ഉത്തരീയം: ഭാഗം 3

uthareeyam

രചന: ലോല ലോല

രാജീവ് പോയിടത്തേക്ക് നോക്കിയിരുന്നു ഉത്തര.. ഭാര്യാ പദവി അലങ്കരിക്കാൻ ഞാൻ ഇവിടെ വേണം.. ഒരു കാര്യത്തിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഞാൻ ഭയപ്പെട്ടിരുന്നത് പോലെ ശക്തമായ ഒരു ബലപ്രയോഗം ഉണ്ടായിരുന്നില്ല. എനിക്ക് രാജീവ് മേനോൻ എന്ന വ്യക്തിയോട് കുറച്ചൊക്കെ ബഹുമാനം തോന്നി. പെൺശരീരത്തെ കേവലമൊരു ആഗ്രഹം തീർക്കാനായി ഉപയോഗിച്ചില്ലല്ലോ.... എന്തൊക്കെയോ ആലോചിച്ച് ഉറക്കത്തിലെക്ക് വഴുതി വീണു പോയി. അച്ഛൻ്റെ കൈയും പിടിച്ച് ആ വലിയ വീടിൻ്റെ ഗേറ്റ് കടന്നു വരുന്ന ഒരു കൊച്ചു പെൺകുട്ടി, വീടിനുള്ളിൽ നിന്നും ഒരു കൊച്ചു പയ്യൻ ഓടിവരുന്നു. എന്നെ ഒറ്റയ്ക്കാക്കി എവിടെയാ ബാലേട്ടൻപോയത്.. ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു. അച്ഛനെ കെട്ടിപ്പിടിച്ച് അധികാരത്തോടെയുള്ള ആ ചെക്കൻ്റെ സംസാരം കുഞ്ഞി ഉത്തരയിൽ ചെറിയ കുശുമ്പ് ഉണർത്തി.. ഉണ്ണിമോൻ എന്തിനാ വിഷമിക്കുന്ന ബാലേട്ടൻ വന്നൂല്ലോ.. ഇത് ബാലേട്ടൻ്റെ മകളാണ്.. ഉണ്ണിമോൻ ഇവളെക്കൂടി കളിക്കാൻ കൂട്ടണേ... ഒരു നിമിഷം ഉത്തരയെ നോക്കിയിട്ട് അവളുടെ കൈ പിടിച്ച് ഉണ്ണിക്കുട്ടൻ അകത്തേക്ക് ഓടി... തൻ്റെ പേരെന്താ??

ഉത്തര... ചേട്ടൻ്റെ പേരെന്താ?? എൻ്റെ പേര് രാജീവ്, എന്നെ ഉണ്ണി എന്നാ എല്ലാരും വിളിക്കണത്. നിനക്ക് ഞാൻ എൻ്റെ അച്ഛനെ തരാം പകരം ബാലേട്ടനെ നീ എനിക്ക് തരുമോ?? ഞാൻ എൻ്റെ അച്ഛനെ തരില്ല.. ഉണ്ണിയേട്ടനു അച്ഛൻ ഇല്ലേ?? എന്റെ അച്ഛന് എപ്പോഴും തിരക്ക് ആണ്.. എൻറെ കൂടെ കളിക്കാൻ ഒന്നും അച്ഛൻ വരാറില്ല.. ബാലേട്ടൻ എന്റെ അച്ഛനെ പോലെ ആണല്ലോ അപ്പോ ഉണ്ണിയേട്ടൻ ആണോ എൻറെ അച്ഛനെ ഞങ്ങളുടെ അടുത്തേക്ക് വിടാത്തത്.. അതെ ബാലേട്ടൻ ഇല്ലാതെ ആരാ എനിക്ക് ഇവിടെ ഒരു കൂട്ട്..അനിയൻ ഉള്ളത് കുഞ്ഞല്ലേ. അതിന് വർത്താനം പറയാൻ ഒന്നും അറിഞ്ഞുകൂടാ.. ഉണ്ണിയേട്ടനോട് ഞാൻ പിണക്കം ആണ്, കുഞ്ഞു ഉത്തരം മുഖം വീർപ്പിച്ചു. അയ്യേ ഉത്തര കുട്ടി പിണങ്ങിയോ, ഒരു കാര്യം ചെയ്യാം കുട്ടി ഞാൻ കല്യാണം കഴിക്കാം അപ്പൊ ബാലേട്ടനെ ഇന്ത്യയും ഉത്തര കുട്ടിയുടെ അച്ഛൻ ആകുമല്ലോ... നമ്മൾ കൊച്ചുകുട്ടികൾ അല്ലേ അപ്പൊ എങ്ങനെയാ കല്യാണം കഴിക്കുക.. ഉത്തര കുട്ടി വാ.... പൂജാമുറിയിലേക്ക് അവളുടെ കൈയ്യും പിടിച്ചു അവൻ ഓടി കൃഷ്ണന് ചാർത്തിയിരുന്ന മാല അവളിൽ അണിയിച്ചു..

കൈകൾ കോർത്തു പിടിച്ചു... *** പെട്ടെന്നു തന്നെ ഉത്തര ഞെട്ടിയെഴുന്നേറ്റു.. ഈശ്വരാ ഇതെന്താ ഇങ്ങനെ ഒരു സ്വപ്നം.. അപ്പോഴാണ് അടുത്തു കിടക്കുന്ന ആളെ അവൾ ശ്രദ്ധിച്ചത്, എപ്പോഴാ വന്നത് എന്ന് അറിയില്ല.. ആള് നല്ല ഉറക്കമാണ്.. സമയം നോക്കി 3 മണി ആയിട്ടേ ഉള്ളൂ.. അവൾ വീണ്ടും കിടന്നു.. രാജീവിന് അഭിമുഖമായി.. അവൾ രാജീവിനെ മുഖത്തേക്ക് നോക്കി എവിടെയോ കണ്ടു മറന്നതുപോലെ.. നിഷ്കളങ്കമായ മുഖം, എന്തിനാ ഇങ്ങനെ കാട് പോലെ മുടിയും താടിയും വളർത്തുന്നത് ഇതൊക്കെ വെട്ടി കളഞ്ഞാൽ നല്ല ചന്തം അല്ലേ കാണാം കാണാൻ... അവന്റെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിച്ചുരുളുകൾ ഒതുക്കി വച്ചു കൊണ്ട് അവൾ നിശബ്ദമായി ചോദിച്ചു. അവന്റെ മുഖത്തേക്ക് നോക്കുന്തോറും അവളുടെ ചുണ്ടിൽ ഒരു നറു പുഞ്ചിരി പടർന്നുകൊണ്ടിരുന്നു... എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടുകൊണ്ടാണ് രാജീവ് ഉറക്കമുണരുന്നത്.

ഒരു കൈയിൽ ചാക്കും മറ്റൊരു കയ്യിൽ കുപ്പിയും പിടിച്ചു നിൽക്കുന്ന ഉത്തരയെയാണ് കണ്ണു തുറക്കുമ്പോൾ അവൻ കാണുന്നത്.. ഇവളെന്താ രാവിലെ ആക്രി പെറുക്കാൻ പോയിട്ട് വരികയാണോ... ഒന്നുകൂടി നോക്കിയശേഷം ആണ് അവനു ബോധം വന്നത് കട്ടിലിനടിയിൽ നിന്നും തന്റെ മദ്യകുപ്പികൾ എല്ലാ ചാക്കിലാക്കിയ ഉത്തര എന്ന് അവൻ തിരിച്ചറിഞ്ഞു.. "ഡീ..... " അവന്റെ സൗമ്യമായ ആ വിളിയിൽ ആ വീട് മുഴുവൻ പ്രകമ്പനം കൊണ്ടു.. അപ്രതീക്ഷിതമായ പിൻ വിളി കേട്ട് ഉത്തരയുടെ കൈയിലുണ്ടായിരുന്ന കുപ്പി നിലത്തു വീണു പൊട്ടി.... ഉത്തര രോഷത്തോടെ രാജീവിനെ നോക്കി പല്ലു ഞെരിച്ചു.... ഉത്തരയുടെ കണ്ണുകളിൽ ഒരു നിമിഷം മിഴികൾ ഉടക്കി എങ്കിലും അവൻ വീണ്ടും പതർച്ച ഒളിപ്പിച് ചോദിച്ചു.. "എടീ, മഹാപാപി എത്ര രൂപ വിലയുള്ള സാധനമാണ് നീ പൊട്ടിച്ചു കളഞ്ഞത് എന്ന് അറിയുമോ നിന്റെ അച്ഛൻ സമ്പാദിച്ചത് ഒന്നും അല്ലാ അത് ".. " അതേ ചേട്ടാ ഞാൻ ഇത്ര അടുത്ത് നിൽക്കുമ്പോൾ ഇങ്ങനെ ബഹളം വയ്ക്കേണ്ട ആവശ്യമൊന്നുമില്ല...

ഇനിയും ബഹളം വെച്ചാൽ ഇനിയും പലതും ഇങ്ങനെ ഇവിടെ പൊട്ടും... ചേട്ടൻ ശബ്ദം കുറച്ചു വിളിച്ചാലും ഞാൻ വിളി കേൾക്കും" പിന്നെ ചേട്ടൻ പറഞ്ഞില്ലേ, ഇതെല്ലാം നല്ല വില കൂടിയ സാധനങ്ങൾ ആണെന്ന്, ഇത്രയും വിലയുള്ള സാധനങ്ങൾ ഒന്നും ഇങ്ങനെ കട്ടിലിനടിയിൽ വയ്ക്കാൻ പാടില്ല ചേട്ടാ ഇതെല്ലാം നമുക്ക് ഹാളിൽ തന്നെ വെക്കാം ഈ വിലയുള്ള സാധനങ്ങൾ എല്ലാവരും കാണട്ടെന്നെ, രാജീവ് അന്തം വിട്ട് കുന്തം വിഴുങ്ങി ഇരിക്കുകയാണ്.... അവന് നല്ല ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ വെളിയിൽ ഇറങ്ങി... "അനിയൻ, കുട്ടാ ഒന്നിങ്ങു വന്നേ" എന്താ, എടത്തി? "ഈ കുപ്പിയും പാട്ടയും ഒക്കെ താഴോട്ട് പോട്ടെ" "അല്ല ഏട്ടത്തി, ഏട്ടൻ" "ഏട്ടന്റെ വിലയുള്ള സാദനങ്ങൾ ആണെല്ലാം.. ഒന്നും പൊട്ടിക്കരുത്, ഏട്ടൻ ഇനി താഴെ ഇരുന്ന കുടിക്കുന്നത്... " നിന്നോട് ഞാൻ പറഞ്ഞതല്ലേ, എന്റെ കാര്യത്തിൽ ഇടപെടാൻ നിക്കരുതെന്ന്.. ഉത്തരയുടെ കൈൽ മുറുകെ പിടിച്ചുകൊണ്ടു അവൻ ഉറക്കെ ചോദിച്ചു... അവൾക് നന്നായിട്ട് വേദനിക്കുന്നുണ്ടായിരുന്നു.. പക്ഷെ അവളുടെ മുഖത്ത് അത് കാണാൻ കഴിഞ്ഞില്ല..

രാജീവ്‌ അവളുടെ കൈ വിട്ട് ഒരു സിഗരറ്റ് എടുത്ത് ചുണ്ടോട് ചേർത്തു.... ഉത്തര അവന്റെ ചുണ്ടിൽ നിന്നും ബലമായി സിഗരറ്റ് വാങ്ങി പുറത്തേക്ക് കളഞ്ഞു... "ഡീ.. " അവൻ അടയ്ക്കാനായി കൈ ഓങ്ങി.. ഉത്തര അവന്റെ നെഞ്ചിൽ കൈ വെച്ച് നിന്നു..ഒരു നിമിഷം അവന്റെ ശ്രെദ്ധ അവളുടെ മിഴികളിൽ മാത്രം ആയി... "നിങ്ങൾക് കുടിക്കാം, വലിക്കാം, തോന്നിയതുപോലെ എന്തും ചെയ്യാം... പക്ഷെ, ഇന്നുമുതൽ ഈ വീടിനു പുറത്ത് ആയിരിക്കണം അതെല്ലാം..." ഒരു താക്കീതുപോലെ അവൾ പറഞ്ഞുനിർത്തി.. ഈ വീട്ടിൽ നിങ്ങളുടെ അച്ഛൻ ഉണ്ട് അമ്മ ഉണ്ട് സഹോദരങ്ങൾ ഉണ്ട്.. നിങ്ങളെ നന്നാക്കാൻ വേണ്ടിയാണ് ഇവരെല്ലാം കൂടി എൻ്റെ ജീവിതം നിങ്ങൾക്ക് മുൻപിൽ ഇട്ടു തന്നത് ... എന്നെ ഇവിടേക്ക് എത്തിച്ചവരോട് എനിക്ക് നീതി പുലർത്തിയേ പറ്റൂ... സ്വന്തം ജീവിതമാ നിങ്ങൾക്ക് വേണ്ടി ഞാൻ തുലച്ചത്...

അതിന് പകരം വെക്കാൻ നിങ്ങൾക്ക് എന്ത് തരാൻ കഴിയും... ശ്രീമംഗലത്തെ രാജീവ് മേനോൻ്റെ ഭാര്യാ എന്ന പദവിയോ.. എന്ത് വിലയാണ് ആ പദവിക്ക് ഉള്ളത്... എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എന്തിനാണ് കരയുന്നത് എന്ന് എനിക്കു പോലും നിശ്ചയം ഉണ്ടായിരുന്നില്ല.. അദ്ദേഹത്തിൻ്റെ മുഖത്തേക്ക് നോക്കിയപ്പോളാണ് ശരിക്കും ഞാൻ തളർന്നുപോയത്... തല കുമ്പിട്ടു നിൽക്കുന്നു.. കള്ളം പിടിക്കപ്പെട്ട കുട്ടിയെപ്പോലെ... ആ നിൽപ്പ് കണ്ടപ്പോൾ ശരിക്കും എൻ്റെ മനസ്സ് നീറി..... അദ്ദേഹം ധൃതിയിൽ കുളിച്ച് പുറത്തേക്ക് പോയി... ഒരാണിൻ്റെ കുറവ് ഒരു പെണ്ണ് പറയുമ്പോഴാണ് കുറവാകുന്നത്..... എൻ്റെ ഹൃദയം വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു....... വേണ്ടിയിരുന്നില്ല........ ഒന്നും പറയേണ്ടിയിരുന്നില്ല............. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story