ഉണ്ണിയേട്ടൻ: ഭാഗം 9

unniyettan

രചന: സനാഹ് ആമിൻ

പെട്ടെന്നവൻ എന്റെ മുന്നിൽ മുട്ടു കുത്തി നിന്നു.. എന്താ നടക്കുന്നത് ഒന്നും മനസ്സിലാവുന്നില്ല.. എനിക്കാകെ വെപ്രാളമായി.. അവന്റെ മുഖം പെട്ടെന്നു ഗൗരവം കൊണ്ടു നിറഞ്ഞു.. എന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ അലയടിച്ചു.. അവന്റെ മുട്ടുകുത്തിയുള്ള ഈ നിൽപ് അത്ര പന്തിയായി തോന്നുന്നില്ല .. ഒന്നുകിൽ കീർത്തി പറഞ്ഞപോലെ അവന് എന്നോട് ഡിങ്കോൾഫി അടിച്ചു വട്ടായി എന്നെ പ്രൊപ്പോസ് ചെയ്യാനുള്ള തയ്യാറെടുപ്പ്.. അല്ലെങ്കിൽ കാലേൽ വീണു മാപ്പു പറയാനുള്ള ശ്രമം.. ഇതിലേതെങ്കിലും ഒന്ന് ഉറപ്പാണ്.. എനിക്കാകെ ഒരു പേടിപോലെ.. അഥവാ പ്രൊപ്പോസ് ചെയ്യാനാണേൽ ഇന്നവന്റെ അവസാനമായിരിക്കും.. ഇനി കാലു പിടിക്കാനാണേൽ, ഈശ്വരാ.. ഞാനെത്ര ദുഷ്ട്ടയാ. ചെറിയ കാര്യത്തിലൊക്കെ വാശി കാണിച്ചു പാവം ഒരു പയ്യനെ കാലു പിടിക്കുന്ന സ്‌റ്റേജിൽ ആക്കിയല്ലോ.. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.. ഇനീപ്പോ എന്ത് ചെയ്യും.. പെട്ടെന്നവന്റെ കൈ താഴേക്ക് ചലിച്ചപ്പോൾ.. അവനെന്റെ കാലുപിടിക്കാനുള്ള ശ്രമമാണെന്ന് കരുതി ഞാൻ പിന്നിലേക്ക് മാറി..

പക്ഷേ, അവൻ ഒരുകാൽ ബാലൻസ് ചെയ്തുകൊണ്ട് മറ്റേകാൽ ഉയർത്തി വെച്ചു.. ഷൂ ലേസ് അഴിച്ചു നന്നായി ഇറുക്കി കെട്ടി..എന്നിട്ട്, എന്നെ നോക്കി ഒരാക്കിയ ചിരി ചിരിച്ചോണ്ട് എണീറ്റു.. ഞാനാകെ ചമ്മി നാറി വിളറി വെളുത്തു... ചെറ്റ, ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എസ്‌കേപ്പ് ആവുന്നതാ ബുദ്ധി.. മുഖത്തെ ചമ്മലൊക്കെ ഒളിപ്പിച്ചു അവനെ കടുപ്പിച്ചൊന്നു നോക്കി ചിറി കോട്ടി കാണിച്ചോണ്ട് ഞാൻ നടത്തം തുടർന്നു.. അവനും പിന്നാലെ കൂടി.. "ഓരോരുത്തരുടെ ഓരോരോ ആഗ്രഹങ്ങളെ.... ശിവ ശിവാ.. ദുരാഗ്രഹികൾ.. അത്യാഗ്രഹികൾ.... കാലു പിടിക്കും പോലും... ഇപ്പൊ എന്തായി.. ചമ്മി നാറി ചമ്മന്തി പരുവമായി. പാവം.. " എന്നെ പിരികേറ്റണമെന്ന ഉദ്ദേശത്തോടെ ആത്മഗതം എന്ന പേരിലവൻ ഉറക്കെ പറഞ്ഞോണ്ടിരുന്നു.. അവന്റെ ഉദ്ദേശം എന്തായാലും വെറുതെ ആയില്ല എനിക്ക് പിരികേറി. "രേവൂ സെൽഫ് കണ്ട്രോൾ.. എന്നു പറഞ്ഞു ഞാൻ എന്നെ തന്നെ കുറേയൊക്കെ കണ്ട്രോൾ ചെയ്തു.. എന്നിട്ടും ലവൻ വിടാൻ ഭാവമില്ല.. അവന്റെ പുച്ഛത്തോടെയുള്ള ഓഞ്ഞ ഡയലോഗ് കേട്ട് കേട്ട് എനിക്ക് കലിപ്പായി..

ഞാൻ നടത്തം നിറുത്തി അവനെ ഒന്ന് നോക്കി.. "അല്ല എന്താ സേട്ടന്റെ ഉദ്ദേശം.? " എന്റെ ഉദ്ദേശം അറിഞ്ഞിട്ട്.. എന്തെങ്കിലും അവാർഡ് തരാൻ ആണോ..? തറുതലക്ക് മറുതല എന്ന രീതിയിലുള്ള അവന്റെ പറച്ചിൽ എനിക്കങ്ങോട്ട് പിടിച്ചില്ല ഞാൻ ഒന്നൂടി കടുപ്പിച്ചവനെ നോക്കി.. കൊച്ചു വെറുതെ ആ ഉണ്ടക്കണ്ണ് ഇങ്ങനെ ഉരുട്ടല്ലേ.. അതെങ്ങാനും ഉരുണ്ട് താഴെ പോയാൽ പിന്നെ കൊച്ചിനെ കാണാൻ ഒരു ഭംഗിയും ഉണ്ടാവില്ല. അവൻ ഇളിച്ചോണ്ട് ചളിയടിച്ചു.. അല്ല താൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നല്ലോ ? ചമ്മിയെന്നോ നാറിയെന്നോ അത്യാഗ്രഹം എന്നോ ദുരാഗ്രഹം എന്നൊക്കെ.. അതെന്താ കാര്യം.. എനിക്കങ്ങോട്ട് മനസ്സിലായില്ല.. ഇതിൽ മാഡം കൂടുതൽ മനസ്സിലാക്കി ബുദ്ധിമുട്ടണമെന്നില്ല.. എന്റെ വായ്.. എന്റെ വാക്കുകൾ ഞാൻ ഉറക്കെ പറയും പതുക്കെ പറയും മനസ്സിൽ പറയും ചിലപ്പോ നാട്ടുകാരെ ഒക്കെ വിളിച്ചു കൂട്ടി മൈക്കിലും പറയും അതൊക്കെ എന്റെ ഇഷ്ട്ടം എന്റെ മൗലികാ അവകാശം എന്റെ വ്യക്തി സ്വാതന്ത്ര്യം.. അതിനു തനിക്കെന്താ... ഓഹോ അങ്ങനെ ആണോ..

അങ്ങനെ തന്നെ.. എന്തേ? .. തനിക്കെന്തേലും പ്രോബ്ലം ഉണ്ടോ..? എനിക്കൊരു പ്രോബ്ലെവും ഇല്ല.. ഞാൻ ചുറ്റിനുമൊന്ന് കണ്ണോടിച്ചു.. ഒരു ഇടത്തരം കൈയ്യിലൊതുങ്ങുന്ന ഒരു പാറകല്ല് കഷ്ണം കണ്ണിലുടക്കി.. ഞാനത് കൈയ്യിലെടുത്തു.. എന്റെ കൈ..എന്റെ കല്ല്.. എന്റെ ഇഷ്ട്ടം.. ഈ കല്ല് ഞാൻ ചിലപ്പോ കൈയ്യില് വെക്കും ഇല്ലേൽ ബാഗില് വെക്കും ഇല്ലേൽ ചുമ്മാ എറിഞ്ഞു കളിക്കും.. അതൊക്കെ എന്റെ വ്യക്തി സ്വാതന്ത്ര്യം.. എന്റെ മൗലികാ അവകാശം.. ആരും ചോദിക്കാൻ വരൂല്ലല്ലോ അല്ലെ. ഞാനവനെ നോക്കി നന്നായൊന്നു ഇളിച്ചു... അവൻ റിലേ പോയ മട്ടാണ്.. അവൻ എന്നെയും എന്റെ കൈയ്യിലുള്ള കല്ലിനെയും മാറി മാറി നോക്കി പെട്ടുപോയ ഒരു ഇളി പാസ്സാക്കി.. എന്നിട്ട് സ്വയം പറഞ്ഞു. "I am trapped.." അവന്റെ മട്ടും ഭാവവും കണ്ടപ്പോൾ എനിക്ക് നല്ല ചിരി വന്നു.. പെട്ടെന്ന് അവൻ ഗൗരവത്തിൽ എന്നെ നോക്കി.. "നീ ഇതുകൊണ്ട് എറിയാനാ ഭാവമെങ്കിൽ.. ഞാൻ ഇവിടുന്നു ഓടാനാ തീരുമാനം" എന്നും പറഞ്ഞോണ്ട് ഒരോട്ടം.. അവന്റെ ഓട്ടം കണ്ടു എത്രെനേരം ചിരിച്ചു എന്നറിയില്ല... ************

ഇനി കീർത്തിയെ പറ്റി കുറച്ചു വിവരിക്കാം.. അവൾക്ക് വിഷമമോ ടെൻഷനോ ഉണ്ടെങ്കിൽ ഭയങ്കര വിശപ്പാണ്.. അതിപ്പോ നട്ട പാതിരാ ആണേലും ശരി, എന്തെങ്കിലും തിന്നാതെ പറ്റില്ല.. കീർത്തിക്ക് ഒരു അനിയത്തിയുണ്ട് നീലിമ. നീലു എന്ന് വിളിക്കും.. ഏഴാം ക്ലാസ്സിൽ പഠിക്കുന്നു.. നീലുവിനെ കുറിച്ചു പറയാനാണെങ്കിൽ കീർത്തിയെ അരച്ചു കലക്കി കൊടുത്താൽ ഒറ്റവലിക്ക് കുടിക്കും അത്രക്ക് സ്നേഹമാണ് പരസ്പരം രണ്ടിനും.. നീലുവിന്റെയും കീർത്തിയുടെയും അഭ്യാസ പ്രകടനങ്ങളിൽ മിക്കവാറും റഫറി ആകേണ്ടി വരുന്നത് അവരുടെ അമ്മ സുനിതയാണ്.. പിന്നെ, നീലുവിനൊരു സ്നാക്ക്സ് ബക്കറ്റുണ്ട്.. അവൾക്ക് കിട്ടുന്ന പോക്കറ്റ്മണിയൊക്കെ ചേർത്തു വെച്ച് ആ ബക്കറ്റ് നിറയെ അവൾക്ക് ഇഷ്ട്ടപ്പെട്ട സ്നാക്ക്സ് വാങ്ങി വെക്കും.. അത് മോഷ്ടിച്ചു തിന്നലാണ്‌ കീർത്തിയുടെ ഹോബി.. കീർത്തിയുടെ ഏക വീക്നെസ്സ് അല്ലു ആണ്. അല്ലു എന്ന് പേരുള്ള ഒരു ക്യൂട്ട് teddy bear ടോയ്.. അല്ലുവിനെ ആരെങ്കിലും തൊട്ടാൽ നമ്മുടെ കപീഷ് വിളിച്ച പോലെ കീർത്തി ഭദ്രകാളി ആവും..

ഇപ്പൊ ഏതാണ്ട് നിങ്ങൾക്കും കത്തി കാണുമല്ലോ കീർത്തിയുടെ വീട്ടിലെ അവസ്ഥ.. ഇനി കഥയിലേക്ക് പോവാം.. :)... കീർത്തി ബെഡിൽ ചമ്രം പടിഞ്ഞിരുന്നു ഒറ്റയിരിപ്പിനു മൂന്ന് കവർ ലെയ്സ് തട്ടി.. എന്നിട്ട്, നാലാമത്തെ കവർ എടുക്കാനായി മുൻപിലിരുന്ന നീലുവിന്റെ ബക്കറ്റിൽ കൈയ്യിട്ടു... പെട്ടെന്ന് നീലു ദേഷ്യത്തിൽ വന്നു ബക്കറ്റ് എടുത്തു മാറ്റി.. ഇനി ഇതിൽ തൊട്ടാൽ നിന്റെ കൈ ഞാനൊടിക്കും പെരുങ്കള്ളീ.. നീലു രൂക്ഷമായി കീർത്തിക്ക് താക്കീത് കൊടുക്കും പോലെ പറഞ്ഞു... കൂടുതൽ കിടന്നു ചിലക്കാതെ എടുത്തോണ്ട് പോടീ... എന്റെ സ്നാക്ക്സ് അടിച്ചുമാറ്റി തിന്നതും പോരാ എന്നെ ഭരിക്കുന്നോ.. നീലു അരിശത്തോടെ കീർത്തിയെ നോക്കി പല്ല് കടിച്ചു.. എന്നിട്ട് ബെഡിലിരുന്ന അല്ലുവിനെ എടുത്ത് നിലത്തേക്ക് ഒരേറ്‌.. അതോടെ കീർത്തി ചാടി എണീറ്റ് നീലുവിന്റെ മുടിയിൽ പിടിച്ചു ശ്കതമായി വലിച്ചു.. നീലു കൈയ്യിലിരുന്ന ബക്കറ്റ് താഴെയിട്ട് കീർത്തിയുടെ മുടിയിലും പിടിച്ചു.. രണ്ടുപേരും മുടികളിലെ പിടി വിടാതെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചു.. ഇതിനിടയിൽ എന്നെ വിടെടി എന്നുള്ള അലർച്ചയും കേൾക്കാം..

മിനിറ്റുകളോളം നീണ്ടു നിന്ന മുടിവലിക്കൽ പോര് അവസാനിപ്പിക്കാൻ ഒടുവിൽ സുനിതക്ക് ചട്ടുകവുമായി വരേണ്ടി വന്നു.. രണ്ടിനും കണക്കിന് കിട്ടി.. കീർത്തിക്കൊരു ക്വാളിറ്റി ഉണ്ട് എത്ര കിട്ടിയാലും കണ്ണിൽ നിന്നു ഒരുതുള്ളി കണ്ണുനീർ പോലും വരില്ല അത്രക്ക് സ്ട്രോങ്ങാ.. പക്ഷേ നീലു അങ്ങനല്ല നാട് മുഴുവൻ കേൾക്കണ പോലെ അലറി കരയും.. ഇരുപത് മിനിറ്റോളം നീണ്ട കരച്ചലിന് വിരാമമിട്ടു നീലു എപ്പോഴോ ഉറങ്ങി പോയി.. ചട്ടുകത്തിനു വാങ്ങിയ അടിയേക്കാൾ രേവൂനെ വിഷമിപ്പിച്ചല്ലോ എന്ന കുറ്റബോധമാണ് കീർത്തിയെ അലട്ടിയത്.. എനിക്കിത് എന്തിന്റെ കേടായിരുന്നു.. വെറുതെയിരുന്ന രേവൂനെ ചൊറിഞ്ഞു അവളെ ദേഷ്യം പിടിപ്പിച്ചു വെറുതെ സെന്റി ഇരന്നു മേടിച്ചു.. ഉള്ള സമാധാനവും കളഞ്ഞു.. സ്വയം പിറുപിറുത്തു കൊണ്ട് അവൾ ബെഡിലേക്ക് കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ഉറക്കപിച്ചിൽ നീലു കാലെടുത്തു കീർത്തിയുടെ മേത്തിട്ടു.. കീർത്തി ദേഷ്യത്തിൽ നീലുവിന്റെ കാലെടുത്തു ഒരേറ്‌. . എന്നിട്ട് തിരിഞ്ഞു കിടന്നു.. എപ്പോഴോ ഉറങ്ങി പോയി.. **********

അമ്മയ്ക്ക് ബൈ ഒക്കെ പറഞ്ഞു പതിവുപോലെ ഞാൻ സ്കൂളിലേക്കിറങ്ങി .. കീർത്തിയേം കാത്ത് ഇടവഴിയിൽ നിന്നു.. അപ്പോഴതാ ഉണ്ണിയേട്ടൻ സുന്ദരിക്കോതയായ ഭാര്യയേം കൊണ്ട് ബൈക്കിൽ എന്റെ മുന്നിലൂടെ പോവുന്നു.. ഉണ്ണിയേട്ടന്റെ തോളിൽ കൈവെച്ചു ചേർന്നിരുന്നു പോകുന്ന ഭാര്യയെ കണ്ടപ്പോൾ എനിക്കെന്തോ വല്ലാത്തൊരു അസ്വസ്ഥതയും ദേഷ്യവും.. ബൈക്ക് പോയി മറയുന്നത് വരെ ദേഷ്യത്തോടെ നോക്കി നിന്നു.. അപ്പോഴതാ ഇളിച്ചോണ്ട് വരുന്നു രൂപേഷ്.. ഉണ്ണിയേട്ടനും ഭാര്യയും പോകുന്നത് അവനും കണ്ടു.. കുട്ടിക്ക് തീരെ അസൂയ്യ ഇല്ലാന്നു തോന്നുന്നു.. വന്നപാടെ എനിക്കിട്ടു താങ്ങി കൊണ്ട് അവൻ പറഞ്ഞു.. ഞാൻ കേൾക്കാത്ത മട്ടിൽ മൈൻഡ് ചെയ്യാതെ നിന്നു.. അപ്പോഴേക്കും കീർത്തിയും വന്നു.. നിനക്കു രാവിലെ ഇതെന്തുപറ്റി മുഖം വീർപ്പിച്ചാണല്ലോ നില്പ്..? കീർത്തി എന്നെ സംശയത്തോടെ നോക്കി.. താൻ പേടിക്കുന്നപോലൊന്നും ഇല്ല.. ഉണ്ണിയേട്ടനും മഞ്ചുവേട്ടത്തിയും ഇപ്പൊ ബൈക്കില് പോകുന്ന കണ്ടു.. മിക്കവാറും അതുകണ്ടിട്ട് range പോയതാകും.. അവൻ എന്നെ കളിയാക്കി..

എന്റെ പൊന്നു രേവൂ.. നീ ഇതുവരെ ആ താടിയെ മനസ്സീന്നു കളഞ്ഞില്ലേ? കീർത്തി ചോദ്യഭാവത്തിൽ എന്നെ നോക്കി.. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.. എന്റെ മനസ്സ് മുഴുവൻ ഉണ്ണിയേട്ടനൊപ്പം ചേർന്നിരുന്നു പോകുന്ന ഉണ്ണിയേട്ടന്റെ ഭാര്യയുടെ മുഖമായിരുന്നു.. അവരങ്ങനെ പോകുന്നത് കണ്ടിട്ടെന്തോ മനസ്സൊന്നു പിടഞ്ഞപോലെ.. രൂപേഷ് പറഞ്ഞപോലെ ചിലപ്പോ അസൂയ്യ ആവാം.. ഇന്നത്തെ ദിവസം മുഴുവൻ അതോർത്തു മൂഡോഫ് ആയിരുന്നു.. സ്കൂളിലും ട്യൂഷനിലും ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.. വൈകിട്ട് വീട്ടിലേക്ക് വരുമ്പോൾ കീർത്തിയും രൂപേഷും പരസ്പരം കത്തിയടിച്ചു ജോളിയായി ചിരിച്ചു കളിച്ചാണ് വന്നത്.. ഒന്നും എന്റെ കാതിൽ എത്തിയില്ലെന്നു മാത്രം.. കീർത്തി ബൈ പറഞ്ഞു പോയതും രൂപേഷ് പതിവു പോലെ പിന്നാലെ കൂടി.. എന്താ മാഡം.. ഇതുവരെ മൂഡോഫ് മാറിയില്ലേ? എടോ കൊച്ചേ.. താനിപ്പോഴും അതോർത്തു നടക്കുവാണോ? ഞാൻ ഒന്നും കേൾക്കാൻ കൂട്ടാക്കില്ലെന്നു ഉറപ്പായപ്പോൾ അവനെന്റെ മുന്നിൽ വന്നു നിന്നു.. താൻ എന്നോട് തിരിച്ചു ഒന്നും മിണ്ടണ്ട..

പക്ഷേ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്ക്.. ഉണ്ണിയേട്ടൻ മഞ്ചു ഏട്ടത്തിയെ സ്നേഹിച്ചാ കെട്ടിയത്.. ഏട്ടത്തിയുടെ വീട്ടുകാർക്ക് ഒട്ടും താല്പര്യം ഇല്ലാത്ത ബന്ധമായിരുന്നു... എന്നിട്ടും ഉണ്ണിയേട്ടനെ മാത്രമേ കല്ല്യാണം കഴിക്കു എന്ന് പറഞ്ഞു വാശിയായിരുന്നു ഏട്ടത്തിക്ക്.. ഒടുവിൽ മറ്റൊരു കല്ല്യാണം ഉറപ്പിച്ചപ്പോ ഏട്ടത്തി ആത്മഹത്യക്ക് ശ്രമിച്ചു.. വേറെ വഴിയില്ലാതെ വീട്ടുകാർ സമ്മതിച്ചു.. അവർ കല്ല്യാണം കഴിച്ചു.. പരസ്പരം ഒരുപാട് നാള് സ്നേഹിച്ചു വീട്ടുകാരുടെ എതിർപ്പൊക്കെ മറികടന്നു ഒന്നാകുന്നതും.. ആരും അറിയാതെ ചുമ്മാ ഒരാളെ മനസ്സിൽ കൊണ്ടു നടക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്.. താൻ നന്നായി ഒന്നാലോചിച്ചു നോക്ക് അവരുടെ സ്നേഹത്തിനു മുന്നിൽ തനിക്കു ഒരു സ്ഥാനവുമില്ല.. വെറുതെ മനസ്സ് വിഷമിപ്പിച്ചു നടക്കാം എന്നു മാത്രം.. രൂപേഷ് അങ്ങനെ പറഞ്ഞപ്പോൾ എനിക്കെന്തോ നല്ല വിഷമം തോന്നി പെട്ടെന്ന് കണ്ണൊക്കെ നിറഞ്ഞു തുളുമ്പി... എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടതോടെ രൂപേഷ് ആകെ വല്ലാതായി.. എന്നെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ അവൻ നിന്നു കുഴങ്ങി.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story