ഉണ്ണിയേട്ടൻ: ഭാഗം 4

unniyettan

രചന: സനാഹ് ആമിൻ

 പതിവുപോലെ അന്നും കീർത്തി താമസിച്ചു തന്നെയാ വന്നത്. ഇപ്പൊ കുറേനാളായി ഇവളിങ്ങനാ.. ശനിയാഴ്ച്ചകളിൽ മാത്രം ലേറ്റാകൽ.. അവളെയും കാത്ത് നിന്ന് നിന്ന് കാലിൽ നീരും വന്നു കാണും.. ഇന്നിങ്ങോട്ട് വരട്ടെ രണ്ട് കൊടുക്കുന്നുണ്ട് "രേവൂ.. നീ ചീത്ത പറയണ്ട ഞാനെത്തി".. "ഓ തമ്പ്രാട്ടി എത്തിയോ.? ഇന്നും നീലുവുമായി തല്ലുണ്ടാക്കിയിട്ടാണോ വരവ്" "പിന്നല്ല.. നിനക്കൊക്കെ എന്ത് സുഖാ ഒറ്റമോൾ അല്ലേ.. "പിന്നേ നല്ല സുഖമാ.. എല്ലാ പണീം ഒറ്റക്ക് ചെയ്യണം.. നിങ്ങള് രണ്ടു പേരില്ലേ അപ്പൊ പിന്നെ സുഖമല്ലേ".. "ഹയ്യടാ എല്ലാ പണീം ഒറ്റക്ക് ചെയ്യുന്ന ഒരാള്.. നീ ആകെ മുറ്റമടിക്കുകയല്ലേ ഉള്ളൂ അതാണോ വല്യ പണി".. "അതെന്താ പണിയല്ലേ".. "അതെ അതെ വല്ല്യ പണിയാ" രണ്ടുപേരും ചിരിച്ചു.. ഇന്ന് കുറച്ചു വൈകിയത്കൊണ്ട് ധൃതിയിലാണ് ഞങ്ങൾ നടന്നത്.. അതുകൊണ്ട്, ആൽമരച്ചോട്ടിലെ കൂകലിനൊന്നും ചെവി കൊടുക്കാൻ നിന്നില്ല.. പെട്ടെന്ന് കീർത്തിയുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു.. "രേവൂ അങ്ങോട്ട് നോക്കിയേ.. കുറുക്കന്മാരുടെ കൂട്ടത്തിലൊരു പുതുമുഖം ഉണ്ടല്ലോ " ഞാനും വേഗത കുറച്ചു അങ്ങോട്ടേക്ക് നോക്കി.

ശരിയാണ് ഒരു പുതുമുഖം അവൻ അമ്പരപ്പോടെ ഞങ്ങളെയും ഉണ്ണിയേട്ടനേം കൂട്ടുകാരേം മാറി മാറി നോക്കുന്നു.. കുറച്ചു ദൂരം ചെന്നിട്ട് ഞാനൊന്ന് തിരിഞ്ഞു നോക്കി.. അവനും ഞങ്ങളെ തന്നെ നോക്കി നിൽപ്പാണ് എന്നെ കണ്ടതും അവൻ പുഞ്ചിരിച്ചു ഞാൻ വേഗം മുഖം തിരിച്ചു "എന്നാലും അത് ആരായിരിക്കും?? കാണാനും നല്ല ലുക്ക് ഉണ്ട്.. എന്തായാലും ഈ നാട്ടിൽ ഉള്ളതല്ല എന്നുറപ്പാ " കീർത്തി അത് പറഞ്ഞപ്പോഴാ ഞാനും അതേപ്പറ്റി ആലോചിച്ചത്.. ഉണ്ണിയേട്ടന്റെ അത്ര ചന്തമില്ലെങ്കിലും കാണാൻ കൊള്ളാം.. "എന്തേനു? ഉണ്ണിയേട്ടന്റെ അത്ര ചന്തമില്ലെന്നോ? നിന്റെ താടി കോപ്പനേക്കാളും കാണാൻ ലുക്ക് അവൻ തന്നെയാ " കീർത്തിയുടെ സംസാരം കേട്ട് ഞാനൊന്നു ഞെട്ടി. ഞാൻ മനസ്സിൽ വിചാരിച്ചത് ഇവളിത് എങ്ങനെയാ ഇത്ര കൃത്യമായിട്ട് പറഞ്ഞത്..

"കൂടുതൽ ഞെട്ടി പാടുപെടേണ്ട.. നിന്റെ mind voice എനിക്ക് നല്ല പോലെ ഇവിടെ കേട്ടു " "എടീ ഭയങ്കരീ " ഞാൻ ആശ്ചര്യത്തോടെ അവളെ നോക്കി.. അവളൊരു കള്ള ചിരി പാസ്സാക്കി അതുകണ്ടപ്പോൾ എനിക്കും ചിരി വന്നു.. ട്യൂഷൻ കഴിഞ്ഞു തിരികെ വരുമ്പോഴും ഉണ്ണിയേട്ടന്റെ രണ്ടു കൂട്ടുകാർക്കൊപ്പം ആ പുതുമുഖം ആൽമരച്ചോട്ടിൽ ഉണ്ടായിരുന്നു അവൻ ഞങ്ങളെ കണ്ടപ്പോ ചിരിച്ചോണ്ട് കൈ വീശി കാണിച്ചു.. ഞങ്ങൾ മൈൻഡ് ചെയ്യാൻ പോയില്ല.. "ഇവനെന്താ ചുഴലി വന്നോ? അവന്റെ കൈ വീശൽ കണ്ടപ്പോ അങ്ങനെയാ തോന്നിയെ" കീർത്തി കളിയാക്കി.. "കുറുക്കന്മാർക്ക് നടുവിലൊരു കോഴി"എനിക്ക് അങ്ങനെയാ തോന്നിയെ".. ഞങ്ങൾ രണ്ടും ചിരിച്ചു.. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിലും അവന്റെ കൈവീശലും ടാറ്റ കാണിക്കലും പുഞ്ചിരിയുമൊക്കെ പതിവായിരുന്നു.. കീർത്തി ശ്രദ്ധിക്കാത്ത സമയത്തു എല്ലാം എന്നോടാണെന്നു മാത്രം.. ഞാനത് അവളോട് പറയാനൊന്നും പോയില്ല.. പറഞ്ഞാൽ, അതിന്റെ പേരിൽ അവനോടും പോയി വഴക്കിടും..

വെറുതെ ഒരു പ്രശ്നം കൂടി വേണ്ട.. പിറ്റേന്ന് ട്യൂഷൻ കഴിഞ്ഞു ഞങ്ങൾ അടുത്തുള്ളൊരു കടയിൽ കേറി "എനിക്കൊരു മുന്തിരി സോഡാ.. നിനക്ക് എന്താ വേണ്ടേ? കീർത്തി വിളിച്ചു ചോദിച്ചു "എനിക്ക് നാരങ്ങ മതി" "ആഹാ ഇതാരൊക്കെയാ വന്നിരിക്കുന്നത് അളിയാ ദേ നോക്കിയെടാ".. ഉണ്ണിയേട്ടന്റെ സൗണ്ട് കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത് ഉണ്ണിയേട്ടനും കൂട്ടുകാരും തൊട്ടു പിന്നിലിരിപ്പുണ്ട് കൂടെ ആ പേരറിയാത്ത പയ്യനും.. ഒരു കൈയ്യിൽ മൊബൈൽ ഫോണും മറു കൈയ്യിൽ സിഗററ്റുമായാണ് ഉണ്ണിയേട്ടന്റെ ഇരുപ്പ്.. അവരെ കണ്ടതും എനിക്കൊരു ഉൾകിടിലമുണ്ടായി ഞാൻ ഞെട്ടലോടെ കീർത്തിയെ നോക്കി.. അവരെ കണ്ടതോടെ കീർത്തിയുടെ മുഖത്തും കലിപ്പ് ഭാവം.. ഈശ്വരാ കാത്തോളണേ ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു.. കീർത്തി സോഡയുമായി എന്റടുത്ത് വന്നിരുന്നു.. "കീർത്തീ.. അവരെന്ത് പറഞ്ഞാലും നീ തിരിച്ചൊന്നും പറയാൻ നിക്കണ്ട പ്ലീസ് "

ഞാൻ കീർത്തിയുടെ ചെവിയിൽ പറഞ്ഞു.. കീർത്തി ദേഷ്യത്തോടെ എന്നെ നോക്കി കണ്ണുരുട്ടി.. ഇനീപ്പോ എന്താ ചെയ്യാ.. ഞാൻ പറഞ്ഞാലൊന്നും ഇവള് അനുസരിക്കില്ല പെട്ടെന്ന് ഇവിടുന്നു പോകുന്നത് തന്നെയാ ബുദ്ധി.. "ഹംസവേണി ഇന്ന് മൗനവ്രതം ആണോ "ഒന്നും മിണ്ടുന്നില്ലല്ലോ.. ഉണ്ണിയേട്ടൻ കീർത്തിയെ പരിഹസിച്ചു അതുകേട്ട് കൂടെയുണ്ടായിരുന്നവരൊക്കെ ചിരിച്ചു. "ഇവളുമാര് ഇങ്ങനെ പഠിച്ചു പഠിച്ചു വല്ല ഡോക്ടറോ പോലീസോ ഒക്കെ ആയാൽ നമ്മളെ ബാക്കി വെച്ചേക്കുവോ എന്തോ" മറ്റൊരുത്തന്റെ കമന്റ് "ഓ പിന്നേ.. ഇപ്പൊ ആവും ഡോക്ടറ്.. " "ഇങ്ങനെ കളിയാക്കല്ലേ ചിലപ്പോ വല്ല മൃഗഡോക്ടറും ആയാലോ".. അതുംകൂടി കേട്ടതോടെ കീർത്തിയുടെ സകല ക്ഷമയും നശിച്ചു അവൾ എണീറ്റ് എല്ലാരേം ദേഷ്യത്തോടെ നോക്കി.. "അയ്യോ കൊച്ചേ ഞങ്ങള് തമാശ പറഞ്ഞതാ ഇങ്ങനെ കണ്ണുരുട്ടി പേടിപ്പിക്കല്ലേ"

"ഒന്ന് മിണ്ടാതിരിക്കെടാ.. അല്ലെങ്കി ഇവള് എന്ത് ചെയ്യാനാ" ഉണ്ണിയേട്ടൻ പുച്ഛത്തോടെ കീർത്തിയെ നോക്കി പറഞ്ഞു.. ഞാൻ പെട്ടെന്ന് എണീറ്റ് കീർത്തിയുടെ കൈയ്യിൽ പിടിച്ചു.. "വാ നമുക്ക് പോകാം.. പ്ലീസ്" "നീ ഒന്ന് മാറിക്കെ, ഇന്ന് ഇവന്റെയൊക്കെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കൊടുത്തിട്ടേ ഞാൻ വരുന്നുള്ളു " അവളെന്റെ കൈ പിടിച്ചു മാറ്റി.. ഇവളിത് എന്തിനുള്ള പുറപ്പാടാ എനിക്ക് പേടി കാരണം നെഞ്ചിടിക്കാൻ തുടങ്ങി.. "ഞാൻ എൻജിനീയർ ആവാന്നു കരുതിയതാ പക്ഷേ, ചേട്ടന്മാർക്കൊക്കെ ഞാൻ ഡോക്ടർ ആകുന്നതല്ലേ ഇഷ്ട്ടം അതുകൊണ്ട്, ഞാൻ എന്തായാലും ഡോക്ടർ ആകും.. വെറും ഡോക്ടർ അല്ല, മൃഗഡോക്ടർ എന്നിട്ട് നിന്നെയൊക്കെ നന്നായി ഒന്ന് ചികിത്സിക്കുന്നുണ്ട്".. അതുകേട്ട് എനിക്ക് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല ഉണ്ണിയേട്ടനൊഴികെ ബാക്കി എല്ലാരും ചിരിച്ചു.. കടയിലെ ചേച്ചിയും ചിരിച്ചോണ്ട് വന്നു..

"ചുമ്മാതിരുന്ന കൊച്ചിനെ ചൊറിഞ്ഞു അതിന്റെ വായിലിരിക്കുന്ന കേട്ടപ്പോ സമാധാനമായോ " ആ ചേച്ചി അവരെ കളിയാക്കി.. അതിന്റിടയിൽ പേരറിയാത്ത പയ്യൻ ആരും കാണാതെ കൂട്ടുകാരി കലക്കി എന്ന് എന്നോട് ആംഗ്യം കാണിച്ചു.. ഞാൻ കാണാത്ത ഭാവത്തിൽ മുഖം തിരിച്ചു.. എന്നിട്ട് കീർത്തിയേം വിളിച്ചോണ്ട് പോയി.. കുറച്ചു മുൻപോട്ട് പോയിട്ട് തിരിഞ്ഞു നോക്കിയപ്പോൾ അവൻ എനിക്ക് tata കാണിക്കുന്നു.. ഇവനാരാ.. അവരുടെ കൂടെ നടന്നിട്ട് എന്നോടെന്തിനാ ഗോഷ്ഠി കാണിക്കുന്നത്.. ഈ പോക്ക് ശരിയല്ല.. "രേവൂ.. ഇനി മൃഗഡോക്ടറെങ്കിലും ആയില്ലെങ്കിൽ ഇവന്മാര് നമ്മളെ കല്ലെറിഞ്ഞു കൊല്ലും".. "നമ്മളെയല്ല നിന്നെ" "ദുഷ്ടേ " അവളെന്റെ മുടിയിൽ പിടിച്ചു വലിച്ചു... പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ എവിടെ പോയാലും ഞങ്ങളുടെ പിന്നിലോ മുന്നിലോ അവനുണ്ടാകും.. ആദ്യമൊക്കെ അതൊന്നും കാര്യമാക്കിയില്ല.. പിന്നെയും അതുതന്നെ സ്ഥിതി.. "ഇവനെന്തിനാ നമ്മളെ follow ചെയ്യുന്നേ? അതോ എനിക്കങ്ങനെ തോന്നുന്നതാണോ".. "ഓ പിന്നേ, നമ്മള് സ്പെയിനിലെ രാജകുമാരികളല്ലേ നമ്മളെ follow ചെയ്യാൻ.. ഒന്ന് പോ രേവൂ "

കീർത്തി എന്നെ കളിയാക്കി.. "നമ്മള് അവന്റെ മുന്നിലൂടെ നടന്നാൽ അവൻ നമുക്ക് പിന്നിലാവും.. സ്വാഭാവികം.. അവൻ നമ്മുടെ മുന്നിലൂടെ നടന്നാൽ നമ്മൾ അവന്റെ പിന്നിലാകും " ഇതാണ് സംഭവിക്കുന്നത് അല്ലാതെ നമ്മളെ പിന്തുടർന്നിട്ട് അവനെന്ത് കിട്ടാനാ".. "ഓ നല്ല കണ്ടു പിടുത്തം".. ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.. ഒടുവിൽ സ്കൂൾ ഗേറ്റിനടുത്തെത്തിയപ്പോൾ ഞാനൊന്നു തിരിഞ്ഞു നോക്കി.. പിന്നിലവനുണ്ട്.. എന്നെ കണ്ടതും മറ്റെവിടേക്കോ നോക്കി നിൽക്കുന്നു.. ആഹ്.. ചിലപ്പോ കീർത്തി പറഞ്ഞ തിയറി ആയിരിക്കും സത്യം ഞാൻ സ്വയം ആശ്വസിച്ചു.. പിറ്റേന്ന് അമ്മയ്ക്ക് ബൈ പറഞ്ഞു ഗേറ്റും അടച്ചു സ്കൂളിലേക്ക് ഇറങ്ങിയപ്പോ ദേ ഗേറ്റിനു മുന്നിൽ ഇളിച്ചോണ്ട് അവൻ നിൽക്കുന്നു.. അവനെ കണ്ടു ഒരു നിമിഷം ഞാൻ പകച്ചു നിന്നു.. ഞാൻ കാണാത്ത മട്ടിൽ മുന്നോട്ട് നടന്നു.. "ഹായ് ക്യൂട്ടി.. ഒന്ന് നിന്നേ".. അവൻ പിന്നിൽ നിന്നും വിളിച്ചു..

ഞാൻ ചോദ്യ ഭാവത്തിൽ തിരിഞ്ഞു നോക്കി.. "എന്താ പേര് " ഞാൻ മിണ്ടാൻ താല്പര്യമില്ലാത്ത മട്ടിൽ നടന്നു.. അവൻ എന്റെ പിറകെ കൂടി.. "ഒന്ന് പേര് പറ കൊച്ചേ".. "എന്റെ പേരറിഞ്ഞിട്ട് തനിക്കെന്താ ലാഭം"? "ലാഭം ഉണ്ട്.. ഇല്ലെങ്കിൽ ക്യൂട്ടി സ്വീറ്റി എന്നൊക്കെ വിളിക്കേണ്ടി വരില്ലേ"?.. "ശ്ശെടാ".. താൻ എന്നെ ഒന്നും വിളിക്കണ്ട എനിക്ക് തന്നോട് സംസാരിക്കാൻ താല്പര്യവുമില്ല " ഞാൻ കടുപ്പിച്ചു തന്നെ പറഞ്ഞു.. "ഓഹ് ഓക്കേ.. കുട്ടിക്ക് താൽപര്യമില്ലെങ്കിൽ വേണ്ട.. പക്ഷേ, എനിക്ക് ഭയങ്കര താല്പര്യമാ".. അവൻ കൂളായിട്ട് തന്നെ സംസാരിക്കുന്നു.. എനിക്ക് ദേഷ്യം വന്നു അവന്റെ ചെവിക്കു പിടിച്ചു കിഴുക്കാനാ തോന്നിയത് ഞാൻ അവനെ രൂക്ഷമായൊന്നു നോക്കി.. "കുട്ടി വെറുതെ കണ്ണുരുട്ടി പേടിപ്പിക്കണ്ട പേരു പറയാതെ ഞാനിവിടുന്നു പോകില്ല " എന്റെ സകല നിയന്ത്രണവും തെറ്റി ഞാൻ എന്തോ പറയാൻ തുടങ്ങുന്നതിനു മുന്നേ "രേവൂന്ന് "കീർത്തിയുടെ വിളി വന്നു..

കീർത്തിയെ കണ്ടതും അയ്യോ ഭദ്രകാളി എന്നും പറഞ്ഞോണ്ട് അവനോടി.. അത് കേട്ടതും എനിക്ക് ചിരി വന്നു.. "സ്പെയിനിലെ രാജകുമാരി എത്തിയല്ലോ.. വന്നാട്ടെ " ഞാനവളെ കളിയാക്കി.. "ങേ.. ! നിനക്കെന്തു പറ്റി..? "എനിക്കൊന്നും പറ്റിയില്ല.. ഇന്നലെ ഭയങ്കര തത്വം പറച്ചിലായിരുന്നല്ലോ ഇപ്പൊ കണ്ടില്ലേ അവനെന്റെ വീട്ടിലെ ഗേറ്റ് വരെ എത്തി".. "സത്യമാണോ " അവൾ വിശ്വാസം വരാത്ത മട്ടിൽ ചോദിച്ചു.. "അല്ല.. നുണ".. "ആട്ടെ, അവനെന്താ നിന്നോട് പറഞ്ഞെ"? "അവനെന്റെ പേര് ചോദിച്ചു".. "എന്നിട്ട് നീ പറഞ്ഞോ?"... "ഇല്ല ".. "അതെന്താ പറയാഞ്ഞേ"?... "പറഞ്ഞിട്ട് എന്തിനാണ്? അതിനു മുന്നേ നീ എല്ലാം നശിപ്പിച്ചില്ലേ"?

"ഞാൻ എന്ത് ചെയ്തൂന്നാ".. "നീയല്ലേ രേവൂന്ന് വിളിച്ചു അലറിയെ " "എനിക്ക് അറിയില്ലായിരുന്നല്ലോ അവൻ നിന്റെ പേര് ചോദിച്ചത്. ആഹ് അതുപോട്ടെ.. അല്ല.. അവനെന്താ എന്നെ കണ്ടപ്പോ ഓടിയത്".. "ഭദ്രകാളി വരുന്നു എന്നും പറഞ്ഞാ ഓടിയത് " എനിക്കത് പറഞ്ഞപ്പോ ചിരി വന്നു.. ഞാൻ ചിരിക്കുന്നത് കണ്ടു അവൾക്ക് ശുണ്ഠി ആയി.. "ചെറ്റ.. ഇനി എന്റെ കണ്ണിൽ കാണട്ടെ അവന്റെ തലമണ്ട അടിച്ചു പൊട്ടിക്കും ഞാൻ നോക്കിക്കോ".. കീർത്തിയുടെ ദേഷ്യം കണ്ടു എത്രനേരം ചിരിച്ചു എന്നറിയില്ല.. ചിരിച്ചു ചിരിച്ചു ഒടുവിൽ, വയറു വേദന തന്നെ വന്നു.. പിറ്റേന്ന്‌ ട്യൂഷൻ കഴിഞ്ഞു ഇറങ്ങിയപ്പോൾ "ഹായ് ഗേൾസ്‌ ".. എന്നും പറഞ്ഞു സകല പല്ലും വെളിയിൽ കാണിച്ചു ഇളിച്ചോണ്ട് അവൻ മുന്നിൽ നിൽക്കുന്നു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story