ഉത്തരീയം: ഭാഗം 6

uthareeyam

രചന: ലോല ലോല

രണ്ടാളും കൽപ്പടവുകൾ കയറി ക്ഷേത്രത്തിലേക്ക് നടന്നു. പാർവ്വതീസമേതനായ ശിവനാണ് പ്രതിഷ്ഠ.. പാർവ്വതിയില്ലാത്ത ശിവൻ ഒരിക്കലും പൂർണ്ണനല്ല. ഈ ലോകത്തിലെ ഏറ്റവും പവിത്രമായ പ്രണയം ശിവപാർവ്വതിമാരുടെ യാണ്. മനസ്സിൽ പ്രണയം നിറഞ്ഞു തുളുമ്പുന്നത് ഞാൻ അറിഞ്ഞു. ഉമാമഹേശ്വരന്മാരെപ്പോലെ ഗാഢമായി പ്രണയിക്കാൻ എൻ്റെ ഉള്ളം വെമ്പൽ കൊണ്ടു. എൻ പരമേശ്വരനെ മറ്റെല്ലാ ദുഷ്ചിന്തകളിൽ നിന്നും അകറ്റി എൻ്റേത് മാത്രമായി തരണേയെന്ന് ഈശ്വരനോട് ഞാൻ അപേക്ഷിച്ചു. ഭക്തിയോ പ്രണയമോ എൻ്റെ ഉള്ള് നിറച്ചതുപോലെ കണ്ണുംനിറച്ചിരുന്നു. കണ്ണിൽ നിന്ന് കവിളിനെ തലോടി നീർഗോളങ്ങൾ തെന്നിയിറങ്ങി. കണ്ണു തുറന്നപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന ആ കുഞ്ഞിക്കണ്ണുകളിൽ മിഴികളിൽ കോർത്തു. ആ കണ്ണുകളിൽ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ഭാവം മിന്നിമറയുന്നുണ്ടായിരുന്നു.

ചുറ്റമ്പലത്തിന് വലം വെച്ച് തീർത്ഥവ്വം പ്രസാദവും വാങ്ങി വെളിയിൽ ഇറങ്ങി. അനുവാദത്തിന് കാത്തു നിൽക്കാതെ ചന്ദനം ചാലിച്ച് ആ നെറ്റിയിൽ ചാർത്തി കൊട്ടുത്തു. തെല്ലൊരു ഞെട്ടലോടെ എന്നെ നോക്കുന്നത് കണ്ടു. ഒരു നറുപുഞ്ചിരി മറുപടിയായി നൽകി.. തിരികെയുള്ള യാത്രയിൽ ഞങ്ങൾ നിശബ്ദരായിരുന്നു.. കുറച്ച് യാത്ര ചെയ്ത് ചെറിയൊരു ചായക്കടയിൽ നിന്നും ഏലക്കയിട്ട നല്ല ചായയും മൊരിഞ്ഞ പരിപ്പുവടയും വാങ്ങി തന്നു. ഈശ്വരൻ്റെ മുൻപിൽ സങ്കടം പറയണം പ്രാർത്ഥിക്കണം കരയരുത്. നമ്മുടെ കരച്ചിൽ ഈശ്വരന് കാണേണ്ടടോ. നമ്മുടെ കരചിലൊന്നും ആർക്കുo കാണേണ്ട. എനിക്ക് ഇയാളോട് ദേഷ്യമൊന്നുമില്ല. താൻ പറഞ്ഞതൊക്കെ ശരിയാ. എന്നെ വിവാഹം ചെയ്തതോടെ തൻ്റെ ജീവിതം കൂടി നശിച്ചു. ഒരാൾക്ക് പോലും ഞാൻ കാരണം ദ്രോഹം ഉണ്ടാകരുത്..

താൻ ചെറുപ്പമല്ലേ ഇനിയും നല്ലൊരു ജീവിതം തനിക്ക് ഉണ്ടാകും. "നമ്മൾ തമ്മിൽ രണ്ടു ദിവസത്തെ പരിചയമേ ഉള്ളൂ. പക്ഷേ, ഈ രണ്ടു ദിവസം കൊണ്ട് നിങ്ങളെ കുറേയൊക്കെ ഞാൻ മനസ്സിലാക്കി. എനിക്ക് നിങ്ങളെ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും. എനിക്ക് രണ്ട് അനുജത്തിമാരാണ്. അവർക്ക് കൂടി വേണ്ടിയിട്ട് ആണ് ഞാനും ഈ കല്യാണത്തിന് സമ്മതിച്ചത്. നിങ്ങൾക്കുമില്ലേ, സഹോദരങ്ങൾ അവർക്കും വേണ്ടേ നല്ലൊരു ജീവിതം." ശരിയാണ് താൻ ഇത്രയും കാലം ഉണ്ടാക്കിയ ചീത്തപ്പേര് തന്നെ അധികമാണ്. ഇനിയും ഞാർ കാരണം അവർക്ക് ഒരു ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല. പക്ഷേ അത്രയും കാലം നിന്നെ ഞാൻ എങ്ങനെ സഹിക്കും. ഉത്തരയെ ചൊടിപ്പിക്കാനായി രാജീവ് ചോദിച്ചു. അപ്പൊ നിങ്ങളെ ഞാൻ സഹിക്കുന്നതോ.... അവളും വിട്ടു കൊടുത്തില്ല. തിരിച്ചുള്ള യാത്രയിൽ അവർ കൂടുതൽ അടുക്കുകയായിരുന്നു. രാജീവിൻ്റെ ഈ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തി.

എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാണ്. വീണ്ടും ആ വീട്ടിൽ സന്തോഷം നിറഞ്ഞു. "കല്യാണം കഴിഞ്ഞിട്ട് ഇതുവരെ മോൾടെ വീട്ടിൽ പോയില്ലല്ലോ. അങ്ങനെ ഒരു ചടങ്ങ് ഉണ്ട് നിങ്ങൾ ഇന്നുതന്നെ പോകണo.. " അച്ഛനാണ്. രാജീവ് ഉത്തരയെ നോക്കി അവളും അത് ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നി. ഉത്തരയുo രാജീവും അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു.അമ്മയും രണ്ട് സഹോദരിമാരും അവരെ പ്രതീക്ഷിച്ച് എല്ലാം ഒരുക്കിയിരുന്നു. ഉത്തരയുടെ വീട്ടിലേക്കുള്ള വഴി രാജീവിൻ്റെ മനസ്സിൽ എവിടെയോ തങ്ങി നിൽക്കുന്നുണ്ടായിരുന്ന. മുൻപ് ഈ വഴിയിലൂടെ വന്നതു പോലെ..പക്ഷേ, ഓർമ്മ കിട്ടുന്നില്ല.

ഉത്തരയുടെ വീടും പരിസരവും എവിടെയോ കണ്ടു മറന്നതുപോലെ.. അമ്മയും അനുജത്തിമാരും അവരെ കണ്ട് ഓടി വന്നു. ഉത്തരയും അനുജത്തിമാരും കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം കണ്ടു മുട്ടിയവരെപ്പോലെ... ആ രംഗം കണ്ടു നിന്നപ്പോൾ അവൻ്റെ മനസ്സൊന്നു പിടഞ്ഞു.. "വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വാമോനെ.. " ഉത്തരയുടെ അമ്മയാണ്. വണ്ടി ഒതുക്കി വെച്ചിട്ട് അവർ ഉമ്മറത്തേക്ക് കയറി.ചുവരിൽ ഇരിക്കുന്ന ഫോട്ടോ കണ്ട് ഒരു നിമിഷം രാജീവ് സ്തബ്ദനായിപ്പോയി.. ബാലേട്ടൻ,... എൻ്റെ അച്ഛനാണ്‌.. അവിടുത്തെ വീട്ടിലെ ഡ്രൈവർ ആയിരുന്നു. അത്ഭുതത്തോടെ അവൻ ഉത്തരയെ നോക്കി. അവൻ്റെ കണ്ണുകൾ നിറഞ്ഞതുളുമ്പിയിരുന്നു.......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story