ഉത്തരീയം: ഭാഗം 10

uthareeyam

രചന: ലോല ലോല

 മുറിയിലേക്ക് വന്ന ഉത്തരയുടെ മുഖം വിളറിയിരിക്കുന്നത് രാജീവ് ശ്രദ്ധിച്ചു. ഒരുപാട് സംസാരിക്കില്ലെങ്കിലും അവളുടെ ബുദ്ധിമുട്ടുകളും വിഷമതകളും അവൻ പെട്ടെന്ന് മനസ്സിലാക്കുമായിരുന്നു. അവളിലെ മൗനവും വാടിയ മുഖവും അവൻ്റെ ചങ്ക് പൊടിച്ചിരുന്നു.അവളോട് കാര്യം ചോദിക്കണമെന്നുണ്ടെങ്കിലും അവന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.... വെരുകിനെ പോലെ അവൻ മുറിയിൽ പരതി നടന്നു.. രാജീവിന്റെ പരാക്രമങ്ങൾ എല്ലാം കൺകോണിലൂടെ ഉത്തര വീക്ഷിക്കുന്നുണ്ടായിരുന്നു... അവൾക്കും അവനോട് എന്തൊക്കെയോ സംസാരിക്കണമെന്നുണ്ടായിരുന്നു, പക്ഷെ അവൻ അനുഭവിക്കുന്ന അതെ മാനസിക സമ്മർദ്ദം അവളും നേരിട്ടുകൊണ്ടിരിന്നു.. അമ്മായി പറഞ്ഞ വാക്കുകൾ അവളുടെ കാതുകളെ ഉഴിഞ്ഞുകൊണ്ടിരുന്നു... ഇതുവരെ തങ്ങൾ വൈവാഹിക ജീവിതത്തിന്റെ പ്രധാനപ്പെട്ട മുഹൂർത്തങ്ങളിലേക്ക് കടന്നിട്ടില്ല.. പ്രണയത്തിന്റെ പാരമ്യത്തിൽ എല്ലാ അർഥത്തിലും അദ്ദേഹത്തിന്റെ മാത്രമായി മാറണമെന്നാണ് ആഗ്രഹിച്ചിരുന്നത്...

പക്ഷെ, ഇപ്പോൾ ചോദ്യംചെയ്യപ്പെട്ടത് എന്നിലെ സ്ത്രീയുടെ പവിത്രതയെയാണ്, ഞാൻ ആകുന്ന അമ്മയുടെ തുടിക്കുന്ന സിരകളെയാണ്... കാടുകയറിയ ചിന്തകൾ മനസിനെ ഉലക്കാൻ തുടങ്ങിയിരിക്കുന്നു.. എത്രയൊക്കെ ഉത്തരങ്ങൾ നൽകാൻ ശ്രെമിച്ചിട്ടും അവിടെ ഞാൻ പരാജയപ്പെട്ടുകൊണ്ടേയിരുന്നു... മനസും മനഃസാക്ഷിയും സത്യത്തെ തേടി ഒരു പിടിവലി നടത്തിക്കൊണ്ടിരുന്നു.. "ഇയാൾക്ക് എന്തെങ്കിലും വയ്യായ്ക തോന്നുന്നുണ്ടോ? " പരിഭ്രമപ്പെട്ടുകൊണ്ടുള്ള ആ ചോദ്യം മതിയാരുന്നു എന്റെ ഉള്ളിലെ കാട്ടുതീയെ കെടുത്താൻ.. ഞാൻ എന്ന സ്ത്രീ ആ ചോദ്യത്തിൽ സംതൃപ്‌തി നേടിയിരിക്കുന്നു.. ഭാര്യയുടെ മനസിലെ ആകുലതകൾ മനസിലാകുന്ന ഒരു ഭർത്താവിനെ ആ നിമിഷം ഞാൻ കണ്ടു... ബെഡിൽ ഇരിക്കുന്ന എന്റെ നെറ്റിക് മേൽ കൈവെച്ചു പരിശോധിക്കുന്ന ആ മനുഷ്യനെ കൺനിറയെ കാണാൻ എനിക്ക് സാധിച്ചില്ല,

നീർകണങ്ങൾ എന്റെ കാഴ്ചയെ മറച്ചുകൊണ്ടിരുന്നു... ജലധാരകൾ മിഴികളിൽ നിന്നും പൊഴിയുന്നത് കണ്ടിട്ടാകണം ആ കണ്ണുകളിൽ പരിഭ്രമം നിറഞ്ഞിട്ടുണ്ട്.. നെറ്റിക് മുകളിൽ വെച്ച കൈ എടുത്ത് കവിളിനോട് അടുപ്പിച്ചവെച്ചു ആ കണ്ണുകളിലേക്ക് വെറുതെ നോക്കിയിരുന്നു ഞാൻ.. "ഇപ്പോഴും ഞാൻ ഒരു ശല്യം ആയി തോന്നുന്നുണ്ടോ "... പൂർത്തിയാക്കാനാവാതെ ആ കൈകൾ എന്റെ വായ പൊത്തി.. "ഞാൻ ഇന്നത്തെ രാജീവ്‌ ആകാൻ കാരണം നീ മാത്രമാണ് ഉത്തര, ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു ജീവിതം.. രാജീവ്‌ മേനോനെ ഒരു മനുഷ്യനായി മാറ്റിയത് നിന്നിലെ പെണ്ണാണ്.... നീ പറഞ്ഞു തന്ന ഓരോ വാക്കും നിന്റെ ചെയ്തികളും എന്നെ മാറ്റിമറിക്കുകയാണ് പെണ്ണെ... നിന്നെ ഞാൻ എത്ര മാത്രം സ്നേഹിക്കുന്നെന്ന് നിനക്ക് അറിയോ.. നഷ്ടപ്പെട്ടതെന്തിനെയോ തിരിച്ചുകിട്ടിയ പോലെയാണ് ഉത്തര എനിക്ക് ഇപ്പോൾ... നിന്നിൽ അലിഞ്ഞു ചേരാൻ ഞാൻ അത്ര മാത്രം ആഗ്രഹിക്കുന്നു... " അത്രയും പറഞ്ഞ് അവൻ അവളെ ഇറുകെ പുണർന്നു...

ആ ആലിംഗനത്തിൽ അവൾ ഒരു നിമിഷം ഞെട്ടിയെങ്കിലും അവനു വിധേയയായി നിന്നു....എത്ര നേരം നിന്നുവെന്ന് അറിയില്ല.. "ഇനി പറയു എന്താണ് നിന്റെ പ്രശ്നം".. വീണ്ടും അവൻ അവളോടായി ചോദിച്ചു.. ഒരു നിമിഷം മടി കാട്ടിയെങ്കിലും അവൾ താഴെ ഉണ്ടായതെല്ലാം അവനോട് പറഞ്ഞു... ഇതിനാണോ പെണ്ണെ നീ ഇത്രയും വിഷമിച്ചത്, കല്യാണം കഴിയുമ്പോ എല്ലാവരും ചോദിക്കുന്ന ചോദ്യമല്ല ഇത്... നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയില്ലേ അതാകും അമ്മായി അങ്ങനെ ഒരു സംശയം പ്രകടിപ്പിച്ചത്.. അമ്മായിക്ക് അറിയില്ലല്ലോ നമ്മൾ ഇതുവരെ അത്തരമൊരു ജീവിതത്തിലേക്ക് കടന്നില്ലെന്ന്... എന്നെ എന്ത് കാര്യത്തിനും ആശ്വസിപ്പിക്കുന്ന ആളാണോ ഈ ഒരു ചെറിയ കാര്യത്തിന് ഇത്രയധികം വിഷമിച്ചത്... " ഉത്തര നാണം കലർന്നൊരു പുഞ്ചിരി അവനു നൽകി.. "നിനക്ക് ഇപ്പോ ഞാൻ ഒരു ഉത്തമപുരുഷനായി തോന്നുന്നുവോ അപ്പോൾ മതി... ഞാൻ എത്ര വേണമെങ്കിലും കാത്തിരുന്നോളാം... അതിനി എത്ര വർഷം ആയാലും... "

അവന്റെ വാക്കുകൾ ഉത്തരയുടെ മനസിനെ കുളിരണിയിച്ചു... താൻ മനസിലാക്കിയതിലും ഒരുപാട് വലുതാണ് അവന്റെ മനസ്.. അവൾക് അഭിമാനം തോന്നി, രാജീവ്‌ മേനോൻ എന്ന് വ്യക്തിയുടെ ഭാര്യയായിരിക്കാൻ... ആയിരം വസന്തങ്ങൾ തന്നിലേക്ക് അണയുന്നതായി ഉത്തരയ്ക്ക് തോന്നി.. നാണത്താൽ പൂത്തുലഞ്ഞ കവിളുകളും പാതിയടഞ്ഞ മിഴികളും വിറക്കുന്ന അധരങ്ങളും അവളിലെ പ്രണയത്തിന് മാറ്റുകൂട്ടാൻ നിലനിന്നു. മൗനമായി മാത്രമേ തങ്ങൾ പ്രണയിച്ചിട്ടുണ്ടോ ഉള്ളൂ പക്ഷെ ഇന്ന് ആ പ്രണയം അതിതീവ്രതയിൽ നിലകൊണ്ടിരിക്കുന്നു.. പ്രണയ പരവശനായ തന്റെ നാഥന് നല്ല പാതി ആകാനുള്ള അവസരം എത്തിക്കഴിഞ്ഞിരിക്കുന്നു.. ജീവനും ജീവിതവും തന്റെ പ്രാണനായി സമർപ്പിക്കേണ്ട നിമിഷം ആഗതമായിരിക്കുന്നു.. ചന്ദ്രനെ നിശബ്ദമായി പ്രണയിക്കുന്ന രാത്രിയെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ പ്രിയപത്നിയായി മാറാൻ എന്റെ ഉള്ളം വെമ്പൽകൊള്ളുകയാണ്...

ബാൽക്കണിയിലെ നിലാകാറ്റ്കൊണ്ട് നിൽക്കുകയായിരുന്നു രാജീവ്... എങ്ങനെ തുടങ്ങണം എന്നറിയാതെ അവന്റെ അടുത്തായി ഉത്തരയും നിന്നു... മൗനം അവരുടെ പ്രണയത്തിന് ഒരിക്കൽ കൂടി സാക്ഷ്യം വഹിച്ചു.. മൗനത്തിന് മുഖപടം നീക്കി ഉത്തര അവളുടെ പ്രിയനോട് സംസാരിച്ചു... " നിങ്ങളുടെ ഭാര്യയായി ഈ വീട്ടിലേക്ക് കയറിയ ദിവസം ഞാൻ എന്നെ തന്നെ ശപിച്ചിരുന്നു.. ഈ ലോകത്തിലെ ഏറ്റവും ഗതികെട്ട പെണ്ണാണ് ഞാനെന്ന് സ്വയം വേദനിച്ചിരുന്നു... പക്ഷേ, ആദ്യദിനം തന്നെ നിങ്ങളെ ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞു.. ബലപ്രയോഗത്തിലൂടെ എന്റെ എന്റെ ശരീരം സ്വന്തമാക്കാൻ നിങ്ങൾ ശ്രെമിച്ചില്ല, വലിയൊരു ആശ്വാസം എനിക്കത് നൽകി... ഒരിക്കലും പോലും തെറ്റായ ഒരു നോട്ടമോ വാക്കോ നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല... ഞാൻ എന്ന സ്ത്രീ ഏറ്റവും ബഹുമാനിച്ചിരുന്ന വ്യക്തി എന്റെ അച്ഛനാണ്..

അച്ഛൻ പോയശേഷം ഞാൻ ഒരു പുരുഷനായി അംഗീകരിച്ചത് നിങ്ങളെയാണ്... ഈ ജന്മത്തിൽ ഒരു ജീവിതം ഉണ്ടെങ്കിൽ അത് നിങ്ങളുടെ ഭാര്യയായി ആയിരിക്കും.." അത്രയും പറഞ്ഞത് അവൾ അവനെ ഇറുകെ പുണർന്നു... അവളുടെ വാക്കുകൾ അവനിൽ സന്തോഷത്തിന്റെ പെരുമഴ സൃഷ്ട്ടിച്ചു.. ലോകത്തിലെ ഏറ്റവും മികച്ച ദമ്പതികൾ തങ്ങൾ തന്നെ ആയിരിക്കും... അവളുടെ കൈകൾ വിടുവിച്ചു അവൻ അവളുടെ മാന്മിഴികളെ തലോടി.. ഭംഗിയാർന്ന അവളുടെ മിഴികളിൽ ചുണ്ടുകൾ ചേർത്തു നിന്നു അവൻ.. ആ ചുംബനത്തെ ഇട്ടു വാങ്ങിക്കൊണ്ട് നിർവൃതി അടയുകയായിരുന്നു അവൾ... കണ്ണ്കളില് കവിളിൽ മൂർദ്ധാവിൽ അവന്റെ ചുണ്ടുകൾ പരതി നടന്നു.. ലക്ഷ്യത്തിൽ എത്തിയ പോരാളിയെ പോലെ അവളുടെ അധരങ്ങളിൽ ചുണ്ടുകോർത്തു അവൻ അവരുടെ പ്രണയവസന്തത്തിനു വെളിച്ചം പകർന്നു......... രാത്രിയുടെ ഏതോ യാമത്തിൽ സുഖമുള്ളൊരു വേദന ഏറ്റുവാങ്ങി ഒരു തുള്ളി കണ്ണുനീർ പൊഴിച്ചു അവൾ എല്ലാ അർഥത്തിലും അവന്റെ ഭാര്യയായി മാറി... രക്തവർണം പതിഅവശേഷിക്കുന്ന സിന്ദൂരരേഖയിൽ ചുണ്ടുകൾ ചേർത്ത് അവൻ തന്റെ പ്രിയപത്നിയെ തന്റെ ചിറകിൽ സുരക്ഷിതയാക്കി... തന്റേത് മാത്രമായവളോടുള്ള പ്രണയകാവ്യത്തിന് അവൻ തുടക്കം കുറിക്കുകയായിരുന്നു..................... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story