ഉണ്ണിയേട്ടൻ: ഭാഗം 24

unniyettan

രചന: സനാഹ് ആമിൻ

കീർത്തിയുടെ ഊഹം തെറ്റിയില്ല.. കുറച്ചു ദൂരം നടന്നപ്പോൾ തന്നെ അവളെയും പ്രതീക്ഷിച്ചെന്ന പോലെ ഉണ്ണിയേട്ടൻ നിൽക്കുന്നു.. സിഗരറ്റ് ചുണ്ടിൽ വെച്ചു പുകച്ചു കൊണ്ട് അയാൾ ഷർട്ടിന്റെ സ്ലീവ്സ് മുട്ടുവരെ തെറുത്ത് കയറ്റി.. അവൾ നടത്തത്തിന്റെ വേഗത കുറച്ചു ഓരോ അടിയായി കാലുകൾ മുന്നോട്ട് വെച്ചുകൊണ്ട് അയാളെ ഒന്ന് നോക്കിയിട്ട് മുന്നോട്ട് നടന്നു.. "ജാൻസി റാണി ഇത്ര ധൃതിയിൽ ഇതെങ്ങോട്ടാ...ഒന്ന് നിന്നെ..." അവന്റെ പുച്ഛം നിറഞ്ഞ സംസാരം കേട്ട്, അവൾ തിരിഞ്ഞു നോക്കാതെ അങ്ങനെ തന്നെ നിന്നു... ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ അഴിച്ചു കോളർ പിന്നിലേക്ക് വലിച്ചിട്ടു കൊണ്ട് അവൻ അവളുടെ മുന്നിലേക്ക് വന്നു.. അവൾ അവനെ കൂർപ്പിച്ചു നോക്കി... അവൻ താടി ചൊറിഞ്ഞു കൊണ്ടു ഒരു വഷളൻ ഇളിയോടെ കൈ രണ്ടും പിന്നിലേക്ക് കെട്ടി കൊണ്ട് അവളെ അടിമുടി ഒന്ന് നോക്കി വലംവെച്ചു മുന്നിൽ വന്നു നിന്നു... "ഹ്മ്മ്.. പറയാതിരിക്കാൻ വയ്യ എന്താ ഒരു ഷേപ്പ് കണ്ണെടുക്കാൻ തോന്നുന്നില്ല " അവൻ ഊറി ചിരിച്ചു.. അവന്റെ നിൽപും ഭാവവും ഒക്കെ കണ്ടിട്ട് അവന്റെ മോന്തക്കിട്ട് ഒരെണ്ണം കൊടുക്കാൻ അവളുടെ കൈ തരിച്ചു..

അവൻ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു പരിസരത്തൊന്നും ആരുമില്ലെന്ന് ഉറപ്പിച്ചു.. "നീയെന്നെ എന്തോ പഠിപ്പിക്കുമെന്നോ അറിയിക്കുമെന്നോ അങ്ങനെ ഏതാണ്ടൊക്കെ പറഞ്ഞിട്ട് ഇപ്പോഴെന്താ മിണ്ടാതെ നിൽക്കുന്നെ.. ഇനി അതെല്ലാം ഞാൻ തന്നെ നിന്നെ പഠിപ്പിക്കേണ്ടി വരുമോ.. " അവൻ ഒരു കുസൃതി ചിരിയോടെ പറഞ്ഞു... അവന്റെ അർഥം വെച്ചുള്ള വാക്കുകൾ കേട്ട് ക്ഷമ നശിച്ചെങ്കിലും അവളത് പുറത്ത് കാണിക്കാതെ നിഷ്കുവിനെ പോലെ തല താഴ്ത്തി നിന്നു... "ടി ഇങ്ങോട്ട് നോക്കടി.. " അവന്റെ കാഠിന്യമുള്ള ശബ്ദം കേട്ട് അവൾ തല ഉയർത്തി നോക്കി.. പകയുടെ മാരക വേർഷൻ അവന്റെ കണ്ണുകളിൽ അവൾ കണ്ടു.. "നിന്റെ ഉശിരും തന്റേടവുമൊക്കെ എവിടെ പോയി.. " അവൻ അവളെ ചൂഴ്ന്നു നോക്കി കൊണ്ട് ചോദിച്ചു. അവൾ ഒരു റെസ്പോൺസുമില്ലാതെ അങ്ങനെ തന്നെ നിന്നു.. "ഒരു ഞാഞ്ഞൂല് പെണ്ണ് എന്നെ വെല്ലുവിളിച്ചിട്ട് അത് കേട്ടില്ലെന്ന് നടിച്ചു പോവാൻ പറ്റുന്നില്ല.. " അവന്റെ കണ്ണുകൾ കുറുകി.. അവളെ ഒന്ന് കൂടി നന്നായൊന്നു നോക്കി കൊണ്ട് തുടർന്നു..

"എന്നാൽ പിന്നെ എല്ലാ കണക്കുകളും ഇന്ന് തന്നെ പറഞ്ഞു തീർക്കാമെന്ന് കരുതിയാ വന്നത്.. പക്ഷേ, "നിന്നെ ഇങ്ങനെ ഇത്രയും അടുത്ത് ആസ്വദിച്ചു കണ്ടിട്ട് വെറുതെ അങ്ങു സംസാരിച്ചിട്ട് പോകാൻ തോന്നുന്നില്ല.." "ഒന്നുമല്ലെങ്കിലും പലപ്പോഴായി എന്റെ വാ അടപ്പിച്ചു കൈയ്യടി വാങ്ങിയവൾ അല്ലേ നീ.. അപ്പോൾ അതിനു പകരമായി ഞാനും ഓർമ്മിക്കാൻ പാകത്തിന് നിനക്കും എന്തെങ്കിലും തരണ്ടേ.. " അവൻ മീശ മുറുക്കി കൊണ്ട് ഒരു വല്ലാത്ത നോട്ടവും പാസ്സാക്കി അവളുടെ അടുത്തേക്ക് നടന്നു.. അവൾ അവനെ പാളി നോക്കി.. അവൻ മുന്നോട്ട് വെക്കുന്ന ഓരോ സ്റ്റെപ്പിലും അവൾ ചുവടുകൾ പിന്നോട്ട് വെച്ചു.. അങ്ങനെ ആറേഴു സ്റ്റെപ്പുകൾ പിന്നോട്ട് വെച്ചതും അവൾ ഒരു മതിലിൽ ചെന്നു തട്ടി നിന്നു... അവൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാൻ കഴിയാത്ത വിധത്തിൽ അവൻ മതിലിന്റെ രണ്ടു വശത്തുമായി കൈ വെച്ചു അവളെ ബ്ലോക്ക്‌ ചെയ്തു.. അവന്റെ ആ പ്രവർത്തിയിൽ ഒരു ചെറിയ ഭയം തോന്നിയെങ്കിലും അവൾ ധൈര്യം സംഭരിച്ചു ഒരു ദീർഘ ശ്വാസമെടുത്തു അവനെ നോക്കി...

അവൻ അവളുടെ മുഖത്തേക്ക് പതുക്കെ പതുക്കെ മുഖം അടുപ്പിച്ചതും.. "അയ്യോ.. ഉണ്ണിയേട്ടൻ എന്താ ഈ ചെയ്യുന്നേ... ഇത് ശരിയാവില്ല... ഒരിത്തിരി ഡിസ്റ്റൻസ് ഇട്ടു തന്നെ നിക്കണം ഇല്ലേൽ പണിപാളും.. " അവൾ കൊച്ചുകുട്ടികൾ പറയും പോലെ പറഞ്ഞിട്ട് അവനെ തള്ളിമാറ്റി.. "പക്ഷിപ്പനിയുടെ കാലമാ.. നിങ്ങൾ ഇത്രേം ക്ലോസ് ആയി എന്റടുത്തു നിൽക്കുന്നത് ഒട്ടും സേഫ് അല്ല.." അവൾ ചിരിച്ചോണ്ട് പറഞ്ഞു.. അതുകേട്ടതും അവൻ പകയോടെ അവളെ തറപ്പിച്ചു നോക്കി കൊണ്ട് അവളുടെ നേർക്ക് "എടീ....." എന്ന് അലറി കൊണ്ട് അടിക്കാനായി കൈയ്യോങ്ങി.. അവളത് തന്റെ കൈ കൊണ്ട് പുഷ്പം പോലെ തടഞ്ഞു... "കൂൾ മാൻ.. ദേ നിങ്ങടെ അസ്ഥാനത്തിട്ട് ഒരു തൊഴി തന്നാൽ തീരാവുന്ന ചെറിയൊരു അസുഖമേ ഇപ്പോ നിനക്കുള്ളൂ.. എന്നെ കൊണ്ട് അത് ചെയ്യിക്കണോ.. ഒന്നുമല്ലെങ്കിലും ഒരു കുഞ്ഞിക്കാലൊക്കെ കാണാൻ നിങ്ങടെ കെട്ടിയോൾക്കും ആഗ്രഹം ഉണ്ടാകില്ലേ." അവൾ പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞു.. അവളിൽ നിന്നും ഇങ്ങനെയൊരു പ്രതികരണം അവൻ ഒട്ടും പ്രതീക്ഷികാത്തത് കൊണ്ട്.. കേട്ടപാടെ അവൻ മറ്റൊന്നും ആലോചിക്കാതെ പിന്നിലേക്ക് മാറി... "അന്ത ഭയം ഇരുക്കട്ടും... ഒരു ബാലൻ k നായർ ആകാൻ വന്നേക്കുന്നു ഊള.. "

അവളൊരു പുച്ഛം കലർന്ന ചിരിയോടെ പറഞ്ഞു... അവൻ ഒരു നിമിഷം പതറിയെങ്കിലും വീണ്ടും പകയോടെ മുഷ്ടി ചുരുട്ടി അവളുടെ നേർക്ക് വന്നതും അവള് പൊട്ടി ചിരിച്ചു കൊണ്ടവനെ തടഞ്ഞു... "വെയിറ്റ് വെയിറ്റ് വെയിറ്റ്.. എന്റെ ഉണ്ണിയേട്ടാ.. നിങ്ങൾ ഇത്രയും മന്ദബുദ്ധി ആണോ..? " അവൻ ഒന്നും മനസ്സിലാകാതെ അവളെ നോക്കി.. "പേനാകത്തി മുതൽ പെപ്പർ സ്പ്രേ വരെ എന്റെ കൈയ്യിലുണ്ട്.. പക്ഷേ.. , അതൊന്നും നിങ്ങൾക്ക് സെറ്റ് ആവില്ല അതൊക്കെ ആൺപിള്ളേർക്ക് നേരേ പ്രയോഗിച്ചാലേ കാണുന്ന എനിക്കും ഒരു സുഖം ഉണ്ടാവു.. ഇവിടിപ്പോ എന്താ സംഭവം എന്ന് വെച്ചാൽ .... ആണും പെണ്ണും കെട്ട വെറും ഊളയായ നിനക്ക് രണ്ട് തരാൻ എന്റെ നാക്ക് തന്നെ ധാരാളം.. " അവള് അതും പറഞ്ഞു അവനെ നോക്കി ചിരിച്ചതും അവൻ വേഗത്തിൽ ചാടി വീണ് അവളുടെ മുടിയിൽ കുത്തി പിടിച്ചു.. "നീയെന്താടീ പറഞ്ഞേ.. " അവൻ അലറി കൊണ്ട് ശക്തിയായി അവളുടെ മുടി അമർത്തി അവളെ തന്നിൽ അടുപ്പിച്ചു നിർത്തി... "ഞാൻ ആണാണോ അല്ലയോ എന്ന് ഇപ്പോ തെളിയിച്ചു തരാടീ. "

അവൻ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു... അവന്റെ ആ പിടിയിൽ അവൾക്ക് തലക്ക് നല്ല വേദന അനുഭവപ്പെട്ടെങ്കിലും അവളത് കാര്യമാക്കാതെ ഒന്ന് പുഞ്ചിരിച്ചു "എന്റെ ഉണ്ണിയേട്ടാ.. പെട്ടെന്ന് തോന്നുന്ന ഒരാവേശത്തിൽ നിങ്ങൾ ഇങ്ങനെ എടുത്തു ചാടി ഓരോന്ന് ചെയ്തു വെറുതെ പണി ഇരന്നു മേടിക്കണ്ട... ചേട്ടന്റെ വികാര ഭരിതമായ കവിതാ സമാഹാരം മ്മടെ കൈവശം ഉള്ള കാര്യം അങ്ങട് മറക്കണ്ട.. " അവൾ എന്താണ് പറഞ്ഞതെന്ന് മനസ്സിലാവാതെ അയാൾ ഒരു നിമിഷം പകച്ചു.. "അതിൽ രേവൂന്റെ അംഗലാവണ്യത്തെ വർണ്ണിച്ചു എഴുതിയ ചില വരികൾ ഉണ്ടല്ലോ.. എന്റെ ജോസപ്പേ.. എനിക്ക് ചിന്തിക്കാൻ വയ്യാ.. അതിന്റെ ഒരു സ്ക്രീൻ ഷോട്ട് നിന്റെ കെട്ടിയോളുടെ നമ്പറിലേക്ക് അയച്ചു കൊടുത്താലോ... " കീർത്തി ഒരു കുസൃതി ചിരിയോടെ പറഞ്ഞു.. അത് കേട്ട് ഉണ്ണിയേട്ടൻ ഞെട്ടലോടെ അവളുടെ മുടിയിൽ നിന്നും പിടിവിട്ടു.. "Nine eight five seven six double four seven one zero അല്ലേ മിസ്സിസ് മഞ്ചുഷാ ഉണ്ണികൃഷ്ണന്റെ നമ്പർ...?? " തല താഴ്ത്തി നിന്നവന്റെ മുഖം ഉയർത്തിച്ചു കൊണ്ട് അവള് ഒരാക്കിയ ചിരിയോടെ ചോദിച്ചു...

അവൻ പതറിയെങ്കിലും അവന്റെ കണ്ണുകളിലെ രോഷം തീവ്രമായിരുന്നു.. "അതുമാത്രമല്ല.., ഉണ്ണിയേട്ടന്റെ ബാക്കി സാഹിത്യവും കവിതയുമൊക്കെ fb യിലും ഇൻസ്റ്റയിലുമൊക്കെ ചേട്ടന്റെ പല പല പോസിൽ ഉള്ള ഫോട്ടോയും വെച്ചു ഇട്ടാലുണ്ടല്ലോ...... എന്റെ സാറേ.... !!!! ചുറ്റുമുള്ളതൊന്നും പിന്നെ കാണാൻ പറ്റൂല അമ്മാതിരി റീച്ചായിരിക്കും.. എന്താ ഞാൻ ഒന്ന് ട്രൈ ചെയ്യട്ടെ... " "എടീ.. " അവൻ വീണ്ടും അലറി.. "താനെന്താടോ പ്രഷർ കുക്കർ കൂവുന്ന പോലെ ഇടക്കിടക്ക് എടി എടി എന്ന് പറഞ്ഞു കാറുന്നേ... കൊറച്ചു ഡയലോഗ് പറയാനുള്ള സാവകാശം താടോ.. " അവൾ ദേഷ്യത്തോടെ പറഞ്ഞു... അവൻ വായടച്ചു നിന്നു പോയി.. "നീയെന്താ കരുതിയേ.? പെട്ടെന്ന്, എന്റെ മുന്നിൽ വന്നു നിന്നു രണ്ടു ഡയലോഗ് പറഞ്ഞാൽ.. ഞാൻ പേടിച്ചു കരഞ്ഞു നിന്റെ മുന്നിൽ തൊഴുതോണ്ടു നിൽക്കുമെന്നോ..?? അത് നിന്റെ ബുദ്ധിയുറക്കാത്ത തലച്ചോറിൽ വിരിഞ്ഞ വെറും ഒരു അബദ്ധം മാത്രമാ... മ്മളൊക്കെ വേറെ ലെവലാ മോനെ.. ഒരു പീഡകൻ വന്നേക്കുന്നു.... മോന്തായം കണ്ടേച്ചാലും മതി, അവലക്ഷണം കെട്ട ജന്തു...

അവൾ അവനെ പുച്ഛിച്ചു തള്ളി... "ഉഫ് ഞാനൊരു കാര്യം ചോദിക്കാൻ മറന്നു... നീ രണ്ടാഴ്ചക്ക് മുൻപ് എന്തോ ഒരു മെസ്സേജ് അയച്ചിരുന്നല്ലോ.. നിനക്ക് രേവൂനെ എപ്പോ കണ്ടാലും ഏതാണ്ടൊക്കേ തോന്നുന്നു എന്ന്.. ആ വികാരം നിനക്ക് നിന്റെ ഭാര്യയെ കാണുമ്പോ തോന്നാറില്ലേ...?? അവളുടെ ചോദ്യം കേട്ട് അവൻ നാണക്കേട് കൊണ്ട് തല താഴ്ത്തി... "അയ്യോ.. കഷ്ട്ടം.. നിന്നെയൊക്കെ വിശ്വസിച്ചു കൈയ്യിലെ ഞരമ്പും വെട്ടി.. ചാവാൻ നോക്കിയ ആ പെണ്ണിനെ പോലും മറന്നു... എന്നിട്ട് ഇത്തിരി പോന്ന എന്റെ രേവൂന്റെ പിന്നാലെ ഒലിപ്പിച്ചു നടക്കുന്നു.. നാണമില്ലേ മാൻ... " "ആഹ് പിന്നേ.. ഫോണും അതിലെ മെസ്സേജുകളുമൊക്കെ ഭദ്രമായി തന്നെയുണ്ട്.. അവളിപ്പോ നല്ല മൂഡിലാ അതുകൊണ്ടാ നിന്റെ ഭാര്യക്ക് അയച്ചു കൊടുക്കാത്തത്.. ഇനിയും നീ ഇമ്മാതിരി ചെറ്റത്തരവും കൊണ്ട് ഈ പരിസരത്ത് എങ്ങാനും വന്നാൽ...... ബാക്കി നീ ഊഹിച്ചു പൂരിപ്പിച്ചോ... " അവൾ എല്ലാം പറഞ്ഞു തീർത്തു സ്ലോ മോഷനിൽ രണ്ടു ചുവട് വെച്ചിട്ട് വീണ്ടും തിരിച്ചു വന്നു.. തല താഴ്ത്തി നിന്ന ഉണ്ണിയേട്ടന്റെ മുഖം ചൂണ്ടു വിരൽ കൊണ്ട് ഉയർത്തിയിട്ട് രണ്ടു കവിളും മാറി മാറി മൂന്നടി....

ഉണ്ണിയേട്ടന് പ്രതികരിക്കാൻ അറിയാഞ്ഞിട്ടല്ല.. പ്രതികരിച്ചാൽ താൻ നാറും എന്ന ഉറപ്പുള്ളത് കൊണ്ട് അടിയും വാങ്ങി നല്ല കുട്ടിയെ പോലെ അക്ഷമയോടെ അടുത്ത ഡയലോഗിനു വേണ്ടി അവളെയും നോക്കി നിന്നു.. "ആദ്യത്തെ അടി എന്തിനാന്നു വെച്ചാൽ എന്നെ തടഞ്ഞു എന്റെ നേർക്ക് നിന്റെ വൃത്തികെട്ട നോട്ടവും ഭാഷയും പറഞ്ഞതിന്.. രണ്ടാമത്തേതും മൂന്നാമത്തേതും രേവൂനോട്‌ തോന്നിയ നിന്റെ വൃത്തികെട്ട വികാരങ്ങൾക്കും സാഹിത്യത്തിനും..." അവൾ അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.... അവൻ ഞരമ്പുകളിൽ ഇരച്ചു കയറിയ ദേഷ്യം മുഷ്ട്ടി ചുരുട്ടി അടക്കി നിർത്തി... "എന്നാ പിന്നേ ഞാൻ വരട്ടെ ഉണ്ണിയേട്ടാ.. എന്താന്ന് അറിയില്ല ഭയങ്കര വിശപ്പ്... " എന്നും പറഞ്ഞു അവൾ ഒരു വിജയ ചിരിയും ചിരിച്ചു സ്ലോ മോഷനിൽ നല്ല സ്റ്റൈൽ ആയിട്ട് നടന്നു പോയി.... ഒരു പീറപെണ്ണ് ഒരു ഫോണിലെ മെസ്സേജസിന്റെ പിൻബലത്തിൽ തന്നെ അടിച്ചു ഇത്രയും അപമാനിച്ചിട്ടു പോയത് ഉണ്ണിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. അയാൾ തീ പാറുന്ന കണ്ണുകളോടെ കീർത്തി പോകുന്നതും നോക്കി നിന്നു...

"ആദ്യം ആ ഫോൺ എന്റെ കൈയ്യിൽ വരട്ടെ.. അതിനു ശേഷം നിനക്കും അവൾക്കുമുള്ളത് കണക്ക് പറഞ്ഞു എണ്ണി എണ്ണി ഞാൻ തന്നിരിക്കും... ഇത് എന്റെ വാക്കാടി..." അവൻ പകയോടെ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞിട്ട് തന്റെ ബലിഷ്ടമായ കൈകൾ കൊണ്ട് മതിലിലേക്ക് ആഞ്ഞടിച്ചു..... ************* ഞായറാഴ്ച്ച ചുരുങ്ങിയത് ഒരു പത്തു മണി വരെയെങ്കിലും എനിക്ക് ഉറക്കം പതിവാ.. പക്ഷേ, അന്ന് ഗുരുവായൂർ വെച്ചൊരു കല്യാണം..അച്ഛനും അമ്മയും ആ കല്യാണത്തിന് പോകുന്നുണ്ട്.. അതുകൊണ്ട് എനിക്കും അന്ന് നേരത്തെ എണീക്കേണ്ടി വന്നു... കീർത്തിയുടെ വീട്ടില് പോകാൻ പ്ലാൻ ഉള്ളത് കൊണ്ട് അച്ഛൻ എന്നെ കുറേ നിർബന്ധിച്ചു കല്യാണത്തിന് അവരുടെ കൂടെ ചെല്ലാൻ... പക്ഷേ ഞാൻ ഒഴിഞ്ഞു മാറി... "എടീ മോളേ.. നിനക്കും കൂടി ഞങ്ങടെ കൂടെ വന്നൂടെ.. " അച്ഛൻ ഒന്നൂടി എന്നെ നോക്കി "ശ്ശെടാ.. ഗുരുവായൂർ അങ്ങ് അന്റാർട്ടിക്കയിലൊന്നും അല്ലല്ലോ. മൂന്ന് നാല് മണിക്കൂറത്തെ കാര്യമല്ലേയുള്ളൂ.. നിങ്ങൾ ജോഡി ആയിട്ട് പോയി വാ അച്ഛാ... " ഞാൻ അച്ഛനെ സമാധാനിപ്പിക്കാൻ പറഞ്ഞു..

എന്നിട്ടും അച്ഛന്റെ മുഖത്തു ഒരു തെളിച്ചവും ഇല്ല.. ഞാൻ ദയനീയമായി അമ്മയെ നോക്കി കൊണ്ട് അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാട്ടി.. അമ്മ അത് ഏറ്റു എന്ന ഭാവത്തിൽ തലയാട്ടി.. "സുദിയേട്ടാ.. അവള് കീർത്തിയുടെ വീട്ടിലിപ്പോ പോവില്ലേ.. പിന്നെന്താ ഇത്ര പേടിക്കാൻ... " "ശരി മോളേ.. ഞാൻ ഇനിയും നിർബന്ധിക്കുന്നില്ല.. ഞങ്ങൾ ഇറങ്ങിയ കൈയ്യോടെ നീയും പൊയ്ക്കോ ഒറ്റക്ക് ഇവിടിരിക്കണ്ട... " "മ്മ് " ഞാൻ തലയാട്ടി സമ്മതിച്ചു ... അച്ഛനും അമ്മയും ഇറങ്ങിയ ഉടനെ തന്നെ ഞാൻ മുൻവശത്തെ ഡോർ അടച്ചു കുറ്റിയിട്ടു.. കുളിക്കാനുള്ള തയ്യാറെടുപ്പിൽ കെട്ടി വെച്ചിരുന്ന മുടി അഴിച്ചു.. ഡ്രസ്സ്‌ എടുക്കാനായി റൂമിലേക്ക് നടന്നതും കാളിങ് ബെൽ കേട്ടു... "ങേ.. ഇതിപ്പോ അമ്മ എന്തോ മറന്നു വെച്ചിട്ടുള്ള വരവാണല്ലോ.. എന്ന് ചിന്തിച്ചോണ്ട് ഞാൻ ഹാളിലേക്ക് നടന്നു.. ആവേശത്തോടെ ഡോർ തുറന്നതും ഞെട്ടിപ്പോയി.. ഒരു വല്ലാത്ത ചിരിയും പകയാർന്ന കണ്ണുകളുമായി ഉണ്ണിയേട്ടൻ നിൽക്കുന്നു.... അയാളെ ആ ഒരു അവസ്ഥയിൽ കണ്ടപ്പോൾ തന്നെ പേടിയും വിറയലും കൊണ്ട് സ്തംഭിച്ചു പോയി ഞാൻ.. തൊണ്ടയൊക്കെ വരണ്ടു ഉണങ്ങിയ പോലെ.. ഞാൻ സകല ദൈവങ്ങളെയും മനസ്സിലോർത്തു അയാളെ നോക്കി... "എന്താ.. എന്തുവേണം..? "

ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു.. "എന്ത് ചോദിച്ചാലും തരുമോ..? " അയാളുടെ അർഥം വെച്ചുള്ള സംസാരം കേട്ട് എനിക്ക് നല്ല ദേഷ്യം വന്നു.. "ഇവിടിപ്പോ അച്ഛനും അമ്മയും ഒന്നുമില്ല... ഉണ്ണിയേട്ടൻ പോയിട്ട് പിന്നെ വാ.. " ഞാൻ മറുപടിക്ക് കാക്കാതെ ഡോർ വലിച്ചടക്കാൻ ഭാവിച്ചതും ഉണ്ണിയേട്ടൻ തടഞ്ഞു... "ഞാനതിന് അച്ഛനെയും അമ്മയെയും കാണാൻ അല്ല... നിന്നെ കാണാനാ വന്നത്.. " അയാളുടെ ചുണ്ടിൽ ഒരു വഷളൻ ചിരി വിരിഞ്ഞു... അയാളുടെ മറുപടിയും മട്ടും ഭാവവും ഒക്കെ കണ്ടു എനിക്ക് വല്ലാത്ത പേടി തോന്നി.. "എന്നെ കണ്ടിട്ട് എന്തിനാ..? " അത് ചോദിച്ചപ്പോൾ എന്റെ ശബ്ദം വിറച്ചത് പോലെ... "ഞാൻ ആ ഫോൺ വാങ്ങാനാ വന്നത്.. പക്ഷേ ഇവിടിപ്പോ നിന്റെ അച്ഛനും അമ്മയും ഒന്നും ഇല്ലാത്ത സ്ഥിതിക്ക് കുറച്ചു നേരം നിന്നോട് മിണ്ടിയും പറഞ്ഞും ഒക്കെ ഇരുന്നിട്ട് പതുക്കേ പോകുന്നുള്ളൂ.. " ഉണ്ണിയുടെ മറുപടി കേട്ടതും അവൾ പേടിയോടെ വാതിൽ വലിച്ചടച്ചു.. കുറ്റിയിടുന്നതിനു മുൻപ് തന്നെ അയ്യാൾ ഡോറിൽ ആഞ്ഞു ചവിട്ടി... പെട്ടെന്നുണ്ടായ ആഘാതത്തിൽ ബാലൻസ് തെറ്റി രേവു നിലത്തേക്ക് വീണു...

അവൻ അകത്തേക്ക് പാഞ്ഞു വന്നു അവളുടെ മുടിയിൽ കുത്തി പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു കൊണ്ടു അവളെ ഭിത്തിയോട് ചേർത്ത് നിർത്തി.. അവൾക്ക് കരയാനോ ശബ്ദിക്കാനോ ഉള്ള സാവകാശം കൊടുക്കാതെ അവളുടെ കഴുത്തിൽ പിടിച്ചു അമർത്തി... "എവിടെടി ഫോൺ " എന്ന് ചോദിച്ചു കൊണ്ട് അലറി.. അവൾ സകല ശക്തിയുമെടുത്ത് അവന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.. അവന്റെ കൈകുറച്ചു കൂടെ ശക്തിയിൽ കഴുത്തിൽ അമർന്നപ്പോൾ അവൾ അവന്റെ കൈയ്യിൽ നഖം കൊണ്ട് അള്ളി കീറി.. പെട്ടെന്നുണ്ടായ നഖം അറ്റാക്കിൽ അവന്റെ കൈയ്യിൽ ചോര പൊടിഞ്ഞു നീറ്റൽ കാരണം അവന്റെ കൈകൾചെറുതായൊന്ന് അയഞ്ഞതും അവൾ വേഗത്തിൽ അകത്തേക്കോടി..

പക്ഷേ ഒറ്റ കുതിപ്പിന് അവൻ അവളുടെ മുടിയിൽ പിടുത്തമിട്ടുകൊണ്ട് അവളെ വലിച്ചു മുന്നിൽ നിർത്തി ചെകിട്ടത്ത് ആഞ്ഞടിച്ചു... പെട്ടെന്ന് കിട്ടിയ അടിയിൽ രേവൂന് തല കറങ്ങിയ പോലെ തോന്നി അവൾ അവശതയോടെ താഴേക്ക് വീഴാൻ തുടങ്ങിയതും അയ്യാൾ അവളുടെ കൈയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു, തനിക്ക് അഭിമുഖമായി നിർത്തി... പകയോടെ പല്ല് ഞെരിച്ചു.. "എവിടെടി ഫോൺ..." എന്ന് ചോദിച്ചു വീണ്ടും അടിക്കാനായി കൈ പിന്നിലേക്ക് വലിച്ചതും ആരോ തന്റെ കൈയ്യിൽ പിടിച്ചു തടഞ്ഞത് പോലെ.. അയ്യാൾ ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും ദേഷ്യത്തോടെ തന്നെ തുറിച്ചു നോക്കി നിൽക്കുന്നു രൂപേഷ്........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story