ഉത്തരീയം: ഭാഗം 5

uthareeyam

രചന: ലോല ലോല

വീണ്ടും ഒരു പുലരി പിറന്നു.. പുതിയൊരു ഉന്മേഷം ഉത്തരയിൽ വന്നു നിറഞ്ഞു. ജോലികളെല്ലാം വളരെ വേഗത്തിൽ തീർത്തു. അവളുടെ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി. കണ്ണു തുറകുമ്പോൾ രാജീവ് കാണുന്നത് സെറ്റ് സാരി ഞൊറിഞ്ഞുടുക്കുന്ന ഉത്തരയെ ആണ്. ഒരു നിമിഷം അവർ അവളിലെ അഴകിൽ മയങ്ങിപോയി.. ദേവീരൂപം പോലെ ശാന്തമായ മുഖം.. മാൻപേട കണ്ണുകൾ അൽപം നീണ്ട് വിടർന്ന മൂക്കിന് അലങ്കാരമായി ഒരു കുഞ്ഞ്ച്ചു വന്ന കല്ലുവെച്ച മൂക്കുത്തി.. ഞാവൽപ്പഴത്തിൻ്റെ നിറുമുള്ള ചെഞ്ചുണ്ടുകൾ.. ചായങ്ങൾ കലരാത്ത ഗ്രാമീണസൗന്ദര്യം.... ഒരു നറുപുഞ്ചിരി അവനിൽ നിറഞ്ഞു.

സാരിയുടുത് ഇടതൂർന്ന മുടിയിൽ പൂവും ചൂടി സീമന്തരേഖയിൽ സിന്ദൂരം ചാർത്തുമ്പോഴാണ് തന്നെ നോക്കി കിടക്കുന്ന രാജീവിനെ അവൾ കാണുന്നത്. അവളിൽ ഒരു നിമിഷം നാണം പൂക്കുന്നുണ്ടായിരുന്നു. കപട ഗൗരവമണിഞ്ഞ് അവൾ പറഞ്ഞു. "അമ്പലത്തിൽ പോകണം. വേഗം കുളിച്ച് റെഡി ആയി വാ... ഞാൻ താഴെ ഉണ്ടാകും." ചെഞ്ചുണ്ടിൽ നിറപുഞ്ചിരിയണിഞ്ഞ് അവൾ നടന്നു പോകുന്നത് നോക്കി അവൻ കിടന്നു. അമ്പലത്തിലൊക്കെ പോയിട്ട് നാളേറെയായി... എന്തായാലും അവൾടെ ആഗ്രഹമല്ലേ, പോകാം. രാജീവ് ബാത്റൂമിലേക്ക് നടന്നു. കണ്ണാടിയിലെ തൻ്റെ പ്രതിബിംബത്തെ കുറച്ചു നേരം നോക്കി നിന്നു.

മുടിയും താടിയും ഒരുപാട് വളർന്നിരിക്കുന്നു. തൻ്റെ മുഖം നഷ്ടപ്പെട്ടതായി അവന് തോന്നി. എന്തായാലും അവൾടെ കൂടെ അമ്പലത്തിൽ പോകുകയാണല്ലോ, സ്വല്പം മാറ്റം വരുത്താം... അവൻ നൽകിയ നാണത്തിൽ പൂത്തുലഞ്ഞ് നിൽക്കുകയായിരുന്നു ഉത്തര... അവനെയും കാത്ത് അക്ഷമയായി അവൾ നിന്നു. ചുവപ്പ് കളർ ഷർട്ടും അതിനു ചേരുന്ന മുണ്ടും ഉടുത്ത് നല്ല സ്റ്റൈലൻ ലുക്കിൽ രാജീവ് ഇറങ്ങി വന്നു. മുടിയും താടിയും ഡ്രിംചെയ്ത് ഒതുക്കി മീശയും പിരിച്ചു വെച്ച ആ വരവ് കണ്ടപ്പോൾ ആ വീട്ടിലെ ആളുകൾ മാത്രമല്ല ഓരോ സാധന സാമഗ്രികളും വരെ പൂത്തു തളിർത്തു. ഏറ്റവും കൂടുതൽ ഞെട്ടിയത് ഉത്തര ആയിരുന്നു.

ഇങ്ങേര് ഇത്രമാത്രം ഗ്ലാമർ ആയിരുന്നോ. പറന്നു പോയ കിളികളെയെല്ലാം തിരിച്ച് വിളിക്കാൻ ഞാൻ ഒരു ശ്രമം നടത്തി.. എവിടെ, കിളി പോയിട്ട് ഒരു കാറ്റു പോലും വന്നില്ല. അമ്മ വളരെ സന്തോഷത്തോടെ എന്നെ നോക്കുന്നത് കണ്ടു. അനുജന്മാരുടെ കണ്ണിലും കണ്ടു നക്ഷത്രത്തിളക്കം..പഴയ ഏട്ടനെ അവർക്ക് തിരിച്ചുകിട്ടിയതുപോലെ.. മുണ്ട് മടക്കിക്കുത്തി എന്നെ നോക്കി മീശ പിരിച്ച് കാണിച്ചിട്പോയി.... ഇത്രയും നേരം ഞാൻ മൂപ്പരെ നോക്കി നിന്നു എന്നാലോചിച്ചപ്പോൾ ചെറിയൊരു ചമ്മൽ.

ബുള്ളറ്റിൽ കയറിയിരുന്ന് ഹോണടിച്ചു. ഞാൻ ചെന്ന് പുറകിൽ കയറി അധികാരത്തോടെ തോളിൽ കൈവെച്ചിരുന്നു. ഇങ്ങേർക്ക് കുറച്ചു സൗന്ദര്യം കൂടിയോ എന്നൊരു ഡൗട്ട്, വഴിയിലുടനീളം തരുണീമണികൾ നോട്ടമിടുന്നത് കണ്ടു.... അമ്പലത്തിലെത്തിയും ഷർട്ട് അഴിച്ച് ബോഡീ ഷോ നടത്തുന്നു. ഏത് നേരത്താണോ മുതലിനെ ഇങ്ങോട്ട് കൊണ്ടുവരാൻ തോന്നിയത്.. ഇതേ സമയം അവളുടെ ചേഷ്ടകൾ എല്ലാം ആസ്വദിച്ച് നിൽക്കുകയായിരുന്നു രാജീവ്.. അവളുടെ ചെറിയ കുശുമ്പുകൾ ആസ്വദിച്ച് അവർ ക്ഷേത്രത്തിലേക്ക് നടന്നു............ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story