറ്റൊരു കാര്യം പറയാനുണ്ട്.. പ്ലീസ്... " "എനിക്ക് നിന്റെ ഒരു കാര്യവും കേൾക്കണ്ട.. " "രേവൂ.. " അവൾ എന്റെ കൈയ്യിൽ പിടിച്ചു... ഞാനവളുടെ കൈ തട്ടിമാറ്റി മുന്നോട്ട് നടന്നതും അവൾ വീണ്ടും കുറച്ചു കൂടി ശക്തിയിൽ കൈയ്യിൽ പിടിച്ചു വലിച്ചു.. പെട്ടെന്ന് കൈയ്യുടെ പിടുത്തം വിട്ടു പോയപോലെ.. അതേ സ്പീഡിൽ ഞാൻ മുന്നോട്ട് ആഞ്ഞു ഡെസ്കിൽ തല ഇടിച്ചു വീണു.. തലക്ക് നല്ല വേദന.. ഞാൻ തലക്ക് കൈ വെച്ചത് മാത്രമേ ഓർമ്മയുള്ളൂ പെട്ടെന്ന് കണ്ണിലേക്കു ഇരുട്ട് കേറി.............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story