ഉണ്ണിയേട്ടൻ: ഭാഗം 23

unniyettan

രചന: സനാഹ് ആമിൻ

ഡോർ തുറന്നതും കൈയ്യും കെട്ടി പുഞ്ചിരിയോടെ നിൽക്കുന്നു.. "പ്രവീൺ സാർ.. " എന്ന് ഉറക്കെ പറഞ്ഞോണ്ട് കീർത്തി അവനെ മിഴിച്ചു നോക്കി നിന്നു... യൂണിഫോമിൽ മാത്രം കണ്ടിട്ടുള്ള കീർത്തിയെ പെട്ടെന്ന് ഈ വേഷത്തിൽ അതും ഒരു കൈയ്യിൽ teddy bear ഉം മറു കൈയ്യിൽ ലെയ്സ് പാക്കറ്റുമായി കണ്ടപ്പോൾ സാറും ഒന്ന് അമ്പരന്നു.. സാർ തന്റെ കൈയ്യിലേക്കാണ് നോക്കുന്നതെന്ന് മനസ്സിലായ കീർത്തി പെട്ടെന്ന് അവളുടെ രണ്ട് കൈയ്യും പിന്നിലേക്ക് ഒളിപ്പിച്ചു ചമ്മലോടെ സാറിനെ നോക്കി ചിരിച്ചു.. അവളുടെ ചമ്മിയ ഫേസ് കണ്ട് സാറും ചിരിക്കാതിരിക്കാൻ പാടുപെട്ടു.. "വരൂ സാർ.. " അവൾ സാറിനെയും കൊണ്ട് അകത്തേക്ക് പോയി.. സോഫ കാണിച്ചു ഇരിക്കാൻ പറഞ്ഞു.. അവൻ വെറുതെ ചുറ്റുമൊന്ന് വീക്ഷിച്ചു കൊണ്ട് സോഫയിൽ ഇരുന്നു.. പെട്ടെന്നാണ് താഴെ കിടക്കുന്ന ഒഴിഞ്ഞ ലെയ്സ് പാക്കറ്റുകൾ സാറ് നോക്കിയത്.. ഒരഞ്ചാറു കവർ ഉണ്ടാകും.. കീർത്തിയുടെ പണി ആയിരിക്കുമെന്ന് സാർ ഊഹിച്ചു.. കണ്ടിട്ട് ചിരിക്കാതിരിക്കാനും തോന്നിയില്ല..

സാർ കവർ ഒക്കെ കണ്ടു എന്ന് മനസ്സിലായപ്പോ കീർത്തിയുടെ മുഖത്ത് ഒരു വളിച്ച ഇളി വിരിഞ്ഞു.. "അമ്മേ... " അവൾ അകത്തേക്ക് നോക്കി വിളിച്ചതും.. സുനിത അങ്ങോട്ടേക്ക് വന്നു.. "ഏതാ മോളേ ഈ പയ്യൻ.. " എന്ന് സാറിനെ നോക്കി സുനിത ചോദിച്ചു.. "അയ്യോ അമ്മേ അത് പയ്യനൊന്നും അല്ല സാറാ.. " കീർത്തിയുടെ മറുപടി കേട്ട് സാറ് വാ പൊളിച്ചോണ്ട് കീർത്തിയെ നോക്കി. "അയ്യോ.. ആ പയ്യൻ.. ആണ് എന്റെ സാറ്.. ഇംഗ്ലീഷ് സാറ്.. " അവള് തിരുത്തി പറഞ്ഞു... എന്നിട്ടവൾ സാറിന്റെ മുഖത്തേക്ക് നോക്കി.. സാറിന്റെ മുഖത്തു കണ്ട ആ എക്സ്പ്രഷൻ ഏത് ഭാവത്തിന്റെ ആണെന്ന് മാത്രം അവൾക്ക് കത്തിയില്ല. " നമസ്കാരം .. " സുനിത ഭവ്യതയോടെ തൊഴുതു.. സാറും അതുപോലെ നമസ്കാരം എന്ന് തിരിച്ചു പറഞ്ഞു.. "നിങ്ങള് സംസാരിച്ചിരിക്ക് ഞാൻ പോയി കുടിക്കാൻ എടുത്തോണ്ട് വരാം" സുനിത അകത്തേക്ക് പോയി.. "അല്ല.. ഇന്നലെ എന്തായിരുന്നു പ്രശ്നം" പ്രവീൺ കീർത്തിയെ നോക്കി.. "ഏയ് പ്രശ്നം ഒന്നും ഇല്ല സാർ.. ഞാൻ രേവൂന്റെ... അല്ല.. രേവതി സുദർന്റെ കൈ പിടിച്ചു വലിച്ചപ്പോ കൈ സ്ലിപ് ആയി ഡെസ്കിൽ തല ഇടിച്ചു.. അവളുടെ ബോധം പോയി.. "

എന്നിട്ട്..? "എന്നിട്ടെന്താ അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോയി എന്നെ ഓഫീസ് റൂമിലും കൊണ്ടു പോയി.. " അവളുടെ സംസാര ശൈലി കേട്ട് അവനു ചിരി വന്നെങ്കിലും അവൻ കണ്ട്രോൾ ചെയ്തിരുന്നു.. "അല്ല.. സാർ എന്താ ഇവിടെ..? " "ഞാൻ ഇവിടെ അടുത്ത് ഒരാളെ കാണാൻ വന്നപ്പോൾ ചുമ്മാ ഇവിടെ കേറിയെന്നേ ഉള്ളൂ.. " "ഇന്ന് സാർ ലീവ് ആയിരുന്നോ..? " അതേ എന്ന ഭാവത്തിൽ അവൻ മൂളി കൊണ്ടു തലയാട്ടി കാണിച്ചു... അപ്പോഴേക്കും സുനിത ജ്യൂസുമായി വന്നു.. സാറിനു കൊടുത്തു... "ഇന്നലെ നമ്മള് ഈ സാറിനെ കണ്ടില്ലായിരുന്നല്ലോ.. " സുനിത കീർത്തിയോട് ചോദിച്ചു.. "എനിക്കപ്പോ ക്ലാസ്സുണ്ടായിരുന്നു.. " അവൻ പുഞ്ചിരിയോടെ പറഞ്ഞു.. "അതുകൊണ്ടാണോ പരാതി പറയാൻ വീട്ടില് വന്നേ.. " സുനിത താടിക്ക് കൈ വെച്ചോണ്ട് ചോദിച്ചു.. അത് കേട്ട് പ്രവീണിന്റെ നാലഞ്ചു കിളികൾ എങ്ങോട്ടോ പറന്നു.. ജ്യൂസ്‌ തൊണ്ടയിൽ കുടുങ്ങിയ പോലെ അയാൾ ചുമച്ചു.. അമ്മയുടെ അസ്താനത്തുള്ള ചോദ്യവും സാറിന്റെ മുഖവും കണ്ടു കീർത്തിക്ക് ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത ഒരവസ്ഥ..

"അമ്മേ.." അവൾ ഒച്ചയടക്കിയ ശബ്ദത്തിൽ കടുപ്പിച്ചു വിളിച്ചിട്ട് മിണ്ടാതിരിക്കാൻ കണ്ണ് കൊണ്ടു പറഞ്ഞു.. അമ്മ ശരിയെന്നു തലയാട്ടി.. "അയ്യോ.. ഞാൻ പരാതി പറയാൻ വന്നതല്ല.. ഇവിടെ അടുത്ത് വന്നപ്പോൾ ചുമ്മാ കേറിയതാ.. " പ്രവീൺ പുഞ്ചിരിയോടെ പറഞ്ഞു.. "സോറി സാർ.. അത്... ഇന്നലെ അമ്മ വന്നപ്പോ എല്ലാ ടീച്ചേർസിന്റെയും വക പൊങ്കാല ഉണ്ടാ... അല്ല.. എല്ലാ ടീച്ചർസും എന്നെ പറ്റി കുറേ കംപ്ലയിന്റ്സ് പറഞ്ഞു.. സാർ മാത്രമാ ഒന്നും പറയാഞ്ഞത്.. അപ്പോ അമ്മ കരുതി... " ബാക്കി പറയാതെ അവൾ ചിരിച്ചു ഒപ്പിച്ചു.. അത് സാരമില്ല എന്ന മട്ടിൽ അവൻ തലയാട്ടി കാണിച്ചു ജ്യൂസ് കുടിച്ച ഗ്ലാസ്സ് അവൻ സുനിതക്ക് നേരേ നീട്ടി അവരതും കൊണ്ടു അകത്തേക്ക് പോയി.. "അല്ല.. എന്താ കീർത്തനയുടെ future പ്ലാൻസ്.. " "ആദ്യം പ്ലസ് ടു പാസ്സാവട്ടെ സാർ.." അവൾ ചിരിച്ചോണ്ട് പറഞ്ഞു... "അതു കഴിഞ്ഞു...? " "അത് കഴിഞ്ഞു.... വല്യ ആഗ്രഹങ്ങളൊന്നും ഇല്ല സാർ.. ചെറുതായിട്ട്.... ഒരു ഡോക്ടർ ആയാൽ കൊള്ളാന്നുണ്ട്... " അവളുടെ മറുപടി കേട്ട് പ്രവീൺ ചിരിച്ചു.. ആ ചിരി കുറച്ചു നേരം മുഖത്ത് തങ്ങി നിന്നു..

അവൻ പതുക്കെ എണീറ്റു.. ഷോക്കേസിൽ ഇരുന്ന ഫാമിലി ഫോട്ടോയിൽ നോക്കി... "അതെന്റെ അച്ഛൻ ആണ് സാർ.. മറ്റേത് അനിയത്തിയും.. അമ്മയേം എന്നെയും സാറിപ്പോ കണ്ടല്ലോ... " പറഞ്ഞു തീർന്നതിനു ശേഷം ആണ് താൻ എന്തൊക്കെയാ ഈ പറയുന്നത് എന്നൊരു ബോധം അവൾക്ക് ഉണ്ടായത്.. അവൾ നാക്കിൽ കടിചോണ്ട് പ്രവീണിനെ നോക്കി.. അയാളുടെ ചുണ്ടിലൊരു പുഞ്ചിരിയുണ്ട്.. "ഭഗവാനെ.. ഇങ്ങേരെ കാണുമ്പോൾ മാത്രം എന്താ എന്റെ നാക്കിൽ പൊട്ടത്തരങ്ങൾ വിരിയുന്നത് അവൾ മനസ്സിൽ പരിതപിച്ചു.. " "അച്ഛൻ എന്ത് ചെയ്യുന്നു..? " "അച്ഛന് ബാങ്കിലാ ജോലി.. "അല്ല ഇന്നെന്താ താൻ സ്കൂളിൽ വരാഞ്ഞേ..?" "സാർ ഇന്ന് ലീവ് ആയിരുന്നല്ലോ.. പിന്നെങ്ങനെ ഞാൻ വന്നില്ല എന്ന് മനസ്സിലായെ..? " കീർത്തിയുടെ ചോദ്യത്തിൽ സാർ ഒന്ന് പ്ലിങ്ങി.. എങ്കിലും, ഒരു ഇല്ലാത്ത ചിരി മുഖത്ത് വരുത്തി അഡ്ജസ്റ്റ് ചെയ്തു.. "അത്.. പിന്നെ.. ഹാഫ് ഡേ പെർമിഷൻ ചോദിച്ചു സ്കൂളിൽ പോയിരുന്നു... " "ഓഹ് ഓക്കേ.." സംശയം മാറിയ ഭാവത്തിൽ അവളും സാറിനെ നോക്കി പുഞ്ചിരിച്ചു..

അപ്പോഴേക്കും സുനിത വന്നു.. പിന്നെ കുറച്ചു നേരം ഏതാണ്ട് ഒക്കെ സംസാരിച്ചിരുന്നിട്ട് സാർ ഇറങ്ങി.. ഊണ് കഴിക്കാൻ സുനിതയും കീർത്തിയും നിർബന്ധിച്ചു എങ്കിലും പിന്നെ ഒരിക്കൽ ആവട്ടെ എന്ന് പറഞ്ഞു സാർ ഒഴിവായി.. വാതിൽ വരെ സുനിതയും കീർത്തിക്കൊപ്പം സാറിനെ യാത്രയാക്കാൻ വന്നിട്ട് അകത്തേക്ക് പോയി.. സാർ പോകുന്നതും നോക്കി കീർത്തി വാതിൽക്കൽ തന്നെ നിന്നു.. നടത്തത്തിനിടയിലും സാർ രണ്ട് മൂന്ന് തവണ തിരിഞ്ഞു നോക്കിയത് കീർത്തിയും ശ്രദ്ധിച്ചു.. "ഇതിപ്പോ എന്താ ഇങ്ങനെ.. something എന്തോ പോലെ.. "എന്ന് ചിന്തിച്ചു നിന്നപ്പോഴേക്കും സാർ തിരിഞ്ഞു നിന്ന് വിളിച്ചു.. "കീർത്തന... " അവൾ വേഗം മുറ്റത്തേക്ക് ഇറങ്ങി ചെന്നു.. "എന്താ സാർ..." "അത് പിന്നെ.... " സാർ എന്തോ പറയാൻ തുടങ്ങിയിട്ട്, മുഖത്തെ വിയർപ്പ് കർചീഫ് കൊണ്ട് ഒപ്പിയെടുത്ത ശേഷം അവളെ നോക്കി പുഞ്ചിരിച്ചു. "കീർത്തന എന്റെ വീട്ടിലേക്ക് വരുന്നുണ്ടോ...? " സാറിന്റെ ചോദ്യത്തിലെ ഉദ്ദേശ ശുദ്ധി മനസ്സിലാവാതെ അവൾ ബ്ലിങ്കസ്യ അടിച്ചു നിന്നു..

"ഞങ്ങൾ മൂന്ന് ആൺമക്കളാ.. തന്നെ പോലെ ഒരു കാ‍ന്താരിയെ എന്റെ അമ്മയ്ക്കും ഇഷ്ട്ടമാകും.. " ഭഗവാനെ ഇത് പ്രൊപോസൽ സീൻ ആയിരുന്നോ.. അവൾ ഞെട്ടലോടെ സാറിനെ നോക്കി മിഴിച്ചു.. അവളെന്തോ പറയാൻ തുടങ്ങിയതും സാർ തടഞ്ഞു... "പെട്ടെന്നൊരു മറുപടി പറയണ്ട.. ആദ്യം തന്റെ future പ്ലാൻ ഒക്കെ സെറ്റ് ചെയ്യൂ.. ഇനിയും വർഷങ്ങൾ ഉണ്ടല്ലോ.. അതിനിടയിൽ സമയം കിട്ടുമ്പോൾ നന്നായി ആലോചിച്ചിട്ട് ഒരു മറുപടി പറഞ്ഞാൽ മതി.. താൻ വെറുതെ ടെൻഷൻ ഒന്നും അടിക്കണ്ട.. ഇനി ഇതും പറഞ്ഞു തന്റെ സമാധാനം കളയാനോ കോൺസെൻട്രേഷൻ തെറ്റിക്കാനോ ഒന്നും പിറകേ കൂടില്ല.. തന്റെ മറുപടി യെസ് ആയാലും നോ ആയാലും പ്രശ്നമില്ല... ഞാൻ എന്റെ മനസ്സിലെ ആഗ്രഹം ജസ്റ്റ്‌ പറഞ്ഞെന്നേയുള്ളൂ.. " അവൻ വളരെ മനോഹരമായ ഒരു പുഞ്ചിരിയും കൊടുത്തിട്ട് മുറ്റത്തു നിർത്തിയിരുന്ന ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി.... കീർത്തിയുടെ ഏഴെട്ട്കിളി എങ്ങോട്ടെന്നില്ലാതെ പറന്നു.. അവൾ തലക്ക് കൈയ്യും വെച്ചു ആ വെയിലത്തു കുറച്ചു നേരം അങ്ങനെ തന്നെ നിന്നു.. ഇങ്ങേർടെ തലക്കെന്താ ഓളമാണോ.. എന്ന് ചിന്തിച്ചോണ്ട് അവൾ അകത്തേക്ക് വന്നു സോഫയിൽ തളർന്നിരുന്നു... "എടീ മോളേ ആ സാർ കെട്ടിയതാണോ.."

സുനിത ആകാംക്ഷയോടെ ചോദിച്ചു.. "എന്താ അമ്മക്ക് കെട്ടാൻ വല്ല പ്ലാനും ഉണ്ടോ..? " "അതിനു നിന്റെ അച്ഛൻ സമ്മതിക്കുമോ.. " സുനിത ആക്കിയ പോലെ ഒന്ന് ഇളിച്ചു കാണിച്ചു.. "ഒഫ് എന്റെ അമ്മ കോഴി.. " എന്ന് വിളിച്ചോണ്ട് അവൾ അമ്മയുടെ തലക്ക് കിഴുക്കി... പിന്നീടുള്ള സംഭാഷണഞങ്ങളിൽ എല്ലാം സുനിത പ്രവീൺ സാറിനെ പറ്റി പറയുന്നത് കീർത്തിയും ശ്രദ്ധിച്ചു.. അവൾ വല്യ താല്പര്യമില്ലാത്ത മട്ടിൽ ചുമ്മാ കേട്ടിരുന്നു എന്ന് മാത്രം.. അമ്മയ്ക്ക് പ്രവീൺ സാറിനെ നന്നായി ബോധിച്ചു എന്നവൾക്ക് തോന്നി.. വെറും പത്ത് മിനിറ്റത്തെ പരിചയം കൊണ്ട് അമ്മ അയാളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നത് കീർത്തിയെ ആശ്ചര്യപെടുത്തി... ഇനിയും അത് കേട്ടിരിക്കാനുള്ള ക്ഷമ ഇല്ലാത്തത് കൊണ്ട് അവൾ നൈസ് ആയിട്ട് അവിടുന്ന് സ്കൂട്ടായി റൂമിലേക്ക് പോയി... ഭഗവാനെ.. എന്റെ സമാധാനം കളയാൻ ആയിട്ടാണോ ഇപ്പോ സാറിനെ എന്റെ മുന്നിൽ കൊണ്ടു വന്നു നിർത്തിയെ.. എനിക്ക് ചിന്തിക്കാൻ എന്തോരം കാര്യങ്ങൾ കിടക്കുന്നു അതിനിടയിലാ ഇതും.. എന്റെ രേവൂ ഇപ്പോ ഏത് അവസ്ഥയിലാണോ എന്തോ... എന്നോർത്തവൾ നെടുവീർപ്പോടെ തിരിഞ്ഞതും ഇപ്പോ കരയുമെന്ന മട്ടിൽ രേവു തന്നെയും നോക്കി നിൽക്കുന്നു... "രേ....... "

പേര് പോലും വിളിച്ചു തീർക്കാനുള്ള സാവകാശം കൊടുക്കാതെ അവൾ ഓടി വന്നു കീർത്തിയെ കെട്ടിപിടിച്ചു... മൂന്നാല് മിനിറ്റ് നീണ്ട കെട്ടിപിടുത്തത്തിൽ കീർത്തിക്ക് ശ്വാസം മുട്ടി.. "എടീ പിശാശ്ശെ എനിക്ക് ശ്വാസം മുട്ടുന്നു.. വിടെടി.. " അത് കേട്ട് രേവൂ ഒന്നൂടി ഇറുക്കെ പിടിച്ചു.. തന്റെ മുടിയിലൂടെയും കഴുത്തിലൂടെയും രേവൂന്റെ കണ്ണുനീർ ഒഴുകുന്നത് കീർത്തി തിരിച്ചറിഞ്ഞു... "അയ്യേ.. ഈ കൊച്ച് ഈ സീൻ മൊത്തം കരഞ്ഞു സെന്റി ആക്കുമോ.. അവൾ കളിയാക്കി കൊണ്ട് രേവൂനെ പിടിച്ചു മാറ്റി... " രേവൂ കരഞ്ഞു കൊണ്ട് കീർത്തിയുടെ കൈയ്യിൽ പിടിച്ചു.. "ഞാൻ നിന്നെ ഒരുപാട് വിഷമിപ്പിച്ചു.. സോ....." വാക്കുകൾ മുഴുവിപ്പിക്കാൻ പറ്റാതെ അവൾ വീണ്ടും പൊട്ടി കരഞ്ഞു.... "ഈ പിശാശ് എന്നേം കൂടി കരയിപ്പിക്കുവോ.. മതി കരഞ്ഞത്.. ഈ കണ്ണീരൊക്കെ ഒരുപാട് വാല്യൂ ഉള്ള സാധനാ.. വെറുതെ അത് വേസ്റ്റ് ചെയ്യണ്ട.. " കീർത്തി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.. "എന്റെ പൊന്ന് രേവു കൊച്ചേ.. ഒന്ന് നിർത്തിക്കേ.. നീ പിണങ്ങിയതോർത്ത് എനിക്ക് നിന്നോട് ദേഷ്യമോ പിണക്കമോ ഒന്നും ഇല്ല.. അതൊക്കെ കഴിഞ്ഞതല്ലേ.. take it easy man... വീണ്ടും അതു കുത്തി പൊക്കി വെർതെ ഒരു സീൻ ഉണ്ടാക്കല്ലേ.. "

രേവു സാവധാനം കണ്ണുകൾ തുടച്ചു കീർത്തിയെ നോക്കി. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.. " സോറി ടാ... അപ്പോഴത്തെ എന്റെ പൊട്ട ബുദ്ധിക്ക് അങ്ങനെയൊക്കെ ചിന്തിച്ചു പോയി.. എന്റെ വാശിയും ദേഷ്യവുമാ എന്നെ അങ്ങനെയൊക്കെ ചിന്തിപ്പിച്ചത്.. ഇത്രയും കാലം ഒരേ മനസ്സോടെ നടന്നിട്ടും നിന്നെ ഞാൻ മനസ്സിലാക്കാതെ തെറ്റിദ്ധരിച്ചു.. ഓരോ തവണയും നീ മിണ്ടാൻ വരുമ്പോൾ ഞാൻ മൈൻഡ് ചെയ്യാതെ മാറി നടന്നു... അപ്പോഴെല്ലാം ഞാൻ സ്വയം ഉരുകുകയായിരുന്നു.. എന്നിട്ടും എനിക്കിന്ന് നിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാൻ മറ്റൊരാളുടെ സഹായം വേണ്ടി വന്നു.. എന്നോട് ക്ഷമിക്കെടാ.. " എന്ന് പറഞ്ഞു രേവു വീണ്ടും കരച്ചിൽ തുടങ്ങി.. കീർത്തി സാവധാനം രേവൂനെ കെട്ടി പിടിച്ചു... "ഫ്രണ്ട്ഷിപപ്പിൽ കൊഞ്ചം കൊഞ്ചം മിസ്സണ്ടർസ്റ്റാന്റിംഗ് സഹജമപ്പാ.. അതൊക്കെ വല്യ കാര്യമാക്കാൻ നിന്നാൽ എവിടേം എത്തില്ല.. വഴക്കുകൾ ഇല്ലാത്ത ഏതെങ്കിലും റിലേഷൻ ലോകത്തുണ്ടോ..? അതൊക്കെ ഇത്പോലെ ഒരു കെട്ടിപിടിത്തത്തിലും സോറി പറച്ചിലിലും ഒക്കെ അങ്ങ് അവസാനിക്കേം ചെയ്യും...

അതിനൊക്കെ അത്രേം ആയുസ്സേ ഉണ്ടാകു.. എനിക്കറിയായിരുന്നു എത്രയും പെട്ടെന്ന് തന്നെ തെറ്റിദ്ധാരണകൾ ഒക്കെ മാറ്റി വരുമെന്ന്.. ഇനി മുതൽ നോ മോർ പിണക്കംസ്.. ഒൺലി കലപില കലപില.. ഓക്കേ... " കീർത്തി പറഞ്ഞതൊക്കെ കേട്ട് രേവു പുഞ്ചിരിച്ചു.. ആ പുഞ്ചിരിയിലും രണ്ടു തുള്ളി കണ്ണ്നീർ പൊഴിഞ്ഞു... ************* ഒരുപാട് ദിവസത്തെ പിണക്കത്തിനൊടുവിലുള്ള പരാതിയും പരിഭവം പറച്ചിലും ഒക്കെ കഴിഞ്ഞു.. വളരെ വളരെ ഹാപ്പി ആയിട്ടാ ഞങ്ങൾ ഊണൊക്കെ കഴിച്ചേ... അതിനു ശേഷമാ കീർത്തി രൂപേഷിന്റെ ടോപിക് എടുത്തിട്ടേ.. "അല്ല ഇനി എന്താ നിന്റെ പ്ലാൻ.. " കീർത്തി എന്തിനെ കുറിച്ചാ ചോദിക്കുന്നതെന്ന് മനസ്സിലായെങ്കിലും ഞാൻ കുറച്ചു ജാഡയിട്ട് ഇരുന്നു.. വെറുതെ ഒരു മനഃസുഖം "എന്ത് പ്ലാൻ.. nothing special... " ഞാൻ അലസമായി മറുപടി പറഞ്ഞു.. "അപ്പോ കപീഷോ..? " "അവനെ കാണുമ്പോ ഒരു സോറി പറയണം.. " ഞാൻ പ്രത്യേകിച്ച് ഭാവഭേദം ഒന്നുമില്ലാതെ പറഞ്ഞു "വേറൊന്നും ഇല്ലേ..? " "വേറെന്താ... " എന്റെ മറുപടി അവളെ ചൊടിപ്പിച്ചു. അവൾ എന്റെ ചെവി പൊന്നാക്കി.. "ഉഫ് വിടെടി.. വേദനിക്കുന്നു.. " ഞാൻ കീർത്തിയുടെ കൈ തട്ടിമാറ്റി.. "എടി മോളേ.. നിന്റെ പ്രേമലേഖനം ഞാനും കണ്ടതാ.. അതിനെ പറ്റിയാ ഞാൻ ചോദിച്ചേ... "

"എന്റെ പൊന്നു കീർത്തി.. ഇപ്പഴാ എല്ലാ പ്രശ്‍നങ്ങളും ഒന്ന് അവസാനിച്ചേ ഞാനൊന്ന് സ്വസ്ഥമായി ശ്വാസം വിട്ടോടെ... " "ശ്ശെടാ.. നീ ശ്വാസം വിട്ടോ.. അതിനിപ്പോ എന്താ തടസ്സം. പിന്നെ എന്ത് തീരുമാനിച്ചാലും അതിത്തിരി പെട്ടെന്ന് ആയിക്കോട്ടെ... " "അതെന്താ ഇത്ര ധൃതി.. " "ഹാ ധൃതി ഉണ്ട്.. അടുത്ത ആഴ്ച്ച പുള്ളിക്കാരൻ ഡൽഹിക്ക് വണ്ടി കേറും" "ങേ... ഡൽഹിക്കൊ അവിടെന്താ..? " ഞാൻ വിശ്വാസം വരാതെ അവളെ നോക്കി "സപ്ലി എന്നൊക്കെ പറഞ്ഞു അവൻ നമ്മളോട് നമ്പറിട്ടതാ മോളേ.. അവനൊക്കെ IAS സ്വപ്നം കണ്ട് നടക്കുന്ന കൂട്ടത്തിൽ പെട്ട ഒരു കുഞ്ഞാടാ.." കേട്ടതൊക്കെ വിശ്വസിക്കാൻ കഴിയാതെ ഞാൻ കീർത്തിയെ പാളിനോക്കി.. "ആദ്യം കേട്ടപ്പോ ഞാനും ഇതുപോലെയാ വാ പൊളിച്ചിരുന്നെ.. സംഗതി സത്യാ.. ഇനീപ്പോ നിനക്ക് എന്തെങ്കിലും അവനോട് പറയാൻ ഉണ്ടെങ്കിൽ ഒട്ടും വൈകിക്കണ്ട.. ഇനി അബദ്ധത്തിൽ എങ്ങാനും അവൻ IAS കാരൻ ആയാൽ.. പിന്നെ, നമ്മളെയൊക്കെ കണ്ടാൽ തന്നെ അവൻ തിരിച്ചറിയുമോ.. വെറുതെ റിസ്ക് എടുക്കാൻ നിക്കണ്ട പറയാനുള്ളതൊക്കെ വേഗം പറഞ്ഞാട്ടെ.. '"

കീർത്തി തമാശ പറയും പോലെ പറഞ്ഞു... ഞാൻ മുഖത്തൊരു ചിരി വരുത്തി.. സത്യം പറഞ്ഞാൽ എന്റെ മനസ്സിൽ ഇപ്പോ അവനോട് എന്തെങ്കിലും ഇഷ്ടമുണ്ടോ എന്ന് എനിക്ക് പോലും അറിയില്ല.. അന്ന് എല്ലാം പറഞ്ഞു അവസാനിപ്പിച്ചതിൽ പിന്നെ ആ ഒരു കാര്യത്തെ പറ്റി ആലോചിച്ചിട്ടില്ല.. എന്റെ മുഖത്തെ ഗൗരവം കീർത്തി ശ്രദ്ധിച്ചു.. "നീ ഇപ്പോ അതോർത്തു worried ആവണ്ട.. അടുത്ത ആഴ്ച്ച വരെ സമയം ഉണ്ടല്ലോ അതിനു മുൻപ് നിങ്ങളൊന്നു നേരിൽ കാണു.. " ഞാൻ ശരിയെന്ന ഭാവത്തിൽ തലയാട്ടി.. "രേവൂ.. ഇപ്പോ എല്ലാ തെറ്റിദ്ധാരണകളും മാറിയ സ്ഥിതിക്ക് നമുക്കൊന്ന് കൂടണ്ടേ.. സൺ‌ഡേ നീ ഇങ്ങോട്ട് വരുമോ.. " കീർത്തി ആവേശത്തോടെ ചോദിച്ചു.. ഞാനും സമ്മത ഭാവത്തിൽ തലയാട്ടി.. "അല്ല.. ഞാനൊരു കാര്യം ചോദിക്കാൻ മറന്നു.. നീ ട്യൂഷനൊന്നും വരാൻ പ്ലാനില്ലേ..? എത്ര ദിവസമായി അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ട്.. " "ഇന്നിപ്പോ ഫ്രൈഡേ ആയില്ലേ. ഇനി monday മുതൽ വരാം.. " "അപ്പോ നാളേം ഞാൻ ഒറ്റക്ക് പോണം... ഹ്മ്മ്.. " കീർത്തി ഒരു ദീർഘ ശ്വാസം എടുത്തു... അങ്ങനെ കുറേ നേരം കൂടി ഞങ്ങൾ സംസാരിച്ചിരുന്നു.. വൈകിട്ട് അച്ഛനെ ഇവിടേക്ക് വിളിപ്പിച്ചു ഞാൻ വീട്ടിലേക്ക് പോയി.. *************

പിറ്റേന്ന്‌ വൈകിട്ട് കീർത്തി ഒരല്പം താമസിച്ചാണ് ട്യൂഷനിൽ നിന്നും ഇറങ്ങിയത്.. ഇപ്പോഴേ ആറര ആയി.. അതുകൊണ്ട് ഇന്നത്തെ വായിനോട്ടം ഒന്നും നടക്കില്ല എന്ന് മനസ്സിലോർത്തിട്ട് അവൾ ധൃതിയിൽ നടന്നു... താൻ പോകാറുള്ള ഇടവഴിക്ക് മുൻപായി ഉണ്ണിയേട്ടന്റെ ബുള്ളറ്റ് ഇരിക്കുന്നത് കീർത്തി ശ്രദ്ധിച്ചു... അവൾ നാല് വശവും ഒന്ന് നോക്കി. വഴിയിലെങ്ങും ഒരു പൂച്ച കുഞ്ഞു പോലും ഇല്ല.. പോരാത്തതിന് ചെറിയൊരു ഇരുട്ടും വീണ് തുടങ്ങി... അവൾ ഇടവഴിയിലൂടെ നടന്ന് തുടങ്ങിയപ്പോൾ തന്നെ മനസ്സിലുറപ്പിച്ചു.. തനിക്കുള്ള പണിയും കൊണ്ടു ഉണ്ണിയേട്ടൻ ഏത് നിമിഷവും മുന്നിലേക്ക് വരുമെന്ന്... മിസ്റ്റർ ഉണ്ണിയേട്ടാ... താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ സ്വാഗതം.. എന്നവൾ മനസ്സിൽ പറഞ്ഞു.. ഒരു പുച്ഛച്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story