ഉത്തരീയം: ഭാഗം 2

uthareeyam

രചന: ലോല ലോല

ഭംഗിയായി കല്യാണം കഴിഞ്ഞു കല്യാണത്തിന് ചെലവു മുഴുവൻ ശ്രീ മംഗലത്തുകാരായിരുന്നു. ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം ദാനം ആയിരുന്നു. കല്യാണം കഴിഞ്ഞ് നിലവിളക്കേന്തി വല്ലകാൽ വെച്ച് ഞാൻ ആ വീടിൻറെ പടികൾ കയറി.... ഇത്രയും നേരവും എന്നോട് ഒന്നും സംസാരിക്കാൻ എൻറെ ഭർത്താവ് മുതിരാത്തത് എനിക്ക് വലിയൊരു ആശ്വാസമായി.... കല്യാണം കഴിഞ്ഞിട്ടും ബന്ധുക്കളാരും പോയിട്ടുണ്ടായിരുന്നില്ല... ഇവർക്ക് ഒക്കെ വീട്ടിൽ പൊയ്ക്കൂടെ ഒരു കല്യാണം വിളിച്ചാൽ കുടുംബം മൊത്തം വന്നോളും.... എല്ലാവരും എൻ്റെ ദേഹത്തെ സ്വർണ്ണത്തിൻ്റെ അളവെടുപ്പുo സൗന്ദര്യത്തിൻ്റെ പകിട്ടും സാരിയുടെ വിലയും തിട്ടപ്പെടുത്തുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോഴാണ് അമ്മായി അമ്മ എൻ്റെ രക്ഷക്കായി എത്തിയത്‌... മോൾക്ക് വേണ്ട സാധനങ്ങൾ എല്ലാം അവൻ്റെ മുറിയിലുണ്ട് പോയി കുളിച്ചു വരൂ... "വീണേ, ഏട്ടത്തിക്ക് മുറി കാണിച്ചു കൊടുക്കൂ..." എൻ്റെ ഏട്ടൻ്റെ മകളാണ് വീണ.. ഒരു കിലുക്കാംപെട്ടി.... "

ഇതാ രാജീവേട്ടാൻ മുറി.... ചേച്ചി പോയി കുളിച്ചിട്ട് വാ... ഞാൻ താഴെ ഉണ്ടാകും... വിശാലമായ മുറി, വലിയ കട്ടിൽ ഒരു മേശയും കസേരയും, അറ്റാച്ച് ബാത്ത് റൂം ചെറിയ ഒരു ബാൽക്കണി..... പ്രത്യേക അലങ്കാരങ്ങൾ ഒന്നുമില്ല... കണ്ണാടിയിലേക്ക് നോക്കി സർവ്വാഭരണ വിഭൂഷിതയായ സുമംഗലിയായ ഉത്തര.... ഇതായിരുന്നോ ഞാൻ ആഗ്രഹിച്ച ജീവിതo...... കണ്ണുകൾ ചെയ്യാൻ വെമ്പി നിൽക്കുന്നു... എന്തിനാ കരയുന്നത് അറിയില്ല.... കാരണമറിയാത്ത ഒരു ദു:ഖം എന്നെ വന്നു മൂടി...... അലമാരയിൽ എനിക്ക് ആവശ്യമുള്ള വസ്ത്രങ്ങൾ ഉണ്ടായിരുന്നു... തണുന്ന വെള്ളം ദേഹത്ത് വീഴുമ്പോൾ വല്ലാത്ത ഒരാശ്വാസം എന്നെപൊതിഞ്ഞു.. ഇനി മുതൽ ഇതാണെൻ്റെ വീട്.... മനസ്സിനെ പറഞ്ഞു പഠിപ്പിച്ച കൊണ്ടിരുന്നു. കുളി കഴിഞ്ഞ് ഒരു ചുരിദാർ ധരിച്ചു. ആഭരണങ്ങളും വില കൂടിയ സാരിയും മേക്കപ്പും അഴിച്ചു കളഞ്ഞപ്പോൾ പഴയ ഉത്തര തിരിച്ചു വന്നതായി തോന്നി...

താഴെ എത്തുമ്പോൾ പ്രധാന പരദൂഷണ സംഘങ്ങൾ എന്ന് തോന്നിക്കുന്ന കുറച്ചു ചേച്ചിമാരെ കണ്ടു. അവർക്കെല്ലാം നല്ലൊരു പുഞ്ചിരി സമ്മാനിച്ചു.. വീണ എല്ലാവരേയും എനിക്ക് പരിചയപ്പെടുത്തി തന്നു.. ഇടയ്ക്കെപ്പോഴോ വീട് ഓർമ്മയിൽ വന്നു.അമ്മ, അനുജത്തിമാർ ഒരു നിമിഷം വീണ്ടും കണ്ണു നിറഞ്ഞു. "അയ്യേ, ചേച്ചി കരയുവാണോ ? വീട് ഒർമ്മ വന്നൂല്ലേ" എൻ്റെ മനസ്സ് വായിച്ചെന്ന വണ്ണം വീണ പറഞ്ഞു.. നോവ് കലർന്ന ഒരു ചിരി അവൾക്ക് മറുപടിയായി നൽകി ... രാത്രി അടുക്കുന്തോറും മനസ്സിൽ വല്ലാത്ത പരിഭ്രമങ്ങൾ മൂടിയിരുന്നു.എന്തിനെന്നറിയാതെ ഒരു വിറയൽ ശരീരത്തെ പൊതിഞ്ഞു.. ആദ്യരാത്രി, ഏതൊരു പെണ്ണിൻ്റേയും ജീവിതം തുടങ്ങുന്നത് ഈ രാത്രിയിലാണ്... നിറമുള്ള ഓർമ്മകൾ ചൊരിയുന്ന രാത്രി.. മനസ്സിൽ നിറയുന്ന വൈകാരിക സംഘർഷങ്ങളെ എനിക്ക് തിരിച്ചറിയുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല...

അമ്മ ഒരു ഗ്ലാസ്സ് പാല് എനിക്കുനേരെ നീട്ടി.. പുഞ്ചിരിയോടെ ഞാൻ ആ ഗ്ലാസ്സ് വാങ്ങി.... "എൻ്റെ കുട്ടി ഒരു പാവമാണ് മോളെ.. ഒരു പാട് സ്നേഹിച്ചവൾ ഒറ്റയ്ക്കാക്കി പോയപ്പോൾ തകർന്നു പോയതാ അവൻ.. "ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് അവനെ തള്ളിപ്പറയാൻ പറ്റില്ലല്ലോ മോളെ...." ആ കണ്ണുകൾ നിറയുന്നത് എനിക്ക് സഹിക്കാനായില്ല.. " അമ്മ വിഷമിക്കേണ്ട, രാജീവേട്ടനെ നമുക്ക് മാറ്റിയെടുക്കാം.. " അത്രയും പറഞ്ഞ് ഞാൻ മുകളിലേക്ക് നടന്നു.. റൂമിനുള്ളിൽ ആരും ഇല്ലായിരുന്നു. ബാത്റൂമിൽ വെള്ളം വീഴുന്ന ഒച്ച കേട്ടു.. പാൽഗ്ലാസ് ടേബിളിൽ വെച്ച് ബാൽക്കണിയുടെ വാതിൽ തുറന്നു.. മഴ പൊടിക്കുന്നുണ്ട്. താഴെ കല്യാണ ബഹളങ്ങൾ ഇപ്പോഴും കേൾക്കാം. ചെറിയ സൗണ്ടിൽ ഏതോ ഹിന്ദി പാട്ട് കേൾക്കുന്നു... എന്തൊക്കെയോ ഓർത്ത് അങ്ങനെ തന്നെ നിന്നു..

കുളി കഴിഞ്ഞ് മൂപ്പര് വന്നതൊന്നും ഞാൻ അറിഞ്ഞില്ല.. ഞാൻ ആ ഹിന്ദി പാട്ടിൽ മുഴുകി പോയി. "ഡോ " പുറകിൽ ഒരലർച്ച കേട്ടാണ് തിരിഞ്ഞ് നോക്കിയത്.. കുളി കഴിഞ്ഞ് ഇറങ്ങിയതാണ് പുള്ളിക്കാരൻ എന്തിനാ ഇത്രയും ഒച്ച വെക്കുന്നത് ഞാൻ ഇത്ര അടുത്തല്ലേ നിൽക്കുന്നത്.. "ഇയാൾടെ പേരെന്താ "? ഉ..., ഉത്തര അറിയാതെ വിക്ക് വന്നു പോയി... "ഞാൻ രാജീവ് ,എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്, ഇവിടെ ഇരിക്കൂ..." അദ്ദേഹത്തിനഭിമുഖമായി ഞാൻ ബെഡിൽ ഇരുന്നു.. എൻ്റെ കല്യാണം കാണാൻ അമ്മയ്ക്ക് വല്ലാത്ത ആഗ്രഹം അതുകൊണ്ടാണ്, ഞാൻ ഒരു വിവാഹത്തെക്കുറിച്ച് ആലോചിച്ചത്, പക്ഷേ, ഇപ്പൊ തോന്നുന്നു ഒന്നും വേണ്ടായിരുന്നു എന്ന്.. ധർമ്മക്കല്യാണം കഴിച്ച് പേരും പ്രശസ്തിയും നേടേണ്ട ആവശ്യം ശീമംഗലത്തെ രാജീവ് മേനോന് ഇല്ല.. "തനിക്ക് ഇവിടെ ജീവിക്കാo, എൻറ ഭാര്യാ പദവി അലങ്കരിക്കാം, പക്ഷേ എൻ്റെ കാര്യങ്ങളിൽ ഇടപെടാൻ വരരുത്. പറഞ്ഞത് മനസ്സിലായല്ലോ " അത്രയും പറഞ്ഞ് അയാൾ മുറി വിട്ടു പോയി... പ്രതീക്ഷിച്ചതൊക്കെ കേട്ടത് കൊണ്ടാവണം പ്രത്യേകിച്ച് ഞെട്ടൽ ഒന്നും എനിക്ക് ഉണ്ടായില്ല.... കാത്തിരിക്കൂ.............. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story